Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (376.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/02/2022
വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന

ഫെബ്രുവരി 10, 2022

വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന

വിവിധ വികസന, നിയന്ത്രണ നയനടപടികൾ ഈ പ്രസ്താവനയിൽ പ്രതിപാദിക്കുന്നു: (i) ലിക്വിഡിറ്റി നടപടികളുമായി ബന്ധപ്പെട്ടവ; (ii) സാമ്പത്തിക വിപണികൾ; (iii) പേയ്‌മെൻറ്, സെറ്റിൽമെൻറ് സംവിധാനങ്ങൾ (iv) നിയന്ത്രണവും മേൽനോട്ടവും.

I. ലിക്വിഡിറ്റി നടപടികൾ

1. 50,000 കോടി രൂപയുടെ ടേം ലിക്വിഡിറ്റി സൗകര്യം അടിയന്തര ആരോഗ്യ സേവനങ്ങളിലേക്ക് വ്യാപിപ്പിക്കൽ

രാജ്യത്ത് കോവിഡ്-19 അനുബന്ധമായ ആരോഗ്യ പരിരക്ഷക്കുളള അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും വർദ്ധിപ്പിക്കുന്നതിന് ഉടനടി പണലഭ്യത ഉറപ്പാക്കുന്നതിനായി റിപ്പോ നിരക്കിൽ, മൂന്ന് വർഷം വരെ കാലാവധിയുള്ള 50,000 കോടി രൂപയുടെ ഓൺ-ടാപ്പ് ലിക്വിഡിറ്റി ജാലകസംവിധാനം 2021 മെയ് 5-ന് പ്രഖ്യാപിക്കുകയുണ്ടായി. 2022 മാർച്ച് 31 വരെ മുൻഗണനാ വിഭാഗത്തിന്‍റെ വർഗ്ഗീകരണം വിപുലീകരിച്ച് ഈ സ്കീമിന് കീഴിലുള്ള വായ്പകൾ അതിവേഗം നൽകുന്നതിന് ബാങ്കുകൾക്ക് പ്രോത്സാഹനം നൽകിയിരുന്നു. ഈ സ്കീമിന് കീഴിൽ ബാങ്കുകൾ ഒരു കോവിഡ്-19 ലോൺ ബുക്ക് തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു അധിക പ്രോത്സാഹനത്തിലൂടെ, അത്തരം ബാങ്കുകൾക്ക് റിപ്പോ നിരക്കിനേക്കാൾ 25 ബിപിഎസ് കുറഞ്ഞ നിരക്കിൽ റിവേഴ്സ് റിപ്പോ ജാലകത്തിനു കീഴിൽ ആർബിഐയിൽ ഉളള കൊവിഡ്-19 ലോൺ ബുക്കിന്റെ വലുപ്പം വരെ മിച്ച പണലഭ്യത നിലനിർത്താൻ അർഹതയുണ്ടായിരുന്നു, അതായത്, റിവേഴ്സ് റിപ്പോ നിരക്കിനേക്കാൾ 40 ബേസിക് പോയിൻറ് ഉയർന്ന നിരക്കിൽ ഉളളതായിരുന്നു അത്. കോവിഡ്-19 അനുബന്ധ അടിയന്തര ആരോഗ്യ സേവനങ്ങൾക്കായി ബാങ്കുകൾ 9,654 കോടി രൂപ (2022 ഫെബ്രുവരി 4 വരെ) സ്വന്തം ഫണ്ട് വിന്യസിച്ചിട്ടുണ്ട്. പദ്ധതിയോടുള്ള പ്രതികരണം കണക്കിലെടുത്ത്, നേരത്തെ പ്രഖ്യാപിച്ചതുപോലെ 2022 മാർച്ച് 31 മുതൽ 2022 ജൂൺ 30 വരെ ഈ ജാലകം നീട്ടാൻ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

2. കോൺടാക്റ്റ്-ഇൻറൻസീവ് മേഖലകൾക്കായി ഓൺ-ടാപ്പ് ലിക്വിഡിറ്റി ജാലകത്തിന്‍റെ വിപുലീകരണം

2021 ജൂൺ 4-ന്, ചില കോൺടാക്റ്റ്-ഇൻറൻസീവ് മേഖലകൾക്ക് റിപ്പോ നിരക്കിൽ, 2022 മാർച്ച് 31 വരെയുളള മൂന്ന് വർഷം വരെ കാലാവധിയുള്ള 15,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി ജാലകം തുറക്കാൻ തീരുമാനിച്ചു. ഒരു പ്രചോദനമെന്നനിലയിൽ, അത്തരം ബാങ്കുകൾക്ക് അവരുടെ മിച്ച പണലഭ്യത ആർബിഐയുമായുള്ള ഈ സ്കീമിന് കീഴിൽ സൃഷ്ടിച്ച കോവിഡ്-19 ലോൺ ബുക്കിന്‍റെ വലുപ്പം വരെ സൂക്ഷിക്കാൻ അർഹതയുണ്ടായിരുന്നു. ഈ കോവിഡ്-19 ലോൺ ബുക്കിലെ തുക റിപ്പോ നിരക്കിനേക്കാൾ 25 ബേസിക് പോയിൻറ് കുറവാണ്, അല്ലെങ്കിൽ മറ്റൊരു രീതിയിൽ പറഞ്ഞാൽ, റിവേഴ്സ് റിപ്പോ നിരക്കിനേക്കാൾ 40 ബേസിക് പോയിൻറ് കൂടുതലാണ്. വായ്പ നൽകുന്നതിനുള്ള പദ്ധതിയിൻകീഴിൽ ആർബിഐയിൽ നിന്ന് ഫണ്ട് ലഭിക്കാതെ സ്വന്തം വിഭവങ്ങൾ വിന്യസിക്കാൻ ആഗ്രഹിക്കുന്ന ബാങ്കുകൾക്കും ഈ പ്രോത്സാഹനത്തിന് അർഹതയുണ്ട്. കോൺടാക്റ്റ് ഇൻറൻസീവ് മേഖലക്കു കീഴിലുള്ള സ്ഥാപനങ്ങൾക്കായി ബാങ്കുകൾ അവരുടെ സ്വന്തം ഫണ്ട് 5,041 കോടി രൂപ (2022 ഫെബ്രുവരി 4 വരെ) വിന്യസിച്ചിട്ടുണ്ട്. പദ്ധതിയോടുള്ള പ്രതികരണം കണക്കിലെടുത്ത്, ഈ ജാലകം 2022 ജൂൺ 30 വരെ നീട്ടാൻ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

II. സാമ്പത്തിക വിപണികൾ

3. വോളണ്ടറി റിറ്റൻഷൻ മാർഗം (വിആർആർ) - പരിധികൾ മെച്ചപ്പെടുത്തൽ

ഡെറ്റ് ഉപകരണങ്ങളിൽ സ്ഥിരമായ നിക്ഷേപം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ, സർക്കാരിലും, കോർപ്പറേറ്റ് ഡെറ്റ് സെക്യൂരിറ്റികളിലും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് (എഫ്‌പിഐ) നിക്ഷേപം നടത്തുന്നതിനുള്ള വോളണ്ടറി റിറ്റൻഷൻ മാർഗം (വിആർആർ) 2019 മാർച്ച് 01-ന് രാജ്യത്ത് അവതരിപ്പിക്കുകയുണ്ടായി. ദീർഘകാല നിക്ഷേപ ചക്രവാളങ്ങളുള്ള എഫ്.പി.ഐകൾക്ക് മാക്രോ-പ്രൂഡൻഷ്യൽ നിയന്ത്രണങ്ങളില്ലാത്ത ഒരു പ്രത്യേക ചാനൽ നൽകാൻ റൂട്ട് ഇതിലൂടെ ശ്രമിച്ചു. വിആർആറിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക് 1,50,000 കോടി രൂപയുടെ സമർപ്പിത നിക്ഷേപ പരിധി നിശ്ചയിച്ചു. വിആർആറിന് ലഭിച്ച നല്ല പ്രതികരണം കണക്കിലെടുത്ത്, വിആർആറിന് കീഴിലുള്ള നിക്ഷേപ പരിധി 1,00,000 കോടി രൂപയായി വർദ്ധിപ്പിച്ച് 2022 ഏപ്രിൽ 1 മുതൽ 2,50,000 കോടി രൂപയാക്കാൻ നിർദ്ദേശിക്കുന്നു. പുതുക്കിയ നിക്ഷേപ പരിധികൾ ഇന്ന് വിജ്ഞാപനം ചെയ്യും.

4. ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പുകളെ സംബന്ധിച്ച (സിഡിഎസ്) മാർഗ്ഗനിർദ്ദേശങ്ങളുടെ അവലോകനം

ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പുകൾക്കുള്ള (സിഡിഎസ്) മാർഗ്ഗനിർദ്ദേശങ്ങൾ 2013 ജനുവരിയിലാണ് അവസാനമായി പുറത്തിറക്കിയത്. കോർപ്പറേറ്റ് ബോണ്ടുകൾക്കായുള്ള ലിക്വിഡ് വിപണി വികസിപ്പിക്കുന്നതിൽ സിഡിഎസ് വിപണിയുടെ പ്രാധാന്യം കണക്കിലെടുത്ത്, പ്രത്യേകിച്ച് താഴ്ന്ന നിരക്കിൽ വിതരണം ചെയ്യുന്നവരുടെ ബോണ്ടുകൾക്കുളള പ്രാധാന്യം പരിഗണിച്ച്, ഈ മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്യുന്നകാര്യം റെഗുലേറ്ററി നയങ്ങളും, വികസനവും സംബന്ധിച്ച 2020 ഡിസംബർ 4-ലെ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് പൊതുജനാഭിപ്രായ ത്തിനായി കരട് മാർഗനിർദേശങ്ങൾ ഫെബ്രുവരി 16, 2021 ന് പുറപ്പെടുവിച്ചു. ലഭിച്ച അഭിപ്രായങ്ങൾ കണക്കിലെടുത്ത്, അന്തിമ നിർദ്ദേശങ്ങൾ ഇന്ന് പുറപ്പെടുവിക്കുന്നതായിരിക്കും.

5. ഓഫ്‌ഷോർ ഫോറിൻ കറൻസി സെറ്റിൽഡ് റുപ്പി ഡെറിവേറ്റീവ് വിപണിയിൽ ഇടപാട് നടത്താൻ ബാങ്കുകളെ അനുവദിക്കൽ

പ്രവാസികൾക്ക് അവരുടെ പലിശനിരക്കിലുളള അപകടസാധ്യത നിയന്ത്രിക്കുന്നതിന്, രൂപയുടെ പലിശ നിരക്ക് ഡെറിവേറ്റീവുകൾ വാഗ്ദാനം ചെയ്യാൻ 2019 ജൂണിൽ ഇന്ത്യയിലെ ബാങ്കുകൾക്ക് അനുമതി ലഭിച്ചിരുന്നു. നേരിട്ടോ, വിപണിയിലെ ഒരു വിദേശ ശാഖ/പാരൻറ് ബാങ്ക്/ഗ്രൂപ്പ് സ്ഥാപനം (വിദേശ പങ്കാളി) മുഖേന ബാക്ക്-ടു-ബാക്ക് അടിസ്ഥാനത്തിലോ ഇന്ത്യയിലെ ബാങ്കുകളുമായി ഹെഡ്ജിംഗ് ഒഴികെയുള്ള ആവശ്യങ്ങൾക്കായി ഓവർനൈറ്റ് ഇൻഡക്‌സ്ഡ് സ്വാപ്പ് (ഓ.ഐ.എസ്) ഇടപാടുകൾ നടത്താനും വിദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ഈ ഉദ്യമം ആഭ്യന്തര ഓ.ഐ.എസ്. വിപണിയിലെ പണലഭ്യത വർദ്ധിപ്പിക്കുകയും, പങ്കാളിത്തത്തിൽ വൈവിധ്യം പ്രോത്സാഹിപ്പിക്കുകയും, ഓൺഷോർ - ഓഫ്ഷോർ വിപണികൾ തമ്മിലുള്ള വേർതിരിവ് കുറയ്ക്കുകയും ചെയ്തു. രാജ്യത്തെ പലിശ നിരക്ക് ഡെറിവേറ്റീവ് മാർക്കറ്റിന് കൂടുതൽ സഹായക മാകുന്ന തിനും, ഓൺഷോർ - ഓഫ്ഷോർ വിപണികൾ തമ്മിലുള്ള വിഭജനം നീക്കം ചെയ്യുന്നതിനും, വില കണ്ടെത്തലിന്‍റെ കാര്യക്ഷമത മെച്ചപ്പെടു ത്തുന്നതിനുമായി, പ്രവാസികളും മറ്റ് വിപണി നിർമ്മാതാക്കളുമായി കറൻസി സെറ്റിൽഡ് ഓവർനൈറ്റ് ഇൻഡക്‌സ്ഡ് സ്വാപ്പ് (എഫ്‌സിഎസ്-ഒഐഎസ്) വിപണിയിൽ ഓഫ്‌ഷോർ വിദേശ ഇടപാടുകൾ നടത്താൻ ഇന്ത്യയിലെ ബാങ്കുകളെ അനുവദിക്കാൻ തീരുമാനിച്ചു. ബാങ്കുകൾക്ക് അവരുടെ ഇന്ത്യയിലെ ശാഖകൾ വഴിയോ വിദേശ ശാഖകൾ വഴിയോ ഐ.എഫ്.എസ്.സി ബാങ്കിംഗ് യൂണിറ്റുകൾ വഴിയോ ഇതിൽ പങ്കെടുക്കാം. ഇതിനാവശ്യമായ നിർദേശങ്ങൾ ഇന്ന് പുറപ്പെടുവിക്കുന്നു.

III. പേയ്‌മെൻറ്, സെറ്റിൽമെൻറ് സംവിധാനങ്ങൾ

6. ഇ-റുപ്പിക്കു (യു.പി.ഐ. ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഡിജിറ്റൽ വൗച്ചറുകൾ) കീഴിലുള്ള പരിധി വർദ്ധിപ്പിക്കൽ

നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചതും, 2021 ഓഗസ്റ്റിൽ ആരംഭിച്ചതുമായ ഇ-റുപ്പി പ്രീപെയ്ഡ് ഡിജിറ്റൽ വൗച്ചർ, വ്യക്തികൾക്കോ ​​കോർപ്പറേറ്റുകൾക്കോ ​​സർക്കാരു കൾക്കോ ​​ഉപയോഗിക്കാവുന്ന ഒരു വ്യക്തി അടിസ്ഥാനത്തിലും, ആവശ്യകതാടിസ്ഥാനത്തിലുമുളള നിർദ്ദിഷ്ട പണരഹിത വൗച്ചറാണ്. ഇ-റുപ്പി യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്നു, ഓരോ വൗച്ചറിനും 10,000/- എന്ന പരിധിയുണ്ട്, ഓരോ വൗച്ചറും ഒരിക്കൽ മാത്രമേ ഉപയോഗിക്കാനും വീണ്ടെടുക്കാനും കഴിയൂ. ഇ-റുപ്പി വൗച്ചറുകൾ നിലവിൽ പ്രധാനമായും കോവിഡ്-19 വാക്സിനേഷൻ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. വിവിധ സംസ്ഥാന ഗവൺമെൻറുകൾ, കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയും മറ്റ് ഉപയോഗങ്ങൾക്കായി ഇത് പ്രയോജനപ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്.

ഗുണഭോക്താക്കൾക്ക് വിവിധ സർക്കാർ പദ്ധതികളുടെ ഡിജിറ്റൽ ഡെലിവറി സുഗമമാക്കുന്നതിന്, ഗവൺമെൻറുകൾ നൽകുന്ന ഒരു വൗച്ചറിന് 1,00,000/- വരെ എന്ന രീതിയിൽ ഇ-റുപ്പി വൗച്ചറുകൾക്കുള്ള തുകയുടെ പരിധി വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്നു. ഇ-റുപ്പി വൗച്ചർ (വൗച്ചറിന്‍റെ തുക പൂർണ്ണമായും എടുക്കുന്നതു വരെ) ഒന്നിലധികം തവണ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് എൻപിസിഐക്ക് ആവശ്യമായ നിർദ്ദേശങ്ങൾ പ്രത്യേകം നൽകും.

7. എംഎസിഎംഇകൾക്ക് പിരിഞ്ഞുകിട്ടേണ്ട തുക വായ്പയായി ലഭ്യമാക്കുന്ന സംവിധാനത്തിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്നു – ട്രെഡ്സ് സെറ്റിൽമെൻറുകൾക്കുള്ള നാഷ് മാൻഡേറ്റ് പരിധി വർദ്ധിപ്പിക്കുന്നു

ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റം (TReDS) സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ഡിസ്കൗണ്ടിംഗ്/ഫിനാൻസിംഗ് സൗകര്യം നൽകുന്നുണ്ട്. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) സിസ്റ്റത്തിലെ മാൻഡേററുകൾ വഴിയാണ് ട്രെഡ്സ് സെറ്റിൽമെൻറുകൾ നടത്തുന്നത്. നിലവിൽ നാഷ് മാൻഡേറ്റിന്‍റെ തുക ഒരുകോടിരൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

വർധിച്ച പങ്കാളിത്തത്തിലൂടെ നവീകരണവും മത്സരവും പ്രോത്സാഹിപ്പിക്കുന്നതിനായി, 2019 ഒക്ടോബറിൽ ട്രെഡ്സ് ഓപ്പറേറ്റർമാരുടെ 'ഓൺ-ടാപ്പ്' അംഗീകാരം റിസർവ് ബാങ്ക് അവതരിപ്പിച്ചു. 2020 ജൂലൈ 1 മുതൽ, എംഎസ്എംഇകളുടെ വാർഷിക വിറ്റുവരവുമായി ബന്ധിപ്പിക്കുന്ന നിർവചനം കേന്ദ്ര സർക്കാർ പരിഷ്‌ക്കരിച്ചു. എംഎസ്എംഇകളുടെ വർദ്ധിച്ചുവരുന്ന പണലഭ്യതാ ആവശ്യകതകളും ട്രെഡ്സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ലഭിക്കുന്ന അഭ്യർത്ഥനകളും കണക്കിലെടുത്ത്, ട്രെഡ്സ് സെറ്റിൽമെൻറുകൾക്കായി നാഷ് മാൻഡേറ്റ് പരിധി 3 കോടിയായി വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഇതിനാവശ്യമായ നിർദേശങ്ങൾ പ്രത്യേകം നൽകുന്നതായിരിക്കും.

IV. നിയന്ത്രണവും മേൽനോട്ടവും

8. ഐടി പുറംകരാറിനെക്കുറിച്ചുള്ള മാസ്റ്റർ മാർഗനിർദ്ദേശം (എംഡി), വിവരസാങ്കേതികവിദ്യ അധിഷ്ടിത ഗവേണൻസ്, റിസ്‌ക്, നിയന്ത്രണ ങ്ങൾ, അഷ്വറൻസ്, പ്രാക്ടീസുകൾ എന്നിവയെക്കുറിച്ചുള്ള മാസ്റ്റർ മാർഗനിർദ്ദേശം (എംഡി).

കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ധനകാര്യസാങ്കേതികവിദ്യാ പങ്കാളികൾ മുഖേന പുതിയ സാങ്കേതികവിദ്യകളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതിന് അവയെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ നിർണായക ഐടി സേവനങ്ങൾ വിപുലമായി ഉദാരമാക്കുകയും, പ്രമുഖ ഐടി സേവനങ്ങൾ പുരംകരാർ നൽകുന്നയും ചെയ്യുന്നതായി കാണുന്നു. ഈ ക്രമീകരണങ്ങൾ അവരെ കാര്യമായ സാമ്പത്തിക-പ്രവർത്തനാത്മക- സത്കീർത്തി സംബന്ധമായ അപകടസാധ്യതകളിലേക്ക് നയിക്കുന്നു. അതുപോലെ, ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഡിജിറ്റൽ ചാനലുകളെ ഉപഭോക്താക്കൾ കൂടുതൽ ആശ്രയിക്കുന്നത്, അവയുടെ നിയന്ത്രിത സ്ഥാപനങ്ങൾക്ക് പ്രവർത്തനക്ഷമതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അനിവര്യമാക്കുന്നു.

അതിനാൽ, ഐടി ഔട്ട്‌സോഴ്‌സിംഗിനായുള്ള റിസ്‌ക് മാനേജ്‌മെൻറ് ചട്ടക്കൂട്, കോൺസൺട്രേഷൻ റിസ്‌ക് മാനേജിംഗ്, ആനുകാലിക അപകടസാധ്യത വിലയിരുത്തൽ, വിദേശ സേവനദാതാക്കൾക്ക് ഔട്ട്‌സോഴ്‌സിംഗ് എന്നിവ പോലുള്ള കാര്യങ്ങൾക്ക് അനുയോജ്യമായ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണെന്ന് തോന്നുന്നു. ഇൻഫർ മേഷൻ സെക്യൂരിറ്റി ഗവേണൻസും നിയന്ത്രണവും, ബിസിനസ് കണ്ടിന്യുറ്റി മാനേജ്മെൻറ്, ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റ് എന്നിവയും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കാലാനുസൃതമായി പുതുക്കുകയും, ഏകീകരി ക്കുകയും ചെയ്യേണ്ടതുണ്ട്.

അതനുസരിച്ച്, മേൽപ്പറഞ്ഞ കാര്യങ്ങൾ അഭിസംബോധന ചെയ്തുകൊണ്ടുളള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നു. ഓഹരി ഉടമകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾക്കായി രണ്ട് കരട് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന തായിരിക്കും: (i) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഐടി ഔട്ട്‌സോഴ്‌സിംഗ്) നിർദ്ദേശങ്ങൾ, 2022; (ii) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഇൻഫർമേഷൻ ടെക്നോളജി ഗവേണൻസ്, റിസ്ക്, കൺട്രോൾസ് ആൻഡ് അഷ്വറൻസ് പ്രാക്ടീസുകൾ) മാർഗ്ഗനിർദ്ദേശങ്ങൾ, 2022.

(യോഗേഷ് ദയാൽ)  
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2021-2022/1694

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰