Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (503.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/05/2021
2021 മേയ് 5 ലെ ഗവർണറുടെ പ്രസ്താവന

മേയ് 05, 2021

2021 മേയ് 5 ലെ ഗവർണറുടെ പ്രസ്താവന

പകർച്ചവ്യാധിയുടെ വർഷമായ 2020-21 സാമ്പത്തികവർഷം അവസാനിക്കാറാകുന്നതിനിടെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മററുളളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അനുകൂല വളർച്ച വീണ്ടെടുത്ത്, അതിലും പ്രധാനമായി, അണുബാധയുടെ ഗ്രാഫ് പരന്നതാക്കിനിറുത്തിക്കൊണ്ട്, ശക്തമായ വീണ്ടെടുക്കലിൻറെ പാതയിലായിരുന്നു. അതിനുശേഷം ഏതാനും ആഴ്‌ചകൾക്കുള്ളിൽ സ്ഥിതി ഗണ്യമായി മാറി. ഇന്ന്, ഇന്ത്യ ക്രമാതീതമായി ഉയരുന്ന അണുബാധയുടെ വ്യാപനത്തോടും, മരണങ്ങളോടും പടപൊരുതു കയാണ്. അണുവ്യാപനത്തിലെ പുതിയവകഭേദങ്ങളുടെ ആഘാതം ആരോഗ്യസംരക്ഷണനടപടികൾ, മെഡിക്കൽ സൗകര്യങ്ങൾ, വാക്സിൻ വിതരണസംവിധാനങ്ങൾ എന്നിവയിലും, മുൻ‌നിര ആരോഗ്യ പ്രവർത്തകരിലും കടുത്ത സമ്മർദ്ദമുണ്ടാക്കുകയാണ്. പുതിയ പ്രതിസന്ധികൾ ഇപ്പോഴും ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. വാക്സിനുകളും വൈദ്യ സഹായവും വർദ്ധിപ്പിച്ച് ജീവനുകൾ രക്ഷിക്കുന്നതിനായി ഇന്ത്യ ആഭ്യന്തരവും, ആഗോളവുമായ തലങ്ങളിൽ ശക്തമായ പ്രതിരോധപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.

2. അതോടൊപ്പംതന്നെ, ജീവനോപാധികൾ ലഭ്യമാക്കാനും, തൊഴിലിടങ്ങളിലും, വിദ്യാഭ്യാസമേഖലയിലും സാധാരണനില തിരിച്ചു കൊണ്ടുവരുവാനും, വരുമാനം ഒരു പ്രധാന ഘടകമാണ്. അടുത്ത കാലത്ത് ചെയ്തതുപോലെ, ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യം അവലോകനം ചെയ്യുകയും, തങ്ങളുടെ കൈയിലുള്ള എല്ലാ ഉപകരണങ്ങളും, ധനസ്രോതസുകളും രാജ്യസേവനത്തിന്, പ്രത്യേകിച്ചും നമ്മുടെ ജനങ്ങൾക്കും, രണ്ടാം തരംഗം കൊണ്ടു തടസപ്പെട്ട ബിസിനസ് സംരംഭങ്ങൾക്കും, സ്ഥാപനങ്ങൾക്കുമായി ഉപയോഗിക്കുകയും ചെയ്യും. രാജ്യത്തിൻറെ വിവിധ മേഖലകളിൽ വൈറസ് പടരുന്ന വേഗതയുടെ അതേ തോതിൽ തന്നെ, വളരെ താഴ്ന്നതലത്തിലുള്ള, ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന സമൂഹത്തിലും, ബിസിനസിലും അനുയോജ്യമായ ക്രമത്തിലും, വേഗതയിലുള്ളതുമായ പ്രവർത്തനങ്ങൾ നാം നടത്തുകയുണ്ടായി. അപ്രകാരം ചെയ്യുമ്പോൾ നമ്മുടെ അംഗീകാരവും, നന്ദിയും നാം പ്രകടിപ്പിക്കേണ്ടത് ധൈര്യപൂർവ്വം അതു നേരിട്ട രാജ്യത്തെ ജനങ്ങളോടും, ഒരു വർഷത്തിലേറെയായി നിസ്വാർത്ഥമായി, വിശ്രമമില്ലാതെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഡോക്ടർമാരോടും, മെഡിക്കൽ - ആരോഗ്യ സുരക്ഷാ ജീവനക്കാരോടും, പോലീസിനോടും, നിയമം നടപ്പാക്കുന്ന സംവിധാനങ്ങളോടും, മുന്നണിപ്പോരാളികളോടുമാണ്. എന്നത്തേക്കാളും ഈ സേവനങ്ങൾ നമ്മുടെ രാജ്യത്തിന് അത്യാവശ്യമാണിന്ന്. ആർബിഐയുടെ ക്വാറൻറീൻ സൗകര്യങ്ങൾ 250 ലധികം ആർബിഐ ഉദ്യോഗസ്ഥർക്കും, സേവന ദാതാക്കൾക്കുമായി തുടരുന്നു. ധനവിപണിമേഖലയുടെയും, ആർബിഐ യുടേയും പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ വീടുകളിൽ നിന്ന് അകന്നു നിന്നാണെങ്കിലും പണിയെടുക്കുകയാണവർ.

3. പകർച്ചവ്യാധി ആരംഭിച്ചതു മുതൽ പല സന്ദർഭങ്ങളിലും, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാനും, പൂർവസ്ഥിതി പ്രാപിക്കുവാനുമുള്ള ഇൻഡ്യയുടെ കഴിവിലുള്ള എൻറെ അടിയുറച്ച വിശ്വാസത്തെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. 'അഭേദ്യമായ അന്ധകാരത്തിനിടയിലും എൻറെ വിശ്വാസം പ്രതീ ക്ഷയുടേതാണ്'1 എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിക്കട്ടെ. പകർച്ചവ്യാധിയുടെ മാരകമായ പിടിയിൽ നിന്നും സ്വയം മോചിതരാകാൻ ഒരു വർഷമായി നാം പാടുപെടുകയാണ്. സെപ്തംബർ പകുതി മുതൽ ഫെബ്രുവരിവരെ വൈറസിൻറെ മാരകമായ വ്യാപനത്തിൽ ലോകത്തിൻറെ മറ്റു ഭാഗങ്ങൾ വിറകൊണ്ടപ്പോൾ നമുക്ക് വ്യാപനം വളരെ കുറയ്ക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ എല്ലാ ശക്തിയും സംഭരിച്ച് ആരോഗ്യത്തിലേയ്ക്കും, സാധാരണ നിലയിലേയ്ക്കും തിരിച്ചുവരുവാനുള്ള വർധിച്ച ദൃഢനിശ്ചയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത് നമുക്കു വീണ്ടും പൊരുതേണ്ടിയിരിക്കുന്നു.

നിലവിലെ സാമ്പത്തികസ്ഥിതിയുടെ അവലോകനം

4. പകർച്ചവ്യാധിക്കെതിരായ സക്രിയമായ സമഗ്രതന്ത്രത്തിൻറെ ആദ്യഭാഗമായി റിസർവ് ബാങ്ക് ഏറ്റെടുക്കാൻ നിർദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുന്നതിന് മുമ്പ്, നിലവിലുള്ള സ്ഥൂലസാമ്പത്തിക ധനസ്ഥിതിയെക്കുറിച്ച് ഞാൻ സൂചിപ്പിക്കട്ടെ. അതിലൂടെ, ഏതു സാഹചര്യത്തിലാണ് ഇന്നത്തെ നടപടികൾ സ്വീകരിക്കുന്നതെന്ന് മനസിലാക്കി അനുമോദിക്കാനാവും.

5. സാമ്പത്തികവും, ധനപരവുമായ ഉത്തേജനത്തിൻറെ പിന്തുണയോടെ രാജ്യങ്ങൾ വളർച്ചാസങ്കേതങ്ങൾ പുതുക്കുമ്പോൾ ആഗോളസമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിൻറെ സൂചനകൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നാലും, വിവിധരാജ്യങ്ങളിലും, വ്യത്യസ്തമേഖലകളിലും പ്രവർത്തനങ്ങൾ സമതുലിതമല്ല. ഭാവിയെ സംബന്ധിച്ച കാഴ്ചപ്പാട് വളരെ അനിശ്ചിതവും, താഴേയ്ക്കുള്ള അപകടസാധ്യതകളാൽ ആവൃതവുമാണ്. വികസിത സമ്പദ്‌വ്യവസ്ഥകളിലും (എഇ), ചില വികസ്വര മാർക്കറ്റ്‌ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലും (ഇഎംഇ), 2021 വേനൽക്കാലത്തോടെയും, മിക്കവാറുമുള്ള മറ്റു രാജ്യങ്ങളിൽ 2022 രണ്ടാം പകുതിയോടെയും വാക്സിനുകൾ ലഭ്യമാകുമെന്ന ധാരണയിൽ 2021 ഏപ്രിലിൽ അന്താരാഷ്ട്ര നാണയനിധി (ഐ‌എം‌എഫ്) ആഗോള വളർച്ചാപ്രവചനം 2021 ൽ 6.0 ശതമാനം വരെ എന്ന് (2021 ജനുവരിയിൽ പ്രതീക്ഷിച്ച 5.5 ശതമാനത്തിൽ നിന്ന്) പരിഷ്കരിച്ചിരുന്നു. ലോക ചരക്ക് വ്യാപാരം കഴിഞ്ഞവർഷത്തെ ഇതേസമയത്തേതിൽ നിന്ന് 2021 ഫെബ്രുവരിയിൽ 5.4 ശതമാനം വളർച്ചനേടിക്കൊണ്ട്. അതിൻറെ സമീപകാലത്തെ ഉയർച്ച നിലനിർത്തുകയുണ്ടായി. ഉപഭോക്തൃവിലസൂചിക (സിപിഐ) പണപ്പെരുപ്പം പ്രധാന എ.ഇ.കൾക്ക് ഗുണകരമല്ലാതെ തുടർന്നു. എന്നാൽ, ചില ഇ‌.എം‌.ഇ.കളിൽ‌, ആഗോള ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും വില ഉറപ്പാക്കിയതിൻറെ ഫലമായി ലക്ഷ്യങ്ങൾക്ക് മുകളിൽ നിലകൊണ്ടു. വാക്സിനെ സംബന്ധിച്ച് ശുഭാപ്തിവിശ്വാസം ഉണ്ടായതിനാൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉണ്ടായ ചാഞ്ചാട്ടത്തെത്തുടർന്ന് ആഗോള ധനവിപണി ഏപ്രിലിൽ ഊർജ്വസ്വലത വീണ്ടെടുത്തു.

6. ആഭ്യന്തര സംഭവവികാസങ്ങളിലേക്ക് നീങ്ങുമ്പോൾ, കാർഷിക മേഖലയുടെ പുന:സ്ഥാപനമാണ് മൊത്തത്തിലുള്ള വിതരണ വ്യവസ്ഥകൾക്ക് അടിസ്ഥാനം. 2020-21 ലെ റെക്കോർഡ് ഭക്ഷ്യധാന്യ ഉൽപാദനവും, ബഫർ സ്റ്റോക്കുകളും ഗ്രാമീണതലത്തിലെ ഡിമാൻറ്, തൊഴിൽ, കയറ്റുമതി ഉൾപ്പെടെയുള്ള കാര്യങ്ങളിലെ കാർഷിക അസംസ്കൃത വസ്തു ലഭ്യത, വിതരണം എന്നിവയുടെ രൂപത്തിൽ സമ്പദ്‌വ്യവസ്ഥയുടെ മറ്റ് മേഖലകൾക്ക് ഭക്ഷ്യ സുരക്ഷയും പിന്തുണയും നൽകുന്നുണ്ട്. ഇന്ത്യയിലെ കാലാവസ്ഥാവകുപ്പ് (ഐ‌എം‌ഡി) ഒരു സാധാരണ മൺസൂൺ പ്രവചിചിട്ടുണ്ട്. അത് 2021-22 കാലഘട്ടത്തിൽ ഗ്രാമീണ ഡിമാൻറും മൊത്തത്തിലുള്ള ഉൽപാദനവും നിലനിർത്തുമെന്ന് കരുതാം. അത് പണപ്പെരുപ്പസമ്മർദത്തെ കുറയ്ക്കാ നുതകുന്നതായിരിക്കുകയും ചെയ്യും.

7. മൊത്തമുള്ള ഡിമാൻഡ് സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് കോൺടാക്റ്റ്-ഇൻറൻസീവ് സേവനങ്ങളിൽ, കോവിഡ് സാഹചര്യം എങ്ങനെ മാറ്റം വരുത്തുന്നു എന്നതിനെ ആശ്രയിച്ച് ഒരു താൽക്കാലിക ഇടിവ് ഉണ്ടാക്കാനിടയുണ്ട്. നിയന്ത്രണങ്ങളും, അടച്ചിടൽ നടപടികളും പ്രാദേശികാടിസ്ഥാനത്തിലാക്കുകയും, ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്നതിനാൽ, ബിസിനസ് സ്ഥാപനങ്ങളും, ഗൃഹവാസികളും അതിനോടു പൊരുത്തപ്പെടാൻ പഠിക്കുന്നു. തന്മൂലം, ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് മൊത്തം ഡിമാൻഡിലുള്ള കുറവ് മിതമായതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉൽപ്പാദന യൂണിറ്റുകളിലുണ്ടായ തടസ്സം വളരെ മിതമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉപഭോഗവസ്തുക്കളുടെ വിൽപ്പന 2021 ജനുവരി-മാർച്ച് മാസങ്ങളിൽ ഇരട്ട അക്കത്തിലേയ്ക്ക് ഉയർന്നു. ശരാശരി പ്രതിദിന വൈദ്യുതി ഉൽപാദനം ഏപ്രിലിൽ മുൻ വർഷത്തെ ഇതേ സമയത്തെക്കാൾ 40.0 ശതമാനം വർദ്ധിച്ചു. റെയിൽ ചരക്കുനീക്കം ഏപ്രിലിൽ മുൻ വർഷത്തെക്കാൾ 76 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. ഏപ്രിലിലെ ടോൾ കളക്ഷൻ സൂചിപ്പിക്കുന്നത് 2021 ഏപ്രിലിൽ യാത്രാനീക്കങ്ങൾ പെട്ടെന്ന് നിർത്തിയതിൽ ഉണ്ടായതിൻറെയത്രയല്ലെങ്കിലും, ഏപ്രിലിലെ ടോൾ ശേഖരം കുറഞ്ഞു എന്നാണ്. മാർച്ചിനെ അപേക്ഷിച്ച് 2021 ഏപ്രിലിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ മിതമായ തോതിലായിരുന്നു എന്നാണ് കാണിക്കുന്നത്. ട്രാക്ടർ മേഖലയിൽ ശക്തമായ വേഗത തുടരുന്നുണ്ട്. ഉൽപ്പാദന തലത്തിൽ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പി‌എം‌ഐ) 2021 ഏപ്രിലിൽ മുൻ മാസത്തെ 55.4 എന്ന നിലയിൽ നിന്ന് 55.5 എന്ന നിലയിലേക്കെത്തി വർദ്ധിക്കുന്ന നില തുടർന്നു. മൊത്തത്തിൽ, ഉയർന്ന ആവൃത്തി സൂചകങ്ങൾ സമ്മിശ്ര സൂചനകളാണ് നൽകുന്നത്. സ്ഥൂലസാമ്പത്തിക ധനമേഖലാ സാഹചര്യങ്ങളിൽ രണ്ടാമത്തെ തരംഗത്തിൻറെ സ്വാധീനം തത്സമയം വിലയിരുത്തുന്നതിന് ലഭ്യമാകുന്ന കണക്കുകളെല്ലാം റിസർവ് ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായിരിക്കും.

8. സിപിഐ പണപ്പെരുപ്പം 2021 മാർച്ചിൽ 5.5 ശതമാനമായി ഉയർന്നു. ഒരു മാസം മുമ്പ് 5.0 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടേയും, ഇന്ധനത്തിൻറേയും വിലക്കയറ്റത്തിൻറെ പശ്ചാത്തലത്തിൽ പ്രധാന പണപ്പെരുപ്പം ഉയർന്നു. ഉപഭോക്തൃകാര്യവകുപ്പിൽനിന്നുളള (ഡിസി‌എ) 2021 ഏപ്രിലിലെ ധാന്യങ്ങളുടെയും ഉയർന്ന ഫ്രീക്വൻസിയിലുള്ള ഭക്ഷ്യവസ്തുക്കളുടെയും വിലവിവര സൂചിക പ്രകാരം പച്ചക്കറികളുടെയും വില കൂടുതൽ മയപ്പെടുകയും, അതേസമയം പയർവർഗ്ഗങ്ങളിലും ഭക്ഷ്യ എണ്ണകളിലും വില സമ്മർദ്ദം നിലനിൽക്കുകയും ചെയ്തതായി കാണുന്നു. പെട്രോളിൻറേയും ഡീസലിൻറേയും വില ഏപ്രിലിൽ കുറഞ്ഞു. ഉൽ‌പാദനവും സേവനങ്ങളും സംബന്ധിച്ച പി‌എം‌ഐകളും വർദ്ധിച്ചുവരുന്ന ഡബ്ല്യുപി‌ഐ പണപ്പെരുപ്പവും അസംസ്കൃത വസ്തുക്കളുടെ വിലയുടെ സമ്മർദ്ദത്തിൽ സ്ഥിരത കാണിക്കുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് മെയ് 12 ന് പുറത്തിറക്കിയ പ്രസ്താവന ഏപ്രിലിലെ പണപ്പെരുപ്പം സംബന്ധിച്ച കാര്യത്തിൽ കൂടുതൽ വെളിച്ചം വീശുന്നുണ്ട്. മുന്നോട്ട് പോകുമ്പോൾ, ഐ‌എം‌ഡി പ്രവചിക്കുന്നത് പോലെ ഒരു സാധാരണ തെക്ക്-പടിഞ്ഞാറൻ മൺസൂൺ ലഭിക്കുകയാണെങ്കിൽ ഭക്ഷ്യവസ്തുക്കളുടെ വിലവർധനാസമ്മർദ്ദം, പ്രത്യേകിച്ച് ധാന്യങ്ങളിലും പയർവർഗ്ഗങ്ങളിലുള്ളവ പിടിച്ചു നിറുത്താൻ കഴിയും. വിവിധമേഖലകൾ ഉടനീളമുള്ള അസംസ്കൃതവിലകളുടെ സമ്മർദ്ദം, ആഗോള ചരക്കുകളുടെ വിലഉരുന്നതുമൂലം ആശങ്കാകുലമായി തുടരുന്നു. കോവിഡ്-19 അണുബാധയും, പ്രാദേശിക അടച്ചുപൂട്ടലുകളും, വിതരണ ശൃംഖലകളിലും ചരക്കു നീക്കത്തിലും ഉണ്ടാക്കുന്ന സ്വാധീനം ഈ വർഷത്തെ ബാക്കി സമയത്തിലെ പണപ്പെരുപ്പത്തിൻറെ പാത രൂപപ്പെടുത്തും.

9. വിദേശമേഖലയിൽ, ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും, ഇറക്കുമതിയും 2021 മാർച്ചിൽ കുത്തനെ ഉയർന്നു. 2020-21 വർഷത്തിൽ, വ്യാപാരക്കമ്മി ഒരു വർഷം മുമ്പ് ഉണ്ടായിരുന്ന 161 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 98.6 ബില്യൺ യുഎസ് ഡോളറായി ചുരുങ്ങി. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട പ്രാഥമികകണക്കുകൾ സൂചിപ്പിക്കുന്നത് 2021 ഏപ്രിലിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും വിശാലമായ അടിസ്ഥാനത്തിലുള്ള ശക്തമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്നാണ്. 2020 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ മിച്ചം രേഖപ്പെടുത്തിയിരുന്ന കറണ്ട് അക്കൗണ്ട് ബാലൻസ് മലക്കംമറിഞ്ഞ് 2020-21 ൻറെ മൂന്നാം പാദത്തിൽ ജിഡിപിയുടെ 0.2 ശതമാനം എന്ന നിലയിൽ നേർത്ത കമ്മിയായി മാറി. 2021 ഏപ്രിൽ 30 ന് 588 ബില്യൺ യുഎസ് ഡോളറായിരുന്നു ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം. ഇത് ആഗോളമാറ്റങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നുണ്ട്.

10. സമൃദ്ധവും മിച്ചം കാട്ടിയതുമായ ലിക്വിഡിറ്റി സാഹചര്യത്തിൽ ആഭ്യന്തര സാമ്പത്തിക സ്ഥിതി നന്നായി തുടർന്നു. 2021 ഏപ്രിലിൽ ലിക്വിഡിറ്റി അഡ്ജസ്റ്റ്മെൻറ് സൗകര്യ (LAF) പ്രകാരം ശരാശരി പ്രതിദിന അറ്റ ലിക്വിഡിറ്റി ആഗിരണം 5.8 ലക്ഷം കോടി രൂപയായിരുന്നു. ജി-എസ്എപി 1.0 പ്രകാരമുള്ള ആദ്യ ലേലത്തിൽ 2021 ഏപ്രിൽ 15 ന് നടത്തിയ വിജ്ഞാപന തുകയായ 25,000 കോടി രൂപയ്ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ബിഡ്-കവർ അനുപാതം 4.1 എന്നതിൽ ഇത് പ്രതിഫലിക്കുന്നുണ്ട്. ജി-സെക് വരുമാനം മയപ്പെടുത്തുന്നതിന് ഇത് കാരണമായി. വിപണിയിൽ നിന്നുള്ള ഈ അനുകൂലപ്രതികരണം കണക്കിലെടുത്ത്, ജി-എസ്എപി 1.0 പ്രകാരം മൊത്തം 35,000 കോടി രൂപയ്ക്ക് സർക്കാർ സെക്യൂരിറ്റികളുടെ രണ്ടാമത്തെ ലേലം 2021 മെയ് 20 ന് നടത്താമെന്ന് തീരുമാനിച്ചു. ഈ സംവിധാനത്തിൻ കീഴിൽ ദ്രവ്യത ഉറപ്പാണെന്നതിനാൽ, റിസർവ് ബാങ്ക് ഇപ്പോൾ വളർച്ചാ പ്രതികരണങ്ങളെ പിന്തുണയ്ക്കുന്നതിനായി, പ്രത്യേകിച്ച് അടിത്തട്ടിലുള്ള അതിൻറെ ദ്രവ്യതാപ്രവർത്തനങ്ങളെ കൂടുതലായി വഴിതിരിച്ചുവിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അധിക നടപടികൾ

11. രണ്ടാമത്തെ തരംഗത്തിനെതിരായ പോരാട്ടത്തിൽ, സർക്കാർ, ആശുപത്രികൾ, ഡിസ്പെൻസറികൾ, ഫാർമസികൾ, വാക്സിൻ / മരുന്ന് നിർമ്മാതാക്കൾ / ഇറക്കുമതിക്കാർ, മെഡിക്കൽ ഓക്സിജൻ നിർമ്മാതാക്കൾ / വിതരണക്കാർ, ഗുരുതരമായ ആരോഗ്യ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ ഓപ്പറേറ്റർമാർ, വിതരണ ശൃംഖല തുടങ്ങിയവയ്ക്കും,, എല്ലാറ്റിനുമുപരിയായി ആരോഗ്യച്ചെലവിൽ പെട്ടെന്നുള്ള വർദ്ധനവ് നേരിടേണ്ടിവരുന്ന സാധാരണക്കാർക്കും സഹാ.കമായി സമഗ്രമായ ലക്ഷ്യം നിശ്ചയിച്ചുകൊണ്ടുള്ള നയപരമായ പ്രതികരണം ആവശ്യമാണ്. ചെറുകിട ബിസിനസ്സുകളും താഴെത്തട്ടിലുള്ള സാമ്പത്തിക സ്ഥാപനങ്ങളും രണ്ടാം തരംഗത്തിൽ അണുബാധയുടെ ഏറ്റവും വലിയ ആഘാതം നേരിടുന്നു. ഈ പശ്ചാത്തലത്തിൽ, സ്ഥൂലസാമ്പത്തികാവസ്ഥയേയും, സാമ്പത്തികവിപണി സാഹചര്യങ്ങളേയും കുറിച്ചുള്ള ഞങ്ങളുടെ നിരന്തരവിലയിരുത്തലിനെ അടിസ്ഥാനമാക്കി, ചുവടെ ചേർത്തിരിക്കുന്നതുപോലെയുള്ള കൂടുതൽ നടപടികൾ കൈക്കൊള്ളാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

അടിയന്തര ആരോഗ്യസേവനലഭ്യത സുഗമമാക്കുന്നതിന് 50,000 കോടി രൂപയുടെ ടേം ലിക്വിഡിറ്റി സൗകര്യം

12. രാജ്യത്ത് കോവിഡ് അനുബന്ധമായ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വർദ്ധിപ്പിക്കുന്നതിന് ഉടനടി ദ്രവ്യത ലഭ്യമാക്കുന്നതിന്, റിപ്പോ നിരക്കിൽ മൂന്ന് വർഷം വരെ കാലാവധിയുള്ള 50,000 കോടി രൂപയുടെ ഓൺ-ടാപ്പ് ലിക്വിഡിറ്റി ജാലകം 2022 മാർച്ച് 31 വരെ തുറക്കുന്നു. ഈ പദ്ധതി പ്രകാരം, വാക്സിൻ ഉൽ‌പാദനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ സ്ഥാപനങ്ങൾ‌ക്ക് ബാങ്കുകൾ‌ക്ക് പുതിയ വായ്‌പാസഹായം നൽ‌കാൻ‌ കഴിയും; വാക്സിനുകളുടെയും, മുൻ‌ഗണനാ മെഡിക്കൽ ഉപകരണ ങ്ങളുടെയും ഇറക്കുമതിക്കാർ/വിതരണക്കാർ; ആശുപത്രികൾ/ ഡിസ്പെൻസറി കൾ; പാത്തോളജി ലാബുകൾ; ഓക്സിജൻ, വെൻറിലേറ്ററുകൾ എന്നിവയുടെ നിർമ്മാതാക്കളും വിതരണക്കാരും; വാക്സിനുകളും കോവിഡ് അനുബന്ധ മരുന്നുകളും ഇറക്കുമതി ചെയ്യുന്നവർ; ലോജിസ്റ്റിക് സ്ഥാപനങ്ങൾ കൂടാതെ ചികിത്സയ്ക്കായി രോഗികൾക്കും ഈ സൗകര്യം ഉപയോഗിക്കാൻ കഴിയും.

13. 2022 മാർച്ച് 31 വരെ മുൻ‌ഗണനാമേഖലയിൽ ഈ വായ്പകളെ ഉൾപ്പെടുത്താൻ അനുവദിച്ചുകൊണ്ട് ഈ പദ്ധതിയിൻകീഴിൽ വായ്പകൾ വേഗത്തിൽ വിതരണം ചെയ്യുന്നതിന് ബാങ്കുകൾക്ക് പ്രോത്സാഹനം നൽകുകയാണ്. തിരിച്ചടവ് അല്ലെങ്കിൽ കാലാവധി പൂർത്തിയാകുന്നതുവരെ മുൻ‌ഗണനാ മേഖലയിൽ ഈ വായ്പകളെ തരംതിരിക്കുന്നത് തുടരും. ബാങ്കുകൾക്ക് ഈ വായ്പകൾ വായ്പാവശ്യക്കാർക്ക് നേരിട്ട് നൽകുകയോ, അല്ലെങ്കിൽ റിസർവ് ബാങ്ക് നിയന്ത്രണമുള്ള ഇടനില ധനകാര്യസ്ഥാപനങ്ങൾ വഴി ഈ വായ്പകൾ കൈമാറുകയോ ചെയ്യാം. ഈ പദ്ധതി പ്രകാരം ബാങ്കുകൾ ഒരു കോവിഡ് ലോൺ ബുക്ക് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു അധിക പ്രോത്സാഹനം എന്ന നിലയിൽ, അത്തരം വായ്പ നൽകുന്ന ബാങ്കുകൾക്ക് അവരുടെ മിച്ച പണലഭ്യതയിൽ കോവിഡ് ലോൺ ബുക്കിനു തുല്യമായ തുക വരെ ആർ‌ബിഐയുടെ റിവേഴ്സ് റിപ്പോ ജാലകത്തിൻ കീഴിൽ സൂക്ഷിക്കാൻ അർഹതയുണ്ട്. അത് റിപ്പോ നിരക്കിനേക്കാൾ 25 ബി‌പി‌എസ് കുറഞ്ഞ നിരക്കിലായിരിക്കും. അല്ലെങ്കിൽ, മറ്റൊരു രീതിയിൽ ആണെങ്കിൽ, റിവേഴ്സ് റിപ്പോ നിരക്കിനേക്കാൾ 40 ബിപിഎസ് കൂടുതലായ നിരക്കിൽ അത് ലഭ്യമാകും.

സ്മാൾ ഫിനാൻസ് ബാങ്കുകൾക്കായി (എസ്‌എഫ്‌ബി) പ്രത്യേക ദീർഘകാല റിപ്പോ പ്രവർത്തനങ്ങൾ (എസ്‌എൽ‌ടി‌ആർ‌ഒ)

14. സ്മാൾ ഫിനാൻസ് ബാങ്കുകൾ (എസ്‌എഫ്‌ബി) വ്യക്തികൾക്കും, ചെറുകിട ബിസിനസുകൾക്കും അന്തിമതലത്തിൽ വായ്പ വിതരണം ചെയ്യുന്നതിനുള്ള ഒരു സ്ഥാപനമായി പ്രവർത്തിച്ചുകൊണ്ട് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പകർച്ചവ്യാധിയുടെ നിലവിലെ തരംഗം പ്രതികൂലമായി ബാധിച്ച ചെറുകിട ബിസിനസ്സ് യൂണിറ്റുകൾ, സൂക്ഷ്മ - ചെറുകിട വ്യവസായങ്ങൾ, മറ്റ് അസംഘടിത മേഖല സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതിന്, 10,000 ഡോളറിൻറെ പ്രത്യേക മൂന്ന് വർഷത്തെ ദീർഘകാല റിപ്പോ സൗകര്യങ്ങൾ (എസ്എൽടിആർഒ) ലഭ്യമാക്കാൻ തീരുമാനിച്ചു. ഇതിലൂടെ എസ്‌എഫ്‌ബികൾ‌ക്ക് 10 ലക്ഷം രൂപവരെ ഇടപാടുകാർക്ക്പുതിയ വായ്പ നൽകാൻ സാധിക്കും. ഈ സൗകര്യം 2021 ഒക്ടോബർ 31 വരെ ലഭ്യമാകും.

സ്മാൾ ഫിനാൻസ് ബാങ്കുകൾ (എസ്‌എഫ്‌ബി) എം‌എഫ്‌ഐകൾക്ക് നൽകുന്ന വായ്പകൾ മുൻ‌ഗണനാ മേഖലാ വായ്പയായി തരംതിരിക്കാം.

15. നിലവിൽ, സ്മാൾ ഫിനാൻസ് ബാങ്കുകൾ (എസ്‌എഫ്‌ബി) മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് (എം‌എഫ്‌ഐ) വായ്പ നൽകുന്നത് മുൻ‌ഗണനാ മേഖല വായ്പയായി (പി‌എസ്‌എൽ) കണക്കാക്കുന്നുണ്ടായിരുന്നില്ല. പകർച്ചവ്യാധികൾ മൂലമുണ്ടായ പുതിയ വെല്ലുവിളികൾ കണക്കിലെടുത്ത്, ചെറിയ എം‌എഫ്‌ഐകളുടെ വർദ്ധിച്ചുവരുന്ന ലിക്വിഡിറ്റി ആവശ്യം പരിഹരിക്കുന്നതിന്, ചെറിയ എം‌എഫ്‌ഐകൾക്ക് (500 കോടി വരെ ആസ്തി വലുപ്പമുള്ള) പുതിയ വ്യക്തിഗതവായ്പ നൽകുന്നത് മുൻഗണനാ വായ്പയായി കണക്കാക്കാൻ ഇപ്പോൾ അനുമതി നൽകുന്നു. ഈ സൗകര്യം 2022 മാർച്ച് 31 വരെ ലഭ്യമാകും.

എം എസ് എം ഇ സംരംഭകർക്കുള്ള വായ്പ

16. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) വായ്പക്കാർക്ക് വായ്പാ ലഭ്യതാപ്രവാഹം വർദ്ധിപ്പിക്കുന്നതിനായി, 2021 ഫെബ്രുവരിയിൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ പുതിയ എംഎസ്എംഇ വായ്പക്കാർക്ക് വിതരണം ചെയ്ത വായ്പാതുക, ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) കണക്കാക്കുന്നതിനുള്ള അവരുടെ ഡിമാൻഡ്, ടൈം ബാധ്യതകളിൽ നിന്ന് (എൻ‌ഡി‌ടി‌എൽ) കുറയ്ക്കാൻ അനുവദിച്ചിരുന്നു. ബാങ്കു വായ്പയെടുക്കാത്ത എം‌എസ്‌എം‌ഇകളെ ബാങ്കിംഗ് സംവിധാനത്തിൽ കൊണ്ടുവരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്, നിലവിൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 2021 ഒക്ടോബർ 1 ന് അവസാനിക്കുന്ന രണ്ടാഴ്ച വരെയുള്ള ഈ ഇളവ് 2021 ഡിസംബർ 31 വരെ നീട്ടുന്നു.

വ്യക്തികൾ, ചെറുകിട ബിസിനസ് സംരംഭങ്ങൾ, എം‌എസ്എംഇകൾ എന്നിവയുടെ കോവിഡുമായി ബന്ധപ്പെട്ട, സമ്മർദ്ദം നേരിടുന്ന ആസ്തികൾക്കായുള്ള റെസല്യൂഷൻ ചട്ടക്കൂട് 2.0.

17. കഴിഞ്ഞ ചില ആഴ്ച്ചകളിൽ ഇന്ത്യയിൽ ഉണ്ടായ കോവിഡ്-19 പകർച്ചവ്യാധിയുടെ പുനർവ്യാപനവും, പ്രാദേശിക / മേഖലാതലങ്ങളിൽ സ്വീകരിച്ച നിയന്ത്രണ നടപടികളും പുതിയ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുകയും, സാമ്പത്തിക പുനരുജ്ജീവനത്തിനായുള്ള ശ്രമങ്ങളെ പ്രതി കൂലമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ വായ്പയെടുക്കുന്നവരിൽ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്ന ദുർബലവിഭാഗം, വ്യക്തിഗത വ്യായ്പയെടുത്തവർ, ചെറുകിട ബിസിനസുകൾ, എംഎസ്എംഇകൾ എന്നിവയാണ്. വായ്പയെടുക്കുന്നവരുടെ ഈ ഗ്രൂപ്പുകളെ പ്രത്യേകമായി ലക്ഷ്യമിട്ട് ഇനിപ്പറയുന്ന നടപടികൾ ഇന്ന് പ്രഖ്യാപിക്കുന്നു.

എ) വ്യക്തിഗതവായ്പക്കാർ, ചെറുകിട ബിസിനസ് സ്ഥാപനങ്ങൾ, എം എസ് എം ഇ കൾ എന്നിവയിൽ 25 ലക്ഷം രൂപ വരെ മൊത്തംവായ്പയുള്ള വായ്പാ ഇടപാടുകാരിൽ മുൻ കാലങ്ങളിലെ ഏതെങ്കിലും വായ്പാ പുന:ക്രമീകരണ ചട്ടക്കൂടുപ്രകാരമുള്ള സൗകര്യം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തവരും, (2020 ആഗസ്റ്റ് 6 ലെ പുന:ക്രമീകരണ ചട്ടക്കൂട് 1.0 ഉൾപ്പെടെ) വായ്പകൾ 2021 മാർച്ച് 31 ന് സ്റ്റാൻഡേർഡ് വിഭാഗത്തിൽ തുടരുന്ന വരുമായ ഇടപാടുകാർ പുന:ക്രമീകരണ ചട്ടക്കൂട് 2.0 യിൽ പരിഗണിക്കാൻ യോഗ്യതയുള്ളവരായിരിക്കും. ഈ മുന്നോട്ടുവച്ച ചട്ടക്കൂട് പ്രകാരം പുന:ക്രമീകരണം 2021 സെപ്തംബർ 30 വരെയായിരിക്കും. ഈ നടപടി തുടങ്ങിയാൽ 90 ദിവസത്തിനകം അതു പൂർത്തിയാക്കണം.

ബി) പുന:ക്രമീകരണ ചട്ടക്കൂട് 1.0 പ്രകാരം വായ്പകൾക്ക് പുന:ക്രമീകരണ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ള വ്യക്തിഗത വായ്പക്കാരും, ചെറുകിട ബിസിനസുകാരും 2 വർഷത്തിന് താഴെയാണ് അപ്രകാരം പുന:ക്രമീകരണം നടത്തിക്കിട്ടിയിട്ടുള്ളതെങ്കിൽ കൂടുതൽ കാലത്തേയ്ക്ക് മൊറട്ടോറിയത്തിൻറെ കാലാവധി വർദ്ധിപ്പിക്കുന്നതിനും കൂടാതെ/അല്ലെങ്കിൽ ശേഷിക്കുന്ന പുന:ക്രമീകരണ കാലാവധി മൊത്തം 2 വർഷം വരെ എന്ന രീതിയിൽ നീട്ടുന്നതിനും അനുവദിച്ചിരിക്കുന്നു. മറ്റ് വ്യവസ്ഥകൾ അപ്രകാരം തന്നെ തുടരുന്നതായിരിക്കും.

സി) നേരത്തെ പുനഃസംഘടിപ്പിക്കപ്പെട്ട ചെറുകിട ബിസിനസ്സുകളെയും എം‌എസ്‌എം‌ഇകളെയും സംബന്ധിച്ചിടത്തോളം, പ്രവർത്തന മൂലധന ചക്രം, മാർജിനുകൾ മുതലായവയുടെ പുനർനിർണയത്തെ അടിസ്ഥാനമാക്കി പ്രവർത്തന മൂലധനം അനുവദിച്ച പരിധികൾ പുനരവലോകനം ചെയ്യുന്നതിന് വായ്പ നൽകുന്ന സ്ഥാപനങ്ങളെ ഒറ്റത്തവണയുള്ള നടപടി എന്ന നിലയിൽ അനുവദിച്ചിരിക്കുന്നു.

കെ‌വൈ‌സി ആവശ്യകതകൾ‌ പാലിക്കുന്നതിൽ യുക്തിസഹമായ കാര്യങ്ങൾ

18. ഇടപാടുകാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായുള്ള റിസർവ് ബാങ്കിൻറെ ഉദ്യമങ്ങളുടെ ഭാഗമായി നിലവിലുള്ള കെ‌വൈ‌സി മാനദണ്ഡങ്ങളിലെ ചില ഘടകങ്ങൾ യുക്തിസഹമാക്കാൻ തീരുമാനിച്ചു. ഇവയിൽ (എ) പുതിയ വിഭാഗങ്ങളായ പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനങ്ങൾ, ഓതറൈസ്ഡ് സിഗ്നേറ്ററികൾ, ലീഗൽ എൻറിറ്റി സ്ഥാപനങ്ങളുടെ പ്രയോജനനേടുന്ന ഉടമകൾ എന്നിവർക്കും, കെ‌വൈ‌സിയുടെ ആനുകാലിക പുതുക്കലിനുമായി വി-സി‌ഐ‌പി (വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയൽ പ്രക്രിയ) എന്നറിയപ്പെടുന്ന വീഡിയോ കെ‌വൈ‌സിയുടെ വ്യാപ്തി വർദ്ധിപ്പിക്കുക; (ബി) നോൺ ഫേസ് ടു ഫേസ് മോഡിൽ ആധാർ ഇ-കെ‌വൈ‌സി പ്രാമാണീകരണത്തിൻറെ അടിസ്ഥാനത്തിൽ തുറന്ന പരിമിതമായ കെ‌വൈ‌സി അക്കൗണ്ടുകൾ പൂർണമായും കെ‌വൈ‌സി അനുസരിച്ചുള്ള അക്കൗണ്ടുകളായി പരിവർത്തനം ചെയ്യുക; (സി) വി-സി‌ഐ‌പിക്കായി കെ‌വൈ‌സി ഐഡൻറിഫയർ ഓഫ് സെൻ‌ട്രലൈസ്ഡ് കെ‌വൈ‌സി രജിസ്ട്രി (സി‌കെ‌വൈ‌സി‌ആർ) ഉപയോഗിക്കുന്നതിനും തിരിച്ചറിയൽ തെളിവായി ഇലക്ട്രോണിക് രേഖകൾ (ഡിജിലോക്കർ വഴി നൽകിയ ഐഡന്റിറ്റി ഡോക്യുമെന്റുകൾ ഉൾപ്പെടെ) സമർപ്പിക്കുന്നതിനും അനുവദിക്കുക; (ഡി) ഉപഭോക്താക്കളുടെ കെ‌വൈ‌സി വിശദാംശങ്ങൾ‌ കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഡിജിറ്റൽ ചാനലുകളുടെ ഉപയോഗം ഉൾപ്പെടെ കൂടുതൽ‌ ഉപഭോക്തൃ സൗഹൃദ ഓപ്ഷനുകൾ‌ അവതരിപ്പിക്കുക എന്നിവയാണ് ഇതിൽ പെടുക.

19. കൂടാതെ, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, കാലാകാലങ്ങളിൽ കെ വൈ സി അപ്‌ഡേറ്റ് ചെയ്യേണ്ട / അവശേഷിച്ചതായ ഉപഭോക്തൃ അക്കൗണ്ടുകൾക്ക്, മറ്റേതെങ്കിലും കാരണത്താലോ ഏതെങ്കിലും റെഗുലേറ്റർ / എൻഫോഴ്‌സ്‌മെൻറ് ഏജൻസി / കോടതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചോ ഉള്ള വാറണ്ടൊന്നും ഇല്ലാത്തപക്ഷം, ഉപഭോക്തൃ അക്കൗണ്ടുകളുടെ ഇടപാടുകളിൽ 2021 ഡിസംബർ 31 വരെ ശിക്ഷാനടപടികളൊന്നും പാടില്ലെന്ന് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുന്നു. അക്കൗണ്ടുള്ളവർ ഈ കാലയളവിൽ അവരുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

ഫ്ലോട്ടിംഗ് പ്രൊവിഷനുകളുടെയും കൗണ്ടർ‌സൈക്ലിക്കൽ പ്രൊവിഷനിംഗ് ബഫറിൻറേയും ഉപയോഗം

20. ബാങ്കുകളിലുള്ള പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ലഘൂകരിക്കുന്നതിനും, മൂലധനം നിലനിറുത്തുന്നതിനുള്ള നടപടി എന്ന നിലയിലും, 2020 ഡിസംബർ 31 വരെ വച്ചിട്ടുള്ള ഫ്ലോട്ടിംഗ് പ്രൊവിഷനുകളോ കൗണ്ടർസൈക്ലിക് പ്രൊവിഷനിംഗ് ബഫറോ അവരുടെ ബോർഡുകളുടെ മുൻകൂർ അനുമതിയോടെ, 100 ശതമാനം നിഷ്‌ക്രിയ ആസ്തികൾക്കായുള്ള പ്രത്യേക പ്രൊവിഷനുവേണ്ടി ഉപയോഗിക്കാൻ ബാങ്കുകളെ അനുവദിക്കുന്നു. അത്തരം ഉപയോഗത്തിന് ഉടനെ അനുമതി നൽകുന്നു. 2022 മാർച്ച് 31 വരെ ഇത് തുടരുന്നതാണ്.

സംസ്ഥാന സർക്കാരുകൾക്കുള്ള ഓവർ ഡ്രാഫ്റ്റ് (ഒഡി) സൗകര്യത്തിലെ ഇളവ്

21. സംസ്ഥാന സർക്കാരുകളുടെ പണലഭ്യതയും, വിപണി കടമെടുപ്പും കണക്കിലെടുത്ത് അവരുടെ ധനസ്ഥിതി അല്പം കൂടി മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിന്, ഓവർ ഡ്രാഫ്റ്റ് (ഒഡി) സൗകര്യങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചില ഇളവുകൾ അനുവദിക്കുകയാണ്. അതനുസരിച്ച്, ഒരു പാദവർഷത്തിൽ ഓവർഡ്രാഫ്റ്റിൻറെ പരമാവധി ദിവസങ്ങളുടെ എണ്ണം 36 ൽ നിന്ന് 50 ദിവസമായും, തുടർച്ചയായ ഓവർഡ്രാഫ്റ്റ് ദിവസങ്ങളുടെ എണ്ണം 14 ൽ നിന്ന് 21 ദിവസമായും വർദ്ധിപ്പിക്കുന്നു. ഈ സൗകര്യം 2021 സെപ്റ്റംബർ 30 വരെ ലഭ്യമാകും. സംസ്ഥാനങ്ങളുടെ വേയ്സ് ആന്റ് മീൻസ് അഡ്വാൻസ് (ഡബ്ല്യുഎം‌എ) പരിധി 2021 ഏപ്രിൽ 23 ന് ഇതിനകം തന്നെ വർദ്ധിപ്പിച്ചിട്ടുണ്ട്.

22. എല്ലാ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പ്രസക്തമായ സർക്കുലറുകളും അറിയിപ്പുകളും ഇന്ന് മുതൽ പ്രത്യേകം നൽകും.

ഉപസംഹാര കുറിപ്പ്

23. സാധ്യമായ എല്ലാ വഴികളിലൂടെയും മനുഷ്യജീവിതം സംരക്ഷി ക്കുകയും ഉപജീവനമാർഗം പുന:സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഉടനടിയുള്ള ലക്ഷ്യം. രണ്ടാമത്തെ തരംഗം ബലഹീനമാണെങ്കിലും മറികടക്കാൻ എളുപ്പമല്ല. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇരുണ്ട വേളകളിലാണ് നാം വെളിച്ചത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കഴിഞ്ഞ വർഷത്തെ നമ്മുടെ അനുഭവത്തിൽ നിന്ന് നമുക്ക് പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. അന്ന് ഒരു രാജ്യമെന്ന നിലയിൽ നാം ഒത്തുചേർന്ന് പകർച്ചവ്യാധിയുടെ ആദ്യ തരംഗം അടിച്ചേൽപ്പിച്ച ഒരു തലമുറയിലെതന്നെ ഏറ്റവും വലിയ വെല്ലുവിളിയെ അതിജീവിക്കുകയുണ്ടായി.

24. റിസർവ് ബാങ്കിനെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമായി നിലനിൽക്കുന്നുവെന്നും വിപണികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഞങ്ങൾ യുദ്ധസന്നദ്ധരായി നിൽക്കുകയാണ്. ദുരിതത്തിൻറെ ഈ വേളയിൽ നമ്മുടെ പൗരന്മാർ അനുഭവിക്കുന്ന അതികഠിനമായ ദുരിതങ്ങൾ പരിഹരിക്കുന്നതിന് ഞങ്ങൾ സർക്കാരുമായി അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കും. ആവശ്യമായി വന്നാൽ പാരമ്പര്യരീതി വിട്ടുമാറിപോകാനും സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം പുതിയ രീതിയിൽ പ്രതികരിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവരുന്ന സാഹചര്യത്തിൽ, നമുക്ക് നമ്മുടെ ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ന്, ഞങ്ങൾ ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെ നേരിടാൻ ഞങ്ങൾ ചെറുതും വലുതുമായ നടപടികൾ സ്വീകരിച്ചു കൊണ്ട് വർഷം മുഴുവൻ സജീവമായിരിക്കും. സ്ഥൂലസാമ്പത്തിക-ധന സ്ഥിരതയോടു കൂടിയ ശക്തവും, സുസ്ഥിരവുമായ വളർച്ചയുടെ ഒരു കോവിഡനന്തര ഭാവിയിൽ നാം ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകും. പകർച്ചവ്യാധിയുടെ നിലവിലെ തരംഗം ഉയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ട് വീണ്ടും മുന്നോട്ടുവരാൻ ഞാൻ എല്ലാ പങ്കാളികളോടും അഭ്യർത്ഥിക്കുന്നു. സമാപനത്തിൽ, മഹാത്മാഗാന്ധിയുടെ വാക്കുകൾ ഞാൻ വീണ്ടും ഉദ്ധരിക്കുന്നു, “നമ്മുടെ വിശ്വാസം എപ്പോഴും കത്തുന്ന വിളക്ക് പോലെയാകണം, അത് നമുക്ക് പ്രകാശം തരുക മാത്രമല്ല, ചുറ്റുപാടുകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.” 2

നന്ദി, നമസ്‌ക്കാരം.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2021-2022/161


1 അവലംബം: മൈൻറ് ഓഫ് മഹാത്മാഗാന്ധി-132 (എഡ്.പ്രഭു ആൻറ് റാവു), മൂന്നാം എഡിഷൻ, 1968

2 അവലംബം: കളക്ററഡ് വർക്സ് ഒഫ് മഹാത്മാഗാന്ധി (സിഡബ്ളിയുഎംജി) വോളൃം 83, പേജ്. 411

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������