Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (560.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/12/2021
ധനനയപ്രഖ്യാപനം, 2021-2022 ധനനയ കമ്മിറ്റി (എം പി സി)യുടെ തീരുമാനം ഡിസംബർ 6-8, 2021

ഡിസംബർ 08, 2021

ധനനയപ്രഖ്യാപനം, 2021-2022
ധനനയ കമ്മിറ്റി (എം പി സി)യുടെ തീരുമാനം
ഡിസംബർ 6-8, 2021

നിലവിലുള്ളതും പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ സ്ഥൂല സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരു നിർണ്ണയത്തിന്‍റെ അടിസ്ഥാ നത്തിൽ ഇന്ന് (ഡിസംബർ 08, 2021) ചേർന്ന ധനനയ കമ്മിറ്റി (മോണിറ്ററി പോളിസി കമ്മിറ്റി-എം.പി.സി) യോഗം താഴെപ്പറയുന്ന കാര്യങ്ങൾ തീരുമാനിച്ചിരിക്കുന്നു.

ലിക്വിഡിറ്റി അഡ്ജസ്റ്റ്മെ൯റ് ഫെസിലിറ്റി (എൽ.എ.എഫ്) പ്രകാരമുള്ള പോളിസി റിപ്പോനിരക്ക് മാറ്റമില്ലാതെ 4.0 ശതമാനമായി തുടരുന്നതാണ്. എൽ.എ.എഫ് പ്രകാരമുള്ള റിപ്പോ നിരക്ക് മാറ്റമില്ലാതെ 3.35 ശതമാനമായും മാർജിനൽ സ്റ്റാൻഡിങ് ഫസിലിറ്റി (എം എസ് എഫ്)യും ബാങ്ക് നിരക്കും 42.5 ശതമാനമായും മാറ്റമില്ലാതെ തുടരും.

  • സ്ഥായിയായ ഒരു അടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ച പരിപോഷിപ്പിക്കുവാനും സമ്പദ് വ്യവസ്ഥയിൽ കോവിഡ്-19 ന്‍റെ ആഘാതം ലഘൂകരിക്കുവാനും, ആവശ്യമായി വരുന്നിടത്തോളം കാലം വിലക്കയറ്റം ഉദ്ദിഷ്ട പരിധിക്കുള്ളിൽ നിയന്ത്രിക്കപ്പെ ടുന്നുവെന്നത് ഉറപ്പുവരുത്തിക്കൊണ്ട് വഴക്കമുള്ള നിലപാട് തുടരുവാനും എം.പി.സി തീരുമാനമെടുത്തിരിക്കുന്നു.

സാമ്പത്തിക വളർച്ചയ്ക്ക് പി൯ബലമേകിക്കൊണ്ട് ഉപഭോക്തൃവില സൂചികയിലൂടെ ദൃശ്യമാകുന്ന വിലക്കയറ്റം 4 ശതമാനത്തിൽ (രണ്ട് ശതമാനം കൂടുകയോ കുറയും വിധത്തിലുള്ള ഒരു സീമക്കുള്ളിൽ) പരിമിതപ്പെടുത്തണമെന്നുള്ള ഇടക്കാല ലക്ഷ്യം കൈവരിക്കുകയെന്ന ഉദ്ദേശ്യത്തിന് ഉചിതമായ വിധത്തിലുള്ളവയാണ് മേൽപ്പറഞ്ഞ തീരുമാ നങ്ങൾ.

ഈ തീരുമാനത്തിനാധാരമായ മുഖ്യപരിഗണനകൾ താഴെപ്പറയുന്ന വിവരണങ്ങളിൽ നൽകുന്നു.

മൂല്യ നിരൂപണം

ആഗോള സമ്പദ്സ്ഥിതി

2. 2021 ഒക്ടോബർ 6-8 തീയതികളിൽ നടന്ന എം.പി.സി യോഗത്തിനു ശേഷം ലോകമെമ്പാടും രോഗവ്യാപനം കുതിച്ചുയർന്നത് ഒമിക്രോൺ വകഭേദത്തിന്‍റെ ആവിർഭാവം, വിതരണശൃംഖലയിലെ നിരന്തരമായ തടസങ്ങൾ, ഉയർന്ന ഊർജ്ജ വിലകൾ, കുതിച്ചുയരുന്ന ചരക്ക് വിലകൾ എന്നിവ ആഗോള സാമ്പത്തിക പ്രവർത്തനശക്തിയെ തുടർന്നും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ആഗോള ചരക്കുവ്യാപാരം മഹാമാരിയുടെ തിരിച്ചടിയിൽനിന്നും മുക്തമായതിനു ശേഷം തുറമുഖ സേവനങ്ങൾ, ചരക്ക് നീക്കത്തിന് ആവശ്യമായ സമയം എന്നിവയിലെ തടസങ്ങൾ, ഉയർന്ന കടത്തുകൂലി, സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള ദൗർലഭ്യം എന്നിവ ഭാവിയിലെ ഉത്പന്ന നിർമ്മാണത്തെയും വ്യാപാര ത്തെയും മന്ദീഭവിക്കുവാ൯ ഇടയാക്കിയേക്കാം. എന്നാൽ ആഗോള പർച്ചേസിങ് മാനേജേഴ്സ് സൂചിക (പി.എം.ഐ) നാലുമാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് നവംബറിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ തുടർച്ചയായ എട്ട് മാസങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങളെക്കാളും മെച്ചപ്പെട്ട പ്രകടനം സേവന മേഖലയിൽ ദൃശ്യമാണ്.

3. ചരക്കു വിലകൾ ലോകമെമ്പാടും ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. എന്നാൽ ഒക്ടോബർ അവസാനം മുതൽക്ക് ചെറിയ തോതിൽ വിലകൾ മയപ്പെട്ടിട്ടുണ്ട്. പുതിയ കോവിഡ്-19 വകഭേദം സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളെ തുടർന്ന് നവംബർ അവസാനമായ പ്പോഴേക്കും വിലകൾ കൂടുതൽ ഇടിഞ്ഞിട്ടുമുണ്ട്. അനേകം വികസിത സമ്പദ്ഘടനകളിലും വികസ്വര വിപണി സമ്പദ്ഘടന (ഇ.എം.ഇ) കളിലും മൊത്തമായ വിലക്കയറ്റം ഉയർന്നു.

ഇതി൯ ഫലമായി അനേകം കേന്ദ്രബാങ്കുകൾ ധനനയം കർക്കശമാക്കി കൊണ്ടിരിക്കുന്നു. മറ്റു ചില കേന്ദ്ര ബാങ്കുകളാകട്ടെ നയത്തിൽ മാറ്റങ്ങൾ കൊണ്ടുവരികയുമാണ്. യുഎസ് ഫെഡറൽ റിസർവ് അതിന്‍റെ പ്രതിമാസ ആസ്തി വാങ്ങലുകൾ കുറച്ചതോടെയും ഇനിയും കൂടുതൽ വേഗത്തിൽ കുറക്കലുകൾക്ക് സാധ്യത കാണുന്നതോടെയുംകൂടി, തുടർന്നു കൊണ്ടിരി ക്കുന്ന അസ്ഥിരതയും ഉയരുന്ന അനിശ്ചിതത്വങ്ങളും ആഗോള ധനകാര്യ വിപണികളെ താറുമാറാക്കിയിരിക്കുകയാണ്. വിലക്കയറ്റത്തിന്‍റെയും ധനനയപ്രവർത്തനങ്ങളുടെയും ഫലമായി മിക്ക രാജ്യങ്ങളിലും ബോണ്ടുകളിൽ നിന്നുള്ള പലിശ ഉയർന്നു കൊണ്ടിരുന്നത് നവംബർ അവസാനവാരം ആയപ്പോഴേക്കും കുറഞ്ഞുവരികയാണുണ്ടായത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി എ.ഇ, ഇ.എം.ഇ രാജ്യങ്ങളിലെ കറ൯സി കളെ അപേക്ഷിച്ച് യുഎസ് ഡോളർ കരുത്താർജ്ജിച്ചിട്ടുണ്ട്.

ആഭ്യന്തര സമ്പദ്ഘടന

ആഭ്യന്തര രംഗത്ത് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എ൯.എസ്.ഒ) 2021 നവംബർ 30ന് പുറത്തുവിട്ട കണക്കുകൾപ്രകാരം 2021-22 ന്‍റെ രണ്ടാം പാദത്തിൽ യഥാർത്ഥ മൊത്തം ആഭ്യന്തര ഉത്പന്നം (ജി.ഡി.പി) മു൯വർഷത്തെ അപേക്ഷിച്ച് 8.4% കണ്ട് വർദ്ധിച്ചിട്ടുണ്ട്. 2021-22 ന്‍റെ ആദ്യപാദത്തിൽ വളർച്ച 20.1% ആയിരുന്നു. സമ്പദ്വ്യവസ്ഥയുടെ പുനപ്രാപ്തിക്ക് ആക്കം കൂടിയതോടെ മൊത്തം ഡിമാ൯റിന്‍റെ എല്ലാ ഘടകങ്ങളും വികാസത്തിന്‍റെ പാതയിലാണ്. കയറ്റുമതിയും ഇറക്കുമതിയും കോവിഡ് പൂർവ്വകാലത്തെ അപേക്ഷിച്ച് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. വിതരണരംഗത്താകട്ടെ 2021-22 ന്‍റെ രണ്ടാംപാദത്തിൽ യഥാർത്ഥ മൂല്യവർദ്ധന (ജി.വി.എ) 8.5 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

5. 2021-22 ന്‍റെ മൂന്നാംപാദത്തിൽ ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത് സാമ്പത്തിക പ്രവർത്തനങ്ങളുടെ കുതിപ്പിന് വേഗത കൈവന്നിരിക്കുന്നു എന്നതാണ്. ഇതിന് സഹായകരമായത് വാക്സിനേഷൻ പ്രവർത്തനം വ്യാപിച്ചതും പുതിയ പകർച്ചവ്യാധികൾ വേഗത്തിൽ ശമിച്ചു വരുന്നതും ഡിമാൻഡ് വർധിച്ചതുമാണ്. ഗ്രാമങ്ങളിലെ ഡിമാൻഡ് പൂർവ്വസ്ഥിതി പ്രാപിച്ചിട്ടുണ്ട്. ഒക്ടോബറിൽ ട്രാക്ടർ വില്പന (2019 ഒക്ടോബറിലെ മഹാമാരിയുടെ വരവിനു മുൻപ്) അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളുകളുടെ വിൽപ്പനയാകട്ടെ മഹാമാരിയുടെ മു൯പുണ്ടാ യിരുന്ന സ്ഥിതിയിലേക്ക് സാവധാനം വന്നുകൊണ്ടിരിക്കുന്നു. പി.എം. കിസാ൯ പദ്ധതിപ്രകാരം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം വരുന്നതും ഗ്രാമീണമേഖലയിലെ ഡിമാൻഡ് വർദ്ധിക്കു ന്നതിന് പിൻബലം ഏകുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലിനായുള്ള ഡിമാൻഡ് ഒരു വർഷം മുൻപുള്ള അവസ്ഥയേക്കാളും നവംബറിൽ സാവധാനത്തിൽ ആയിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് കാർഷിക തൊഴിലിനായുള്ള ഡിമാ൯ഡ് വർദ്ധിച്ചിരിക്കു ന്നുവെന്നതത്രെ. മണ്ണിൽ വേണ്ടത്ര ഈർപ്പം നിലനിൽക്കുന്നതും ജലസംഭര ണികളിൽ ജലവിതാനം ഉയർന്നു നിൽക്കുന്നതും കാരണമായി. റാബി ധാന്യങ്ങളുടെ വിതയ്ക്കൽ ഒരു വർഷം മുൻപ് 2021 ഡിസംബർ 3 അവസ്ഥയെക്കാൾ 6.1 ശതമാനം അധികമായിരുന്നു.

6. നാഗരിക ഡിമാൻഡും പൊതുജനതീവ്ര സമ്പർക്ക സേവനങ്ങളും ഉപഭോക്താക്കളുടെ ശുഭാപ്തിവിശ്വാസം അഭിവൃദ്ധിപ്പെടുത്തുന്നതിനു സഹായകമായി. ഉത്സവകാലത്തെ വർദ്ധിച്ച ഡിമാ൯റും ഇതിനു പി൯ബല മേകി. ഉയർന്ന തരംഗദൈർഘ്യ സൂചകങ്ങളായ വിദ്യുച്ഛക്തിക്കായുള്ള ആവശ്യം, റെയിൽവേ ചരക്കുഗതാഗതം, കപ്പൽചരക്ക് ഗതാഗതം, ടോൾപിരിവുകൾ, പെട്രോളിയം ഉപഭോഗം എന്നിവ ഒക്ടോബർ-നവംബർ മാസങ്ങളിൽ 2019ലെ ഈ മാസങ്ങളിലെ അവസ്ഥയെക്കാളും വ൯വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നു. വാഹനവിൽപ്പന, ഉരുക്ക് ഉപഭോഗം, വ്യോമസഞ്ചാരം എന്നിവയാകട്ടെ വിതരണരംഗത്തെ ദൗർലഭ്യത്തിൽ മാറ്റമുണ്ടായതോടെ ഒക്ടോബർ മാസത്തിൽ അഭിവൃദ്ധിപ്പെട്ടുവെങ്കിൽ കൂടിയും അവ ഇപ്പോഴും 2019ലെ സ്ഥിതിയേക്കാളും താഴെയാണ്. മുതൽമുടക്ക് പ്രവർത്തനം വളർച്ചയുടെ മിതമായ സൂചനകൾ പ്രദർശിപ്പിക്കുന്നുണ്ട്. മൂലധനചരക്കുകളുടെ ഉത്പാദനം സെപ്റ്റംബറിൽ തുടർച്ചയായി മൂന്നു മാസക്കാലം പൂർവ്വ-മഹാമാരി അവസ്ഥയെക്കാളും ഉയർന്ന തലത്തിൽ ആയിരുന്നു. മൂലധനചരക്കുകളുടെ ഇറക്കുമതിയാകട്ടെ രണ്ടുവർഷം മു൯പുള്ള നിലയേക്കാളും ഒക്ടോബറിൽ മെച്ചമായി. ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തി. നവംബർ 2021-ൽ നിർമ്മാണരംഗത്തും സേവനരംഗത്തും ദൃശ്യമാകുന്നത് സാമ്പത്തിക പ്രവർത്തനങ്ങളുടെ അഭിവൃദ്ധിയാണ്. നവംബറിൽ തുടർച്ചയായി ഒമ്പത് മാസക്കാലം കയറ്റുമതികൾ വർദ്ധിച്ചു. ആഭ്യന്തര ഡിമാൻഡ് പുനരുജ്ജീവിച്ചതോടെ ഇറക്കുമതികളിലും കുതിപ്പ് ഉണ്ടായി.

7. ജൂൺ 2021 മുതൽ താഴോട്ട് നീങ്ങിക്കൊണ്ടിരുന്ന ഉപഭോക്തൃ വിലസൂചിക അടിസ്ഥാനത്തിലുള്ള വിലക്കയറ്റം സെപ്റ്റംബറിൽ 4.3 ശതമാനം ആയിരുന്നത് ഒക്ടോബറിൽ 4.5 ശതമാനമായി ഉയർന്നു. ഇതിന് കാരണം മിക്ക സംസ്ഥാനങ്ങളിലും ഒക്ടോബറിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വിളനാശം മൂലം പച്ചക്കറി വിലകൾ ഉയർന്നതായിരുന്നു. മറ്റൊരു കാരണം ദ്രവീകരിച്ച പെട്രോളിയം ഗ്യാസിന്‍റെയും മണ്ണെണ്ണയുടെയും അന്താരാഷ്ട്ര വിലകൾ ഉയർന്നത് മൂലം ഉണ്ടായ ഇന്ധന വിലക്കയറ്റമാണ്. വാസ്തവത്തിൽ ഇന്ധനവിലക്കയറ്റം എക്കാലത്തേയും ഉയർന്ന 14.3 ശതമാനമായാണ് ഒക്ടോബറിൽ രേഖപ്പെടുത്തപ്പെട്ടത്. പക്ഷേ ഇന്ധനവിലകൾ ഒഴിച്ചുള്ള ഉപഭോക്തൃ വില സൂചിക അടിസ്ഥാനത്തിലുള്ള വിലക്കയറ്റം സെപ്റ്റംബർ ഒക്ടോബറിൽ 5.9 ശതമാനം ആയി ഉയരുകയാണ് ഉണ്ടായത്. തുണികൾ, പാദരക്ഷകൾ, ആരോഗ്യപരിപാലനം, ഗതാഗതം, വാർത്താവിനിമയം എന്നിവക്കായുള്ള വിലകളുടെ സമ്മർദവും തുടർന്നുകൊണ്ടേയിരുന്നു.

8. ധനലഭ്യത വൻതോതിൽ ആവശ്യത്തിലധികം ആയി തുടർന്നു. ഫിക്സഡ് റേറ്റ് റിവേഴ്സ് റിപ്പോ, വേരിയബിൾ റേറ്റ് റിവേഴ്സ്, റിപ്പോ (വി.ആർ. ആർ.ആർ.) പ്രവർത്തനങ്ങളിലൂടെ ലിക്വിഡിറ്റി അഡ്ജസ്റ്റ്മെൻറ് ഫെസിലിറ്റി (എൽ.എ.എഫ്) പ്രകാരം ഒക്ടോബർ നവംബർ മാസങ്ങളിൽ പണത്തിൻറെ പ്രതിദിന ഉപയോഗം ശരാശരി 8.6 ലക്ഷംകോടി രൂപയായിരുന്നു. റിസർവ് ധനം (ക്യാഷ് റിസർവ് റേഷ്വോയിലെ മാറ്റത്തിന്‍റെ ഫലമായി ആദ്യറൗണ്ടിൽ അനുഭവപ്പെട്ട അനന്തരഫലവുമായി ക്രമീകരിക്കപ്പെട്ടത്) 2021 ഡിസംബർ 3-ന് മുൻവർഷത്തെ അപേക്ഷിച്ച് 7.9 ശതമാനമായി വർദ്ധിച്ചു. 2021 നവംബർ 19-ൽ രേഖപ്പെടുത്തപ്പെട്ട കണക്കുകൾ പ്രകാരം വാണിജ്യബാങ്കുകൾ ലഭ്യമാക്കിയ പണവിതരണവും, ബാങ്ക് വായ്പകളും മുൻവർഷത്തേക്കാൾ യഥാക്രമം 9.5 ശതമാനമായും 7.0 ശതമാനമായും ഉയർന്നു. ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും 2021-22 ൽ ( 2021 ഡിസംബർ 3 വരെ) 58.9 ബില്യൺ യുഎസ് ഡോളർ കണ്ട് വർദ്ധിച്ച് ആകെ ശേഖരം 635.9 ബില്യൻ യുഎസ് ഡോളറായി വളർന്നു.

വീക്ഷണഗതി

9. വിലക്കയറ്റത്തിന്‍റെ വക്രഗതി മുന്നോട്ടു പോകുമ്പോൾ, ഏതാനും ഘടകങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിധേയമാണ്. പച്ചക്കറി വിലകളിൽ ഒക്ടോബറിലെ കനത്ത മഴമൂലം ഉണ്ടായ കുതിച്ചുകയറ്റം ശീതകാലത്ത് കൂടുതലായി പച്ചക്കറികൾ എത്തുമ്പോൾ ദുർബലമാക്കാൻ ഇടയുണ്ട്. റാബി വിതയ്ക്കൽ നന്നായി പുരോഗമിക്കുന്നുണ്ട്. അത് കഴിഞ്ഞവർഷം വിതച്ചതിനേക്കാൾ കൂടുതൽ ഭൂമിയിൽ വിതയ്ക്കുന്നുണ്ട്. സർക്കാരിൻറെ ഭാഗത്തുനിന്നും വിതരണ രംഗത്തുണ്ടായ അനുകൂലമായ ഇടപെടലുകൾ ഉയർന്ന അന്താരാഷ്ട്ര ഭക്ഷ്യഎണ്ണ വിലകൾ ആഭ്യന്തര വിലക്കയറ്റത്തിന് കാരണമാകാതെ നിയന്ത്രിച്ച് നിർത്തുന്നുണ്ട്. ക്രൂഡ് വിലകൾ അടുത്തകാലത്ത് ഗണ്യമായ ഒരു തിരുത്തലിന് വിധേയമാ യിട്ടുണ്ട്. വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ ഉയർന്നവിലകളിൽ നിന്നും കടത്തുകൂലികളിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദങ്ങളും ആഗോള വിന്യാസവും വിതരണശൃംഖലയിലെ കുരുക്കുകളും വിലക്കയറ്റത്തിന് കാരണമാകുന്നത് തുടരുകയാണ്. സമ്പദ്ഘടനയിലെ മാന്ദ്യം ഉയരുന്ന അസംസ്കൃത വസ്തു വിലകൾ ഉത്പന്ന വിലകളിലേക്ക് പകരുന്നതിനെ തടയുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് 2021-22 ലേക്ക് സിപിഐ വിലക്കയറ്റം 5.3% ആയിരിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. 2021-22 ലെ മൂന്നാം പാദത്തിൽ 5.1 ശതമാനം നാലാം പാദത്തിൽ 5.7 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. 2022-23 ന്‍റെ ഒന്നാം പാദത്തിൽ സിപിഐ വിലക്കയറ്റം 5.0 ശതമാനം ആയിരിക്കുമെന്നും രണ്ടാംപാദത്തിൽ അത് 5.7 ശതമാനം തന്നെയായിരിക്കുമെന്നും പ്രതീക്ഷി ക്കപ്പെടുന്നു. (ചാർട്ട് 1)

Chart 1

10. വാക്സിനേഷ൯ പ്രവർത്തനത്തിന് ഗതിവേഗം വർദ്ധിച്ചതോടെയും വാക്സിനേഷൻ വ്യാപകമായതോടെയും പുതുതായി കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് വന്നതോടെയും ജനങ്ങളുടെ സഞ്ചാരം ദ്രുതഗതിയിൽ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതോടെയും ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനപ്രാപ്തി ഏറെ വിശാലമായ അടിസ്ഥാനത്തിലായിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണ ഡിമാൻഡ് പൂർവസ്ഥിതി പ്രാപിക്കുമാറ് തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതുജന തീവ്ര സന്പർക്ക സേവനങ്ങളിൽ ഉണ്ടായ കുതിച്ചു ചാട്ടവും വർദ്ധിച്ച ഡിമാ൯റും നാഗരിക ഡിമാൻഡ് വർദ്ധിപ്പിക്കും.

അടിസ്ഥാനസൗകര്യ വികസനത്തിനായി സർക്കാർ നൽകുന്ന പ്രാധാന്യം, ജോലിയിലെ മികച്ച പ്രകടനവുമായി ബന്ധപ്പെടുത്തി നൽകുന്ന ഉത്തേജനപദ്ധതിയുടെ വ്യാപനം, ഘടനാപരമായ പരിഷ്കാരങ്ങൾ ഉൽപ്പാദനശേഷിയുടെ വീണ്ടെടുക്കൽ, മെച്ചമായ ധനലഭ്യതയും ധനകാര്യപരിസ്ഥിതികളും എന്നിവ സ്വകാര്യ മുതൽമുടക്കിനും അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നുണ്ട്. റിസർവ് ബാങ്ക് നടത്തിയ സർവ്വേകൾ വ്യക്തമാക്കുന്നത് ബിസിനസ് വീക്ഷണവും ഉപഭോക്തൃ ആത്മവിശ്വാസവും അഭിവൃദ്ധിപ്പെട്ടിരിക്കുന്നു എന്നാണ്. നേരെമറിച്ച് ചാഞ്ചാടിനിൽക്കുന്ന ചരക്കുവിലകൾ, ആഗോളവിതരണ രംഗത്ത് വിട്ടുമാറാതെ നിൽക്കുന്ന തടസ്സങ്ങൾ, വൈറസിന്‍റെ പുതിയ വകഭേദങ്ങൾ, ധനകാര്യ വിപണിയിലെ സ്ഥിരതയില്ലായ്മ എന്നിവ ബിസിനസ് വീക്ഷണത്തിന് മങ്ങലേൽപ്പിക്കുന്നു. ഇപ്പറഞ്ഞ ഘടകങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടും ഇന്ത്യയിൽ കോവിഡ് 19 വ്യാപനം വീണ്ടും ഉണ്ടാവുകയില്ലെന്ന് അനുമാനിച്ചുകൊണ്ടും 2021-22ലെ യഥാർത്ഥ ജി.ഡി.പി വളർച്ചയെക്കുറിച്ചുള്ള പ്രതീക്ഷ 9.5 ശതമാനമായി നിലനിർത്തി യിരിക്കുന്നു. 2021-22 മൂന്നാം പാദത്തിൽ അത് 6.6 ശതമാനം, നാലാം പാദത്തിൽ 6.0 ശതമാനം എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. 2022-23 ന്‍റെ ഒന്നാം പാദത്തിൽ യാഥാർഥ ജിഡിപി വളർച്ച 17.2 ശതമാനം ആയിരിക്കുമെന്നും രണ്ടാം പാദത്തിൽ അത് 7.8 ശതമാനം ആയിരിക്കും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. (ചാർട്ട് 2)

11. അടുത്ത കാലത്ത് പച്ചക്കറി വിളകളിലുണ്ടായ വർദ്ധന ഭക്ഷ്യവില ക്കയറ്റത്തിന്മേൽ ഉളവാക്കിയ അനന്തര ഫലങ്ങൾ ശീതകാലമെത്തുമ്പോൾ വിലകൾ കുറയുന്നതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്ക പ്പെടുന്നത്. പെട്രോളിന്മേലും ഡീസലിന്മേലുമുള്ള സെൻട്രൽ എക്സൈ സും സംസ്ഥാന മൂല്യവർദ്ധിത നികുതികളും ഭാഗികമായി കുറച്ചത് ചില്ലറവില്പന വിലകളിൽ കുറവ് വരുത്തിയിട്ടുണ്ട്. കാലക്രമത്തിൽ ഈ നടപടികളുടെ രണ്ടാംവട്ട പ്രയോജനങ്ങൾ അനുഭവപ്പെട്ടു തുടങ്ങും. ക്രൂഡോയിലിന്‍റെ കാര്യത്തിൽ ചില തിരുത്തലുകൾ ഉണ്ടെങ്കിൽക്കൂടിയും അത് അസ്ഥിരമായി തുടരുകയാണ്. ഭക്ഷ്യ-ഊർജ രംഗത്തെ വിലക്കയറ്റം ഒഴിച്ചുള്ള വിലക്കയറ്റത്തെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും അത് നിയന്ത്രിച്ചു നിർത്തേണ്ടതുമാണ്. വിലക്കയറ്റം സ്ഥായിയായി കുറച്ചു നിർത്തേണ്ടതിന് എക്സൈസ് ഡ്യൂട്ടികളും മൂല്യവർദ്ധിത നികുതികളും ക്രമാനുസരണമാക്കുന്ന പ്രവർത്തനം തുടർന്നുകൊണ്ടുപോകേണ്ടതും, അതോടൊപ്പം മറ്റ് അസംസ്കൃതവസ്തുക്കളുടെ വില സമ്മർദ്ദങ്ങളെ നേരിടേണ്ടതും പ്രാധാന്യമർഹിക്കുന്നു-ഡിമാ൯റ് കൂടിക്കൊണ്ടിരിക്കു മ്പോൾ പ്രത്യേകിച്ചും. ആഭ്യന്തര പുനഃപ്രാപ്തിക്ക് ആക്കം കൂടിവരുന്നുണ്ട്. എന്നാൽ മഹാമാരിക്ക് മുൻപുള്ള തലങ്ങളിലേക്ക് സാമ്പത്തിക പ്രവർത്തന ങ്ങൾ തിരിച്ചുവരേണ്ടതുണ്ട്. ഇതിനായി അനുയോജ്യമായ നയരൂപീകരണം നടത്തേണ്ട ആവശ്യമുണ്ട്. വിശേഷിച്ചും സമ്പദ്ഘടനയുടെ പുനരുജ്ജീവ നത്തിന് നേതൃത്വം നൽകേണ്ടത് സ്വകാര്യ മുതൽമുടക്കുകളാണ്; ഒപ്പം കയറ്റുമതികളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ ഉത്തേജനവും ആവശ്യമാണ്. 2021-22 ന്‍റെ രണ്ടാംപാദത്തിൽ സാമ്പത്തിക പ്രവർത്തന ങ്ങളുടെ പുനഃപ്രാപ്തി ശക്തമായിരുന്നുവെങ്കിൽകൂടിയും സ്വകാര്യ ഉപഭോഗം ഇപ്പോഴും മഹാമാരിക്ക് മുൻപുണ്ടായിരുന്ന നിലവാരത്തിലും താഴെയാണ്. ഒമിക്രോൺ പകർച്ചവ്യാധിയുടെ തിക്തഫലങ്ങൾ ഒഴിവാക്കാൻ അധികാരികൾ മുൻകൂട്ടി നടപടികൾ കൈക്കൊള്ളാ ത്തപക്ഷം സമ്പർക്ക-തീവ്രസേവനങ്ങൾക്കായുള്ള ഡിമാൻറിന് എതിർ കാറ്റുകൾ നേരിടേണ്ടതായി വന്നേക്കാം. വീക്ഷണഗതിയെ ഏറെ അനിശ്ചിതമാക്കുന്ന ആശങ്കകൾ ശ്രദ്ധേയമാണ്-വിശേഷിച്ചും, ആഗോള കുത്തൊഴുക്കുകൾ, പുതിയ വകഭേദങ്ങളോടെ കോവിഡ്-19 പകർച്ച വ്യാധി വീണ്ടും തലയുയർത്താനുള്ള സാധ്യത, ഒഴിഞ്ഞുമാറാതെ നിൽക്കുന്ന ദൗർലഭ്യങ്ങൾ, തടസങ്ങൾ, വിലക്കയറ്റ സമ്മർദ്ദങ്ങൾ ഒഴിഞ്ഞുമാറാതെ നിൽക്കുമ്പോൾ ലോകമെമ്പാടും നയപരമായ പ്രവർത്തനങ്ങളിൽ ദൃശ്യമാകുന്ന വിചലനങ്ങൾ എന്നിവ കാരണമായി. ആഗോള ധനകാര്യ സാഹചര്യങ്ങൾ കർക്കശമാക്കുന്നത് ആഗോള സാമ്പത്തിക പ്രവർത്തനങ്ങൾക്കും അതോടൊപ്പം ഇന്ത്യയുടെ പ്രതീക്ഷകൾക്കും അപായഭീഷണിയുയർത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സാമ്പത്തിക പ്രവർത്തന പുനഃപ്രാപ്തി കൂടുതൽ വിശാലാടിസ്ഥാനത്തിലാകണമെന്നുണ്ടെങ്കിൽ സ്ഥായിയായ നയപരമായ പിന്തുണ ആവശ്യമാണെന്ന് എം പി സി വിലയിരുത്തുന്നു. വളർച്ചയുടെ അടയാളങ്ങൾ സുദൃഢമായി സ്ഥാനമുറപ്പിക്കുന്നതുവരെ കാത്തിരിക്കുകയും വിലക്കയറ്റ പ്രവണതകളെ ജാഗ്രതയോടെ നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് കാത്തിരിക്കേണ്ടത് ഉചിതമായിരി ക്കുമെന്നത് പരിഗണിച്ചുകൊണ്ട്, പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനമായി നിലനിർത്താനും, സ്ഥായിയായ ഒരു അടിസ്ഥാനത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുവാനും വളർച്ച സുസ്ഥിരമാക്കുവാനും ആവശ്യമായി വരുന്നിടത്തോളം കാലം വഴക്കമുള്ള ഒരു നിലപാട് തുടർന്നുകൊണ്ടുപോകുവാനും എം.പി.സി തീരുമാനിച്ചി രിക്കുന്നു. വിലക്കയറ്റം നിശ്ചിതപരിധിക്കുള്ളിൽ നിയന്ത്രിക്ക പ്പെടുന്നുവെന്നത് ഉറപ്പുവരുത്തിക്കൊണ്ട് കോവിഡ് 19 സമ്പദ് വ്യവസ്ഥയിന്മേൽ ഉളവാക്കിയ പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കണമെന്നും എംപിസി തീരുമാനിച്ചു.

12. എംപിസിയിലെ എല്ലാ അംഗങ്ങളും - ഡോ. ശശാങ്ക ഭിഡെ, ഡോ. അഷിമാ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ, ഡോ. മൃദുൽ കെ. സഗ്ഗാർ, ഡോ. മൈക്കേൽ ദേബബ്രത പത്ര, ശ്രീ. ശക്തികാന്ത ദാസ് എന്നിവർ -പോളിസി റിപ്പോനിരക്ക് മാറ്റമില്ലാതെ 4.0 ശതമാനമായി തുടരുന്നതിനായി ഐകകണ്ഠ്യേന വോട്ട് രേഖപ്പെടുത്തി.

13. പ്രൊഫ. ജയന്ത് ആർ വർമ ഒഴികെയുള്ള എല്ലാ അംഗങ്ങളും ഡോക്ടർ ശശാങ്ക ഭിഡേ, ഡോ. അഷിമ ഗോയൽ ഡോ. മൃദുൽ കെ. സഗ്ഗാർ, ഡോ. മൈക്കേൽ ദേബബ്രത പത്ര, ശ്രീ. ശക്തികാന്ത ദാസ് എന്നിവർ - വിലക്കയറ്റം നിശ്ചിതപരിധിക്കുള്ളിൽ നിയന്ത്രിക്കപ്പെടുന്നുവെന്നത് ഉറപ്പുവരുത്തി ക്കൊണ്ട് കോവിഡ് 19 സമ്പദ്ഘടനയിന്മേൽ ഉളവാക്കിയപ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്ന ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുവാനും, സ്ഥായിയായ ഒരടിസ്ഥാനത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരുജ്ജീവി പ്പിക്കുവാനും വളർച്ച സുസ്ഥിരമാക്കുവാനും ആവശ്യമായിവരുന്നിട ത്തോളം കാലം വഴക്കമുള്ള ഒരു നിലപാട് തുടർന്നുകൊണ്ടു പോകുന്നതിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തി. തീരുമാനത്തിന്‍റെ ഈ ഭാഗത്തോട് പ്രൊഫ. ജയന്ത് ആർ വർമ എതിരഭിപ്രായം രേഖപ്പെടുത്തി.

14. എംപിസി യോഗത്തിന്‍റെ മിനിട്ട്സ് 2021 ഡിസംബർ 22ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

15. എംപിസി യുടെ അടുത്ത യോഗം 2023 ഫെബ്രുവരി 7- 9 തീയതികളിൽ നടത്തപ്പെടുന്നതാണ് .

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2021-2022/1322

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰