Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (175.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/04/2021
സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള വേയ്സ് ആൻറ് മീൻസ് അഡ്വാൻസ് പദ്ധതിയുടെ അവലോകനം

ഏപ്രിൽ 23, 2021

സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള
വേയ്സ് ആൻറ് മീൻസ് അഡ്വാൻസ് പദ്ധതിയുടെ അവലോകനം

സംസ്ഥാന സർക്കാരുകൾക്കുള്ള വേയ്സ് ആൻറ് മീൻസ് അഡ്വാൻസ് (ഡബ്ളിയു.എം.എ) ഉപദേശകസമിതി (ചെയർമാൻ, ശ്രീ. സുധീർ ശ്രീവാസ്തവ) ൻറെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ഭാരതീയ റിസർവ് ബാങ്ക് സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള വേയ്സ് ആൻറ് മീൻസ് അഡ്വാൻസ് പദ്ധതി പരിഷ്ക്കരിക്കുന്നു.

ഡബ്ളിയു. എം. എ. പരിധി

സംസ്ഥാന സർക്കാരുകളുടേയും, കേന്ദ്രഭരണപ്രദേശങ്ങളുടേയും ആകെ ചെലവ് 47010 കോടി രൂപ എന്നു കണക്കാക്കിയാണ് കമ്മിറ്റി ഡബ്ളിയു.എം.എ. പരിധി നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19 പകർച്ച വ്യാധിയുടെ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽകുന്നതിനാൽ ഇപ്പോഴുള്ള സംസ്ഥാന സർക്കാരുകളുടേയും, കേന്ദ്ര ഭരണപ്രദേശങ്ങളുടേയും ഇടക്കാല ഡബ്ളിയു.എം.എ. പരിധിയായ 51560 കോടി രൂപ എന്നത്. 2021 സെപ്തംബർ 30 വരെ, ആറു മാസത്തേക്ക് തുടരുന്നതായിരിക്കും.

അതിനുശേഷം റിസർവ് ബാങ്ക് പകർച്ചവ്യാധിയും, അതിൻറെ സമ്പദ് വ്യവസ്ഥയിലെ സ്വാധീനവും കണക്കിലെടുത്ത് ഡബ്ളിയു.എം.എ. പരിധി പുന: പരിശോധിക്കും.

പ്രത്യേക കടമെടുപ്പു സൗകര്യം. (എസ്.ഡി.എഫ്.)

ട്രഷറി ബില്ലുകളുടെ ലേലം (എറ്റിബികൾ) ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിൻറെ വിറ്റഴിക്കാൻ കഴിയുന്ന സെക്യൂരിറ്റികളിലുള്ള അവരുടെ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകളും, കേന്ദ്രഭരണപ്രദേശങ്ങളും എടുത്തിട്ടുള്ള എസ്.ഡി.എഫ്. തുടരും. ഓരോ വർഷവും സിഎസ്എഫ്, ജിആർഎഫ് എന്നിവയിൽ വർഷംതോറും നടത്തുന്ന അധികനിക്ഷേപങ്ങൾ ഉയർന്ന പരിധിയില്ലാതെ തന്നെ എസ്.ഡി.എഫ്. എടുക്കാൻ യോഗ്യമാണ്. എസ്.ഡി.എഫിൻറെ ദിവസം തോറുമുള്ള ഓപ്പറേറ്റിംഗ് പരിധി തീരുമാനിക്കുന്നതിന് സെക്യൂരിറ്റികളുടെ വിപണി വിലയിൽ 5 ശതമാനം ഹെയർകട്ട് ആണ് പൊതുവായി ബാധകമാക്കുക.

ഓവർ ഡ്രാഫ്റ്റ് (ഒഡി) നിയന്ത്രണങ്ങൾ

ഒഡിയുടെ കാര്യത്തിലുള്ള ഇടക്കാല ഇളവുകൾ 2021 മാർച്ച് 31 വരെയാണുള്ളത്. അതിനുശേഷം സംസ്ഥാനസർക്കാരുകൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഉള്ള ഒഡി നിയന്ത്രങ്ങളായിരിക്കും ബാധക മാവുക.

എസ്.ഡി.എഫ്., ഡബ്ളിയുഎംഎ, ഒഡി എന്നിവയുടെ പലിശ

എസ്.ഡി.എഫ്., ഡബ്ളിയുഎംഎ, ഒഡി എന്നിവയുടെ പലിശനിരക്ക് റിസർവ് ബാങ്കിൻറെ പോളിസി നിരക്കായ റെപ്പോ നിരക്കുമായി ബന്ധപ്പെട്ടു തന്നെ തുടരും. വായ്പ, നീക്കിയിരിപ്പായി തുടരുന്ന എല്ലാ ദിവസങ്ങൾക്കും പലിശ ഈടാക്കും.

നിലവിലെ നിരക്ക് താഴെ പറയും പ്രകാരമാണ്:

പദ്ധതി പരിധി പലിശനിരക്ക്
എസ്.ഡി.എഫ്. സിഎസ്എഫ്, ജിആർഎഫ് എന്നിവയിലെ വാർഷിക അധിക അറ്റനിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ എടുത്തത് റെപ്പോ നിരക്കിൽ നിന്ന് 2 ശതമാനം കുറവ്
ജി.സെക്ക് / എ ടി ബി കളിലെ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ എടുത്തത്
റെപ്പോ നിരക്കിൽ നിന്ന് 1 ശതമാനം കുറവ്
റെപ്പോ നിരക്കിൽ നിന്ന് 1 ശതമാനം കുറവ്
ഡബ്ളിയുഎംഎ വായ്പയെടുത്ത തീയതി മുതൽ 3 മാസത്തിനകംവരെ നീക്കായിരുപ്പ് റെപ്പോ നിരക്ക്
വായ്പയെടുത്ത തീയതി മുതൽ 3 മാസത്തിലധികം നീക്കായിരുപ്പ് റെപ്പോ നിരക്ക് + 1 ശതമാനം
ഒഡി ഡബ്ളിയു എം എ പരിധിയുടെ 100 ശതമാനം വരെ എടുത്തത് റെപ്പോ നിരക്ക് + 2 ശതമാനം
ഡബ്ളിയു എം എ പരിധിയുടെ 100 ശതമാനം കടന്നാൽ റെപ്പോ നിരക്ക് + 5 ശതമാനം

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2021-2022/102


അനുബന്ധം: സംസ്ഥാന സർക്കാരുകൾക്കും,
കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള ഡബ്ളിയു. എം. എ. പരിധി

ക്രമ നമ്പർ സംസ്ഥാനങ്ങൾ / യു.ടികൾ 2021 സെപ്തംബർ 30 വരെയുളള ഡബ്ളിയു. എം. എ. പരിധി
1 2 3
1 ആന്ധ്രാപ്രദേശ് 2.416.00
2 അരുണാചൽ പ്രദേശ് 312.00
3 ആസ്സാം 1,504.00
4 ബീഹാർ 2,272.00
5 ഛത്തീസ്ഗഡ് 1,056.00
6 ഗോവ 272.00
7 ഗുജറാത്ത് 3,064.00
8 ഹരിയാന 1,464.00
9 ഹിമാചൽ പ്രദേശ് 880.00
10 ജമ്മു ആൻറ് കാശ്മീർ 1,408.00
11 ഝാർഖണ്ഡ് 1,152.00
12 കർണാടക 3,176.00
13 കേരള 1,944.00
14 മധ്യപ്രദേശ് 2,560.00
15 മഹാരാഷ്ട്ര 5,416.00
16 മണിപൂർ 312.00
17 മേഘാലയ 280.00
18 മിസോറാം 256.00
19 നാഗാലാൻറ് 328.00
20 ഒഡീഷ 1,576.00
21 പഞ്ചാബ് 1,480.00
22 രാജസ്ഥാൻ 2,608.00
23 തമിഴ്നാട് 3,960.00
24 തെലങ്കാന 1,728.00
25 ത്രിപുര 408.00
26 ഉത്തർപ്രദേശ് 5,680.00
27 ഉത്തരാഖണ്ഡ് 808.00
28 പശ്ചിമ ബംഗാൾ 3,032.00
29 പോണ്ടിച്ചേരി 208.00
  ആകെ (എല്ലാ സംസ്ഥാനങ്ങളും / യുടികളും 51,560.00
 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������