Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (256.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/06/2021
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ ഒപ്പം സെക്ഷൻ 56 പ്രകാരം മഹാരാഷ്ട്ര, മുംബൈയിലെ മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെയുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-കാലാവധി ദീർഘിപ്പിക്കൽ

ജൂൺ 30, 2021

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ ഒപ്പം
സെക്ഷൻ 56 പ്രകാരം മഹാരാഷ്ട്ര, മുംബൈയിലെ മറാത്ത
സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെയുള്ള നിയന്ത്രണ
നിർദ്ദേശങ്ങൾ-കാലാവധി ദീർഘിപ്പിക്കൽ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്‍റെ 2016 ആഗസ്റ്റ് 31-ലെ DCBS.Co.BSD-I/D-4/12.22.141/2016-17 ഉത്തരവിലൂടെ മഹാരാഷ്ട്രയിലെ മുംബൈയിലെ മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡിനെ, 2016 ആഗസ്റ്റ് 31 ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിയന്ത്രണ നിർദ്ദേശങ്ങളുടെ സാധുത കാലാകാലങ്ങളിൽ ദീർഘിപ്പിക്കുകയും ഏറ്റവും അവസാനം 2021 ജൂൺ 30 വരെ ദീർഘിപ്പിച്ചിട്ടുള്ളതുമാകുന്നു.

2. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിന്‍റെ 2021 ജൂൺ 29-ലെ DOR.MON./D-21/12.22.140/2021-22 ഉത്തരവിലൂടെ മുകളിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2021 സെപ്തംബർ 30 വരെ ബാധകമായിരിക്കുമെന്ന്, പൊതുജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിക്കുന്നു.

3. മേൽ പരാമർശിക്കപ്പെട്ട ഉത്തരവിലെ മറ്റെല്ലാ വ്യവസ്ഥകളും നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരും. മേൽപ്പറഞ്ഞ ദീർഘിപ്പിക്കൽ പ്രഖ്യാപിക്കുന്ന, 2021 ജൂൺ 29-ലെ നോട്ടീസിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്കുമന്ദിരത്തിൽ പ്രദർശിപ്പിച്ചി ട്ടുണ്ട്.

4. മേൽപ്പറഞ്ഞ രീതിയിൽ ദീർഘിപ്പിക്കലോ, ഭേദഗതിയോ വരുത്തിയതിനാൽ, സഹകരണ ബാങ്കിന്‍റെ ധനസ്ഥിതി തൃപ്തികരമാണെന്നു റിസർവ് ബാങ്ക് അർത്ഥമാക്കുന്നു എന്ന് വിചാരിച്ച് പോകരുത്.  

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2021-2022/460

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰