Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (945.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/10/2020
നാണ്യനയസമിതിയുടെ 2020 ഒക്ടോബര്‍ മാസം 7 മുതല്‍ 9 വരെ ചേര്‍ന്ന മീറ്റിംഗിന്‍റെ
മിനുട്ട്സ് (ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമം 1934 ന്‍റെ 45ZL അനുസരിച്ച്)

ഒക്ടോബര്‍ 23, 2020

നാണ്യനയസമിതിയുടെ 2020 ഒക്ടോബര്‍ മാസം 7 മുതല്‍ 9 വരെ ചേര്‍ന്ന മീറ്റിംഗിന്‍റെ
മിനുട്ട്സ് (ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമം 1934 ന്‍റെ 45ZL അനുസരിച്ച്)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ് 1934 ലെ 45 ഇസഡ് ബി വകുപ്പ് പ്രകാരം രൂപീകരിച്ച നാണ്യനയ സമിതിയുടെ (എംപിസി) ഇരുപത്തിയഞ്ചാമത് യോഗം 2020 ഒക്ടോബർ 7 മുതൽ 9 വരെ നടന്നു.

2. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു - ഡോ. ശശങ്ക ഭിഡെ, സീനിയർ അഡ്വൈസർ, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച്, ഡെല്‍ഹി; ഡോ. അഷിമ ഗോയൽ, പ്രൊഫസർ, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റ് റിസർച്ച്, മുംബൈ; പ്രൊഫസർ ജയന്ത് ആർ. വർമ്മ, പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ്, അഹമ്മദാബാദ്; ഡോ. ഡോ. മൃദുൽ കെ. സാഗർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 ലെ വകുപ്പ് 45ZB (2) (സി) പ്രകാരം കേന്ദ്ര ബോർഡ് നാമനിർദ്ദേശം ചെയ്ത റിസർവ് ബാങ്കിന്‍റെ ഉദ്യോഗസ്ഥൻ); ഡോ. മൈക്കൽ ദെബബ്രത പത്ര നാണ്യനയത്തിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ - ഗവർണർ ശ്രീ ശക്തികാന്ത ദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ശശങ്ക ഭിഡെ,, ഡോ. അഷിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ എന്നിവർ വീഡിയോ കോൺഫറൻസിലൂടെയാണ് യോഗത്തിൽ പങ്കെടുത്തത്.

3. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1934 ലെ വകുപ്പ് 45ZL അനുസരിച്ച്, നാണ്യനയ സമിതിയുടെ ഓരോ മീറ്റിംഗിനും ശേഷം പതിന്നാലാം ദിവസം, മീറ്റിംഗിന്റെ നടപടിക്രമങ്ങളുടെ, താഴെപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്ന, മിനുട്ട്സ് പ്രസിദ്ധീകരിച്ച്രിയ്ക്കേണ്ടതാണ്, അതായത്:

  1. നാണ്യനയ സമിതി യോഗത്തിൽ അംഗീകരിച്ച പ്രമേയം;

  2. നാണ്യനയ സമിതിയിലെ ഓരോ അംഗത്തിന്റെയും വോട്ട്, അത്തരം മീറ്റിംഗിൽ അംഗീകരിച്ച പ്രമേയത്തിന്മേല്‍ അതാത് അംഗത്തിന്‍റെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ട്; ഒപ്പം

  3. ഈ യോഗത്തിൽ അംഗീകരിച്ച പ്രമേയത്തെക്കുറിച്ച് സെക്ഷൻ 45ZI ലെ ഉപവകുപ്പ് (11) പ്രകാരം നാണ്യനയ സമിതിയിലെ ഓരോ അംഗത്തിന്‍റേയും പ്രസ്താവന.

4. ഉപഭോക്തൃ വിശ്വാസം, കുടുംബങ്ങളുടെ പണപ്പെരുപ്പ പ്രതീക്ഷകൾ, കോർപ്പറേറ്റ് മേഖലയുടെ പ്രകടനം, വായ്പാ നിബന്ധനകൾ, വ്യാവസായിക, സേവന, അടിസ്ഥാന സൗകര്യ മേഖലകളെക്കുറിച്ചുള്ള ഭാവിവീക്ഷണം എന്നിവ അളക്കുന്നതിന് വേണ്ടി റിസര്‍വ് ബാങ്ക് നടത്തിയ സർവേകളും തൊഴില്‍പരമായി പ്രവചനങ്ങൾ നടത്തുന്നവരുടെ അനുമാനങ്ങളും എംപിസി അവലോകനം ചെയ്തു.

ഉദ്യോഗസ്ഥന്മാരുടെ സ്ഥൂല സാമ്പത്തിക പ്രൊജക്ഷനുകളും ഭാവിവീക്ഷണത്തിനു നേര്‍ക്കുള്ള വിവിധ നഷ്ട്ട സാധ്യതകള്‍ക്കു ചുറ്റുമുള്ള പകരം വയ്ക്കവുന്ന ബദൽ സാഹചര്യങ്ങളും കൂടി എം‌പി‌സി വിശദമായി അവലോകനം ചെയ്തു. മേൽപ്പറഞ്ഞ നാണ്യനയ സമീപനത്തിന്മേലുള്ള വിപുലമായ ചർച്ചകൾക്കുശേക്ഷം എം‌പി‌സി താഴെക്കൊടുത്തിരിക്കുന്ന പ്രമേയം അംഗീകരിച്ചു.

പ്രമേയം

ഇപ്പോള്‍ നിലവിലുള്ളതും വെളിപ്പെട്ടുവരുന്നതുമായ സ്ഥൂല സാമ്പത്തിക പരിതസ്ഥിതിയുടെ അടിസ്ഥാനത്തിൽ, നാണ്യനയ സമിതി (എം‌പി‌സി) അതിന്‍റെ ഇന്നേദിവസതെ ഇന്ന് (2020 ഒക്ടോബർ 9) യോഗത്തിൽ തീരുമാനിച്ചത്:

  • രൊക്കം പണലഭ്യതാ ക്രമീകരണസൌകര്യത്തിന് (LAF) കീഴില്‍ ഉള്ള നയ റിപ്പോ നിരക്ക് മാറ്റമില്ലാതെ 4.0 ശതമാനത്തിൽ തന്നെ നിലനിലനിർത്തുക എന്നാണ്.

തൽഫലമായി, എല്‍ എ എഫ് (LAF) ന് കീഴിലുള്ള വിപരീത റിപ്പോ നിരക്ക് 3.35 ശതമാനത്തില്‍ മാറ്റമില്ലതെയും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് ബാങ്ക് റേറ്റായ 4.25 ശതമാനത്തിലും തുടരുന്നു.

  • ആവശ്യമുള്ളകാലത്തോളം സഹായക സമീപനം തുടരുന്നതിനും എം പി സി തീരുമാനിച്ചു – ഏറ്റവും കുറഞ്ഞത് ഈ സാമ്പത്തിക വർഷത്തിലും, അടുത്ത സാമ്പത്തിക വർഷത്തിലും - മുന്‍പോട്ടു പോകുമ്പോള്‍ പണപ്പെരുപ്പം ലക്ഷ്യത്തിനകത്ത് തുടരുന്നു എന്ന് ഉറപ്പാക്കുന്നതോടൊപ്പം ഉറച്ച അടിത്തറയോടുകൂടിയ വളർച്ചയെ പുനരുജ്ജീവിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയിന്മേല്‍ COVID-19 ഏല്‍പ്പിച്ച ആഘാതം ലഘൂകരിക്കുന്നതിനും വേണ്ടി.

ഈ തീരുമാനങ്ങൾ, വളര്‍ച്ചയെ പിന്തുണയ്ക്കുമ്പോള്‍ തന്നെ, +/- 2 ശതമാനം എന്ന ബാൻഡിനകത്ത് ഉപഭോക്തൃ വില സൂചിക (സിപിഐ) സംബന്ധമായ നാണയപ്പെരുപ്പം 4 ശതമാനം എന്ന മീഡിയം ടേം ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശ്യവുമായി പൊരുത്തപ്പെടുന്നവയാണ്.

മേല്‍പ്പറഞ്ഞ തീരുമാനത്തിന് ആധാരമായ പ്രധാന പരിഗണനകൾ ചുവടെയുള്ള പ്രസ്താവനയിൽ പ്രതിപാദിച്ചിരിക്കുന്നു.

വിലയിരുത്തൽ

ആഗോള സമ്പദ്‌വ്യവസ്ഥ

ലഭ്യമായ വിവരശേഖരം അനുസരിച്ച്, 2020 ന്‍റെ മൂന്നാം പാദത്തില്‍ ആഗോള സാമ്പത്തിക പ്രവർത്തനത്തില്‍ തുടര്‍ച്ചയായ രീതിയില്‍ ഉള്ള ഒരു തിരിച്ചുവരവിനേയാണ് സൂചിപ്പിയ്ക്കുന്നത് എന്നത് പല രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ പുതിയ വർദ്ധനയോടൊപ്പം നഷ്ടസാദ്ധ്യത കൊണ്ടുള്ള റിസ്ക്കും വർദ്ധിച്ചിട്ടുള്ളപ്പോഴാണ്. ആഗോള വ്യാപാരത്തെ മെരുക്കി എടുക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉയര്‍ന്നു വരുന്ന വിപണി സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്നതിനേക്കാള്‍ വികസിത സമ്പദ്‌വ്യവസ്ഥകള്‍ക്കിടയില്‍ തിരിച്ചുവരവ് കൂടുതല്‍ ശക്തമായിത്തീരാവുന്നതാണ്. ആഗോള ധനകാര്യ വിപണികള്‍ പിന്തുണയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നത് വളരെ കൂടുതല്‍ സഹായകമായ പണപരവും, രൊക്കം പണലഭ്യതാ സംബന്ധവുമായ പരിതസ്ഥിതികളാലാണ്. ഏതാനും ഉയര്‍ന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥകളില്‍ (ഇ എം ഇ) വിതരണ തടസ്സങ്ങള്‍ മുകളിലേയ്ക്കുള്ള വിലസമ്മര്‍ദ്ദ്ങ്ങള്‍ക്ക് കാരണമകുന്നുണ്ടെങ്കിലും വികസിത സമ്പദ്‌വ്യവസ്ഥകളില്‍ (എ ഇ) ക്രമേണ താഴ്ന്നുവരുന്ന ഇന്ധന വിലകളും ദുര്‍ബലമായ മൊത്തം ആവശ്യകതയും പണപ്പെരുപ്പത്തെ ലക്ഷ്യത്തിനു താഴെത്തന്നെ പിടിച്ചുനിര്‍ത്തിയിട്ടുണ്ട്.

ആഭ്യന്തര സമ്പദ്‌വ്യവസ്ഥ

7. ആഭ്യന്തര രംഗത്ത് ഉയർന്ന ആവൃത്തി സൂചകങ്ങൾ വ്യഞ്ജിപ്പിയ്ക്കുന്നത് ഒന്നാം പാദത്തില്‍ (ഏപ്രിൽ-ജൂൺ) ഉണ്ടായ യഥാര്‍ത്ഥ ജി ഡി പി യിലെ 23.9 ശതമാനം സമാനവര്‍ഷ (y-o-y) കുറവിനുശേഷം സാമ്പത്തിക പ്രവര്‍ത്തനം 2020-21 ന്‍റെ രണ്ടാം പാദത്തില്‍ സ്ഥിരത കൈവരിക്കുന്നു എന്നാണ്. സർക്കാർ ചെലവാക്കല്‍ കൊണ്ടും, ഗ്രാമീണ ആവശ്യകത കൊണ്ടും ആഘാതം ലഘൂകരിക്കപ്പെട്ടതിനാല്‍ നിര്‍മാണവും – പ്രത്യേകിച്ചും ഈടു നില്‍ക്കാത്ത ഉപഭോഗ വസ്തുക്കള്‍, ഒപ്പം യാത്രാവാഹനങ്ങൾ, റെയിൽ‌വേ ചരക്ക് നീക്കം എന്നിവ പോലുള്ള ചില സേവനവിഭാഗങ്ങളും രണ്ടാം പാദത്തില്‍ മടങ്ങി വന്നിട്ടുണ്ട്. കൃഷിയെ സംബന്ധിച്ച ഭാവിവീക്ഷണം ദൃഢതയുള്ളതാണ്. ചരക്ക് കയറ്റുമതി സാവധാനം പ്രീ-കോവിഡ് നിലയിലേക്ക് വരുന്നതും ഇറക്കുമതിയുടെ ചുരുങ്ങലിന്‍റെ ഗതിവേഗം ചില മിതപ്പെടുത്തലിനു വിധേയമാക്കിയതും കൊണ്ട് രണ്ടാം പാദത്തില്‍ വ്യാപാര കമ്മി വർദ്ധിച്ചത് വളരെ ചെറുതായും അനുക്രമമായിട്ടും ആയിരുന്നു.

8. നികുതികള്‍, ഉയർന്ന മാർജിനുകള്‍, വിതരണ തടസ്സങ്ങൾ എന്നിവ കാരണം 2020 ജൂലൈ-ഓഗസ്റ്റ് കാലയളവിൽ ഭക്ഷണം, ഇന്ധനം, ഏറ്റവും പ്രധാന മറ്റിനങ്ങള്‍ എന്നിവയിന്മേലെല്ലാം സമ്മർദ്ദങ്ങള്‍ കൂടുതല്‍ ദൃശ്യമായതിനാല്‍ ഹെഡ് ലൈന്‍ സി പി ഐ പണപ്പെരുപ്പം 6.7 ശതമാനത്തോളം വര്‍ദ്ധിച്ചു. കുടുംബങ്ങളുടെ ഒരു വര്‍ഷം മുമ്പോട്ടുള്ള പണപ്പെരുപ്പ പ്രതീക്ഷകൾ കാണിയ്ക്കുന്നത് മൂന്നു മാസം മുന്നോട്ടുള്ള നിലകളില്‍ നിന്നും പണപ്പെരുപ്പം സാവധാനം കുറഞ്ഞു വരുന്നു എന്നുള്ളതാണ്. ദുര്‍ബലമായ ആവശ്യകതാ സാഹചര്യങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് സ്ഥാപനങ്ങളുടെ വിൽപ്പന വിലകള്‍ നിശബ്ദമാക്കപ്പെട്ട നിലയില്‍ തുടരുന്നു.

9. സമ്പദ് വ്യവസ്ഥയിലെ രൊക്കം പണലഭ്യത വലിയ മിച്ചം അവസ്ഥയില്‍ തുടരുന്നതിനാല്‍ ആഭ്യന്തര ധനകാര്യ സ്ഥിതി ദൃഢമായ രീതിയില്‍ സുകരമായിട്ടുണ്ട്. നാണ്യഅവശ്യകതയുടെ വർദ്ധനവ് (21.5 ശതമാനം) കാരണമായി കരുതൽ ധനം സമാനവര്‍ഷ അടിസ്ഥാനത്തിൽ (year-on-year) 13.5 ശതമാനം വർദ്ധിച്ചു (2020 ഒക്ടോബർ 2 വരെ). പണവിതരണ വളര്‍ച്ച (എം 3) എങ്ങിനെ ആയാലും, 2020 സെപ്റ്റംബർ 25 ലെ കണക്കനുസരിച്ച് 12.2 ശതമാനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. ബാങ്കുകളുടെ ഭക്ഷ്യേതര വായ്പാ വളർച്ച മെരുക്കപ്പെട്ട നിലയിലാണ്. ഇന്ത്യയുടെ വിദേശവിനിമയ കരുതല്‍ ശേഖരം 2020 ഒക്ടോബർ 2 ന് 545.6 ബില്യൺ യുഎസ് ഡോളറായിരുന്നു.

ഭാവിയിലേയ്ക്കുള്ള വീക്ഷണം

10. പണപ്പെരുപ്പത്തിന്‍റെ ഭാവി വീക്ഷണത്തിലേയ്ക്കു വന്നാല്‍, ഖാരിഫ് വിതയ്ക്കൽ ഭക്ഷ്യവിലകള്‍ക്ക് അസാധാരണമാം വിധം നന്നായിരിയ്ക്കുമെന്നാണ് കാണുന്നത്. പ്രധാന പച്ചക്കറികളായ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിന്മേലുള്ള സമ്മർദ്ദങ്ങളും ഖാരിഫ് വിളകളുടെ വരവോടുകൂടി മൂന്നാം പാദത്തില്‍ പിന്‍വാങ്ങുക തന്നെ ചെയ്യും. നേരെമറിച്ച്, പയർവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും വിലകള്‍ കൂടിയ ഇറക്കുമതി തീരുവകള്‍ കാരണം മിക്കവാറും സ്ഥിര നിലവാരത്തില്‍ തന്നെ തുടരുന്നതായിരിക്കും. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലകള്‍ ദുര്‍ബലമായ ആവശ്യകതാവീക്ഷണത്താല്‍ സെപ്തംബറില്‍ സാവധാനം കുറയുവാനുള്ള പ്രേരണയോടുകൂടിയാണ് കച്ചവടം നടക്കുകയുണ്ടായത്. എന്നാല്‍ ആഭ്യന്തര പമ്പുകളിലെ വിലകള്‍ നികുതികളുടെ ഏതുവിധത്തിലെങ്കിലും ഉള്ള തിരിച്ചുപോക്കിന്‍റെ അഭാവത്തില്‍ ഉയര്‍ന്നു തന്നെ ആയിരിക്കും നില്‍ക്കുക. സ്ഥാപനങ്ങളുടെ വില തീരുമാനിയ്ക്കുവാനുള്ള ശക്തി മെരുക്കപ്പെട്ട ആവശ്യകതയുടെ മുന്‍പില്‍ തീരെ ദുര്‍ബലമാണ്.തൊഴിലാളി ക്ഷാമം, ഉയര്‍ന്ന ചരക്കുനീക്കകൂലികള്‍ ഉള്‍പ്പെടെയുള്ള കോവിഡ്-19 നുമായി ബന്ധപ്പെട്ട വിതരണ തടസ്സങ്ങള്‍ ചെലവുകളെ മുന്‍പോട്ടു കൊണ്ടുപോകുന്ന സമ്മര്‍ദ്ദങ്ങള്‍ തുടര്‍ന്നും അടിച്ചേല്‍പ്പിക്കുമെങ്കിലും ഈ അപകടങ്ങള്‍, തുടരുന്ന ലോക്ഡൌണ്‍ ഇളവുകളും അന്തര്‍സംസ്ഥാന പോക്കുവരവുകളിലുള്ള നിയന്ത്രണങ്ങളുടെ ഒഴിവാക്കലുകളും കൊണ്ട് ലഘൂകരിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചും റിസ്ക്കുകളെ വിശാലമായി സന്തുലനം ചെയ്തും (ചാര്‍ട്ട് 1) സി.പി.ഐ പണപ്പെരുപ്പം 2020-21 ന്‍റെ രണ്ടാം പാദത്തില്‍ 6.8 ശതമാനമായും 2020-21 ന്‍റെ രണ്ടാം അര്‍ദ്ധവര്‍ഷത്തില്‍ 5.4 - 4.5 ശതമാനമായും 2021-22 ന്‍റെ ഒന്നാം പാദത്തില്‍ 4.3 ശതമാനമായും ആണ് പ്രൊജക്റ്റ് ചെയ്തിട്ടുള്ളത്.

11. വളർച്ചയുടെ ഭാവിവീക്ഷണത്തിലേയ്ക്കു തിരിയുമ്പോൾ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ മടങ്ങിവരവ് കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, അതേസമയം സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങളും വര്‍ദ്ധിച്ച COVID-19 സംക്രമണങ്ങള്‍ എന്നിവ നഗരഅവശ്യകതയുടെ വിപരീതദിശയിലാകയാല്‍ പുറകില്‍ പോകാനാണ് സാദ്ധ്യത. സമ്പര്‍ക്ക സാന്ദ്രമായ സേവനങ്ങളുടെ മേഖലകള്‍ക്ക് കോവിഡ് പൂര്‍വ നിലവാരങ്ങള്‍ തിരിച്ചുപിടിയ്ക്കാന്‍ സമയമെടുക്കും എന്നുള്ളപ്പോള്‍ തന്നെ നിര്‍മ്മാണസ്ഥാപനങ്ങള്‍ 2020-21 ന്‍റെ മൂന്നാം പാദത്തില്‍ പ്രതീക്ഷിയ്ക്കുന്നത് ശേഷി പ്രയോജനപ്പെടുത്തലിന്‍റെ തിരിച്ചുവരവാണ്‍; ഒപ്പം നാലാം പാദം മുതല്‍ കുറച്ച് ട്രാക്ഷന്‍ ലഭിയ്ക്കുന്നതിനുവേണ്ട പ്രവര്‍ത്തനവും, വിദേശ അവശ്യകത ഇപ്പോഴും വിളര്‍ച്ച ബാധിച്ചു തുടരുന്നതിനാല്‍, സ്വകാര്യനിക്ഷേപവും കയറ്റുമതികളും അകന്നുനില്‍ക്കാനുള്ള സാദ്ധ്യതയാണുള്ളത്. മുകളില്‍ പറഞ്ഞ കാര്യങ്ങളും അനിശ്ചിതമായ കോവിഡ്-19 സഞ്ചാരപാതയും പരിഗണിയ്ക്കുമ്പോള്‍ 2020-21 ലെ യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച (-)9.5 ശതമാനം എന്ന് പ്രതീക്ഷിയ്ക്കപ്പെടുന്നു, ഒപ്പം റിസ്ക്കുകളുടെ ചായ് വും താഴത്തേയ്ക്കാണ്: (-) 9.8 ശതമാനം 2020-21 ന്‍റെ രണ്ടാം പാദത്തില്‍; (-) 5.6 ശതമാനം മൂന്നാം പാദത്തില്‍; 0.5 ശതമാനം നാലാം പാദത്തില്‍. 2021-22 ന്‍റെ ഒന്നാം പാദത്തിലെ യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച 20.6 ശതമാനമായിട്ടാണ് (ചാര്‍ട്ട് 2) കണക്കാക്കിയിട്ടുള്ളത്.


12. എം‌പി‌സി യുടെ വീക്ഷണത്തില്‍ അഭൂതപൂർവമായ COVID-19 മഹാമാരിയില്‍ നിന്നും ഉള്ള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് നാണ്യനയ നടത്തിപ്പില്‍ ഏറ്റവും കൂടിയ മുന്‍ഗണന അവകാശപ്പെടുന്നു. അനേകം മാസങ്ങളായി പണപ്പെരുപ്പം സഹനീയ ബാന്‍ഡിനു മുകളില്‍ തുടരുമ്പോള്‍ തന്നെ പ്രവര്‍ത്തനം സാധാരണനിലയിലെത്തുകയും വിതരണ ശൃംഖലകള്‍ പുന:സ്ഥാപിക്കപ്പെടുകയും, സമ്പദ് വ്യവസ്ഥ തുറക്കപ്പെടുകയും ചെയ്യുമ്പോള്‍ വരുന്ന മാസങ്ങളില്‍ അകന്നു പോകേണ്ടതായ വിതരണ ആഘാതങ്ങള്‍ ആണ് പരമപ്രധാനമായും അടിസ്ഥാനഘടകങ്ങളെന്നാണ് എം.പി.സി യുടെ തീരുമാനം. അതനുസരിച്ച്, നാണ്യനയത്തിനു വേണ്ടിയുള്ള സമീപനം രൂപപ്പെടുത്തുന്ന ഈ സന്ദിഗ്ദ്ധഘട്ടത്തില്‍ അവ പരിശോധിക്കപ്പെടാവുന്നതാണ്. ഇത്തരം എല്ലാ ഘടകങ്ങളേയും കണക്കിലെടുത്ത് നയനിരക്ക് നിലവിലുള്ള സ്ഥിതിയില്‍ തുടരുന്നതിനും വളര്‍ച്ചയെ കൂടുതല്‍ പിന്‍തുണയ്ക്കാനായി ലഭ്യമായ ഇടം ഉപയോഗിയ്ക്കുന്നതിന് പണപ്പെരുപ്പസമ്മര്‍ദ്ദങ്ങളുടെ മന്ദീഭവിയ്ക്കലിനായി കാത്തിരിയ്ക്കുവാനുമാണ് എം.പി.സി ഈ യോഗത്തില്‍ തീരുമാനിയ്ക്കുന്നത്.

13. എം.പി.സി (MPC) അംഗങ്ങളായ എല്ലാപേരും– ഡോ.ശശാങ്ക ഭീഡേ, ഡോ.അഷിമാ ഗോയൽ, പ്രൊഫസർ ജയന്ത് ആർ. വർമ്മ, ഡോ. മൃദുൽ കെ.സാഗർ, ഡോ.മൈക്കേൽ ഡേബാബ്രത പത്ര, ശ്രീ.ശക്തികാന്ത ദാസ് —മുന്നോട്ടു പോകുമ്പോ പണപ്പെരുപ്പം ലക്ഷ്യത്തിനകത്ത് തുടരുന്നു എന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയിന്മേൽ കോവിഡ്-19 ന്‍റെ പ്രത്യാഘാതം ദൂരീകരിക്കുന്നതിനും വളർച്ചയെ സുസ്ഥിര അടിസ്ഥാനത്തിൽ ഉത്തേജിപ്പിക്കുന്നതിനും ആവശ്യമായ കാലത്തോളം അതിന് സഹായകമായ ഒരു നിലപാട് തുടരുന്നതിനും ഐകകണ്ഠ്യേന വോട്ടു ചെയതു. ഡോ.ശശാങ്ക ഭീഡേ, ഡോ.അഷിമാ ഗോയൽ, ഡോ.മൃദുൽ കെ.സാഗർ, ഡോ.മൈക്കേൽ ഡേബാബ്രത പത്ര, ശ്രീ.ശക്തികാന്ത ദാസ് എന്നിവർ കുറഞ്ഞത് ഈ സാമ്പത്തിക വർഷവും അടുത്ത വർഷത്തേയ്ക്കും പ്രസ്തുത സഹായക നിലപാട് തുരുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ പ്രൊഫസർ ജയന്ത് ആർ.വർമ്മ അതിനെ എതിർക്കുകയാണ് ചെയ്തത്.

14. എം.പി.സി(MPC) യുടെ മീറ്റിംഗിന്‍റെ മിനുട്ട്സ് 2020 ഒക്ടോബർ 23ഓടെ പ്രസിദ്ധീകരിക്കപ്പെടുന്നതായിരിക്കും

നയ റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനത്തിൽ നിലനിറുത്തുന്നതിനുള്ള പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പ്.

ഡോ.ശശാങ്ക ഭീഡേ നടത്തിയ പ്രസ്താവന

അംഗം വോട്ട്
ഡോ.ശശാങ്ക ഭീഡേ സമ്മതം
ഡോ.അഷിമാ ഗോയൽ സമ്മതം
പ്രൊഫസർ ജയന്ത് ആർ.വർമ്മ സമ്മതം
ഡോ.മൃദുൽ കെ.സാഗർ സമ്മതം
ഡോ.മൈക്കേൽ ദേബബ്രത പത്ര സമ്മതം
ശ്രീ.ശക്തികാന്ത ദാസ് സമ്മതം

15. ഉൽപ്പാദന വളർച്ച രൂക്ഷമായി താഴേക്ക് പോകുകയും പണപ്പെരുപ്പ സമ്മർദ്ദങ്ങൾ തുടരുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ നാണ്യനയ കാഴ്ചപ്പാടിലെ രണ്ട് മുഖ്യ ലക്ഷ്യങ്ങൾ സമ്പത്ത് വ്യവസ്ഥയുടെ സുസ്ഥിര തിരിച്ചുവരവും പണപ്പെരുപ്പ നിരക്ക് മിതപ്പെടുത്തലും സാധ്യമാക്കുന്നു.

16. നിലവിലുള്ള മിതമായ ജിഡിപി വളർച്ചാ നിരക്ക് കണക്കിലെടുത്ത് 2020 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 115 ബേസിസ് പോയിൻറുകൾ കുറച്ചതിനെത്തുടർന്ന് 2020 ഓഗസ്റ്റ് 4-6 തീയതികളിൽ നടന്ന എംപിസി യോഗത്തിൽ പോളിസി നിരക്കുകളിൽ മാറ്റം വരുത്താതിരിക്കുകയാണ് ചെയ്തത്. കോവിഡ് - 19 പാൻഡെമിക് ബാധിക്കാൻ തുടങ്ങിയതോടെ 2020 ഓഗസ്റ്റിലെ എം‌പി‌സി നയ പ്രസ്താവന, സാമ്പത്തിക കാഴ്ചപ്പാടിലെ ആശങ്കകളെ പ്രതിഫലിപ്പിച്ചു.

17. 2020-21ന്‍റെ ഒന്നാം പാദത്തിലെ ജി.ഡി.പി യുടെ സങ്കോചം, വാര്‍ഷിക സമാനപാദ അടിസ്ഥാനത്തില്‍ 23.9 ശതമാനത്തോളം എന്നുള്ളത് തൊഴില്‍ ലഭ്യതയേയും വരുമാനത്തേയും ബാധിക്കുന്നവിധം സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റ ഒരു കടുത്ത ആഘാതം തന്നെയാണ്. സാമ്പത്തിക ഉല്പാദനത്തിലെ ഇടിവ് അതിന്‍റെ ബഹുഭൂരിപക്ഷം ഘടകങ്ങളുടെയും ഉല്പാദന, വ്യയ അക്കൗണ്ടുകളിലും പ്രതിഫലിക്കുന്നുണ്ട്. എല്ലാ കാര്‍ഷിക ഇതര മേഖലകളിലെയും ഉല്പാദിപ്പിക്കപ്പെട്ട ചരക്ക്, സേവന മൊത്തം മൂല്യം താഴെപോയി. ഉപഭോക്തൃആവശ്യത്തിന്‍റെ കാര്യത്തില്‍ സ്വകാര്യ അന്തിമ ഉപഭോഗചെലവിലും ഭൗതിക ആസ്തികളുടെ അറ്റ വര്‍ദ്ധനവിലും ഉണ്ടായ സങ്കോചം കഠിനമായിരുന്നു. വളര്‍ച്ച രേഖപ്പെടുത്തിയ ആവശ്യകതയുടെ ഒരേ ഒരു മുഖ്യഘടകം സര്‍ക്കാര്‍ അന്തിമ ഉപഭോഗചെലവ് മാത്രമായിരുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു, കയറ്റുമതിയിലുണ്ടായ ഇടിവിനെക്കാൾ ഇറക്കുമതി കുറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച്-മേയ് കാലത്തെ അന്ത്യവാരം മുതല്‍ അവശ്യ സാധനങ്ങള്‍ ഒഴിച്ചുള്ള ചരക്ക് സേവനങ്ങളുടെ നീക്കത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വലിയ നിയന്ത്രണങ്ങള്‍ക്ക് ജൂണ്‍മുതല്‍ ക്രമേണ അയവ് വരുത്തി എങ്കിലും രോഗത്തിന്‍റെ വ്യാപന നിയന്ത്രണത്തിനായി ഒരു സമ്പൂര്‍ണ്ണ സാമ്പത്തിക തിരിച്ചുവരവിന് ഉല്പാദന വിതരണ പ്രക്രിയകളില്‍ നീക്കുപോക്കുകള്‍ ആവശ്യമായേക്കും. പ്രാദേശിക മാറ്റങ്ങളും വിതരണ ശൃംഖലയെ ബാധിക്കുമെന്നുള്ളതിനാല്‍ തിരിച്ചുവരല്‍ പ്രക്രിയയേയും മഹാമാരിയുടെ രാജ്യത്താകെയുള്ള ചലനാത്മകത ബാധിക്കുന്നതായിരിക്കും.

18. മഹാമാരിയുടെ പ്രത്യാഘാതത്തിന്‍റെ ഇപ്പോഴത്തെ നില കാണിക്കുന്നത് സെപ്റ്റംബര്‍ അവസാനത്തില്‍ ദിനംപ്രതിയുള്ള കോവിഡ്-19 കേസുകളിലും മരണങ്ങളിലും കുറവുണ്ടായി എന്നാണ് എങ്കിലും ഈ സംഖ്യകള്‍ വളരെ വലുതാണ്. മാത്രവുമല്ല ഒരു വര്‍ദ്ധനവിനുള്ള ശക്തമായ സാദ്ധ്യതയും അവഗണിച്ചുകൂടാ. സഞ്ചാര നിയന്ത്രണങ്ങളിലെ ഇളവ് ഉൽപാദനം പുന സ്ഥാപിക്കാൻ സഹായിക്കുമെന്നാണ് ഇതിനർത്ഥം, പക്ഷേ ഈ പ്രക്രിയ ക്രമേണയും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നിർമ്മാതാക്കൾ, സേവന ദാതാക്കൾ, ഉപഭോക്താക്കൾ എന്നിവർ സ്വീകരിക്കുന്ന നടപടികൾക്ക് വിധേയവുമായിരിക്കും എന്നാണ്.

19. തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും സുരക്ഷിതമായ വിധത്തില്‍ സമ്പദ്ഘടനയുടെ വിതരണ ശൃംഖലയുടെ പുനസ്ഥാപനം നീണ്ടുനില്കുന്ന സാമ്പത്തിക വീണ്ടെടുക്കലിന് ആവശ്യമാണ്. കോവിഡ്-19 ന്‍റെ വ്യാപനവുമായി ബന്ധപ്പെ്ട്ടുള്ള അപകടസാദ്ധ്യതകള്‍ ഒഴിവാക്കുവാന്‍ ജോലിസ്ഥലം, ഗതാഗതം എന്നിവയ്ക്കും മാറ്റങ്ങള്‍ ആവശ്യമായി വന്നേയ്ക്കാം.

20. തുടക്കത്തില്‍ വൈറസ് നഗരപ്രദേശങ്ങളിലാണ് വ്യാപിച്ചത് എന്നതും അതിന്‍റെ വ്യാപനം പരിമിതപ്പെടുത്താന്‍ ധൃതഗതിയിലുള്ള ശ്രമങ്ങള്‍ ഉണ്ടായി എന്നതും കൃഷിക്ക് വിതരണ ആഘാതങ്ങളില്‍ നിന്നും ആപേക്ഷികമായ പ്രതിരോധം കൈവന്നതിന് ഭാഗികമായ കാരണമാകാം. മുഖ്യ ഭക്ഷ്യ വസ്തുക്കളുടെ സുസ്ഥിരവിതരണം നിലനിറുത്തുവാനായി അവയുടെ ചരക്കുനീക്കവും സഞ്ചാര നിയന്ത്രണങ്ങളില്‍നിന്നും ഒഴിവക്കപ്പെട്ടിരുന്നു.

21. പണ വരവും ആദായവും നഷ്ടപ്പെട്ട സ്ഥാപനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുവാനായി യഥാര്‍ത്ഥത്തിലുള്ള സമ്മര്‍ദ്ദങ്ങളെ അഭിസംബോധന ചെയ്യേണ്ടത് ആവശ്യമാണ്. ഉല്പാദനവും വിപണനവും പുനരുജ്ജീവിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ട വായ്പാലഭ്യതയാണ് ഇതുമായി ബന്ധപ്പെട്ട ഒരു അനിവാര്യ ഘടകം. ഭവന നിർമ്മാണം ഉൾപ്പെടെയുള്ള ഉൽപാദന മേഖലകൾക്കുള്ള ബാങ്ക് വായ്പാനിരക്കുകള്‍ താഴേക്കുവന്നിട്ടുണ്ട് എന്നിരുന്നാലും ശക്തമായ പുനരുജ്ജീവിപ്പിക്കൽ ആവശ്യകതയുടെ പുനരുജ്ജീവനത്തെ ആശ്രയിച്ചിരിക്കും. മുൻവർഷത്തെ അപേക്ഷിച്ച് 2020-21ൽ സെപ്റ്റംബർ വരെയുള്ള ഭക്ഷ്യേതര ബാങ്ക് വായ്പയുടെ ഇടിവിലും ദുർബലമായ ഡിമാൻഡ് അവസ്ഥ പ്രതിഫലിക്കുന്നു. ഉപഭോക്തൃ ആവശ്യകതയുടെ ഉത്തേജനത്തിന് സാധാരണ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പങ്കടുക്കുന്നതിനുവേണ്ട സുരക്ഷിതത്വത്തിലുള്ള വിശ്വാസവും ആരോഗ്യപരിരക്ഷയുടെ ലഭ്യതയും തിരിച്ചുകൊണ്ടുവരിക എന്നത് ആവശ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുനിക്ഷേപം ഉപഭോക്തൃ ആത്മവിശ്വാസം വളർത്താൻ സഹായിക്കും.

22. കറണ്ട് അക്കൗണ്ട് ബാക്കി, വിദേശ മൂലധന ഒഴുക്ക്, വിദേശ നാണ്യ കരുതല്‍ നില എന്നിവ ആഭ്യന്തര ആഗോള വിപണികളിലെ താഴ്ന്ന സമതുലനാവസ്ഥയുടെ പശ്ചാത്തലത്തില്‍ വിദേശ മേഖലയിലെ ആപേക്ഷിക സ്ഥിരതയെ സൂചിപ്പിക്കുന്നു. മാന്ദ്യത്തിലായ നിക്ഷേപ ആവശ്യകതാ അവസ്ഥകള്‍ മൂലധന ആവശ്യത്തിന്മേലുണ്ടായ മ്ളാനതയിലും ഭക്ഷ്യ-ഇതര മേഖലയ്ക്കുള്ള ബാങ്കുവായ്പാ അളവിന്‍റെ ദുര്‍ബല വളര്‍ച്ചയിലും കൂടി പ്രതിഫലിയ്ക്കപ്പെടുന്നുണ്ട്.

23. നികുതി വരുമാനം കുറഞ്ഞതിനാൽ സർക്കാരുകളുടെ ധനസ്ഥിതി – കേന്ദ്രത്തിന്‍റേയും സംസ്ഥാനങ്ങളുടെയും, സമ്മർദ്ദത്തിലാണ്. നിലവിലെ സാഹചര്യങ്ങളിൽ ഉപജീവനത്തെയും ജീവിതത്തെയും പിന്തുണയ്ക്കുന്നതിനുള്ള അസാധാരണമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാരുകൾ അവരുടെ ചെലവാക്കല്‍ നിലവാരം നില നിലനിർത്തേണ്ടതുണ്ട്.

24. ആവശ്യകതയെ സംബന്ധിച്ച് തുടർന്നു പോകുന്ന ദുർബലത ധനസംബന്ധമായ ധനകാര്യ സംവിധാനത്തിലും കൂടുതൽ സമ്മർദ്ദം ചെലുത്തിയേക്കും.

25. അടുത്ത മാസങ്ങളിലെ സാമ്പത്തിക പ്രവർത്തനം സംബന്ധിച്ച വിശാല സൂചകങ്ങൾ ഒന്നാം പാദത്തിലെ കഠിനമായ തകർച്ചയിൽ നിന്നും ഉള്ള ഒരു തിരിച്ചുവരവിനെ ആണ് കാണിക്കുന്നത്. ഈ മെച്ചപ്പെടുത്തലുകളിൽ ചില കാര്യങ്ങൾക്ക് കാരണമായത് സഞ്ചാര നിയന്ത്രണങ്ങളിൽ വന്ന ഇളവുകൾ ഔഷധ വ്യവസായം പോലുള്ള മേഖലകളിൽ ഉണ്ടായ അവസരങ്ങൾ, വളങ്ങൾ തുടങ്ങിയ നിർണായക ഉൽപന്നങ്ങളുടെ ആവശ്യകതയിൽ ഉണ്ടായ വർദ്ധന എന്നിവയാണ്. ശേഷി പ്രയോജനപ്പെടുത്തുന്നതിൽ മെച്ചപ്പെടൽ ഉണ്ടാകുമെന്ന പ്രതീക്ഷ ആർ ബി ഐ റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ അടുത്ത കാലത്തുള്ള സർവ്വേകളിലെ ആവശ്യകതകളെ സൂചിപ്പിക്കുന്ന കാഴ്ചപ്പാടുകൾ എന്നിവയാൽ ആണ്

26. ജി.ഡി.പി ഈ വർഷം രണ്ടാം പാദം മുതൽ സുസ്ഥിരമായ തിരിച്ചുവരവിന് ആരംഭം കുറിക്കുന്നത് കാണാം. സാമ്പത്തിക സങ്കോച നിരക്ക് മുൻവർഷത്തെ നിലവാരത്തിൽ നിന്നും ക്രമാനുഗതമായി താഴേക്കു പോകുന്നതോടുകൂടിയാണ് ഇതുണ്ടാവുക. എം. പി. സി. പ്രമേയത്തിൽ പറഞ്ഞിട്ടുള്ളതുപോലെ ഈ വർഷം മൊത്തത്തിൽ എടുക്കുമ്പോൾ വളർച്ചനിരക്ക് മുൻവർഷത്തേതിനെ അപേക്ഷിച്ചു 9.5 ശതമാനമായി കണക്കുകൂട്ടിയിട്ടുണ്ടെങ്കിലും, 2020-2021 ന്‍റെ നാലാംപാദത്തിൽ വളര്‍ച്ചാനിരക്ക് പോസിറ്റീവ് ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2020 സെപ്റ്റംബറിൽ ആർ.ബി.ഐ നടത്തിയ സർവ്വേ ഓഫ് പ്രൊഫഷണൽ ഫോർകാസ്റ്റേർഡ് നൽകുന്നത് 2020-21 വർഷത്തേയ്ക്ക് 9.1 ശതമാനം എന്ന പ്രവചനവും എൻ.സി.ഇ.ആർ ന്‍റെ ത്രൈമാസിക സാമ്പത്തിക അവലോകനം അനുസരിച്ച് 2020-21 ലെ ജി.ഡി.പി വളശർച്ച 12.6 ശതമാനം എന്ന വിലയിരുത്തലുമാണ്. മുന്നോട്ട് 2020-21 ന്‍റെ രണ്ടാംപാദത്തിൽനിന്നും നാലാം പാദത്തിലേക്ക് പോകുമ്പോള്‍ ഈ കണക്കു കൂട്ടലുകള്‍ വ്യഞ്ജിപ്പിക്കുന്നത് ആരംഭത്തിൽ ഒന്നാം പാദത്തിൽ അനുഭവപ്പെട്ട വലിയ പ്രതികൂല ആഘാതത്തിൽനിന്നും ഉള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ തിരിച്ചുവരവാണ്.

27. വില നിലവാരത്തിന്‍റെ കാര്യത്തിൽ സി.പി.ഐ പണപ്പെരുപ്പം വാർഷിക സമാനകാല അടിസ്ഥാനത്തിൽ 6.5 ശതമാനത്തിനു മുകളില്‍ ആണ് 2020 ജൂലൈ-ആഗസ്റ്റ് കാലത്ത് ഉണ്ടായിരുന്നത്. ഇത് നാണ്യ നയത്തിനായി നിശ്ചയിച്ചിട്ടുള്ള പണപ്പെരുപ്പ ലക്ഷ്യത്തിന്‍റെ സഹനീയ പരിധിക്കു മുകളിലാണ്. ഇതേ കാലയളവിലെ ഭക്ഷ്യ മൊത്ത വിലസൂചികയിലെ വർദ്ധന 8.4 ശതമാനം എന്ന ശരാശരിയിലാകുകയും ഭക്ഷ്യ-ഇന്ധന ഇനങ്ങളൊഴിച്ചുള്ളവയുടെ സി.പി.ഐ അടിസ്ഥാനത്തിലുള്ള പണ്പ്പെരുപ്പ നിരക്ക് 5.6 ശതമാനം ആകുകയും ചെയ്തിരുന്നു. ഭക്ഷ്യ മൊത്ത വിലസൂചികയിലെ വർദ്ധന ഒരു ആശങ്കയായി തന്നെ തുടരും എന്നതിനുകാരണം അതിനെ കൂടുതൽസമയവും സ്വാധീനിക്കുന്നത് ജീർണ്ണിച്ചുനശിക്കുന്ന പച്ചക്കറി പോലുള്ള ഉല്പന്നങ്ങളാണ്. ചില്ലറ വില്പനതലം വരെയുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കം ചെയ്തോ അല്ലെങ്കില്‍ അധികമായി സ്റ്റോക്കു നൽകിയോ അല്ലാതെ ഹ്രസ്വ കാലയളവില്‍ ഇതിനെ നിയന്ത്രക്കാനാവില്ല. എം.പി.സി പ്രമേയത്തിൽ കാണിച്ചിട്ടുള്ളതുപോലെ 2020-21 ന്റെ മൂന്നാം പാദത്തിലും നാലാം പാദത്തിലും പണപ്പെരുപ്പം മിത നിരക്കിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ വിതരണ പക്ഷത്തിലെ വിലപെരുപ്പത്തിന്‍റെ രണ്ടു മുഖ്യചാലകശക്തികൾ ഭക്ഷ്യവും ഇന്ധനവും ആണ്. ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ അനുകൂലമായ വർഷപാതം മെച്ചപ്പെട്ട വിളവെടുപ്പു സാധ്യതയേയും ഭക്ഷ്യ വിലക്കയറ്റത്തെ മിതപ്പെടുത്തുന്നതിലുള്ള അതിന്‍റെ സ്വാധീനത്തെയും പിന്തുണയ്ക്കുന്നു. ഇപ്പോൾ മുതൽ 2020-21 അവസാനം വരെ ക്രൂഡ്പെട്രോളിയം വിലകളെ സംബന്ധിക്കുന്ന ആഗോള സ്ഥിതികൾ സ്ഥിരത കാണിക്കുമെന്ന് തോന്നുന്നു.

28. വളർച്ചയേയും പണപ്പെരുപ്പത്തേയും പറ്റി മുൻകൂട്ടിയുള്ള കണക്കുുകൂട്ടലുകൾ വ്യക്തമായിട്ടും അനിശ്ചിതത്വങ്ങള്‍ നേരിടുന്നുണ്ട്. കോവിഡ് 19 മഹാമാരി നിയന്ത്രണ വിധേയമാകുന്നത് എത്ര വേഗത്തിലായിരിക്കും എന്നുള്ളതിലും അനിശ്ചിതത്വം ഉണ്ട്. ഇത് അടുത്ത രണ്ട് മൂന്ന് പാദങ്ങളിലെ വളർച്ച, പണപ്പെരുപ്പ രംഗങ്ങളിലെ സംഭവവികാസങ്ങളെയും ബാധിക്കുന്നതാണ്. രണ്ടാം പാദത്തിന്‍റെ അവസാനത്തിൽ രാജ്യത്തിന്‍റെ എല്ലാഭാഗത്തും ഗതാഗതം, വ്യാപാരം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തിയതിനുശേഷം സമ്പദ് വ്യവസ്ഥയിൽ തിരിച്ചുവരവിന്‍റെ സൂചനകളുണ്ട്. അവസ്ഥകളുമായി വിതരണ ശൃംഖലകൾ പൊരുത്തപ്പെടുന്നു എന്നതിനാൽ പൂർവ്വസ്ഥിതിയിൽ എത്തൽ കൂടുതൽ ശക്തവും നീണ്ടു നിൽക്കുന്നതും ആയിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇപ്രകാരമുള്ള ഫലപ്രാപ്തിക്കായി ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ അതിനു അനുയോജ്യമായ ഒരു നാണ്യ നയമാണ് ആവശ്യമുള്ളത്. വിലകളിലെ ഉയർന്ന സമ്മർദ്ദങ്ങളിൽ മിതപ്പെടുത്തല്‍, ഭക്ഷ്യവിലക്കയറ്റ നിരക്ക് കുറയുന്നതിനും വിതരണ വശങ്ങളിൽ സാധാരണനിലയിലേക്ക് പെട്ടെന്നുളള ഒരു തിരിച്ചുവരവ് ആവശ്യമാണ്.

29. അടുത്ത മൂന്ന്-നാല് പാദങ്ങളിലെ വളർച്ചയേയും പണപ്പെരുപ്പത്തേയും കുറിച്ചുള്ള വീക്ഷണഗതി, ഉൽപാദനം വീണ്ടെടുക്കാൻ പ്രാപ്തമാക്കുന്ന നയപരമായ അന്തരീക്ഷത്തിന്‍റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. പണപ്പെരുപ്പ സമ്മർദ്ദം ആശങ്കാജനകമാണ്, എങ്കിലും ഇപ്പോഴത്തെ വിലയിരുത്തൽ പ്രകടമാക്കുന്നത് ഈ വർഷത്തില്‍ ശേഷിക്കുന്ന പാദങ്ങളില്‍ മിതത്വം ഉള്ള പണപ്പെരുപ്പ സമ്മർദ്ദങ്ങളെയാണ്.

30. അതിനാൽ, മുന്നോട്ടുള്ള പോക്കില്‍ പണപ്പെരുപ്പം ലക്ഷ്യത്തിനകത്ത് തുടരുന്നു എന്ന് ഉറപ്പ് വരുത്തുമ്പോൾ തന്നെ ദീർഘകാലാടിസ്ഥാനത്തിൽ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സമ്പദ് വ്യവസ്ഥയിന്മേല്‍ ഉള്ള കോവിഡ്-19 ന്‍റെ ആഘാതം ദൂരീകരിക്കുന്നതിനും എത്രകാലം വേണോ അത്രയും കാലം അനുയോജ്യമായ ധനനയ നിലപാട് തുടരുന്നതിനും ഞാൻ വോട്ടുചെയ്യുന്നു. ഈ നിലപാട് ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവും തുടരാനും കൂടി ഞാൻ വോട്ടു ചെയ്യുന്നു.

ഡോക്ടർ അഷിമ ഗോയലിന്റെ പ്രസ്താവന

31. എം പി സി യുടെ ഉദ്ദേശ്യങ്ങൾ വളർച്ചയെ പിന്തുണയ്ക്കുന്നതിന് ഒപ്പം ഇടത്തരം പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുക എന്നതാണ്. വളർച്ച ക്രമാധികമായി താഴെപോയിട്ടുണ്ട്, എന്നാല്‍ പണപ്പെരുപ്പം ലക്ഷ്യത്തിനു മുകളിലാണ്. വളർച്ചയെ ഉത്തേജിപ്പിക്കാനും പണപ്പെരുപ്പം കുറയ്ക്കാനും എന്താണ് വേണ്ടതെന്ന് ഇന്ത്യയുടെ സ്ഥൂല സമ്പദ് വ്യവസ്ഥാ ഘടനയുടെ പശ്ചാത്തലത്തിൽ പരിശോധിക്കുന്നത് ഏറ്റവും നന്നായിരിക്കും.

32. COVID-19 ആവശ്യകതയിലുണ്ടായ തകർച്ചയ്ക്കും ആഭ്യന്തര വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിനും കാരണമായി. നിയന്ത്രണങ്ങളുടെ സാവധാനമുള്ള അയവു വരുത്തൽ കൊണ്ടും രോഗവ്യാപനം കുറഞ്ഞതു കൊണ്ടും വിതരണ മേഖല പൂർവ്വസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. കനത്ത മഴ ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്തി, മാത്രമല്ല ധാരാളം വിളയും വാഗ്ദാനം ചെയ്യുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ഘടനാപരമായ ഭക്ഷ്യ മിച്ചം, കാർഷിക പരിഷ്കാരങ്ങൾ, എണ്ണ ആവശ്യകതയിലും വിതരണത്തിലുമുള്ള ആഗോള മാറ്റങ്ങൾ എന്നിവ ചരക്കുകളുടെ വില മൃദുവായി നിലനിർത്തുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ ഉല്പാദനചെലവുകൾ ഉയരുന്നതിന് കാരണമായ തടസ്സങ്ങളെ പരിഷ്കാരം കുറച്ചു കൊണ്ടുവരുന്നുമുണ്ട് അതുകൊണ്ട് പണപ്പെരുപ്പം മിതമായി തീരുമെന്ന് പ്രതീക്ഷിക്കാം. ഗവേഷണം സൂചിപ്പിക്കുന്നത്, ചരക്കുവില ആഘാതങ്ങളും വിശ്വസനീയ റിസർബാങ്ക് മാർഗനിര്‍ദേശവും പണപ്പെരുപ്പ പ്രതീക്ഷകളെ സംബന്ധിച്ച നിർണായക ഘടകങ്ങൾ ആകും എന്നാണ്.

33..തൊഴിൽ സേനയിൽ പ്രവേശിക്കുന്ന ഇന്ത്യക്കാരായ ധാരാളം ചെറുപ്പക്കാരും അതുപോലെ ഉയർന്ന ഉല്പാദനക്ഷമത ഉള്ള ജോലികളിലേക്ക് ഉള്ള കുടിയേറ്റവും ചൂണ്ടിക്കാണിക്കുന്നത് അതിന് ഒരു സ്ഥിതിഗത്വ (ഇലാസ്റ്റിക്) വിതരണ ലേഖ ഉണ്ടെന്നും എന്നാൽ അത് അപ്പു വേഡ് ഷോക്കുകൾക്ക് വിധേയമായ ഒന്ന് ആയിരിക്കും എന്നതാണ്. ചെലവുകൾ വർധിപ്പിക്കുന്ന വിതരണ വശത്തെ സവിശേഷതകൾ കൂടാതെ ആഘാതങ്ങളിൽ പണപ്പെരുപ്പ പ്രതീക്ഷകളും വിനിമയ നിരക്കിലെ മാറ്റങ്ങളും ഉൾപ്പെടുന്നു. ഇന്ത്യയിൽ പണപ്പെരുപ്പം കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം ഈ ആഘാതങ്ങളുടെ തീവ്രത കുറയ്ക്കുക എന്നുള്ളതാണ്.

34. നാണ്യ ധനകാര്യ സാഹചര്യങ്ങൾ മൊത്തം ആവശ്യകതയിന്മേലും ഉത്പാദന വളർച്ചയിന്മേലും താരതമ്യേന വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട് അതേസമയം സർക്കാർ ചെലവുകളുടെയും നികുതിയുടെയും ഘടന ചെലവുകളെ ബാധിക്കുന്നു. ഒരു ഇലാസ്റ്റിക് വിതരണ ലേഖ വ്യഞ്ജിപ്പിക്കുന്നത് ഒരു ആവശ്യകത ചോർത്തലിന് പണപ്പെരുപ്പത്തിന്മേൽ ഒട്ടും ആഘാതമേല്‍പ്പിക്കാനാവില്ലെന്നാണ്. പക്ഷേ അത് വലിയ ഉല്പാദന നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു അതിരു കടന്ന വരിഞ്ഞുമുറുക്കൽ അതിരുകടന്ന പ്രചോദനം ചെയ്യുന്നേടത്തോളം തന്നെ ധനകാര്യ സ്ഥിരതയെ മുറിപ്പെടുത്തുകയും ചെയ്യുന്നു കഴിഞ്ഞ ദശകത്തിലുണ്ടായ അവശ്യ പരിഷ്കാരങ്ങൾ ധനകാര്യ സംവിധാനത്തിൽ വായ്പ സംസ്കാരം ഭരണ നിർവഹണം വൈവിദ്ധ്യം കരുത്ത് എന്നിവ മെച്ചപ്പെടുത്തുകയും ഒരു ദിശാമാറ്റത്തിന് ഇപ്പോൾ സാഹചര്യങ്ങൾ പാകമാകുകയും ചെയ്തിട്ടുണ്ട് വരുഞ്ഞുമുറുക്കിയുള്ള സാഹചര്യങ്ങളെ വിപരീത ദിശയിലേക്ക് കൊണ്ടുപോകുന്നതിന് കോവിഡ്-19 ഒരു സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

35. കോവിഡ് -19 അനിശ്ചിതത്വവും ഒപ്പം സമ്പാദ്യത്തിന്‍റെയും രൊക്കം പണലഭ്യതയുടെയും മുന്‍കരുതല്‍ വിധത്തിലുള്ള പൂഴ്ത്തിവയ്പും സൃഷ്ടിക്കുന്നു. അതിനാല്‍, ഇപ്പോൾ ആവശ്യകതയാണ് വിതരണത്തേക്കാൾ കൂടുതൽ വലിയ പ്രയാസം നേരിടുന്നത്. ലീനമായ ഉല്പാദനശക്തിയേക്കാള്‍ താഴയായി ആവശ്യകത തകർന്നടിയുമ്പോള്‍ പണപ്പെരുപ്പം എം.പി.സി ലക്ഷ്യത്തേക്കാളേറെ വര്ർദ്ധിക്കുന്നു എന്നുള്ളത് കാണിക്കുന്നത് ലോക്ഡൌണുമായി ബന്ധപ്പെട്ട ആഘാതങ്ങള്‍ വിതരണത്തിന്‍റെ ലേഖയെ മുകളിലേക്ക് തള്ളിയിട്ടുണ്ട് എന്നാണ്. ലോക്ഡൌണിന് അയവുവരുമ്പോൾ ഇത് വിപരീതദിശയില്‍ എത്തേണ്ടതാണ്. ഒരേ ഇനം ചരക്കുകള്‍ക്ക്, സി.പി.ഐ പണപ്പെരുപ്പം ഡബ്ല്യൂ.പി.ഐ പണപ്പെരുപ്പത്തേക്കാൾ വളരെ ഉയരത്തിലാണ് എന്നത് സൂചിപ്പിക്കുന്നത് ചില്ലറ വിതരണത്തിന്‍റെ പ്രശ്നങ്ങളാണ്. ഉപഭോഗകൂടയില്‍ ഭക്ഷ്യവസ്തുക്കളുടെ കുറഞ്ഞ ഓഹരി കൂടുതൽ കൃത്യമായി പ്രതിഫലിക്കുന്ന വിധം സി.പി.ഐ യുടെ അടിസ്ഥാനം തന്നെ മാറ്റി നിശ്ചയിക്കേണ്ട ആവശ്യമുണ്ട്. ഇതിനോടകം തന്നെ ഉല്പാദനവിടവ് വളരെ വലുതായി എന്നുള്ളതിനാല്‍ ആവശ്യകതയിൽ കുറവുണ്ടാകുകയും വിടവ് കൂടുതല്‍ വലുതാക്കുകയും ചെയ്യുക എന്നുള്ളതല്ല പണപ്പെരുപ്പം കുറയ്ക്കാനുള്ള മാർഗ്ഗം. ശേഷി പ്രയോജനപ്പെടുത്തൽ താഴേക്കുപോകുമ്പോൾ നിശ്ചിത ചെലവുകൾ ഉൾക്കൊള്ളിക്കാൻ ആയി മാർക്ക്-ആപ്പുകൾ കൂട്ടാൻ സ്ഥാപനങ്ങൾ നിർബന്ധിതരാകുന്നു. എന്നാല്‍ പ്രയോജനപ്പെടുത്തൽ വീണ്ടും കുറയ്ക്കുന്നത് കൊണ്ട് ചെലവുകള്‍ കൂടുകയേ ഉള്ളൂ.

36. സാധാരണ സമയങ്ങളില്‍ ഇന്ത്യയുടെ ശരിയായി കണക്കാക്കിയിട്ടുള്ള ആവശ്യകതയുടെ താല്പര്യ ഇലാസ്തികത ഉയര്‍ന്നതാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടിയ രൊക്കം പണലഭ്യതയും താഴ്ന്ന പലിശനിരക്കുകളും മുഖേന ചെലവാക്കല്‍ കൂട്ടാന്‍ പ്രചോദനം നല്‍കുന്നതിന് പ്രയാസമുണ്ട്. ലോക്ഡൗണുകള്‍ക്ക് ഒപ്പം നികുതിവരുമാനം താഴേക്കുപോയപ്പോള്‍ ധനകമ്മികൾ എതിര്‍ ചാക്രികമായി ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ പോലും വളര്‍ച്ച കൂട്ടുന്നതിന് ആവശ്യകതയെ ഉത്തേജിപ്പിക്കുന്നതിനും സ്വകാര്യ ചെലവഴിക്കലിന് കൂടുതല്‍ ചലനാത്മകത നല്‍കുന്നതിനും ആയി സര്‍ക്കാര്‍ ചെലവാക്കലിന് കൂടുതല്‍ കാര്യബോധത്തോടുകൂടിയ വികാസത്തിന് സാധ്യതയുണ്ട്. വിതരണഭാഗത്തുള്ള പ്രയാസങ്ങള്‍ ഒഴിവക്കുവാനായി ചെലവുകള്‍ക്ക് മാതൃകാപരമായ ആസൂത്രണം ഉണ്ടായിരിക്കണം. വള‍ർച്ച ഛേദത്തിനെ വലുതാക്കുകയും കൂടിക്കൊണ്ടിരിക്കുന്ന നികുതിവരുമാനം അംശത്തെ ചെറുതാക്കുകയും ചെയ്യുമ്പോൾ യഥാര്‍ത്ഥ ധനകമ്മി അനുപാതം കുറയുന്നു.

37. കമ്മികളിലെ ഹ്രസ്വകാല വര്‍ദ്ധനയ്ക്ക് ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ കടമെടുപ്പിന്‍റെ ചെലവ് താഴ്ത്തി നിര്‍ത്തേണ്ടത് ആവശ്യമാണ്. ആഗോളതലത്തില്‍ കേന്ദ്രബാങ്കുകള്‍ ഇപ്രകാരമുള്ള നടപടികള്‍ എടുക്കുന്നുണ്ട്. പുനരുജ്ജീവനത്തിന് എത്രകാലം വേണോ അത്രയും കാലം ഹിതകരമായ ധനകാര്യ സാഹചര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നാണ്യനയം പൊതുസ്വകാര്യ കടമെടുപ്പിനേയും ചെലവഴി്യ്ക്കലിനേയും സഹായിക്കുന്നതാണ്. എതിര്‍ ചാക്രികവും ധനകാര്യ സംവിധാനത്തിന്‍റെ ആകെയുള്ള സ്ഥിരത ഉറപ്പാക്കുന്നതുമായ നിയന്ത്രണം ഉള്‍പ്പെടയുള്ള ഊര്‍ജ്ജസ്വലവും നൂതനവുമായ നടപടികള്‍ക്ക് ഉചിതമായ പ്രവര്‍ത്തനത്തിന് ഉള്ള പ്രോത്സാഹനം മെച്ചപ്പെടുത്താനും, പേടി അകറ്റാനും, നഷ്ടസാദ്ധ്യതയോടുള്ള വെറുപ്പകറ്റാനും രൊക്കം പണലഭ്യത കൂടുതല്‍ വിശാലമാക്കാനും, പ്രസരണം മെച്ചപ്പെടുത്തുന്നതിനും, വായ്പാ നിക്ഷേപ നിരക്കുകളുടെ വ്യത്യാസം കുറച്ചുകൊണ്ടുവരുന്നതിനും കഴിയുന്നതാണ്.

38. അഭൂതപൂര്‍വ്വമായ ആഗോള ആരോഗ്യ പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കുന്നതിന് ആണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. അത് വളരെ പ്രധാനം തന്നെ, എന്നിരുന്നാലും അമിതമായ പ്രതികരണമോ അകാല പിന്‍തിരിയലോ ഇല്ല. ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം നല്‍കിയ അമിത പ്രചോദനം തുടര്‍ന്നു വന്ന ദശകത്തില്‍ അതിരു കടന്ന വരിഞ്ഞു മുറുക്കലിലാണ് എത്തിച്ചേര്‍ന്നത്. നയം സന്തുലിതമാക്കാനും ലഭ്യമായ ഇടം ഏറ്റവും ഫലപ്രദമാകുമ്പോൾ ഉപയോഗിക്കാനും ലക്ഷ്യമിടണം. മുന്നോട്ടുള്ള പ്രവർ‌ത്തനങ്ങൾ‌ സംസ്ഥാന-അനിശ്ചിതത്വം, വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ‌, ഇൻ‌കമിംഗ് ഡാറ്റ എന്നിവ ശ്രദ്ധാപൂർ‌വ്വം വിലയിരുത്തപ്പെട്ട് അനുയോജ്യമായിരിക്കാനുമാണ് ലക്ഷ്യമിടുന്നത്. ലോക്ഡൗണ്‍ കാലത്ത് സമയത്ത് ആവശ്യമായ ആദ്യകാല നടപടികൾ വിജയകരമായി മാറ്റി. ഉദാഹരണത്തിന് അനുവദിച്ചിരുന്ന വിളംബനകാലം ധനകാര്യ സംവിധാനത്തിനോ കടം കൊണ്ടവര്‍ക്കോ വലിയ പ്രതികൂല ആഘാതമൊന്നും കൂടാതെ അവസാനിപ്പിച്ചിട്ടുണ്ട്. ബാങ്കുകള്‍ നഷ്ടസാദ്ധ്യതയുള്ള വായ്പ നല്‍കലില്‍ ഏര്‍പ്പെടുന്നുണ്ട്. അതുപോലെ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ് കണക്കിലെടുത്ത് സ്വകാര്യബാങ്കുകളും എം.എസ്.എം.ഇ കള്‍ക്ക് വായ്പ അനുവദിക്കുന്നുണ്ട്. ലക്ഷ്യം വച്ചുള്ള പുനക്രമീകരണവും സമ്പദ് വ്യവസ്ഥക്കുള്ളിലെ രൊക്കം പണലഭ്യതയുടെ കൂടുതല്‍ സ്വതന്ത്രമായ നീക്കവും അതിജീവിക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കും എന്നുള്ളതിനാല്‍ വിടാതെ തുടരുന്ന നഷ്ടങ്ങള്‍ ഒഴിവാക്കപ്പെടുകയും സമ്പദ് വ്യവസ്ഥ കൂടുതല്‍ വേഗത്തില്‍ പൂര്‍വ്വസ്ഥിതിയില്‍ ആകുകയും ചെയ്യും.

39. പണപ്പെരുപ്പം താഴേക്കു വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഈ സമയത്ത് അത് ലക്ഷ്യത്തിനു മുകളിലാണ്. തുടര്‍ന്നുപോകുന്ന വിതരണവശം മെച്ചപ്പെടുത്തലിന്‍റെ അനന്തരഫലവും അതുപോലെ കോവിഡ്-19 നെ പറ്റിയുള്ള അനിശ്ചിതത്വത്തിന്‍റെ അകന്നുപോക്കും പ്രതീക്ഷിച്ചരിക്കുമ്പോള്‍ നയനിരക്കില്‍ തന്നെ ഒരു മാറ്റം വരുത്തുന്നത് ഉചിതമായിരിക്കില്ല. അതുകൊണ്ട് വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ എത്രകാലം വേണമോ അത്രയും കാലം ഏറ്റവും കുറഞ്ഞത് ഈ സാമ്പത്തികവര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കും, നയറിപ്പോ നിരക്കും സഹായകനിലപാട് മാറ്റമില്ലാതെ തുടരുന്നതിന് ഞാന്‍ വോട്ടുചെയ്യുന്നു. സഹായകനിലപാടും ഇതു സാദ്ധ്യമാക്കുന്ന ഹിതകരമായ ധനകാര്യ സാഹചര്യങ്ങളും, ഒപ്പം സമ്പദ് വ്യവസ്ഥ പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നതുവരെ അതിനെ വിപരീത ദിശയിലാക്കുകയില്ല എന്നുള്ള ഉറപ്പും, വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കും. റിപ്പോനിരക്ക് വിരാമവും ഒപ്പം നല്കപ്പെടുന്ന പമപ്പെരുപ്പ മാര്‍ഗ്ഗ നിര്‍ദ്ദേശനവും പണപ്പെരുപ്പ പ്രതീക്ഷകള്‍ ഉറപ്പിക്കുന്നതിന സഹായകമാവും

പ്രൊ.ജയന്ത്.ആര്‍.വര്‍മ്മയുടെ പ്രസ്താവന

40. പ്രമേയത്തിന്‍റ് അന്തസത്തയുമായി ഞാന്‍ യോജിക്കുമ്പോള്‍ത ന്നെ ഒരു ഇടുങ്ങിയ സാങ്കതികത്വത്തിന്‍റെ പേരില്‍ അതിനെ ഭാഗീകമായി എതിര്‍ക്കുന്നതില്‍ ഞാന്‍ വേദനിക്കുന്നുണ്ട്. ഞാന്‍ ഒരു നിസ്സാര കാര്യത്തെ പർവ്വതീകരിച്ചുകാട്ടി അനാവശ്യ കുഴപ്പം സൃഷിടിക്കുകയാണോ. ദീർഘമായ പര്യാലോചനയ്ക്കുശേഷം എത്തിച്ചേർന്ന വിയോജിപ്പ് വേദനാജനകമാണെങ്കിലും അത് എം.പി.സി അംഗങ്ങളുടെ സ്വതന്ര്തമായി്ട്ടും നിരർവ്യാജമായിട്ടും അഭിപ്രായങ്ങൾ പ്രകടിപ്പിക്കണമെന്നുള്ള ബാദ്ധ്യതയുമായി കൂടുതൽ പൊരുത്തപ്പെടണമെന്നതാണ്. ഒരു വിയോജിപ്പ് പ്രാവർത്തികം എന്നതിനേക്കാൾ കൂടുതൽ താത്വികം ആണെങ്കിലും അതിനെ എല്ലായ്പ്പോഴും വ്യക്തിപരമായ പ്രസ്താവന എന്ന നിലയിലേക്ക് തരം താഴ്ത്താൻ പാടില്ല. വല്ലപ്പോഴുമൊക്കെ അതിനെ ഒരു എതിർപ്പിന്‍റെ തലത്തിലേക്ക് ഉയർത്തുന്നതിന് ഞാൻ അർഹത കാണുന്നു.

41. ഞാൻ മുൻഗണന കൊടുക്കുന്ന മുന്നേട്ടേയ്ക്കുള്ള മാർഗ്ഗദർശനത്തിന്‍റെ ഉള്ളടക്കം ഇനിപറയുന്നു. മുന്നോട്ടുപോകുമ്പോൾ പണപ്പെരുപ്പം ലക്ഷ്യത്തിനകത്ത് തുടരുന്നു എന്ന് ഉറപ്പുവരുത്തുമ്പോൾ തന്നെ സമ്പദ് വ്യവസ്ഥയിൽ കോവിഡ്-19 ന്‍റെ ആഘാതം ലഘൂകരിക്കുകയും വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിന് എത്രകാലം ആവശ്യമാണോ അത്രയുംകാലം സഹായക നിലപാട്തുടരുന്നതിനും എം.പി.സി ഒരു താഴ്ന്ന നയനിരക്കും സഹായകനിലപാടും ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തികവര്ർഷത്തേയ്ക്കും നിലനിറുത്താമെന്ന് പ്രതീക്ഷിക്കുന്നു.

42. രണ്ടുവിധത്തില്‍ ഇത് എം.പി.സിയുടെ യഥാർത്ഥ പ്രമേയവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ആദ്യത്തേത് നിർദ്ദിഷ്ട രൂപത്തിൽ തീയതി അടിസ്ഥനമാക്കി വേണം മുന്നോട്ടുപോകേണ്ടത്. തികച്ചും അവിചാരിതമായ വളർച്ചാ ആഘാതത്തിന് ഉദാഹരണമാണ് ശൂന്യതയിൽനിന്നും വന്ന കോവിഡ്-19 ഇതുപോലുള്ള മുൻകൂട്ടി കാണാൻ കഴിയാത്ത ഒരു പണപ്പെരുപ്പ ആഘാതം സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷതം ഏപ്പിച്ചിരുന്നത് എങ്കിൽ എം.പി.സി ഒരു സഹായകസമീപനം കൈക്കൊള്ളാൻ തയ്യാറാകുമായിരുന്നു എന്ന് വ്ശ്വസിക്കാൻ എനിക്ക് പ്രയാസമാണ്. ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത് എന്താണോ അതിൽനിന്നും അനുഭവസിദ്ധമായ അനന്തരഫലങ്ങൾ വിട്ടുവീഴ്ചയില്ലാതെ അകന്നു പോകാത്തേടത്തോളം കാലം തീരുമാനിക്കപ്പെട്ടു എന്ന വാക്ക് അർത്ഥമാക്കുന്നത് പ്രായോഗിക തലത്തിൽ സഹായക സമീപനം തുടർന്നുപോകാനുള്ള ഒരു ഉദ്ദേശം മാത്രമാണെന്ന് ഞാൻ സംശയിക്കുന്നു.. എന്‍റെ ഉറച്ച വിശ്വാസം എം.പി.സി എന്താണോ അർത്ഥമാക്കുന്നത് അതിനെ ശരിയായി പ്രതിഫലിപ്പിക്കാത്ത വാക്കുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ എം.പി.സിയുടെ വിശ്വാസ്യതയ്ക്ക് നഷ്ടസാദ്ധ്യത ഉണ്ടാകുന്നു എന്നാണ്. അതുകൊണ്ട് ഞാൻ എം.പി.സി പ്രമേയത്തിൽ തീയതി അടിസ്ഥനമാക്കിയ മുന്നോട്ടുള്ള മാർഗ്ഗ ദർശനത്തിന്‍റെ കാര്യത്തില്‍ തീരുമാനിക്കപ്പെട്ടു എന്ന വാക്ക് സ്വീകരിച്ചു എന്നതിനോട് യോജിക്കുന്നില്ല.

43. രണ്ടാമത്തേത് എന്‍റെ നിർദ്ദിഷ്ഠ രൂപം ഏതാണ്ട് ഒരു കൂടുതൽ ദീർഘമായ കാലത്തേയ്ക്കുള്ളതും സ്പഷ്ടമായി പലിശനിരക്കുകളെ സൂചിപ്പിക്കുന്നതും ആണ്. എന്‍റെ വീക്ഷണത്തിൽ മുന്നോട്ടുള്ള മാർഗ്ഗ ദർശനത്തിനുള്ള പ്രധാന പ്രചോദനം ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും അഗാധമായ യീൽഡ് കർവ് കളിലൽ ഒന്ന് ഉണ്ട് എന്നുള്ള വസ്തുതയാണ്. ഇന്ത്യൻ യീൽഡ് കർവ്-അങ്ങേയറ്റം താഴ്ചയുള്ളത് ഒരു വർഷത്തേയ്ക്കു അപ്പുറത്തുള്ള കാലം എത്തലിൽ മെച്ചൂരിറ്റി ആണ്. ഹ്രസ്വകാല വിഭാഗത്തിൽ (ഒന്നുമുതൽ രണ്ടുവർഷംവരരെ), മദ്ധ്യകാല വിഭാഗത്തിൽ (രണ്ടുമതൽ അഞ്ചുവർഷം വരെ), ദീർഘകാല വിഭാഗത്തിൽ (അഞ്ചു മുതൽ 10 വര്‍ഷംവരെ) എന്തായാലും നാണ്യവിപണി വിഭാഗത്തിൽ (ഒരു വർഷം വരെയുള്ള കാലം) യീൽഡ് കർവ് വിപരീത റിപ്പോ നിരക്കായ 3.35 ശതമാനത്തിന് രൊക്കം പണല്ഭ്യതയുടെ പിന്തുണ ഉള്ളതിനാൽ ഇപ്പോൾ (ഫലത്തിലുള്ള നയ നിരക്ക്) തൊട്ടടുത്താണ്. ആഗ്രഹിക്കുന്ന അനന്തര ഫലം ഉണ്ടാകാൻ യീൽഡ് കർവിന്‍റെ താഴ്ച ആരംഭിക്കുന്ന ഒരു വർഷ ചക്രവാളത്തിനപ്പുറത്തേയ്ക്ക് മുന്നോട്ടുള്ള മാർഗ്ഗദർശനം നിട്ടുന്നത് നന്നായിരിക്കും. ആറു മാസത്തെ ഭാവി മാർഗ്ഗ ദർശനം എന്‍റെ അഭിപ്രായത്തെ ഏറ്റവു നല്ല അനകൂല അവസ്ഥയ്ക്ക് താഴെ ആയിരിക്കും. എനിക്ക്. ചൂണ്ടിക്കാണിക്കുന്നത്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപങ്ങളുടെ ദുർബലത കോവിഡ്*19 മഹാമാരിക്കും മുമ്പുള്ളതാണ് എന്നും ഇതിന് ആറുമാസത്തിൽ കൂടൂതലുള്ള ഒരു ദീർഘകാല പ്രതികരണം ആവശ്യമാണ് എന്നുള്ളതും കൂടിയാണ്.

44. വിശ്വസനീയ പണപ്പെരുപ്പ നിയന്ത്രണ ലക്ഷ്യ സംവിധാനത്തിന്‍റെ മുഖമുദ്രകകളിൽ ഒന്ന് പണപ്പെരുപ്പ നഷടസാധ്യതാ പ്രീമിയം ഗണ്യമായി ചുരുക്കലാണ്. പണണപ്പെരുപ്പ ശരാശരി പണപ്പെരുപ്പ ലക്ഷ്യനിരക്കിന് തൊട്ടുത്ത് ആകണമെന്ന് വിപണി പ്രതീക്ഷിക്കുന്നു. എങ്കിൽ നിർവചനപ്രകാരം പണപ്പെരുപ്പ സാദ്ധ്യത കുറവും തൽഫലമായി പണപ്പെരുപ്പ നഷ്ടസാദ്ധ്യതാ പ്രീമിയവും വളരെ കുറവ് ആയിരിക്കുകയും വേണം. എന്താണ് ശേഷിക്കുന്നത് എന്നാണെങ്കിൽ അത് പ്രധാനമായും ഇന്ത്യന്‍ യീൽഡ് കർവിന്‍റെ അസാധാരണ താഴ്ച വിശദീകരിക്കാൻ കഴിയാത്ത രൊക്കം പണ ലഭ്യതാ നഷ്ടസാദ്ധ്യതയുടെ പ്രീമിയം ആണ്.

45. എനിക്കു തോന്നുന്നത്, വളരെ താഴ്ന്ന യീൽഡ് കർവ് പ്രതിഫലിപ്പിക്കുന്നത് എം.പി.സിയുടെ ഇപ്പോഴത്തെ സഹായത മാർഗ്ഗ ദർശനത്തിന്മേലുള്ള വിശ്വാസ്യതയുടെ കുറവ് എന്നാണ്. എം.പി.സി പ്രമമേയത്തിൽ കാലനിർണ്ണയം ചെയ്തിട്ടുള്ള മാർഗ്ഗദർശനത്തിന്‍റെ അവതരണം പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു ശ്രമം ആണ് എന്നു പറയുമ്പോഴും ഈ പരിഹാര നിർദ്ദേശത്തിൽ എന്‍റെ ഒരേയൊരു പ്രയാസം തീരുമാനിക്കപ്പെട്ടു എന്ന വാക്ക് ആണ്. ബ്രേക്കുകൾ കാറിനെ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ അനുവദിക്കുന്നതു പോലെ എം.പി.സിയുടെ മാർഗ്ഗദർശനം പണപ്പെരുപ്പത്തെ നേരിടാനുള്ള അതിന്‍റെ നിശ്ചയവുമായി സംഘർഷത്തിലാകാതെ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നുവെങ്കിൽ കൂടുതൽ ഫലപ്രദമായിരിക്കും. ഞാൻ മുൻഗണന നൽകുന്നത് പ്രതീക്ഷിക്കപ്പെട്ടു എന്ന വാക്കാണ്. കാരണം ഫാൻ ചാർട്ടിന്‍റെ (നാണ്യനയ പ്രസ്താവനയിലെ ചാർട്ട് 1) മുകളിലത്തെ ബാൻഡിന്‍റെ തന്നെ മുകളിലായി കിടക്കുന്ന പണപ്പെരുപ്പ ആഘാതത്തിനോട് ആക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്നതിനുള്ള എം.പി.സിയുടെ പ്രതിജ്ഞാബദ്ധതയെ അത് സംരക്ഷിക്കുന്നതായിരിക്കും.

46. ഞാൻ വിശ്വസിക്കുന്നത്, അതിരുകടന്നവിധം ഉയർന്ന ദീർഘകാല നിരക്കുകൾ സമ്പദ് വ്യവസ്ഥയ്ക്ക് രണ്ടുവിധത്തിൽ ക്ഷതമേൽപ്പിക്കുന്നു എന്നാണ്. ആദ്യത്തേത്, നയനിരക്കുകൾ സുകരമാക്കുന്നതിന്‍റെ മുഖ്യപങ്കും നിക്ഷേപ തീരുമാനങ്ങൾക്കും കോർപ്പറേറ്റ് കടംവാങ്ങലിനും ബഞ്ചുമാർക്ക് ആകുന്ന ദീർഘകാല നിരക്കുകളിലേക്ക് പ്രസരണം ചെയ്യപ്പെടുന്നില്ല. അമിതമായ ദീർഘകാലനിരക്കുകൾ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപതകർച്ചയെ പ്രകോപിക്കുന്നു. രണ്ടാമത്തേത്, നിക്ഷേപ തകർച്ച കറണ്ട് അക്കൌണ്ട് മിച്ചത്തിലാകാൻ കാരണമായ സമയത്ത് നമ്മുടെ ബോണ്ടുവിപണികളിലേയ്ക്ക് വിദേശമൂലധന പ്രവാഹത്തെ പ്രചോദിപ്പിക്കുക വഴി യഥാർത്ഥ ഫലത്തിലുള്ള വിനിമയനിരക്കിന്‍റെ മൂല്യവർദ്ധനയ്ക്ക് ഉയർന്ന ദീർഘകാല നിരക്കുകൾ കാരണമാകുന്നു.

47. അതുകൊണ്ട് ദീർഘകാല നിരക്കുകളിൽ ഒരു രൂക്ഷമായ കുറവ് പ്രധാനമാണ്. മറിച്ച് ഇതിനകം 3.35 ശതമാനത്തിൽ എത്തി നിൽക്കുന്ന ഹ്രസ്വകാല നിരക്കിനെ സംബന്ധിച്ച് ഈ നിരക്കിനെ ഇപ്പോഴത്തെ സ്ഥൂല സാമ്പത്തിക പരിസ്ഥിതിയിൽ ഇനിയും താഴ്ത്തുന്നതു കൊണ്ടുള്ള വർദ്ധന താരതമ്യേന കുറവും നഷ്ടസാദ്ധ്യതയേക്കാൾ കുറഞ്ഞ അനുപാതത്തിലും ആകുന്നു. അതിനാൽ നയനിരക്കിനെ ഇപ്പോഴത്തെ നിലവാരത്തിൽ നിലനിറുത്തുന്നതിനെ ഞാൻ അനുകൂലിക്കുന്നു. റിപ്പോ നിരക്കിനെക്കാളും വിപരീത റിപ്പോ നിരക്കിനു നേർക്കു ഹ്രസ്വകാല നിരക്കുകളെ നയിക്കുന്ന രൊക്കം പണലഭ്യതാ പിന്തുണയെയും സഹായക സമീപനത്തെയും കൂടി ഞാൻ പിന്തുണയ്ക്കുന്നു.

ഡോ.മൃദുൽ കെ സാഗറുടെ പ്രസ്താവന

48. ആഗസ്റ്റ് എം.പി.സി യുടെ സമയത്ത് നാണ്യനയം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത് വലിയ വിവരശേഖരത്തിനും പ്രവചന അനിശ്ചിതത്വങ്ങൾക്കും കീഴിലാണെന്ന് ശ്രദ്ധയിൽ കൊണ്ടുവരുമ്പോൾ തന്നെ ആ സമയത്ത് നിലവിലുണ്ടായിരുന്ന പൊതുസമ്മത അനുമാനങ്ങളെക്കാൾ വളർച്ചകൂടുതലും പണപ്പെരുപ്പം കുറച്ചും താഴേക്കുപോകാൻ സാദ്ധ്യതയുണ്ടെന്നുംകൂടി ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. വിപണിയിലെ പൊതുകാഴ്ചപ്പാട് (market consensus) അതിനുശേഷം കാര്യമായി മാറിയിട്ടുണ്ട്. പ്രൊഫഷണൽ ഫോർകാസ്റ്റേർസ് നടത്തിയ സർവ്വേ ഇപ്പോൾ പ്രവചിക്കുന്നത്. 2020-21 ലെ വളർച്ച ആഗസ്റ്റിലെ (-) 5.8 ശതമാനത്തില്‍ നിന്നും താഴെ (-) 9.1 ശതമാനം ആകും എന്നും മൊത്തം സമ്പദ് വ്യവസ്ഥയിലും പണപ്പെരുപ്പം (headline inflation) 3.0 ശതമാനം വര്ർദ്ധനയിൽ നിന്നും 2021 ന്‍റെ നാലാം പാദത്തിൽ 4.2 ശതമാനം താഴെ പോകുമെന്നും ആണ്. എം.പി.സി പ്രമേയത്തിൽ കൊടുത്തിട്ടുള്ള ബേസ് ലൈൻ പ്രൊജക്ഷൻസ് 2020-21 ന്‍റെ രണ്ടാം അർദ്ധവർഷത്തിലെ വളർച്ചാനിരക്ക് (-) 9.5 ശതമാനം എന്നും മൊത്തം പണപ്പെരുപ്പം 5.4-4.5 ശതമാനം ആണെന്നും അത് 2021-22 ഒന്നാം പാദത്തിൽ 4.3 ശതമാനം ആകുമെന്നും ആണ് കാണിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകൂട്ടലുകൾ പുനസ്ഥിരീകരിക്കുന്നത് വളർച്ച മൂക്കുകുത്തി വീണപ്പോഴും പണപ്പെരുപ്പം ലക്ഷ്യത്തിന് അനുസൃതമായി താഴേക്കുവരും എന്നാണ്. ഇപ്രകാരം, വളർച്ച-പണപ്പെരുപ്പ നയത്തിന്‍റെ തുല്യതയ്ക്കായുള്ള കൈമാറ്റം അയവുള്ള പണപ്പെരുപ്പ ലക്ഷ്യത്തിന്‍റെ മാതൃകയ്ക്കകത്ത് വളർച്ചയെ പിന്തുണയ്ക്കുന്നതിന്
അനുകൂലമായി തീർച്ചയായും വ്യതിയാനപ്പെടുത്തിയിട്ടുണ്ട്.

49. 2020-21 ന്‍റെ ഒന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥ ഇതുവരെ ഉണ്ടാകാത്ത വിധത്തിലുള്ള ഏറ്റവും അഗാധമായ സങ്കോചത്തെ അഭിമുഖീകരിച്ചു. അതും ജി20 രാജ്യങ്ങൾക്കിയിലെ ഏറ്റവും ചീത്തയായത്. എടുത്തുകാട്ടേണ്ട അനുക്രമമായ മെച്ചപ്പെടുത്തലുകൾ യഥാർത്ഥ പ്രവൃത്തികളുടെ ഉയർന്ന ആവൃത്തി സൂചകങ്ങളിൽ ഉണ്ടായിട്ടും 2019-20 ൽ സമ്പദ് വ്യവസ്ഥ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് മന്ദീഭവിച്ചതിനാൽ ഇതിനോടകം തന്നെ താഴേക്കു പോയിരുന്ന ആ സൂചകങ്ങളിൽ വളരെ എണ്ണം ഇനിയും മഹാമാരിക്കു മുമ്പുള്ള സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ജി.ഡി.പി 2020-21 ന്‍റെ രണ്ടാം പാദത്തിൽ ഇരട്ട അക്ക സംഖ്യാ മാർക്കിലേക്ക് വരെ ചുരുങ്ങിയേക്കാം. മാതൃകാടിസ്ഥാന അഭ്യാസങ്ങളുടെ ഒരു നിരയും അവയ്ക്കുമേല്‍ കൃത്യമായി വച്ച എന്‍റെ വിധിയും പ്രകാരം ജി.ഡി.പിയുടെ നിലവാരങ്ങൾ പ്രകാരമുള്ള ഉല്പാദന വിടവ് ഒരു സാങ്കേതികമായ തിരിച്ചുവരവ് സമ്പദ് വ്യവസ്ഥയെ ശരാശരി വളർച്ചയ്ക്കു മുകളിലേയ്ക്ക് തള്ളിവിടാനുള്ള സാദ്ധ്യത ഉണ്ടെങ്കിൽപ്പോലും 2021-22 ന്‍റെ അവസാനത്തോടെ മാത്രമേ ഇല്ലാതാകുകയുള്ളൂ. എന്നാണ് അഭിപ്രായപ്പെടുന്നത്. യഥാർത്ഥ മൊത്തം ആവശ്യകതയുടെ മൂന്നിൽ ഒരുഭാഗം വരുന്ന നിക്ഷേപം 2020-21 ന്‍റെ ഒന്നാം പാദത്തിൽ 47 ശതമാനം ചുരുങ്ങുകയുണ്ടായി. സർവ്വേ ചെയ്യപ്പെടുന്ന ഉല്പാദന സ്ഥാപനങ്ങളുടെ കാലികമായി ക്രമീകരിക്കപ്പെടുന്ന ശേഷി പ്രയോജനപ്പെടുത്തൽ 2020-21 ന്‍റെ ഒന്നാം പാദത്തിൽ 48 ശതമാനത്തിലേയ്ക്ക് കുറഞ്ഞതുകൊണ്ട് 2019-20 ൽ തന്നെ വെളിപ്പെട്ടിരുന്ന വലിയ മാന്ദ്യം കൂടുതല്‍ ആഴത്തിലായി. ഇങ്ങനെ ആയതിനാൽ നിക്ഷേപത്തിന്‍റെ തിരിച്ചുവരവിന് സമയമെടുക്കും. മുന്നോട്ടേയ്ക്കു നീങ്ങുമ്പോൾ കഷ്ടപ്പാടുകൾ നിറഞ്ഞ തലവിധിമാറ്റാൻ വരുംവർഷങ്ങളിൽ വളർച്ചാ പ്രവണത സൃഷ്‌ടിക്കാനായി തിരിച്ചുവരവിനെ പിന്തുണയ്ക്കുന്ന പരിപൂരക നടപടികളുടെ രൂപത്തിൽ ഓക്കുവൃക്ഷ പഴം കഴിപ്പിക്കേണ്ട ആവശ്യമുണ്ട്.

50. പണപ്പെരുപ്പം ഇപ്പോൾ സഹനീയ പരിധിക്കു മുകളിലാണെങ്കിലും അത് സ്വഭാവത്തില്‍ പണപ്പെരുപ്പം അല്ല. ഭക്ഷ്യ വസ്തുക്കളുടെ വിതരണതടസ്സം, ഇന്ധനത്തിന്‍റേയും മദ്യത്തിന്‍റേയും നികുതി വർദ്ധന, നഷ്ടസാദ്ധ്യത കുറവാണെന്ന മനോഭാവം ത്വരിതപ്പെടുത്തിയ സ്വർണ്ണവിലയുടെ കുതിച്ചുകയറ്റം എന്നിവ പണപ്പെരുപ്പം ഉയർത്തിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കൾ ഒഴികെയുള്ള ചരക്കുകൾ ഇന്ധനവും വെളിച്ചവും സ്വർണ്ണം പാൻ/പുകയില/ലഹരിവസ്തുക്കൾ 4.4 ശതമാനത്തിൽ നില്ക്കുന്നു i.e, 2.3 ശതമാനം പോയിന്‍റ് ആകെയുള്ള സമ്പദ് വ്യവസ്ഥയുടെ മൊത്തം പണപ്പെരുപ്പത്തിനേക്കാൾ താഴെ. എന്‍റെ കാഴ്ചപ്പാടിൽ മൊത്തം പണപ്പെരുപ്പം ഒക്ടോബർ മുതൽ മയപ്പെടുത്തേണ്ടതാണ്. അനുകൂലമായ അടിസ്ഥാന ഫലങ്ങള്‍ കൂടാതെ അൺലോക്കിംഗ് വേഗത കൈവരിച്ചിട്ടുണ്ട്. എന്നതിനാൽ കാർഷിക കാർഷികേരത വിലകളെ തിരുത്തുവാന്‍ സഹായകമാവും വിധം വിതരണ ശൃംഖലയിലെ തടസ്സങ്ങളെ കാര്യമായി കുറയ്ക്കുകയും ചെയ്യുന്നു. പളപ്പെരുപ്പത്തിന്‍റെ കാര്യത്തിലുള്ള മൺസൂൺ നഷ്ടസാദ്ധ്യതകൾ അകറ്റിക്കളഞ്ഞിട്ടുണ്ട്. മൊത്തത്തിലുള്ള വർഷപാതം ദീർഘകാല ശരാശരിയേക്കാൾ 9 ശതമാനം മുകളിലായിരുന്നതോടൊപ്പം അതിന്‍റെ കാല, ദേശ, സംബന്ധമായ വിതരണവും തൃപ്തികരമായിരുന്നു. ഖാരിഫ് കൃഷിക്ക് വിത്ത് വിതയ്ക്കപ്പെട്ട ഭൂവിസ്തീർണ്ണം 4.8 ശതമാനമാണ്. അധികമായി വികസിച്ചത്. ജലസംഭരണികളുടെ വിതാനങ്ങള്‍ കഴിഞ്ഞ 10 വർഷ ശരാശരിയെക്കാൾ 15 ശതമാനം മുകളിലാണെന്നുള്ളത് റാബി പ്രതീക്ഷകളെ ഉയർത്തുന്നു. ഖാരിഫിന്‍റെ ഒന്നാമത്തെ മുൻകൂർ കണക്കുകൂട്ടലുകൾ ഭക്ഷ്യവസ്തുക്കളുടെയും വിലകളിൽ ആരോഗ്യകരമായ ഫലം ഉണ്ടാക്കാൻ കഴിയും വിധം ധാന്യങ്ങൾ എണ്ണക്കുരുക്കൾ കരിമ്പ് എന്നീ വിളകളുടെ ഉല്പാദനത്തിൽ കാര്യമായ വർദ്ധന കാണിക്കുകയും വിവരങ്ങൾക്ക് പിന്നീടുണ്ടാകാവുന്ന സാദ്ധ്യമായ താഴേക്കുള്ള പുതുക്കൽ നടത്തുന്നതിന് ആവശ്യമായ പിശകിന്‍റെ മാർജിൻ വിടുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യ ധാന്യകൃഷിയുടെ ഭൂവിസ്തൃതിയിലുണ്ടായ വ്യക്തമായ വര്ർദ്ധനയും ഒപ്പം മാനദണ്ഡങ്ങൾ അനുസരിച്ച് വേണ്ടതിന്‍റെ ഇരട്ടി ഭക്ഷ്യധാന്യ കരുതൽ ശേഖരവും കൊണ്ട് വിലകൾ ക്രമേണ താഴേക്കു പോകുകതന്നെ വേണം. കാലാവസ്ഥാ സംബന്ധമായ കുഴപ്പങ്ങൾ കൊണ്ട് സ്ഥിരമായി ഉയർന്നുതന്നെ നിന്ന പച്ചക്കറിവിലകളും ഡിസംബർ മുതൽ തിരുത്തലിനു വിധേയമാകണം. കൊച്ചു കോഴിഫാമുകൾ കച്ചവടം പുനരാരംഭിച്ചതോടുകൂടി പ്രോട്ടീൻ ഇനങ്ങളിലുള്ള ഉയർന്ന വിലകളും ചില തിരുത്തലുകൾക്ക് വിധേയമാകേണ്ടതുണ്ട്. ഇപ്പോഴും ഭക്ഷ്യവസ്തുക്കളുടേയും കൃഷിയുടേയും കാര്യത്തിൽ ബന്ധപ്പെട്ട വില ആഘാതത്തിന്‍റെ സാമാന്യവൽക്കരണത്തിന്‍റെ ലക്ഷണമൊന്നും തന്നെ ഇല്ലാത്തതും ഒപ്പം ഗ്രാമീണ കൂലിയിലുള്ള പെരുപ്പം നിശബ്ദമായി തുടരുകയും ആണ്.

51. ഇപ്പോഴത്തെ ഉയർന്ന ചില്ലറ മാർജിനുകൾ നിലനില്ക്കുന്നത് സാമൂഹ്യ അകലം പാലിക്കേണ്ട ഈ സമയത്ത് കുറഞ്ഞ വിലകൾ അന്വേഷിച്ചുള്ള നടപ്പ് ഒഴിവാക്കുന്നതു കൊണ്ടാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉണ്ടായ ഐസൻഹോവർ മാന്ദ്യത്തിലേയ്ക്കു വഴിവച്ചതു പോലുള്ള കുറഞ്ഞ മത്സരത്തിന്‍റെ വിപണികൾ എന്ന പ്രതിഭാസം മുമ്പുണ്ടായിട്ടുള്ള മഹാമാരികളുടെ കാലത്തും കണ്ടിട്ടുണ്ട്. എന്തായിരുന്നാലും പൂട്ടുതുറക്കൽ തീവ്രത ഇപ്പോൾ ലോക്ഡൌണ്‍ കാർക്കശ്യത്തിനു സമാനമായിരിക്കുന്നു എന്നതുകൊണ്ടും സമീപ ആഴ്ചകളിൽ പുതിയ കൊവിഡ്-19 കേസുകൾ കുറഞ്ഞുവരാൻ തുടങ്ങിയിട്ടുള്ളതു കൊണ്ടും, ശക്തമായ ഒരു രണ്ടാം തരംഗം ഉണ്ടായില്ലെങ്കിൽ ഈ കലണ്ടർ വർഷാവസാനമാകുമ്പോൾ വിലതിരുത്തലുകൾ തുടങ്ങിവച്ചുകൊണ്ട് വിതരണ ഋംഖലകൾ സാധാരണനിലയ്ക്കരികിൽ എത്തുകതന്നെ ചെയ്യും. എന്തായിരുന്നാലും, ആവശ്യകത സാധാരണ നിലയിൽ എത്താൻ സമയമെടുക്കുകയും ദൌർബല്യം വാശിയോടെ അടുത്ത വർഷത്തേയ്ക്കു തുടരുകയും ചെയ്യും. കുറഞ്ഞ മത്സര സാധ്യതയുള്ള വ്യവസായങ്ങളിൽ ഉണ്ടാകാവുന്ന വഞ്ചനാപരമായ സ്വഭാവത്തിൽ നിന്നും പണപ്പെരുപ്പത്തിനും അപ്സൈഡ് നഷ്ടസാധ്യതകളും ഒപ്പം ഭക്ഷ്യവസ്തുക്കളിൽ മുൻകൂട്ടിക്കാണാൻ കഴിയാത്ത വിതരണ തടസ്സങ്ങളും തുടരുന്നുണ്ടെന്നത് ഈ പരിതസ്ഥിതിയിൽ കോർപ്പറേറ്റുകളുടെ വിലനിർണ്ണയാധികാരം വീണ്ടെടുക്കുക അസംഭാവ്യമാക്കുന്നു. ഒരു അടിസ്ഥാന രേഖപോലെ ഹെഡ് ലൈന്‍ ഭക്ഷ്യ ഊർജ്ജമേഖലകൾ ഒഴിച്ചുള്ളവയുടെ വിലക്കയറ്റത്തിലേക്ക് കേന്ദ്രീകരിക്കുകയും രണ്ടും ക്രമേണ താഴേക്കുപോകുകയും വേണം.

52. നാണ്യനയത്തിന് അനന്തര ഫലങ്ങൾ ഉണ്ടാക്കുന്ന മൂന്ന് സ്ഥൂല ധനപര നഷ്ടസാദ്ധ്യതകളാണ് ഇപ്പോൾ എന്നെ ആശങ്കപ്പെടുത്തുന്നത്. ആദ്യമായി, വളർച്ചാ ചുരുങ്ങലുകൾ കൂടുതൽ കാലം നിലനിൽക്കുന്നു എങ്കിൽ ധൃതഗതിയിലുള്ള നയ നടപടികൾ കാര്യമായി തടഞ്ഞു നിറുത്തിയിട്ടുള്ള തളർച്ചയ്ക്ക് അല്ലെങ്കിൽ ന്യൂനതയ്ക്ക് ഒരു തിരിച്ചുവരവ് നടത്താൻ സാദ്ധ്യമാണ്. അത് പൊതു കോർപ്പറേറ്റ് ബാങ്ക് ബാലൻസ് ഷീറ്റുകളിൽ പുതുക്കപ്പെട്ട വിലയിരുത്തൽ വലയങ്ങൾ സൃഷ്ടിക്കപ്പെടുകയും ഋണസ്റ്റോക്കിന്‍റേയും ധനപരമായവയുടേയും സമ്പാദ്യ നിക്ഷേപങ്ങളുടേയും ബാക്കികളുടെ മേൽ അതിന്‍റെ സമ്മർദ്ദം ഉണ്ടാവുകയും ചെയ്യും. ഇതു സംഭവിച്ചാൽ ശക്തമായ ഉല്പാദന വീണ്ടെടുക്കലിന് തളർച്ചയിൽ കുറച്ചൊക്കെ നഷ്ടപ്പെടുമെങ്കിലും കൂടുതൽ കാലമെടുക്കും. അത് ന്യൂട്രൽ പലിശനിരക്കിനെ മുമ്പുണ്ടായിരുന്നതിനേക്കാളും കൂടുതൽ താഴേക്ക് തള്ളുകയും ചെയ്യും. ഫ്രണ്ട് ലോഡഡ് നടപടികൾ ഉണ്ടെങ്കിലും നാണ്യനയം സഹായക സമീപനം നിലനിറുത്തുക തന്നെ വേണം. ഇതുവരെ പുലർത്തിയിരുന്ന ധനകാര്യ സംയമനം അതിനുവേണ്ടി കുറച്ച് ഇടം തരുന്നുണ്ട്. എന്തായാലും വിപുലമായ സർക്കാർ കടംകൊള്ളൽ പരിപാടികൾ ആവശ്യമാക്കി തീർത്ത വലുതായിക്കൊണ്ടിരിക്കുന്ന ധനവിടവിന്‍റെ പുറകിൽ 2019-20 ലെയും 2020-21 ന്‍റെ ഒന്നാം അർദ്ധ വാർഷികത്തിലെയും ടേം സ്പ്രെഡിന്‍റെ ഇതിനോടകമുള്ള ചരിത്രം കുറിച്ച വലുതാകൽ കൊണ്ട് രണ്ടുവർഷത്തിനകം ഇരട്ടിയിലും കൂടുതലായ പേപ്പർ വിതരണത്തിലെ അസുഖകരമായ അങ്കഗണിതം വ്യക്തമാണ്. തൽഫലമായി യീൽഡ് കർവ്വ് ചരിവ് വളർച്ചയുടെയും അല്ലെങകിൽ പ്രതീക്ഷിത പണപ്പെരുപ്പത്തിന്‍റെയും പ്രവചനം നടത്തുവാൻ കഴിയുന്ന ഒന്നാകില്ല. ഇത് ഇന്ത്യക്കുമാത്രമുള്ള പ്രത്യേകതയല്ല, ഒട്ടും എതിർ ചാക്രിക ഇടം കൊടുക്കാത്ത ചാക്രികാനുകൂല സ്വഭാവത്തോടുകൂടിയ ധനനയങ്ങൾ കാരണം മറ്റുപല ഉയർന്നുവരുന്ന വിപണികളിലും ടേം സ്പെഡുകൾ ഉയർന്നതായിരിക്കുകയും ഇപ്പോഴത്തെ മഹാമാരി സമയത്ത് വളരെകൂടുതൽ വലുതായിത്തീരുകയും ചെയ്തിട്ടുണ്ട്. പ്രത്യേക ധനകാര്യ അധികാരികൾക്ക് ഗയിം ഓഫ് ചിക്കൻസിൽ ആദ്യ പ്രവർത്തകൻ എന്ന ആനുകൂല്യം ഉള്ളതിനാൽ നാണ്യനയം സ്വാഭാവികമായും അതിന്‍റെ സമീപനത്തിൽ ശുദ്ധമായ ഒരു തന്ത്രം എന്ന നിലയിൽ നഷ്ട സംതുലനങ്ങളെ അകറ്റുവാനായി, ഇതിനെ ഒരു ഘടകമാക്കേണ്ടതുണ്ട്. ഈ പരിതസ്ഥിതിയിൽ പണസംബന്ധമായും രൊക്കം പണസംബന്ധമായും ഇന്ത്യയിലുണ്ടായ ആശ്വാസം സർക്കാരിന്‍റെ കമ്പോള കടമെടുപ്പ് ചെലവിനെ 16 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഫലപ്രദമായി നിലനിറുത്തുകയും എതിർ വസ്തുതകളുടെ അഭാവത്തിൽ കൃത്യമായി അളവ് നിശ്ചയിക്കാന്‍ പ്രയാസമാണെങ്കിലും ഫണ്ടുണ്ടാക്കുന്നിനുള്ള ചെലവുകളില്‍ വ്യക്തമായ ആനുഷംഗിക പ്രയോജനങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

53. രണ്ടാമതായി, നിലവിലെ യഥാർത്ഥ നെഗറ്റീവ് പലിശനിരക്ക് ഇനിയും കുറയുകയാണെങ്കിൽ, ഇത് മൊത്തം സമ്പാദ്യത്തെയും കറന്റ് അക്കൗണ്ടിനെയും സമ്പദ്‌വ്യവസ്ഥയിലെ ഇടത്തരം വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമായ വികലങ്ങൾ സൃഷ്ടിച്ചേക്കാം. ചില്ലറ സ്ഥിര നിക്ഷേപ നിരക്ക് നിലവിൽ 1 വർഷമോ അതിൽ കൂടുതലോ ഉള്ളവയ്ക്ക് 4.90-5.50 ശതമാനം വരെയാണ്. ഹെഡ് ലൈന്‍ പണപ്പെരുപ്പം അതിനു മുകളിലായി ചില മാസങ്ങളായി നിലനിൽക്കുന്നതു കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടസാദ്ധ്യതയുണ്ട്. ഭാവിയിൽ പണപ്പെരുപ്പം കുറയുകയും ചില പോളിസികളില്‍ തിരുത്തലുകള്‍ ചെയ്യുന്നുണ്ടെങ്കിലും, പോളിസി നിരക്കുകൾ ഇപ്പോൾ നിലനിർത്തുന്നത് വിവേകപൂർണ്ണമാണ്.

54 മൂന്നാമത്തെ ആശങ്ക ധനനയവും സാമ്പത്തിക സ്ഥിരതയും തമ്മിലുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ടതാണ്, അത് കൂടുതൽ തീവ്രമാക്കും, പ്രത്യേകിച്ച് അടുത്ത വർഷത്തിലേക്ക്. ദീർഘകാല പലിശനിരക്കുകളിൽ കോർപ്പറേറ്റ്, ഗാർഹിക ലാഭം വർദ്ധിപ്പിക്കുന്നതിനുള്ള അപകടസാധ്യത കുറവാണെങ്കിലും അഭൂതപൂർവമായ സങ്കോചം അടുത്ത 2-3 പാദങ്ങളിൽ ഉപഭോക്താവിന്‍റെയും ബിസിനസ്സ് ആത്മവിശ്വാസത്തിന്‍റെയും പുനർനിർമ്മാണത്തിന് പ്രാഥമികത നൽകുന്ന പോളിസി-ട്രേഡ് ഓഫ് തീരുമാനങ്ങളിൽ ചില നയ അനിശ്ചിതത്വം നിലനില്‍ക്കുന്നു.

55. മുകളില്‍ പറഞ്ഞതെല്ലാം പരിഗണിച്ച് നയനിരക്ക് മാറ്റമില്ലാതെ തുടരുന്നിനായി ഞാൻ വോട്ടു ചെയ്യുന്നു. അതു കൂടാതെ, ഉല്പാദന വിടവ് 2021-22 അവസാനത്തോടെ അവസാനിച്ചേയ്ക്കാം എന്നതും, മുന്നോട്ടുപോകുമ്പോൾ മഹാമാരി ഉണ്ടാക്കിയ ആവശ്യകത ഇല്ലായ്മയും കൂടെ ഉല്പാദന വവിതരണ ലോജിസ്റ്റിക് ശൃംഖലകളുടെ മെച്ചപ്പെടുത്തലുകളും ഹെഡ് ലൈൻ പണപ്പെരുപ്പത്തിലും കാര്യമായ അധോ സമ്മർദ്ദം ചെലുത്താം എന്നുള്ളതും പരിഗണിച്ച് പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സഹായക സമീപനത്തിനും മുന്നോട്ടുള്ള മാർഗ്ഗ ദർശനത്തിനും അനുകൂലമായി ഞാൻ വോട്ടുരേഖപ്പെടുത്തുന്നു.

ഡോ.മൈക്കെൽ ദേബബ്രത പത്രയുടെ പ്രസ്താവന

56. ജി.ഡി.പി യുടെ 2020-21 ലെ യഥാർത്ഥ വളർച്ചയെപറ്റിയുള്ളതും ആദ്യമായി എം.പി.സിയുടെ പ്രമേയത്തിൽ ഇടംപിടിച്ചതുമായ കണക്കുകൂട്ടലുകൾ കോവിഡ്-19 സമ്പദ് വ്യവസ്ഥയുടെ ആത്മാവിനേല്പിച്ച മുറിവുകളെക്കുറിച്ച് ഒരു അവബോധം നൽകുന്നു. നവംബർ അവസാനം പ്രതീക്ഷിക്കപ്പെടുന്ന രണ്ടാംപാദത്തിന്‍റെ എൻ.എസ്.ഒ യുടെ താത്കാലികമതിപ്പ് ഈ പ്രവചനങ്ങളുടെ ഏറ്റവുംകുറഞ്ഞ ദിശ എങ്കിലും സ്ഥിരീകരിക്കുന്നുണ്ടെങ്കിൽ വർഷത്തിന്‍റെ ആദ്യ അർദ്ധവർഷത്തിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സാങ്കേതികമായ ഒരു മാന്ദ്യത്തിലേയ്ക്ക് പ്രവേശിച്ചിട്ടുണ്ട്. ജി.ഡി.പി മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ ഒരു സൂചകമാണ്. ആരോഗ്യ പ്രതിസന്ധികൊണ്ടു സംഭവിക്കുന്ന മനുഷ്യ ദുരിതത്തിന്‍റെയും സാമൂഹ്യവും വ്യക്തിപരവുമായ മൂലധന നഷ്ടത്തിമന്‍റെയും വ്യാപ്തി അതു മറച്ചുവയ്ക്കുന്നു. എന്നിരുന്നാലും കണക്കൂകൂട്ടലുകൾ നിലനില്ക്കുമെങ്കിൽ ജി.ഡി.പി നിലവാരം അതിന്‍റെ കോവിഡ്പൂർവ്വ നിലവവാരത്തേക്കാൾ 2020-21 അവസാനത്തോടെ ഏകദേശം 6 ശതമാനം താഴേക്കു പോയിട്ടുണ്ടായിരിക്കും എന്നുമാത്രമല്ല നഷ്ടപ്പെടുന്ന പൊട്ടൻഷ്യൽ ഔട്ട്പുട്ട് താഴെപോയി എന്നതിൽ ഒരു സംഭവകഥയുടെ ആശയംകൂടിയുണ്ട് എന്നുമാത്രമല്ല കോവിഡ് അനന്തര വളർച്ചയുടെ സഞ്ചാരപാത ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്ഥമായി കാണുകയും ചെയ്യും. വാണിജ്യ ജോലിസ്ഥല പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിലെയും മാറ്റങ്ങൾ ഘടനാപരമായ ഈ മാറ്റങ്ങൾക്ക് ഊന്നൽ നൽകിയേക്കും.

57. സമ്പദ് വ്യവസ്ഥയുടെ വർദ്ധമാനമാന തുറന്നുവിടൽ ജനങ്ങളെ ഏകാന്തതയിൽനിന്ന് പുറത്തേയ്ക്കും ചില ഉന്നത ആവൃത്തിയുള്ള പച്ചയിലേക്കും കൊണ്ടുവന്നിട്ടുണ്ട് ശുഭാപ്തിവിശ്വാസം ഉയർത്തുമ്പോൾ തന്നെ ഒരുപക്ഷേ കാര്യമാത്രപ്രസക്തമായ മുന്നറിയിപ്പും ഉറപ്പിക്കേണ്ടതുമാണ്. കോവിഡ് കർവ് അകത്തേയ്ക്കാണ് വളയുന്നത്. ഇതുവരെ രോഗവ്യാപനം വ്രണപ്പെടുത്തിയിരുന്ന നഗരങ്ങളിൽനിന്നും ഉൾഭാഗങ്ങളിലേയ്ക്ക് രണ്ടാം തരംഗത്തിനെകുറിച്ചുള്ള ഭയം ഇന്ത്യയ്ക്ക് മുകളിൽ വലുതായി കാണുന്നുണ്ട്. ഇതിനോടകം അത് യൂറോപ്പ് ഇന്ഡോനേഷ്യ ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ അടച്ചിടൽ നിർബന്ധിതമാക്കിതീർത്തു എന്നതുപോലെ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള രണ്ടാമത്തെ രാജ്യവും അതിയായി വലിച്ചുനീട്ടിയ ആരോഗ്യസേവന അടിസ്ഥാന സൌകര്യങ്ങളുള്ളതും ആയ ഇന്ത്യയ്ക്കും അതിനെ പ്രതിരോധിക്കുക സാധ്യമല്ല. സ്വാഭാവിക നിഷ്കാസനത്തിന്‍റെ അഭാവത്തിൽ പൂർവ്വസ്ഥിതിയിലാകാൻ മൂടിവയ്ക്കപ്പെട്ടിട്ടുള്ള ആവശ്യകതയെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നതുവരെയും ഇൻവെന്‍ററികളുടെ കുറവ് നികത്തുന്നത് പൂർത്തിയാകുന്നതു വരെയും മാത്രമേ നീണ്ടു നില്ക്കുകയുള്ളൂ. അനുഭവസിദ്ധമായ തെളിവകൾ സൂചിപ്പിക്കുന്നത് ഉപഭോഗത്താൽ നയിക്കപ്പെടുന്ന തിരിച്ചുവരവുകൾ ആഴമില്ലാത്തും നീണ്ടുനില്ക്കാത്തതും ആയിരിക്കും എന്നാണ്. കയറ്റുമതികൾക്കും ഒരു മുഖ്യ ചാലകശക്തിയാകാം, എന്നാൽ 2020 ൽ ലോകവ്യാപാര ഘനമാനം 9.2 ശതമാനത്തോളം താഴെപോകും എന്നുള്ള ഡബ്ല്യൂ.ടി.ഒ യുടെ ഏറ്റവും ഒടുവിലത്തെ കണക്കുകൂട്ടലുകൾ വന്നതോടുകൂടി നീണ്ടുനില്ക്കുന്ന തിരിച്ചുവരവിനെ ശക്തിപ്പെടുത്തുന്നതിൽ കയറ്റുമതികളുടെ പങ്ക് നിയന്ത്രിത പരിധിക്കുള്ളിലാകാനാണ് സാദ്ധ്യത. ഇത് സമ്പദ് വ്യവസ്ഥയെ എതിർദിശയിലാക്കുന്നതിനും മിതകാലത്തേയ്ക്ക് അതു നിലനിറുത്തുന്നതിനും നിക്ഷേപത്തിനുള്ള നിർണ്ണായക പങ്കിന് അടിവരയിടുന്നു. നിർമ്മാണ രംഗത്ത് മാന്ദ്യത്തിലായ ശേഷി പ്രയോജനപ്പെടുത്തൽ വാസഗൃഹ നിർമ്മാണത്തിലെ വാസഗൃഹങ്ങൾ വിറ്റുപോകാത്ത അവസ്ഥ, കോർപ്പറേറ്റുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തകരാറിലായ ബാക്കി പത്രങ്ങൾ സർവ്വത്ര വ്യാപിക്കുന്ന വ്യാപാര വിഷാദാത്മകത്വം ഇവയെല്ലാംകൂടി ഒത്തുചേർന്ന് ഏറ്റവും പ്രയാസമാർന്ന തരത്തിൽ നിക്ഷേപവൈകാരികതയെ ബലമായി വലിക്കുകയാണ്. തത്ഫലമായി ഉണ്ടാകുന്ന നിക്ഷേപരഹിത തിരിച്ചുവരവ് ക്ഷണഭംഗുരമാണെന്നാണ് വിധിക്കപ്പെട്ടിട്ടുള്ളത്. നയഇടപെടലിന് അതിനാൽ ഒരു പരമപ്രധാന പങ്ക് കൈവരുന്നതും ഉദാഹരണത്തിന്, പൊതുനിക്ഷേപത്തിന് വിടവുനികത്തൽ, സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കനൽ എന്നീ രണ്ടുകർമ്മങ്ങളുണ്ട്. നാണ്യനയത്തിന്, മൂലധന ചെലവ് താഴ്ത്തിയും ധനകാര്യ ഇന്ർസ്ട്രമെന്‍റുകളിലെ നഷ്ടസാധ്യത വ്യാപ്തി ചുരുക്കിയും അനുകൂല വായ്പാ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതാണ്.

58. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ ഇന്ത്യയിൽ നാണ്യനയവും ധനനയവും രണ്ടും അഭിമുഖീകരിക്കുന്നത് കർക്കശമാകുന്ന സമ്മർദ്ദങ്ങളാണ്‌, ചിലതു വിചിത്ര സ്വഭാവത്തോടുകൂടിയവ. ധന നയത്തിന്‍റെ കാര്യത്തിൽ അത് നികുതി വരുമാനത്തിന്‍റെ പെട്ടെന്നുണ്ടായ തകർച്ചയാണ് - ആദ്യപാദത്തിൽ 32 ശതമാനം; അതുകൊണ്ട് കേന്ദ്രസർക്കാരിന്‍റെ ധനക്കമ്മി ഏപ്രിൽ - ആഗസ്ററ് കാലത്തു ബഡ്ജറ്റ് മതിപ്പിന്‍റെ 121.9 ശതമാനമാണ്. നാണ്യ നയത്തെ സംബന്ധിച്ചിടത്തോളം സമ്പദ് വ്യവസ്ഥയുടെ മൊത്തം പണപ്പെരുപ്പം തുടർച്ചയായി മൂന്നു മാസം 6 ശതമാനത്തിന് മുകളിൽ മാർക്കട മുഷ്ടിയോടെ തുടർന്നു. ഘടനാപരമായ പരിഷ്‌കാരങ്ങൾ, വളർച്ച ആവേഗങ്ങളെ തുറന്നു വിടാൻ ആവശ്യമാണ്. പക്ഷെ ക്ഷീണാവസ്ഥയിലുള്ള വളർച്ചയുടെയും തൊഴിൽ ലഭ്യതയുടെയും ഉയർന്ന നിലയിലുള്ള അനിശ്ചിതത്വത്തിന്‍റെയും അന്തരീക്ഷത്തിൽ സാമൂഹ്യ ആകര്‍ഷണ ബലത്തിന്‍റെ അഭാവമുണ്ടാകും.

59. സമ്പദ്‌വ്യവസ്ഥയിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം 2020 ജൂണിനുശേഷം ഉപരി സഹനീയ പരിധിയ്ക്കു മുകളിൽ നിലനിലയ്ക്കുന്ന പരിതസ്ഥിതിയിൽ നാണ്യ നയത്തിന്‍റെ പങ്ക് കൂലംകഷ പരിശോധനയ്ക്കു കീഴിൽ വന്നിട്ടുണ്ട്. പണപ്പെരുപ്പ സമ്മർദ്ദങ്ങൾ വിതരണ തടസ്സങ്ങൾ കൊണ്ടും ചെലവുകളുടെ മുന്നേറ്റം കൊണ്ടും പ്രത്യക്ഷപ്പെടുമെങ്കിലും അതൊരു നാണ്യ പ്രതിഭാസം ആയിത്തീരുന്നില്ലെങ്കിൽ പണപ്പെരുപ്പത്തിന് പൊതുസ്വഭാവം കൈവരിക്കാനോ നീണ്ടുപോകുന്നതിനോ കഴിയുകയില്ല. അതായത്, പണപ്പെരുപ്പ വിതരണത്തിലുള്ള വികാസം അല്ലെങ്കിൽ നയ പലിശനിരക്കുകളിലെ കുറവ് എന്നിവയിൽ പ്രതിഫലിക്കപ്പെടുന്നതു പോലെ മൊത്തത്തിലുള്ള ആവശ്യകതയാണ് അതിനു സഹായകമാകുന്നത്. നാണ്യനയം പരിധിയ്ക്കു പുറത്തുള്ള ഒരു സഹായക സമീപനം സ്വീകരിച്ചിട്ടുള്ളത് വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും കോവിഡ് – 19 ന്‍റെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടിയാണ്. റിസർവ് റേഷ്യോ മാറ്റങ്ങളുടെ ഒന്നാംവട്ട ഫലങ്ങൾക്കുവേണ്ടി നീക്കുപോക്കു വരുത്തിയ 17.60 ശതമാനം കരുതൽ പണ വികാസത്തിൽ പ്രതിഫലിച്ചിട്ടുള്ളത്. രൊക്കം പണ ലഭ്യതാ പ്രവർത്തനങ്ങൾ ഈ സമീപനത്തെ പിന്തുണയ്ക്കാനായി സാമാന്യം വലിപ്പത്തിലുള്ള രൊക്കം പണ ലഭ്യത ഈ സംവിധാനത്തിലേക്ക് പടിപടിയായി പകർന്നിട്ടുണ്ട്. സി.ആർ.ആർ. (CRR) ആവശ്യങ്ങൾക്ക് പുറത്ത് ആർ.ബി.ഐ (RBI) യുടെ വിപരീത റിപ്പോയിൽ നിക്ഷേപിച്ചിരുന്ന ആദായകരമായ കരുതലുകളും കറൻസി-ഡെപോസിറ്റ് റേഷ്യോയിലെ ഒരു രൂക്ഷ വർദ്ധനയാൽ പിടിച്ചു താഴ്ത്തപ്പെട്ട ഒരു പണം സംവർദ്ധകവും കാരണം ഇത് എങ്ങനെയോ പണം വിതരണത്തിലെ വർധനയ്ക്ക് സമാനമായി മാറ്റപ്പെട്ടില്ല. തത്‌ഫലമായി പണ വിതരണനിരക്കിന്‍റെ ശരാശരി നാമമാത്രമായി 12 ശതമാനമായും യഥാർത്ഥത്തിൽ വെറും 6 ശതമാനമായും ആയിട്ടാണ് ഉള്ളത്. ത്രൈമാസികമായും കാലികമായും ക്രമീകരിക്കപ്പെട്ട വാർഷിക നിരക്കുകൾ പ്രകാരം ഒരു പണ വിടവ് അടുത്തസമയത്തായി പൂർണമായി തുറന്നിട്ടുണ്ട്.

60. ഒരു ത്രൈമാസിക വെക്റ്റർ ഓട്ടോ റിഗ്രഷൻ (വി.എ.ആർ) ചട്ടക്കൂടിൽ പണം വിതരണവും നയ നിരക്കു കുറയ്ക്കലുകളും കൂടി ഒരുമിച്ചു പണപ്പെരുപ്പത്തിന് അതിന്‍റെ ലക്ഷ്യത്തിൽ നിന്നുള്ള വ്യതിയാനത്തിന്‍റെ 4 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ. ഭക്ഷ്യ, ഇന്ധന വിളകളിൽ നിന്നും ഉള്ള വിതരണ ആഘാതങ്ങളുടെ സംഭാവന 2020-21 ന്‍റെ ഒന്നാം അർദ്ധവർഷത്തിൽ പണപ്പെരുപ്പ വ്യതിയാനങ്ങളുടെ 71 ശതമാനമെന്നാണ് കണക്കാക്കുന്നത്, തുടർന്ന് 28 ശതമാനം ഉറപ്പില്ലാത്ത പണപ്പെരുപ്പ പ്രതീക്ഷകളിൽ നിന്നും (ലക്ഷ്യത്തിൽ നിന്നും ഉള്ള ട്രെൻഡ് പണപ്പെരുപ്പത്തിന്‍റെ വ്യതിയാനം). വിനിമയ നിരക്കുകളിലെയും ആസ്തി വിലകളിലെയും മാറ്റങ്ങൾ ഒരുമിച്ചു 12 ശതമാനത്തിൽ അല്പം താഴെ സംഭാവന ചെയ്യുന്നു. കോവിഡ് 19 ല്‍ നിന്നും ഉള്ള ആവശ്യകതാ ആഘാതം പണപ്പെരുപ്പത്തെ 15 ശതമാനത്തോളം വലിച്ചു താഴ്ത്തുന്നു.

61.. ഈ അവസ്ഥയിൽ നാണ്യനയം സഹായക സമീപനം തുടരേണ്ടതും പണപ്പെരുപ്പം പിൻവാങ്ങുമ്പോൾ അവസരം നോക്കി പൂർണമായും ലഭ്യമാകുന്ന കടംകൊള്ളൽ സൗകര്യത്തിന്‍റെ വാങ്ങാൻ ശേഷിക്കുന്ന ബാക്കി (ഹെഡ് റൂം) പ്രയോജനപ്പെടുത്തേണ്ടതും, 2020-21 ന്‍റെ രണ്ടാം അർദ്ധവർഷത്തേക്കു കണക്കുകൂട്ടിയിട്ടുള്ളതു പ്രകാരം വളരെ അത്യാവശ്യമാണ്. മൂന്നു കാര്യങ്ങൾ ഉറപ്പിച്ചു പറയേണ്ടതുണ്ട്. ഒന്ന്, നീണ്ടുനിൽക്കുന്ന വളർച്ചാ ചാലകഘടകങ്ങളിൽ നിന്നും തെറ്റായ തുടക്കങ്ങളെ മാറ്റിനിർത്തുക പ്രധാനമാണ്. ഈ സന്ദർഭത്തിൽ എല്ലാ ശ്രമങ്ങളും നിക്ഷേപത്തിന്‍റ് പുനരുജ്ജീവനത്തിനായി നയിക്കപ്പെടേണ്ടതാണ്. രണ്ട്, സഹായക സമീപനം വാഗ്ദാനം നൽകുന്ന നാണയനയം രൂപപ്പെട്ടു വരുന്ന അവസ്ഥയിൽ സാമാന്യവൽക്കരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള അടയാളങ്ങൾക്കായി പണപ്പെരുപ്പ ഗതി അടുത്തുനിന്ന് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

62. എം.പി.സി.യുടെ പ്രമേയത്തിൽ ഉള്ളതുപോലെ നയനിരക്കു മാറ്റമില്ലാതെ തുടരുന്നതിനും സഹായക സമീപനം നിലനിർത്തുന്നതിനും ഞാൻ വോട്ട് ചെയ്യുന്നു.

ശ്രീ ശക്തികാന്ത ദാസിന്റെ പ്രസ്താവന

63. സാമ്പത്തിക പ്രവർത്തനങ്ങളിൽ 2020-21 ന്‍റെ ഒന്നാം പാദത്തിലെ രൂക്ഷമായ ചുരുങ്ങലിനുശേഷം 2020-21 ന്‍റെ രണ്ടാം പാദത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ കുറെ ഉന്നത ആവൃത്തി സൂചകങ്ങൾ കാണിയ്ക്കുന്നത് ഒരു തുടർച്ചയായ മെച്ചപ്പെടലാണ്. തിരിച്ചു വരവ് എല്ലാ സംഭാവ്യതയിലും നയിക്കപ്പെടുന്നത് ഗ്രാമീണ ആവശ്യകതയാൽ ആയിരിക്കും. നഗര പ്രദേശങ്ങളിലും, ആഗസ്റ്റിലെ ചുരുങ്ങലിൽ നിന്നും യാത്രാവാഹനങ്ങൾ വെളിയിലേക്കു വന്നു തുടങ്ങിയതും ജി.എസ.ടി. ഇ-വേ ബില്ലുകളുടെ മഹാമാരിയ്ക്കു മുൻപുണ്ടായിരുന്ന നിലവാരത്തിലേക്കുള്ള അതിന്‍റെ പിന്നോട്ടുപോകലും സെപ്റ്റംബറിൽ ജി.എസ.ടി. വരുമാനങ്ങളുടെ തുടർച്ചയായുള്ള മെച്ചപ്പെടലും പി.എം.ഐ. നിർമ്മാണത്തിലും സേവനങ്ങളിലും ഉണ്ടായ ഉറച്ച മെച്ചപ്പെടലും ഉപഭോഗ ആവശ്യകതയുടെ ചെറിയ വർദ്ധനയുടെ സൂചകങ്ങളാണ്.

64. അതനുസരിച്ചു, തിരിച്ചു വരവ് മേഖലാ യാഥാർത്ഥങ്ങളെ ആശ്രയിച്ചു അനേക മടങ്ങു വേഗത്തിലായിരിയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റീസർവ് ബാങ്കിന്‍റെ മുന്നോട്ടേയ്ക്കു നോക്കിയുള്ള സർവേകളും കാണിക്കുന്നത് തിരിച്ചു വരവിന്‍റെ തുടർച്ചയായ ദൃഢീകരിക്കലാണ് കുടുംബങ്ങൾ പ്രതീക്ഷിക്കുന്നത്. ഒരുവർഷം മുമ്പോട്ടുള്ള ചക്രവാളത്തിൽ പൊതു സാമ്പത്തിക സ്ഥിതിയുടെ മെച്ചപ്പെടാൻ, തൊഴിൽ, വരുമാനം എന്നിവയാണ്. ശേഷി പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ 2020-21 ന്‍റെ രണ്ടാം പാദം പുരോഗതി ദർശിക്കുകയും, മൂന്നാം പാദത്തിൽ തുടങ്ങി അതിൽ പടിപടിയായുള്ള വർധന പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു. നിർമ്മാതാക്കൾ ഉൽപാദന ഘനമാനത്തിന്‍റെ വ്യാപ്തി വർധനയും പുതിയ ഓർഡറുകളും 2021-22 ന്‍റെ ഒന്നാം പടത്തിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര പ്രതീക്ഷാസൂചകവും (BEI) 2020-21 ന്‍റെ മൂന്നാം പാദത്തിൽ വികാസ മേഖലയിലേക്കുള്ള ഒരു നീക്കം കാണിക്കുന്നു.

65. ഇങ്ങനെ ആണെങ്കിലും ഈ നവമായ തിരിച്ചുവരവിനെ അസ്വസ്ഥമാക്കുന്ന ഡൗൻസൈഡ് അനിശ്ചിതത്വങ്ങൾ കാണുന്നുണ്ട്. അവയിൽ പ്രാഥമികമായിട്ടുള്ളത് കോവിഡ്-19 ന്‍റെ രണ്ടാം തരംഗം സംഭവിക്കുക എന്ന അപകടമാണ്. ഗാർഹിക ധനസ്ഥിതി കാര്യമായി ആശ്വാസപ്രദമായിട്ടുണ്ടെങ്കിലും സ്വകാര്യ നിക്ഷേപ പ്രവർത്തനങ്ങൾ മിക്കവാറും അകന്നു നിൽക്കുകയാണ്. ആഗോള സാമ്പത്തിക പ്രവർത്തനത്തിലും വ്യാപാരത്തിലും രൂക്ഷമായ ചുരുങ്ങൾകൊണ്ട് വിദേശ ആവശ്യകത വിളറിയ അവസ്ഥയിൽ തന്നെ നിലനിൽക്കും എന്നാണ് കരുതപ്പെടുന്നത്. ആകെ നോക്കിയാൽ 2020-21 ന്‍റെ രണ്ടാം പാദത്തിൽ ജി.ഡി.പി.യുടെ സങ്കോചിക്കൽ നിരക്കിൽ സംഭവ്യമായ ഒരു കുറവാണ് നമ്മൾ പ്രതീക്ഷിക്കുന്നത്; എന്നതിനൊപ്പം 2020-21 ന്‍റെ നാലാം പാദത്തിൽ പൂജ്യത്തിനു മുകളിലുള്ള വളർച്ചയിലേക്ക് ഒരു മടങ്ങിവരവും. തുടർച്ചയായ മെച്ചപ്പെടൽ മൂന്നാം പാദത്തിലും നാലാം പാദത്തിലും ഉണ്ടാകുമെങ്കിലും മുഴുവൻ പാദത്തിലേയ്ക്കുമുള്ള ജി.ഡി.പി. 9.5 ശതമാനം സങ്കോചിക്കും എന്നും അടുത്തവർഷം ശക്തമായ ഒരു തിരിച്ചു പോക്ക് ഉണ്ടാകും എന്നും ആണ് പ്രതീക്ഷ.

66. വിലസമ്മർദ്ദങ്ങൾ കൂടുതൽ വഷളാകും എന്ന ലക്ഷണങ്ങളോടെ, ജൂണിനുശേഷം ഉപരി സഹനീയ തുടക്കമായ ശതമാനത്തിനും മുകളിലാണ് പണപ്പെരുപ്പം തുടർന്നത്. അടുത്ത കാലത്തായി ഇന്ത്യയിൽ പണപ്പെരുത്തത്തിലെ കുതിപ്പ്, അടച്ചിടൽ കാലത്തിനു മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ പണപ്പെരുപ്പം മിതമായി തീർന്ന ഉയർന്നു വരുന്ന മറ്റു മുഖ്യ വിപണിയുടെ അനുഭവങ്ങൾക്ക് രൂക്ഷമായ വിധം എതിരാണ്. പ്രതികൂലമായ വിതരണ വശ ഘടകങ്ങൾ ചില്ലറ മാർജിനുകളിലെ വർധനയ്‌ക്കൊപ്പം സി.പി.ഐ.യുടെ ഭക്ഷ്യ, ഭക്ഷ്യേതര ഘടകങ്ങളുമായുള്ള കൂട്ടിമുട്ടൽ തുടർന്നുകൊണ്ടിരിക്കുന്നു. ഭക്ഷ്യം (മൊത്തം സി.പി.ഐ. യില്‍ ഏകദേശം 46 ശതമാനം വെയ്‌റ്റോടെ) പണപ്പെരുപ്പ കുതിപ്പിന്റെ ഏകദേശം 60 ശതമാനം അനുപാത രാഹിത്യത്തോടെ സംഭാവന ചെയ്തു. അത് കൂടാതെ, സാനിറ്റൈസേഷനുമായി ബന്ധപ്പെട്ട അധിക ചെലവ്, സാമൂഹ്യ അകലം പാലിയ്ക്കൽ മാനദണ്ഡങ്ങൾ, ലേബർ അപര്യാപ്തത എന്നീ വസ്തുതകൾ വ്യാപാരം നടത്തുന്നതിനുള്ള ചെലവുകൾ ഉയരുന്നതിനു കാരണമായി.

67. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഭാവി വീക്ഷണത്തിൽ, നല്ല ഖാരിഫ് വിളവെടുപ്പിന്‍റെ ഒരു അനുകൂല റാബി സീസണിന്‍റെയും ഒത്തുചേരൽ കൊണ്ട് മുന്നോട്ട് പോകുമ്പോൾ, പണപ്പെരുപ്പം മിതതോതിൽ എത്തുക തന്നെ ചെയ്യണം. റിസർവ് ബാങ്ക് നടത്തിയ വോട്ടെടുപ്പിൽ, കുടുംബങ്ങൾ മൂന്നു മാസത്തിനപ്പുറം പണപ്പെരുപ്പ പ്രതീക്ഷകൾ ക്രമേണ കുറഞ്ഞു വരുമെന്നാണ് കരുതുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ സാധാരണ നിലയിലാകുകയും വിതരണം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോൾ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന കോസ്ററ് പുഷ്, വില സമ്മർദ്ദങ്ങൾ മിക്കവാറും അകറ്റപ്പെടും. എന്നിരുന്നാലും, വിതരണ ഭാഗത്തെ ആഘാതങ്ങൾ, പ്രത്യേകിച്ചും ഭക്ഷ്യത്തിന്മേലുള്ളവ, നീണ്ടുനില്കുന്നു എങ്കിൽ അവയ്ക്കു പണപ്പെരുപ്പ പ്രതീക്ഷകളെ ദുർബലപ്പെടുത്താൻ സാധിക്കുന്നതാണ്. മൊത്തത്തിൽ, ഞങ്ങളുടെ വിലയിരുത്തലിൽ, സമ്പദ്‌വ്യവസ്ഥയിൽ ആകെയുള്ള പണപ്പെരുപ്പം ഈ വർഷത്തിന്‍റെ രണ്ടാം അർദ്ധവർഷത്തിലും മുന്നോട്ടു അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിലും മിതമായ നിലയിൽ എത്തും എന്നാണു കാണുന്നത്.

68. റിസർവ് ബാങ്കിന്‍റെ മുൻകൈ എടുത്തുള്ള കീഴ്‌നടപ്പനുസരിച്ചുള്ളതും അല്ലാത്തതുമായ നടപടികളിലൂടെ 12.3 ലക്ഷം കോടി രൂപ അഥവാ 2020-21ലെ നോമിനൽ ജി.ഡി.പി.യുടെ 6.1 % വരുന്ന രൊക്കം പണലഭ്യതയുടെ കൈകാര്യം ചെയ്യൽ സംവിധാനത്തിൽ സമൃദ്ധമായ രൊക്കം പണലഭ്യത നിലനിർത്തുന്നതിന് സഹായകമായിട്ടുണ്ട്. എന്നത് കൂടാതെ വിവിധ വിപണി ഖണ്ഡങ്ങളിലെ കാലയളവിലും റിസ്ക് പ്രീമിയയിലും ഉണ്ടായ സങ്കോചിക്കലിലും സുകരമായ ധനകാര്യ സാഹചര്യങ്ങൾ പ്രതിഫലിക്കപ്പെട്ടു. മാർച്ച്-ആഗസ്ത് 2020 കാലത്തു മോണിറ്ററി ട്രാൻസ്മിഷൻ കാര്യമായി മെച്ചപ്പെടുകയും അത് മിച്ചം രൊക്കം പണ ലഭ്യതയുടെയും വായ്പകളുടെ ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാന ത്തിലുള്ള വില നിശ്ചയിക്കലിന്‍റെ വർദ്ധിച്ച വ്യാപ്തിയുടെയും ഒന്നിച്ചുള്ള അനന്തരഫലം പ്രതിഫലിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും ആവശ്യമുള്ള സമയത്തോളം സഹായക സമീപനത്തിന്‍റെ തുടർച്ചയായ മാർഗ്ഗദർശനവും ധാരാളം മിച്ചം രൊക്കം പണലഭ്യതയും ഉണ്ടായിരുന്നിട്ടും ധനകാര്യ വിപണികൾ ഏതാണ്ട് വിക്ഷോഭത്തിലും ഞങ്ങളുടെ പ്രതീക്ഷകളിൽ നിന്നും വ്യത്യാസപ്പെട്ടും ആയിരുന്നു. ഈ സമീപനം മുന്നോട്ടു പോകുന്നതിൽ വിപണി പങ്കാളികളും ആശങ്കയുള്ളവരായിരുന്നു.

69.. യഥാർത്ഥ സമ്പദ്‌വ്യവസ്ഥക്ക് നയസൂചനകൾ പ്രേഷണം ചെയ്യുന്ന കുഴലുകൾ എന്ന വിധത്തിൽ വർത്തിക്കുന്ന ധനകാര്യ വിപണികളിലൂടെ യാണ് നാണ്യ നയം പ്രവർത്തിക്കുന്നത്. നയ ആവേഗങ്ങളുടെ കുറ്റമറ്റ പ്രചാരണത്തിന് നയ അധികാരികൾക്കും വിപണി പങ്കാളികൾക്കും ഇടയിൽ പ്രതീക്ഷാസംബന്ധമായ പൊരുത്തക്കേടുകൾ ഉണ്ടാകാത്തവിധം നയ അധികാരികളുടെ ഉദ്ദേശ്യം വിപണി പങ്കാളികൾ ശരിക്കും മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. തദനുസരണം, മുന്നോട്ടുപോകു മ്പോൾ പണപ്പെരുപ്പം ലക്ഷ്യത്തിനകത്തുതന്നെ തുടരുന്നു എന്ന് ഉറപ്പുവരുത്തുമ്പോൾ തന്നെ സമ്പദ് വ്യവസ്ഥയ്ക്ക് കോവിദഃ 19 ഏല്പിച്ച ആഘാതം ലഘൂകരിക്കുന്നതിനും വളർച്ചയെ ദീർഘകാലാടിസ്ഥാനത്തിൽ പുനരുജ്ജീവിപ്പിക്കുന്നതിനും ആവശ്യമായ കാലത്തോളം - ഏറ്റവും കുറഞ്ഞത് ഈ സാമ്പത്തികവർഷത്തേയ്ക്കും - സഹായക സമീപനം തുടർന്ന് പോകും എന്ന് സൂചിപ്പിച്ചു കൊണ്ട് എം.പി.സി. അതിന്‍റെ മുന്നോട്ടുള്ള മാർഗ്ഗദർശനം ശക്തിപ്പെടുത്തേണ്ടതാണ്. ഇത്തരത്തിലുള്ള വർദ്ധിത മാർഗ്ഗദർശനം കൂടുതൽ ദീർഘമായ കാലയളവിലെ ആദായത്തിലേക്കുള്ള പ്രേഷണത്തിന്‍റെ ഗതിവേഗം ശക്തമാക്കുകയും വേഗത്തിലാക്കുകയും സമ്പദ് വ്യവസ്ഥയിലെ ഉപഭോഗത്തെയും നിക്ഷേപ ആവശ്യകതയെയും പിന്തുണയ്ക്കാൻ സഹായിക്കുകയും വേണം. ഉയർന്ന അളവിലുള്ള നിക്ഷേപവും സർക്കാരിന്‍റെ അടുത്തകാലത്തെ ഘടനാപരമായ പരിഷ്‌കാര നടപടികളും സംയുക്തമായി വിതരണ ശൃംഖലകളെ മെച്ചപ്പെടുത്താനും, വിതരണ തടസ്സങ്ങളെ ലഘൂകരിക്കാനും പണപ്പെരുപ്പത്തെ ക്രമമായി കുറച്ചുകൊണ്ട് വരുന്നതിന് സംഭാവന നൽകുന്നതിനും സഹായകമാകും.

70. ഈ ഘട്ടത്തിൽ നാണയനയം കോവിദഃ 19 ന്‍റെ സംഹരിക്കൽ ആഘാതത്തിൽ നിന്നും ഉള്ള സമ്പദ്‌വ്യവസ്ഥയുടെ ഊർജ്ജസ്വലമായ തിരിച്ചു വരവ് ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകേണ്ടതും അതെ സമയം ഉയർന്ന നിലയിലുള്ള പണപ്പെരുപ്പത്തിന്‍റെ ഏതു നിർബന്ധവും പണപ്പെരുപ്പ പ്രതീക്ഷകളെ അസ്ഥിരമാക്കുന്നതിലേയ്ക്ക് നയിക്കില്ല എന്ന് ഉറപ്പാക്കേണ്ടതും ആണ്. ഇപ്പോഴത്തെ പണപ്പെരുപ്പ സമ്മർദ്ദങ്ങളുടെ മുഖ്യചാലക ഘടകമായി കാണപ്പെടുന്ന വിതരണ തടസ്സങ്ങൾ ക്ഷണികവും സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലാകുന്നതോടെ വരും മാസങ്ങളിൽ ക്ഷയിച്ചു ഇല്ലാതാകുകയും ചെയ്യും എന്നതുകൊണ്ട് നിലവിലുള്ള ഉയർന്ന നിലകളിലുള്ള പണപ്പെരുപ്പത്തെ സംക്ഷിപ്തമായി പരിശോധിക്കുന്നതിലും വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് എത്ര കാലം വേണോ അത്രയും സമയം നാണ്യ നയത്തിന്‍റെ സഹായക സമീപനത്തോടുകൂടി അശ്രാന്ത പരിശ്രമം നടത്തുന്നതിലും ഗുണമുണ്ട്. അതിനുപുറമെ, വലിയ ഉൽപ്പാദന നഷ്ടത്തിലും പണപ്പെരുപ്പത്തിലും മുൻകൂട്ടി കണക്കുകൂട്ടിയിട്ടുള്ള മിതപ്പെടുത്തൽ കണക്കിലെടുത്തു ഏറ്റവും കുറഞ്ഞത് ഈ സാമ്പത്തികവർഷവും അടുത്ത സാമ്പത്തിക വർഷത്തേയ്ക്കും ഇപ്പോഴുള്ള നയനിരക്കു മാറ്റം വരുത്താതെ നിലനിർത്തുന്നതിനും സഹായക സമീപനം തുടർന്നുപോകുന്നതിനും വോട്ട് ചെയ്യുന്നു. ഇത് അനിശ്ചിതത്വവും കമ്പോള വോളറ്റൈലിറ്റിയും കുറയുന്നതിന് സഹായകമാകുകയും ചെയ്യും. ഇത് പണപ്പെരുപ്പം ലക്ഷ്യത്തിനകത്തു തുടരുന്നു എന്ന് ഉറപ്പാക്കുന്നതിനൊപ്പം, വളർച്ചയുടെ തിരിച്ചുവരവ് പ്രക്രിയയെ പിന്തുണയ്ക്കുന്നതിനുള്ള നാണ്യനയ നിശ്ചയത്തിലുള്ള വിശ്വാസത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായിരിക്കും. പണപ്പെരുപ്പം ഞങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു പരിണമിച്ചു വരുന്നു എങ്കിൽ ഭാവിയിൽ നിരക്ക് കുറയ്ക്കുന്നതിനും ഇടം നിലനിൽക്കുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു. വളർച്ചയുടെ തിരിച്ചു വരവിനെ പിന്തുണയ്ക്കാനായി ഈ ഇടത്തെ വിവേകപൂർവ്വം ഉപയോഗിക്കപ്പെടേണ്ടതുണ്ട്. ഇതിനിടയ്ക്ക് കഴിഞ്ഞ കാലത്തെ നാണ്യനയ പ്രവർത്തനങ്ങളുടെ തുടർന്നുപോകുന്ന പ്രേഷണം സാമ്പത്തിക സാഹചര്യങ്ങളെ കൂടുതൽ സുകരമാക്കുന്നതിന് സഹായകമാകും.

യോഗേഷ്‌ ദയാൽ
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന : 2020–2021/533

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������