Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (307.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/06/2021
വികസന- നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന

ജൂൺ 04, 2021

വികസന- നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന

ഈ പ്രസ്താവന (i) ധനലഭൃതാമാനേജ്മെൻറ്, ലക്ഷ്യംവച്ച മേഖലകൾക്കുളള പിന്തുണ (ii) നിയന്ത്രണവും മേൽനോട്ടവും; (iii) സാമ്പത്തിക വിപണികൾ; കൂടാതെ (iv) പേയ്മെൻറ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവിധ വികസന, നിയന്ത്രണ നയനടപടികൾ വൃക്തമാക്കുന്നു.

I. ലിക്വിഡിറ്റി നടപടികൾ

1. സമ്പർക്കതീവ്രമായ മേഖലകൾക്കായി ഓൺ-ടാപ്പ് ധനലഭ്യതാ ജാലകം

2021 മേയ് 5 ന്, കോവിഡ് സംബന്ധമായ ആരോഗ്യപരിരക്ഷ വർദ്ധിപ്പിക്കുന്നതിന് ഉടനടി പണലഭ്യത വർദ്ധിപ്പിക്കുന്നതിനായി 2022 മാർച്ച് 31 വരെ മൂന്ന് വർഷം വരെ കാലാവധിയുള്ള 50,000 കോടി രൂപയുടെ ഓൺ-ടാപ്പ് ധനലഭ്യതാജാലകം തുറക്കാൻ തീരുമാനിച്ചിരുന്നു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൻറെ പ്രതികൂലമായ ആഘാതം ലഘൂകരിക്കുന്നതിന്, ചില സമ്പർക്കതീവ്രമായ മേഖലകളിൽ, 2022 മാർച്ച് 31 വരെ, റിപോ നിരക്കിൽ മൂന്ന് വർഷം വരെ കാലാവധിയുള്ള 15,000 കോടി രൂപയുടെ ഒരു പ്രത്യേക ധനലഭ്യതാജാലകം തുറക്കാനാണ് ഇപ്പോൾ തീരുമാനിക്കുന്നത്. ഈ പദ്ധതി പ്രകാരം, ബാങ്കുകൾക്ക് ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ എന്നിവ കൂടാതെ, ടൂറിസം-ട്രാവൽ ഏജൻറുമാർ, ടൂർ ഓപ്പറേറ്റർമാർ, സാഹ സിക/പൈതൃക സൗകര്യദാതാക്കൾ; വ്യോമയാന അനുബന്ധ സേവനങ്ങൾ, ഗ്രൗണ്ട് കൈകാര്യം ചെയ്യലും വിതരണശൃംഖലയും നടത്തുന്നവർ; കൂടാതെ സ്വകാര്യബസ് ഓപ്പറേറ്റർമാർ, കാർ റിപ്പയർ സേവനങ്ങൾ, കാർ വാടകയ്ക്കു നൽകുന്ന സേവനദാതാക്കൾ, ഇവൻറ്/കോൺഫറൻസ് സംഘാടകർ, സ്പാ ക്ലിനിക്കുകൾ, ബ്യൂട്ടി പാർലറുകൾ/സലൂണുകൾ എന്നിവ ഉൾപ്പെടുന്ന മറ്റ് സേവനങ്ങൾ തുടങ്ങിയവയ്ക്കും പുതിയ വായ്പാപിന്തുണ നൽകാൻ കഴിയും. ഒരു പ്രചോദനമെന്ന നിലയിൽ, ഈ പദ്ധതി പ്രകാരം സൃഷ്ടിച്ച വായ്പാ ബുക്കിൻറെ തുകയുടെ അത്ര തന്നെ ബാങ്കുകൾക്ക് അവരുടെ മിച്ച ധനലഭ്യത റിസർവ് ബാങ്കിൽ റിപ്പോ നിരക്കിൽ നിന്ന് 25 ബേസിക്ക് പോയിൻറ് കുറഞ്ഞ നിരക്കിൽ അഥവാ മറ്റൊരു തരത്തിൽ പറഞ്ഞാൽ റിവേഴ്സ് റിപ്പോ നിരക്കിനേക്കാൾ 40 ബേസിക്ക് പോയിൻറ് കൂടിയ നിരക്കിൽ സൂക്ഷിക്കാൻ അനുവദിക്കും. ആർബിഐയിൽ നിന്ന് ഫണ്ട് പ്രയോജനപ്പെടുത്താതെ സ്വന്തം വിഭവങ്ങൾ ഈ പദ്ധതിയിൽ വിന്യസിക്കാൻ ആഗ്രഹിക്കുന്ന ബാങ്കുകൾക്കും ഈ പ്രോത്സാഹനത്തിന് അർഹതയുണ്ടായിരിക്കും.

2. സിഡ്ബിക്കുള്ള പ്രത്യേക ധനലഭ്യതാസൗകര്യം

സമ്പദ്‌വ്യവസ്ഥയുടെ ഭ്രൂണാവസ്ഥയിൽനിന്നുളള വളർച്ചയ്ക്ക് പ്രേരണ നൽകുന്ന ഘടകങ്ങൾ പരിപോഷിപ്പിക്കുന്നതിന്, 2021-22 ൽ പുതിയ വായ്പ നൽകുന്നതിനായി 2021 ഏപ്രിൽ 7 ന് റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ പുതിയ സഹായം അഖിലേന്തൃധനകാരൃസ്ഥാപനങ്ങൾക്ക് (എഐഎഫ്ഐ) നൽകുകയുണ്ടായി. കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, ഗ്രാമീണ കാർഷികേതര മേഖല, ബാങ്കിംഗ് ഇതര ധനകാരൃസ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ (എൻബിഎഫ്സി- എം‌എഫ്‌ഐകൾ), ഭവന നിർമ്മാണമേഖലയെ പിന്തുണയ്‌ക്കാൻ നാഷണൽ ഹൗസിംഗ് ബാങ്കിന് (എൻ‌എച്ച്‌ബി) 10,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിററി ഫണ്ട്, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇകൾ) ധനസഹായാവശ്യങ്ങൾ നിറവേറ്റുന്നതിന് ചെറുകിട വ്യവസായ വികസന ബാങ്കിന് (സിഡ്ബി) 15,000 കോടി രൂപ എന്നിവ അതിൽ ഉൾപ്പെടുന്നു. എംഎസ്എംഇകളുടെ ഹ്രസ്വ, ഇടക്കാല വായ്പാവശൃങ്ങൾ നിറവേറ്റുന്നതിന്, പ്രത്യേകിച്ച് ചെറിയ എംഎസ്എംഇകളുടെയും, വായ്പ കുറവുള്ളതും, ആവശ്യം നിലനിൽക്കുന്നതുമായ ജില്ലകൾ ഉൾപ്പെടെയുള്ള മറ്റ് ബിസിനസുകളുടെയും വായ്പാ ആവശ്യങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാൻ, സിഡ്ബിയ്ക്ക് 16,000 കോടി രൂപയുടെ ഒരു പ്രത്യേക പണലഭ്യതാസൗകര്യം നൽകാൻ തീരുമാനിച്ചു. ഇത് നൂതനരീതിയിലും, ഘടനയിലും വായ്പ നൽകുന്നതിനോ/പുനർവായ്പ ലഭ്യമാക്കുന്നതിനോ ആയിട്ടാണ്. നിലവിലുള്ള പോളിസി റിപ്പോ നിരക്കിൽ ഒരു വർഷം വരെ ഈ സൗകര്യം ലഭ്യമാകും, ഇത് അതിൻറെ ഉപയോഗത്തെ അടിസ്ഥാനമാക്കി കൂടുതൽ വിപുലീകരിച്ചേക്കാം.

II. നിയന്ത്രണവും, മേൽനോട്ടവും

3. റെസല്യൂഷൻ ഫ്രെയിംവർക്ക് 2.0 പ്രകാരം സമാഹരണപരിധി വർധിപ്പിക്കുന്ന നടപടി

റിസർവ് ബാങ്ക് 2021 മേയ് 5 ന് പ്രഖ്യാപിച്ച റസല്യൂഷൻ ചട്ടക്കൂട് 2.0, എം എസ്എംഇകളുടെയും, എംഎസ്എംഇ-ഇതര ചെറുകിട ബിസിനസു കളുടെയും, ബിസിനസ് ആവശ്യങ്ങൾക്കായി എടുത്ത വ്യക്തിഗത വായ്പകളുടേയും കോവിഡ്-19 നോടനുബന്ധിച്ച സമ്മർദ്ദം ലഘൂകരിക്കുന്ന തിന് സൗകര്യമൊരുക്കുന്നതാണ്. ഒരു അവലോകനത്തിൻറെ അടിസ്ഥാനത്തിൽ, ആ വായ്പാ സമാഹരണപരിധി 50 കോടി യാക്കി വർധിപ്പിക്കാൻ തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ 2021 മാർച്ച് 31 ന് ധനകാരൃസ്ഥാപനങ്ങളിൽ 50 കോടിയിൽ കൂടാത്ത വായ്പയുളള മേൽസൂചിപ്പിച്ച വിഭാഗത്തിലുളള ഇടപാടുകാർക്ക് ഇതിനുമുമ്പ് ഒരു പ്രത്യേക പുനഃക്രമീകരണചട്ടക്കൂടുപ്രകാരവും പുനഃക്രമീകരിച്ചിട്ടി ല്ലാത്ത വായ്പകൾ റെസല്യൂഷൻ ഫ്രെയിംവർക്ക് 2.0 പ്രകാരം പുനഃക്രമീകരണത്തിന് പരിഗണിക്കാൻ യോഗൃമാണ്. മററു നിബന്ധനകൾ മുൻപത്തെപ്പോലെതന്നെയായിരിക്കും.

III. ധനകാര്യമാർക്കററുകൾ

4. എഫ്.പി.ഐകൾക്കുവേണ്ടി സർക്കാർ സെക്യൂരിറ്റികളുടെ ഇടപാടുകൾക്കുള്ള മാർജിനുകളുടെ നിർണയം

ഇന്ത്യൻ കടമെടുപ്പുമാർക്കറ്റിൽ വിദേശപോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്.പി.ഐ) നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് റിസർവ് ബാങ്ക് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. എഫ്‌പി‌ഐകൾ നേരിടുന്ന പ്രവർത്തനപരമായ തടസ്സങ്ങൾ ലഘൂകരിക്കാനും ബിസിനസ്സ് നിർവഹണം സുഗമമാക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്, ബാങ്കുകളുടെ വായ്പാറിസ്ക് മാനേജ്മെൻറ് ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്, അവരുടെ എഫ്‌പി‌ഐ ഇടപാടുകാർക്കു വേണ്ടി, സർക്കാർ സെക്യൂരിറ്റി കളിലെ (സംസ്ഥാന വികസനവായ്പകളും ട്രഷറി ബില്ലുകളും ഉൾപ്പെടെ) മാർജിൻ തീരുമാനിക്കാൻ അംഗീകൃത ഡീലർ ബാങ്കുകളെ അനുവദിക്കാൻ തീരുമാനിച്ചു.

5. സർട്ടിഫിക്കറ്റ് ഒഫ് ഡെപ്പോസിറ്റ് നൽകുന്നവർക്ക് ലിക്വിഡിറ്റി മാനേജ്മെന്റിൽ അയവ് നൽകുന്നു

2020 ഡിസംബറിൽ, റിസർവ് ബാങ്കിൻറെ ലിക്വിഡിറ്റി ജാലക ങ്ങളിലേക്കും കോൾ/നോട്ടീസ് മണി മാർക്കറ്റിലേക്കും പ്രവേശിക്കാൻ റീജിയണൽ റൂറൽ ബാങ്കുകൾക്ക് (ആർആർ ബി) അനുമതി നൽകിയിരുന്നു. ആർ‌ആർ‌ബികൾക്ക് ഹ്രസ്വകാല ഫണ്ടുകൾ സമാഹരിക്കുന്നതിന് കൂടുതൽ അയവ് നൽകുന്നതിന്, ഇപ്പോൾ മുതൽ ആർ‌ആർ‌ബികൾക്ക് സർട്ടിഫിക്കറ്റ് ഒഫ് ഡെപ്പോസിറ്റുകൾ (സിഡികൾ) വിതരണം ചെയ്യാൻ അനുമതി നൽകുന്നതിന് തീരുമാനിച്ചു. ചില നിബന്ധനകൾക്ക് വിധേയമായി, എല്ലാ സിഡി വിതരണക്കാർക്കും കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് അവരുടെ സിഡികൾ തിരികെ വാങ്ങാൻ അനുവദിക്കാമെന്നും തീരുമാനിച്ചു.

IV. പേമെൻറ് രീതികൾ

6. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസിൻറെ (എൻഎസിഎച്ച്) ലഭ്യത

എൻ‌പി‌സി‌ഐ നടത്തുന്ന ഒരു മൊത്തപണമയയ്ക്കൽ സംവിധാന മായ എൻ എ സി എച്ച്, ലാഭവിഹിതം, പലിശ, ശമ്പളം, പെൻഷൻ മുതലായവയുടെ പേമെൻറും, വൈദ്യുതി, ഗ്യാസ്, ടെലിഫോൺ, വെള്ളം, വായ്പകൾക്കുള്ള ആനുകാലിക തവണകൾ, മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ, ഇൻഷുറൻസ് പ്രീമിയം എന്നിവയുമായി ബന്ധപ്പെട്ട പേയ്‌മെൻറുകളുടെ ശേഖരണവും പോലുള്ള ഒന്നിലധികം ക്രെഡിറ്റ് കൈമാറ്റങ്ങളും സുഗമമാക്കുന്ന സംവിധാനമാണ്. നിരവധി ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യകൈമാറ്റത്തിൻറെ (ഡിബിടി) ജനപ്രിയവും പ്രമുഖവുമായ ഒരു മാർഗമായി എൻഎസിഎച്ച് ഉയർന്നു. ഇന്നത്തെ കോവിഡ്-19 കാലഘട്ടത്തിൽ സർക്കാർ സബ്‌സിഡികൾ സമയബന്ധിതമായും, സുതാര്യമായും കൈമാറാൻ ഇത് സഹായിക്കുന്നു. എൻഎസിഎച്ച് സൗകര്യം ഇപ്പോൾ ബാങ്കുകൾ പ്രവർത്തിക്കുന്ന ദിവസങ്ങളിലേ നിലവിൽ ലഭ്യമാകുന്നുള്ളു. ഉപഭോക്താക്കൾക്കുള്ള സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ആർടിജിഎസ് വർഷത്തിൽ എല്ലാദിവസവും ലഭ്യമാകുന്നതിന് 2021 ഓഗസ്റ്റ് 1 മുതൽ എൻഎസിഎച്ച് ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും വർഷത്തിലുടനീളം ലഭ്യമാക്കാൻ നിർദ്ദേശിക്കുന്നു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2021-2022/319

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰