Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (419.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/06/2021
ഗവർണറുടെ പ്രസ്താവന, ജൂൺ 4, 2021

ജൂൺ 04, 2021

ഗവർണറുടെ പ്രസ്താവന, ജൂൺ 4, 2021

മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) 2021 ജൂൺ 2, 3, 4 തീയതികളിൽ യോഗം ചേർന്ന് നിലനിൽക്കുന്ന സ്ഥൂലസാമ്പത്തിക ധനകാര്യ സാഹചര്യങ്ങളും, പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൻറെ ആഘാതവും പരിശോധിച്ചു. ആ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ, പോളിസി റിപ്പോ നിരക്ക് 4 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തു വാൻ ഏകകണ്ഠമായി എംപിസി വോട്ടെടുപ്പിൽ തീരുമാനിച്ചു. ദീർഘകാലാ ടിസ്ഥാനത്തിലുള്ള വളർച്ചയെ പുനരുജ്ജീവിപ്പിക്കാനും നിലനിർത്താനും ആവശ്യമുള്ളിടത്തോളം ഉദാരസമീപനം തുടരാനും, സമ്പദ്‌വ്യവസ്ഥയിൽ കോവിഡ് -19 ൻറെ ആഘാതം ലഘൂകരിക്കാനും എംപിസി ഏകകണ്ഠമായി തീരുമാനിച്ചു, അതേസമയം പണപ്പെരുപ്പം ലക്ഷ്യത്തിൽ തന്നെ തുടരുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 4.25 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും. റിവേഴ്സ് റിപ്പോ നിരക്കും 3.35 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നതായിരിക്കും.

2. എം‌പി‌സിയുടെ ഏപ്രിൽ മീറ്റിംഗിന് ശേഷം, കോവിഡ് -19 ൻറെ രണ്ടാമത്തെ തരംഗം പല സംസ്ഥാനങ്ങളിലും ഉയർന്ന് ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയും, ജനങ്ങളുടെ കഷ്ടപ്പാടും, ദുരന്തങ്ങളും അവശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും, പരീക്ഷണങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഈ കാലഘട്ടത്തിൽ, വൈറസിനെ പരാജയപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. പ്രയാസകരമായ ഈ സാഹചര്യത്തിൽ കഠിനമായ മാർഗം തെരഞ്ഞെടുക്കേണ്ടിവരും. കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങളുമുണ്ടാകും. കൊടുങ്കാറ്റുകൾ മരങ്ങളെ ആഴത്തിലുള്ള വേരുകളിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കും എന്നു പറയാറുണ്ട്. വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള പരിശ്രമം തുടരുകയാണ് നാം. അത് നമ്മുടെ സ്വഭാവവിശേഷത്തി ൻറേയും കഴിവിൻറേയും ഏറ്റവും മികച്ച വശങ്ങൾ തുറന്നുകാട്ടുമെന്ന് എനിക്ക് ബോധ്യമുണ്ട്. ഗ്രീക്ക് തത്ത്വചിന്തകനായ എപിക്റ്റീറ്റസിൻറെ ഒരു ഉദ്ധരണി എടുത്തു പറഞ്ഞുകൊണ്ട് ഞാൻ ഇവിടെ ഓർമ്മിപ്പിക്കുന്നു: "ബുദ്ധിമുട്ടു കൂടുന്തോറും അതിനെ മറികടക്കുന്നതിലാണ് കൂടുതൽ മികവുണ്ടാവുക" 1.

3. എം‌പി‌സിയുടെ തീരുമാനത്തിൻറെ പിന്നിലുള്ള യുക്തി വിശദീകരിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ? നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) 2021 മേയ് 31-ന് പുറത്തുവിട്ട ദേശീയ വരുമാനത്തിൻറെ താൽക്കാലിക കണക്കുകൾ ഇന്ത്യയുടെ യഥാർത്ഥ മൊത്തആഭ്യന്തര ഉത്പാദനം (ജിഡിപി) 2020 - 21 ൽ 7.3 ശമാനമായി ചുരുക്കുകയുണ്ടായി. കഴിഞ്ഞ വർഷത്തെ ഇതേസമയത്തേക്കാൾ ജിഡിപി വളർച്ച നാലാം പാദത്തിൽ 1.6 ശതമാനമാണ്. സാധാരണമായ ഒരു തെക്കുപടിഞ്ഞാറൻ മൺസൂൺ ലഭിക്കുമെന്ന പ്രവചനം, കൃഷിയുടെയും കാർഷിക സമ്പദ്‌വ്യവസ്ഥയുടെയും പൂർവസ്ഥിതിയിലേയ്കുള്ള പ്രയാണം, കോവിഡ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ബിസിനസ് പ്രവർത്തന മാതൃകകൾ സ്വീകരിക്കൽ, ആഗോളതലത്തിൽ വീണ്ടെടുക്കലിൻറെ ആക്കം കൂടി വരുന്നത് എന്നിവ രണ്ടാമത്തെ തരംഗം കുറയുന്ന സാഹചര്യത്തിൽ, ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിന് ശക്തി പകരുന്ന ഘടകങ്ങളാണ്. മറുവശത്ത്, ഗ്രാമപ്രദേശങ്ങളിൽ കോവിഡ്-19 അണുബാധ പടരുന്നതും നഗര പ്രദേശങ്ങളിൽ ഡിമാൻറ് കുറയുന്നതും വിപരീതമായ അപകടസാധ്യത ഉണ്ടാക്കുന്നതായി കാണാം. പ്രതിരോധ കുത്തിവയ്പ്പ് ത്വരിത പ്പെടുത്തുകയും, ആരോഗ്യസംരക്ഷണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും, സുപ്രധാന മെഡിക്കൽ സാധനങ്ങളുടെ വിതരണത്തിലേയും വിടവുകൾ നികത്തുകയും ചെയ്യുന്നതിലൂടെ പകർച്ചവ്യാധി ഉണ്ടാക്കുന്ന നാശം ലഘൂകരിക്കാൻ കഴിയും.

4. 4.3 ശതമാനത്തിൽ എത്തിയ ഏപ്രിലിലെ പണപ്പെരുപ്പനിരക്ക് അല്പം ആശ്വാസകരവും, ചില പോളിസി നടപടികൾ സ്വീകരിക്കാൻ വഴിയൊരു ക്കുന്നതുമായിരുന്നു. ഒരു സാധാരണ തെക്കുപടിഞ്ഞാറൻ മൺസൂൺ ലഭ്യതയും, സുരക്ഷിത നിലയിലുള്ള ബഫർ സ്റ്റോക്കുകളും ധാന്യവിലയുടെ സമ്മർദ്ദങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. മറുവശത്ത്, അന്താരാഷ്ട്ര ചരക്കുകളുടെ വിലയിലും ലോജിസ്റ്റിക് വിലയിലുമുള്ള വലിയ കുതിച്ചുചാട്ടത്തിനൊപ്പം, അന്താരാഷ്ട്ര ക്രൂഡ് വിലയുടെ വർദ്ധനവു കൂടിയാകുമ്പോൾ ചെലവ് വർധിക്കുന്ന അവസ്ഥ സ്ഥിതി വഷളാക്കുന്നുണ്ട്. ഈ സംഭവവികാസങ്ങൾക്ക് മുഖ്യവിലനിലവാരം ഉയരുന്നതിനുള്ള സമ്മർദ്ദം സൃഷ്ടിക്കാൻ കഴിയും. ദുർബലമായ ആവശ്യകത ഉപഭോക്തൃ പണപ്പെരുപ്പം ഉണ്ടാക്കാനും ഇടയാക്കാം.

5. സന്തുലിതാവസ്ഥയിലുള്ള ഈ ഘട്ടത്തിൽ, 2020- 21 ലെ രണ്ടാം അർധ വർഷത്തിലെ പ്രകടമായ വളർച്ചയുടെ ആക്കം വീണ്ടെടുക്കുന്നതിനും, അത് വേരുറപ്പിച്ചതിനുശേഷം വീണ്ടെടുക്കൽ പരിപോഷിപ്പിക്കുന്നതിനും എല്ലാ വശത്തുനിന്നും നയപരമായ പിന്തുണ ആവശ്യമാണെന്ന് എം പി സി യ്ക്ക് അഭിപ്രായമുണ്ട്. അതനുസരിച്ച്, എം‌പി‌സി പോളിസി നിരക്ക് നിലവിലെ 4 ശതമാനമായി നിലനിർത്താനും, കഴിയുന്നിടത്തോളം കാലം സഹായകമായ അനുകൂലനിലപാടുകൾ തുടരാനും, ദീർഘകാലം നിലനിൽക്കുന്ന രീതിയിലുള്ള വളർച്ച പുനരുജ്ജീവിപ്പിക്കാനും, തുടർന്നും പണപ്പെരുപ്പനിരക്ക് ലക്ഷ്യമിട്ടതലത്തിൽ നിലനിറുത്തിക്കൊണ്ട്, സമ്പദ്‌വ്യവസ്ഥയിൽ കോവിഡ് -19 ന്റെ പ്രഭാവം ലഘൂകരിക്കാനുള്ള നടപടികൾ തുടരാനും തീരുമാനിക്കുന്നു.

വളർച്ചയുടെയും പണപ്പെരുപ്പത്തിന്റെയും വിലയിരുത്തൽ

വളർച്ച

6. കോവിഡ് -19 ൻറെ രണ്ടാമത്തെ തരംഗം ആദ്യതരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ അപ്രതീക്ഷിതമായി ഉയർന്ന രോഗനിരക്കിനും മരണനിരക്കിനും വഴിവച്ചു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വൈറസ് ബാധ വളരെ കൂടാൻ കാരണമാകുന്ന മ്യൂട്ടൻറ് സ്ട്രെയിനുകളുടെ പൊട്ടിപ്പുറപ്പെടൽ രാജ്യത്തിൻറെ വലിയൊരു ഭാഗത്താകെ പ്രവർത്തന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതമാക്കി. എന്നിരുന്നാലും, ആദ്യ തരംഗത്തിൽ നിന്ന് വ്യത്യസ്തമായി, രാജ്യവ്യാപകമായ ലോക്ക്ഡൗണിനു കീഴിൽ സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് നിലച്ചെങ്കിലും, സാമ്പത്തിക പ്രവർത്തനത്തെ അത് ബാധിക്കുന്നത് താരതമ്യേന കുറഞ്ഞ രീതിയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ തരംഗത്തിൽ, യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ പ്രാദേശികവൽക്കരിക്കപ്പെടുകയും, കൂടുതൽ സൂക്ഷ്മത പുലർത്തുന്നതാവുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ആളുകളും ബിസിനസ്സും രോഗാവസ്ഥ നിലനിൽക്കുമ്പോഴുള്ള ജോലി സാഹചര്യങ്ങളുമായി ഇപ്പോൾ പൊരുത്തപ്പെടുന്നുണ്ട്.

7. ചില ഉയർന്ന തലത്തിലുള്ള സൂചകങ്ങളിൽ പ്രതിഫലിക്കുന്ന, വൈദ്യുതി ഉപഭോഗം; റെയിൽവേ ചരക്ക് ഗതാഗതം; പോർട്ട് കാർഗോ; സ്റ്റീൽ ഉപഭോഗം; സിമൻറ് ഉത്പാദനം; ഇ-വേ ബില്ലുകൾ; ടോൾ പിരിവ് എന്നിവയിൽ ഉള്ള നഗരപ്രദേശങ്ങളിലെ ഡിമാൻറ് എന്നിവ 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ സാമാന്യമായ നിലയിൽ നിലനിന്നതേയുള്ളു. മിക്ക സംസ്ഥാനങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ/ലോക്ക്ഡൗണുകൾ കാരണം നിർമ്മാണ, സേവന പ്രവർത്തനങ്ങൾ ദുർബലമായതിനാലാണ് അപ്രകാരം സംഭവിച്ചത്. മൊബിലിറ്റി സൂചകങ്ങൾ ഏപ്രിൽ-മേയ് മാസങ്ങളിൽ കുറഞ്ഞു. പക്ഷേ അവ കഴിഞ്ഞ വർഷത്തെ ആദ്യ തരംഗത്തിൽ കണ്ടതിനേക്കാൾ മുകളിലാണ്. ഗാർഹിക പണലഭ്യതയും, ധന നിലയും സാമ്പത്തിക പ്രവർത്തനങ്ങളെ വളരെയധികം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, വാക്സിനേഷൻ പ്രക്രിയ വരും മാസങ്ങളിൽ വേഗത്തിലാവുമെന്നു പ്രതീക്ഷിക്കുന്നു. അത് സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ സഹായിക്കും.

8. ബാഹ്യമായ ആവശ്യം ശക്തിപ്പെടുന്നതോടെ, ഇന്ത്യയുടെ കയറ്റുമതി മേഖലയെ പിന്തുണയ്ക്കുന്ന ആഗോളവ്യാപാരത്തിൽ മുൻനില കൈവരുത്തുവാൻ കഴിയും. സാമ്പത്തിക ഉത്തേജകപാക്കേജുകളും വികസിത സമ്പദ്‌വ്യവസ്ഥകളിലെ വാക്സിനേഷൻറെ ദ്രുതഗതിയിലുള്ള പുരോഗതിയും ആഗോള ഡിമാൻഡ് സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2021 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഇന്ത്യയുടെ കയറ്റുമതി ഉയർന്ന നിലയിലേയ്ക്കുള്ള പ്രയാണം തുടങ്ങി. പകർച്ചവ്യാധിവ്യാപനത്തിനു മുൻപുള്ള നിലയിൽനിന്നും തുടർന്നു നിലനിൽക്കുന്ന രീതിയിലുള്ള ഒരു വീണ്ടെടുക്കലിന് അനുകൂലമായ ബാഹ്യ സാഹചര്യങ്ങൾ രൂപപ്പെടുന്നു. വർധിച്ച ലക്ഷ്യം മുന്നിൽവച്ചു കൊണ്ടുള്ള മെച്ചപ്പെട്ട കയറ്റുമതിമേഖലയിലെ നയപിന്തുണയാണ് ഈ സമയത്ത് ആവശ്യം. ഗുണനിലവാരത്തിലും പരിമാണാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കൂടുതൽ നയപരമായ പിന്തുണ നൽകുന്നത് ഇപ്പോൾ ഉചിതമായിരിക്കും.

9. ഏപ്രിലിൽ ഗ്രാമീണ ആവശ്യകതാസൂചകങ്ങളുടെ തുടർച്ചയായ ഇടിവ് ഉണ്ടായിരുന്നിട്ടും, ഒരു സാധാരണ മൺസൂൺ പ്രവചനം അതിന്റെ സുസ്ഥിരത നിലനിർത്താൻ സഹായിക്കും. അതിനാൽ ഗ്രാമീണ ആവശ്യം ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ കോവിഡ് -19 അണുബാധകളുടെ വർദ്ധിച്ച വ്യാപനം, പ്രതികൂലമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, യഥാർത്ഥ ജി ഡി പി വളർച്ച 2021-22 ൽ 9.5 ശതമാനമായിരിക്കുമെന്ന് കണക്കാക്ക പ്പെടുന്നു. ഇത് ആദ്യപാദത്തിൽ 8.5 ശതമാനവും, രണ്ടാം പാദത്തിൽ 7.9 ശതമാനവും, മൂന്നാം പാദത്തിൽ 7.2 ശതമാനവും, 2021-22 ലെ നാലാം പാദത്തിൽ 6.6 ശതമാനവും ആയിരിക്കുമെന്ന് വിഭാവന ചെയ്യുന്നു.

പണപ്പെരുപ്പം

10. പണപ്പെരുപ്പത്തിൻറെ അവലോകനത്തിലേക്ക് തിരിയുമ്പോൾ, അനുകൂലമായ അടിസ്ഥാനഘടകങ്ങളായ ഏപ്രിലിൽ 1.2 ശതമാനമുള്ള മുഖ്യപണപ്പെരുപ്പം മിതമായ മാറ്റം കാട്ടുന്നുണ്ട്. ഇത് മൺസൂണിന്റെ പുരോഗതിയും, ഫലപ്രദമായ വിതരണ സംവിധാനങ്ങളിലെ സർക്കാർ ഇടപെടലും മൂലം, വർഷത്തിൻറെ ആദ്യപകുതിയിൽ ഇങ്ങനെ നിലനിന്നേയ്ക്കാം. രണ്ടാം തരംഗം തുടരുന്നതിനാലും, അഖിലേന്ത്യാ അടിസ്ഥാനത്തിൽ തന്നെ സാധാരണ പ്രവർത്തനത്തിലുള്ള നിയന്ത്രണങ്ങൾ മൂലവും, വിലക്കയറ്റം ഉണ്ടാകാനുള്ള അപകടസാധ്യത നിലനിൽക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, വിതരണത്തിലെ തടസങ്ങൾ കാരണം അവശ്യഭക്ഷ്യവസ്തുക്കളുടെ വില കൂടാതിരിക്കാൻ, വിതരണ ശൃംഖലാ തടസ്സങ്ങൾ ഉണ്ടാകുന്നത് തടയാനും റീട്ടെയിൽ മാർജിനുകളിൽ വർദ്ധനവുണ്ടാകാതിരിക്കാനും കേന്ദ്രവും സംസ്ഥാനങ്ങളും ഏകോപിച്ച് സംഘടിതവും, സമയബന്ധിതവുമായ നടപടികൾ സ്വീകരിക്കുവാൻ വേണ്ട തയ്യാറെടുപ്പു നടത്തേണ്ടതും, ഇക്കാര്യത്തിൽ സജീവമായ നിരീക്ഷണം ഉണ്ടാകേണ്ടതുമാണ്.

11. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, 2021-22 കാലയളവിൽ ആപൽസാധ്യതകൾ വിശാലമായ രീതിയിൽ സന്തുലിതമായ നിലയിൽ, സിപിഐ പണപ്പെരുപ്പം 5.1 ശതമാനമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു: 2021-22 ലെ ആദ്യപാദത്തിൽ അത് 5.2 ശതമാനവും, രണ്ടാം പാദത്തിൽ 5.4 ശതമാനവും, മൂന്നാം പാദത്തിൽ 4.7 ശതമാനവും, നാലാം പാദത്തിൽ 5.3 ശതമാനവും ആയിരിക്കും.

ലിക്വിഡിറ്റിയും ധനവിപണി മാർഗ്ഗനിർദ്ദേശവും

12. പകർച്ചവ്യാധി സാഹചര്യത്തിലുടനീളം റിസർവ് ബാങ്കിൻറെ ഏറ്റവും പ്രധാന ശ്രമം സാമ്പത്തികവിപണികളും സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതിന് അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ്. അതനുസരിച്ച്, സമ്പദ് വ്യവസ്ഥാടിസ്ഥാനത്തിൽ വേണ്ടത്ര ധനലഭ്യത ഉറപ്പുവരുത്തുകയും, സമ്മർദ്ദത്തിലായ സ്ഥാപനങ്ങൾക്കും വിഭാഗങ്ങൾക്കും ലക്ഷ്യമിട്ട ധനലഭ്യതാസഹായം ഉറപ്പാക്കുകയും ചെയ്തു. തത്ഫലമായി, വായ്പയെടു ക്കുന്നതിനുള്ള ചെലവും, പലിശയും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ചുരുങ്ങി. ഇത് 2020-21 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ് ബോണ്ടുകളിലൂടെയും കടപ്പത്രങ്ങളിലൂടെയും സ്വകാര്യ വായ്പയെടുക്കുന്നത് വലിയ തോതിൽ പ്രോത്സാഹിപ്പിച്ചു. 2021 മേയ് 28 ലെ കണക്കുപ്രകാരം കരുതൽ പണം മുൻവർഷം ഇതേ സമയത്തുള്ളതിനേക്കാൾ 12.4 ശതമാനം ഉയർന്നു.2 പണവിതരണം (എം 3) മെയ് 21 വരെയുള്ള വർഷാനു വർഷക്കണക്കിൽ 9.9 ശതമാനം കൂടി. ബാങ്ക് വായ്പ മെയ് 21 വരെ വർഷാനുവർഷ രീതിയിൽ 6.0% വർദ്ധിച്ചു. ജി-എസ്എപി പ്രവർത്തനങ്ങളും, റദ്ദാക്കൽ, വിഭജനം, ജി-സെക് ലേലങ്ങളിൽ ഗ്രീൻഷൂ ഓപ്ഷനുകൾ ഉപയോഗിക്കൽ എന്നിവയും റിസർവ് ബാങ്കിൻറെ കാഴ്ചപ്പാടുകൾ വിപണിയിൽ എത്തിക്കുന്നവയായിരുന്നു. ഈ സാമ്പത്തിക വർഷം രണ്ടാം തരംഗം തീവ്രമാകുമ്പോൾ, റിസർവ് ബാങ്കിൻറെ ശ്രദ്ധ കൂടുതൽ വ്യവസ്ഥാപിതമായ ധനലഭ്യത എന്നതിൽ നിന്ന് അതിൻറെ തുല്യമായ വിതരണത്തിലേക്ക് തിരിയുന്നതായിക്കാണാം. വാസ്തവത്തിൽ, ഇന്ത്യൻ സാഹചര്യത്തിൽ പകർച്ചവ്യാധിയുടെ അനുഭവത്തിൽ നിന്നുള്ള പാഠം, എല്ലാ വിഭാഗത്തിലും ധനലഭ്യത ലഭ്യമാക്കുന്ന പാരമ്പര്യേതര ധനനയനടപടികൾ ഉണ്ടാവുക എന്നതാണ്. പകർച്ച വ്യാധിയുടെ തോത് ലഘൂകരിക്കാനും, സമ്പദ്‌വ്യവസ്ഥയെ ഉയർന്നതും ചിരസ്ഥായിയുമായ വളർച്ചയുടെ പാതയിലേക്ക് തിരികെ കൊണ്ടു വരാനുമായി ഞങ്ങൾ വിപണി അടിസ്ഥാനമാക്കിയുള്ള വിതരണ ശൃംഖലകളെ ആശ്രയിച്ചുള്ള ഞങ്ങളുടെ സജീവവും മുൻകരുത ലോടുകൂടിയുള്ളതുമായ ഉദാരസമീപനം തുടരുന്നതാണ്.

13. ഇതുവരെ നടന്ന ജി - എസ്എപി 1.0 രണ്ട് ലേലങ്ങളിൽ വിപണിയിൽ പങ്കെടുക്കുന്നവർ വലിയ താത്പര്യമാണ് പ്രകടിപ്പിച്ചത്. അവയുടെ ബിഡ് കവർ റേഷ്യോ യഥാക്രമം 4.1, 3.5 എന്നീ അനുപാതങ്ങളിലായിരുന്നു. ക്യാഷ് റിസർവ് അനുപാതം (സിആർആർ) പകർച്ചവ്യാധി വ്യാപനത്തിൻറെ മുൻപുള്ള, നെറ്റ് ഡിമാൻഡ്, ടൈം ബാധ്യതകളുടെ (എൻഡിടിഎൽ) 4 ശതമാനം സ്ഥിതിയിലേയ്ക്ക് 2021 മെയ് 22 മുതൽ പുന:സ്ഥാപിച്ചതിനാൽ, രണ്ടാമത്തെ ലേലത്തിൻറെ സമയം ധനലഭ്യതയുടെ ഒഴുക്ക് ലക്ഷ്യമിട്ടായിരുന്നു തീരുമാനിച്ചത്. കൂടാതെ, 52,000 കോടി രൂപയോളം വരുന്ന ഗവ. സെക്യൂരിറ്റികളുടെ വീണ്ടെടുക്കൽ മേയ് അവസാന വാരത്തിൽ നടത്തിയതിനാൽ സി ആർ ആർ പുന:സ്ഥാപനത്തെ പൂർണമായും അത് നിർവീര്യമാക്കി. ജി-സാപ് 1.0 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുകൂല ബാഹ്യഘടകങ്ങൾ മറ്റ് സാമ്പത്തിക വിപണിവിഭാഗങ്ങളിൽ, പ്രത്യേകിച്ചും കോർപ്പറേറ്റ് ബോണ്ടുകളിലും കടപ്പത്രങ്ങളിലും പ്രതിഫലി ക്കുകയുണ്ടായി. കൊമേഴ്സ്യൽ പേപ്പർ (സിപി), 91 ദിവസത്തെ ട്രഷറി ബില്ലുകൾ, ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ (സിഡി) എന്നിവയുടെ പലിശ നിരക്കും താഴ്ന്ന നിലയിൽ വലിയ മാറ്റമില്ലാത്ത പരിധിയിൽ തുടർന്നു.

14. 2021 ഏപ്രിൽ 7-ലെ എൻറെ പ്രസ്താവനയിൽ, പണനയത്തിൻറെ നിലപാടിന് അനുസൃതമായി ലിക്വിഡിറ്റി വ്യവസ്ഥകൾ രൂപപ്പെട്ടുവരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, സാമ്പത്തിക സ്ഥിതി എല്ലാ പങ്കാളികൾക്കും പിന്തുണ നൽകുന്നതായി തുടരുന്നതിനും ജി-സാപ് കൂടാതെ, റിസർവ് ബാങ്ക് എൽഎഎഫ്, ദീർഘകാല റിപ്പോ/റിവേഴ്സ് റിപ്പോ ലേലം, ഫോറെക്സ് പ്രവർത്തനങ്ങൾ, ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കീഴിൽ പതിവ് പ്രവർത്തനങ്ങൾ വിന്യസിക്കുന്നത് തുടരുമെന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. നടപ്പ് വർഷത്തിൽ ഇതുവരെ, റിസർവ് ബാങ്ക് സാധാരണ തുറന്ന വിപണി ഇടപാടുകൾ കൂടാതെ 36,545 കോടി രൂപയുടെ (മെയ് 31 വരെ) അധിക ധനലഭ്യത നൽകുകയും ചെയ്തു. ജി - സാപ് 1.0 പ്രകാരമുള്ള 60,000 കോടിക്കു പുറമെയാണിത്. ആദായവക്രത്തിൻറെ സുഗമമായ പരിണാമം ലക്ഷമാക്കി 2021 മേയ് 6 -ന് ഓപ്പറേഷൻ ട്വിസ്റ്റിന് കീഴിലുള്ള ഒരു വാങ്ങൽ -വിൽപ്പന ലേലവും നടത്തിയിരുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ, റിസർവ് ബാങ്ക് പണലഭ്യതാമാനേജ്മെന്റിനുള്ള പതിവ് പ്രവർത്തനങ്ങൾ തുടരുന്നതായിരിക്കും.

15. ഈ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ, ജി-സാപ് 1.0 പ്രകാരം 40,000 കോടി രൂപയുടെ ജി-സെക്ക് ബോണ്ടുകൾ വാങ്ങുന്നതിനുള്ള മറ്റൊരു നടപടി 2021 ജൂൺ 17 ന് നടത്തുവാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 10,000 കോടി രൂപയുടേത് സംസ്ഥാന വികസന വായ്പകളുടെ വാങ്ങൽ ആയിരിക്കും. 2021-22 രണ്ടാം പാദത്തിൽ ജി-സാപ് 2.0 അനുസരിച്ചുള്ള കാര്യങ്ങൾ ഏറ്റെടുക്കാനും വിപണിയെ പിന്തുണയ്ക്കുന്നതിനായി 1.20 ലക്ഷം കോടി രൂപയുടെ ദ്വിതീയ വിപണിയിൽ നിന്നുള്ള വാങ്ങൽ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ജി - സാപ് 2.0 പ്രവർത്തനങ്ങൾക്ക് കീഴിലുള്ള സെക്യൂരിറ്റികളും, അവയുടെ നിർദ്ദിഷ്ട തീയതികളും പിന്നീട് പ്രത്യേകം സൂചിപ്പിക്കുന്നതാണ്. ജി-സാപ് 2.0 പ്രഖ്യാപിക്കുമ്പോൾ വിപണി ഉചിതമായി പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

16. ഏപ്രിൽ-മെയ് മാസങ്ങളിലെ ആപൽസാധ്യത കുറഞ്ഞ തിരിച്ചു പോക്ക് കാലയളവിനു ശേഷം, ഇന്ത്യയിലേക്കുള്ള മൂലധന പ്രവാഹത്തിൻറെ സാധ്യതകൾ വീണ്ടും മെച്ചപ്പെടുന്നുണ്ട്. ഈ പ്രവാഹം ബാഹ്യധനകാര്യനിയന്ത്രണങ്ങളെ ലഘൂകരിക്കുമെങ്കിലും, അവ സാമ്പ ത്തിക വിപണികളിലും, ആസ്ഥി വിലകളിലും ചാഞ്ചാട്ടം ഉണ്ടാക്കും. അത് പണനയനിലപാടുകളെ ദുർബലപ്പെടുത്തുന്ന രീതിയിൽ അഭികാമ്യ മല്ലാത്തതും അപ്രതീക്ഷിതവുമായ ഏറ്റക്കുറച്ചിലുകൾ ധനലഭ്യതയിൽ സൃഷ്ടിക്കാം. സാമ്പത്തിക വിപണിയും പണലഭ്യതയും സ്ഥിരപ്പെടുത്തു ന്നതിന് റിസർവ് ബാങ്ക് സ്പോട്ട്, ഫോർവേഡ്, ഫ്യൂച്ചർ മാർക്കറ്റു കളിൽ ഇരുതലങ്ങളിലുമുള്ള പ്രതികൂലമായി വരുന്ന ഇടപെടലു കളെ പ്രതിരോധിക്കേണ്ടതുണ്ട്. ധനനയം നമ്മുടെ രീതിയിൽ തുടരുന്ന തിനും, ദേശീയ മുൻഗണനകൾ നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യം ലഭിക്കുന്ന തിനും അത് ആവശ്യമാണ്. അങ്ങനെ, റിസർവ് ബാങ്ക് വിദേശ വിനിമയ വിപണിയിലും, അതിൻറെ വിവിധ വിഭാഗങ്ങളിലുമുള്ള ക്രയവിക്രയ ങ്ങളിൽ സജീവമായി ഏർപ്പെടുന്നു. ഈ പരിശ്രമങ്ങളുടെ വിജയം പ്രതിഫലിക്കുന്നത് വിപണിയിലെ സ്ഥിരതയിലും ചിട്ടയിലും, വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നിട്ടും, വിനിമയ നിരക്കിലുമാണ്. ഈ പ്രക്രിയയിൽ, കരുതൽ ശേഖരം രാജ്യത്തിന്റെ ബാലൻസ് ഷീറ്റിന് ശക്തി നൽകുന്നുണ്ട്.

17. മറ്റൊരു പ്രശ്നം, നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വഴി കാട്ടുന്നതിൻറെ സ്വഭാവവും, അതിൽ തങ്ങളുടെ പങ്കും എന്നതിനെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ധർ, മാർക്കറ്റ് പങ്കാളികൾ, വിശകലന വിദഗ്ധർ എന്നിവർക്കിടയിൽ വലിയ താല്പര്യവും ചർച്ചയുമുണ്ടായിട്ടുണ്ട്. നിങ്ങൾ ഓർക്കുന്നതുപോലെ, ഏപ്രിലിൽ എം പി സി സമയം അടിസ്ഥാനമാക്കിയുള്ള ഭാവി മാർഗ്ഗനിർദ്ദേശത്തേക്കാൾ സംസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള മാർഗ്ഗ നിർദ്ദേശമാണ് നല്ലതെന്ന് തീരുമാനിച്ചു, പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സമ്പദ്‌വ്യവസ്ഥ എങ്ങനെ വികസിക്കുന്നുവെന്നും സാമ്പത്തിക വീണ്ടെടുക്കൽ എങ്ങനെ ശക്തമായി വേരുറപ്പിക്കുമെന്നും പ്രവചിക്കുക ബുദ്ധിമുട്ടാണ്. അത്തരം വ്യാപകമായ അനിശ്ചിതത്വങ്ങൾക്കിടയിലും, റിസർവ് ബാങ്ക് വളർച്ച പുനരുജ്ജീവി പ്പിക്കാനും നിലനിർത്താനും അതിൻറെ നിയന്ത്രണത്തിൽ ഉള്ള എല്ലാ ധനോപകരണങ്ങളും ഉപയോഗിക്കുന്നത് തുടരുന്നതായിരിക്കും. നിരന്തര വും, ആധികാരികവുമായ ഞങ്ങളുടെ അറിയിപ്പുകൾ ഞങ്ങളുടെ പ്രകടമായ പ്രവർത്തനങ്ങളാൽ ഊട്ടിയുറപ്പിക്കപ്പെടുന്നതാണ് എന്ന കാര്യം പ്രത്യേകം കൂട്ടിച്ചേർക്കേണ്ടതില്ലല്ലോ.

18. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ മുഴുവൻ പ്രക്രിയയിലും, സാമ്പത്തിക വ്യവസ്ഥയുടെ ശക്തി വളരെ നിർണായകമാണെന്ന് ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. കോവിഡ് -19 ന്റെ സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ ബാങ്കുകളും എൻ‌ബി‌എഫ്‌സികളും മുൻപന്തിയിൽ തന്നെ നിൽക്കുന്നതിനാൽ, ധനകാര്യസ്ഥാപന ങ്ങളിലെ മികച്ച കോർപ്പറേറ്റ് ഭരണത്തോടൊപ്പം മതിയായ വിഭവങ്ങളും മൂലധനശേഖരവും കെട്ടിപ്പടുക്കുന്നത് മുമ്പത്തേക്കാളും വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷി ക്കുന്നതോടൊപ്പം ശക്തവും കാര്യക്ഷമവുമായ ധനമേഖല വളർന്നു വരുവാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ റിസർവ് ബാങ്ക് പൂർണമായി പ്രതിജ്ഞാബദ്ധമായിരിക്കുന്നു.

അധിക നടപടികൾ

19. ഈ പ്രതികൂല സാഹചര്യത്തിലും സ്ഥൂല സാമ്പത്തികാവസ്ഥയേയും സാമ്പത്തിക വിപണി സാഹചര്യങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ തുടർച്ചയായ വിലയിരുത്തലിനെ അടിസ്ഥാനമാക്കി, ചില അധിക നടപടികൾ പ്രഖ്യാപിക്കുകയാണ്. ഈ നടപടികളുടെ വിശദാംശങ്ങൾ, പണനയ പ്രസ്താവനയുടെ വികസന, നിയന്ത്രണ നയങ്ങൾ (ഭാഗം-ബി) സംബന്ധിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നു. അധിക നടപടികൾ ഇപ്രകാരമാണ്.

സമ്പർക്കതീവ്രമായ മേഖലകൾക്കായി ഓൺ-ടാപ്പ് ധനലഭ്യതാജാലകം

20. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൻറെ പ്രതികൂലമായ ആഘാതം ലഘൂകരിക്കുന്നതിന്, ചില സമ്പർക്കതീവ്രമായ മേഖലകളിൽ, 2022 മാർച്ച് 31 വരെ, റിപോ നിരക്കിൽ മൂന്ന് വർഷം വരെ കാലാവധിയുള്ള 15,000 കോടി രൂപയുടെ പ്രത്യേക ധനലഭ്യതാജാലകം തുറക്കുന്നു. ഈ പദ്ധതി പ്രകാരം, ബാങ്കുകൾക്ക് ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ എന്നിവ കൂടാതെ, ടൂറിസം - ട്രാവൽ ഏജൻറുമാർ, ടൂർ ഓപ്പറേറ്റർമാർ, സാഹസിക/പൈതൃക സൗകര്യദാതാക്കൾ; വ്യോമയാനഅനുബന്ധസേവനങ്ങൾ - ഗ്രൗണ്ട് കൈകാര്യം ചെയ്യലും വിതരണശൃംഖലയും നടത്തുന്നവർ; കൂടാതെ സ്വകാര്യബസ് ഓപ്പറേറ്റർമാർ, കാർ റിപ്പയർ സേവനങ്ങൾ, കാർ വാടകയ്ക്കു നൽകുന്ന സേവനദാതാക്കൾ, ഇവൻറ്/കോൺഫറൻസ് സംഘാടകർ, സ്പാ ക്ലിനിക്കുകൾ, ബ്യൂട്ടി പാർലറുകൾ/സലൂണുകൾ എന്നിവ ഉൾപ്പെടുന്ന മറ്റ് സേവനങ്ങൾ തുടങ്ങിയവയ്ക്കും പുതിയ വായ്പാപിന്തുണ നൽകാൻ കഴിയും. ഒരു പ്രചോദനമെന്ന നിലയിൽ, ഈ പദ്ധതി പ്രകാരം സൃഷ്ടിച്ച വായ്പാ ബുക്കിൻറെ തുകയുടെ അത്ര തന്നെ ബാങ്കുകൾക്ക് അവരുടെ മിച്ച ധനലഭ്യത റിസർവ് ബാങ്കിൽ റിപ്പോ നിരക്കിൽ നിന്ന് 25 ബേസിക്ക് പോയിൻറ് കുറഞ്ഞ നിരക്കിൽ അഥവാ മറ്റൊരു തരത്തിൽ പറഞ്ഞാൽ റിവേഴ്സ് റിപ്പോ നിരക്കിനേക്കാൾ 40 ബേസിക്ക് പോയിൻറ് കൂടിയ നിരക്കിൽ സൂക്ഷിക്കാൻ അനുവദിക്കും.

സിഡ്ബിക്കുള്ള പ്രത്യേക ധനലഭ്യതാസൗകര്യം

21. നൂതനമായ, മുന്നോട്ടുള്ള വളർച്ച ലക്ഷ്യമാക്കിയുള്ള ഉദ്യമങ്ങളെ പരിപോഷിപ്പിക്കുന്നതിനും, 2021 - 22 ൽ യഥാർത്ഥ സമ്പദ്‌വ്യവസ്ഥയിലേക്ക് വായ്പയുടെ തുടർച്ചയായ പ്രവാഹം ഉറപ്പുവരുത്തുന്നതിനും, റിസർവ് ബാങ്ക് 2021 ഏപ്രിൽ 7 ന് അഖിലേന്ത്യാ ധനകാര്യ സ്ഥാപങ്ങൾക്ക് (എഐഎഫ്ഐകൾ) പുതിയ സഹായം നൽകുന്നതിന് 50,000 കോടി രൂപയുടെ പുതിയ പദ്ധതി പിന്തുണയായി നൽകിയിരുന്നു. ഇതിൽ ചെറുകിട വ്യവസായവികസനബാങ്കിനുള്ള (സിഡ്ബി) 15,000 കോടി രൂപയും ഉൾപ്പെടുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം എസ് എം ഇകൾ), പ്രത്യേകിച്ച് ചെറിയ എംഎസ്എംഇകളുടെയും, വായ്പ കുറവുള്ളതും, ആവശ്യം നിലനിൽക്കുന്നതുമായ ജില്ലകൾ ഉൾപ്പെടെയുള്ള മറ്റ് ബിസിനസുകളുടെയും വായ്പാ ആവശ്യങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാൻ, സിഡ്ബിയ്ക്ക് 16,000 കോടി രൂപയുടെ ഒരു പ്രത്യേക പണലഭ്യതാസൗകര്യം നൽകാൻ തീരുമാനിച്ചു. ഇത് നൂതനരീതിയിലും, ഘടനയിലും വായ്പ നൽകുന്നതിനോ/പുനർവായ്പ ലഭ്യമാക്കുന്നതിനോ ആയിട്ടാണ്. നിലവിലുള്ള പോളിസി റിപ്പോ നിരക്കിൽ ഒരു വർഷം വരെ ഈ സൗകര്യം ലഭ്യമാകും, ഇത് അതിൻറെ ഉപയോഗത്തെ അടിസ്ഥാനമാക്കി കൂടുതൽ വിപുലീകരിച്ചേക്കാം.

റെസല്യൂഷൻ ഫ്രെയിംവർക്ക് 2.0 പ്രകാരം സമാഹരണപരിധി വർധിപ്പിക്കുന്നു

22. റിസർവ് ബാങ്ക് 2021 മേയ് 5 ന് പ്രഖ്യാപിച്ച റസല്യൂഷൻ ചട്ടക്കൂട് 2.0, എം എസ്എംഇകളുടെയും, എംഎസ്എംഇ-ഇതര ചെറുകിട ബിസിനസു കളുടെയും, ബിസിനസ് ആവശ്യങ്ങൾക്കായി എടുത്ത വ്യക്തിഗത വായ്പകളുടേയും കോവിഡ്-19 നോടനുബന്ധിച്ച സമ്മർദ്ദം ലഘൂകരിക്കുന്ന തിന് സൗകര്യമൊരുക്കുന്നതാണ്. റെസല്യൂഷൻ ഫ്രെയിംവർക്ക് 2.0 പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ഒരു വലിയ കൂട്ടം വായ്പാ ഇടപാടുകാരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ, പദ്ധതിയിൽ കീഴിലുള്ള വായ്പക്കാരുടെ വായ്പാ സമാഹരണപരിധി 25 കോടിയിൽ നിന്ന് 50 കോടിയാക്കി വർധിപ്പിക്കാൻ തീരുമാനിച്ചു.

എഫ്.പി.ഐകൾക്കുവേണ്ടി സർക്കാർ സെക്യൂരിറ്റികളുടെ ഇടപാടു കൾക്കുള്ള മാർജിനുകളുടെ നിർണയം

23. ഇന്ത്യൻ കടമെടുപ്പു മാർക്കറ്റിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്.പി.ഐ) നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് റിസർവ് ബാങ്ക് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. എഫ്‌പി‌ഐകൾ നേരിടുന്ന പ്രവർത്തനപരമായ തടസ്സങ്ങൾ ലഘൂകരിക്കാനും ബിസിനസ്സ് നിർവഹണം സുഗമമാക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്, ബാങ്കു കളുടെ വായ്പാറിസ്ക് മാനേജ്മെൻറ് ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്, അവരുടെ എഫ്‌പി‌ഐ ഇടപാടുകാർക്കു വേണ്ടി, സർക്കാർ സെക്യൂരിറ്റി കളിലെ (സംസ്ഥാന വികസനവായ്പകളും ട്രഷറി ബില്ലുകളും ഉൾപ്പെടെ) മാർജിൻ തീരുമാനിക്കാൻ അംഗീകൃത ഡീലർ ബാങ്കുകളെ അനുവദിക്കാൻ തീരുമാനിച്ചു.

സർട്ടിഫിക്കറ്റ് ഒഫ് ഡെപ്പോസിറ്റ് നൽകുന്നവർക്ക് ലിക്വിഡിറ്റി മാനേജ്മെന്റിൽ അയവ് നൽകുന്നു

24. 2020 ഡിസംബറിൽ, റിസർവ് ബാങ്കിൻറെ ലിക്വിഡിറ്റി ജാലകങ്ങളിലേക്കും കോൾ/നോട്ടീസ് മണി മാർക്കറ്റിലേക്കും പ്രവേശിക്കാൻ റീജിയണൽ റൂറൽ ബാങ്കുകൾക്ക് (ആർആർ ബി) അനുമതി നൽകിയിരുന്നു. ആർ‌ആർ‌ബികൾക്ക് ഹ്രസ്വകാല ഫണ്ടുകൾ സമാഹരിക്കുന്നതിന് കൂടുതൽ അയവ് നൽകുന്നതിന്, ഇപ്പോൾ മുതൽ ആർ‌ആർ‌ബികൾക്ക് സർട്ടിഫിക്കറ്റ് ഒഫ് ഡെപ്പോസിറ്റുകൾ (സിഡികൾ) വിതരണം ചെയ്യാൻ അനുമതി നൽകുന്നതിന് തീരുമാനിച്ചു. ചില നിബന്ധനകൾക്ക് വിധേയമായി, എല്ലാ സിഡി വിതരണക്കാർക്കും കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് അവരുടെ സിഡികൾ തിരികെ വാങ്ങാൻ അനുവദിക്കാമെന്നും തീരുമാനിച്ചു. ഇത് ലിക്വിഡിറ്റി മാനേജ്മെൻറിൽ കൂടുതൽ അയവ് വരുത്തും.

ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസിൻറെ (എൻഎസിഎച്ച്) ലഭ്യത

25. എൻ‌പി‌സി‌ഐ നടത്തുന്ന ഒരു മൊത്തപണമയയ്ക്കൽ സംവിധാനമായ എൻഎസിഎച്ച്, ലാഭവിഹിതം, പലിശ, ശമ്പളം, പെൻഷൻ മുതലായവയുടെ പേമെൻറും, വൈദ്യുതി, ഗ്യാസ്, ടെലിഫോൺ, വെള്ളം, വായ്പകൾക്കുള്ള ആനുകാലിക തവണകൾ, മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ, ഇൻഷുറൻസ് പ്രീമിയം എന്നിവയുമായി ബന്ധപ്പെട്ട പേയ്‌മെൻറുകളുടെ ശേഖരണവും പോലുള്ള ഒന്നിലധികം ക്രെഡിറ്റ് കൈമാറ്റങ്ങളും സുഗമമാക്കുന്ന സംവിധാനമാണ്. നിരവധി ഗുണ ഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യകൈമാറ്റത്തിൻറെ (ഡിബിടി) ജനപ്രിയവും പ്രമുഖവുമായ ഒരു മാർഗമായി എൻ എ സി എച്ച് ഉയർന്നു. ഇന്നത്തെ കോവിഡ് -19 കാലഘട്ടത്തിൽ സർക്കാർ സബ്‌സിഡികൾ സമയബന്ധിതമായും, സുതാര്യമായും കൈമാറാൻ ഇത് സഹായിക്കുന്നു. ഉപഭോക്താക്കൾക്കുള്ള സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ആർടിജിഎസിൻറെ 24x7 ലഭ്യത പ്രയോജനപ്പെടുത്തുന്നതിനും, ബാങ്ക് പ്രവൃത്തി ദിവസങ്ങളിൽ നിലവിൽ ലഭ്യമായ എൻഎസിഎച്ച്, 2021 ഓഗസ്റ്റ് 1 മുതൽ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാക്കാൻ നിർദ്ദേശിക്കുന്നു.

26. ഈ നടപടികളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ /സർക്കുലറുകൾ പ്രത്യേകം നൽകുന്നതായിരിക്കും.

ഉപസംഹാര കുറിപ്പ്

27. കഴിഞ്ഞവർഷം, പകർച്ചവ്യാധിയുടെ നാശത്തിൽനിന്ന് സമ്പദ്‌വ്യവസ്ഥയെയും, സാമ്പത്തിക സംവിധാനത്തെയും സംരക്ഷിക്കുന്നതിൽ റിസർവ് ബാങ്ക് മുഴുകിയിരുന്നു. നാം തുടർച്ചയായ ജാഗ്രതയിലാണ് - ആദ്യ തരംഗത്തിലൂടെ കുറെ നാൾ; തുടർന്ന് തിരമാലകൾക്കിടയിലെ ശാന്തതയുടെ കാലം; ഇപ്പോൾ രണ്ടാമത്തെ തരംഗം. സാമ്പത്തിക സ്ഥിരതയും, സഹായകമായ സാമ്പത്തികസാഹചര്യങ്ങളും നിലനിർത്തുന്നത് ഞങ്ങൾ ആത്മാർത്ഥമായി പ്രതിബദ്ധതയോടെ സ്വീകരിച്ച നടപടികളാണ്. കോവിഡ്-19 അണുബാധയുടെയും, മരണങ്ങളുടെയും പെട്ടെന്നുള്ള വർദ്ധനവ് തുടർന്നുകൊണ്ടിരുന്ന നമ്മുടെ വീണ്ടെടുക്കലിനെ ബാധിച്ചു, അത് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. വളർച്ചയുടെ ചോദനാതരംഗങ്ങൾ ഇപ്പോഴും സജീവമാണ്. രണ്ടാമത്തെ തരംഗത്തിൻറെ പശ്ചാത്തലത്തിലും മൊത്തം വിതരണവ്യവസ്ഥകൾ സ്ഥിരത നിലനിറുത്തുന്നുണ്ട്.

28. നാം പതിവു രീതിയിൽ നിന്ന് വ്യത്യസ്ഥമായി ചിന്തിക്കുകയും, കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും, ഏറ്റവും മോശമായ സാഹചര്യങ്ങളിലും മികച്ചത് പ്രതീക്ഷിക്കുകയും ചെയ്യുന്നത് തുടരും. ഇന്നു പ്രഖ്യാപിച്ച നടപടികൾ, ഇതുവരെ സ്വീകരിച്ച മറ്റ് നടപടികളോടൊപ്പം, നമ്മൾ സഞ്ചരിച്ച, ഇടയ്ക്ക് തെറ്റിപ്പോയ വളർച്ചാപാത തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടു നോക്കുമ്പോൾ, ഔഷധഉൽപന്നങ്ങളുടെ ഉൽപാദനത്തിലുള്ള നേതൃസ്ഥാനം കരസ്ഥമാക്കി, ലോകത്തിൻറെ വാക്സിൻ തലസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ഒരു നയ പാക്കേജിന് കോവിഡ് സമവാക്യത്തെ തന്നെ മാറ്റിമറിക്കാൻ കഴിയും.

29. ഇപ്പോഴത്തെ അവസ്ഥയിൽ ഉൽക്കണ്ഠാകുലരാകുകയല്ല, മറിച്ച്, കൂട്ടായി അതിനെ മറികടക്കുക എന്നതാണ് കാലഘട്ടത്തിൻറെ ആവശ്യം. അനിശ്ചിതത്വത്തിനും നിലനിൽക്കുന്ന അന്ധകാരത്തിനുമിടയിൽ, നമ്മുടെ രാഷ്ട്രത്തിൻറെ ഭാവിയിൽ ശക്തമായ പ്രതീക്ഷ അർപ്പിച്ചുകൊണ്ട് നാം അപൂർവമായ ധൈര്യവും, അചഞ്ചലമായ ആത്മവിശ്വാസവും പ്രകടിപ്പിച്ച നിരവധി സന്ദർഭങ്ങളുണ്ട്. മഹാത്മാഗാന്ധിയുടെ വാക്കുകളിൽ നമ്മുടെ ദൃഢതയും, ബോധ്യവും, പ്രത്യാശയും നന്നായി സംഗ്രഹിക്കാം: "എനിക്ക് ഒരിക്കലും ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഇരുണ്ടതായി തോന്നുന്ന മണിക്കൂറുകളിലും, എൻറെ ഉള്ളിൻറെയുള്ളിൽ പ്രതീക്ഷ ജ്വലിച്ചിരുന്നു." 3.

നന്ദി. സുരക്ഷിതരായിരിക്കുക. നന്നായിരിക്കുക. നമസ്കാരം.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2021-2022/317


1 എപ്പിക്ടെററസ് : ഉദ്ധരണികളും, വസ്തുതകളും, ബ്ളാഗോ കിറോവ് (2016)

2 ക്യാഷ് റിസർവ് റേഷ്യോയിലെ മാററത്തിൻറെ ആദ്യഘട്ടപ്രത്യാഘാതം അഡ് ജസ്ററ് ചെയ്തത്

3 മഹാത്മാഗാന്ധിയുടെ സമാഹരിച്ച കൃതികൾ (സിഡബ്ളിയുജി), വോള്യം. 66, പേജ് 72

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰