Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (353.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 12/11/2021
സർക്കാർ കടപ്പത്രങ്ങളിൽ ചെറുകിട നിക്ഷേപകർക്ക് നേരിട്ട് നിക്ഷേപം നടത്തുവാൻ ആവിഷ്കരിച്ചിരിക്കുന്ന ആർബിഐ പദ്ധതി (ആർബിഐ ഡയറക്റ്റ് സ്കീം)

നവംബർ 12, 2021

സർക്കാർ കടപ്പത്രങ്ങളിൽ ചെറുകിട നിക്ഷേപകർക്ക് നേരിട്ട്
നിക്ഷേപം നടത്തുവാൻ ആവിഷ്കരിച്ചിരിക്കുന്ന ആർബിഐ
പദ്ധതി (ആർബിഐ ഡയറക്റ്റ് സ്കീം)

സർക്കാർ കടപ്പത്രങ്ങളിൽ ചെറുകിട നിക്ഷേപകർക്ക് നേരിട്ട് നിക്ഷേപം നടത്തുവാൻവേണ്ടിയുള്ള ആർബിഐ റീട്ടയിൽ ഡയറക്ട് സ്കീം ഇന്നുമുതൽ പ്രവർത്തനക്ഷമമായ വിവരം റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്നു. ഈ പദ്ധതിക്ക് ഇന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിർച്വൽ രൂപത്തിൽ ആരംഭംകുറിച്ചു. സർക്കാർ കടപ്പത്ര വിപണിയുടെ വളർച്ചയിൽ സുപ്രധാനമായ ഒരു നാഴികക്കല്ലായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീട്ടെയിൽ ഡയറക്ട് (ആർബിഐ-ആർഡി) പദ്ധതി, നിക്ഷേപ പ്രക്രിയ ലഘൂകരിച്ചുകൊണ്ട് സർക്കാർ കടപ്പത്രങ്ങൾ സാധാരണക്കാർക്ക് അനായാസം പ്രാപ്യമാക്കാൻ സഹായകരമാകും. ഈ പദ്ധതി പ്രകാരം ഒരു ഓൺലൈൻ പോർട്ടൽ https://rbiretaildirect.org.in ഉപയോഗിച്ച് ഭാരതീയ റിസർവ് ബാങ്കിൽ ഒരു റീട്ടയിൽ ഡയറക്ട് ഗിൽറ്റ് അക്കൗണ്ട് (ആർഡിജി) തുടങ്ങുവാൻ ഓരോ ചെറുകിട നിക്ഷേപകർക്കും കഴിയുന്നതാണ്. താഴെപറയുന്ന മാർഗ്ഗങ്ങളുപയോഗിച്ച് നിക്ഷേപങ്ങൾ നടത്താവുന്നതാണ്.

എ) സർക്കാർ കടപ്പത്രങ്ങളുടെ പ്രാഥമിക വിതരണം:

സർക്കാർ കടപ്പത്രങ്ങളുടെ പ്രാഥമിക ലേലത്തിൽ പങ്കെടുക്കാൻ ഉള്ള മത്സരസ്വഭാവമില്ലാത്ത പദ്ധതിയും എസ് ജി ബി (സേവിങ് ഗോൾഡ് ബോണ്ട്) പുറപ്പെടുവിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖകളും അനുസരിച്ച് നിക്ഷേപകർക്ക് അവർ ലേലംകൊള്ളുന്ന തുക നിർദ്ദേശിയ്ക്കാവുന്നതാണ്.

ബി) രണ്ടാംഘട്ട വിപണി

നിക്ഷേപകർക്ക് എ൯ഡിഎസ്-ഒഎം (“ഓഡ് ലോട്ട്”, ‘വില പറയാനുള്ള അപേക്ഷകൾ’ വിഭാഗങ്ങളിൽ) വേദിയിൽ സർക്കാർ കടപ്പത്രങ്ങൾ വാങ്ങുവാനും കഴിയുന്നു.

ഇടപാടുകൾക്കായുള്ള പണക്കൈമാറ്റം ഇൻറർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യൂണിഫൈഡ് പെയ്മെൻറ്സ് ഇൻറർഫേസ് (യുപിഐ) എന്നിവയുടെ സേവിംഗ് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നടത്താവുന്നതാണ്. നിക്ഷേപകർക്ക് ആവശ്യമായ സഹായവും മറ്റ് പിന്തുണയും പോർട്ടലിൽ തന്നെ ലഭ്യമാണ്. കൂടാതെ ഒരു ടോൾഫ്രീ ടെലിഫോൺ നമ്പർ 1800267955 (രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ), ഈ-മെയിൽ എന്നിവയിലൂടെയും നിക്ഷേപകർക്ക് സഹായം അഭ്യർത്ഥിക്കാവുന്നതാണ്. നിക്ഷേപകർക്ക് നൽകുന്ന സേവനങ്ങളിൽ ഇടപാടുകളുടെയും അക്കൗണ്ടിലെ നീക്കിയിരിപ്പുകുടെയും സ്റ്റേറ്റ്മെൻറ് നൽകാനുള്ള സൗകര്യം, നോമിനേഷൻ സൗകര്യം, കടപ്പത്രങ്ങൾ പണമായി അല്ലെങ്കിൽ ഈടായി സ്വീകരിക്കുക എന്നിവ ഉൾപ്പെടുന്നു. ഈ പദ്ധത പ്രകാരം അനുവദിക്കുന്ന സൗകര്യങ്ങൾക്ക് യാതൊരുവിധ ഫീസുകളും ചുമത്തുന്നതല്ല.

ഈ പദ്ധതി നിക്ഷേപകർക്കായി സുരക്ഷിതവും ലളിതവും നേരിട്ടുള്ളതും സുരക്ഷിതവുമായ ഒരു വേദി നൽകുവാൻ ഉദ്ദേശിച്ചുള്ളതാണ്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2021-2022/1183

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰