Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (440.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/04/2022
2022 ഏപ്രിൽ 08-ലെ ഗവർണറുടെ പ്രസ്താവന

ഏപ്രിൽ 08, 2022

2022 ഏപ്രിൽ 08-ലെ ഗവർണറുടെ പ്രസ്താവന

രണ്ടുവർഷങ്ങൾക്കുമുമ്പ് മാർച്ച് 2020-ൽ, നാം ധൈര്യവും ദൃഢനിശ്ചയവും ഉൾക്കൊണ്ട്, നമ്മുടെ സമ്പദ് വ്യവസ്ഥയിൽ കോവിഡ് 19 ഏല്പിച്ച ആഘാതത്തിനെതിരെയുള്ള യാത്ര ആരംഭിച്ചു. അതിനുശേഷമുള്ള കാലയളവിൽ പ്രക്ഷുബ്ധമായ കോളിളക്കങ്ങൾക്കു നടുവിലൂടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്‍റെ സഞ്ചാരം വിജയകരമായി തുടർന്നു. മഹാമാരി നമ്മുടെ അന്തഃസ്സത്തയെ മുറിവേല്പിക്കുകയും, നമ്മുടെ അന്തർശക്തിയെ പരീക്ഷിക്കുകയും ചെയ്തപ്പോൾ മഹാമാരിയുടെ മൂന്നു തരംഗങ്ങളിലൂടെ, നമ്മുടെ സമ്പദ് വ്യവസ്ഥയെ സുസ്ഥിര നിലയിലാക്കാൻ ധീരവും, സാമ്പ്രദായികമല്ലാത്തതും, അചഞ്ചല വുമായ നടപടികളിലൂടെ നാം പ്രതികരിച്ചിട്ടുണ്ട്. പരിതസ്ഥിതികൾ സാധാരണ നിലയിലെത്തിയപ്പോൾ നമ്മുടെ നടപടികൾ ചലനാത്മകവും, സ്വയംപ്രേരിതവും, സമയോചിതവു മാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, ലിക്വിഡിറ്റി നിലവാരം പുനഃസമീകരിക്കുക എന്ന ലക്ഷ്യമാക്കിയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

2. രണ്ടു വർഷങ്ങൾക്കുശേഷം, ഇപ്പോൾ നാം മഹാമാരിയുടെ ദുരവസ്ഥയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നു. യൂറോപ്പിൽ യുദ്ധമാരംഭിക്കുകയും, തുടർന്നുണ്ടായ വിലക്കുകളും തീവ്രതരമായിക്കൊണ്ടിരിക്കുന്ന ഭൂരാഷ്ട്ര സമ്മർദ്ദങ്ങളും കാരണം 24 ഫെബ്രുവരി മുതൽ ആഗോള സമ്പദ് വ്യവസ്ഥ ഭൂപ്രതല വ്യതിയാനങ്ങൾ നേരിടുന്നുണ്ട്. നാം അഭിമുഖീകരിക്കു ന്നത് നവീനവും എന്നാൽ ഭീമാകാരവുമായ വെല്ലുവിളികളാണ്. പ്രധാന ചരക്കുകളുടെ കുറവ്, അന്താരാഷ്ട്ര സാമ്പത്തിക രൂപഘടനയിൽ വന്നുകൊണ്ടിരിക്കുന്ന തകർച്ച, ആഗോളവത്ക്കര ണത്തിൽനിന്നുള്ള തിരിച്ചുപോക്ക് എന്ന ആശങ്കകൾ എന്നിവ. ചരക്കുവിപണിയും ധനവിപണിയും തീവ്രമായ അനിശ്ചിതത്വം പ്രകടമാക്കുന്നു. മഹാമാരി അതിവേഗം ഒരു ആരോഗ്യ സന്നിഗ്ദാവസ്ഥയിൽനിന്നും ഒരു ജീവൽപ്രശ്നമായി രൂപാന്തരപ്പെട്ട പ്പോൾ, യൂറോപ്പിലെ സംഘർഷത്തിന് ആഗോള സമ്പദ് വ്യവസ്ഥയെ അവതാളത്തിലാക്കാനുള്ള അന്തഃശക്തിയുണ്ട്. നിരവധി എതിർവാതങ്ങളുടെ നീർച്ചുഴിയിൽപ്പെട്ടിരിക്കുമ്പോൾ, യൂറോപ്പിലെ സംഘർഷത്തിന് ആഗോളസമ്പദ് വ്യവസ്ഥയെ അവതാളത്തിലാക്കാനുള്ള അന്തഃശക്തിയുണ്ട്. നിരവധി എതിർവാതങ്ങളുടെ നീർച്ചുഴിയിൽപെട്ടിരിക്കുമ്പോൾ നമ്മുടെ സമീപനം ജാഗ്രതയുള്ള ഒന്നായിരിക്കണം. അതേസമയം, ഇന്ത്യയുടെ വളർച്ചയ്ക്കുണ്ടാക്കിയേക്കാവുന്ന പ്രതികൂല സ്വാധീനങ്ങൾ ഒഴിവാക്കുംവിധം സ്വയംപ്രേരിതവുമായിരിക്കണം. എന്നാൽ നാം, കഴിഞ്ഞ കുറേവർഷങ്ങളായി നേടിയിട്ടുള്ള ശക്തമായ കരുതൽ ശേഖരങ്ങൾ നമുക്ക് വേണ്ട ധൈര്യം പകരുന്നുണ്ട്. വിപുലമായ വിദേശനാണ്യശേഖരം, ബാഹ്യ-സാമ്പത്തിക മേഖലകൾ സൂചിപ്പിക്കുന്ന നിർണ്ണായകമായ അഭിവൃദ്ധി, ധനകാര്യമേഖലകളുടെ ശക്തിപ്പെടൽ, എന്നിവ യെല്ലാം, ഈ പ്രതികൂലാവസ്ഥകളെ നേരിടാൻ നമ്മെ സഹായിക്കും. വീണ്ടുമൊരിക്കൽകൂടി, ആർബിഐ നമ്മുടെ സമ്പദ് വ്യവസ്ഥ നേരിടുന്ന ഈ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുവാനും, അതിലൂടെ കടന്നുകയറാനും, ദൃഢനിശ്ച യത്തോടെ നിലകൊള്ളുന്നു.

പണനയ സമിതിയുടെ തീരുമാനങ്ങളും പര്യാലോചനകളും

3. ഈ പശ്ചാത്തലത്തിലാണ് 2022 ഏപ്രിൽ 6, 7 തീയതികളിൽ പണനയസമിതി (എംപിസി) യോഗം ചേരുകയും ബൃഹദ് സാമ്പത്തികാവസ്ഥയും ഭാവിയിലുരുത്തിരിഞ്ഞേക്കാവുന്ന കാര്യങ്ങളും കണക്കിലെടുത്തശേഷം, പോളിസി റിപോനിരക്ക് 4 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ ഏകകണ്ഠേന തീരുമാനിക്കുകയും ചെയ്തത്. കൂടാതെ പൊരുത്തപ്പെടലിന്‍റെ പാത തുടരാനും വളർച്ചയ്ക്കുവേണ്ട പിന്തുണ നൽകാനും, ഇപ്പോൾ ലക്ഷ്യമാക്കുന്ന പണപ്പെരുപ്പം മുമ്പോട്ടു കുതിക്കുന്നില്ല എന്നുറപ്പുവരുത്താൻ, ഈ പൊരുത്തപ്പെടലിൽനിന്നും പിൻവാങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, എംപിസി ഐക്യകണ്ഠേന തീരുമാനിച്ചു. മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി നിരക്കും, ബാങ്കുനിരക്കും 4.25 ശതമാനമായി മാറ്റമില്ലാതെ തുടരും. ഇതുകൂടാതെ, ലിക്വിഡിറ്റി അഡ്ജസ്റ്റ്മെൻറ് ഫെസിലിറ്റി (എൽഎഎഫ്) ഇടനാഴിയുടെ വ്യാപ്തി 50 ബേസിസ് പോയിൻറുകളായി മഹാമാരിക്കുമുമ്പു നിലനിന്നിരുന്ന സ്ഥിതിയിലേക്ക് പുനഃസ്ഥാപിച്ചു. ഈ ഇടനാഴിയുടെ പ്രതലം പുതുതായി ഏർപ്പെടുത്തിയ സ്റ്റാൻഡിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി റിപ്പോനിരക്കിൽനിന്നും 25 ബേസിസ് പോയിൻറ് താഴ്ത്തി 3.75 ശതമാനമായി നിശ്ചയിച്ചു. ഈ പ്രസ്താവനയുടെ ഇനിയുള്ള ഭാഗങ്ങളിൽ ഇതിന്‍റെ വിശദാംശങ്ങൾ ഞാൻ നൽകുന്നതാണ്.

4. പോളിസി നിരക്കിനെയും മറ്റു നിലപാടിനെയും സംബന്ധിച്ച് എംപിസി എടുത്ത തീരുമാനങ്ങളുടെ പുറകിലുള്ള യുക്തിയെന്താ യിരുന്നുവെന്ന് ഞാൻ ആദ്യം പറയട്ടേ. ഫെബ്രുവരി 2022-ലെ എംപിസി യുടെ മുൻയോഗത്തിനുശേഷം, ക്ഷയിച്ചുവന്ന ഒമിക്രോൺ തരംഗത്തിൽ പ്രതീക്ഷിച്ച അനുകൂല സാഹചര്യം, തീവ്രതരമായിക്കൊണ്ടിരുന്ന ഭൂരാഷ്ട്ര സമ്മർദ്ദങ്ങളിൽ നിഷ്പ്രഭമായിപ്പോയി. ഇത് ബാഹ്യ-ദേശീയ സാഹചര്യങ്ങളെ കാര്യമായി മാറ്റിമറിച്ചു. സുപ്രധാന ചരക്കുകളായ, എണ്ണ, പ്രകൃതിവാതകം, ഗോതമ്പ്, ചോളം, പല്ലേഡിയം, അലൂമിനിയം, നിക്കൽ, ഭക്ഷ്യഎണ്ണകൾ, വളം എന്നിവയുടെ ഉല്പാദനത്തിലും, കയറ്റുമതിയിലും ഏർപ്പെട്ടിരിക്കുന്നതും, ഇപ്പോൾ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതുമായ രണ്ടു സമ്പദ് വ്യവസ്ഥകൾ കാരണം ഉണ്ടായിട്ടുള്ള ദീർഘകാലം നിലനിന്നേയ്ക്കാവുന്ന സപ്ലൈ തടസ്സങ്ങളെ സംബന്ധിച്ച ആശങ്കകൾ ആഗോള ചരക്കു-ധനകാര്യ വിപണികളെ പിടിച്ചു കുലുക്കിയിട്ടുണ്ട്. ആഗോള എണ്ണവില 2008 നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ 130 യുഎസ് ഡോളർ കടന്നു. ചെറിയ തോതിൽ ക്രമീകരണമുണ്ടായെങ്കിലും, വില അനിശ്ചിതമായി ഉയർന്ന രീതിയിൽതന്നെ നിലകൊള്ളുന്നു. ആഗോള ഭക്ഷ്യവിലകളും, ലോഹം, മറ്റുചരക്കുകൾ എന്നിവയുടെ വിലകളും സാരമായി കനപ്പെട്ടു. ഉണർന്നുയരുന്ന വിപണി സമ്പദ് വ്യവസ്ഥകളിലെ ആസ്തികളിന്മേൽ ഉയരുന്ന അപകട സാദ്ധ്യതാശങ്കകൾ വർദ്ധിച്ചു. ഇത് ആ രാജ്യങ്ങളിൽ നിന്നും വർദ്ധിച്ച തോതിൽ മൂലധനം പുറത്തേയ്ക്കൊഴുക്കാനും, കറൻസികളുടെ വില ഇടിയാനുമുള്ള പ്രവണതയിലേക്ക് നയിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ, ഒന്നാമതായി, പ്രധാനരാജ്യങ്ങളിൽ ഉയർന്ന് നിലനിന്നിരുന്ന പണപ്പെരുപ്പത്തെ സംബന്ധിച്ച സങ്കല്പങ്ങളെ തകർത്തുയർന്നു. രണ്ടാമതായി ഇത് രാജ്യങ്ങളിലെ ഉല്പാദനത്തിന്മേൽ വലിയ പ്രതികൂലാഘാതം സൃഷ്ടിക്കുകയും ചെയ്യും.

5. പുരോഗതി നേടിയ മുഖ്യ സമ്പദ് വ്യവസ്ഥകൾ, രൂക്ഷമായ പണപ്പെരുപ്പത്തിനെതിരെ മല്ലിടുകയും തദ് ഫലമായി വേണ്ടിവന്ന പണനയ ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്ന സമയത്താണ്, ഭൂരാഷ്ട്ര സമ്മർദ്ദങ്ങൾ സാഹചര്യങ്ങളെ വഷളാക്കിയത്. ആഗോള സപ്ലൈ ശൃംഖലകളിലുണ്ടായ തടസ്സങ്ങളും, ഉല്പാദക വസ്തുക്കളിന്മേലുള്ള വിലസമ്മർദ്ദങ്ങളും ഇനിയും കൂടുതൽ സമയം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർച്ചിൽ ചില മുഖ്യ സമ്പദ് വ്യവസ്ഥകളിൽ കോവിഡ് 19 വീണ്ടും പടർന്നതും, തുടർന്ന് സംഭവിച്ച അടച്ചിടലുകളും, ആഗോള സപ്ലൈ സ്തംഭനവും ഉല്പാദകവസ്തുക്കളുടെമേലുള്ള വില സമ്മർദ്ദങ്ങളും വഷളാക്കിയേക്കാവുന്ന സാദ്ധ്യതയ്ക്ക് കാരണമാവുന്നു. ആഗോള വ്യാപാരവും, ഉല്പാദനവും ആയതിനാൽ ബാഹ്യചോദനകളും, രണ്ടുമാസംമുമ്പ് സങ്കല്പിച്ചതിനേക്കാൾ ദുർബ്ബലമായേക്കാം. മൊത്തത്തിൽ കഴിഞ്ഞ രണ്ടുമാസങ്ങളിലെ ബാഹ്യസംഭവ വികാസങ്ങൾ, ആന്തരിക വളർച്ച പ്രതീക്ഷകൾക്ക് അധോനഷ്ടസാദ്ധ്യതകളും, എംപിസി യുടെ പ്രമേയത്തിലവ തരിപ്പിച്ച പണപ്പെരുപ്പസംഭവ്യതകൾക്ക് ഉത്തരോന്മുഖ നഷ്ടസാദ്ധ്യതകളും സാക്ഷാത്ക്കരിക്കപ്പെടാൻ ഇടയാക്കി. പണപ്പെരുപ്പം സങ്കല്പിച്ചതിനുമുകളിലും, വളർച്ച ഫെബ്രുവരിയിൽ കണക്കാക്കിയതിനു താഴെയുമായിരിക്കും. സാമ്പത്തിക പ്രവർത്തനങ്ങൾ, വീണ്ടെടുപ്പിലാണെങ്കിലും, മഹാമാരിക്കു മുമ്പുള്ള നിലയിൽനിന്നും കഷ്ടിച്ചു മുകളിലാണെന്നേയുള്ളൂ. ഈ പശ്ചാത്തലത്തിൽ റിപ്പോനിരക്ക് 4 ശതമാനമായി നിലനിർത്താൻ എംപിസി തീരുമാനിച്ചു. കൂടാതെ പൊരുത്തപ്പെടലിന്‍റെ പാത തുടരാനും, വളർച്ചയ്ക്കുവേണ്ട പിന്തുണ നൽകികൊണ്ട് ഇപ്പോൾ ലക്ഷ്യമാക്കുന്ന പണപ്പെരുപ്പം മുമ്പോട്ടു കുതിക്കുന്നില്ല എന്നുറപ്പുവരുത്താനായി, ഈ പൊരുത്തപ്പെടലിൽ നിന്നും പിൻവാങ്ങുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനും തീരുമാനിച്ചു.

വളർച്ചയും പണപ്പെരുപ്പവും - ഒരു കണക്കെടുപ്പ്

6. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) 2022 ഫെബ്രുവരി 28-ന് പുറപ്പെടുവിച്ച മുൻകൂർ എസ്റ്റിമേറ്റുകൾ പ്രകാരം, 2021-22-ൽ യഥാർത്ഥ ജിഡിപി 8.9 ശതമാനം കണ്ട് ഉയർന്നു. തനതുപഭോഗം, സുസ്ഥിര നിക്ഷേപം (Private Consumption and fixed investment) എന്ന ആഭ്യന്തരചോദനകളുടെ ചാലകശക്തികൾ, യഥാക്രമം മഹാമാരിക്ക് മുമ്പുള്ള നിലയിൽനിന്നും 1.2 ശതമാനമായും 2.6 ശതമാനമായും മാത്രം ഉയർന്നു, ഒതുങ്ങിയ നിലയിൽ നിലകൊള്ളുന്നു. സപ്ലൈവിഭാഗമെടുത്താൽ സമ്പർക്ക സംബന്ധമായ സേവനങ്ങൾ 2019-20-ന്‍റെ നിലയിൽ നിന്നും പിന്നിലാണ്. എന്നിരുന്നാലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ, മഹാമാരി കാരണമുണ്ടായ സങ്കോചാവസ്ഥയിൽനിന്നും ക്രമമായി ചൈതന്യമാർജ്ജിച്ചുകൊണ്ടിരിക്കുന്നു.

7. 2021-22-ൽ, സാമ്പത്തിക മേഖലാ പ്രവർത്തനങ്ങളുടെ ദൗർബല്യങ്ങൾ Q-3 യിൽ വീണ്ടും പുറത്തുവരികയും 2022 ജനുവരിയിൽ ഒമിക്രോൺ രൂപാന്തരത്തിന്‍റെ വരവോടെ വഷളാവുകയും ചെയ്തു. ക്രമാനുഗതമായ ഒരു മെച്ചപ്പെടൽ ഫെബ്രുവരിയിൽ പ്രത്യക്ഷമായെങ്കിലും 2022 മാർച്ചിൽ ഒരു സമ്മിശ്ര ചിത്രമാണ് കാണാൻ കഴിഞ്ഞത്. രോഗവ്യാപനത്തിന്‍റെ ശക്തികുറയുകയും നിയന്ത്രണങ്ങൾക്ക് അയവുവരുത്തുകയും ചെയ്തതോടെ, സമ്പർക്കോന്മുഖമായ പ്രവർത്തനങ്ങൾക്ക് വേഗത തിരികെ കിട്ടി. റെയിൽവേ ചരക്കുകൂലി, ജിഎസ് ടി പിരിവുകൾ, ടോൾ പിരിവുകൾ, വൈദ്യുതിചോദന, ഊർജ്ജോപയോഗം, ദീർഘനിക്ഷേപ ചരക്കുകളുടെ ഇറക്കുമതികൾ എന്നീ മേഖലകളിൽ ദൃശ്യമായ നിരവധി ഉന്നത തരംഗ സൂചികകൾ ഫെബ്രുവരി- മാർച്ചിൽ വർഷാവർഷാടിസ്ഥാനത്തിലുള്ള വികാസത്തിന്‍റെ ശക്തിമത്തായ സൂചകങ്ങളാണ്. നിയന്ത്രണങ്ങൾക്ക് അയവു വരുത്തിയതോടെ, മാർച്ചിൽ ആന്തരിക വ്യോമയാന യാത്രികരുടെ കാര്യത്തിൽ ഒരു തിരിച്ചുവരവുണ്ടായി. ഞങ്ങളുടെ ഒരു സർവ്വേയനുസരിച്ച് ഉപഭോക്തൃവിശ്വാസം മെച്ചപ്പെട്ടിട്ടുണ്ട്. തരംഗങ്ങളുടെ നേരിയ വർദ്ധനവ് (ഗാർഹിക രംഗത്ത്) വരും വർഷത്തെ ശുഭപ്രതീക്ഷകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് മേഖലയുടെ വിശ്വാസം ശുഭപ്രതീക്ഷകളുടെ ഇടങ്ങളിലാണ്. നേരെമറിച്ച്, യാത്രാവാഹനങ്ങളുടെ വില്പനയും രജിസ്ട്രേഷനും മിതവേഗത്തിലാണെങ്കിലും തുടർന്നും, ചുരുങ്ങിയ നിലയിലാണ്. ഉല്പാദന പിഎംഐ, മാർച്ചിൽ മിതരൂപത്തിലായി. സേവനങ്ങളും കോംപോസിറ്റുകളും അഭിവൃദ്ധി കാണിക്കുന്നു.

8. മുമ്പോട്ടുപോകുമ്പോൾ മെച്ചപ്പെട്ട റാബിവിള, ഗ്രാമീണ ചോദനകളുടെ വീണ്ടെടുക്കലിനെ പിന്തുണയ്ക്കും. അതേസമയം സമ്പർക്കസംബന്ധമായ സേവനങ്ങൾ നഗരചോദനകളെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കേണ്ടതാണ്. ബിസിനസ്സ് മേഖലയുടെ വിശ്വാസം മെച്ചപ്പെടുന്നതോടെ നിക്ഷേപ പ്രവർത്തനങ്ങൾ വേഗത കൈവരിക്കുകയും ബാങ്ക് വായ്പകൾ ഉയരുകയും ചെയ്യും. ഗവൺമെൻറിന്‍റെ മൂലധന നിക്ഷേപ പിന്തുണയും, അനുകൂല സാമ്പത്തിക സാഹചര്യങ്ങളും ഉണ്ടാകും. ഉല്പാദന മേഖലയിലെ കപ്പാസിറ്റി ഉപയോഗം, Q-3 2021-22-ൽ മുൻ ത്രൈമാസികത്തിലെ 68.3 ശതമാനത്തിൽനിന്നും 72.4 ശതമാനമായി വീണ്ടെടുപ്പ് നടത്തി. ഇത് Q-4 2019-20-ലെ മഹാമാരിക്കുമുമ്പുള്ള 69.9 ശതമാനം വളർച്ചയെ കവച്ചു വച്ചു.

9. ചക്രവാളം തിളക്കമാർജ്ജിച്ചുവരുമ്പോൾ വഷളായിക്കൊണ്ടിരുന്ന ഭൂരാഷ്ട്ര സമ്മർദ്ദങ്ങൾ സാമ്പത്തിക ഭാവിയിൽ നിഴൽ പരത്തുക യാണുണ്ടായത്. സംഘട്ടനത്തിന്‍റെ കേന്ദ്രബിന്ദുക്കളായ രാജ്യങ്ങളുമായി ഇന്ത്യയ്ക്കു നേരിട്ടുള്ള വ്യാപാരബന്ധങ്ങൾ പരിമിതമാണെങ്കിലും, ചരക്കുകളുടെ വിലവർദ്ധനവിലൂടെയും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിനെ സംഭാവ്യമായും വിഘാതപ്പെടുത്തും. കൂടാതെ വികസിത സമ്പദ് വ്യവസ്ഥകളിൽ പണനയക്രമീകരണങ്ങളാൽ പ്രേരിതമായി സംഭവിച്ച ധനവിപണിയിലെ അനിശ്ചിതത്വവും, ചില പ്രമുഖ രാജ്യങ്ങളിൽ ഉണ്ടായ പുതിയ രോഗവ്യാപനവും, ഒപ്പം സപ്ലൈ മേഖലയിലുണ്ടായ തടസ്സങ്ങളും, ചിപ്പുകൾ, സെമികണ്ടക്ടേഴ്സ് എന്നീ അസംസ്കൃത വസ്തുക്കളുടെ നീണ്ടുനിന്ന ദൗർലഭ്യവും, ഭാവിപ്രതീക്ഷകളുടെ താഴോട്ടുള്ള നഷ്ടസാദ്ധ്യതകൾക്ക് വഴിതെളിക്കുന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട്, 2022-23-ലെ യഥാർത്ഥ ജിഡിപി വളർച്ച, Q-1 2022-23-ൽ 16.2 ശതമാനം, Q-2 ൽ 6.2 ശതമാനം, Q-3 യിൽ 4.1 ശതമാനം, Q-4 ൽ 4.00 ശതമാനം എന്നീ നിലകളിൽ 7.2 ശതമാനമായിരിക്കുമെന്ന് അനുമാനിക്കുന്നു. ഇത് 2022-23-ൽ അസംസ്കൃത എണ്ണയുടെ വില (ഇന്ത്യൻ ബാസ്ക്കറ്റ്) 100 യുഎസ് ഡോളർ ആയിരിക്കുമെന്ന അനുമാനത്തിലാണ്.

പണപ്പെരുപ്പം

10. ഫെബ്രുവരി 2022-ലെ എംപിസി യോഗം, 2022-23-ൽ പണപ്പെരുപ്പം ഒരു ക്രമീകൃത പാതയിലൂടെ ആയിരിക്കുമെന്ന് അനുമാനിച്ചിരുന്നു. ഫെബ്രുവരി അന്ത്യത്തോടെ ശക്തിപ്പെട്ടു തുടങ്ങിയ ഭൂരാഷ്ട്ര സമ്മർദ്ദങ്ങൾ, മുൻ വ്യാഖ്യാനങ്ങളെ അട്ടിമറിക്കുകയും, പണപ്പെരുപ്പ പ്രതീക്ഷകളെ പൂർണ്ണമായും ഇരുട്ടിലാക്കുകയും ചെയ്തു. ഭക്ഷ്യവിലയുടെ കാര്യത്തിൽ ഒരു റിക്കോർഡ് റാബി വിളയുടെ സാധ്യത, ധാന്യങ്ങളുടേയും പയറുവർഗ്ഗങ്ങളുടേയും ആഭ്യന്തര വിലകൾ കൂടാതെ നിർത്താൻ സഹായിക്കും. കരിങ്കടൽ മേഖലയിൽനിന്നും ഗോതമ്പു ലഭ്യതയില്ലായ്മയും ഗോതമ്പിന്‍റെ ആഭ്യന്തരവിലയിൽ ചില നിയന്ത്രണങ്ങൾക്കു കാരണമായിട്ടുണ്ട്. എന്നാൽ ഭക്ഷ്യഎണ്ണകളുടെ മേലുള്ള വിലസമ്മർദ്ദങ്ങൾ പ്രധാന ഉല്പാദകർ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾമൂലവും, കരിങ്കടൽ മേഖലയിൽനിന്നുമുള്ള സപ്ലൈ നിലച്ചതു കാരണവും, അടുത്തകാലയളവിൽ ഉയർന്നു നിൽക്കാനാണ് സാദ്ധ്യത. ആഗോള സപ്ലൈ കുറവു കാരണം, കാലി/കോഴിത്തീറ്റകളുടെ മേലുള്ള സമ്മർദ്ദങ്ങൾ തുടരാനും, അത് പൌൾട്രി, പാൽ, പാലുല്പന്നങ്ങൾ തുടങ്ങിയവയുടെ വിലകളിൽ പ്രതിഫലിക്കാനും കാരണമായേക്കാം.

11. ഭക്ഷ്യേതര വസ്തുക്കളുടെ കാര്യമെടുത്താൽ, ഫെബ്രുവരി അവസാനം തുടങ്ങിയ ആഗോള എണ്ണ വിലയിലുണ്ടായ വർദ്ധന, പ്രത്യക്ഷമായതും, പരോക്ഷവുമായ സ്വാധീനത്തിലൂടെ പണപ്പെരുപ്പത്തിന്‍റെ ഉയർന്ന നഷ്ട സാദ്ധ്യതയ്ക്ക് കാരണമാവും. ആഭ്യന്തര പമ്പുവിലകളിൽ കുത്തനെയുണ്ടായ വിലവർദ്ധന വിശാലമായ ഒരു രണ്ടാം റൗണ്ട് വില സമ്മർദ്ദങ്ങൾക്ക് പ്രേരകമാവും. ഉയർന്ന ആഗോള ചരക്കുവിലകളുടേയും, പശ്ചാത്തല സംവിധാനങ്ങളിലെ തടസ്സങ്ങളുടേയും കൂടിയാകുമ്പോൾ കാർഷിക-ഉല്പാദന മേഖലകളിലേയും, സേവനമേഖലകളിലേയും അസംസ്കൃത വസ്തുക്കളുടെ വിലകളെ അത് വഷളാക്കിയേക്കാം. ഇവ ചില്ലറ വിലകളെ ബാധിച്ചേക്കാമെന്നതിനാൽ, തുടർച്ചയായ നിരീക്ഷണവും, സപ്ലൈകാര്യങ്ങളിൽ മുൻകൈ എടുത്തു കൊണ്ടുള്ള ക്രമീകരണവും ആവശ്യപ്പെടുന്നു. ഉയരുന്ന റിസ്ക് പ്രീമിയ വ്യാപാരമേഖലയിലെ അവസ്ഥാന്തരങ്ങൾ, നിക്ഷേപ ബഹിർഗമനങ്ങൾ, സെൻട്രൽ ബാങ്കുകൾക്കിടയിലുള്ള വൈവിദ്ധ്യമാർന്ന പണനയ പ്രതികരണങ്ങൾ എന്നിവയാൽ ധനവിപണികളിലെ അനിശ്ചിതത്വം തുടർന്നുപോകാനാണ് സാദ്ധ്യത. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ടും, 2022-ൽ ഒരു സാധാരണ മൺസൂൺ പ്രതീക്ഷിച്ചുകൊണ്ടും, ശരാശരി അസംസ്കൃത എണ്ണവില (ഇന്ത്യൻ ബാസ്ക്കറ്റ്) ബാരലിന് 100 യുഎസ് ഡോളർ ആയിരിക്കുമെന്ന് കണക്കാക്കിയും, Q-1 -ൽ 6.3 ശതമാനം, Q-2 ൽ 5.8 ശതമാനം, Q-3 യിൽ 5.4 ശതമാനം, Q-4 ൽ 5.1 ശതമാനം എന്ന രീതിയിൽ 2022-23-ൽ പണപ്പെരുപ്പം 5.7 ശതമാനമായിരി ക്കുമെന്ന് അനുമാനിക്കുന്നു.

12. ആഗോള അസംസ്കൃത എണ്ണവിലകളിലെ അമിതമായ അനിശ്ചിതത്വവും, വെളിപ്പെട്ടുവരുന്ന ഭൂരാഷ്ട്ര സമ്മർദ്ദങ്ങൾ കാരണമുള്ള തീവ്ര അനിശ്ചിതത്വവും കണക്കിലെടുത്താൽ, വളർച്ചയേയും പണപ്പെരുപ്പത്തെയും സംബന്ധിച്ചുള്ള ഏത് അനുമാനവും വലിയ റിസ്ക്കുള്ളതും, അത് ഭാവിയിലെ എണ്ണയുടെയും ചരക്കുകളുടേയും വിലകളുടെ പരിണാമങ്ങളിലെ ആകസ്മികതകളെ അടിസ്ഥാനമാക്കിയുള്ളതും ആയിരിക്കും.

13. ഈ സാഹചര്യത്തിൽ, സപ്ലൈസൈഡ് നടപടികളുടെ ശക്തികൂടുകയും അവ തുടരുകയും ചെയ്യുന്നതുകൊണ്ട് ഭക്ഷ്യവില സമ്മർദ്ദങ്ങളെ പരിഹരിക്കാനും, ഉല്പാദന-സേവന മേഖലകളിലെ വിലസമ്മർദ്ദങ്ങളെ മയപ്പെടുത്താനും സാധിക്കും. ഞങ്ങളുടെ ഭാഗത്ത് ബൃഹദ് സാമ്പത്തിക സുസ്തിരത കാത്തുസൂക്ഷിക്കാനും, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഊർജ്ജസ്വലത വർദ്ധിപ്പിക്കാനുമുള്ള നയനിയന്ത്രണോപാധികൾ റിസർവ് ബാങ്ക് ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവർക്ക് ഉറപ്പുതരുന്നു. സാഹചര്യം ചലനാത്മകവും, അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമാണ്. ഞങ്ങളുടെ നടപടികൾ, അതിനനുസൃതമായി ഇണക്കിയെടുക്കേണ്ടതുമാണ്.

ലിക്വിഡിറ്റിയും ധനവിപണിയുടെ അവസ്ഥയും

14. മുമ്പ് പറഞ്ഞതുപോലെ, ബൃഹദ് സമ്പദ് വ്യവസ്ഥയുടെ മുമ്പോട്ടുള്ള വീക്ഷണം, അടിയിളക്കുന്ന രീതിയിൽ മാറിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ നയപരമായ പ്രതികരണം മുന്നിൽ നിൽക്കുന്നതും, വെളിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതീക്ഷകളെ ഊർജ്ജസ്വലതയോടെ പുനർവികസിതമാക്കുന്ന തുമായിരിക്കണം. റിസർവ് ബാങ്ക്, ലിക്വിഡിറ്റി നിർവ്വഹണത്തിന്‍റെ കാര്യത്തിൽ, വ്യവസ്ഥയിൽ വേണ്ടത്ര ലിക്വിഡിറ്റി നിലനിർത്തിക്കൊണ്ടുതന്നെ സൂക്ഷ്മവും ചടുലവുമായ ഒരു സമീപനം തുടരും. നിലവിൽ, ലിക്വിഡിറ്റി നിർവ്വഹണം, ദ്വിദിന പ്രവർത്തനമായാണ് വിശേഷിപ്പിക്കപ്പെ ടുന്നത്: വ്യത്യസ്ത കാലാവധികളിലുള്ള വേരിയബിൾ റേറ്റ് റിവേഴ്സ് റിപ്പോ (VRRR) ലേലങ്ങളിലൂടെ ലിക്വിഡിറ്റി വലിച്ചെടുക്കുക, താല്ക്കാലിക ലിക്വിഡിറ്റി ക്ഷാമം പരിഹരിക്കാനും പൊരുത്തക്കേടുകൾ ഇല്ലാതാക്കാനും വേരിയബിൾ റേറ്റ് റിപ്പോ (VRR) ലേലങ്ങൾ നടത്തുക തുടങ്ങി. ഈ സമീപനം തുടരുന്നതായിരിക്കും.

15. 2021-22 Q 4:- ൽ, എൽ എ എഫി (LAF) ന് കീഴിൽ, ആഗിരണം ചെയ്യപ്പെട്ട മൊത്തം ലിക്വിഡിറ്റിയുടെ 80 ശതമാനം, ഏകദേശം പോളിസി റിപോറേറ്റ് പലിശനിരക്കിലാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇത് വിആർ ആർ ആർ (VRRR) ലേലങ്ങളിലൂടെ ലിക്വിഡിറ്റി സമതുലിതമാക്കിയതിനാലാണ്. ഇപ്രകാരം, ധനവിപണി പങ്കാളികളെ അന്തിമമായി എൽ എ എഫിൻ (LAF) ഇടനാഴിയിലേക്കുവേണ്ടി തയാറെടുപ്പിച്ചു.

16. കൂടാതെ ലിക്വിഡിറ്റി നിർവ്വഹണത്തിനുവേണ്ടി 2020 ഫെബ്രുവരി യിൽ ഏർപ്പെടുത്തിയ രൂപഘടന അതിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ കുറേ പരിഷ്ക്കാരങ്ങളോടുകൂടിയാണെങ്കിലും പൂർണ്ണമായും പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് താഴെപ്പറയുന്ന വ്യവസ്ഥകൾ നടപ്പിലാക്കികൊണ്ടി രിക്കുന്നു.

  1. ആർ ബി ഐ ആക്ടിലെ സെക്ഷൻ 17 ൽ വരുത്തിയ ഭേദഗതി, സ്റ്റാൻഡിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി (SDF) അവതരിപ്പിക്കുന്ന തിന് അധികാരം നൽകിയിട്ടുണ്ട്. സെൻട്രൽ ബാങ്കിന് മേലുള്ള അധിക നിയന്ത്രണത്തിന്‍റെ ബാദ്ധ്യത ഇല്ലാതാക്കുന്നതോടെ, എസ് ഡി എഫ് (SDF) പണനയ പ്രവർത്തന രൂപഘടനയെ ശക്തിപ്പെടുത്തുന്നു. ഇതനുസരിച്ച്, എസ് ഡി എഫ് (SDF) നെ, എൽഎഎഫിൻ (LAF) ഇടനാഴിയുടെ ഉപരിതലമായി അവതരിപ്പിക്കുവാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.

    സ്റ്റാൻഡിംഗ് ഇൻജക്ഷൻ ഉപാധിയെ അതായത് എം എസ് ഫിനെ എൽഎഎഫ് ഇടനാഴിയുടെ നെറുകയിൽ സ്ഥാപിക്കുന്നതിനാലും ഒരു സ്റ്റാൻഡിംഗ് അബ്സോർപ്ഷൻ ഫെസിലിറ്റിയെ എൽഎഎഫ് ഇടനാഴിയുടെ ആധാരമായി അവതരിപ്പിക്കുന്ന തിലൂടെയും പണ നയത്തിന്‍റെ പ്രവർത്തനരൂപ ഘടനയ്ക്ക് ഒരു സമതുലനാവസ്ഥ പ്രദാനം ചെയ്യപ്പെടും. അങ്ങിനെ എൽ എ എഫ് ഇടനാഴിയുടെ രണ്ടറ്റത്തും സ്റ്റാൻഡിംഗ് ഫെസിലിറ്റീസ് ഉണ്ടാകും. ഒന്ന് ആഗിരണം ചെയ്യാനും, മറ്റൊന്ന് നിവേശിപ്പിക്കാനും. അപ്രകാരം, റിപോ, റി വേഴ്സ് റിപോ, ഒഎംഒ (OMO) സിആർആർ (CRR) എന്നീ റിസർവ് ബാങ്കിന് ലഭ്യമായി ട്ടുള്ള ഉപാധികളല്ലാതെ, എസ് ഡിഎഫ് (SDF) എംഎസ്എഫ് (MSF) എന്നീ ഉപാധികൾകൂടി ഉപയോഗിക്കാൻ ബാങ്കുകൾക്ക് വിവേചനാധികാരമുണ്ടാകും. വിശിഷ്യ, ലിക്വിഡിറ്റി നിർവ്വഹണത്തിലുള്ള റോളിനു പുറമേ, എസ് ഡി എഫ് (SDF) ധനകാര്യ സ്ഥിരതയുള്ള ഒരുപാധികൂടിയാണ്.

  2. എസ് ഡിഎഫ് (SDF) നിരക്ക് പോളിസിനിരക്കിൽ നിന്നും 25 ബിപിഎസ് താഴെയാണ്. ഈയവസരത്തിൽ, ഇത് ദൈനംദിന നിക്ഷേപങ്ങൾക്കും ബാധകമായിരിക്കും. എന്നാൽ അത്, നീണ്ടകാലയളവുകളിലുള്ളതും ആവശ്യമുള്ളപ്പോഴു മെല്ലാം ലിക്വിഡിറ്റിയെ ആഗിരണം ചെയ്യാനുള്ള അയവ് അനുരൂപമായ വില നിർണ്ണയത്തോടെ നിലനിർത്തുന്നുണ്ട്. എംഎസ്എഫ് നിരക്ക്, പോളിസി റിപോ നിരക്കിന് 25 ബിപിഎസിനു മുകളിൽ തുടരും. അങ്ങിനെ എൽഎഎഫിന്‍റെ വ്യാപ്തം, മഹാമാരിക്കു മുമ്പുള്ള 50 ബിപിഎസ് എന്ന വിന്യാസത്തിൽ, ഇടനാഴി മദ്ധ്യത്തിലുള്ള പോളിസി റിപോ നിരക്കിനെ തുലനപ്പെടുത്തി, നിലനിർത്തിയിരിക്കുന്നു.

  3. ഫിക്സഡ് റേറ്റ് റിവേഴ്സ് റിപോ (FRRR) നിരക്ക് 3.35 ശതമാനമായി നിലനിർത്തിയിരിക്കുന്നു. ഇത് ആർബിഐ യുടെ ഉപാധി സഞ്ചയത്തിന്‍റെ ഭാഗമായിരിക്കും. ഇതിന്‍റെ പ്രയോഗം ആർബിഐയുടെ വിവേചനാധികാര പ്രകാരം, സമയാസമയ ങ്ങളിൽ നിർദ്ദേശിക്കുന്ന കാര്യങ്ങൾക്കായി രിക്കും. എഫ്ആർആർആറും (FRRR) എസ് ഡിഎഫും കൂടി ആർബിയുടെ ലിക്വിഡിറ്റി നിർവ്വഹണ രൂപഘടനയിൽ അയവ് പ്രദാനം ചെയ്യും.

  4. എംഎസ്എഫും (MSF) എസ് ഡിഎഫും (SDF) വർഷത്തിലുട നീളം, ആഴ്ചയിലെ എല്ലാ ദിവസവും ലഭ്യമാവും.

  5. 2022 ഏപ്രിൽ 18 മുതൽ ആർബിഐ നിയന്ത്രിതമായ ധനവിപണികൾ തുടങ്ങുന്ന സമയം, മഹാമാരിക്കു മുമ്പുള്ള 9.00 am ആയി നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്.

17. മഹാമാരിക്കാലത്ത് 17.2 ലക്ഷം കോടിരൂപയ്ക്കുള്ള ലിക്വിഡിറ്റി ഉപാധികൾ നൽകി. ഇതിൽ 11.9 ലക്ഷം കോടി രൂപ ഇതുവരെ ഉപയോഗിച്ചു. ഇതുവരെ 5 ലക്ഷം കോടിരൂപ, നിരവധി സംരംഭങ്ങൾ അതിന്‍റെ നടപ്പു തീയതികളിൽ ലാപ്സായതിനാൽ, മടക്കുകയോ പിൻവലിക്കുകയോ ചെയ്തിട്ടുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ, എടുത്ത അസാധാരണ നടപടികളും ഒപ്പം, ആർബിഐ യുടെ അനവധി മറ്റുനടപടികളും നിവേശിപ്പിച്ച ലിക്വിഡിറ്റി സമ്പദ് വ്യവസ്ഥയിൽ 8.5 ലക്ഷം കോടി രൂപയുടെ അധിക ലിക്വിഡിറ്റി അവശേഷിപ്പിച്ചു. ഈ ലിക്വിഡിറ്റിയെ, ആർബിഐ ഈ വർഷാരംഭം മുതൽ തടസ്സങ്ങൾ സൃഷ്ടിക്കാത്ത രീതിയിൽ, പലവർഷങ്ങളുടെ കാലയളവുകളിലായി, സാവധാനം പിൻവലിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതാണ്. നിലവിലെ പണനയത്തിനനുരൂപമായ നിലയിലേക്ക് ഈ കൂടുതലുള്ള ലിക്വിഡിറ്റി നിലനിർത്തുകയെന്നതാണ് ലക്ഷ്യം. സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആവശ്യമായ ലിക്വിലിറ്റി ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ പ്രതിബദ്ധത എന്ന് ആവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഗവൺമെൻറി ന്‍റെ വായ്പാനടപടികൾ പൂർത്തിയാക്കുന്നതിലേക്കും ഞങ്ങൾ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. ഇത് പ്രാപ്യമാക്കാൻ, ആർബിഐ ആവശ്യമായ വിവിധ ഉപാധികൾ നടപ്പിലാക്കുന്നതാണ്.

വിദേശമേഖല

18. വഷളായിക്കൊണ്ടിരിക്കുന്ന ആഗോളാടിസ്ഥാനത്തിലുള്ള സപ്ലൈ നടുക്കങ്ങൾ ലോകസമ്പദ് വ്യവസ്ഥയെ തളർത്തുമ്പോഴും, 2021-22-ൽ ഇന്ത്യയുടെ വ്യാപാര ചരക്കുകളുടെ കയറ്റുമതി പ്രബലമായി വളർന്ന്, 400 ബില്യൺ യുഎസ് ഡോളർ എന്ന ലക്ഷ്യം ഭേദിച്ചു. അന്താരാഷ്ട്ര ചരക്കുവിലകളിലുണ്ടായ രൂക്ഷമായ വർദ്ധനവി നൊപ്പം തദ്ദേശചോദനയുടെ വീണ്ടെടുപ്പും, ഇറക്കുമതിയിൽ ശക്തമായ ഒരു തിരിച്ചടിയിലേക്കും, വലുതായിക്കൊണ്ടി രിക്കുന്ന വ്യാപാരം കറൻറ് അക്കൗണ്ട് കമ്മിയിലേക്കും നയിച്ചു. സേവനമേഖലയിലെ അവിരാമവും, പ്രബലവുമായ കയറ്റുമതിയും, നാട്ടിലേക്കുള്ള പണമയക്കലുകളും, അദൃശ്യമായ നമ്മുടെ അക്കൗണ്ട് ബാലൻസുകളെ വലിയ മിച്ചങ്ങളായി സൂക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഇത് വ്യാപാര കമ്മിയെ, ഭാഗികമായി തട്ടിക്കഴിക്കാൻ സഹായിക്കുന്നു. അസംസ്കൃത എണ്ണയുടേയും മറ്റു ചരക്കുകളുടേയും വിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവ് നേരിടുന്നുണ്ടെങ്കിലും, നമ്മുടെ കറൻറു അക്കൗണ്ട് കമ്മി, സാധാരണ നിക്ഷേപ പ്രവാഹത്തിലൂടെ സുസ്ഥിര നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

19. മൊത്തത്തിൽ, നമ്മുടെ വിദേശമേഖലാസംബന്ധമായ സൂചകങ്ങൾ ഓജസ്സുറ്റവയാണ്. അവ സമീപവർഷങ്ങളിൽ കാര്യമായി മെച്ചപ്പെട്ടിട്ടുമുണ്ട്. നമ്മുടെ വിദേശനാണ്യ ശേഖരം, 2022 ഏപ്രിൽ 1-ൽ 606.5 ബില്യൺ യുഎസ് ഡോളറാണ്. ആർബിഐ യുടെ മുൻകൂർ ആസ്തികൾ, (Future assets) സ്ഥിതി മെച്ചപ്പെടുത്തു ന്നുമുണ്ട്. റിസർവ് ബാങ്ക്, ആഭ്യന്തര ധനവിപണികളിൽ, അച്ചടക്കം നിലനിർത്താൻ പ്രതിഞ്ജാബദ്ധരായി നിലകൊള്ളുന്നു. ബാങ്ക് ആഗോള സംഭവവികാസങ്ങളുടെ പ്രതികൂലമായ അനുരണനങ്ങൾ, തുടർച്ചയായി നിയന്ത്രിച്ചു നിർത്തുന്നതിനു അനുയോജ്യമായ നടപടികളെടുക്കും.

കൂടുതൽ നടപടികൾ

20. ഇനി ഞാൻ ചില അധിക നടപടികൾ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നു. ഇവയുടെ വിശദവിവരങ്ങൾ, വികസനപരവും നിയന്ത്രണ പരവുമായ പരിപാടികൾ പണനയ പ്രസ്താവനയിൽ (പാർട്ട് -ബി)ആയി കൊടുത്തിരിക്കുന്നു. ആ നടപടികൾ താഴെപറയും പ്രകാരമാണ്.

വ്യക്തിഗത ഗൃഹനിർമ്മാണ വായ്പകൾ - റിസ്ക് വെയ്റ്റുകളുടെ ക്രമീകരണം

21. വ്യക്തിഗത ഗൃഹനിർമ്മാണ വായ്പകളുടെ റിസ്ക് വെയിറ്റുകൾ 2020 ഒക്ടോബറിൽ, 2022 മാർച്ച് 31 വരെ അനുവദിച്ച പുതിയ ഗൃഹനിർമ്മാണവായ്പകളെ ലോൺ ടു വാല്യൂ (LTV) അനുപാതങ്ങ ളോട് മാത്രം ബന്ധിപ്പിച്ച്, ക്രമീകരിച്ചിരുന്നു. ഹൗസിംഗ് മേഖലയുടെ പ്രാധാന്യവും അതിന്‍റെ അനുവർദ്ധക സ്വാധീനവും കണക്കിലെടുത്ത് ഈ മാർഗ്ഗനിർദ്ദേശങ്ങൾ 2023 മാർച്ച് 31 മുതൽ ബാധകമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വ്യക്തിഗത ഗൃഹനിർമ്മാണത്തിന് സുഗമമായി വായ്പകൾ ലഭിക്കാൻ ഇത് ഇടയാക്കും.

എഛ്ടിഎം (HTM) വിഭാഗത്തിലെ എസ്എൽആർ ഉൾക്കൊള്ളൽ (holding)

22. 2022-23-ൽ, ബാങ്കുകൾക്ക് അവയുടെ നിക്ഷേപ വിഭാഗം മെച്ചപ്പെട്ടനിലയിൽ കൈകാര്യം ചെയ്യുന്നതിന് സഹായിക്കാ നായി, 2023 മാർച്ച് 31 വരെ നിലവിലെ ഹെൽഡ് ടു മെച്യൂരിറ്റി വിഭാഗപരിധി 22 ശതമാനത്തിൽനിന്ന് 23 ശതമാനമായി വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ ബാങ്കുകൾ ആർജ്ജിച്ചിട്ടുള്ള, യോഗ്യമായ എസ്എൽആർ (SLR) സെക്യൂരിറ്റികൾ, ഈ വർദ്ധിപ്പിച്ച പരിധിയിൽ ഉൾപ്പെടുത്താനുംകൂടി തീരുമാനിച്ചു. 2023 ജൂൺ 30-ന് അവസാനിക്കുന്ന ത്രൈമാസികത്തിൽ തുടങ്ങി ഈ എഛ്ടിഎം പരിധി 23 ശതമാനത്തിൽനിന്നും 19.5 ശതമാനമായി പടിപടിയായി പുനഃസ്ഥാപിക്കാൻ ബാങ്കുകളെ അനുവദിക്കും.

കാലാവസ്ഥ റിസ്കും സ്ഥായിയായ സമ്പദ് വ്യവസ്ഥയും-സംവാദരേഖ

23. കാലാവസ്ഥാ വ്യതിയാനത്തിന് ധനകാര്യ സ്ഥാപനങ്ങളുടെ ഭദ്രതയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ചില നഷ്ടസാദ്ധ്യതകൾ ഉണ്ടാകുംവിധം ചില സ്വാധീനങ്ങൾ വരുത്താൻ കഴിയും. നിയന്ത്രിത സ്ഥാപനങ്ങൾക്ക്, കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന സാമ്പത്തിക നഷ്ടസാദ്ധ്യതയുടെ ആഘാതം എത്രത്തോളമുണ്ടാവും എന്ന് മനസ്സിലാക്കുവാൻ സഹായിക്കുംവിധം, കാലാവസ്ഥ റിസ്ക്കും സ്ഥായിയായ സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തിൽ ഒരു സംവാദരേഖ പ്രതികരണങ്ങൾക്കുവേണ്ടി താമസിയാതെ പ്രസിദ്ധപ്പെടുത്തു ന്നതാണ്.

ആർബിഐ നിയന്ത്രിത സ്ഥാപനങ്ങളിലെ കസ്റ്റമർ സർവീസ് ഗുണനിലവാരം അവലോകനം ചെയ്യാൻ സമിതി

24. കഴിഞ്ഞകാലങ്ങളിൽ ഉപഭോക്തൃ സംരക്ഷണം മെച്ചെപ്പെടുത്താ നായി, റിസർവ് ബാങ്ക് പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. കസ്റ്റമർ സർവീസിന് നിയന്ത്രണോന്മുഖ രൂപഘടനകൾ നിജപ്പെടുത്തുക, ആന്തരികപരാതി പരിഹരണം, ഓംബുഡ്സ്മാൻ പ്രക്രിയ എന്നിവ ഇതിലുൾപ്പെടുന്നു. ഉല്പന്നങ്ങളിലും സേവനങ്ങളിലും വന്നുചേർന്ന നവീകരണങ്ങളുടെഫലമായി സാമ്പത്തിക രംഗത്തുണ്ടായ പരിവർത്തനങ്ങളും, ഡിജിറ്റൽ കടന്നുകയറ്റത്തിന്‍റെ തീവ്രതയും, പുതിയ സേവനദായകരുടെ ഉദ്ഭവവും എല്ലാം പരിഗണിച്ച്, ആർബിഐ നിയന്ത്രിത സ്ഥാപനങ്ങളിൽ നിലവിലുള്ള സേവനഗുണമേന്മയും കസ്റ്റമർ സർവ്വീസ് മാർഗ്ഗരേഖകളുടെ പര്യാപ്തതയും, പരിശോധിക്കാനും, അവലോകനം ചെയ്യാനും, അവ മെച്ചപ്പെടുത്താനുള്ള ഉപാധികൾ നിർദ്ദേശിക്കുന്നതിനും, ഒരു സമിതി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നു.

എടിഎമ്മുകളിൽ നിന്നും പരസ്പരം പ്രവർത്തിപ്പിക്കാവുന്ന, കാർഡുരഹിത പിൻവലിക്കലുകൾ

25. നിലവിൽ കാർഡുരഹിത എടിഎം പിൻവലിക്കലുകൾ ഏതാനും ബാങ്കുകൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇനിമേൽ യുപിഐ (UPI) ഉപയോഗിച്ച് കാർഡുരഹിത പിൻവലിക്കലുകൾ എല്ലാബാങ്കുകളിൽനിന്നും എല്ലാ എടിഎം ശൃംഖലകളിൽനിന്നും ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നു. ഇത് ഇടപാടുകൾ ആയാസ രഹിതമായി നടത്താനും കാർഡുരഹിതമായതിനാൽ, സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് തുടങ്ങിയ കൃത്രിമങ്ങൾ തടയാനും ഇടവരുത്തും.

ഭാരത്ബിൽ പേയ്മെൻറ് സിസ്റ്റം-ഓപ്പറേറ്റിംഗ് ഘടകങ്ങൾക്കുള്ള നെറ്റ് വർത്ത് പരിധി ക്രമീകരണപ്രക്രിയ

26. ഭാരത്ബിൽ പേയ്മെൻറ് സിസ്റ്റം എന്ന പരസ്പര പ്രവർത്തന വേദിയിൽ വർഷങ്ങൾ കഴിയുംന്തോറും ബിബിപിഎസുകളിലൂടെ ബിൽ പേയ്മെൻറുകളുടേയും ബില്ലർമാരുടേയും വ്യാപ്തി കൂടിവരുന്നതായി കാണുന്നു. ബിബിപിഎസിലൂടെ (BBPS) യുള്ള ബാങ്കിതര ഭാരത്ബിൽ പേയ്മെൻറ് സിസ്റ്റത്തിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാൻ, അത്തരം സ്ഥാപനങ്ങളുടെ മൊത്തം മൂല്യം (Net worth) 100 കോടി രൂപയിൽനിന്നും 25 കോടിയായി കുറയ്ക്കാൻ ഉദ്ദേശിക്കുന്നു.

പേയ്മെൻറു സിസ്റ്റം ഓപ്പറേറ്റേഴ്സിന്‍റെ സൈബർ കാര്യക്ഷമതയും, പെയ്മെൻറ് സുരക്ഷാ നിയന്ത്രണങ്ങളും

27. സാമ്പത്തിക പരിവ്യാപനം ത്വരിതപ്പെടുത്തുന്നതിനും, സാമ്പത്തിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും പേയ്മെൻറ് സിസ്റ്റം ഒരു രാസത്വരകമായി വർത്തിക്കുന്നു. നമ്മുടെ പേയ്മെൻറ് സിസ്റ്റംസ്, നേരിടാവുന്ന പരമ്പരാഗതവും നവീനങ്ങളുമായ റിസ്ക്കുകൾ പ്രത്യേകിച്ചും സൈബർ റിസ്കുകൾക്കെതിരെ കാര്യക്ഷമമായിരിക്കുമെന്ന് ഉറപ്പുവരുത്താനായി പേയ്മെൻറ് സിസ്റ്റം ഓപ്പറേറ്റേഴ്സിന്‍റെ സൈബർ കാര്യക്ഷമതയും പെയ്മെൻറ് സുരക്ഷാനിയന്ത്രണങ്ങളും സംബന്ധമായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നു.

ഉപസംഹാര പരാമർശങ്ങൾ

28. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഐതിഹാസികമാനങ്ങളിൽ കോളിളക്കങ്ങളും അനിശ്ചിതത്വങ്ങളും കണ്ടു. റിസർവ് ബാങ്കിൽ ഞങ്ങൾ സമ്പദ് വ്യവസ്ഥയുടെമേൽ ഇവയുണ്ടാക്കിയ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനായി അശ്രാന്തം പണിയെടു ക്കുകയായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ആർജ്ജവത്തോടെ നാം ആ ദുഷ്കരപാതയെ ധൈര്യത്തോടെയും, തിളക്കമാർന്ന ഒരു ഭാവി മുന്നിലുണ്ട് എന്ന ആത്മവിശ്വാസത്തോടെയും, തരണം ചെയ്തു എന്ന് ഞാൻ കാണുന്നു.

29. അനിശ്ചിതത്ത്വം നേരിടുന്ന ലോകത്തിന്‍റെ ഭാവിയെ സങ്കീർണ്ണമാക്കിക്കൊണ്ട്, യൂറോപ്പിലെ സംഘർഷം അതിശക്തമായ ഒരു പുതിയ വെല്ലുവിളി ഉയർത്തുന്നു. ആ ഭൂരാഷ്ട്ര സാഹചര്യങ്ങളിൽ നിന്നുയരുന്ന ഭയാനകമായ പ്രത്യാഘാതങ്ങൾ നമ്മെ വെല്ലുവിളിക്കുമ്പോൾ, ആർബിഐ അതിന്‍റെ അധീനതയിലുള്ള ഉപാധികളെല്ലാം ഉപയോഗിച്ച്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രതിരോധിക്കാൻ ശക്തിയാർജ്ജിച്ച് നിലകൊള്ളുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നാം ബോധ്യപ്പെടുത്തിയതുപോലെ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സംരക്ഷണമാണ് നമുക്കുമുന്നിലുള്ള ആവശ്യമെന്നുവരുമ്പോൾ ഞങ്ങൾ ഒരു നിയമപുസ്തകത്തിനും അടിമയാകുന്നില്ല, ഏതു നടപടിയും ഒഴിവാക്കിനിർത്തുകയുമില്ല. വിലസ്ഥിരത, നിർവിഘ്നമായ വളർച്ച, സാമ്പത്തിക സുസ്ഥിരത എന്നീ ലക്ഷ്യങ്ങൾ പരസ്പരം സുസംഘടിതമാകുന്നവയാണ്. ഈ സമീപനമാണ് നമ്മെ നയിക്കുന്നത്.

30. ആകാശം കാർമേഘങ്ങളാൽ മൂടപ്പെട്ടതായിരിക്കും. എന്നാൽ, ഇന്ത്യയുടെ ഭാവിയെ അർക്കരശ്മികളാൽ പ്രകാശപൂരിത മാക്കാനായി നാം നമ്മുടെ എല്ലാ ഊർജ്ജവും, നിശ്ചയദാർഡ്യവും, സർവ്വവിഭവങ്ങളും ഉപയോഗിക്കും. വളരെ മുമ്പ് മഹാത്മാഗാന്ധി പറഞ്ഞു: “വിശ്വാസമാണ് കലുഷിതമായ കടലിലൂടെ നമ്മുടെ ഗതി നിയന്ത്രിക്കുന്നത്. വിശ്വാസമാണ് പർവ്വതങ്ങളെ ഇളക്കുന്നത്, വിശ്വാസമാണ് സമുദ്രങ്ങൾക്കുപരി കുതിക്കുന്നത്.”1

നന്ദി... സുരക്ഷിതരായിരിക്കുക.. നന്നായിരിക്കുക. നമസ്കാരം.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽമാനേജർ

പ്രസ്സ് റിലീസ് 2022-2023/37


1 യങ് ഇന്ത്യ. 24-9-1925 പേജ് 331.

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������