Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (218.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/11/2020
ആർബിഐ വിപണി വ്യാപാര സമയം ദീർഘിപ്പിക്കുന്നു

നവംബർ 02, 2020

ആർബിഐ വിപണി വ്യാപാര സമയം ദീർഘിപ്പിക്കുന്നു

കോവിഡ്-19 കാരണമുണ്ടായ ഉയർന്ന ആരോഗ്യപ്രശ്നങ്ങളും പ്രവർത്തന സംബന്ധമായ ക്രമഭംഗങ്ങളും കണക്കിലെടുത്ത് റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള വിപണികളിലെ വ്യാപാരസമയത്തിൽ 2020 ഏപ്രിൽ 7 മുതൽ ഭേദഗതികൾ വരുത്തിയിരുന്നത്.

ലോക്ക്ഡൗണ്‍, ഘട്ടങ്ങളായി പിൻ വലിക്കപ്പെടുകയും, ജനസഞ്ചാര ത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാവുകയും ഓഫീസുകൾ പ്രവർത്തിക്കുകയും ചെയ്തുതുടങ്ങിയതിനാൽ, നിയന്ത്രിത വിപണികളുടെ വ്യാപാരസമയം, ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻപ്രകാരം, റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിൽ ഉള്ള വിപണികളുടെ വ്യാപാരസമയം താഴെപ്പറയും പ്രകാരം നിയന്ത്രിക്കപ്പെടും.

വിപണി നിലവിലുള്ള ഭേദഗതിവരുത്തിയ സമയം പുതുക്കിയ ഭേദഗതി ചെയ്ത സമയം
കാൾ/നോട്ടീസ്/ടേം പണം 10Am മുതൽ 2Pm വരെ 10Am മുതൽ 3.30 Pm വരെ
ഗവർണ്‍മെന്‍റ് സെക്യൂരിറ്റികളിലുള്ള വിപണി റിപോ 10Am മുതൽ 2Pm വരെ 10Am മുതൽ 2.30 Pm വരെ
ഗവർണ്‍മെന്‍റ് സെക്യൂരിറ്റികളിലുള്ള ത്രികക്ഷി റിപോ 10Am മുതൽ 2Pm വരെ 10Am മുതൽ 3 Pm വരെ
കമ്മേർഴ്സിയൽ പേപ്പറും, സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റുകളും 10Am മുതൽ 2Pm വരെ 10Am മുതൽ 3.30 Pm വരെ
കോർപ്പോറേറ്റ് ബോണ്ടുകളിലെ റിപോ 10Am മുതൽ 2Pm വരെ 10Am മുതൽ 3.30 Pm വരെ
ഗവർണ്‍മെന്‍റ് സെക്യൂരിറ്റികൾ (കേന്ദ്ര ഗവർണ്‍മെന്‍റ് സെക്യൂരിറ്റികൾ സംസ്ഥാന വികസന ബോണ്ടുകൾ, ട്രഷറി ബില്ലുകൾ. 10Am മുതൽ 2Pm വരെ 10Am മുതൽ 3.30 Pm വരെ
വിദേശ കറൻസി (FCY/ഇൻഡ്യൻ രൂപ (INR) എന്നിവയുടെ വ്യാപാരം, ഫോറക്സ് ഡെറിവേറ്റീവ്സ്*. 10Am മുതൽ 2Pm വരെ 10Am മുതൽ 3.30 Pm വരെ
റുപ്പീ പലിശ നിരക്ക് ഡെറിവേറ്റീവ്സ് ഉൾപ്പെടെ.* 10Am മുതൽ 2Pm വരെ 10Am മുതൽ 3.30 Pm വരെ
* അംഗീകൃത ഓഹരി എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യപ്പെടുന്നവയല്ലാത്തവ

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2020-2021/577

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰