Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (466.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/12/2020
മോണിട്ടറി പോളിസി പ്രസ്താവന - 2020-21 മോണിട്ടറി പോളിസി കമ്മിറ്റി (എം പി സി) യുടെ പ്രമേയം, ഡിസംബർ 2-4, 2020

ഡിസംബർ 04, 2020

മോണിട്ടറി പോളിസി പ്രസ്താവന - 2020-21
മോണിട്ടറി പോളിസി കമ്മിറ്റി (എം പി സി) യുടെ
പ്രമേയം, ഡിസംബർ 2-4, 2020

നിലവിലുള്ളതും, ഒപ്പം പ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥൂലസാമ്പത്തിക സ്ഥിതിവിശേഷത്തെക്കുറിച്ച് നടത്തിയ ഒരു മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ മോണിട്ടറി പോളിസി കമ്മിറ്റി അതിന്റെ ഇന്നത്തെ (2020 ഡിസംബർ 4) യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ ഇവയാണ്:

  • ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫസിലിറ്റി (എൽ എ എഫ്) പ്രകാരമുളള റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനമായി തുടരും. അനന്തരഫലമായി എൽ എ എഫ് പ്രകാരമുള്ള റിവേഴ്‌സ് റിപ്പോ നിരക്ക് മാറ്റമില്ലാതെ 3.35 ശതമാനമായും മാർജിനൽ സ്റ്റാൻഡിങ് ഫസിലിറ്റി (എംഎസ്എഫ്)യും ബാങ്ക് റേറ്റും 4.25 ശതമാനമായും തുടരും.

  • ആവശ്യമായി വരുന്ന കാലത്തോളം -ചുരുങ്ങിയ പക്ഷം നടപ്പുസാമ്പത്തികവർഷത്തിലും അടുത്ത സാമ്പത്തികവർഷത്തിലും -സമ്പദ്‌വ്യവസ്ഥയിൻമേൽ കോവിഡ്-19 ഉളവാക്കിയിരിക്കുന്ന പ്രത്യാഘാതം ലഘൂകരിക്കാനും ഒരു സ്ഥിരമായ അടിസ്ഥാനത്തിൽ വളർച്ചയെ പുനരുജീവിപ്പിക്കാനുമായി ഇണങ്ങുന്ന നിലപാട് തുടരുവാനും എംപിസി തീരുമാനമെടുത്തു. വിലകയറ്റം ഉദ്ദിഷ്ട പരിധിക്കുള്ളിൽ തുടരുന്നുവെന്നത് ഉറപ്പ് വരുത്തികൊണ്ടായിരിക്കുമിത്.

വളർച്ചയ്ക്ക് പിൻബലമേകികൊണ്ട് ഉപഭോക്ത്യ വില സൂചിക (സിപിഐ) 2 ശതമാനം കൂടുതൽ/ കുറവ് എന്ന പരിധിക്കുള്ളിൽ വിലക്കയറ്റം 4 ശതമാനം എന്ന ഇടക്കാല ലക്ഷ്യം കൈവരിക്കുകയെന്ന ഉദ്ദേശ്യവുമായി ഈ തീരുമാനങ്ങൾ സമജ്ഞസമായി കോർത്തിണക്കിയിരിക്കുന്നു.

തീരുമാനത്തിന് അടിസ്ഥാനമായ മുഖ്യപരിഗണനകൾ താഴെ കൊടുക്കുന്ന വിവരണത്തിൽ നൽകിയിരിക്കുന്നു.

വിലയിരുത്തൽ

ആഗോളസമ്പദ്ഘടന

2. യൂറോപ്പിലും, ഐക്യനാടുകളിലും, ഉയർന്നു വരുന്ന പ്രമുഖ ലോകവിപണിസമ്പദ്ഘടനകളിലും കോവിഡ് 19 പകർച്ചവ്യാധിയുടെ ഒരു രണ്ടാം തരംഗത്തിന്റെ വ്യാപനത്തോടെയും ഒപ്പമുണ്ടായ ലോക്ക്ഡൗണുകളും 2020 ന്റെ നാലാംപാദ (ഒക്‌ടോബർ- ഡിസംബർ) ത്തിനായുള്ള വീക്ഷണഗതിയിൽ കരിനിഴൽ വീഴ്ത്തി എന്നു വരികിലും വാക്‌സിൻ നിർമാണത്തിലെ പുരോഗതി ഇതിനെ മറികടക്കുന്ന കുറച്ചു ആത്മവിശ്വാസം ഉളവാക്കി. ലോക്ക്ഡൗണിൽ അയവ് വരുത്തിയതോടെ ആഗോള വ്യാപാരം മൂന്നാം പാദവർഷത്തിൽ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും അമർത്തിവയ്ക്കപ്പെട്ട ഡിമാന്റ് പൂർണ്ണമായും വിനിയോഗിക്കപ്പെടുകയും ചരക്കുകളുടെ പുനർസംഭരണം പൂർത്തിയാക്കുകയും കോവിഡ് 19 ന്റെ രണ്ടാം തരംഗത്തോടെ വ്യാപാരസംബന്ധമായ അനിശ്ചിതത്വം ഉയരുകയും ചെയ്യുന്നതോടെ നാലാംപാദത്തിൽ ആഗോളവ്യാപാരം മന്ദഗതിയിലാ കാനാണ് സാധ്യത. പ്രമുഖ വികസിത രാജ്യങ്ങളിൽ ഉപഭോക്ത്യ വില സൂചികാടിസ്ഥാനത്തിൽ വിലക്കയറ്റം നിശ്ചലമായപ്പോൾ ഭക്ഷ്യവിലകളിലെ അസ്ഥിരതയും വിതരണത്തിലെ തടസ്സങ്ങളും കാരണമായി ചില വികസ്വര രാജ്യങ്ങളിൽ വിലക്കയറ്റമുണ്ടായി. ഏറെ അനുകൂലമായ നാണ്യനയങ്ങളുടെപിൻബലത്തോടെയും വാക്‌സിനെ ക്കുറിച്ചുള്ള ശുഭോദർക്കമായ വാർത്തകളോടെയും ആഗോള ധനകാര്യവിപണികൾ പ്രസരിപ്പോടെ വർത്തിക്കുന്നു.

ആഭ്യന്തര സമ്പദ്ഘടന

3. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ എസ് ഒ) നവംബർ 27 ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2020-21 വർഷത്തെ രണ്ടാംപാദ (ജൂലൈ-സെപ്തംബർ) ത്തിൽ ഇന്ത്യയിൽ കേവല ജിഡിപിയിൽ 7.5 ശതമാനത്തിന്റെ സങ്കോചനം ദൃശ്യമാണ്. 2020-21 ന്റെ മൂന്നാംപാദത്തിൽ ഒക്‌ടോബറിൽ യാത്രാ വാഹനങ്ങളുടെയും മോട്ടോർസൈക്കിളുകളുടെയും വിൽപ്പനയിലും റെയിൽവേ കടത്തിലും വിദ്യുച്ഛക്തി ഉപയോഗത്തിലും ഇരട്ട അക്കവർദ്ധന രേഖപ്പെടുത്തിയതോ ടെ നവംബറിൽ ഇവയിൽ ചിലതിൽ കുറവുണ്ടായെങ്കിൽ കൂടിയും ഉയർന്ന ആവൃത്തി സൂചകങ്ങൾ പുനഃപ്രാപ്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അനുകൂലമായ മൺസൂൺ പ്രതീക്ഷകളോടെ കാർഷികമേഖലയെ ക്കുറിച്ചുള്ള വീക്ഷണം ശോഭനമാണ്. മണ്ണിൽ ഈർപ്പം നിലനിൽക്കുന്നതുകൊണ്ടും ജലാശയങ്ങളിൽ അനുകൂല സാഹചര്യം ഉള്ളതുകൊണ്ടും മുൻവർഷത്തെ ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 4.00 ശതമാനത്തോളം അധികം ഭൂമിയിൽ റാബി കൃഷിക്കുള്ള വിതയ്ക്കൽ നടന്നിരിക്കുന്നു.

4. സെപ്തംബറിൽ ഉപഭോക്ത്യ വില സൂചിക വിലക്കയറ്റം 7.3 ശതമാനത്തിലേക്കും തുടർന്ന് ഒക്‌ടോബറിൽ 7.6 ശതമാനത്തിലേക്കും കുത്തനെ ഉയർന്നു. വിലസമ്മർദ്ദം വ്യാപിക്കുകയാണെന്നതിന്റെ ചില തെളിവുകളുമുണ്ടായി, പയറുവർഗങ്ങൾ ഭക്ഷ്യ എണ്ണകൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ പ്രൊട്ടീൻ സമ്പന്നമായ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒക്‌ടോബറിൽ രണ്ടക്കത്തിലേക്കുയർന്നു. ഭക്ഷ്യ ഊർജ ഇതരവസ്തുക്കളുടെ വിലക്കയറ്റം സെപ്തംബറിൽ 5.4 ശതമായിമായിരുന്നത് ഒക്‌ടോബറിൽ 5.8 ശതമാനമായി ഉയർന്നു. മൂന്നു മാസങ്ങൾക്കു ശേഷവും ഒരു വർഷത്തിനുശേഷവുമുള്ള വിലക്കയറ്റ ആശങ്കകൾ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കാര്യമായി അയഞ്ഞു. ശീതകാലത്ത് ഭക്ഷ്യവിലകളിൽ പ്രതീക്ഷിക്കുന്ന കാലികമായ ഇടിവ്, വിതരണശൃംഖലയിലെ തടസ്സങ്ങളിൽ വരുന്ന അയവ് എന്നിവയാണ് അനുകൂലഘടകങ്ങൾ.

5. ഒക്‌ടോബർ- നവംബർ മാസങ്ങളിൽ ആഭ്യന്തര ധനകാര്യ സാഹചര്യങ്ങൾ സ്വസ്ഥമായിരുന്നു. വ്യവസ്ഥാനുസാരമായ പണലഭ്യത ധാരാളമായ തോതിൽ നിലനിന്നിരുന്നു. കറൻസിക്കായുള്ള ആവശ്യം അധികരിച്ചതിനാൽ റിസർവ് പണം 12.3 ശതമാനം (മുൻകൊല്ലത്തെ അപേക്ഷിച്ച്) (2020 നവംബർ 27 ലെ നിലയനുസരിച്ച്) വർദ്ധിച്ചു. നേരെമറിച്ച് 2020 നവംബർ 20 ലെ നിലയനുസരിച്ച് പണലഭ്യത (എം.3) 12.5 ശതമാനം മാത്രമാണ് ഉയർന്നത്. ശ്രദ്ധേയമായ ഒരു സംഭവവികാസം, ഭക്ഷ്യേതര വസ്തുക്കൾക്കായുള്ള വായ്പാ വളർച്ചയ്ക്ക് ആക്കം കൂടിയെന്നതും ഇതാദ്യമായി ഒരു ധനകാര്യ വർഷത്തിന്റെ അടിസ്ഥാനത്തിൽ 2020 നവംബറിൽ അനുകൂലമായ ഒരു അവസ്ഥയിലേക്ക് നീങ്ങി എന്നതുമാണ്. ഇതുവരെയും എസ് എൽ ആർ നിക്ഷേപത്തിൽ മുഖ്യമായി വിന്യസിച്ചിരുന്നത് ബാങ്കിംഗ് വ്യവസ്ഥയിലേക്ക് വൻതോതിൽ വന്നെത്തിയ നിക്ഷേപ ങ്ങളെയായിരുന്നു. 2020 ഏപ്രിൽ -ഒക്‌ടോബർ കാലഘട്ടത്തിൽ പുറപ്പെടുവിച്ച കോർപ്പറേറ്റ് ബോണ്ടുകൾ 4.4 ലക്ഷം കോടി രൂപയ്ക്കുള്ളതായിരുന്നു. മുൻവർഷത്തിൽ ഇതേ കാലയളവിൽ ഇത് 3.5 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ഇന്ത്യയുടെ വിദേശനാണ്യകരുതൽ ശേഖരം നവംബർ 27 ന് 574.8 ബില്യൺ അമേരിക്കൻ ഡോളറായി ഉയർന്നു. മോണിട്ടറി പോളിസി കമ്മിറ്റിയുടെ തൊട്ടുമുൻപുള്ള പ്രമേയം പുറപ്പെടുവിച്ച ഒക്‌ടോബർ 2 ന് ഇത് 545.6 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു.

വീക്ഷണഗതി

6. വിലക്കയറ്റത്തെക്കുറിച്ചുള്ള വീക്ഷണഗതി കഴിഞ്ഞ രണ്ടു മാസങ്ങളിൽ പ്രതീക്ഷകൾക്ക വിരുദ്ധമായി പരിണമിച്ചു. മൊത്ത വിലക്കയറ്റവും ചില്ലറ വിലക്കയറ്റവും തമ്മിലുള്ള ഗണ്യമായ വിടവ് വിരൽ ചൂണ്ടുന്നത് വിതരണരംഗത്തെ ചലനതടസ്സങ്ങളിലേക്കും ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന വൻലാഭങ്ങളിലേക്കുമാണ്. വൻതോതിലുള്ള ഖാരിഫ് വിളകൾ എത്തിച്ചേരുന്നതോടെ ധാന്യവിലകൾ കുറയും. ശീതകാല വിളവെടുപ്പോടെ പച്ചക്കറിവിലകളും കുറയും. എന്നാൽ മറ്റ ഭക്ഷ്യവിലകളുടെ വില ഉയർന്നനിരക്കിൽ വിടാതെ പിടിച്ചു നിൽക്കാൻ തന്നെയാണ് സാധ്യത. ക്രൂഡോയിൽ വിലയിലെ വർദ്ധന കാരണം ആവശ്യകത കുറയുമെന്ന ശൂഭപ്രതീക്ഷ നിലനിൽക്കുന്നു. ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മയും ഉത്പാദനം കുറയ്ക്കലും സമീപകാലത്ത് അസ്ഥിരാവസ്ഥയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉത്പാദനച്ചെലവ് വർദ്ധിക്കുന്നതു മൂലമുള്ള സമ്മർദ്ദങ്ങൾ ഭക്ഷ്യ-ഊർജ്ജ ഇതര വില ക്കയറ്റത്തിൽ തുടർന്നും പ്രകടമാണ്. ഈ വിലക്കയറ്റം അസ്ഥിരാവസ്ഥയിലായിരുന്നുവെങ്കിലും സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണഗതിയിലാക്കുകയും ഡിമാൻഡ് ഉയരുന്നതോടെയും ചെയ്യുന്നതോടെ സ്ഥിരനില കൈവരി ച്ചേക്കാം. ഈ പ്രസ്താവിച്ച ഘടകങ്ങളെല്ലാം പരിഗണിക്കു മ്പോൾ ഉപഭോക്ത്യവില സൂചികാധിഷ്ഠിത വിലക്കയറ്റം 2020-21 വർഷത്തിന്റെ മൂന്നാം പാദത്തിൽ 6.8 ശതമാനമായും നാലാംപാദത്തിൽ 5.8 ശതമാനമായും 2021-22 വർഷത്തിന്റെ ആദ്യപകുതിയിൽ 5.2 ശതമാനം മുതൽ 4.6. ശതമാനം വരെയായും കുറഞ്ഞുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

7. വളർച്ചയുടെ അവലോകനത്തിലേക്ക് കടന്നാൽ ഗ്രാമീണ മേഖലയിലെ ഡിമാന്റ് തിരിച്ചുവരവ് കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടച്ചുപൂട്ടലിൽ അയവ് വരുത്തുന്നതോടെ സാമ്പത്തിക പ്രവർത്തനങ്ങളും തൊഴിൽ - പ്രത്യേകിച്ചും കോവിഡ്19 മൂലം നഷ്ടമായവ - അഭിവൃദ്ധിപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ നഗര മേഖലയിലെ ഡിമാന്റും വർദ്ധിക്കുന്നുണ്ട്. എന്നു വരികിലും ചില കണ്ടെയ്ൻമെന്റ് നടപടികൾ ഉണ്ടാകാൻ ഇടയാകത്തക്കവിധത്തിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പകർച്ചവ്യാധി വർദ്ധിക്കാനുള്ള സാധ്യത കരിനിഴൽ വീഴ്ത്തുന്നുണ്ട്. അതേ സമയം തന്നെ രോഗവിമുക്തി നിരക്ക് 94 ശതമാനത്തിൽ കൂടുതലായത് വാക്‌സിൻ പരീക്ഷണ ങ്ങളുടെ വിജയത്തെക്കുറിച്ച് വളരെയധികം ശുഭാപ്തി വിശ്വാസം ജനിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളും ശുഭാപ്തി വിശ്വാസത്തോടെ കഴിയുകയാണ്. നിർമ്മാണ കമ്പനിക ളുടെ ബിസിനസ് പ്രവണതകളും ക്രമമായി അഭിവൃദ്ധി പ്പെടുന്നു. സാമ്പത്തിക ഉദ്ദീപനം വർദ്ധനമാനമാ യ തോതിൽ മുന്നേറുകയാണ്. ഉപഭോഗവും പണലഭ്യതയും മുതൽ മുടക്കിനും വളർച്ചയ്ക്കും പിൻബലമേകുന്നതിനു മപ്പുറമാണ് ഈ ഉദ്ദീപനം. നേരെമറിച്ച് സ്വകാര്യമുതൽമുടക്ക് ഇപ്പോഴും മന്ദഗതിയിലാണ്. കമ്പനികളുടെ ഉത്പാദനശേഷി പൂർണമായും വീണ്ടെടുത്തിട്ടില്ല. കയറ്റുമതി രംഗവും കൃത്യമായി പൂർവ്വസ്ഥിതി പ്രാപിച്ചിട്ടില്ല. എന്നാൽ വാക്‌സിൻ നിർമാണത്തിലെ പുരോഗതി ശുഭപ്രതീക്ഷകൾ ശോഭന മാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കാരണമായും നഷ്ടസാധ്യതകളെക്കുറിച്ചുള്ള ശങ്ക കാരണമായും സമ്പർക്കം മുഖേനയുള്ള സേവനങ്ങൾ ക്കായുള്ള ആവശ്യകത കുറെ നാളത്തേക്കുകൂടി താണനില യിലായിരിക്കുവാനാണ് സാധ്യത. ഈ ഘടകങ്ങ ളെല്ലാം പരിഗണിക്കുമ്പോൾ കേവല ഡിജിപിയിലെ വർധന 2020-21 ൽ (-) 7.5. ശതമാനം 2020-21 ന്റെ മൂന്നാം പാദത്തിൽ (+) 0.1 ശതമാനം 2020-21 ന്റെ നാലാം പാദത്തിൽ (+) 0.7ശതമാനം 2021-22 ന്റെ ആദ്യപകുതിയിൽ (+) 21.9 ശതമാനം മുതൽ (+) 6.5 ശതമാനം എന്നിങ്ങനെയായിരിക്കും എന്നാണ് വിഭാവന ചെയ്തിരിക്കുന്നത്. നഷ്ടസാധ്യതകൾ സാമാന്യമായി സന്തു ലനം കൈവരിക്കുമെന്നാണ് പ്രതീക്ഷ.

Outlook

8. എളുപ്പം കേടുവന്നു പോകുന്ന സാധനങ്ങളുടെ വിലകളിൽ ശീതകാലമാസങ്ങളിൽ താത്കാലികമായ ആശ്വാസ മുണ്ടാകുമെന്നതൊഴിച്ചാൽ വിലക്കയറ്റം ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്നാണ് എംപിസിയുടെ കാഴ്ചപ്പാട്. ലഭ്യമായ ഇടവേളയിൽ വളർച്ചയ്ക്ക് പിൻബലമേകുംവിധം ഇടപെടാൻ ഇത് നാണ്യനയത്തിന് നിലവിലെ അവസ്ഥയിൽ തടസ്സമായിത്തീരുന്നു. അതേസമയം തന്നെ വിലകയറ്റത്തിൽ നിന്നുള്ള വീണ്ടെടുപ്പിന്റെ സൂചനകൾ വിശാലമായ അടിസ്ഥാന ത്തിൽ നിന്നും ഏറ്റ വും അകലെയാണ്. അത് നയപരമായ സ്ഥിരം പിന്തുണയെ ആശ്രയിച്ചുമായിരിക്കും. വിതണ ശൃംഖലയിലെ തടസ്സങ്ങൾ, അമിതമായ ലാഭങ്ങൾ, പരോക്ഷ നികുതികൾ എന്നിവയിൽ നിന്നും ഊർജം ലഭിക്കുന്നതിൽ നിന്നും വിലക്കയറ്റച്ചുഴിയെ ഭേദിക്കുവാൻ ആവശ്യമായ സ്വാഭാവിക വിതരണ നിർവ്വഹണതന്ത്ര ങ്ങൾക്കായി ഒരു ചെറിയ ജാലകം ലഭ്യമാണ്. അതുകൂടാതെ വിലക്കയറ്റത്തി നിടയാക്കുന്ന വിതരണ സംബന്ധമായ സമർദ്ദങ്ങളുടെ കാഠിന്യം ശമിപ്പിക്കാനുള്ള ശ്രമങ്ങളും ചെയ്യേണ്ടതുണ്ട്. വിശാലമായ സ്ഥൂലസാമ്പത്തിക ധനകാര്യ സുസ്ഥിരതയ്ക്ക് അടിത്തറ പാകുന്നതിൽ വിലസ്ഥിരത നേരിടുന്ന എല്ലാ ഭീഷണികളെയും മോണിട്ടറി പോളിസി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായിരിക്കും. അതിൻപ്രകാരം എംപിസി അതിന്റെ ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനിച്ചത്, പോളിസി നിരക്കിൽ തൽസ്ഥിതി നിലനിർത്താനും സഹായകരമായ ഒരു നിലപാട് തുടർന്നും ആവശ്യമായി വരുന്ന കാലത്തോളം - കുറഞ്ഞപക്ഷം നടപ്പു സാമ്പത്തിക വർഷത്തിലും അനന്തരം അടുത്ത സാമ്പത്തിക വർഷത്തിലേക്കും- വളർച്ചയെ സ്ഥിരതയുള്ള ഒരടിസ്ഥാന ത്തിൽ പുനരുജ്ജീവിപ്പിക്കുവാനും സമ്പദ്ഘടനയിൻ മേൽ കോവിഡ്19 ഉളവാക്കിയ പ്രത്യാഘാതത്തെ ലഘൂകരിക്കു വാനും അതോടൊപ്പം വിലക്കയറ്റം നിർദ്ദിഷ്ടമായ പരിധി ക്കുള്ളിൽ പിടിച്ചു നിർത്തുകയെന്നത് ഉറപ്പാക്കുവാനുമത്രെ.

9. എം.പി.സിയിലെ എല്ലാഅംഗങ്ങളും - ഡോ ശശാങ്ക ഭിഡേ, ഡോ.അഷിമ ഗോയൽ, പ്രൊഫ.ജയന്ത് ആർ ശർമ, ഡോ. മൃദുൽ കെ. സഗ്ഗാർ, ഡോ. മൈക്കേൽ ദേബബ്രത പത്ര, ശ്രീ. ശക്തികാന്തദാസ് എന്നിവർ റിപ്പോ റേറ്റ് മാറ്റമില്ലാതെ തുടരുന്നതിന് ഏകകണ്ഠമായി വോട്ടു ചെയ്തു. അതുമല്ല, സഹായകരമായ ഒരു നിലപാട് തുടരാനും ആവശ്യമായി വരുന്ന കാലത്തോളം - കുറഞ്ഞപക്ഷം നടപ്പുസാമ്പത്തിക വർഷത്തിലും അനന്തരം അടുത്ത സാമ്പത്തിക വർഷത്തി ലേക്കും - വളർച്ചയെ സ്ഥിരതയുള്ള അടിസ്ഥാന ത്തിൽ പുനരുജീവിപ്പിക്കുവാനും സമ്പദ്ഘടന യിൽമേൽ കോവിഡ് 19 ഉളവാക്കിയ പ്രത്യാഘാതത്തെ ലഘൂകരിക്കാനും, അതോടൊപ്പം വിലക്കയറ്റം നിർദ്ദിഷ്ടമായ പരിധിക്കുള്ളിൽ പിടിച്ചു നിർത്തുകയെന്നത് ഉറപ്പാക്കാനും വേണ്ടി അവർ വോട്ടു ചെയ്തു.

10. എം.പി.സി യോഗത്തിന്റെ നടപടിച്ചുരുക്കം 2020 ഡിസംബർ 18 ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2020-2021/720

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰