Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (219.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/06/2021
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ, ഒപ്പം സെക്ഷൻ 56 പ്രകാരം മഹാരാഷ്ട്ര, പനവേലിലെ കർണാല നാഗ്രി സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിക്കൽ

ജൂൺ 15, 2021

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ, ഒപ്പം
സെക്ഷൻ 56 പ്രകാരം മഹാരാഷ്ട്ര, പനവേലിലെ കർണാല നാഗ്രി
സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന
നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിക്കൽ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്‍റെ 2020 ജൂൺ 15-ലെ DoS.CO.VCBs-West/D-1/12.07.157/2019-20 നമ്പറിലുള്ള ഉത്തരവിലൂടെ മഹാരാഷ്ട്ര, റായ് ഗർഡിലെ പനവേലിലുള്ള കർണാല നാഗ്രി സഹകരണ ബാങ്ക് ലിമിറ്റഡിനെ 2020 ജൂൺ 15 മുതൽ 6 മാസക്കാലത്തേക്ക് നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. 2020 ഡിസംബർ 14-ലെ DOR.AID/D43/12.22.365/2020-21 നമ്പർ ഉത്തരവിലൂടെ നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി 2021 ജൂൺ 15 വരെ ദീർഘിപ്പിച്ചിരുന്നു.

2. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ എ, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്‍റെ 2021 ജൂൺ 15-ലെ DOR.AID/D16/12.22.365/2021-22 ഉത്തരവിലൂടെ നൽകിയിട്ടുള്ള മേൽപ്പറഞ്ഞിട്ടുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ 2021 ആഗസ്റ്റ് 15 വരെ ബാങ്കിന് ബാധകമായിരിക്കുമെന്ന് പൊതുജനങ്ങളുടെ അറിവിലേക്കായി, ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.

3. മേൽ പരാമർശിച്ചിട്ടുള്ള നിർദ്ദേശങ്ങളിലെ മറ്റെല്ലാ വ്യവസ്ഥകളും, മാറ്റമില്ലാതെ തുടരും. മേൽപ്പറഞ്ഞ ദീർഘിപ്പിക്കൽ പ്രഖ്യാപിക്കുന്ന 2021 ജൂൺ 15-ലെ ഉത്തരവിന്‍റെ ഒരു കോപ്പി പൊതുജനങ്ങൾ വായിച്ചറിയുവാൻവേണ്ടി ബാങ്കിന്‍റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

4. മുകളിൽ പറഞ്ഞിരിക്കുന്ന റിസർവ് ബാങ്കിന്‍റെ ദീർഘിപ്പിക്കൽ ഉത്തരവ് സഹകരണ ബാങ്കിന്‍റെ ധനസ്ഥിതിയെ സംബന്ധിച്ച്, റിസർവ് ബാങ്ക് തൃപ്തരാണ് എന്ന് കരുതുന്നതായി കാണേണ്ടതില്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2021-2022/368

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������