Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (268.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/08/2021
വികസന, നിയന്ത്രണ നയങ്ങളുടെ പ്രസ്താവന

ആഗസ്ററ് 06, 2021

വികസന, നിയന്ത്രണ നയങ്ങളുടെ പ്രസ്താവന

ധനലഭ്യതയും, നിയന്ത്രണവും ഉൾപ്പെടെയുള്ള വിവിധ വികസന സംബന്ധിയായ നടപടികളുടെ പ്രസ്താവന പുറത്തിറക്കുന്നു.

I. ധനലഭ്യതാ നടപടികൾ

1. ഓൺ ടാപ് ടിഎൽടിആർഒ പദ്ധതി - സമയപരിധി നീട്ടൽ

മുൻ - പിൻ ബന്ധങ്ങളുള്ള പ്രത്യേകമേഖലകളിലെ പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിനും, വളർച്ചയിൽ ഗുണിതഫലങ്ങളുണ്ടാക്കുന്നതിനുമുള്ള ധനലഭ്യതാനടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആർബിഐ അഞ്ച് മേഖലകൾക്കായി ഓൺ ടാപ്പ് ടിഎൽ‌ടി‌ആർ‌ഒ പദ്ധതി ഒക്ടോബർ 9, 2020 ന് പ്രഖ്യാപിച്ചു. 2021 മാർച്ച് 31 വരെയായിരുന്നു അതിൻറെ കാലാവധി. കാമത്ത് കമ്മിറ്റി കണ്ടെത്തിയ സമ്മർദ്ദം നേരിടുന്ന മേഖലകളേയും 2020 ഡിസംബർ 4 ന് ഈ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നു. തുടർന്ന് 2021 ഫെബ്രുവരി 5 ന് എൻ ബി എഫ് സികൾക്ക് ബാങ്കുകൾ നൽകുന്ന വായ്പകളേയും ഈ പദ്ധതിയിൽ കീഴിലാക്കി. ഏപ്രിൽ 7 ന് ഈ പദ്ധതി 2021 സെപ്റ്റംബർ 30 വരെ, ആറുമാസക്കാലത്തേയ്ക്ക് നീട്ടുകയുണ്ടായി. നവീനവും, ദുർബലവുമായ സാമ്പത്തിക വീണ്ടെടുക്കൽ കണക്കിലെടുത്ത്, ഓൺ ടാപ്പ് ടിഎൽടിആർഒ പദ്ധതി 2021 ഡിസംബർ 31 വരെ എന്ന നിലയിൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ ഇപ്പോൾ തീരുമാനിക്കുന്നു.

2. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എം എസ് എഫ്) - ഇളവു നീട്ടൽ

മാർച്ച് 27, 2020 - ന് ബാങ്കുകൾക്ക് നിയമാനുസൃത ലിക്വിഡിറ്റി അനുപാതം (എസ്എൽ ആർ) നെറ്റ് ഡിമാൻറ്, ടൈം ലയബിലിറ്റികൾ ചേർന്നുള്ള തുകയുടെ (എൻഡിടിഎൽ) ഒരു ശതമാനം വരെ കുറച്ചുകൊണ്ട്, അതായത് മൊത്തത്തിൽ എൻഡിടിഎല്ലിന്റെ 3 ശതമാനം വരെ, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) പ്രകാരം ഫണ്ട് പ്രയോജനപ്പെടുത്താൻ അനുവദിച്ചിരുന്നു. തുടക്കത്തിൽ 2020 ജൂൺ 30 വരെ ലഭ്യമായിരുന്ന ഈ സൗകര്യം പിന്നീട് 2021 മാർച്ച് 31 വരെ ഘട്ടംഘട്ടമായി നീട്ടുകയും, തുടർന്ന്, ബാങ്കുകൾക്ക് അവരുടെ പണലഭ്യതയുടെ ആവശ്യകതകൾ നിറവേറ്റാനുള്ള ആശ്വാസമെന്ന നിലയിലും, അവരുടെ ലിക്വിഡിറ്റി കവറേജ് അനുപാതം (എൽ സി ആർ) നിലനിറുത്താൻ അവരെ പ്രാപ്തരാക്കുന്നതിനുമായി വീണ്ടും ആറുമാസത്തേക്കു കൂടി, 2021 സെപ്റ്റംബർ 30 വരെ, നീട്ടുകയും ചെയ്തു. ഇതിലൂടെ 1.62 ലക്ഷം കോടി രൂപ വരെയുള്ള വർദ്ധിച്ച പണലഭ്യതാ സൗകര്യം ലഭ്യമാവുകയും, മാത്രമല്ല, എൽസിആറിൻറെ ഉയർന്ന നിലവാരമുള്ള ലിക്വിഡ് ആസ്തികളായി (എച്ച്ക്യുഎൽഎ) പരിഗണിക്കാൻ അവ യോഗ്യത നേടുകയും ചെയ്തു. എംഎസ്എഫ് ഇളവുകളോടൊപ്പം, മൂന്ന് മാസത്തെ കൂടുതൽ കാലയളവിലേക്കു കൂടി, അതായത്, 2021 ഡിസംബർ 31 വരെ, ഇത് തുടരാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു.

Il. നിയന്ത്രണ നടപടികൾ

3. ലിബോറിൽ നിന്നുള്ള മാറ്റം - മാർഗ്ഗനിദ്ദേശങ്ങളുടെ പുനരവലോകനം

ലണ്ടൻ ഇന്റർബാങ്ക് ഓഫേർഡ് റേറ്റിൽ (ലിബോർ) നിന്നുള്ള വരാനിരിക്കുന്ന മാറ്റം ബാങ്കുകൾക്കും, ധനകാര്യസ്ഥാപനങ്ങൾക്കും വെല്ലുവിളികൾ ഉയർത്തുന്ന പ്രധാനമായ ഒരു സംഭവവികാസമാണ്. ലിബോർ അടിസ്ഥാന റഫറൻസ് നിരക്കായി എടുക്കാതെ കഴിയുന്ന വേഗതയിൽ പകരമുള്ള മറ്റ് റഫറൻസ് റേറ്റുകൾ (എആർആർ) എടുക്കണമെന്നും, അത് എന്തായാലും 2021 ഡിസംബർ 31 ന് അപ്പുറം പോകാൻ പാടില്ലെന്നും 2021 ജൂൺ 8 ന് ആർബിഐ നിർദ്ദേശം നൽകിയിരുന്നു. നിയന്ത്രണസ്ഥാപനങ്ങൾക്കും, ധനകാര്യവിപണിക്കും ഈ മാറ്റം സുഗമമാക്കാൻ റിസർവ് ബാങ്ക് അവരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഈ സന്ദർഭത്തിൽ, വിദേശ നാണയത്തിലുള്ള കയറ്റുമതി വായ്പ, ഡെറിവേറ്റീവ് കരാറുകളുടെ പുന:ക്രമീകരണം എന്നിവയെ സംബന്ധിച്ച മാർഗനിർദ്ദേശം താഴെപ്പറയുന്ന രീതിയിൽ മാറ്റാൻ തീരുമാനിച്ചിരിക്കുന്നു.

(i) വിദേശ നാണയത്തിൽ കയറ്റുമതി വായ്പ - ബെഞ്ച്മാർക്ക് നിരക്ക്

ലിബോർ / യൂറോ-ലിബോർ / യൂറിബോർ എന്നിവയുമായി ബന്ധപ്പെട്ട പലിശ നിരക്കിൽ കയറ്റുമതി ചെയ്യുന്നവർക്ക് സാധനങ്ങൾ വാങ്ങുന്നതിനും, പ്രോസസ്സ് ചെയ്യുന്നതിനും, നിർമ്മിക്കുന്നതിനും, പായ്ക്ക്ചെയ്യുന്നതിനും ധനം ലഭ്യമാക്കുന്നതിനായി പ്രീ-ഷിപ്പ്മെൻറ് വായ്പ (പി.സി.എഫ്.സി.) വിദേശ നാണയത്തിൽ നൽകാൻ അംഗീകൃതഡീലർമാർക്ക് നിലവിൽ അനുമതിയുണ്ട്. ഒരു ബെഞ്ച്മാർക്ക് നിരക്കായ ലിബോർ ആസന്നഭാവിയിൽ തന്നെ നിർത്തലാക്കുന്നതു കണക്കിലെടുത്ത്, ബന്ധപ്പെട്ട കറൻസിയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും ബദൽ റഫറൻസ് നിരക്ക് ഉപയോഗിച്ച് കയറ്റുമതി വായ്പ നൽകാൻ ബാങ്കുകളെ അനുവദിക്കാൻ തീരുമാനിച്ചു.

(ii) ബാങ്കുകളുടെ ഓഫ്-ബാലൻസ് ഷീറ്റ് എക്സ്പോഷറുകൾക്കുള്ള പ്രൂഡൻഷ്യൽ മാനദണ്ഡങ്ങൾ - ഡെറിവേറ്റീവ് കരാറുകളുടെ പുന:സംഘടന

നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, ഡെറിവേറ്റീവ് കരാറുകൾക്ക്, ഒറിജിനൽ കരാറിൻറെ ഏതെങ്കിലും നിബന്ധനകളിലെ മാറ്റം ഒരു പുന:സംഘടനയായി കണക്കാക്കുകയും, തൻമൂലമുണ്ടാകുന്ന, പുനർനിർമ്മാണ തീയതിയിലെ കരാറിൻറെ മാർക്ക്-ടു-മാർക്കറ്റ് മൂല്യത്തിലെ മാറ്റം പണമായി തീർപ്പാക്കുകയും വേണം. ലിബോർ റഫറൻസ് റേറ്റിൽ നിന്നുള്ള മാറ്റം അസാധാരണ സംഭവമായതിനാൽ, ലിബോർ/ലിബോറുമായി ബന്ധപ്പെട്ട അടിസ്ഥാന നിരക്കിൽ നിന്ന് മറ്റൊരു അടിസ്ഥാന നിരക്കിലേയ്ക്കുള്ള മാറ്റം പുന:ക്രമീകരണമായി കണക്കാക്കേണ്ടതില്ലെന്ന് ബാങ്കുകളെ അറിയിക്കുന്നു.

4. റസല്യൂഷൻ ഫ്രെയിംവർക്ക് 1.0 പ്രകാരം ധനപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പരിധി നീട്ടൽ

2020 ആഗസ്റ്റ് 6 ന് പ്രഖ്യാപിച്ച കോവിഡ്-19 മായി ബന്ധപ്പെട്ട സമ്മർദ്ദം അതിജീവിക്കാനായുള്ള റെസല്യൂഷൻ ഫ്രെയിംവർക്ക് പ്രകാരം നടപ്പിലാക്കിയ റെസല്യൂഷൻ പ്ലാനുകളിൽ അഞ്ച് സാമ്പത്തിക പാരാമീറ്ററുകൾ സംബന്ധിച്ച് അറിയിച്ചിട്ടുള്ള നിർദ്ദിഷ്ടമേഖലയിലെ ലക്ഷ്യം നേടേണ്ടതുണ്ട്. അവയിൽ നാലെണ്ണം വായ്പയെടുക്കുന്ന സ്ഥാപനത്തിൻറെ പ്രവർത്തനത്തിലുള്ള പ്രകടനവുമായി ബന്ധപ്പെട്ടതാണ്. അതായത്, മൊത്തം കടവും, ഇബിഐഡിടിഎയും തമ്മിലുള്ള അനുപാതം, (മൊത്തം കടം/ ഇബിഐഡിടിഎ, കറണ്ട് റേഷ്യോ, ഡെറ്റ് സർവീസ് കവറേജ് അനുപാതം, ശരാശരി ഡെറ്റ് സർവീസ് കവറേജ് അനുപാതം എന്നിവ മാർച്ച് 31, 2022-നകം കൈവരിക്കണം എന്നു നിർദ്ദേശിച്ചിരുന്നു. എന്നാൽ കോവിഡ് 19 ൻറെ രണ്ടാം തരംഗം മൂലമുണ്ടായ പ്രതികൂലസാഹചര്യത്തിൽ ബിസിനസുകൾ തിരിച്ചു പിടിക്കാൻ ഉള്ള പ്രയാസം കണക്കിലെടുത്ത് ഈ പ്രവർത്തനപാരാമീറ്ററുകൾ പാലിക്കുന്നതിനുള്ള നിർദ്ദിഷ്ടസമയപരിധി 2022 ഒക്ടോബർ 1 ലേക്ക് മാറ്റാൻ തീരുമാനിച്ചു.

മൊത്തം പുറത്തുള്ള ബാധ്യതകൾ/ക്രമീകരിച്ച മൊത്തം നെറ്റ് വർത്ത് (ടിഒഎൽ/എടിഎൻഡബ്ളിയു) എന്ന മാനദണ്ഡത്തെ സംബന്ധിച്ചിടത്തോളം, ഈ അനുപാതം റിസല്യൂഷൻ ചട്ടക്കൂടിനുള്ള നിർവ്വഹണ വ്യവസ്ഥകൾ ക്കനുസൃതമായി പരിഷ്കരിച്ച മൂലധനഘടനയെ (അതായത്, കടം-ഇക്വിറ്റി മിശ്രിതം) പ്രതിഫലിപ്പിക്കുന്നു. പ്രസ്തുത റസല്യൂഷൻ ചട്ടക്കൂടിൻറെ നിർവഹണത്തിൻറെ ഭാഗമായി കൈവരിക്കേണ്ടതാണത്. അതനുസരിച്ച്, ആ മാനദണ്ഡം പാലിക്കുന്നതിനുള്ള തീയതി 2022 മാർച്ച് 31 എന്ന നിലയിൽതന്നെ തുടരും.

2020 സെപ്റ്റംബർ 7-ലെ മുൻ നിർദ്ദേശങ്ങൾ പരിഷ്ക്കരിച്ചുകൊണ്ടുള്ള ഒരു സർക്കുലർ ഉടൻ പുറത്തിറക്കുന്നതാണ്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2021-2022/645

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰