Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (617.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/10/2021
ഗവർണറുടെ ഔദ്യോഗിക അറിയിപ്പ് – ഒക്ടോബർ 08, 2021

ഒക്ടോബർ 08, 2021

ഗവർണറുടെ ഔദ്യോഗിക അറിയിപ്പ് – ഒക്ടോബർ 08, 2021

മഹാമാരിയുടെ ആക്രമണത്തിനുശേഷമുളള എന്‍റെ പന്ത്രണ്ടാമത്തെ പ്രസ്താവനയാണിത്. ഇവയിൽ രണ്ടെണ്ണം ധനനയകമ്മിറ്റി (എംപിസി) യുടെ പരിവൃത്തിയ്ക്ക് പുറത്തുളളവയായിരുന്നു – ഒരെണ്ണം 2020 ഏപ്രിലിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട സന്ദർഭത്തിലും, രണ്ടാമത്തത് കോവിഡ് രണ്ടാം തരംഗം മെയ് 2020-ൽ ഉച്ചസ്ഥായിയിലെത്തിയ അവസരത്തി ലുമായിരുന്നു. കൂടാതെ രണ്ട് അവസരങ്ങളിൽ - 2020 മാർച്ചിലും മെയ്-ലും മഹാമാരിയുടെ നാശനഷ്ടങ്ങളിൽ നിന്നും സമ്പദ്ഘടനയെ സംരക്ഷി ക്കുവാനുളള പ്രവർത്തനം കാലേ കൂട്ടി ആരംഭിക്കുവാനുളള ശ്രമങ്ങൾ ക്കായി എംപിസി യോഗം നിശ്ചിത തീയതിയ്ക്കും മുൻപായി നടത്തേണ്ടിവരികയും ചെയ്തു. ഈ കാല ഘട്ടത്തിൽ അഭൂതപൂർവമായ പ്രതിസന്ധിയോട് ഉറപ്പായി പ്രതികരിക്കു വാനും അതിനെ നേരിടുവാൻ മുൻകൈ എടുക്കുവാനും ആവശ്യമായ നൂറി ലധികം നടപടികൾ റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. പ്രകാരം പ്രവർത്തിക്കുമ്പോൾ ഞങ്ങൾ ഓരോരു ത്തരും ഏതെങ്കിലും ചട്ടങ്ങളുടെ ഒരു തടവുകാരൻ അല്ലായിരുന്നു. ധനകാര്യ വിപണികൾ തുടർച്ചയായി പ്രവർത്തിക്കുവാനും വിപണി വികാരങ്ങൾ അനുകൂലമായി നിലനിർത്താനും, ലക്ഷ്യമിട്ട മേഖലകളിലും സ്ഥാപന ങ്ങളിലും, വ്യക്തികളിലേക്കും ബിസിനസുകളിലേക്കും എത്തിച്ചേരാനാവശ്യമായ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കു വാനുമായി നൂതനവും സാമ്പ്രദായികവുമല്ലാത്ത നടപടികൾ സ്വീകരിക്കു ന്നതിന് ഞങ്ങൾ വിമുഖത പ്രദർശിപ്പിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോൾ മഹാമാരിയുടെ പ്രോട്ടോക്കോളുകൾ നമ്മെ അകറ്റിനിർത്തിയെങ്കിൽക്കൂടി യും സാങ്കേതിക വിദ്യ നമ്മെ ഒന്നായി യോജിപ്പിച്ചു നിർത്തി.

2. ഈ പശ്ചാത്തലത്തിൽ എംപിസി യുടെ യോഗം 2021 ഒക്ടോബർ 6, 7, 8 തീ യതികളിൽ നടന്നു. ഉരുത്തിരിഞ്ഞുവരുന്ന സ്ഥൂലസാമ്പത്തിക, ധനകാര്യ സ്ഥിതിഗതികളെയും ദൃശ്യങ്ങളെയും കുറിച്ചുളള ഒരു വിലയിരുത്തലിനെ അടിസ്ഥാനമാക്കി പോളിസി റിപ്പോനിരക്ക് അതേപടി നിലനിർത്താൻ എം പി സി ഐകകണേഠ്യന വോട്ട് ചെയ്തു. കൂടാതെ, നയത്തിന്‍റെ കാര്യത്തിൽ ഇണക്കമുളള ഒരു നിലപാട് സ്വീകരിക്കുവാൻ ഒന്നിനെതിരെ അഞ്ച് വോട്ടു കളുടെ ഭൂരിപക്ഷത്തിൽ തീരുമാനവുമെടുത്തു. തത്ഫലമായി പോളിസി റിപ്പോനിരക്ക് മാറ്റമില്ലാതെ 4 ശതമാനമായി തുടരുകയാണ്. ധനനയത്തിൽ ഇണക്കമുളള ഒരു നിലപാട് തുടരുവാനും എംപിസി തീരുമാനിച്ചിരിക്കുന്നു. സ്ഥായിയായ ഒരു അടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ച പുനരുജീവിപ്പി ക്കുവാനും നിലനിർത്താനും ആവശ്യമായി വരുന്ന കാലത്തോളം ഇത് തുടരും. വിലക്കയറ്റം ഉദ്ദേശിച്ച പരിധിയ്ക്കുളളിൽ പിടിച്ചുനിർത്തുകയെ ന്നത് ഉറപ്പുവരുത്തിക്കൊണ്ട് തന്നെ, സമ്പദ്ഘടനയിൽ കോവിഡ്-19 സൃഷ്ടി ച്ച പ്രത്യാഘാതം ലഘൂകരിക്കുവാനുളള നടപടികളും തുടരുന്നതായിരി ക്കും. മാർജിനൽ സ്റ്റാൻഡിങ് ഫസിലിറ്റി (എംഎസ്എഫ്) യും ബാങ്ക്റേറ്റും മാറ്റം കൂടാതെ 4.25 ശതമാനമായി തുടരും. റിവേഴ്സ് റിപ്പോനിരക്കും മാറ്റം കൂടാകെ 3.35 ശതമാനമായി തുടരും.

3. കോവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിന്‍റെ ഏറ്റവും മോശമായ അവസ്ഥയെ പിന്നിടുകയും കോവിഡ്–19 വാക്സിനേഷൻ ഗണ്യമായ രീതിയിൽ പുരോ ഗമിക്കുകയും ചെയ്തത് സാമ്പത്തിക വിപണികൾ തുറക്കുവാനും സാമ്പ ത്തിക പ്രവർത്തനം സാധാരണ ഗതിയിലാക്കുവാനുളള ആത്മവിശ്വാസം വർധിച്ച അളവിൽ നമുക്ക് നൽകിയിരിക്കുന്നു. ഇന്ത്യൻ സമ്പദ്ഘടനയുടെ പുനഃപ്രാപ്തിയ്ക്ക് ആക്കംകൂടിയിട്ടുണ്ട്. നിലവിലെ ആഗോള സാമ്പത്തിക പുനഃപ്രാപ്തിയ്ക്ക് വാക്സീൻ ദൗർലഭ്യം ഒരു തടസ്സമാകുമ്പോൾ ഇന്ത്യയാകട്ടെ കഴിഞ്ഞ എംപിസി യോഗം ചേർന്ന കാലഘട്ടത്തേക്കാളും ഇന്ന് വളരെ മെച്ചപ്പെട്ട ഒരു അവസ്ഥയിലാണ്. വളർച്ചയുടെ സൂചനകൾ ശക്തമായി ക്കൊണ്ടിരിക്കുന്നതായി കാണപ്പെടുന്നുണ്ട്. വിലക്കയറ്റത്തിന്‍റെ സഞ്ചാര പഥം നാം പ്രതീക്ഷിച്ചിരുന്നതിനേക്കാളും കൂടുതൽ അനുകൂലമായിമാറി ക്കൊണ്ടിരിക്കുന്നുവെന്നതിൽ നമുക്ക് ആശ്വാസം ലഭിക്കുന്നുണ്ട്. ആഗോള തലത്തിൽ എതിർകാറ്റുകൾ വീശിയടിക്കുന്നുണ്ടെങ്കിൽക്കൂടിയും കൊടു ങ്കാറ്റിനെ അതിജീവിച്ച് സാധാരണ കാലങ്ങളിലേക്ക് തുഴഞ്ഞ് മുന്നോട്ട് പോകാൻ കഴിയുമെന്ന് നാം പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സമ്പദ്ഘടനയുടെ സ്ഥൂല-സാമ്പത്തിക അടിസ്ഥാനങ്ങളിൽ അന്തർലീനമായിരിക്കുന്ന പൂർവ്വസ്ഥിതി പ്രാപിക്കാനുളള നൈസർഗ്ഗിക കഴിവ് നമ്മുടെ നൗകയുടെ ഗതി നിയന്ത്രി ക്കുന്നുണ്ട്.

4. പോളിസി നിരക്കിന്‍റെ കാര്യത്തിൽ താത്കാലിക വിരാമമിടുവാനും ഇണക്കമുളള ഒരു നിലപാട് സ്വീകരിക്കുവാനും എംപിസി എടുത്ത തീരുമാനത്തിന്‍റെ യുക്തിയുക്തയെക്കുറിച്ച് ഇപ്പോൾ ഒരു പൊതുവായ അവലോകനം ഞാൻ നടത്തിക്കൊള്ളട്ടെ. എംപിസി ഓഗസ്റ്റിൽ എടുത്ത തീരുമാനത്തിന് ഏതാണ്ട് സമഞ്ജസമായ രീതിയിൽ തന്നെയാണ് കഴിഞ്ഞ രണ്ട് മാസക്കാലത്തെ സാമ്പത്തിക പ്രവർത്തനം രൂപപ്പെട്ടുവന്നതെന്ന് എംപി സി കാണുന്നു; ജൂലൈ-ഓഗസ്റ്റ് മാസക്കാലത്തെ സിപിഐ വിലക്കയറ്റ മാകട്ടെ, പ്രതീക്ഷിച്ചതിനേക്കാളും കുറഞ്ഞ തോതിലുമാ യിരുന്നു. 2021.22 ന്‍റെ ആദ്യപാദത്തിലെ യഥാർഥ ജിഡിപി വളർച്ച 20.1 ശതമാനത്തിലായിരുന്നു. അതാകട്ടെ എംപിസി പ്രവചിച്ച 21.4 ശതമാന ത്തിലും അല്പം താഴെയായിരുന്നുവെങ്കിൽകൂടിയും ഏതാണ്ട് തൊട്ടടുത്തു തന്നെയായിരുന്നു. 2021-22 രണ്ടാംപാദത്തിലേക്കുളള സൂചനകൾ വ്യക്തമാ ക്കുന്നത് സാമ്പത്തിക പുനഃപ്രാപ്തിയ്ക്ക് വേഗത വർധിച്ചിട്ടുണ്ടെന്നാണ്. രോഗവ്യാപനം കുറഞ്ഞതും വാക്സിനേഷൻ പ്രവർത്തനം ഊർജസ്വലമായി പുരോഗമിക്കുന്നതും, ഖാരിഫ് ഭക്ഷ്യധാന്യോത്പാദനം മികച്ച രീതിയി ലാണെന്ന പ്രതീക്ഷയുളളതും മൂലധനച്ചെലവുകൾക്കായി സർക്കാർ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നതും അനുകൂലമായ ധനപരവും സാമ്പത്തികവുമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്നതും, വിദേശ രാജ്യങ്ങളിൽനിന്നുളള ആവശ്യം വർധിച്ചുവെന്നതുമാണ് സാമ്പത്തിക പുനഃപ്രാപ്തിയ്ക്ക് പിൻബലമേകുന്ന ഘടകങ്ങൾ

5. ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുളള വിലക്കയറ്റം ജൂലൈ-ഓഗസ്റ്റിൽ മൃദുവായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സഹനീയമായ നിലയിലേക്ക് എത്തിച്ചേർന്ന് മെയ് മാസത്തിൽ വിലക്കയറ്റ നിലയിലെ ഉയർച്ച ക്ഷണഭംഗുരമായിരിക്കുമെന്ന കണക്കുക്കൂട്ടലിനെ സ്ഥി രീകരിക്കുന്നുണ്ട്. സെപ്തംബറിൽ ലഭിച്ച കൂടുതൽ മഴ, ഉയർന്ന അളവിൽ പ്രതീക്ഷിക്കുന്ന ഖാരിഫ് ഉത്പാദനം, ഭക്ഷ്യധാന്യങ്ങളുടെ മതിയായ കരുതൽശേഖരം, പച്ചക്കറിവിലകൾ കൂടുതലായി ഉയരാത്തത് എന്നിവ ഭക്ഷ്യവിലയിൻമേലുളള സമ്മർദ്ദങ്ങളെ മൃദുവാക്കുന്നുണ്ട്. എന്നുവരി കിലും ഭക്ഷ്യം, ഊർജം എന്നിവയൊഴികെയുളള ചരക്ക്-സേവനങ്ങൾക്കാ യുളള ചെലവ് ഉയർന്നുതന്നെ നിൽക്കുകയാണ്. ക്രൂഡോയിൽ വിലകളിലെ ആഗോളവർധനവും മറ്റ് ചരക്കുകളുടെ വില വർധനവും അതോടൊപ്പം വ്യവസായിക ഉത്പാദത്തിനാവശ്യമായ ഘടകങ്ങളുടെ കടുത്ത ക്ഷാമവും, ഉയർന്ന ചരക്ക് കടത്തുകൂലിയും ചേർന്ന് അസംസ്കൃത വസ്തുക്കൾക്കായുളള ചെലവുകൾ കൂട്ടുകയാണ്. ഇവയെല്ലാം ഉത്പന്ന വിലകളിൽ പ്രതിഫലിപ്പി ക്കുകയെന്നത് ഉത്പന്നങ്ങൾക്കായുളള ആവശ്യം ദുർബലമായിരിക്കുന്ന സാഹചര്യങ്ങളിൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഇവയുടെയെല്ലാം ഫലമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം കൂടുതൽ ശ്രദ്ധ അർഹിക്കു ന്നുണ്ട്.

6. ആകെപ്പാടെ നോക്കുമ്പോൾ, ഉത്പന്നങ്ങൾക്കായുളള ആവശ്യം വർധി പ്പിച്ചിട്ടുണ്ടുവെങ്കിലും മാന്ദ്യം ഇപ്പോഴും തുടരുകയാണ്. ഉത്പാദനം ഇപ്പോഴും മഹാമാരിയ്ക്ക് മുൻപുളള അവസ്ഥയിലേതിനേക്കാളും താണ നിലയിൽത്തന്നെയാണ്. സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനഃപ്രാപ്തി അസമമാണ്; അത് ധനനയത്തിന്‍റെ നിരന്തരമായ പിൻബലത്തെ ആശ്രയി ച്ചിരിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനത്തിന്‍റെ 40 ശതമാന ത്തോളം സംഭാവനചെയ്യുന്ന സമ്പർക്കാധിഷ്ഠിത സേവനങ്ങൾ ഇപ്പോഴും പിന്നിലാണ്. ലഭ്യത സംബന്ധിച്ച് കാര്യങ്ങളും ഉത്പാദനച്ചെലവ് ചെലു ത്തുന്ന സമ്മർദ്ദങ്ങളും വിലക്കയറ്റത്തെ ബാധിക്കുന്നുണ്ട്. ചരക്ക് ലഭ്യത സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നതോടെ ഈ നില മെച്ച പ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരോക്ഷ നികുതികളിൽ വരു ത്തുന്ന കുറവുകൾ വഴി ഉത്പാദനച്ചെലവുകൾ പിടിച്ചുനിർത്താനുളള ശ്രമ ങ്ങൾ വിലക്കയറ്റ പ്രതീക്ഷകൾക്ക് കടിഞ്ഞാണിടാൻ സഹായകരമാകുക യും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് ഏറ്റവും ഒടുവിലത്തെ എംപിസി പ്രസ്താവന പ്രകാരം നിലവിലെ റിപ്പോനിരക്ക് 4 ശതമാനമായി തുടരാനും ഇണക്കമുളള ഒരു നിലപാട് സ്വീകരിക്കുവാനും എംപിസി തീരുമാനിച്ചത്.

വളർച്ചയെയും വിലക്കയറ്റത്തെയും കുറിച്ചുളള വിലയിരുത്തൽ

വളർച്ച

7. നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച കുറവിന നുസരിച്ച്, 2021-22 ന്‍റെ ആദ്യപാദത്തിൽ യഥാർഥ ജിഡിപി യിലുണ്ടായ 20.1 ശതമാനത്തിന്‍റെ വർധന പ്രദർശിപ്പിക്കുന്നത് കോവിഡ്-19 വിനാശകരമായ രണ്ടാം തരംഗത്തിന്‍റെ സമ്പദ്ഘടനയിലുണ്ടായ മാന്ദ്യത്തെയാണ്. രണ്ടാം തരംഗം കാരണമായി വളർച്ചയുടെ ഗതിവേഗം കുത്തനെ കുറഞ്ഞു വെങ്കിൽകൂടിയും ജിഡിപിയുടെ ഏതാണ്ട് എല്ലാ ഘടകങ്ങളും മുൻവർഷ ത്തേക്കാളുമധികം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

8. ഉൽപ്പന്നങ്ങൾക്കായുളള ആവശ്യത്തിന് ഓഗസ്റ്റ്-സെപ്തംബറിൽ കൂടുതൽ ചലനമുണ്ടായിട്ടുണ്ട്. ഇത് റെയിൽവേ ചരക്ക് ഗതാഗതം തുറമുഖങ്ങളി ലൂടെയുളള ചരക്ക് കടത്ത്, സിമൻറ് ഉത്പാദനം, വിദ്യുഛക്തിക്കായുളള ആവശ്യം, ഇ-വേ ബില്ലുകൾ, ജിഎസ്ടി, ടോൾ എന്നിവയിലൂടെയുള്ള വരുമാനം എന്നിങ്ങനെയുളള ഉന്നത തരംഗ സൂചകങ്ങളിൽ പ്രതിഫലി ക്കുന്നുണ്ട്. രോഗവ്യാപനത്തിൽ വന്ന ശമനവും, ഒപ്പം വർദ്ധിച്ചുകൊ ണ്ടിരിക്കുന്ന ഉപഭോക്തൃ ആത്മവിശ്വാസവും സ്വകാര്യ ഉപഭോഗത്തിന് പിൻബലമേകിവരുന്നു. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായുളള ആവശ്യം അതിദ്രുതം വർധിച്ചതും ഉത്സവക്കാലവും സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ നഗരവാസികളുടെ ആവശ്യം വീണ്ടും ഉയരാൻ ഇടയാക്കും. ആദ്യം മുൻകൂറായി ലഭിക്കുന്ന കണക്കുകൾ പ്രകാരം കാർഷിക മേഖലയിൽ നിലനിൽക്കുന്ന മാന്ദ്യത്തിൽ നിന്നും, 2021-22 ഖാരിഫ് ഭക്ഷ്യധാന്യ ഉത്പാദനത്തിൽ ഉണ്ടായ മികച്ച നേട്ടത്തിൽ നിന്നും ഗ്രാമീണമേഖലയിലെ ആവശ്യങ്ങൾക്ക് പ്രചോദനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ ശേഖരം വർധിച്ചതും, റാബി വിളകൾക്ക് മുൻകൂട്ടിത്തന്നെ ഏറ്റവും കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചതും റാബി ഉത്പന്നത്തിന്‍റെ സാധ്യതകളെ വർദ്ധിപ്പിച്ചിരിക്കുന്നു. സർക്കാരിന്‍റെ ഉപഭോഗ ത്തിൽ നിന്നും ഉൽപന്നങ്ങൾക്കായുളള ആകമാന ആവശ്യത്തിന് ലഭിക്കുന്ന പിന്തുണയും വർധിച്ചുവരികയാണ്.

9. സർക്കാർ മൂലധനച്ചെലവ് വർധിച്ചതും, അതോടൊപ്പം അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ നിലനിൽക്കുന്നതും ഏറെക്കാലമായി കാത്തിരുന്ന സമ്പാദ്യം, മുതൽമുടക്ക്, കയറ്റുമതി എന്നീ മേഖലകളിലെ ക്ഷിപ്രപുരോഗതിയ്ക്കു വഴിതെളിച്ചു. മൂലധനച്ചരക്കുകളുടെ ഇറക്കുമതി, സിമൻറ് ഉത്പാദനം എന്നിവയിലുണ്ടായ വർധന മുതൽമുടക്ക് പ്രവർത്തന ത്തിലുണ്ടായ ഉണർവിനെയാണ് വെളിവാക്കുന്നത്. ഞങ്ങളുടെ സർവേ ഫലങ്ങൾപ്രകാരം തരംഗകാലത്ത് 2021-22 ന്‍റെ ഒന്നാംപാദത്തിൽ കുത്തനെ ഇടിഞ്ഞ നിർമ്മാണമേഖലയിലെ ഉത്പാദനശേഷി വിനിയോഗം രണ്ടാം പാദത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞതായി കണക്കാക്കാമെന്നത്രെ, കൂടാതെ തുടർന്നു വരുന്ന പാദവർഷങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

10. മൊത്തമായ ആവശ്യത്തിന് നിർണായകമായ പിന്തുണ കയറ്റുമതി കളിൽ നിന്നും കൂടിയും ലഭിക്കുകയുണ്ടായി. ശക്തമായ ആഗോള ആവശ്യ വും ധനനയത്തിന്‍റെ പിന്തുണയും പ്രതിഫലിപ്പിച്ചുകൊണ്ട് കയറ്റുമതികൾ ഏഴ്മാസം തുടർച്ചയായി 2021 സെപ്റ്റംബറിൽ യുഎസ് ഡോളർ 30 ബില്യൺ കവിഞ്ഞിരിക്കുന്നു. 2021-22 ലേക്ക് നാം നിശ്ചയിച്ചിരിക്കുന്ന യുഎസ് ഡോളർ 400 ബില്യൺ എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു.

11. സേവനമേഖലയിലെ പുനഃപ്രാപ്തിയ്ക്കും വേഗത വർധിച്ചിരിക്കുന്നു. സമ്പർക്കാധിഷ്ഠിത സേവനങ്ങളിലെ പടിപടിയായ ഉയർച്ചയും അതോ ടൊപ്പം സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മേഖലകളിലെ പ്രകടനവും ഈ പുനഃപ്രാപ്തിയ്ക്ക് പിൻബലമേകുന്നുണ്ട്.

12. എന്നുവരികിലും അസംസ്കൃതവസ്തുക്കളുടെ ഉയർന്ന വിലകൾ ലാഭത്തെ ബാധിക്കുന്നതും, ആഗോള സാമ്പത്തിക, ചരക്ക് വിപണികളിലെ ചാഞ്ചാട്ടവും കോവിഡ്-19 വ്യാപനത്തിൽ കാണപ്പെടുന്ന ഉയർച്ചയും സാമ്പത്തിക വളർച്ചയെക്കുറിച്ചുളള വീക്ഷണത്തിൽ കരിനിഴൽ വീഴ്ത്തു ന്നുണ്ട്. മേൽപ്പറഞ്ഞ എല്ലാ ഘടകങ്ങളും പരിഗണിച്ചുകൊണ്ട്, 2021-22 ൽ യഥാർഥ ജിഡിപി വളർച്ച 9.5 ശതമാനമായിരിക്കുമെന്ന് കണക്കാ ക്കുന്നു.2021-22 ന്‍റെ രണ്ടാംപാദത്തിൽ 7.9 ശതമാനം, മൂന്നാംപാദത്തിൽ6.8 ശതമാനം, നാലാംപാദത്തിൽ 6.1 ശതമാനം എന്നിങ്ങനെയാണ് വളർച്ച പ്രതീക്ഷിക്കുന്നത്. 2022-23 ന്‍റെ ആദ്യപാദത്തിൽ യഥാർഥ ജിഡിപി വളർച്ച 17.2 ശതമാനമായിരിക്കുമെന്നും കണക്കാക്കിയിരിക്കുന്നു.

വിലക്കയറ്റം

13. ഉപഭോക്തൃവില സൂചികാടിസ്ഥാനത്തിൽ ആകെ വിലക്കയറ്റം തുടർച്ചയായി രണ്ടാം മാസത്തിലും കുറഞ്ഞ് ഓഗസ്റ്റിൽ 5.3 ശതമാനമായി ത്തീർന്നു. 2021 ജൂണിലെ നിലയേക്കാളും ഒരു ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ധനവിലക്കയറ്റവും ഭക്ഷ്യസാധനങ്ങളുടെ വിലക്ക യറ്റവും ഒഴികെ ഉപഭോക്തൃ വിലസൂചികാടിസ്ഥാനത്തിലുള്ള വിലക്കയറ്റം ഉയർന്ന നിൽക്കുമ്പോൾപ്പോലും ഇത് സാധ്യമായത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം മിതമായ തോതിൽ ആയിരുന്നത്കൊണ്ടാണ്. ആകമാന വില ക്കയറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഭക്ഷ്യഎണ്ണകൾ, പെട്രോൾ, ഡീസൽ, എൽപിജി, മരുന്നുകൾ എന്നിങ്ങനെയുള്ള വിശിഷ്ടമായ വസ്തുക്ക ളുടെ വിലക്കയറ്റം തന്നെയാണ്. മറ്റുഭാഗത്താകട്ടെ, പച്ചക്കറി വിലകൾ വൻ തോതിൽ വർദ്ധിക്കാതിരുന്നതും, ഭക്ഷ്യധാന്യ വിലകൾ കുറഞ്ഞതും, സ്വർണ്ണവില കുത്തനെ ഇടിഞ്ഞതും ഭവനനിർമ്മാണച്ചെലവുകൾ മരവി ച്ചതും വിലക്കയറ്റ പ്രവണതകളെ പ്രതിരോധിക്കാൻ സഹായകരമായി.

14. മുന്നോട്ടുനീങ്ങുമ്പോൾ, രൂപംകൊണ്ടുവരുന്ന പല ഘടകങ്ങളും ഭക്ഷ്യ വിലകളുടെ രംഗത്ത് ആശ്വാസം പകരുന്നുണ്ട് എന്ന് കാണാം. ഭക്ഷ്യ വിലകളുടെ ഉയർച്ച ഏതാണ്ട് നിലച്ച മട്ടാണ്. മികച്ച ഖാരിഫ് ഭക്ഷ്യധാന്യ ഉത്പാദനം കാരണവും ആവശ്യത്തിന് കരുതൽശേഖരം നിലവിലുള്ളതു കാരണവും ഭക്ഷ്യധാന്യവിലകൾ മയപ്പെട്ടു നിൽക്കുമെന്നാണ് പ്രതീക്ഷി ക്കുന്നത്. വിലക്കയറ്റത്തിലെ ചാഞ്ചാട്ടങ്ങൾക്ക് ഒരു മുഖ്യഹേതുവായ പച്ചക്കറി വിലകൾ ഈ വർഷം ഇതുവരെയ്ക്കും. പിടിച്ചുനിർത്തപ്പെട്ട നിലയിലാണ്. മികച്ച ഉത്പാദനം കൊണ്ടും വിതരണ രംഗത്ത് സർക്കാർ ഏർപ്പെടുത്തിയ നടപടികൾ കൊണ്ടുമാണ് ഇത് സാധ്യമായത്. എന്നാൽ അകാലത്തിൽ മഴയുണ്ടാകുകയോ പ്രതികൂലകാലാവസ്ഥയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ എന്തെങ്കിലും സംഭവിച്ചാലോ വരുംമാസങ്ങളിൽ പച്ചക്കറി വിലകൾ ഉയരുമെന്ന ഭീതി നിലനിൽക്കുന്നുണ്ട് ഭക്ഷ്യ എണ്ണകളുടെയും പയറുവർഗങ്ങളുടെയും ലഭ്യതയുടെ കാര്യത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ വില സമ്മർദ്ദങ്ങളെ ലഘൂകരിക്കാൻ സഹായകരമാകുന്നുണ്ട്. എന്നാൽ അടുത്തകാലത്തായി ഭക്ഷ്യ എണ്ണകളുടെ വിലയിൽ ചെറിയ വർദ്ധനവ് ദൃശ്യമാണ്.

15. മൊത്തത്തിൽ പരിശോധിക്കുമ്പോൾ, ആകമാന വിലക്കയറ്റത്തിന്‍റെ തീക്ഷ്ണത കുറഞ്ഞുവരുന്നതായാണ് അനുഭവപ്പെടുന്നത്. വരുമാസങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന അനുകൂലമായ ഘടകങ്ങളും ചേർന്നു വരു മ്പോൾ സമീപഭാവിയിൽതന്നെ വിലക്കയറ്റത്തിൽ ഗണ്യമായ ഒരു മിതത്വം ഉണ്ടായേക്കാം. മേൽപ്രസ്താവിച്ച ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ട്, 2021-22 ലേയ്ക്ക് പ്രതീക്ഷിക്കുന്ന ഉപഭോക്തൃ വില സൂചികാധിഷ്ഠിത വിലക്കയറ്റം 5.3 ശതമാനമാണ് 2021-22 ന്‍റെ ലെ രണ്ടാംപാദത്തിൽ 5.1 ശതമാനം, മൂന്നാംപാദത്തിൽ 4.5 ശതമാനം, നാലാംപാദത്തിൽ 5.8 ശതമാനം എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. 2022-23 ന്‍റെ ആദ്യപാദത്തിൽ ഉപഭോക്തൃവിലസൂചികാധിഷ്ഠിത വിലക്കയറ്റം 5.2 ശതമാനമായിരിക്കു മെന്ന് പ്രതീക്ഷിക്കുന്നു. രൂപംകൊണ്ടു വരുന്ന വിലക്കയറ്റ സ്ഥിതിവിശേഷ ത്തെ ഞങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്. തടസ്സങ്ങളൊന്നുമില്ലാത്ത രീതിയിൽ പടിപടിയായി വിലക്കയറ്റത്തെ പിടിച്ചുനിർത്തുന്ന കാര്യത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ലിക്വിഡിറ്റിയും ധനകാര്യവിപണി അവസ്ഥകളും

16. ഇക്കാലത്ത് ലോകമാസകലമുളള സെൻട്രൽ ബാങ്കുകൾ വഴിത്തിരിവിലാണ്. വൈവിധ്യമാർന്ന ധനനയനിലപാടുകൾ രാജ്യങ്ങൾ ആജ്ഞാപിക്കുന്ന വയല്ല; മറിച്ച് അതാത് രാജ്യത്തെ സാഹചര്യങ്ങൾ ക്കനുസൃതമായി രൂപം കൊള്ളുന്നവയത്രെ. വികസ്വര രാജ്യങ്ങളിൽ ചിലത് അവരുടെ ധനനയം കർക്കശമാക്കുമ്പോൾ മറ്റുചിലവ കൂടുതൽ ധനപരമായ ഉത്തേജനങ്ങൾ നൽകുന്നു. ചുരുക്കം ചില രാജ്യങ്ങളാകട്ടെ നിശ്ചയിച്ചുറച്ച ഒരു വിരാമത്തി ലുമാണ്. ധനനയം കർക്കശമാക്കുന്ന രാജ്യങ്ങൾ അവരുടെ സഹനീയമായ ഉയർന്ന പരിധിയ്ക്കുമപ്പുറം വിലക്കയറ്റത്തെ അഭിമുഖീകരിക്കുകയാണ്. അവ മഹാമാരിയ്ക്കും മുൻപ് നിലവിലിരുന്ന വളർച്ചയിൽ ഒരു വൻകുതിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്ന രാജ്യങ്ങളാണ്. ഇതിന് കരുത്ത് പകരുന്നത് മുഖ്യമായും അവയ്ക്ക് ചരക്ക്കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനവും ചില വികസിത സമ്പദ്ഘടനകളിലെ സ്ഥൂലസാമ്പത്തിക അവസ്ഥകളിലെ അഭിവൃദ്ധി യുമാണ്. നിരക്ക്-ഇതര പ്രവർത്തനങ്ങളിലൂടെ ധനനയത്തിൽ അയവ് വരുത്തുന്ന രാജ്യങ്ങൾ വളരെ അപൂർവമാണ്. ആ രാജ്യങ്ങളിൽ ഉപഭോക്തൃവിലസൂചികാടിസ്ഥാനത്തിലുള്ള വിലക്കയറ്റം കുറവാണ്. നിശ്ച യിച്ചുറച്ച ഒരു ഒരുവിരാമത്തിൽ കഴിയുന്ന രാജ്യങ്ങൾക്കാവട്ടെ ഉയർന്ന മേഖലയിലുള്ള വിലക്കയറ്റവും എന്നാൽ വളർച്ചാ സാധ്യകൾ കുറവും ആയിരിക്കും അനുഭവപ്പെടുക. അല്ലെങ്കിൽ പുനഃപ്രാപ്തിയ്ക്കുളള സാധ്യത കളെ അവ പരിപോഷിപ്പിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയിൽ എംപിസി ഒരു വിരാമം നിലനിർത്തുകയും സമയം നൽകുകയും കാലാകാലങ്ങളിൽ ധനനയത്തിൽ ഇണക്കം നിലനിർത്തുന്നതിനായി മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു. ഇന്ത്യയിൽ ധനനയത്തിന്‍റെ പ്രവർത്തനം നമ്മുടെ ആഭ്യന്തര പരിസ്ഥിതികളിലും കണക്കുകൂട്ടലുകളിലും ആശ്രയി ച്ചായിരിക്കും.

17. മഹാമാരി പൊട്ടിപ്പുറപ്പെട്ട നാൾമുതൽ വേഗത്തിലുള്ളതും സ്ഥായിയു മായ സാമ്പത്തിക പുനഃപ്രാപ്തിയ്ക്കു പിൻബലമേകുവാനായി റിസർവ് ബാങ്ക് സമൃദ്ധമായ ലിക്വിഡിറ്റി നിലനിർത്തിവരുന്നുണ്ട്. ബാങ്കിങ് വ്യവ സ്ഥയിൽ 2021 സെപ്തംബറിൽ വീണ്ടും അധിക ലിക്വിഡിറ്റി നില ഉയർന്നിട്ടുണ്ട്. സ്ഥിരനിരക്കിലെ റിവേഴ്സ് റിപ്പോ 14 ദിവസത്തേക്കുളള വേരിബിൾ റേറ്റ് റിവേഴ്സ് റിപ്പോ (വിആർആർആർ) ലിക്വിഡിറ്റി അഡ്ജറ്റ്മെൻറ് ഫസിലിറ്റി (എൽഎഎഫ്) പ്രവർത്തനങ്ങളുടെ സൂക്ഷ്മത എന്നിവ മൂലം 2021 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള കാലഘട്ടത്തിൽ പ്രതിദിനം ലിക്വിഡിറ്റി 7.0 ലക്ഷം കോടിരൂപയായിരുന്നത് ഇപ്പോൾ പ്രതിദിനം. 9.0 ലക്ഷം കോടിരൂപയായി വർധിച്ചിട്ടുണ്ട്. മാത്രമല്ല, ഒക്ടോബ റിൽ ഇന്ന് വരേയ്ക്കും (ഒക്ടോബർ 6 വരെ) അധികമായ ലിക്വിഡിറ്റി പ്രതിദിനം ശരാശരി 9.5 ലക്ഷം കോടിരൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത് 13.0 ലക്ഷം കോടി രൂപയാകുവാനുളള സാധ്യത മുന്നിൽ കാണുന്നുമുണ്ട്.

18. കോവിഡ്-19 ഏൽപ്പിച്ച നാശനഷ്ടങ്ങളിൽ നിന്നും സമ്പദ്ഘടന ഉയർത്തെഴുന്നേൽക്കുമ്പോൾ വിപണിയിലെ പങ്കാളികളും നയങ്ങൾക്ക് രൂപം നൽകുന്നവരും ചേർന്ന് എത്തിച്ചേരുന്ന സമവായം, ധനകാര്യ സുസ്ഥി രത സംരക്ഷിക്കുവാൻ വേണ്ടി, പ്രതിസന്ധിയുടെ കാലത്ത് ഏർപ്പെടുത്തിയ അസാധാരണമായ നടപടികളിൽനിന്നും രൂപമെടുക്കുന്ന ലിക്വിഡിറ്റി അവസ്ഥകൾ സ്ഥൂലസാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകേണ്ടത് ആവശ്യമായിവരും എന്നതാണ്. സാമ്പത്തിക പുനഃപ്രാപ്തിയ്ക്ക് പിന്തുണയേകി നിലനിന്നുകൊണ്ട്, ഈ പ്രക്രിയ പടിപടിയായി, എല്ലാ ഘടകങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട്, ഉടവുകളൊന്നും കൂടാതെ വേണം പൂർത്തിയാക്കാൻ.

19. സർക്കാരിന്‍റെ വൻകിട കടമെടുപ്പ് പദ്ധതിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്കിന്‍റെ ജി-സെക് അക്വിസിഷൻ പ്രോഗ്രാം (ജി-സാപ്പ്) വിപണിയിലെ ആശങ്കകളെ നേരിടുന്നതിലും പലിശയെക്കുറിച്ചുളള പ്രതീ ക്ഷകളെ നിയന്ത്രിച്ചുനിർത്തുന്നതിലും വിജയം കൈവരിച്ചിട്ടുണ്ട്. ലിക്വി ഡിറ്റിയ്ക്കായുളള മറ്റ് നടപടികളോടൊപ്പം അത് അനുകൂലമായതും ചിട്ടയോടുകൂടിയതുമായ ധനകാര്യ സാഹചര്യങ്ങൾ സംജാതമാക്കുവാനും പുനഃപ്രാപ്തിയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുവാനും വഴിയൊരുക്കിയിരിക്കുന്നു. ജി-സാപ്പ് ഉൾപ്പെടെയുളള പരസ്യമായ വിപണി പ്രവർത്തനങ്ങൾ വഴി നടപ്പു സാമ്പത്തിക വർഷത്തിന്‍റെ ആദ്യത്തെ ആറ് മാസങ്ങളിൽ സമ്പദ്ഘടനയിലേക്ക് 2.37 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റി സന്നിവേശിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷം മുഴുവൻ 3.1 ലക്ഷം കോടി രൂപയുടെ മാത്രം ലിക്വിഡിറ്റിയാണ് കൈവന്നി രുന്നത് എന്നത് ഇത്തരുണത്തിൽ പ്രസ്താവ്യമാണ്. നിലവിലെ ലിക്വിഡിറ്റി സാഹചര്യത്തിൽ ജി എസ് ടി നഷ്ടപരിഹാരത്തിനായി കൂടുതൽ പണം കട മെടുത്ത് നടത്തേണ്ട ആവശ്യം നിലവിലില്ലാത്തതു കൊണ്ടും ബജറ്റ് കണക്കുകുട്ടലുകൾ പ്രകാരം സർക്കാർ കൂടുതൽ പണം ചെലവിടുന്ന തുകൊണ്ടും ലിക്വിഡിറ്റി കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷി ക്കുന്നതിനാൽ അധികമായി ജി-സാപ്പ് പ്രവർത്തനങ്ങൾ ഏറ്റെടുക്കു ന്നതിന്‍റെ ആവശ്യം ഈ ഘട്ടത്തിൽ ഉദിക്കുന്നില്ല. എന്നുവരികിലും, ലിക്വിഡിറ്റിയുടെ സാഹചര്യങ്ങൾ ആവശ്യമായിവരുന്ന ഘട്ടങ്ങളിൽ ജി-സാപ്പ് പ്രവർത്തനം ഏറ്റെടുക്കു വാനും, ഓപ്പറേഷൻ ട്വിസ്റ്റ് (ഒടി), പതിവ് പരസ്യ വിപണി പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഇതര ലിക്വിഡിറ്റി നിർവഹണ പ്രവർത്തനങ്ങൾ ഇണങ്ങുന്ന രീതിയിൽ നടത്തുവാനും റിസർവ്ബാങ്ക് സജ്ജമായിരിക്കും.

20. 2021 ജനുവരി മദ്ധ്യം മുതൽക്ക് സാധാരണ നിലയിലുളള ലിക്വിഡിറ്റി കൈവരുത്താനുളള പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ, 14-ദിന വേരിയബിൾ റേറ്റ് റിവേഴ്സ് റിപ്പോ (വിആർആർആർ) ലേലങ്ങൾ ലിക്വിഡിറ്റി കൈകാര്യ കർത്തൃത്വചട്ടക്കൂട് പ്രകാരമുളള പ്രധാന ഉപകരണമായി വിന്യസിക്കപ്പെട്ടി രിക്കുകയാണ്. വിആർആർആർ-കൾക്കായി വിപണി പ്രദർശിപ്പിക്കുന്ന അഭിരുചി ആവേശകരമാണ്. മാത്രമല്ല, വിആർആർആർ വാഗ്ദാനം ചെയ്യുന്ന ഉയർന്ന പ്രതിഫലം കാരണമായി സ്ഥിരനിരക്കിലുളള റിവേഴ്സ് റിപ്പോയേക്കാളും അത് താരത മ്യേന കൂടുതൽ ആകർഷകമാകുകയും ചെയ്യുന്നുണ്ട്. വിപണിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പരിഗണിച്ചുകൊണ്ട് താഴെപ്പറയും പ്രകാരം ഒരു ദ്വിവാരാടിസ്ഥാനത്തിൽ 14-ദിന വിആർ ആർആർ ലേലങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനകം പരസ്യപ്പെടുത്തിയിരി ക്കുന്നതിൻ പ്രകാരം ഇന്ന് 4.0 ലക്ഷം കോടിരൂപ; ഒക്ടോബർ 22-ന് 4.5 ലക്ഷം കോടി രൂപ; നവംബർ 3 ന് 5.0 ലക്ഷം കോടി രൂപ; നവംബർ 18 ന് 5.5 ലക്ഷം കോടി രൂപ; ഡിസംബർ 3 ന് 6.0 ലക്ഷം കോടി രൂപ-കൂടാതെ, ഉരുത്തിരിഞ്ഞുവരുന്ന ലിക്വിഡിറ്റി സാഹചര്യങ്ങളെ ആശ്രയിച്ച് പ്രത്യ കിച്ചും മൂലധന പ്രവാഹത്തിന്‍റെ അളവ്, സർക്കാർ വ്യയത്തിന്‍റെ ഗതി വേഗം, വായ്പകളുടെ സ്വീകാര്യം-14-ദിന വിആർആർആർ ലേലങ്ങൾ കൂടി നടത്തുന്ന കാര്യവും ആർബിഐ പരിഗണിച്ചേക്കാവുന്നതാണ് ആവശ്യ മായി വരുന്ന അവസരങ്ങളിൽ വ്യത്യസ്തങ്ങളായ തുകകൾക്കുളള വഴക്കവും ആർബിഐ നിലനിർത്തുന്നതാണ്. ഇപ്രകാരമുളള എല്ലാ പ്രവർത്തനങ്ങൾ നടത്തിയിട്ടുകൂടിയും 2021 ഡിസംബറിന്‍റെ ആദ്യ വാരത്തിൽ സ്ഥിരനിരക്ക് റിവേഴ്സ് റിപ്പോ പ്രകാരം ആഗിരണം ചെയ്യപ്പെട്ട ലിക്വിഡിറ്റി ഏതാണ്ട് 2 മുതൽ 3 ലക്ഷം കോടി മാത്രമായിരുന്നു.

21. വിആർആർആർ ലേലങ്ങൾ പ്രാഥമികമായും ഞങ്ങളുടെ ലിക്വിഡിറ്റി കൈകാര്യകർത്തൃത്വ പ്രവർത്തനങ്ങളുടെ ഒരു ഭാഗമെന്ന നിലയിൽ ലിക്വിഡിറ്റിയെ തുലനാവസ്ഥയിൽ നിലനിർത്താനുളള ഒരു ഉപകരണമാ ണെന്നതും, ഇണക്കമുളള ധനനയനിലപാടിന്‍റെ നേർവിപരീതമായി അതി നെ വ്യാഖ്യാനിക്കാൻ പാടില്ലയെന്നതും ഞാൻ ആവർത്തിച്ചും ഉറപ്പിച്ചും പറഞ്ഞുകൊള്ളട്ടെ. സാമ്പത്തിക പുനഃപ്രാപ്തി പ്രക്രിയക്ക് പിൻബലമേകു ന്നതിന് മതിയായ ലിക്വിഡിറ്റി ഉണ്ടായിരിക്കുമെന്നത് ആർബിഐ ഉറപ്പ് വരുത്തുന്നതായിരിക്കും. സർക്കാരിന്‍റെ കടമെടുപ്പ് പരിപാടി ചിട്ടയായ ഒരു രീതിയിൽ പൂത്തിയാക്കുകയെന്നത് ഉറപ്പ് വരുത്തുന്നതിനായി വിപണി യ്ക്ക് ആർബിഐ തുടർന്നും പിന്തുണ നൽകുന്നതാണ്. കൂടാതെ, പൊതു ജനങ്ങളുടെ നന്മയ്ക്കായി വരുമാന വക്രരേഖ കൃത്യമായ രീതിയിൽ രൂപം കൊണ്ടു വരുന്നതിനായി ഞങ്ങൾ നൽകുന്ന ശ്രദ്ധയും തുടരുന്നതായിരി ക്കും.

കൂടുതലായ നടപടികൾ

22. മേൽപ്പറഞ്ഞ പശ്ചാത്തലത്തിലും, സ്ഥൂലസാമ്പത്തിക സ്ഥിതിയെക്കു റിച്ചും ധനകാര്യ വിപണിയിലെ സാഹചര്യങ്ങളെകുറിച്ച് ഞങ്ങൾ തുടർച്ചയായി നടത്തുന്ന മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിലും കൂടുതലായ ചില നടപടികൾ ഇന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. ഈ നടപടികളുടെ വിശദാംശങ്ങൾ ധനനയപ്രഖ്യാപനത്തിന്‍റെ പാർട്ട്-ബി യിൽ സ്റ്റേറ്റമെൻറ് ഓൺ ഡവലപ്മെൻറൽ ആൻഡ് റെഗുലേറ്ററി പോളിസീസ്-ൽ നൽകിയിരിക്കുന്നു.

സ്മോൾ ഫിനാൻസ് ബാങ്കുകൾ (എസ്എഫ്ബി) ക്കായി ഓൺ ടാപ് സ്പെഷ്യൽ ലോങ്-ടേം റിപ്പോ (എസ്എൽടിആർഒ) പദ്ധതികൾ

23. സ്മോൾ ഫിനാൻസ് ബാങ്കുകൾ (എസ്എഫ്ബി)ക്കായി 2021 മെയ് മാസത്തിൽ റിപ്പോനിരക്കിലുളള 10,000 കോടിരൂപയുടെ ഒരു സ്പെഷ്യൽ ത്രിവൽസര ദീർഘകാല റിപ്പോപദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇപ്പോൾ ഈ സൗകര്യം 2021 ഒക്ടോബർ 31- വരേയ്ക്കും ലഭ്യമായിരിക്കും. ചെറുകിട ബിസിനസ് യൂണിറ്റുകൾ, സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾ, അസംഘടിത മേഖലയിലെ മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് തുടർച്ചയായി പിന്തുണ നൽകേണ്ടതിന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഈ സൗകര്യം 2021 ഡിസംബർ 31 വരേയ്ക്കും നീട്ടുവാനും അത് ഓൺ ടാപ് അടിസ്ഥാനത്തിൽ ലഭ്യമാക്കുവാനും തീരുമാനിച്ചിരിക്കുന്നു.

ഓഫ്‌ലൈൻ സമ്പ്രദായത്തിൽ റീട്ടെയിൽ ഡിജിറ്റൽ പെയ്മെൻറ് സൊല്യൂഷൻസ് ആരംഭം

24. ഇൻറർനെറ്റ് ബന്ധം ഒന്നുകിൽ ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ കഷ്ടിച്ചു മാത്രം ലഭ്യമായിരിക്കുകയോ ചെയ്യുന്ന വിദൂര സ്ഥലങ്ങളിൽ പോലും ഡിജിറ്റൽ ഇടപാടുകളെ പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യകൾ പരീക്ഷിക്കുവാനുളള ഒരു പദ്ധതി 2020 ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിലെ പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച പ്രോത്സാഹജനകമായ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ഓഫ് ലൈൻ സമ്പ്രദായത്തിൽ ചെറുകിട ഡിജിറ്റൽ ഇടപാടുകൾ നടത്തുവാനായുളള ഒരു ചട്ടക്കൂട് അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ഇത് ഡിജിറ്റൽ ഇടപാടു കളുടെ വ്യാപ്തി കൂടുതൽ വികസിപ്പിക്കുകയും വ്യക്തികൾക്കും ബിസിന സുകൾക്കും പുതിയ അവസരങ്ങൾക്കായി വഴിതുറക്കുകയും ചെയ്യും.

ഐ എം പി എസ് ഇടപാടുകളുടെ പരിധി 5 ലക്ഷം രൂപയായി ഉയർത്തുന്നു

25. ഇമ്മീഡിയറ്റ് പെയ്മെൻറ് സർവീസ് (ഐഎംപിഎസ്) വ്യത്യസ്ത മാർഗങ്ങളിലൂടെ 24x7 അടിസ്ഥാനത്തിൽ ആഭ്യന്തര പണം കൈമാറ്റം തത്ക്ഷണം സാധ്യമാകുന്നു. ഐഎംപിഎസ് സമ്പ്രദായത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടും, ഉപഭോക്താക്കൾക്ക് ഉയർന്ന തലത്തിലുള്ള സൗകര്യം പ്രദാനം ചെയ്യുവാനുമായി ഓരോ ഇടപാടുകളുടെയും പരിധി 2 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയായി ഉയർത്തുവാൻ തീരുമാനിച്ചി രിക്കുന്നു

പെയ്മെൻറ് സിസ്റ്റം ടച്ച് പോയിൻറുകളുടെ ജിയോ ടാഗിങ്

26. സാമ്പത്തിക ഉൾച്ചേർക്കലിനായുളള മുൻഗണനാ വിഷയങ്ങളിലൊന്ന് രാജ്യമാസകലം പെയ്മെൻറ് അക്സെപ്റ്റൻസ് (പിഎ) അടിസ്ഥാനസൗകര്യ ത്തിന്‍റെ വ്യാപകമായ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ്. പിഎ അടിസ്ഥാനസൗകര്യത്തിന്‍റെ പോരായ്മകളെ തരണം ചെയ്യുവാനായി എല്ലാ നിലവിലുള്ളതും പുതിയതുമായ പിഎ ഇൻഫ്രാസ്ട്രക്ചർ, അതായത് പോയിൻറ് ഓഫ് സെയിൽ (പി ഒ എസ്) ടെർമിനലുകൾ, ക്വിക് റസ്പോൺസ് (ക്യു ആർ) കോഡുകൾ മുതലായവയുടെ കൃത്യമായ ഇടം ക്ലിപ്തപ്പെടുത്തുവാനായി സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഒരു ചട്ടക്കൂട് ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. പി എ അടിസ്ഥാന സൗകര്യത്തിന്‍റെ വ്യാപകമായ വിന്യാസം ഉറപ്പുവരുത്തുന്നതിൽ റിസർവ് ബാങ്കിന്‍റെ പെയ്മെൻറ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് ഫണ്ട് (പിഐഡിഎഫ്) ചട്ടക്കൂടിന് പരിപൂരകമായി ഇത് പ്രവർത്തിക്കുന്ന തായിരിക്കും.

റെഗുലേറ്ററി സാൻഡ്ബോക്സ് – ഓൺ ടാപ്പ് ആപ്ലിക്കേഷന് പുതിയ രീതികൾ പ്രഖ്യാപിക്കുന്നു

27. റിസർവ്ബാങ്കിന്‍റെ റഗുലേറ്ററി സാ൯ബോക്സ് (ആർ എസ്) ഇരുവരേയ്ക്കും ‘റീട്ടെയിൽ പെയ്മെൻറുകൾ’, ‘ക്രോസ് ബോർഡർ പെയ്മെൻറുകൾ’, എം എസ് എം എസ് ഇ ലെ൯റിങ്’ എന്നിങ്ങനെ മൂന്ന് രീതികൾ അവതരിപ്പി ച്ചിട്ടുണ്ട്. ധനകാര്യ-സാങ്കേതികവിദ്യാപരമായ പരിസ്ഥിതിക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിലേക്കായി ‘പ്രിവെ൯ഷ൯ ആ൯റ് മിറ്റിഗേഷ൯ ഓഫ് ഫിനാ൯ഷ്യൽ പ്രോസസ് എന്ന നാലാമത്തെ രീതിയും ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. ഇതുകൂടാതെ ഇതുവരെയ്ക്കും ഉണ്ടായ അനുഭവ ത്തെയും, ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളെയും അടിസ്ഥാ നമാക്കി റഗുലേറ്ററി സാ൯ബോക്സിൽ’ പങ്കെടുക്കുന്നതിലേയ്ക്കായി പഴയ മൂന്ന് രീതികൾക്കുമായി ‘ഓൺ ടാപ്’ ആപ്ലിക്കേഷൻ തയ്യാറാക്കുവാനും തീരുമാനിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തിലെ ധനകാര്യ-സാങ്കേതിക വിദ്യാപരമായ പരിസ്ഥിതിയിൽ നിരന്തരമായ നൂതന വിദ്യകൾ അവതരിപ്പിക്കുന്നത് ഈ നടപടി ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷിക്ക പ്പെടുന്നത്’.

‘വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് (ഡബ്ലിയു എം എ) പരിധി കളുടെ പുനരവലോകനവും സംസ്ഥാന സർക്കാരുകൾക്കും/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമുള്ള ഓവർഡ്രാഫ്റ്റ് (ഒ ഡി) സൗകര്യത്തിൽ വരുത്തിയ ഇളവുകളും

28. മഹാമാരി കാരണമായി നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളുടെ നടുവിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവയുടെ പണപ്രവാഹങ്ങൾ കൈകാര്യം ചെയ്യുന്നതിനെ സഹായിക്കുവാൻ വേണ്ടി 2022 മാർച്ച് 31 വരെയുള്ള അടുത്ത ആറുമാസക്കാലത്തേത് 51560 കോടി രൂപയുടെ വർദ്ധിച്ച ഡബ്ലിയു എം എ ഇടക്കാല പരിധികൾ തുടർന്ന് നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. കൂടാതെ, ഒരു പാദവർഷത്തിൽ ഓവർഡ്രാഫ്റ്റ് എടുക്കാനുള്ള പരമാവധി ദിവസങ്ങളുടെ എണ്ണം 36 എണ്ണം 36ൽ നിന്നും 50 ആയി ഉയർത്തുവാനും, തുടർച്ചയായി ഓവർഡ്രാഫ്റ്റിൽ തുടരുവാനുള്ള ദിവസങ്ങളുടെ എണ്ണം 14ൽ നിന്നും 21 ആയി 2002 മാർച്ച് 31 വരെയ്ക്കും വരെ അനുവദിക്കുന്ന ഉദാര നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മുൻഗണനാ മേഖലയ്ക്കുള്ള വായ്പകൾ-ബാങ്കുകൾക്ക് എ൯ ബി എഫ് സികൾ മുഖേന തുടർവായ്പകൾ നൽകുവാനുള്ള അനുവാദം-ഈ സൗകര്യം തുടർന്നും നൽകുന്നു.

29. സമ്പദ്ഘടനയിൽ വായ്പാ സൗകര്യങ്ങൾ എത്തിച്ചേരാത്തതും/ മതിയാംവിധം എത്തിച്ചേരാത്തതുമായ വിഭാഗങ്ങൾക്കായി എൻ ബി എഫ് സി-കൾ നൽകുന്ന വായ്പകളുടെ വർധിച്ച ഊക്ക് പരിഗണിച്ച് കൃഷി, എസ് എം എസ് എം ഇ, ഭവനനിർമ്മാണം എന്നിവയ്ക്ക് തുടർവായ്പകൾ നൽകുന്ന തിലേക്കായി ബാങ്കുകൾ രജിസ്റ്റർ ചെയ്യപ്പെട്ട എ൯ ബി എഫ് സി (എം എഫ് ഐ) -കൾ ഒഴികെയുള്ള) കൾക്ക് നൽകുന്ന വായ്പകളെ മു൯ഗണനാ മേഖലാ വായ്പകളായി തരംതിരിക്കാൻ അനുവദിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് 13 മുതൽക്ക് 2013 സെപ്റ്റംബർ 30 വരേയ്ക്കും ലഭ്യമായിരുന്ന. ഈ സൗകര്യം 2022 മാർച്ച് 31 വരെയുള്ള ആറു മാസക്കാലത്തേക്ക് കൂടി നീട്ടിയിരിക്കുന്നു.

എ൯ ബി എഫ് സി കൾക്ക് വേണ്ടിയുള്ള ആന്തരിക ഓംബുഡ്സ്മാൻ

30. രാജ്യത്താകമാനം എ൯ ബി എഫ് സി കൾക്ക് ഉണ്ടായ വർധിച്ച ശക്തിയും വ്യാപനവും അവയുടെ ഇടപാടുകാരുടെ സംരക്ഷണത്തിനായി റിസർവ് ബാങ്ക് വിവിധങ്ങളായ നടപടികൾ സ്വീകരിക്കേണ്ടുന്നത് ആവശ്യമാക്കി ത്തീർത്തു. എ൯ ബി എഫ് സികളുടെ ആന്തരിക പരാതിപരിഹാര സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഉയർന്നതോതിൽ ഇടപാടുകാരുമായി സമ്പർക്കമുള്ള ചില വിഭാഗം എ൯ ബി എഫ് സികൾക്കായി ആന്തരിക ഓംബുഡ്സ്മാൻ പദ്ധതി ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

ഉപസംഹാര അഭിപ്രായപ്രകടനങ്ങൾ

31. ഏറ്റവും പരീക്ഷണമായതും ക്ലേശകരവുമായ കഴിഞ്ഞ 18 മാസങ്ങൾ നമ്മെ എന്തെങ്കിലും പുതുതായി പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, അത്, ശക്തമായ വെല്ലുവിളികളെ നേരിടാനായി എല്ലായ്പോഴും ഉണരുന്ന അജയ്യമായ മാനുഷിക ചേതനയെ ഒരിക്കലും സംശയിക്കാ൯ പാടില്ല എന്നതത്രെ. പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള നമ്മുടെ നൈസർഗിക കഴിവും അചഞ്ചല മായ പ്രതിബദ്ധതയും മൂലം പരിതസ്ഥിതികളെ യോജിച്ചതാക്കുവാനും വെല്ലുവിളികളെ അവസരങ്ങളായി പരിണമിപ്പിക്കുവാനും നാം പഠിച്ചിരിക്കുന്നു. സാമ്പത്തിക പുനഃപ്രാപ്തിയുടെ ഗതിവേഗം കൂടുതലായി വർദ്ധിപ്പിക്കുവാ൯ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ നാം ഇതുവരേയും നേടിയ പ്രതാപത്തിൽ തൃപ്തിയടഞ്ഞു കഴിയാതെ ഇനിയും ചെയ്തുതീർക്കാ൯ അവശേഷിക്കുന്ന കാര്യങ്ങൾക്കായി വിശ്രമമില്ലാതെ പരിശ്രമിക്കുക യെന്നത് പ്രധാനമാണ്. കഴിഞ്ഞയാഴ്ച നാം മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുകയുണ്ടായല്ലോ. അദ്ദേഹം പറഞ്ഞത് നമുക്ക് ഓർമ്മിക്കാം : ‘ക്ഷമ നഷ്ടപ്പെടുകയെന്നാൽ യുദ്ധം തോൽക്കലാണ്’.

നിങ്ങൾക്ക് നന്ദി. സുരക്ഷിതരായി കഴിയുക. ആരോഗ്യത്തോടെ കഴിയുക. നമസ്കാരം.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2021-2022/1001

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰