Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (392.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/04/2021
ഗവർണർ 2021 ഏപ്രിൽ 7ന് നൽകിയ ഔദ്യോ​ഗിക അറിയിപ്പ്

ഏപ്രിൽ 07, 2021

ഗവർണർ 2021 ഏപ്രിൽ 7ന് നൽകിയ ഔദ്യോ​ഗിക അറിയിപ്പ്

1. മോണിട്ടറി പോളിസി കമ്മിറ്റി (എംപിസി) 2021 ഏപ്രിൽ 5,6,7 തീയതികളിൽ യോ​ഗം ചേരുകയും നിലവിലുള്ളതും പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ ആഭ്യന്തര ആ​ഗോള സ്ഥൂല സാമ്പത്തിക, ധനകാര്യ വികാസ പരിണാമങ്ങളെക്കുറിച്ച് ഔപചാരികമായി ചർച്ചചെയ്യുകയുമുണ്ടായി. പോളിസി റിപ്പോ നിരക്ക് 4 ശതമാനമായി മാറ്റമില്ലാതെ തുടരാൻ എംപിസി ഐകണ്ഠ്യേന വോട്ട് ചെയ്തു. സ്ഥിരതയുള്ള ഒരടിസ്ഥാനത്തിൽ വളർച്ചയെ പോഷിപ്പിക്കാനും സമ്പദ്ഘടനയിൻമേൽ കോവിഡ്-19 ഉളവാക്കിയ ആഘാതത്തെ തുടർന്നും ലഘൂകരിക്കാനുമായി ആവശ്യമായിടത്തോളം കാലം, വിലക്കയറ്റം പരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നുവെന്നത് ഉറപ്പ് വരുത്തിക്കൊണ്ട്, ഇപ്പോഴത്തെ ഇണക്കമുള്ള നിലപാട് തുടരാനും കൂടി ഐകകണ്ഠ്യേന തീരുമാനമെടുക്കുകയുണ്ടായി. മാർജിനൽ സ്റ്റാൻഡിങ്ങ് ഫെസിലിറ്റി (എംഎസ്എഫ്) യും ബാങ്ക് റേറ്റും മാറ്റമില്ലാതെ 4.25 ശതമാനമായി തുടരുകയാണ്. റിവേഴ്സ് റിപ്പോ നിരക്കും മാറ്റമില്ലാതെ 3.35 ശതമാനമായി തുടരുന്നു.

2. എംപിസിയുടെ തീരുമാനത്തെയും അതിന് ഉപോദ്ബലമായ യുക്തിയുക്തതയെയും കുറിച്ച് ഹൃസ്വമായി വിവരിച്ചുകൊണ്ട് ഞാൻ‌ തുടങ്ങട്ടെ. കഴിഞ്ഞ തവണത്തെ യോഗത്തിനുശേഷം ഉപഭോക്തൃ വില സൂചികാടിസ്ഥാനത്തിലുള്ള വിലക്കയറ്റം 2021 ജനുവരിയിൽ, കണക്കാക്കപ്പെട്ടിരുന്ന നിരക്കിനോട് ഏതാണ്ട് അടുത്ത് മിതപ്പെട്ടതിനുശേഷം 2021 ഫെബ്രുവരിയിൽ 5.0 ശതമാനം വരെ എത്തി ദൃഢമായി നിലയുറപ്പിച്ചു. ഇതിന് പ്രാഥമികമായ കാരണം മുൻ വർഷത്തിലെ തത്തുല്യമായ കാലഘട്ടത്തിലെ വിലക്കയറ്റമാണ്. മുന്നിലേക്ക് നോക്കുമ്പോൾ ഉപഭോക്തൃ വില സൂചികാടിസ്ഥാനത്തിലെ വിലക്കയറ്റത്തിന്റെ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സഞ്ചാരപഥം, മുകളിലേക്കും താഴേക്കുമുള്ള സമ്മർദ്ദങ്ങൾക്ക് വിധേയമായിരിക്കാനാണ് സാധ്യത. 2020-21ലെ സമൃദ്ധമായ ഭക്ഷ്യധാന്യോത്പാദനം, ധാന്യവിലകൾ ഉയരാതെ പിടിച്ചുനിർത്തി. പ്രോട്ടീൻ അധിഷ്ഠിത ഭക്ഷ്യപദാർത്ഥങ്ങൾ, ഭക്ഷ്യ എണ്ണകൾ എന്നിവ പോലുള്ള മുഖ്യമായ ഭക്ഷ്യവസ്തു ഇനങ്ങളിന്മേലുളള വിലസമ്മർദ്ദങ്ങളെ ലഘൂകരിക്കുന്ന പ്രക്രിയ വിതരണരം​ഗത്തെ നടപടികളെയും അന്താരാഷ്ട്ര വിലകളുടെ ലഘൂകരണത്തെയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. അടിസ്ഥാനപരമായ വിലക്കയറ്റ സമ്മർദ്ദങ്ങൾ ഉത്ഭവിക്കുന്നത് ഉയർന്ന അന്താരാഷ്ട്ര ചരക്കുവിലകളിൽ നിന്നും, ചരക്കുകളുടെ ഉത്പാദന പ്രക്രിയയുടെ പ്രാഥമികഘട്ടം മുതൽ അവ വിപണിയിലെത്തിച്ചേരുംവരെയുള്ള ചെലവുകളിൽ നിന്നുമാണെന്ന് എംപിസി നിരീക്ഷിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ദൃശ്യമായ അസംസ്കൃത ഇന്ധന വിലകളിലെ മൃദുവാകൽ തുടർച്ചയായി നിലനിൽക്കുകയാണെങ്കിൽ അത് ഉത്പാദന പ്രക്രിയയിലെ ചെലവുകൾ പിടിച്ചു നിർത്താൻ സഹായകരമാകും.

3. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) 2021 ഫെബ്രുവരി 26ന് നൽകിയ പുതിയ വിവരങ്ങൾ പ്രകാരം 2020-21 കാലഘട്ടത്തിൽ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 8 ശതമാനം കുറവുണ്ടായി. വാക്സിനേഷൻ പദ്ധതിയുടെ പുരോ​ഗതിയോടെ 2021-22 വർഷത്തേക്കുള്ള പ്രതീക്ഷകൾ ശക്തമായിരിക്കുന്നു. എന്നാൽ രോ​ഗവ്യാപനത്തിൽ അടുത്തകാലത്തുണ്ടായ വർധന വീക്ഷണ​ഗതിയിൽ കൂടുതൽ അനിശ്ചിതത്വത്തിന് ഇടയാക്കിയിരിക്കുന്നു. ഈ അവസ്ഥയെ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രാദേശികാടിസ്ഥാനത്തിലും മേഖലാടിസ്ഥാനത്തിലുമുള്ള ലോക്ക് ഡൌണുകൾ ഡിമാന്റ് അവസ്ഥകളിൽ അടുത്ത കാലത്തുണ്ടായ പുരോ​ഗതിയെ മന്ദീഭവിപ്പിക്കാനും സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിക്കാനും ഇടയുണ്ട്. ഈ പശ്ചാത്തലത്തിൽ സമ്പദ്സ്ഥിതിയുടെ പുനഃപ്രാപ്തിയെ പോഷിപ്പിക്കാനും ബലപ്പെടുത്താനും ഉതകുന്ന വിധത്തിൽ മോണിട്ടറി പോളിസി വഴങ്ങുന്ന വിധത്തിൽ തുടരണമെന്നാണ് എംപിസി തീർപ്പ് കൽപ്പിച്ചത്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, വിലക്കയറ്റത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടുതന്നെ സമ്പദ്സ്ഥിതിയുടെ സുസ്ഥിരമായ പുനഃപ്രാപ്തിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പൂർണമായും നിറവേറ്റപ്പെടുന്നത് വരേയ്ക്കും മോണിട്ടറി പോളിസി വഴങ്ങുംവിധം തന്നെ തുടരുന്നതായിരിക്കും.

വളർച്ചയുടെയും വിലക്കയറ്റത്തിന്റെയും നിർണ്ണയം

വളർച്ച

4. ആ​ഗോളവളർച്ച മന്ദ​ഗതിയിൽ നിന്നും പടിപടിയായി കരകയറിക്കൊണ്ടിരിക്കുന്നു. എന്നാൽ വ്യത്യസ്ത രാജ്യങ്ങളിൽ വളർച്ച അസമമാണ്. ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്ന വാക്സിനേഷൻ യത്നങ്ങൾ, സുസ്ഥിരവും വഴങ്ങുന്നതുമായ മോണിട്ടറി പോളിസികൾ, വൻതോതിലുള്ള സാമ്പത്തിക ഉത്തേജകങ്ങൾ എന്നിവയുടെ പിൻബലം വളർച്ചയ്ക്ക് സഹായകരമാണ്. ആ​ഗോളഉത്പാദനം മഹാമാരിയ്ക്ക് മുൻപുള്ള തലത്തിൽ 2021 മദ്ധ്യത്തോടെ എത്തുമെന്നാണ് ഓർ​ഗനൈസേഷൻ ഫോർ എക്കോണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡെവലപ്മെന്റ് (ഒഇസിഡി) കണക്കാക്കിയിരിക്കുന്നത്. എന്നാൽത്തന്നെയും ഇത് ഏറെയും വാക്സിൻ വിതരണത്തിന്റെ പുരോ​ഗതിയെയും, വൈറസിന്റെ പുതിയ വകഭേദ​ങ്ങളെ നേരിടുന്നതിൽ അതിന്റെ ഫലക്ഷമതയെയുമാണ് ആശ്രയിച്ചിരിക്കുന്നത്. വിദേശത്തുനിന്നുള്ള കൂടുതൽ ശക്തമായ ഡിമാന്റ് ഇന്ത്യയുടെ കയറ്റുമതിയ്ക്കും മുതൽ മുടക്കിനുള്ള ഡിമാന്റിനും പിൻബലം നൽകുന്നു.

5. ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ വൈറസ് വ്യാപനം നിയന്ത്രിച്ചു നിർത്തുന്നതിലായിരിക്കണം ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒപ്പം, ഇത് വരേയ്ക്കും കരസ്ഥമാക്കിയ നേട്ടങ്ങളെ ഉറപ്പിച്ചു നിർത്തുകയും, പുതിയ സാമ്പത്തിക വർഷ (2021-22) ത്തിലെ വളർച്ചാ പ്രവണതകളെ സുസ്ഥിരമായി നിലനിർത്തുകയും വേണം. ഈ തന്ത്രത്തിന്റെ സുപ്രധാനമായ വശം, മഹാമാരിയിൽ നിന്നും മുക്തിനേടാൻ ഇന്ത്യയെ സഹായിക്കുന്ന സ്ഥൂലസാമ്പത്തികസ്ഥിരതയുടെ അടിത്തറ ബലപ്പെടുത്തുകയെന്നതാണ്. തൽപരരായിട്ടുള്ള എല്ലാ വ്യക്തികൾക്കും കമ്പനികൾക്കും മുതൽ മുടക്ക് സംബന്ധമായ തീരുമാനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈക്കൊള്ളുവാൻ ഇത് സഹായകരമാകും. അപ്രകാരത്തിൽ മുതൽ മുടക്ക് പരിസ്ഥിതിയിൽ പുരോ​ഗതിയുണ്ടാകും. മുഖ്യ അടിസ്ഥാന സൗകര്യമേഖലകളിൽ സർക്കാർ നടത്തുന്ന മുതൽമുടക്ക്, മൂലധന ശേഖരം നേരിട്ട് വർദ്ധിപ്പിച്ചുകൊണ്ടും സ്വകാര്യ മുതൽ മുടക്കിനെ ആകർഷിച്ചുകൊണ്ടും സമ്പദ് വ്യവസ്ഥയെ സാമാന്യമായി പുനരുജ്ജീവിപ്പിക്കാനുള്ള ചരിത്രപരമായി തെളിയിക്കപ്പെട്ട കഴിവിനെ വർദ്ധിപ്പിക്കുന്ന ഒരു ശക്തിയാണ്. മൂലധനച്ചെലവിനായി കൂടുതൽ തുക വകക്കൊളളിച്ചുകൊണ്ടുള്ള മുതൽ മുടക്ക് നടപടികൾക്കായി 2021-22 വർത്തേക്കുള്ള കേന്ദ്ര ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതും, ഉത്പാദനവുമായി ബന്ധപ്പെട്ടു നൽകുന്ന ഇൻസെന്റീവുകൾ വർദ്ധിപ്പിച്ചതും, ഉത്പാദന പ്രാപ്തി 2020-21 വർഷത്തെ രണ്ടാം പാദത്തിലെ 63.3 ശതമാനത്തിൽനിന്നു മൂന്നാംപാദത്തിലെ 66.6 ശതമാനത്തിലേക്ക് ഉയർന്നതും സാമ്പത്തിക പുനരുജ്ജീവനപ്രക്രിയയ്ക്ക് കരുത്തേകും. യഥാർത്ഥത്തിൽ, 2021 മാർച്ചിൽ റിസർവ് ബാങ്ക് പരിശോധിച്ച നിർമാണ, സേവന, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ 2021-22 ധനകാര്യ വർഷത്തേക്കുള്ള ഡിമാന്റ് വർധിപ്പിക്കുന്നതിനെയും, ബിസിനസ് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെയും കുറിച്ച് ശുഭാപ്തി വിശ്വാസം പുലർത്തുന്നുണ്ട്.

6. മഹാമാരി വ്യാപനത്തിൽ വർധനയുണ്ടായിട്ടുകൂടിയും സാമ്പത്തിക പ്രവർത്തനങ്ങൾ സാധാര നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സൂചനകൾ. ​ഗ്രാമീണ മേഖലയിൽ ഡിമാന്റ് ഉത്സാഹഭരിതമാണ്. 2020-21ലെ ഏറ്റവും മികച്ച കാർഷികോത്പാദനം സമ്പദ്സ്ഥിതി മാന്ദ്യത്തിൽ നിന്നും വിമുക്തമാകാനുള്ള കഴിവിന്റെ സൂചനയാണ്. ന​ഗരമേഖലകളിലെ ഡിമാന്റും വാകിസനേഷൻ യത്നം പുരോമിക്കുന്നതോടെ വർധിക്കും.

7. എന്നുവരികിലും, അടുത്തകാലത്തായി കോവിഡ്-19 വ്യാപനത്തിലുണ്ടായ വൻതോതിലുള്ള വർദ്ധനവ് ചില സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്ക് നടുവിൽ, ആഭ്യന്തര വളർച്ചയെക്കുറിച്ചുള്ള വീക്ഷണത്തിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നുണ്ട്. രോ​ഗ വ്യാപനത്തിലുണ്ടായ ഈ ഉയർച്ച സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യ ഇന്ന് ഏറെ സജ്ജമാണ്. പൊതുവിൽ മഹാമാരി ഉളവാക്കുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിലും, തുടർന്നുകൊണ്ടിരിക്കുന്ന പുനഃപ്രാപ്തിയെ ബാധിക്കാത്ത വിധത്തിൽ ശ്രദ്ധിക്കുന്നതിലും സാമ്പത്തിക, ധനകാര്യ അധികാരസ്ഥാപനങ്ങൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ സജ്ജമായി നിലകൊള്ളുന്നുണ്ട്. രോ​ഗ വ്യാപനത്തിന്റെ തോത് ഉയരുന്നതിനെച്ചൊല്ലി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പറഞ്ഞത് ഞാൻ ഇവിടെ ഉദ്ധരിക്കുകയാണ്. ''അവസാനത്തെ നൈരാശ്യത്തെ നാം സ്വീകരിച്ചേ മതിയാവൂ; എന്നാൽ ഒരിക്കലും ആശ കൈവെടിയാൻ പാടില്ല''. (1968 ഫെബ്രുവരിയിൽ വാഷിങ്ടണിൽ നടത്തിയ പ്രസം​ഗം)

8. ഫെബ്രുവരിയിലെ പോളിസി പ്രഖ്യാപനത്തിനുശേഷം അന്താരാഷ്ട്ര ചരക്കുവിലകളിൽ ഉണ്ടായ വർദ്ധനവും ഫെബ്രുവരി അവസാനം അനുഭവപ്പെട്ട ആവൃത്തി പോലെ ആ​ഗോള ധനകാര്യ വിപണിയിലുണ്ടായ അസ്ഥിരതയുടെ ആവർത്തനവും പ്രതികൂലമായ നഷ്ടങ്ങൾ തെളിച്ചുകാണിക്കുന്നു. എന്നാൽ അനുകൂലമായ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത് ഇനി പറയുന്ന കാര്യങ്ങൾ വഴിയാണ്: (​i) വാക്സിനേഷൻ പദ്ധതിയ്ക്ക് വേ​ഗം കൂട്ടിയതും ജനസമൂഹത്തിന്റെ വിസ്തൃതമായ മേഖലകളിലേക്ക് കൂടുതലായി അതിനെ വ്യാപിപ്പിച്ചതും, (ii) അടക്കിവച്ചിരിക്കുന്ന ഡിമാന്റ് പടിപടിയായി മുക്തമാക്കപ്പെട്ടതും (iii) സർക്കാർ കൈക്കൊണ്ട മുതൽ മുടക്ക് വർധിപ്പിക്കുന്നതും, വളർച്ചയ്ക്ക് പിൻബലമേകുന്നതുമായ പരിഷ്ക്കാര നടപടികൾ. ഈ ​ഘടകങ്ങൾ പരി​​ഗണിച്ചുകൊണ്ട്, 2021-22 വർഷത്തേക്കുള്ള ജിഡിപി വളർച്ച 10.5 ശതമാനമെന്ന വിഭാവനം നിലനിർത്തിയിരിക്കുകയാണ്. ആദ്യപാദത്തിൽ 26.2 ശതമാനം, രണ്ടാം പാദത്തിൽ 8.3 ശതമാനം, മൂന്നാംപാദത്തിൽ 5.4 ശതമാനം, നാലാംപാദത്തിൽ 6.2 ശതമാനം എന്നിങ്ങനെയാണ് വളർച്ച പ്രതീക്ഷിക്കുന്നത്.

വിലക്കയറ്റം

9. ഉപഭോക്തൃ വിലസൂചികാടിസ്ഥാനത്തിലുള്ള വിലക്കയറ്റം 2021 ഫെബ്രുവരിയിൽ 5 ശതമാനമായിരുന്നത് സഹ്യമായ പരിധിക്കുള്ളിൽ നിൽക്കുന്നു. എന്നാൽ അന്തർലീനമായ ചില ​ഘടകങ്ങൾ സഹ്യമായ ഉയർന്ന പരിധിയെ പരീക്ഷിക്കുകയാണ്.

10. കൂടുതൽ പരിശോധിക്കുമ്പോൾ, ഭക്ഷ്യ വിലക്കയറ്റം 2021 കാലത്തെ തെക്ക് - പടിഞ്ഞാറൻ മൺസൂണിന്റെ കാലികവും സ്ഥല സംബന്ധിയുമായ മുന്നേറ്റത്തെ വൻതോതിൽ ആശ്രയിച്ചിരിക്കുന്നു. രണ്ടാമതായി അന്താരാഷ്ട്ര ക്രൂഡോയിൽ വിലകളിൽ അടുത്ത കാലത്തുണ്ടായ അയവിന്റെ പശ്ചാത്തലത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ പെട്രോളിയം ഉത്പന്നങ്ങളിന്മേലുള്ള ആഭ്യന്തര നികുതിയുടെ നിപാതത്തിൽ എന്തെങ്കിലും ഇളവ് അനുവദിക്കുന്നത് ആശ്വസമാകും. മൂന്നാമത് അന്താരാഷ്ട്ര ചരക്കുവിലകളുടെ ഉയർന്ന വിലകളും, ഒപ്പം അവ എത്തിച്ചുകൊടുക്കുന്ന പ്രക്രിയക്കായി വേണ്ടി വരുന്ന ചെലവുകളും ചേർന്ന് നിർമാണ-സേവന മേഖലകളിലെ വില സമ്മർദ്ദങ്ങളെ ഉയർത്തും. ഈ ഘടകങ്ങൾ കണക്കിലെടുത്തുകൊണ്ട് 2021-21 വർഷത്തെ നാലാംപാദത്തിലെ ഉപഭോക്തൃവില സൂചികാടിസ്ഥാനത്തിലുള്ള വിലക്കയറ്റം 5 ശതമാനമായും, ഒന്നാംപാദത്തിലേത് 5.2 ശതമാനമായും, രണ്ടാംപാദത്തിലേത് 5.2 ശതമാനമായും, മൂന്നാംപാദ​ത്തിലേത് 4.4 ശതമാനമായും നാലാംപാദത്തിലേത് 5.1 ശതമാനമായും നഷ്ടസാധ്യതകൾ പൊതുവിൽ സന്തുലിതമായി കണക്കിലെടുത്ത് പരിഷ്ക്കരിച്ചിരിക്കുന്നു.

11. 2021 മാർച്ച് 31ന് സർക്കാർ വിലക്കയറ്റപരിധി 4 ശതമാനമായും, താഴ്ന്നതും ഉയർന്നതുമായ സഹിഷ്ണുതാ പരിധികൾ 2 ശതമാനം, 6 ശതമാനം എന്നിങ്ങനെ യഥാക്രമം അടുത്ത അഞ്ച് വർഷ (ഏപ്രിൽ 2021 - മാർച്ച് 2026) ത്തേക്കായി നിശ്ചയിച്ചു. മധ്യകാലത്തേക്ക് വിലക്കയറ്റം 4 ശതമാനമായി സാമ്പത്തിക ദൃശ്യത്തിൽ വിജയകരമായി ഇപ്പോൾ ഉറപ്പിച്ചു കഴി‍ഞ്ഞിരിക്കുകയാണ്. 2016ൽ വിലക്കയറ്റ നിർണ്ണയ ചട്ടകൂടിന് രൂപം നൽകിയത് മുതൽക്ക് വിലസ്ഥിരതയും മോണിട്ടറി പോളിസിയുടെ വിശ്വാസ്യതയിലെ നേട്ടങ്ങളും ഫലപ്രദമായി നിലനിർത്തുന്നതിലെ അനുഭവം, വിലക്കയറ്റ പരിധിയും സഹിഷ്ണുതാ നിലവാരവും നില നിർ‌ത്തുക വഴി ദൃഢീകരിക്കപ്പെട്ടിരിക്കുന്നു. 2016സെപ്തംബറിൽ മോണിട്ടറി പോളിസി കമ്മിറ്റി (എംപിസി) രൂപീകരിക്കപ്പെട്ട കാലം മുതൽക്ക് ഒക്ടോബർ 2018 തൊട്ട് 2020 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലെ - കോവിഡ് 19 മഹാമാരിയുടെ ഉദ്ഭവത്തിനും മുൻപ്-ഉപഭോക്തൃവിലയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം ശരാശരി 3.8 ശതമാനമായിരുന്നു- 2012 ജനുവരി മുതൽക്ക് 2016 സെപ്തംബർ വരെയുള്ള ശരാശരിയായ 7.3 ശതമാനത്തിനും താഴെ. അടുത്തകാലത്തായി വിലക്കയറ്റം 4 ശതമാനത്തോളമായി പരിപാകമായിത്തീർന്നിരിക്കുന്നുവെന്നാണ് ഞങ്ങളുടെ ​ഗവേഷണം നൽകുന്ന സൂചന. കോവിഡ്-19 കാലഘട്ടത്തിലെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത്, തീക്ഷണമായ വിലക്കയറ്റത്തെയും വിതരണ രം​ഗത്തെ സൂക്ഷമായ ആഘാതങ്ങളെയും നേരിടുന്നതിൽ വിലക്കയറ്റ നിർണ്ണയ ചട്ടക്കൂടിനുള്ള അയവിനെയാണ്. അയവുള്ള വിലക്കയറ്റ നിർണ്ണയത്തിന്റെ കാര്യത്തിൽ ആദ്യത്തെ 5 വർഷങ്ങളിൽ ഉണ്ടായ വിശ്വാസ്യതയെ അടുത്ത അഞ്ച് വർഷങ്ങളിലേക്ക് ഉറപ്പിക്കാനാണ് മോണിട്ടറി പോളിസി ലക്ഷ്യമിടുന്നത്.

ലിക്വിഡിറ്റി മാർ​ഗനിർദ്ദേശങ്ങൾ

12. കഴിഞ്ഞ ഏതാനും പോളിസി പ്രഖ്യാപനങ്ങളിന്മേൽ ഞാൻ നടത്തിയ പ്രസ്താവനകളിൽ എംപിസിയുടെ വഴക്കമുള്ള നിലപാടിനോട് സമഞ്ജസമായി ചേർന്ന്, സമ്പദ് വ്യവസ്ഥയിൽ മതിയായ ലിക്വിഡിറ്റി ഉറപ്പ് വരുത്താനുള്ള റിസർവ് ബാങ്കിന്റെ പ്രതിബന്ധതയെക്കുറിച്ച് ആവർത്തിച്ച് ഊന്നിപ്പറഞ്ഞിരിക്കുന്നു. മതിയായ ലിക്വിഡിറ്റി എന്ന് ഞാൻ പറയുമ്പോൾ ഞാൻ അർത്ഥമാക്കുന്നത്, വിപണിയിലെ എല്ലാ വിഭാ​ഗങ്ങളിലെയും ആവശ്യങ്ങൾ നിറവേറ്റിയതിനുശേഷം പോലും വ്യവസ്ഥിതിയിൽ മിച്ചം കാണിക്കുന്ന ഒരു ലിക്വിഡിറ്റി വിതാനത്തെയാണ്. ഈ പരിപ്രേക്ഷ്യത്തിൽ, ചിട്ടയായ വിപണി അവസ്ഥകളെ പോഷിപ്പിക്കാനുതകുന്ന ലിക്വി‍ഡിറ്റി നിർവ്വഹണ പ്രവർത്തനങ്ങൾ നടത്താനായിരുന്നു നമ്മുടെ പ്രയത്നം. ഈ സമീപനത്തിന് മികച്ച നേട്ടങ്ങളുണ്ടായി. 2020-21 വർഷത്തിൽ കുറഞ്ഞ ചെലവിലുള്ളതും ദീർഘകാല കാലാവധിയുള്ളതുമായ 22 ലക്ഷം കോടി രൂപയോളം വായ്പകൾ വാങ്ങാൻ ഈ സമീപനം നിമിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞു. കൂടാതെ, കോർപ്പറേറ്റ് ബോണ്ടുകൾ, കൊമേഴ്സ്യൽ പേപ്പർ, ഡിബഞ്ചറുകൾ എന്നിവയിലൂടെ ​ഗണ്യമായ തോതിൽ പൊതുജനങ്ങളിൽ നിന്നും വായ്പകൾ ലഭിക്കാനുമിടയായി.

13. 2021 ജനുവരി 15 മുതൽക്ക് 14-ദിന വേരിയബിൾ റേറ്റ് റിവേഴ്സ് റിപ്പോ (വിആർആർആർ) ലേലങ്ങൾ പുനരാരംഭിച്ചിട്ടുകൂടിയും, സ്ഥിരനിരക്ക് റിവേഴ്സ് റിപ്പോ വഴിയായി ഉൾക്കൊണ്ട ലിക്വിഡിറ്റി 2021 ജനുവരി 16-29 ദിവസങ്ങൾക്കിടയിലെ ദ്വൈവാര ശരാശരിയായ 4.3 ലക്ഷം കോടി രൂപയിൽ നിന്നും 2021 ജനുവരി 30- മാർച്ച് 31 കാലയളവിൽ 4.9 ലക്ഷം കോടി രൂപയിലേക്ക് ക്രമമായി ഉയരുകയുണ്ടായി. ഈ അധിക ലിക്വിഡിറ്റി പ്രതിഫലിക്കുന്ന വിധത്തിൽത്തന്നെ, കറൻസിയ്ക്കായുള്ള ഡിമാന്റിന്റെ പ്രേരണയാൽ റിസർവ് പണം 2021 മാർച്ച് 26 ലെ കണക്കനുസരിച്ച് മുൻവർഷത്തേക്കാൾ 14.2 ശതമാനം വർദ്ധിച്ചു. ഇതേ കാലയളവിൽ പണത്തിന്റെ വിതരണം (എം3) 2021 മാർച്ച് 26ലെ കണക്കനുസരിച്ച് മുൻ വർഷത്തെക്കാളും 11.8 ശതമാനം വർദ്ധിക്കുകയുണ്ടായി. ബാങ്ക് വായ്പയിലെ വളർച്ച 5.6 ശതമാനവുമായിരുന്നു. വിആർആർആർ കൈവരിച്ച വിജയം കണക്കിലെടുത്ത്, അധിക ലിക്വിഡിറ്റിയുടെ ഉയർച്ചയുടെ പശ്ചാത്തലത്തിൽ കൂടുതൽ നീണ്ട കാലവധിയോടെയുള്ള വിആർആർആർ ലേലങ്ങൾ നടത്തുവാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. 2020 ഫെബ്രുവരി 6ന് പ്രഖ്യാപിച്ച റിവൈസ്ഡ് ലിക്വിഡിറ്റി മാനേജ്മെന്റ് ഫ്രെയിം വർക്ക് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ ലേലങ്ങളുടെ തുകയും കാലാവധിയും പ്രകടമായിക്കൊണ്ടിരിക്കുന്ന ലിക്വിഡിറ്റി, ധനകാര്യ പരിതസ്ഥിതികളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുന്നത്. ഇത് ആർബിഐയുടെ ലിക്വിഡിറ്റി കൈകാര്യ കർത്തൃത്വ പ്രവർത്തനങ്ങളുടെ ഒരു ഭാ​ഗമാണ്. ലിക്വിഡിറ്റി മുറുക്കത്തിന്റെ രൂപമായി ഇതിനെ കണക്കാക്കരുത്. യഥാർത്ഥത്തിൽ, വിആർആർആർ ലേലങ്ങളിലൂടെ ലിക്വിഡിറ്റി ആ​ഗീരണം ചെയ്യുന്നതിനായി ഉയർന്ന നിരക്കിലുള്ള പലിശ നൽകുക വഴി ആർബിഐ പരോക്ഷമായി ലിക്വിഡിറ്റി വികസിപ്പിക്കുകയാണ് ചെയ്യുന്നത്.

14. ഈവർഷവും ഫെബ്രുവരി മധ്യം മുതൽക്ക് ആ​ഗോള ധനകാര്യ വിപണികളിൽ കൂടുതലായി ഉണർവ് ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര ചരക്കു വിലക്കുകൾക്കും ഒപ്പം തന്നെ ഊർജസ്വലമായ വളർച്ചയെക്കുറിച്ചുള്ള പ്രതീക്ഷകളിൽ നിന്നും വിലകയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾക്കും ഉപരിയായി സോവറിൻ ബോണ്ടുകളിൽ നിന്നുമുള്ള ആദായം വർദ്ധിച്ചതാണ് ഇതിന് കാരണം. ബോണ്ട് വിപണിയിലെ ഉണർവും യുഎസ് ഡോളർ ശക്തി പ്രാപിച്ചതും കാരണമായി വികസ്വര വിപണികളിൽ ഉന്മേഷം വർദ്ധിച്ചിരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ വിലക്കയറ്റം മറികടന്ന് സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന പ്രതീക്ഷകൾ കാരണമായി വികസ്വര വിപണി സമ്പദ്ഘടന (ഇഎംഇ) കളിലേക്കുള്ള പോർട്ട് ഫോളിയോ മുതൽ മുടക്കുകൾ വെട്ടിച്ചുരുക്കുകയും ആ അവസ്ഥ മാർച്ച് മാസത്തിലും തുടരുകയും ചെയ്തു.

15. രാജ്യാതിർത്തികൾക്കുമപ്പുറം ധനകാര്യ വിപണികളിൽ ശക്തമായ പരസ്പര ബന്ധങ്ങൾ നിലനിൽക്കുന്നതിന്റെയും ആ​ഗോള ധനകാര്യ ആവൃത്തിയിൽ കൂടുതൽ ഏകീകരണം ഉണ്ടായതിന്റെയും പശ്ചാത്തലത്തിൽ , ആർബിഐ ലിക്വിഡിറ്റിയെക്കുറിച്ച് ആവർത്തിച്ച് ഉറപ്പുകളും മാർ​​​ഗ നിർദ്ദേശങ്ങളും നൽകിയിരുന്നുവെങ്കിൽ കൂടിയും ഇന്ത്യയിൽ മുതൽമുടക്കുകാരുടെ ഇടയിൽ ഒരു അസ്വസ്ഥത പടരുകയുണ്ടായി. 10 വർഷത്തേക്കുള്ള നിക്ഷേപം 2020 ഏപ്രിൽ - 2021 ജനുവരി കാലത്ത് ശരാശരി 5.93 ശതമാന നിരക്കിൽ നടന്നിരുന്ന വ്യാപാരം 2021 മാർച്ച് 10ന് 6.25 ശതമാനത്തിലേക്ക് ഉയരുകയും വീണ്ടും താഴുകയും ചെയ്തു. 2021 ജനുവരി അവസാനം മുതൽക്ക് 3- വർഷവും 5- വർഷവും കാലാവധിയുള്ള എഎഎ കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്നുമുള്ള ആദായം 2021 മാർച്ച് 31ന് യഥാക്രമം 30 ബിപിഎസ്, 31 ബിപിഎസ് എന്ന നിലയിൽ സ്ഥിരപ്പെട്ടു. ഈ മാറ്റങ്ങളെ പ്രതിഫലിപ്പിക്കും വിധത്തിൽ 2020 ഡിസംബറിൽ 88130 കോടി രൂപയ്ക്കുള്ള കോർപ്പറേറ്റ് ബോണ്ടുകൾ പുറപ്പെടുവിച്ചിരുന്നത് 2021 ഫെബ്രുവരിയായപ്പോഴേക്കും 45685 കോടി രൂപയിലേക്ക് താണു.

16. വിപണിയിൽ നിലവിലിരുന്ന അസ്വാസ്ഥ്യം പരി​ഗണിച്ചുകൊണ്ടും, മതിയായ ലിക്വിഡിറ്റിയും ചിട്ടയായ വിപണി സാഹചര്യങ്ങളും ഉറപ്പ് വരുത്തുകയെന്ന ഞങ്ങളുടെ പ്രതിബന്ധതയ്ക്കും ചേരും വിധത്തിലും, റിസർവ് ബാങ്ക് ഫെബ്രുവരിയിൽ അതിന്റെ തുറന്ന വിപണി ഇടപാടുകൾ (ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനുകൾ-ഒഎംഒ) വർധിപ്പിക്കുകയും അതിൻ പ്രകാരം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അഞ്ച് പ്രത്യേക ഒഎംഒകൾ നടത്തുകയും ചെയ്തു. (ഓപ്പറേഷൻ ട്വിസ്റ്റുകൾ). 2021 മാർച്ച് 4ന് ഓപ്പറേഷൻ ട്വിസ്റ്റ് ലേലത്തുക 10000 കോടി രൂപയിൽ നിന്നും 15000 കോടി രൂപയായി വർധിപ്പിച്ചു. 2021 മാർച്ച് 10ന് ഒരു ന്യൂതനവും പ്രത്യേകതയുള്ളതുമായ ഒഎംഒ (20000 കോടി രൂപയുടെ വാങ്ങലും 15000 കോടി രൂപയുടെ വിൽപ്പനയും) നടത്തി. കാലാവധി പ്രീമിയത്തിന്റെ സാന്ദ്രീകരണം ദൃഢപ്പെടുത്തുവാനും ലിക്വിഡിറ്റി സന്നിവേശിപ്പിക്കുവാനുമായി നടന്ന ഈ പ്രവർത്തനത്തിന് വിപണിയിൽ നിന്നും അനുകൂലമായ പ്രതികരണം ലഭിക്കുകയുണ്ടായി. റിസർവ് ബാങ്ക്, അതിന്റെ അധീനതയിലുള്ള വ്യത്യസ്തമായ ഉപകരണങ്ങൾ ഉപയോ​ഗിച്ചുകൊണ്ട് മതിയായ ലിക്വിഡിറ്റി നൽകി വിപണിയ്ക്ക് പിൻബലമേകും എന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു ഇവ. 2020-21 കാലയളവിൽ ഞങ്ങൾ 3.13 ലക്ഷം കോടി രൂപയ്ക്കുളള വാങ്ങലുകൾ നടത്തി എന്ന വസ്തുതയിൽ നിന്നു തന്നെ ലിക്വിഡിറ്റി ഉളവാക്കുന്നതിൽ ഒഎംഒയുടെ പ്രഭാവം മനസ്സിലാക്കാൻ കഴിയുന്നതാണ്.

17. ഈ അനുഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 2021-22 ൽ അതിന് ഒരു പ്രത്യേകമായ പ്രകൃതം നൽകാനായി സെക്കണ്ടറി മാർക്കറ്റ് ജി- സെക് അക്വിസിഷൻ പ്രോ​ഗ്രാം അഥവാ ജി- എസ് എ പി 1.0 എന്ന നാമകരണം ചെയ്ത് ഞങ്ങൾ ഒരു സംവിധാനം സ്ഥാപിച്ചു. ഈ പദ്ധതി പ്രകാരം, സൗകര്യപ്രദമായ ലിക്വിഡിറ്റി സാഹചര്യങ്ങൾക്ക് നടുവിൽ സുസ്ഥിരവും സുവ്യവസ്ഥിതവുമായ ഒരു ആദായ രേഖയ്ക്ക് രൂപം നൽകുകയെന്ന ഉദ്ദേശ്യത്തോടെ ഒരു നിശ്ചിത തുകയ്ക്കുള്ള സർക്കാർ സെക്യൂരിറ്റികളുടെ ഓപ്പൺ മാർക്കറ്റ് വാങ്ങലുകൾ ആർ ബി ഐ നിർവ്വഹിക്കും. സമ്പദ്ഘടനയുടെ പുനഃപ്രാപ്തിയ്ക്കായി സു​ഗമമായ ധനകാര്യ സാഹചര്യങ്ങൾ ഉറപ്പുവരുത്തുകയെന്നതായിരിക്കും പ്രയത്നം. അതിൻപ്രകാരം 2021-22ന്റെ ആദ്യപാദത്തിൽ ഒരു ലക്ഷം കോടി രൂപയുടെ ജി-എസ് എ പി പ്രഖ്യാപിക്കാൻ തീരുമാനമെടുത്തു. ജി- എസ് എ പി 1.0 പ്രകാരം മൊത്തം 25000 കോടി രൂപയ്ക്കുള്ള സർക്കാർ സെക്യൂരിറ്റികുടെ പ്രഥമ വാങ്ങലുകൾ 2021 ഏപ്രിൽ 15ന് നടത്തുന്നതായിരിക്കും.

18. ഒരു വില നിർണ്ണയ മാനദണ്ഡ‍മെന്ന നിലക്ക് ജി - സെക് ആദായ രേഖയെ ആശ്രയിക്കുന്ന ധനകാര്യ വിപണി വിഭാ​ഗങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം ജി- എസ്എപി 1.0 പ്രവർത്തനങ്ങളുടെ ബാഹ്യമായ അനുകൂല ​ഘടകങ്ങളെ കാണേണ്ടത്. ഇതിനുംപുറമേ, ഹെൽഡ് - ടു - മച്യൂരിറ്റി (എച്ച് ടി എം) സംവിധാനം 4 ലക്ഷം കോടി രൂപയിലും കവിഞ്ഞ മുതൽ മുടക്കുകൾക്കുള്ള ഇടം സജ്ജമാക്കുകയും ചെയ്യുന്നു. മോണിട്ടറി പോളിസിയുടെ നിലപാടിന് ഉചിതമായ ലിക്വിഡിറ്റി സാഹചര്യങ്ങളും തൽപരരായ എല്ലാ കക്ഷികൾക്കും പ്രോത്സാഹന ജനകമായ ധനകാര്യ സാഹചര്യങ്ങളും ഉറപ്പ് വരുത്താൻ വേണ്ടി എൽ എ എഫ് പ്രകാരമുള്ള പതിവ് പ്രവർത്തനങ്ങളും, ദീർഘകാല റിപ്പോ/റിവേഴ്സ് റിപ്പോ ലേലങ്ങളും, വിദേശ നാണ്യ വിനിമയ പ്രവർത്തനങ്ങളും, സ്പെഷ്യൽ ഒ എം ഒ - കൾ ഉൾപ്പെടെയുള്ള ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങളും ഞങ്ങൾ തുടർന്നു നിർവ്വഹിക്കുന്നതായിരിക്കും.

19. 2021-22ലേക്കുള്ള ലിക്വിഡിറ്റി കൈകാര്യകർത്തൃത്വ തന്ത്രം തയ്യാറാക്കുമ്പോൾ, ആദായ രേഖയുടെ ചിട്ടയായ വികാസം ഉറപ്പ് വരുത്തുകയെന്നതായിരിക്കും റിസർവ് ബാങ്കിന്റെ പരിശ്രമമെന്നത് അസന്ദി​ഗ്ധമായി ഞാൻ പ്രസ്താവിക്കട്ടെ. ആദായ രേഖയുടെ ഏതെങ്കിലും ഒരു പ്രത്യേക വിതാനത്തിൽ നിന്നും വ്യതിരിക്തമായി അടിസ്ഥാനപരമായ ഘടകങ്ങൾ ആയിരിക്കും ഇതിന് മാർ​ഗദർശകമായിരിക്കുക. മറ്റ് ധനകാര്യ വിപണി ഉപകരണങ്ങളുടെ വില നിശ്ചയിക്കുന്നതിൽ ജി-സെക് വിപണിയുടെ മുഖ്യ പങ്ക് കണക്കിലെടുത്ത്, വ്യത്യസ്ത കാലാവധി ഘടനകൾ, പൊതു - സ്വകാര്യ മേഖലകളിൽ ഈ ഉപകരണങ്ങൾ പുറപ്പെടുവിക്കുന്നവ എന്നിവ പരി​ഗണിച്ച്, ജി-സെക് വിപണിയിൽ അസ്ഥിരത ഒഴിവാക്കുകയെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. സമ്പദ്ഘടനയുടെ പുനഃപ്രാപ്തി ദൃഢപ്പെടുത്തുവാനും സുസ്ഥിരമാക്കുവാനും ഇത് അത്യാവശ്യമായ ഒരു ഉപാധിയാണ്. അടിസ്ഥാനപരമായ കാര്യങ്ങളുമായി പൊരുത്തമുള്ള വിധത്തിൽ ബോണ്ട് വരുമാനങ്ങളിലെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചലനങ്ങൾ ഒരു വിപണി പരിപ്രേക്ഷ്യത്തിൽ വീക്ഷിക്കുമ്പോൾ തികച്ചും സാധാരണം തന്നെയാണ്. എന്നാൽ ധനകാര്യ സ്ഥിരത നിർത്തണമെങ്കിൽ അത്തരം ചലനങ്ങൾ പെട്ടെന്നുള്ളവയോ വിനാശകരമായവയോ ആകാൻ പാടില്ല.

20. ധനകാര്യ സുസ്ഥിര സംരക്ഷിക്കുവാനും, ആ​ഗോള പ്രത്യാഘാതങ്ങളിൽ നിന്നും, തത്ഫലമായി ഉണ്ടാകാവുന്ന അസ്ഥിരതയിൽ നിന്നും ആഭ്യന്തര ധനകാര്യ വിപണികളെ ആവരണം ചെയ്ത് സുരക്ഷിതമാക്കി നിലനിർത്താനും റിസർവ് ബാങ്ക് തീർച്ചയായും അതിന്റെ നടപടികൾ തുടരും. ഞങ്ങളുടെ പ്രവർത്തനങ്ങളെയും അറിയിപ്പുകളെയും മുന്നറിയിപ്പുകളെയും സന്തുലിതമായ ഒരു രീതിയിൽ കണക്കിലെടുക്കാൻ ഞാൻ വിപണിയിൽ ഭാ​ഗഭാ​ഗാക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നാം ഒരുമിച്ച് നിന്നാൽ വെല്ലുവിളികളെ അതിജീവിക്കാനും മാഹാമാരിയെ മറികടന്ന് സ്ഥായിയായ ഒരു പുനഃപ്രാപ്തിക്ക് അടിത്തറ പാകാനും നമുക്ക് കഴിയും. നമ്മുടെ സർവ കഴിവുകളെയും ഉപയോ​ഗിച്ച് ഒന്നിച്ച് ചേരാൻ നമുക്ക് സജ്ജരാകാം.

അധിക നടപടികൾ

21. ഈ പശ്ചാത്തലത്തിലും, പുനഃപ്രാപ്തിയെ പോഷിപ്പിക്കാനുമായും ചില അധിക മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നടപടികളുടെ വിശദവിവരങ്ങൾ മോണിട്ടറി പോളിസി സ്റ്റേറ്റ്മെന്റിന്റെ ''സ്റ്റേറ്റ്മെന്റ് ഓൺ ഡവലപ്മെന്റൽ ആന്റ് റ​ഗുലേറ്ററി പോളിസീസ് '' (പാർട്ട് - ബി) - ൽ വിവരിച്ചിരിക്കുന്നു

ടി എൽ ടി ആർ ഒ ഓൺ ടാപ്പ് സ്കീം - സമയപരിധി നീട്ടൽ

22. നിർദ്ദിഷ്ടമായ മേഖലകളിൽ പുനർജീവന പ്രവർത്തനത്തിൽ ലിക്വിഡിറ്റി നടപടികൾ കൂടുതലായി കേന്ദ്രീകരിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി 2020 ഒക്ടോബർ 9ന് പ്രഖ്യാപിക്കുകയും, 2021 മാർച്ച് 31 മുതൽ നടപ്പിലാക്കിയതുമായ ടി എൽ ടി ആർ ഒ ഓൺ ടാപ് സ്കീം ഇപ്പോൾ തുടർന്നും ആറ് മാസത്തേക്ക് - അതായത് 2021 സെപ്തംബർ 30 വരേയ്ക്കും വീണ്ടും നീട്ടിയിരിക്കുന്നു.

അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾക്കായുള്ള ലിക്വിഡിറ്റി സൗകര്യം

23. നബാർഡ്, സിഡ്ബി എൻഎച്ച്ബി, എക്സിം ബാങ്ക് എന്നിവപോലുള്ള അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപന (എ ഐ എഫ് ഐ) ങ്ങൾക്ക് 2020 ഏപ്രിൽ - ഓ​ഗസ്റ്റ് കാലയളവിൽ 75000 കോടി രൂപയുടെ പ്രത്യേക റിഫൈനാൻസ് സൗകര്യങ്ങൾ നൽകുകയുണ്ടായി. ഇപ്പോഴും പ്രാരംഭഘട്ടത്തിൽ തന്നെയുള്ള വളർച്ചാ പ്രേരണകളെ പരിപോഷിപ്പിക്കാൻ വേണ്ടി ധനകാര്യേതര സമ്പദ്ഘടനയിലേക്ക് തുടർച്ചയായി വായ്പകൾ പ്രവഹിച്ച് പിൻബലമാകേണ്ടത് അത്യാവശ്യമെന്ന് കണ്ടിരിക്കുന്നു. അതിൻ പ്രകാരം 2021-22ൽ എഐഎഫ്ഐ.കൾക്ക് 50,000 കോടി രൂപയുടെ പുതിയ വായ്പകൾ നൽകി ലിക്വിഡിറ്റി വർധിപ്പിക്കുന്നതായിരിക്കും. നബാർഡിന് 25000 കോടി രൂപ, എൻഎച്ച്ബി യ്ക്ക് 10,000 കോടി രൂപ, സിഡ്ബി-യ്ക്ക് 15,000 കോടി രൂപ എന്നിങ്ങനെയായിരിക്കുമത്.

പെയ്മെന്റ് ബാങ്കുകളുടെ പരമാവധി ബാലൻസ് പരിധിയുയർത്തൽ

24. സാമ്പത്തിക ഉൾച്ചേർക്കൽ പോഷിപ്പിക്കുവാനും പെയ്മെന്റ് ബാങ്കുകൾക്ക് അവരുടെ ഇടപാടുകാരുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങളെ സാധിപ്പിച്ചുകൊടുക്കുവാനുമായി, ഓരോ ഇടപാടുകാരനും ഒരു ദിവസം നൽകാവുന്ന പരമാവധി തുക ഇപ്പോൾ നിലവിലുള്ള ഒരു ലക്ഷം രൂപ എന്ന പരിധിയിൽ നിന്നും പ്രതിദിനം രണ്ട് ലക്ഷം എന്ന പരിധിയിലേക്ക് പരിധി ഉടൻ പ്രാബല്യത്തിൽ വരും വിധം ഉയർത്തിയിരിക്കുന്നു.

അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾ - ഒരു കമ്മിറ്റിയുടെ രൂപീകരണം

25. പീഢിത ആസ്തികൾ കൈകാര്യം ചെയ്യുന്നതിൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (എആർസി)കൾ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ അവയുടെ ശേഷി ഇനിയും പൂർണമായി ഉപയോ​ഗപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ എആർസികളുടെ പ്രവർത്തനത്തെക്കുറിച്ച് സമ​ഗ്രമായ ഒരു അവലോകനം നടത്തുന്നതിനായും, ധനകാര്യ മേഖലയിൽ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളെ നേരിടുന്നതിന് ഈ കമ്പനികളെ പ്രാപ്തമാക്കാനുള്ള നടപടികൾ ശിപാർശചെയ്യുന്നതിനായും ഒരു കമ്മിറ്റിയെ നിയമിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

എൻ ബി എഫ് സികൾ വഴി വായ്പകൾ നൽകാൻ ബാങ്കുകൾക്ക് അനുവാദം നൽകൽ

26. ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങൾക്ക് വായ്പകൾ ലഭ്യമാക്കുന്നതിൽ എൻ ബി എഫ് സികൾ വഹിക്കുന്ന മുഖ്യമായ പങ്ക് അം​ഗീകരിച്ചുകൊണ്ട്, കൃഷി, എം എസ് എം ഇ കൾ ഭവനനിർമാണം എന്നിവയ്ക്കായി വായ്പകൾ നൽകുവാനായി രജിസ്ട്രേഡ് എൻ ബി എഫ് സി (എം എഫ് ഐ- ഒഴിച്ചുള്ളവ) കൾക്ക് നൽകുന്ന ബാങ്ക് വായ്പകളെ മുൻ​ഗണന മേഖല വായ്പകളായി കണക്കാക്കാൻ അനുവദിച്ചിട്ടുണ്ട്. 2019 ഓ​ഗസ്റ്റ് 13 മുതൽ 2021 മാർച്ച് 31 വരേയും ലഭ്യമായിരുന്ന ഈ ഇളവ് 2021 സെപ്തംബർ 30 വരെയുള്ള ആറ് മാസക്കാലത്തേക്ക് നീട്ടിയിരിക്കുന്നു.

മുൻ​ഗണനാ മേഖലവായ്പകൾ (പി എസ് എൽ) ഇ എൻ ഡബ്യൂകൾ/ എൻ ഡബ്യൂ ആർ എന്നിവയുടെ ഈടിന്മേൽ നൽകുന്ന വായ്പാ പരിധി ഉയർത്തൽ

27. ഒറ്റയായ വ്യക്തികൾക്ക് അവരുടെ കാർഷികോത്പന്നം പണയം/ ചൂണ്ടിപ്പണയമായി നൽകി കാർഷിക വായ്പകൾ നൽകുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി, മുൻ​ഗണനാ മേഖലാ വായ്പകൾ (പിഎസ്എൽ) പ്രകാരം നൽകുന്ന വായ്പ തുക ഒരാൾക്ക് 50 ലക്ഷം രൂപയെന്നത് 75 ലക്ഷം രൂപയായി ഉയർത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനായി വെയർഹൗസിങ് ഡവലപ്മെന്റ് ആന്റ് റ​ഗുലേറ്ററി അതോറ്റി (ഡബ്യൂ ഡി ആർ എ) യിൽ രജിസ്റ്റർ ചെയ്ത വെയർ ഹൗസുകൾ നൽകിയ ഇലക്ട്രോണിക് - എൻ ഡബ്യൂ ആർ ഹാജരാക്കണം. മറ്റ് വെയർ ഹൗസിങ്ങ് രസീതുകൾക്ക് നൽകുന്ന വായ്പാ പരിധി ഒരാൾക്ക് 50 ലക്ഷം രൂപയായി തുടരുന്നതാണ്.

സാമ്പത്തിക ഉൾച്ചേർക്കൽ സൂചിക

28. സർക്കാരും റിസർവ് ബാങ്കും മറ്റ് നിയന്ത്രകരും ഊന്നൽ നൽകുന്ന ഒരു മേഖലയാണ് സാമ്പത്തിക ഉൾച്ചേർക്കൽ. വർഷങ്ങളായി ഇക്കാര്യത്തിൽ ​ഗണ്യമായ പുരോ​ഗതി കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക ഉൾച്ചേർക്കലിന്റെ വ്യാപ്തി അളക്കുവാനായി റിസർവ് ബാങ്ക് പല ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു ഫിനാൻഷ്യൽ ഇൻക്ലൂഷൻ സൂചിക നിർമിക്കാനും പ്രസിദ്ധപ്പെടുത്താനും ഉദ്ദേശിക്കുന്നു. ഇത് തൊട്ടുമുൻപുള്ള മാർച്ച് മാസത്തിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിനായി ഓരോ കൊല്ലവും ജൂലൈയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

സെൻട്രലൈസ്ഡ് പെയ്മെന്റ് സിസ്റ്റംസ് (സി പി എസ്) ആർ ടി ജി എസ് - ഉം നെഫ്ടും - ബാങ്കുകൾ അല്ലാതെയുള്ള കമ്പനികളുടെ അം​ഗത്വം.

29. ആർ ബി ഐ പ്രവർത്തിപ്പിക്കുന്ന സെൻട്രലൈസ്ഡ് പെയ്മെന്റ് സിസ്റ്റം (സിപിഎസ്) ആർ ടി ജി എസ് ഉം നെഫ്ട് എന്നിവ - ഇപ്പോൾ ചുരുക്കം ചില അപവാദങ്ങൾ ഒഴിവാക്കിയാൽ - ബാങ്കുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ ബാങ്ക് - ഇതര പെയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർക്കും ഈ പ്രവർത്തനം ചെയ്യാൻ അധികാരം നൽകാൻ ഉദ്ദേശിക്കുന്നു. പ്രീപെയ്ഡ് പെയ്മെന്റ് ഇൻസ്ട്രമെന്റ് (പി പി ഐ) ഇഷ്യൂ ചെയ്യുന്നവർ, കാർഡ് നെറ്റ് വർക്കുകൾ, വൈറ്റ് ലേബൽ, എടിഎം ഓപ്പറേറ്റർമാർ റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിങ് സിസ്റ്റം (ടിആർഇഡിഎസ്) പ്ലാറ്റ് ഫോറങ്ങൾ എന്നിവയ്ക്ക് സിപിഎസ്-കളിൽ നേരിട്ട് അം​ഗത്വം എടുക്കാവുന്നതാണ്. ഈ സൗകര്യം ഏർപ്പെടുത്തുന്നതോടെ പണമിടപാടുകളുടെ തീർപ്പിൽ വരുന്ന അപകടങ്ങൾ കുറക്കാൻ കഴിയുമെന്നും എല്ലാ വിഭാ​ഗം ഉപഭോക്താക്കൾക്കും ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ കൂടുതലായി എത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

പ്രീപെയ്ഡ് പെയ്മെന്റ് ഇൻസ്ട്രമെന്റ് (പിപിഐ)കളുടെ പാരസ്പരിക പ്രവർത്തനവും അക്കൗണ്ട് പരിധി 2 ലക്ഷം രൂപയായി വർദ്ധിപ്പിക്കുന്നതും

30. ആർ ബി സമ്പൂർണ്ണ കെവൈസി പ്രീപെയ്ഡ് ഇൻസ്ട്രമെന്റ് (വിവിഐ)കൾക്ക് സ്വമേധയാ പാരസ്പരിക പ്രവർത്തനം സ്വീകരിക്കുന്നതിനായി 2018 ഒക്ടോബറിൽ റിസർവ് ബാങ്ക് മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. പാരസ്പരിക പ്രവർത്തനത്തിലേക്കുള്ള മാറ്റം കാര്യമായി നടക്കാത്തതിനാൽ, സമ്പൂർണ്ണ കെവൈസി പി പി ഐകൾക്കും പെയ്മെന്റുകൾ സ്വീകരിക്കുന്ന സംവിധാനങ്ങൾക്കും പാരസ്പരിക പ്രവർത്തനം നിർബന്ധിതമാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നു. പി പി ഐകൾ സമ്പൂർണ്ണ- കെ വൈ സിയിലേക്ക് മാറുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടി അത്തരം പി പി ഐ-കളിലെ ബാലൻസ് തുകയുടെ പരിധി ഒരു ലക്ഷം രൂപയിൽ നിന്നും രണ്ട് ലക്ഷം രൂപയായി ഉയർത്തുവാനും ഉദ്ദേശിക്കുന്നു.

ബാങ്ക് - ഇതര സ്ഥാപനങ്ങൾ നൽകുന്ന സമ്പൂർണ്ണ-കെവൈസി പിപിഐ കളിൽ നിന്നുള്ള പണം പിൻവലിക്കൽ

31. ഇപ്പോൾ ബാങ്കുകൾ പുറപ്പെടുവിക്കുന്ന കെവൈസി-പിപിഐ കൾക്ക് മാത്രമാണ് പണം പിൻവലിക്കാൻ അനുവാദമുള്ളത്. പരസ്പര വിശ്വാസം വളർത്താൻ വേണ്ടിയുള്ള ഒരു നടപടിയെന്ന നിലയ്ക്കും, പി പിഐ പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങൾക്കിടയിൽ ഐകരൂപ്യം വരുത്താൻ വേണ്ടിയും പി പി ഐ പുറപ്പെടുവിക്കുന്ന ബാങ്ക്- ഇതര സ്ഥാപനങ്ങളുടെ സമ്പൂർണ്ണ - കെവൈസി പി പി ഐ കൾക്ക് പണം പിൻവലിക്കാൻ അനുവാദം നൽകാൻ ഇപ്പോൾ തീരുമാനമായിട്ടുണ്ട്. ഈ നടപടിയും, ഒപ്പം പാരസ്പരിക പ്രവർത്തനായുള്ള അനുശാസനയും സമ്പൂർണ്ണ കെവൈസി പി പി ഐ-കളിലേക്കുള്ള മാറ്റത്തിന് ഉണർവ് നൽകുകയും ടയർ III മുതൽ V വരെയുള്ള കേന്ദ്രങ്ങളിൽ അവ സ്വീകരിക്കുന്നതിനായുള്ള സംവിധാനത്തിന് സൗകര്യമൊരുക്കുകയും ചെയ്യും.

എക്​സ്റ്റേണൽ കൊമേഴ്സ്യൽ ബോറോയിങ് (ഇസിബി) കളിൽ നിന്നുള്ള പണം സ്ഥിര നിക്ഷേപങ്ങളായി താത്കാലികമായി സൂക്ഷിക്കാനുള്ള കാല ദൈർഘ്യത്തിലെ ഇളവ്

32. നിലവിലെ എക്​സ്റ്റേണൽ കൊമേഴ്സ്യൽ ബോറോയിങ് (ഇസിബി) സംവിധാനത്തിൻ കീഴിൽ, പണമെടുക്കുന്നവർക്ക് ആ പണം ഇന്ത്യയിലെ എഡി വിഭാ​ഗം-1 ൽ ഉൾപ്പെടുന്ന ബാങ്കുകളിൽ പരമാവധി 12 മാസക്കാലത്തേക്ക് സ്ഥിര നിക്ഷേപമായി സൂക്ഷിക്കാൻ അനുവാദമുണ്ട്. കോവിഡ് - 19 മഹാമാരി കാരണായി കടമെടുക്കുന്നവർക്ക് ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത്, 2020 മാർച്ച് 1നോ അതിന് മുൻപോ കൈവശമുള്ള ഉപയോ​ഗിക്കാത്ത ഇസിബി പണം 2022 മാർച്ച് 1 വരെ എഡി വിഭാ​ഗം - 1 ൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ബങ്കുകളിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കാനുള്ള അനുവാദം നൽകാൻ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായുള്ള ഡബ്യൂ എം എ പരിധി

33. സംസ്ഥാന ​ഗവൺമെന്റുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വെയ്സ് ആന്റ് മീൻസ് (ഡബ്യൂഎംഎ) പരിധികളും ബന്ധപ്പെട്ട ഇതര വിഷങ്ങളും അവലോകനം ചെയ്യാനായി റിസർവ് ബാങ്ക് രൂപീകരിച്ച ഉപദേശക സമിതിയുടെ ശിപാർശകൾ സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. അതിൻപ്രകാരം, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള മൊത്തം ഡബ്യൂ എം എ പരിധി 47,010 കോടി രൂപയായി ഉയർത്താൻ തീരുമാനമായിട്ടുണ്ട്. 2016 ഫെബ്രുവരിയിൽ നിശ്ചയിച്ച നിലവിലെ 32,225 കോടി രൂപയിൽ നിന്നും 46 ശതമാനം വർധനയാണിത്. കൂടാതെ മഹാമാരി കണക്കിലെടുത്ത് ആർ ബി ഐ അനുവദിച്ച 51,560 കോടി രൂപയുടെ ഇടക്കാല ഡബ്യൂ എം എ പരിധി 2021 സെപ്തംബർ 30 വരെ ആറ് മാസക്കാലത്തേക്ക് കൂടി നീട്ടാനും കൂടി തീരുമാനിച്ചിരിക്കുകയാണ്.

ഉപസംഹാരം

34. മുൻവർഷത്തേതിന് വിരുദ്ധമായി, 2021 വർഷത്തിന്റെ തുടക്കത്തിൽ വാക്സിനേഷൻ യത്നങ്ങളുടെ ഫലമായി അനേകം രാജ്യങ്ങളിൽ ഉളവായ പ്രതീക്ഷകൾ പകർച്ചവ്യാധി വ്യാപനം കാരണമായും ലോകവ്യാപകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ വൈറസ് വകഭേദങ്ങൾ കാരണമായും ഏതാണ്ട് അസ്തമിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. എന്നിരുന്നാലും, വാക്സിനുകൾ വികസിപ്പിച്ചെടുക്കാൻ ശാസ്ത്രത്തിന്റെ കഴിവുകൾ സമാഹരിക്കുവാൻ ലോകം പ്രദർശിപ്പിച്ച വേ​ഗതയും കൂട്ടായ യത്നവും, ഇപ്പോൾ ഒരു ജീവിതരീതിയായി തീർന്നിരിക്കുന്ന മഹാമാരിയോട് ബന്ധപ്പെട്ട പ്രോട്ടോക്കോളുകളും രണ്ടാം/ മൂന്നാം തരം​ഗങ്ങളെ നാം അതിജീവിക്കുമെന്ന ആശയും ആത്മവിശ്വാസവും നമുക്ക് നൽകുന്നുണ്ട്. രോ​ഗവ്യാപന നിരക്കുകളിൽ ചില പ്രത്യേക സ്ഥലങ്ങളിലുണ്ടാകുന്ന വർദ്ധന കോവിഡ് - 19 വാക്സിനേഷൻ യത്നങ്ങളോടെ താഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2020ലെ വൈറസ് പരീക്ഷയെ പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള നൈസർ​ഗിക കഴിവോടെയും വിപദി ധൈര്യത്തോടെയും അതിജീവനത്തിനായുള്ള മനഃശക്തിയോടെയും നേരിട്ട മനുഷ്യരാശിയുടെ അജയ്യമായ ഇച്ഛാശക്തിയിൽ ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. 2021 ഇന്ത്യക്ക് ഒരു പുത്തൻ സാമ്പത്തിക യു​ഗത്തിന്റെ മുന്നോടിയായി ഭവിക്കട്ടെ. നമ്മെ തുടർന്നും ആവേശഭരിതരാക്കി നിലനിർത്തുന്ന മഹാത്മാ​ഗാന്ധിയുടെ ഒരു ഉദ്ധരണിയോടെ ഞാൻ ഉപസംഹരിച്ചുകൊള്ളട്ടെ : ''സഹനശീലത്തിന് മൂല്യമുണ്ടെങ്കിൽ, അത് കാലത്തിന്റെ അറുതിയോളം ഒരേ സ്ഥിതിയിൽ ഉറച്ചു നിൽക്കണം. ജീവസ്സുറ്റ വിശ്വാസം ഇരുണ്ട കൊടുങ്കാറ്റിൻ നടുവിലും കെടാതെ നില നിൽക്കും''

നിങ്ങൾക്ക് നന്ദി. സുരക്ഷിതരായി കഴിയുക. സ്വസ്ഥമായി കഴിയുക. നമസ്കാരം.

(യോ​ഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2021-2022/15

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������