Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (246.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/08/2021
ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949-ൻറെ സെക്ഷൻ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35-എ പ്രകാരം സർജറാവുദാദ നായിക് ഷിരാള സഹകാരി ബാങ്ക് ലിമിറ്റഡ്, ഷിറാള, സാമഗ്ലി ജില്ല, മഹാരാഷ്ട്രയ്ക്ക് നൽകിയിരുന്ന ആജ്ഞാപനങ്ങളുടെ കാലാവധി നീട്ടൽ

ആഗസ്ററ് 3, 2021

ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949-ൻറെ സെക്ഷൻ 56-നോടൊപ്പം
ചേർത്ത് വായിക്കേണ്ട സെക്ഷൻ 35-എ പ്രകാരം
സർജറാവുദാദ നായിക് ഷിരാള സഹകാരി ബാങ്ക് ലിമിറ്റഡ്, ഷിറാള,
സാമഗ്ലി ജില്ല, മഹാരാഷ്ട്രയ്ക്ക് നൽകിയിരുന്ന
ആജ്ഞാപനങ്ങളുടെ കാലാവധി നീട്ടൽ.

1. ഭാരതീയ റിസര്‍വ് ബാങ്ക് 2021 ഫെബ്രുവരി 03ന് പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനം ഡിഒഎസ്. സിഒ. യുസിബികൾ - വെസ്റ്റ് / ഡി-1/12.07.157/202121 പ്രകാരം മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഷിരാളയിൽ പ്രവർത്തിക്കുന്ന സർജറാവുദാദ നായിക് ഷിരാള സഹകാരി ബാങ്ക് ലിമിറ്റഡ് - നെ 2021 ഫെബ്രുവരി 03 ന് ബിസിനസ് സമയം അവസാനിച്ചതു മുതൽ ആറ് മാസത്തേക്ക് ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിയിരുന്നു.

2. ബാങ്കിങ്ങ് റഗുലേഷൻ ആക്ട്, 1949-ൻറെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35 എയുടെ സബ് സെക്ഷൻ (1) പ്രകാരം തന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് മേല്‍പ്പറഞ്ഞ ആജ്ഞാപനങ്ങൾ, 2021 ഓഗസ്റ്റ് 02-ന് പുറപ്പെടുവിച്ച ആജ്ഞാപനം ഡിഒആർ. എംഒഎൻ/ഡി-25/12.07.157/2021-22 പ്രകാരം, പുനരവലോകനത്തിന് വിധേയമായി, 2021 നവംബർ 03 വരേയ്ക്കും ബാധകമായിരിക്കുന്ന വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു.

3. മുകളിൽ പരാമർശിച്ച അജ്ഞാപനത്തിൻറെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേല്‍പ്പറഞ്ഞ പ്രകാരം കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള ആജ്ഞാപനത്തിൻറെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

4. മേല്‍പ്പറഞ്ഞവിധം ആജ്ഞാപനങ്ങളുടെ കാലാവധി ദീർഘിപ്പിക്കുകയോ/ഭേദഗതി ചെയ്യുകയോ ചെയ്ത നടപടിയെ മുകളിൽ പരാമർശിച്ച ബാങ്കിൻറെ ധനകാര്യ സ്ഥിതിയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് തൃപ്തരാണെന്നതിൻറെ സൂചനയായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ് : 2021-2022/631

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰