Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (268.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/06/2021
തീവ്രസമ്പർക്ക മേഖലകൾക്കുള്ള ഓൺ-ടാപ് ലിക്വിഡിറ്റി ജാലകം

ജൂൺ 4, 2021

തീവ്രസമ്പർക്ക മേഖലകൾക്കുള്ള ഓൺ-ടാപ് ലിക്വിഡിറ്റി ജാലകം

1. 2021 ജൂൺ 04 ന് പുറപ്പെടുവിച്ച വികസനപരവും നിയന്ത്രണാ ധികാരപരവുമായ നയങ്ങൾ സംബന്ധിച്ച പ്രസ്താവനയിൽ പ്രഖ്യാപി ച്ചിരുന്നതു പോലെ, ചില നിശ്ചിത തീവ്രസമ്പർക്ക മേഖലകൾക്കായി 2022 മാർച്ച് 31 വരെയ്ക്കും റിപ്പോ നിരക്കിൽ മൂന്നുവർഷം വരെയുള്ള കാലയളവുകളിലായി 15000 കോടി രൂപയുടെ ഒരു പ്രത്യേക ലിക്വിഡിറ്റി ജാലകം തുറക്കാൻ തീരുമാനിച്ചിരിക്കുന്നു. മുകളിൽപറഞ്ഞ മേഖലകളിൽ ഇനിപ്പറയുന്നവയുൾപ്പെടുന്നു. ഹോട്ടലുകളും, റസ്റ്റോറൻറുകളും, ടൂറിസം രംഗത്ത് ട്രാവൽഏജൻറുകൾ, ടൂർ ഓപ്പറേറ്റർമാർ, സാഹസിക/പൈതൃക സൗകര്യങ്ങൾ, വ്യോമയാന അനുബന്ധ സേവനങ്ങൾ - ഗ്രൗണ്ട് കൈകാര്യവും വിതരണ ശൃംഖലയും; സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, കാർ അറ്റകുറ്റപ്പണി സേവനങ്ങൾ, വാടകയ്ക്ക് - ഒരു - കാർ സേവനദാതാക്കൾ, ഇവൻറ്/കോൺഫറൻസ് സംഘാടകർ, സ്പാ ക്ലിനിക്കുകൾ, ബ്യൂട്ടിപാർലറു കൾ/സലൂണുകൾ എന്നിവയുൾപ്പെടെയുള്ള ഇതര സേവനങ്ങൾ.

2. ഈ പദ്ധതി പ്രകാരം ബാങ്കുകൾ ഒരു പ്രത്യേക കോവിഡ് വായ്പ രേഖ സൃഷ്ടിക്കേണ്ടതാണ്. ഒരു പ്രോത്സാഹനം എന്ന നിലയ്ക്ക് അത്തരം ബാങ്കുകൾക്ക് അവയുടെ കൈവശമുള്ള അധിക രൊക്കപ്പണം ഈ പദ്ധതിപ്രകാരം അവർ സൃഷ്ടിക്കുന്ന കോവിഡ് വായ്പാ രേഖയുടെ വലുപ്പത്തോളമുള്ള അളവിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതാണ്. റിവേഴ്സ് റിപ്പോ ജാലകപ്രകാരം ഇങ്ങനെ സൂക്ഷിക്കുന്ന പണത്തിന് റിപ്പോ നിരക്കിലും 25 ബിപിഎസ് കുറഞ്ഞതായ ഒരു നിരക്കിൽ അവർക്ക് പലിശ ലഭിക്കുന്നതാണ്.

3. മുകളിൽ പ്രത്യേകമായി പരാമർശിച്ചിരിക്കുന്ന വിഭാഗങ്ങൾക്കായി വായ്പകൾ നൽകുവാൻ വേണ്ടി ഈ പദ്ധതിപ്രകാരം റിസർവ് ബാങ്കിൽ നിന്നും പണം കടമെടുക്കാതെ സ്വന്തം വിഭവങ്ങൾ ഉപയോഗിക്കാൻ ആഗ്രഹമുളള ബാങ്കുകൾക്കും മുകളിൽ രണ്ടാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന പ്രോത്സാഹനം ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കുന്നതാണ്.

4. ഈ പദ്ധതിയുടെ പ്രവർത്തനപരമായ വിശദവിവരങ്ങൾ അനുബന്ധം - 1 ൽ നൽകിയിരിക്കുന്നു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽമാനേജർ

പ്രസ് റിലീസ്: 2021-2022/323

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������