Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (463.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/02/2022
ഗവർണറുടെ പ്രസ്താവന: ഫെബ്രുവരി 10, 2022

ഫെബ്രുവരി 10, 2022

ഗവർണറുടെ പ്രസ്താവന: ഫെബ്രുവരി 10, 2022

ഞാൻ ഈ പ്രസ്താവന നടത്തുമ്പോൾ, മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെ ഒരിക്കൽ കൂടി ബന്ദിയാക്കിയിരിക്കുന്നു. രോഗവ്യാപനം കുറയുന്നതിന്‍റെ ലക്ഷണങ്ങളും, മിതമാകുന്നതിന്‍റെ അടയാളങ്ങളും ഉണ്ടായിരുന്നിട്ടും, നിരവധി രാജ്യങ്ങളിൽ രോഗികളുടെ എണ്ണത്തിലുള്ള ദൈനംദിന വർദ്ധനയും അനന്തരഫലമായ നിയന്ത്രണ നടപടികളും, പ്രത്യേകിച്ച് സമ്പർക്കം കൂടുതലുള്ള മേഖലകളിൽ വിതരണ തടസ്സങ്ങൾ തുടരുകയും, നിയന്ത്രിത തൊഴിൽ പങ്കാളിത്തം തൊഴിൽ വിപണിയെ കർശനമാക്കുകയും ചെയ്യുന്നതിനാല്‍, സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത കുറയുന്നു. പല രാജ്യങ്ങളിലും പണപ്പെരുപ്പം ദശാബ്ദങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലായതിനാൽ, വികസിച്ചുകൊണ്ടിരിക്കുന്ന ബൃഹത്തായ സാമ്പത്തിക അന്തരീക്ഷം, വ്യത്യസ്‌തമായ പണ നയ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും മൂലം വളരെ അനിശ്ചിതത്വത്തിലാണ്. സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടവും ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളും കാഴ്ചപ്പാടിൽ അവ്യക്തതയുടെ പാളികൾ കൂട്ടിച്ചേർക്കുന്നു.

2. COVID-19 ന്‍റെ ഒമൈക്രോൺ രൂപാന്തരത്തിനാൽ വളരെ വേഗത്തിൽ സംക്രമിക്കാവുന്ന ഒരു മൂന്നാം തരംഗമുണ്ടായെങ്കിലും, ഇന്ത്യ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ തരത്തിലുള്ള ഒരു തിരിച്ചുവരവിന് രൂപരേഖ തയ്യാറാക്കുന്നു. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) നടത്തിയ പ്രവചനങ്ങൾ അനുസരിച്ച്, പ്രബലമായ സമ്പദ്‌വ്യവസ്ഥകളുടെ ഇടയിൽ ഇന്ത്യ വർഷം തോറും ഏറ്റവും വേഗത്തിൽ വളരാൻ ഒരുങ്ങുകയാണ്. വലിയ തോതിലുള്ള വാക്സിനേഷനും, സുസ്ഥിരമായ സാമ്പത്തികവും ധനപരവുമായ പിന്തുണയും ഈ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നു. ഒരിക്കൽ കൂടി, നമ്മുടെ മുൻനിര പോരാളികൾ പ്രശംസനീയമാം വിധം അവരുടെ കർത്തവ്യത്തിന്‍റെ ഉയർന്ന തലത്തിൽ എത്തിയിരിക്കുന്നു.

3. മഹാമാരിയുടെ ആവർത്തിച്ചുള്ള തരംഗങ്ങളിൽ നിന്ന് നാം മൂല്യവത്തായ അനുഭവം നേടുമ്പോൾ, നമ്മുടെ പ്രതികരണങ്ങൾ സൂക്ഷ്മവും കഴിവുറ്റതും ആയി മാറുന്നു. ജീവൻ സംരക്ഷിക്കുന്നത് പരമപ്രധാനമാണ്; ഉപജീവനമാർഗം സംരക്ഷിക്കുന്നത് മുൻഗണനകളുടെ ശ്രേണിയിൽ മുന്നോട്ടു വരുന്നു. ദുർബലരുടെയും കൂലിപ്പണിക്കാരുടെയും ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവരുടെയും സാമ്പത്തികവും ധനപരവുമായ അവസ്ഥകൾ സുരക്ഷിതമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതനുസരിച്ച്, ലക്‌ഷ്യം വെച്ചുള്ള നിയന്ത്രണ തന്ത്രങ്ങളിലേക്കും സാർവത്രിക വാക്‌സിനേഷനിലേക്കും ബൂസ്റ്റർ ഡോസുകളിലേക്കും ഊന്നൽ മാറുന്നു. നമ്മുടെ ജോലിസ്ഥലങ്ങളിലും ദൈനംദിന ജീവിതത്തിലും സാങ്കേതികവിദ്യയുടെ വർധിച്ച സ്വീകാര്യതയാൽ ഈ സമീപനം പൂർത്തീകരിക്കപ്പെടുന്നു. സാമ്പത്തിക പ്രവർത്തനങ്ങളിൽ തടസ്സങ്ങളുടെ വ്യാപ്തി പരിമിതപ്പെടുത്തുവാനാണ് ശ്രമം.

മോണിറ്ററി പോളിസി കമ്മിറ്റിയുടെ ചർച്ചകൾ

4. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 2022 ഫെബ്രുവരി 8, 9, 10 തീയതികളിൽ യോഗം ചേർന്ന് നിലവിലെ മാക്രോ ഇക്കണോമിക് സാഹചര്യത്തേയും കാഴ്ചപ്പാടിനേയും വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിൽ, പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനമായി നിലനിർത്തുവാന്‍ ഏകകണ്ഠമായി തീരുമാനം എടുത്തു. വളർച്ചയെ പുനരുജ്ജീവിപ്പിക്കുവാനും സുസ്ഥിരമായി നിലനിർത്തുവാനും, സമ്പദ്‌വ്യവസ്ഥയിൽ COVID-19 ന്‍റെ ആഘാതം ലഘൂകരിക്കുവാനും ആവശ്യമായിടത്തോളം കാലം, പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, അനുവദനീയമായ നിലപാട് തുടരുവാൻ ഒന്നിനെതിരെ അഞ്ചു കമ്മിറ്റി അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ MPC തീരുമാനിച്ചു. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും മാറ്റമില്ലാതെ 4.25 ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്കും മാറ്റമില്ലാതെ 3.35 ശതമാനമായി തുടരും.

5. വ്യാപനവേഗം വളരെ കൂടുതലായ ഒമൈക്രോൺ രൂപാന്തരത്തിൽ നിന്ന് സാമ്പത്തിക പ്രവർത്തനത്തെ താഴ്ച്ചയിലേക്ക് കൊണ്ടുപോകുവാന്‍ സാധ്യതയുള്ള ദോഷഫലങ്ങളെ MPC അടയാളപ്പെടുത്തി. ആശ്വാസകരമെന്നു പറയട്ടെ, രോഗലക്ഷണങ്ങൾ താരതമ്യേന മൃദുവായി തുടരുകയും രോഗവ്യാപനത്തിന്റെ വേഗത കുതിച്ചുയർന്ന അതേ വേഗത്തിൽ മിതമായിരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, നിർമ്മാണത്തിനും സേവനത്തിനുമുള്ള പർച്ചേസിംഗ് മാനേജർമാരുടെ സൂചികകൾ, ഉരുക്ക് ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം, ട്രാക്ടറുകൾ, ഇരുചക്ര വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ എന്നിവയുടെ വിൽപ്പന പോലുള്ള ഉയർന്ന ഫ്രീക്വൻസി സൂചകങ്ങളിൽ പ്രതിഫലിക്കുന്നതു പോലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ വേഗത നഷ്ടപ്പെടുന്നു. തീവ്രമായ സമ്പർക്കമുള്ള സേവനങ്ങൾക്കുള്ള ആവശ്യകത ഇപ്പോഴും മൂകമായ നിലയിലാണ്. മുന്നോട്ടുള്ള പോക്കിൽ, ഊർജ്ജസ്വലമായ റാബി സാധ്യതകൾ, ദൃഢമായ കയറ്റുമതി ആവശ്യകത, ഉതകുന്ന ധനപരമായ പണലഭ്യത അവസ്ഥകൾ, വായ്പാ ആവശ്യകത മെച്ചപ്പെടുത്തൽ, 2022-23 ലെ കേന്ദ്രസർക്കാരിന്റെ ബജറ്റിലെ മൂലധനച്ചെലവുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും തുടർച്ചയായ മുന്നേറ്റം എന്നിവയിൽ നിന്ന് തിരിച്ചുവരവ് വേഗത്തിലാക്കുന്നതിനുള്ള നല്ല പ്രചോദനങ്ങൾ ഉയർന്നുവരുന്നു.

6. MPC യുടെ കഴിഞ്ഞ മീറ്റിംഗിന് ശേഷം, ഉപഭോക്തൃ വിലക്കയറ്റം, ഏറെക്കുറെ പ്രതീക്ഷിച്ച രീതിയിലാണ് എങ്കിലും, ഉയർന്നതായി നിരീക്ഷിക്കുന്നു. . മാസാമാസം വില കുറയുന്നുണ്ടെങ്കിലും ഡിസംബറിലെ പണപ്പെരുപ്പം പൂർണ്ണമായും പ്രതികൂലമായ അടിസ്ഥാന ഫലങ്ങളുടെ കാരണത്താലാണ്. ധാന്യങ്ങളുടെ വലിയ ബഫർ സ്റ്റോക്കുകളും ഫലപ്രദമായ വിതരണത്തിനുള്ള നടപടികളും ഭക്ഷ്യ വിലക്കയറ്റത്തിന് കുറവുണ്ടാകുമെന്നതിനുള്ള നല്ല സൂചന നൽകുന്നു. അടിസ്ഥാന പണപ്പെരുപ്പം ഉയർന്ന നിലയിലാണ്, പക്ഷേ അമിത ആവശ്യകതാ സമ്മർദ്ദങ്ങൾ ഇപ്പോഴും നിശബ്ദമാണ്. എന്നിരുന്നാലും, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടം സൂക്ഷ്മമായ നിരീക്ഷണം ആവശ്യപ്പെടുന്നു..

7. സന്തുലിതാവസ്ഥയിൽ, മൊത്തം പണപ്പെരുപ്പം (headline inflation) 2021-22 ന്റെ നാലാം പാദത്തിൽ ഏറ്റവും ഉയരത്തിൽ, അനുവദനീയമായ നിലയിൽ, എത്തുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് സാമ്പത്തിക നയത്തിന് അനുകൂലമായി തുടരാനുള്ള ഇടം നൽകികൊണ്ട് 2022-23 രണ്ടാം അർദ്ധ വർഷത്തിന്റെ ലക്ഷ്യത്തിന് അടുത്ത് മിതമായി തുടരും. അതേ സമയം, ഉത്പാദനം മഹാമാരിയുടെ മുമ്പുള്ള നിലയ്ക്ക് കഷ്ടിച്ച് മുകളിലാണ്, സ്വകാര്യ ഉപഭോഗം ഇപ്പോഴും പിന്നിലാണ്. ആഗോളതലത്തിൽ, വികസനത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങളുടെ ശക്തി കൂടുന്നു. മൊത്തത്തിൽ, നാണയപ്പെരുപ്പവും വളർച്ചയും എന്ന കാഴ്ചപ്പാട്, പ്രത്യേകിച്ച് മെച്ചപ്പെട്ട പണപ്പെരുപ്പ വീക്ഷണം നൽകുന്ന ആശ്വാസം, ഒമൈക്രോണുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സമ്പത്ഘടനയെ ബാധിക്കുന്ന ആഗോള പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോള്‍, സുസ്ഥിരവും വിശാലവുമായ തിരിച്ചുവരവിന് തുടർനയ പിന്തുണ ആവശ്യമാണെന്ന് എംപിസി അഭിപ്രായപ്പെടുന്നു.

ആഭ്യന്തര വളർച്ച

8. ഇന്ത്യയിൽ, 2021-22 ലെ യഥാർത്ഥ ജിഡിപി വളർച്ച, 2019-20 ലെ ജിഡിപി നിലവാരത്തേക്കാൾ മിതമായ നിരക്കിൽ, 9.2 ശതമാനത്തിൽ എത്തി നിൽക്കുന്നു. ആഭ്യന്തര ആവശ്യകതയുടെ മുഖ്യഘടകമായ സ്വകാര്യ ഉപഭോഗം, മഹാമാരിക്ക് മുമ്പുള്ള നിലയെക്കാൾ പിന്നിൽ തുടരുന്നു. അന്താരാഷ്‌ട്ര ചരക്ക് വിലയിലെ തുടർച്ചയായ വർദ്ധന, ആഗോള സാമ്പത്തിക വിപണികളിലെ ചാഞ്ചാട്ടത്തിലെ കുതിച്ചുചാട്ടം, ആഗോള വിതരണ തടസ്സങ്ങൾ എന്നിവ കാഴ്ചപ്പാടിലെ അപകടസാധ്യതകൾ വർദ്ധിപ്പിക്കും.

9. മുന്നോട്ടുള്ള പോക്കിൽ, മൂലധനച്ചെലവുകളിലും കയറ്റുമതിയിലും സർക്കാർ നല്‍കുന്ന ഊന്നൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ആവശ്യകത ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്വകാര്യ നിക്ഷേപത്തിലും തള്ളിക്കയറ്റമുണ്ടാക്കും. റിസർവ് ബാങ്കിന്റെ നയപരമായ നടപടികളാൽ ഉണ്ടാകുന്ന അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ നിക്ഷേപ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും. റിസർവ് ബാങ്ക് നടത്തിയ സർവേകൾ പ്രകാരം, ശേഷി വിനിയോഗം വർധിച്ചുവരികയാണെന്ന് വെളിപ്പെടുത്തുന്നു, ബിസിനസ്, ഉപഭോക്തൃ ആത്മവിശ്വാസം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാട് ശുഭാപ്തിവിശ്വാസ പ്രതലത്തിൽ നിലനിൽക്കുന്നു, ഇത് നിക്ഷേപത്തെയും ഉപഭോഗ ആവശ്യത്തെയും പിന്തുണയ്ക്കും. ശീതകാല വിളകൾക്കുള്ള വിത്ത് വിതക്കുന്നതിന്റെ പുരോഗതി, കാർഷിക മേഖലയിലെ വളർച്ചയ്ക്കുള്ള സാധ്യതകൾ വർധിപ്പിച്ചു.

10. മൊത്തത്തിൽ, ആഗോള ഘടകങ്ങൾ പ്രതികൂലമായി മാറുമ്പോൾ സമീപകാല വളർച്ചയുടെ സംവേഗശക്തി കുറയുന്നു. മുന്നോട്ട് നോക്കുമ്പോൾ, ആഭ്യന്തര വളർച്ചാ ചാലകങ്ങൾ ക്രമേണ മെച്ചപ്പെടുന്നു. ഈ ഘടകങ്ങളെല്ലാം പരിഗണിച്ച്, യഥാർത്ഥ ജിഡിപി വളർച്ച 2022-23ൽ 7.8 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2022-23 ന്റെ ആദ്യ പാദത്തിൽ 17.2 ശതമാനമായും; രണ്ടാം പാദത്തിൽ 7.0 ശതമാനമായും,; മൂന്നാം പാദത്തിൽ 4.3 ശതമാനമായും നാലാം പാദത്തിൽ 4.5 ശതമാനമായും പ്രതീക്ഷിക്കുന്നു.

പണപ്പെരുപ്പം

11. CPI പണപ്പെരുപ്പ പാത നമ്മുടെ പ്രവചനങ്ങളുമായി അടുത്ത് നിൽക്കുകയാണ്. പ്രത്യേകിച്ചും, ഭക്ഷ്യവസ്തുക്കളുടെ വില മയപ്പെടുന്നത് സ്വാഗതാർഹമായ ആശ്വാസം നൽകുന്നു. ഭക്ഷ്യധാന്യ ഉൽപ്പാദനത്തിനുള്ള മെച്ചപ്പെടുന്ന സാധ്യതകളും പുതിയ ശൈത്യകാല വിളകളുടെ വരവിൽ പച്ചക്കറി വിലയിൽ പ്രതീക്ഷിക്കുന്ന വിലക്കുറവും കൂടുതൽ ശുഭാപ്തിവിശ്വാസം നൽകുന്നു. മാത്രമല്ല, വിതരണ രംഗത്ത് സർക്കാരിന്റെ ശക്തമായ ഇടപെടലുകളും ആഭ്യന്തര ഉൽപ്പാദന വർദ്ധനവും കാരണം പയറുവർഗ്ഗങ്ങളുടെയും ഭക്ഷ്യ എണ്ണയുടെയും വില മയപ്പെടുന്നത് തുടരാൻ സാധ്യതയുണ്ട്.

12. എന്നിരുന്നാലും, ക്രൂഡ് ഓയിൽ വിലയിലെ ഉയർച്ച, പണപ്പെരുപ്പ വീക്ഷണത്തിന് ഒരു വലിയ അപകടസാധ്യത നൽകുന്നു. പെട്രോൾ, ഡീസൽ എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ നല്‍കിയ നികുതിയിളവുകൾ തുടരുന്നത് മുതൽമുടക്ക് സമ്മർദ്ദം ഒരു പരിധിവരെ മിതമായ തോതിൽ കുറയ്ക്കുവാൻ സഹായിക്കുമെങ്കിലും, പ്രധാന പണപ്പെരുപ്പം ടോളറൻസ് ടെസ്റ്റിംഗ് തലത്തിൽ ഉയർന്ന നിലയിലാണ്. ആവശ്യകതയിൽ മാന്ദ്യം തുടരുന്നത് കണക്കിലെടുത്ത് മുതൽമുടക്ക് സമ്മർദ്ദങ്ങൾ വിൽപ്പന വിലകളിലേക്ക് പ്രസരിക്കുന്നത് മൃദുവായി തുടരുന്നു. കൂടാതെ, ഓമിക്രോണിൽ നിന്നുള്ള അപകടസാധ്യതകൾ കുറയുകയും വിതരണ ശൃംഖലയിലെ സമ്മർദ്ദം മിതവുമായതിനാൽ, അടിസ്ഥാന പണപ്പെരുപ്പത്തിൽ കുറച്ച് മയപ്പെടുത്തൽ ഉണ്ടാകാം. സന്തുലിതാവസ്ഥയിൽ, 2021-22 ലെ പണപ്പെരുപ്പ പ്രവചനം 5.3 ശതമാനമായി നിലനിർത്തുന്നു, പ്രതികൂലമായ അടിസ്ഥാന ഘടകങ്ങൾ കാരണം നാലാം പാദത്തിൽ 5.7 ശതമാനമായി നിലനിർത്തി. പ്രത്യേകിച്ചും, 2022 ജനുവരിയിലെ ഉപഭോക്തൃ വില സൂചിക, പ്രധാനമായും പ്രതികൂല അടിസ്ഥാന സ്വാധീനം കാരണം, ഉയർന്ന ടോളറൻസ് ബാൻഡിലേക്ക് അടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത്, ഒരു സാധാരണ മൺസൂൺ എന്ന അനുമാനത്തിലും, അപകടസാധ്യതകൾ വിശാലമായ സന്തുലിതാവസ്ഥയിലുമായി, 2022-23 ലെ CPI പണപ്പെരുപ്പം 4.5 ശതമാനമായും, 2022-23 ന്റെ ഒന്നാം പാദത്തിൽ 4.9 ശതമാനമായും രണ്ടാം പാദത്തിൽ 5.0 ശതമാനമായും മൂന്നാം പാദത്തിൽ 4.0 ശതമാനമായും നാലാം പാദത്തിൽ 4.2 ശതമാനമായും പ്രവചിക്കപ്പെടുന്നു.

13. നിലവിലെ ഘട്ടത്തിൽ, അനിശ്ചിതമായ ആഗോള സംഭവവികാസങ്ങളിൽ നിന്നും, വ്യത്യസ്‌തമായ പണ നയ പ്രതികരണങ്ങളിൽ നിന്നുമുള്ള സ്‌പിൽ‌ഓവറുകളിലും നാം ജാഗ്രത പാലിക്കുമ്പോഴും ആഭ്യന്തര പണനയത്തിന്‍റെ പെരുമാറ്റം പ്രാഥമികമായി വികസിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പത്തിനും വളർച്ചാ ചലനാത്മകതയുമായും പൊരുത്തപ്പെടുന്നു. നമ്മുടെ ധനനയം, ഇടത്തരം കാലയളവിൽ അതിന്‍റെ വിലസ്ഥിരതയുടെ പ്രാഥമിക നിർദ്ദേശത്താൽ നയിക്കപ്പെടുന്നത് തുടരുമ്പോൾ പോലും ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വീണ്ടെടുക്കൽ ഉറപ്പാക്കുകയും ചെയ്യും. ഞാൻ നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ പ്രവർത്തനങ്ങൾ കൃത്യമായും സുനിശ്ചിതമായും നിർവ്വഹിക്കപ്പെടുക തന്നെ ചെയ്യും.

സാമ്പത്തിക സ്ഥിരത

14. ശക്തവും, നന്നായി പ്രവർത്തിക്കുന്നതുമായ സാമ്പത്തിക മേഖല വളർച്ചയുടെയും വികസനത്തിന്‍റെയും അടിത്തറ ഉറപ്പിക്കുന്നു. പണലഭ്യതാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും വിപണിയില്‍ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സാമ്പത്തിക വിപണിയിലെ മറ്റ് വിഭാഗങ്ങളിലേക്കുള്ള ആപൽസന്ധി തടയുന്നതിനും, വേഗത്തിലുള്ളതും നിർണായകവുമായ നടപടികൾ കൈക്കൊണ്ടുകൊണ്ട് സാമ്പത്തിക സ്ഥിരത സംരക്ഷിക്കുന്നതിന് റിസർവ് ബാങ്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു. പരപ്രേരണ കൂടാതെ അപകടസാധ്യതകൾ മുൻ‌കൂട്ടി തിരിച്ചറിയുന്നതിനും, വിലയിരുത്തുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമായി ബാങ്കിംഗ്, ബാങ്കിതര സാമ്പത്തിക മേഖലകൾക്കുള്ള റെഗുലേറ്ററി, സൂപ്പർവൈസറി ചട്ടക്കൂട് ഞങ്ങൾ ശക്തിപ്പെടുത്തുന്നു.

15. അങ്ങനെ, മഹാമാരി പ്രേരിതമായ ചാഞ്ചാട്ടങ്ങൾക്കിടയിലും, ഇന്ത്യൻ ധനകാര്യ സംവിധാനം ശക്തമായി നിലകൊള്ളുന്നു, തിരിച്ചടവ് ശക്തമാകുകയും നിക്ഷേപത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമാകുകയും ചെയ്യുന്നതിനാൽ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മെച്ചപ്പെട്ട നിലയിലാണ് ഇപ്പോൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന മൂലധന പര്യാപ്തത, കുറഞ്ഞ കിട്ടാക്കടം, ഉയർന്ന നീക്കിയിരുപ്പ്‌, മെച്ചപ്പെട്ട ലാഭക്ഷമത എന്നിവയാൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ (എസ് സി ബി) ബാലൻസ് ഷീറ്റുകൾ താരതമ്യേന ശക്തമാണ്.

16. നിയന്ത്രണങ്ങളിലെ ഇളവും ഉറച്ച തീരുമാനങ്ങളും പൂർണമായും നടപ്പിലാക്കുമ്പോൾ പോലും ബാങ്കിംഗ്/ ബാങ്കിതര മേഖലകളിൽ മഹാമാരി ഏല്പിച്ച ആഘാതം നാം ശ്രദ്ധിക്കേണ്ടതുണ്ട്. വർദ്ധിച്ചുവരുന്ന ചലനാത്മകവും അനിശ്ചിതവുമായ സാമ്പത്തിക അന്തരീക്ഷത്തിൽ പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതിന് അവരുടെ കോർപ്പറേറ്റ് ഗവേണൻസും റിസ്ക് മാനേജ്മെന്‍റ് തന്ത്രങ്ങളും കൂടുതൽ ശക്തിപ്പെടുത്തുവാൻ ബാങ്കുകളോടും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളോടും നന്നായി ഉപദേശിക്കും. മൂലധനം വർദ്ധിപ്പിക്കുന്നതിനും ഉചിതമായ കരുതല്‍ധനം ശേഖരിക്കുന്നതിനുമുള്ള പ്രക്രിയ അവർ തുടരേണ്ടതുണ്ട്.

പണലഭ്യതയും സാമ്പത്തിക വിപണിയുടെ അവസ്ഥകളും

17. മഹാമാരി, ആരോഗ്യ രംഗത്തുണ്ടാക്കിയ നൂറ്റാണ്ടിലൊരിക്കലെ പ്രതിസന്ധി ബൃഹത്തായ സാമ്പത്തികവും ധനപരവുമായ ആഘാതമായി മാറുകയാണ്. അത്തരമൊരു അസാധാരണ സാഹചര്യം നേരിടാൻ റിസർവ് ബാങ്ക് നിരവധി നടപടികൾ സ്വീകരിച്ചു. അനന്തരഫലമായി, കടമെടുക്കൽ ചെലവും വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശ നിരക്കുകൾ തമ്മിലുള്ള വ്യത്യാസവും ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വരികയും ചെയ്തു. സർക്കാർ സെക്യൂരിറ്റികൾ, കോർപ്പറേറ്റ് ബോണ്ടുകൾ, കടപ്പത്രങ്ങൾ എന്നിവ ഏറ്റവും ഉയർന്ന തലത്തില്‍ പുറത്തിറക്കി. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് സുഗമമായി വിനിയോഗിയ്ക്കുവാനും, ഉയർന്ന വിലയുള്ള കടം കുറയ്ക്കുവാനും, ലാഭക്ഷമത മെച്ചപ്പെടുത്തുവാനും, ഭാവി പദ്ധതി ചെലവിനുള്ള വരുമാനം നിലനിർത്തുവാനും കഴിഞ്ഞു. മൊത്തത്തിൽ, സാമ്പത്തിക മേഖല പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടരുകയും വീണ്ടെടുക്കൽ പ്രക്രിയ സ്ഥിരതയാര്‍ജിയ്ക്കുകയും ചെയ്തു. ഞങ്ങളുടെ വിലയിരുത്തലിൽ, റിസർവ് ബാങ്കിന്റെ നയപരമായ പ്രവർത്തനങ്ങൾ, അഭിലഷിച്ച ഫലങ്ങൾ സുഗമവും ക്രമവുമായ രീതിയിൽ ലഭിച്ചു.

18. തുടർച്ചയായി ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുമ്പോൾ, റിസർവ് ബാങ്ക് അതിന്‍റെ അനുവദനീയമായ നിലപാടിനെ പിന്തുണയ്‌ക്കുന്നതിന് മതിയായ പണലഭ്യത നിലനിർത്തിക്കൊണ്ടുതന്നെ ചലനാത്മകമായ അടിസ്ഥാനത്തിൽ പണലഭ്യത പുനഃസന്തുലിതമാക്കുന്നതിലേക്ക് തിരിഞ്ഞു. ഈ പുനഃസന്തുലനത്തിൽ രണ്ട് വശങ്ങളുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു: ഒന്നാമതായി, 2020 ഫെബ്രുവരിയിലെ പുതുക്കിയ ലിക്വിഡിറ്റി മാനേജ്‌മെന്‍റ് ചട്ടക്കൂടിൽ വിഭാവനം ചെയ്‌തിരിക്കുന്ന വ്യത്യസ്‌ത കാലയളവുകളുടെ ഫൈൻ-ട്യൂണിംഗ് ലേലത്തിന്‍റെ പിന്തുണയോടെ, ഓവർനൈറ്റ് ഫിക്‌സഡ് റേറ്റ് റിവേഴ്‌സ് റിപ്പോയിൽ നിന്ന് 14 ദിവസത്തെ വേരിയബിൾ റേറ്റ് റിവേഴ്‌സ് റിപ്പോ (വിആർആർആർ) ലേലത്തിലേക്കുള്ള ലിക്വിഡിറ്റി പുനഃസന്തുലിതമാക്കുക എന്നത് പ്രധാന പ്രവർത്തനമായി; രണ്ടാമതായി, ക്ഷണികമായ പണലഭ്യതാ പൊരുത്തക്കേടുകളും കുറവുകളും നേരിടാൻ, ഉദാഹരണത്തിന്, 2022 ജനുവരി മൂന്നാം വാരത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ GST പുറത്തേക്ക് ഒഴുകിയ സാഹചര്യത്തിൽ, 1-3 ദിവസത്തെ കാലാവധിയുടെ റിപ്പോ ലേലം നടത്തുക. ഫലപ്രദമായ ലിക്വിഡിറ്റി മാനേജ്‌മെന്‍റിന്‍റെ പ്രത്യേകത 'ടൈമിംഗ്' ആണ്. കൂടാതെ പണലഭ്യതയിലുണ്ടാകുന്ന ചാഞ്ചാട്ട രീതിയോട് വേഗത്തിൽ പ്രതികരിക്കുന്ന സൂക്ഷ്മവും വേഗതയേറിയതുമായ സമീപനവുമാണ്.

19. റിസർവ് ബാങ്കിന്റെ പുനഃസന്തുലിത പ്രവർത്തനങ്ങളുടെ ഫലമായി, പുനഃസന്തുലിതമാക്കൽ ആരംഭിച്ച 2021 ഓഗസ്റ്റ് മുതൽ ഫിക്സഡ് റേറ്റ് റിവേഴ്സ് റിപ്പോയ്ക്ക് കീഴിലുള്ള പ്രതിദിന ശരാശരി ആഗിരണം കുത്തനെ കുറഞ്ഞു. എന്നിരുന്നാലും, മൊത്തത്തിലുള്ള സിസ്റ്റം ലിക്വിഡിറ്റി, അതേ കാലയളവിൽ മിതമായെങ്കിലും, വലിയ മിച്ചത്തിൽ തന്നെ തുടരുന്നു. ഓവർനൈറ്റ് വിൻഡോയിൽ നിന്ന് ദൈർഘ്യമേറിയ കാലയളവുകളിലേക്കുള്ള മിച്ച പണലഭ്യതയുടെ മാറ്റം പ്രതിഫലിപ്പിച്ചുകൊണ്ട്, ഫലപ്രദമായ റിവേഴ്സ് റിപ്പോ നിരക്ക് - ഫിക്സഡ് റേറ്റ് റിവേഴ്സ് റിപ്പോയുടെ വെയ്റ്റഡ് ശരാശരി നിരക്കും, ദൈർഘ്യമേറിയ കാലാവധിയുള്ള വിആർആർആർ ഉം- 2021 ഓഗസ്റ്റ് അവസാനത്തെ 3.37 ശതമാനത്തിൽ നിന്ന് 2022 ഫെബ്രുവരി 4-ന്, 3.87 ശതമാനമായി വർദ്ധിച്ചു.

20. 2020 ഫെബ്രുവരി 6-ന് പുതുക്കിയ ലിക്വിഡിറ്റി മാനേജ്‌മെന്റ് ചട്ടക്കൂട് ആരംഭിക്കുമ്പോൾ, പ്രതിദിന ഫിക്‌സഡ് റേറ്റ് റിപ്പോയും രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടിംഗ് ഉള്ള 14 ദിവസത്തെ നാല് ടേം റിപ്പോകളും പിൻവലിച്ചത് ഓർക്കാം. മഹാമാരിയും വീട്ടിലിരുന്നു ജോലിചെയ്യലും സാമൂഹിക അകലം പാലിക്കൽ പ്രോട്ടോക്കോളുകളും കണക്കിലെടുത്ത്, MSF ഉം നിശ്ചിത നിരക്ക് റിവേഴ്‌സ് റിപ്പോ വിൻഡോകളും സാധാരണ സാഹചര്യങ്ങളിൽ ദിവസാവസാനം മാത്രമല്ല, ദിവസം മുഴുവൻ പ്രവർത്തനക്ഷമമാക്കി. വികസിച്ചുകൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി പണലഭ്യതയുടെ മതിയായ സംഭരണം/ ആഗിരണം ഉറപ്പാക്കുന്നതിൽ ഈ പാസീവ് ലിക്വിഡിറ്റി മാനേജ്മെന്‍റ് മോഡ് മഹാമാരി സാഹചര്യത്തില്‍ നന്നായി പ്രവർത്തിച്ചു.

21. റിസർവ് ബാങ്കിൽ നിന്നുള്ള പണലഭ്യതയ്ക്കുള്ള ക്ഷണികമായ ആവശ്യകത ഉൾപ്പെടെ സാധാരണ നിലയിലേക്ക് പുരോഗമനപരമായ തിരിച്ചുവരവുണ്ടായതോടെ, പരിഷ്‌ക്കരിച്ച ലിക്വിഡിറ്റി മാനേജ്‌മെന്‍റ് ചട്ടക്കൂട് പുനഃസ്ഥാപിക്കുന്നത് യുക്തിസഹമാണ്. ഇതനുസരിച്ച് നാല് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഒന്നാമതായി, വികസിച്ചു കൊണ്ടിരിക്കുന്ന പണലഭ്യതയും സാമ്പത്തിക സാഹചര്യങ്ങളും അനുസരിച്ച്, വ്യത്യസ്ത കാലയളവുകളുടെ വേരിയബിൾ റേറ്റ് റിപ്പോ പ്രവർത്തനങ്ങൾ ഇനി മുതൽ ക്യാഷ് റിസർവ് റേഷ്യോ (CRR) മെയിന്‍റനൻസ് ആവൃത്തിയിൽ നടത്തപ്പെടും. രണ്ടാമതായി, 14 ദിവസത്തെ കാലയളവിലെ വേരിയബിൾ റേറ്റ് റിപ്പോകളും (VRRs) വേരിയബിൾ റേറ്റ് റിവേഴ്‌സ് റിപ്പോകളും (VRRRs) പണലഭ്യതാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പ്രധാന ലിക്വിഡിറ്റി മാനേജ്‌മെന്‍റ് ടൂളായി പ്രവർത്തിക്കുകയും CRR മെയിന്‍റനൻസ് ആവൃത്തിക്ക് അനുസൃതമായി നടത്തുകയും ചെയ്യും. മൂന്നാമതായി, റിസർവ് മെയിന്‍റനൻസ് കാലയളവിലെ അപ്രതീക്ഷിതമായ പണലഭ്യതാ മാറ്റങ്ങളെ മറികടക്കാൻ ഫൈൻ-ട്യൂണിംഗ് പ്രവർത്തനങ്ങൾ ഈ പ്രധാന പ്രവർത്തനങ്ങളെ പിന്തുണയ്ക്കും. കൂടുതൽ കാലാവധിയുള്ള ലേലങ്ങളും ആവശ്യാനുസരണം നടത്തും. നാലാമതായി, മഹാമാരിയുടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി 2020 മാർച്ച് 30 മുതൽ 09.00-23.59 മണിക്കൂറിനുള്ളിൽ ലഭ്യമായിരുന്ന ഫിക്‌സഡ് റേറ്റ് റിവേഴ്‌സ് റിപ്പോയും എംഎസ്‌എഫ് പ്രവർത്തനങ്ങളും, 2022 മാർച്ച് 1 മുതൽ, എല്ലാ ദിവസങ്ങളിലും 17.30-23.59 മണിക്കൂറിനുള്ളിൽ മാത്രമേ ലഭ്യമാകൂ, മാർക്കറ്റ് പങ്കാളികളോട് ഫിക്‌സഡ് റേറ്റ് റിവേഴ്‌സ് റിപ്പോയിൽ നിന്ന് വിആർആർആർ ലേലത്തിലേക്ക് ബാലൻസ് മാറ്റാനും പ്രവർത്തന സൗകര്യത്തിനായി ഇ-കുബേർ പോർട്ടലിൽ ഓട്ടോമേറ്റഡ് സ്വീപ്പ്-ഇൻ, സ്വീപ്പ്-ഔട്ട് (ASISO) സൗകര്യം പ്രയോജനപ്പെടുത്താനും നിർദ്ദേശിക്കുന്നു1.

22. ഫോറെക്‌സ് വിപണിയിൽ, EME കൂട്ടാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും, ആഗോള പ്രശ്നങ്ങൾക്ക് മുന്നിൽ ഇന്ത്യൻ രൂപ (INR) പ്രതിരോധം പ്രകടമാക്കിയിട്ടുണ്ട്. ഉയർന്ന വിദേശ നാണ്യ കരുതലും കറന്‍റ് അക്കൗണ്ട് കമ്മിയുടെ (സിഎഡി) മിതമായ നിലയുമാണ് ഇന്ത്യയുടെ ബാഹ്യമേഖലയിലെ സുസ്ഥിരതയുടെ അടിസ്ഥാനം. :2021-22- ന്റെ ആദ്യ അർധവാർഷികത്തിൽ കറന്‍റ് അക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.2 ശതമാനമായിരുന്നു, ഇത് ചരക്കുകളുടെയും സേവനങ്ങളുടെയും ശക്തമായ കയറ്റുമതിക്ക് അടിവരയിടുന്നു. ആഭ്യന്തര സാമ്പത്തിക തിരിച്ചുവരവിന് അനുസൃതമായി ക്രൂഡ് ഓയിൽ വില വർധിച്ചതും എണ്ണ ഇതര ഇറക്കുമതിയിലെ വർധനയും കാരണം ചരക്ക് വ്യാപാര കമ്മി സമീപമാസങ്ങളിൽ വർദ്ധിച്ചു. ശക്തമായ സാധ്യതകളുള്ള വിവര സാങ്കേതിക വിദ്യ നയിക്കുന്ന സേവന മേഖലയിൽ നിന്നുള്ള കയറ്റുമതിയുടെ വളർച്ച കാരണം 2021-22 കാലയളവിൽ CAD മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.0 ശതമാനത്തിൽ താഴെ കൊണ്ടുവരുവാൻ കഴിയും. കൂടാതെ, നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്ക് ശക്തമായി തുടരുന്നു, ഇത് മറ്റ് തരത്തിലുള്ള മൂലധന ഒഴുക്കിനൊപ്പം, CAD യുടെ ഈ മിതമായ നിലയ്ക്ക് സുഖകരമായി ധനസഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

23. സാമ്പത്തിക നയ നിലപാടുകൾ, ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങൾ, ഉയർന്ന ക്രൂഡ് ഓയിൽ വില, നിരന്തരമായ വിതരണ തടസ്സങ്ങൾ എന്നിവ വഴി വ്യതിചലിച്ചുകൊണ്ട് വളരെ അസ്ഥിരവും അനിശ്ചിതവുമായ ഒരു ആഗോള പരിതസ്ഥിതിയിൽ, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ, അസ്ഥിരപ്പെടുത്തുന്ന ആഗോള പ്രശ്നങ്ങൾക്ക് തുടർച്ചയായി ഇരയാകുന്നു. അതിനാൽ, മഹാമാരിയിൽ നിന്നുള്ള തിരിച്ചുവരവ് അപൂർണ്ണമായി തുടരുമ്പോഴും നയരൂപകർത്താക്കൾ ഭയപ്പെടുത്തുന്ന വെല്ലുവിളികൾ നേരിടുന്നു. ഈ പ്രശ്നങ്ങളിൽ നിന്നും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെയും ധനവിപണിയെയും അകറ്റി നിർത്തുവാനുള്ള ശ്രമങ്ങൾ റിസർവ് ബാങ്ക് തുടർന്നുകൊണ്ടേയിരിക്കും. കൂടാതെ, സർക്കാർ വായ്പയെടുക്കൽ പരിപാടി സുഗമമായി പൂർത്തീകരിക്കുന്നതിൽ റിസർവ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമ്പോൾ, സാമ്പത്തിക സാഹചര്യങ്ങളുടെയും യീൽഡ് കർവിന്‍റെയും ക്രമമായ പരിണാമത്തിൽ വിപണി പങ്കാളികൾക്കും ഒരു പങ്കുണ്ട്. വിപണി പങ്കാളികൾ ഉത്തരവാദിത്തത്തോടെ ഇടപഴകുകയും എല്ലാവർക്കും പ്രയോജനപ്പെടുന്ന കൂട്ടായ സംഭാവന നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ നടപടികൾ

24. ഞങ്ങളുടെ തുടർച്ചയായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ, കൂടുതൽ നടപടികളും ഇന്ന് പ്രഖ്യാപിക്കുന്നു. ഈ നടപടികളുടെ വിശദാംശങ്ങൾ മോണിറ്ററി പോളിസി സ്റ്റേറ്റ്‌മെന്‍റിന്‍റെ വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവനയിൽ (പാർട്ട്-ബി) പ്രതിപാദിച്ചിരിക്കുന്നു. അധിക നടപടികൾ ഇപ്രകാരമാണ്:

അടിയന്തര ആരോഗ്യ സേവനങ്ങൾക്കും തീവ്രമായ മനുഷ്യ സമ്പർക്കമുള്ള മേഖലയ്ക്കുമായി ആവശ്യാനുസരണമുള്ള പണലഭ്യതാ സൗകര്യങ്ങളുടെ വിപുലീകരണം

25. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ 2021 മെയ്, ജൂൺ മാസങ്ങളിൽ അടിയന്തര ആരോഗ്യ സേവനങ്ങൾക്കും തീവ്രമായ മനുഷ്യ സമ്പർക്കമുള്ള മേഖലകൾക്കുമായി യഥാക്രമം 50,000 കോടിയുടെയും 15,000 കോടിയുടെയും ആവശ്യാനുസരണമുള്ള പണലഭ്യതാ സൗകര്യങ്ങൾ പ്രഖ്യാപിച്ചു. ഈ രണ്ട് സ്കീമുകൾക്കും കീഴിൽ വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് ചില ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. മൂന്നാം തരംഗത്തിന്‍റെ തുടർച്ചയായ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത്, രണ്ട് സ്കീമുകളും 2022 മാർച്ച് 31 മുതൽ 2022 ജൂൺ 30 വരെ നീട്ടുകയാണ്.

വോളണ്ടറി റിറ്റൻഷൻ റൂട്ട് (വിആർആർ) - പരിധികൾ മെച്ചപ്പെടുത്തൽ

26. സർക്കാരും കോർപ്പറേറ്റുകളും നൽകുന്ന ഡെറ്റ് സെക്യൂരിറ്റികളിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ദീർഘകാല നിക്ഷേപം നടത്തുന്നതിന് 2019 മാർച്ചിൽ വോളണ്ടറി റിറ്റൻഷൻ റൂട്ട് (വിആർആർ) പദ്ധതി അവതരിപ്പിച്ചു. പദ്ധതിയോടുള്ള പ്രതികരണം വളരെ പ്രോത്സാഹനജനകമാണ്. അതിനാൽ, പദ്ധതിക്ക് കീഴിലുള്ള നിക്ഷേപങ്ങളുടെ പരിധി 2022 ഏപ്രിൽ 1 മുതൽ ഒരു ലക്ഷം കോടി രൂപ കൂട്ടി നിലവിലുള്ള 1.5 ലക്ഷം കോടി രൂപയിൽ നിന്ന് 2.5 ലക്ഷം കോടി രൂപയായി ഉയർത്താൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ജി -സെക് ഉൾപ്പെടെയുള്ള ആഭ്യന്തര കട വിപണിക്ക് മൂലധനത്തിന്‍റെ അധിക സ്രോതസ്സുകളിലേക്ക് ഇത് പ്രവേശനം നൽകും.

ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പുകൾ (സിഡിഎസ്) മാർഗ്ഗനിർദ്ദേശങ്ങളുടെ അവലോകനം

27. 2013-ൽ ആദ്യം പുറത്തിറക്കിയ ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പുകളുടെ (CDS) മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്യുകയും പൊതു അഭിപ്രായങ്ങൾക്കായി 2021 ഫെബ്രുവരിയിൽ കരട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ലഭിച്ച പ്രതികരണം കണക്കിലെടുത്ത്, അന്തിമ സിഡിഎസ് നിർദ്ദേശങ്ങൾ ഇന്ന് പുറപ്പെടുവിക്കുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ക്രെഡിറ്റ് ഡെറിവേറ്റീവ് മാർക്കറ്റിന്‍റെ വികസനം സുഗമമാക്കുകയും ഇന്ത്യയിലെ കോർപ്പറേറ്റ് ബോണ്ട് വിപണിയെ വിപുലീകരിക്കുകയും ചെയ്യും.

വിദേശനാണ്യത്തിൽ കണക്കു തീർക്കുന്ന റുപ്പീ ഡെറിവേറ്റീവ് വിപണിയിൽ ഇടപാട് നടത്താൻ ബാങ്കുകൾക്ക് അനുമതി

28. പ്രവാസികൾക്ക് ഓവർനൈറ്റ് ഇൻഡക്‌സ്ഡ് സ്വാപ്പുകൾ (OIS) പോലുള്ള റുപ്പീ ഇന്‍ററെസ്റ് റേറ്റ് ഡെറിവേറ്റീവുകൾ നല്കാൻ ഇന്ത്യയിലെ ബാങ്കുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. പ്രവാസികളും, വിപണിയിൽ സെക്യൂരിറ്റിയിൽ ഇടപാട് നടത്തുന്നവരുമായും ഓഫ്‌ഷോർ ഫോറിൻ കറൻസി സെറ്റിൽഡ്-ഓവർനൈറ്റ് ഇൻഡക്‌സ്ഡ് സ്വാപ്പ് (എഫ്‌സിഎസ്-ഒഐഎസ്) വിപണിയിൽ ഇടപാടുകൾ നടത്താൻ ഇന്ത്യയിലെ ബാങ്കുകളെ അനുവദിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു. ഇത് ഓൺഷോർ, ഓഫ്‌ഷോർ മാർക്കറ്റുകൾ തമ്മിലുള്ള വിഭജനം കുറയ്ക്കുകയും കൂടുതൽ കാര്യക്ഷമമായ വില കണ്ടെത്തൽ പ്രാപ്തമാക്കുകയും ഇന്ത്യയിലെ ഇന്‍ററെസ്റ് റേറ്റ് ഡെറിവേറ്റീവ് മാർക്കറ്റിനെ കൂടുതൽ വിപുലീകരിക്കുകയും ചെയ്യും.

e-RUPI (UPI ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഡിജിറ്റൽ വൗച്ചറുകൾ) പ്രകാരമുള്ള പരിധി മെച്ചപ്പെടുത്തൽ

29. NPCI വികസിപ്പിച്ച e-RUPI പ്രീ-പെയ്ഡ് ഡിജിറ്റൽ വൗച്ചർ 2021 ഓഗസ്റ്റിൽ സമാരംഭിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പണരഹിത പേയ്‌മെന്‍റ് വൗച്ചറിന് 10,000 പരിധിയുണ്ട്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നൽകുന്ന ഇ- റുപ്പീ വൗച്ചറുകളുടെ പരിധി ഒരു വൗച്ചറിന് 10,000 രൂപയിൽ നിന്ന് 1,00,000 രൂപയായി വർധിപ്പിക്കുവാനും അത്തരം ഇ- റുപ്പീ വൗച്ചറുകൾ ഒന്നിലധികം തവണ (വൗച്ചറിന്‍റെ തുക പൂർണ്ണമായും വീണ്ടെടുക്കുന്നത് വരെ) ഉപയോഗിയ്ക്കുവാൻ അനുവദിയ്ക്കുവാനും ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. വിവിധ സർക്കാർ പദ്ധതികൾ ഗുണഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായി എത്തിയ്ക്കുന്നതിന് ഇത് സൗകര്യമൊരുക്കും.

MSME യുടെ വ്യാപാരത്തിൽ നിന്നും ലഭിക്കാനുള്ള തുകയ്ക്കായി ധനസഹായം ചെയ്യുവാന്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാക്കുന്നു - TReDS സെറ്റിൽമെന്‍റുകൾക്കുള്ള NACH മാൻഡേറ്റ് പരിധി വർദ്ധിപ്പിക്കുന്നു

30. ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റം (TReDS) സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വ്യാപാരത്തിൽ നിന്നും ലഭിക്കാനുള്ള തുകയ്ക്ക് ധനസഹായം നൽകുന്നു. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) സംവിധാനത്തിലൂടെയാണ് TReDS-ലെ ഇടപാടുകൾ തീർപ്പാക്കുന്നത്. ഭാഗഭാക്കാകുന്ന കക്ഷികളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകൾ കണക്കിലെടുത്ത്, MSME-കളുടെ വർദ്ധിച്ചുവരുന്ന പണലഭ്യതാ ആവശ്യകതകൾക്ക് ധനസഹായം നൽകുന്നതിനുള്ള നടപടികൾ സുഗമമാക്കുന്നതിന് TReDS-മായി ബന്ധപ്പെട്ട സെറ്റിൽമെന്‍റുകൾക്കായുള്ള NACH മാൻഡേറ്റ് പരിധി നിലവിലെ 1 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തുവാൻ നിർദ്ദേശിക്കുന്നു.

വിവര സാങ്കേതിക വിദ്യ പുറംകരാർ നല്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ, വിവര സാങ്കേതിക വിദ്യ പരിപാലനം, നഷ്ടസാധ്യതാ നിയന്ത്രണങ്ങൾ, നടപടിക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും സ്വതന്ത്ര അപഗ്രഥനം എന്നിവയെ കുറിച്ചുള്ള മാസ്റ്റർ ഡയറക്ഷൻ (എംഡി).

31. നിർണായകമായ വിവര സാങ്കേതിക വിദ്യയുടെ വിപുലമായ പുറംകരാർ നൽകൽ, റിസർവ് ബാങ്കിന്റെ നിയന്ത്രിത സ്ഥാപനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ, ഉപഭോക്താക്കൾ ഡിജിറ്റൽ ചാനലുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗപെടുത്തൽ എന്നിവ നിയന്ത്രിത സ്ഥാപനങ്ങളുടെ മതിപ്പിനേയും, സാമ്പത്തിക പ്രവർത്തനങ്ങളേയും കാര്യമായ അപകടസാധ്യതകളിലേക്ക് നയിയ്ക്കുന്നു. അതിനാൽ, നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്യുകയും ഏകീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതനുസരിച്ച്, ബന്ധപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾക്കായി രണ്ട് കരട് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും: (i) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഐടി ഔട്ട്‌സോഴ്‌സിംഗ്) നിർദ്ദേശങ്ങൾ, 2022; കൂടാതെ (ii) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഇൻഫർമേഷൻ ടെക്നോളജി ഗവേണൻസ്, റിസ്ക്, കൺട്രോൾസ് ആൻഡ് അഷ്വറൻസ് പ്രാക്ടീസ്) നിർദ്ദേശങ്ങൾ, 2022.

ഉപസംഹാര കുറിപ്പ്

32. COVID-19-ന്‍റെ അടുത്ത മ്യൂട്ടേഷനെക്കുറിച്ച് നിര്‍ണ്ണായകമായ അറിവിന്‍റെ അഭാവത്തിൽ നമ്മൾ നൈറ്റിയൻ2 അനിശ്ചിതത്വത്തിന്‍റെ ലോകത്താണ് ജീവിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ ഭാവി ഗതി പ്രവചിക്കുവാനുള്ള കഴിവ് വൈറസിന്‍റെ പരിണാമത്തിൽ വളരെ അനിശ്ചിതത്വത്തിലാണ്, ഒരു പ്രവചനം മറ്റൊരു പ്രവചനത്തെ പോലെ നല്ലതോ ചീത്തയോ ആയതും ക്ഷണികവുമാണ്. വൈറസിനൊപ്പം കഴിഞ്ഞ രണ്ട് വർഷത്തെ ജീവിതം നമ്മെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് വിനയത്തോടെ ജീവിക്കുക എന്നാണ്. എന്നാൽ സ്വയം വിശ്വാസത്തിൽ അടിയുറച്ച്, ഒരിക്കലും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നഷ്ടപ്പെടുത്തരുത്. ഈയിടെ നമുക്ക് നഷ്ടപ്പെട്ട ബഹുമാന്യ ലതാ മങ്കേഷ്‌കർ അവരുടെ അനശ്വര ശബ്ദത്തിൽ പാടിയതുപോലെ: "ആജ് ഫിർ ജീനേ കി തമന്ന ഹേ"("ഇന്ന് വീണ്ടും എനിക്ക് ജീവിക്കുവാന്‍ ആഗ്രഹമുണ്ട്"). ഈ മനോഹര ഗാനത്തിന്‍റെ അടുത്ത വരികളിലുള്ള ആത്മചൈതന്യത്തിനൊപ്പം, അവർ ശുഭാപ്തിവിശ്വാസത്തിന്‍റെ ശാശ്വതമായ സന്ദേശവും കൈമാറി.

33. സ്ഥൂല സാമ്പത്തിക സ്ഥിരതയോടെ ശക്തവും സുസ്ഥിരവുമായ വളർച്ചയുടെ അടിത്തറ പുനർനിർമ്മിക്കുമ്പോൾ, ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയിൽ ഉത്തരവാദിത്തവും വിശ്വാസവും സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഞങ്ങൾ, റിസർവ് ബാങ്ക്, ഉറച്ചുനിൽക്കുന്നു. അനിശ്ചിതത്വത്തിന്‍റെ സമുദ്രത്തിൽ ഇതാണ് ഞങ്ങളുടെ അടിത്തറ. വെല്ലുവിളികൾക്കിടയിലും നിരന്തരമായി പ്രയത്നിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ആത്മാവിൽ നിന്ന് ഞങ്ങൾ പ്രചോദിതരാണ്: "പ്രയത്നത്തിലാണ് സംതൃപ്തി, ...... പൂർണ്ണ പരിശ്രമം പൂർണ്ണ വിജയം."3

നന്ദി. സുരക്ഷിതരായി ഇരിക്കുക. സുഖമായി ഇരിക്കുക. നമസ്കാരം.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2021-2022/1692


1 ബാങ്കുകൾക്ക് അവരുടെ ഡേ-എൻഡ് CRR ബാലൻസുകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ വഴക്കം നൽകുന്നതിന്, ആർബിഐ 2020 ഓഗസ്റ്റിൽ ഒരു ഓപ്ഷണൽ ഓട്ടോമേറ്റഡ് സ്വീപ്പ്-ഇൻ ആൻഡ് സ്വീപ്പ്-ഔട്ട് (ASISO) സൗകര്യം നൽകിയിട്ടുണ്ട്, അതിന് കീഴിൽ ബാങ്കുകൾക്ക്, അവർ ദിവസാവസാനം നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു നിർദ്ദിഷ്ട തുക (അല്ലെങ്കിൽ പരിധി) മുൻകൂട്ടി സജ്ജമാക്കുവാന്‍ കഴിയും). ബാങ്കുകൾ പരിപാലിക്കുന്ന ഏതെങ്കിലും കുറവോ അധിക ബാലൻസുകളോ സ്വയമേവ മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) അല്ലെങ്കിൽ റിവേഴ്സ് റിപ്പോ ബിഡ്ഡുകൾ, എഎസ്ഐഎസ്ഒ സൗകര്യത്തിന് കീഴിൽ, ഉപയോഗിക്കപ്പെടും.

2 സാമ്പത്തിക ശാസ്ത്രത്തിൽ, നൈറ്റിയൻ അനിശ്ചിതത്വം എന്നത്, കണക്കാക്കാവുന്ന അപകടസാധ്യതകളിൽ നിന്ന് വ്യത്യസ്തമായി, സാധ്യമായ ചില സംഭവങ്ങളെ കുറിച്ച് അളക്കാവുന്ന അറിവിന്‍റെ അഭാവമാണ്. ഭാവിയിലെ സംഭവങ്ങളെ അടിസ്ഥാനപരമായി പ്രവചനാതീതമാക്കുന്ന അപൂർണ്ണമായ അറിവിന്‍റെ അംഗീകാരമാണിത്. ചിക്കാഗോ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ഫ്രാങ്ക് നൈറ്റിന്റെ (1885-1972) പേരിലാണ് ഈ പ്രതിഭാസത്തിന് പേര് നൽകിയിരിക്കുന്നത്, അദ്ദേഹത്തിന്‍റെ പ്രധാന കൃതി റിസ്ക്, അനിശ്ചിതത്വം, ലാഭം എന്നിവ 1921 ൽ പ്രസിദ്ധീകരിച്ചു.

3 മഹാത്മാഗാന്ധിയുടെ സമാഹരിച്ച കൃതികൾ (CWMG), വാല്യം. 26, പേ. 293

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰