Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (471.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/12/2021
ബാങ്കിങ് റഗുലേഷ൯ ആക്ട്, 1949-ലെ സെക്ഷ൯ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷ൯ 35 എ പ്രകാരം നൽകുന്ന ആജ്ഞാപനങ്ങൾ-റുപ്പി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ,
മഹാരാഷ്ട്ര-കാലാവധി ദീർഘിപ്പിക്കുന്നു

ഡിസംബർ 01, 2021

ബാങ്കിങ് റഗുലേഷ൯ ആക്ട്, 1949-ലെ സെക്ഷ൯ 56-നോടൊപ്പം
ചേർത്ത് വായിക്കേണ്ട സെക്ഷ൯ 35 എ പ്രകാരം നൽകുന്ന
ആജ്ഞാപനങ്ങൾ-റുപ്പി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ,
മഹാരാഷ്ട്ര-കാലാവധി ദീർഘിപ്പിക്കുന്നു.

ഭാരതീയ റിസർവ് ബാങ്ക് 2013 ഫെബ്രുവരി 21ന് പുറപ്പെടുവിച്ച യുബിഡി.സി.ബിഎസ്.ഡി-1/ഡി 28/12.22.2018/2012-13 പ്രകാരമുള്ള ഉത്തരവനുസരിച്ച് റുപ്പി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ, മഹാരാഷ്ട്ര-യെ 2013 ഫെബ്രുവരി 22-ാം തീയതിയിലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ആജ്ഞാപനങ്ങൾക്ക് വിധേയമാക്കി യിരുന്നു. ഈ ആജ്ഞാപനങ്ങളുടെ സാധുത അതത് കാലത്ത് ദീർഘിപ്പിച്ചി രുന്നു. ഇപ്രകാരം ഏറ്റവുമൊടുവിൽ സാധുത ദീർഘിപ്പിച്ചത് 2021 നവംബർ 30 വരെയ്ക്കും ആയിരുന്നു.

ബാങ്കിങ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 56 നോടൊപ്പം ചേർത്തു വായിക്കേണ്ട സെക്ഷൻ 35 എ യുടെ സബ്സെക്ഷൻ ഒന്ന് പ്രകാരം തന്നിൽ നിഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് 2021 നവംബർ 29ന് പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനം ഡിഒആർ.എംഒഎ൯/ഡി-50/12.22.218/2021-22 പുനരവലോകനത്തിന് വിധേ യമായി 2022 ഫെബ്രുവരി 28 വരെയ്ക്കും പ്രസ്തുത ബാങ്കിന് തുടർന്നും ബാധകമായിരിക്കും എന്ന വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു.

മുകളിൽ പരാമർശിച്ചിരിക്കുന്ന ആജ്ഞാപനത്തിലെ മറ്റ് എല്ലാ വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേൽപ്പറഞ്ഞ വിധം കാലാവധി ദീർഘിപ്പിച്ച വിവരം അറിയിച്ചു കൊണ്ട് 2021 നവംബർ 29ന് പുറപ്പെടുവിച്ച ഉത്തരവിന്‍റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞവിധം ആജ്ഞാപനങ്ങളുടെ കാലാവധി ദീർഘിപ്പി ക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്ത നടപടിയെ മുകളിൽ പരാമർശിക്കപ്പെട്ട ബാങ്കിന്‍റെ ധനകാര്യ സ്ഥിതിയെ കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് തൃപ്തരാണെന്നതിന്‍റെ സൂചനയായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2021-2022/1288

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰