Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (475.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/02/2021
മോണിറ്ററി പോളിസി പ്രസ്താവന, 2020-21 മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) പ്രമേയം ഫെബ്രുവരി 3-5, 2021

ഫെബ്രുവരി 5, 2021

മോണിറ്ററി പോളിസി പ്രസ്താവന, 2020-21
മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) പ്രമേയം
ഫെബ്രുവരി 3-5, 2021

നിലവിലുള്ളതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ സ്ഥൂല സാമ്പത്തിക സ്ഥിതിയുടെ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ, ധനകാര്യനയസമിതി (എം‌പി‌സി) ഇന്ന് (2021 ഫെബ്രുവരി 5) യോഗത്തിൽ താഴെ പറയുന്ന കാര്യങ്ങൾ തീരുമാനിച്ചു:

  • ലിക്വിഡിറ്റി അഡ്ജസ്റ്റ്മെൻറ് ഫെസിലിറ്റി (എൽഎഎഫ്) ക്ക് കീഴിലുള്ള പോളിസി റെപ്പോ നിരക്ക് 4.0 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തുക.

തൽഫലമായി, എൽ എ എഫിന് കീഴിലുള്ള റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 4.25 ശതമാനമായും മാറ്റമില്ലാതെ തുടരും.

  • വളർച്ച നിലനിൽക്കത്തക്കരീതിയിൽ പുനരുജ്ജീവിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയിൽ കോവിഡ്-19 ൻറെ ആഘാതം ലഘൂകരി ക്കാനും, നിലവിലുള്ള സാമ്പത്തിക വർഷത്തിലും അടുത്ത സാമ്പ ത്തിക വർഷത്തിലുമെങ്കിലും ഉൾചേർക്കൽ നിലപാട് ആവശ്യ മുള്ളിടത്തോളം കാലം തുടരാൻ എം‌പി‌സി തീരുമാനിച്ചു.

വളർച്ചയെ സഹായിക്കുന്നതോടൊപ്പം ഉപഭോക്തൃവിലസൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 4 ശതമാനം +/-2 ശതമാനം എന്ന നിരക്കിനുള്ളിൽ നിലനിറുത്തി ഇടത്തരം ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനങ്ങൾ.

ഈ തീരുമാനത്തിന് അടിസ്ഥാനമായ പ്രധാന പരിഗണനകൾ ചുവടെക്കാണുന്ന പ്രസ്താവനയിൽ പ്രതിപാദിച്ചിട്ടുണ്ട്.

വിലയിരുത്തൽ

ആഗോള സമ്പദ്വ്യവസ്ഥ

2. ആഗോള സാമ്പത്തിക വീണ്ടെടുക്കൽ സാധ്യത 2020 ലെ നാലാം ക്വാർട്ടറിൽ (ഒക്ടോബർ-ഡിസംബർ) ക്യു 3 (ജൂലൈ-സെപ്റ്റംബർ) നെ അപേക്ഷിച്ച് പുറകോട്ടുപോയി. നിരവധി രാജ്യങ്ങൾ കോവിഡ്-19 അണുബാധയുടെ രണ്ടാം വരവിൻറെ ഭാഗമായി ഉണ്ടായ വൈറസ് സമ്മർദ്ദങ്ങളോടും തൽഫലമായുള്ള പണപ്പെരുപ്പത്തോടും പോരാടുകയാണ്. വൻതോതിലുള്ള വാക്സിനേഷൻ ഡ്രൈവുകൾ നടക്കുമ്പോൾ, വീണ്ടെടുക്കലിനുള്ള അപകടസാധ്യതകൾ കുറയുകയും 2021 ൻറെ രണ്ടാം പകുതിയിൽ സാമ്പത്തികപ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുകയും ചെയ്യും. 2021 ജനുവരിയിലെ കണക്കുപുതുക്കലിൽ, അന്താരാഷ്ട്രനാണയനിധി (ഐ‌എം‌എഫ്) 2020 ലെ ആഗോള വളർച്ചയുടെ എസ്റ്റിമേറ്റ് (-) 4.4 ശതമാനത്തിൽ നിന്ന് (-) 3.5 ശതമാനമായി മുകളിലേക്ക് പുതുക്കി നിശ്ചയിച്ചു. 2021 ലെ ആഗോള വളർച്ചയുടെ അനുമാനം 30 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ച് 5.5 ശതമാനമായി ഉയർത്തി. ഉയർന്നുവരുന്ന ചില കമ്പോള സമ്പദ്‌വ്യവസ്ഥകളെ മാറ്റിനിർത്തിയാൽ, പണപ്പെരുപ്പം ദുർബലമായ മൊത്തത്തിലുള്ള ആവശ്യകതയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാൽ വർദ്ധിച്ചുവരുന്ന ചരക്കുകളുടെ വില അപകടസാധ്യത ഉയർത്തുന്നുണ്ട്. വാക്സിൻ ഇറങ്ങിയതുകൊണ്ടുണ്ടായ ശുഭപ്രതീക്ഷയും, സുഗമമായ പണമൊഴുക്കിൻറെ സാഹചര്യങ്ങളും, വർദ്ധിച്ച ധനലഭ്യതയും ധനക്കമ്പോളത്തിൽ ശുഭാപ്തിവിശ്വാസം നിലനിർത്തി. സേവന വ്യാപാരം ചരക്കുവ്യാപാര വ്യാപാരത്തേക്കാൾ മന്ദഗതിയിലാണെങ്കിലും 2021 ൽ ആഗോള വ്യാപാരം വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു,

ആഭ്യന്തര സമ്പദ്‌വ്യവസ്ഥ

3. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ‌എസ്‌ഒ) 2021 ജനുവരി 7 ന് പുറത്തിറക്കിയ 2020-21 ലെ ജിഡിപിയുടെ ആദ്യ അഡ്വാൻസ് എസ്റ്റിമേറ്റ്, എംപിസിയുടെ 2020 ഡിസംബർ വിലയിരുത്തലിലെ (-) 7.5 ശതമാനം പ്രൊജക്ഷന് അനുസൃതമായി, യഥാർത്ഥ ജിഡിപി 7.7 ശതമാനം കണ്ട് ചുരുക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഉയർന്ന ഫ്രീക്വൻസി സൂചകങ്ങളായ - റെയിൽ‌വേ ചരക്ക് ഗതാഗതം; ടോൾ ശേഖരണം; ഇ-വേ ബില്ലുകൾ; ഉരുക്ക് ഉപഭോഗം എന്നിവ - സേവന മേഖലയിലെ ചില ഘടകങ്ങളുടെ പുനരുജ്ജീവനത്തിന് മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) ഇടിവുവരുത്തുമെന്ന് സൂചിപ്പിക്കുന്നു. കാർഷിക മേഖല പുനരുജ്ജീവന നിലയിലാണ്. 2021 ജനുവരി 29 വരെയുള്ള കണക്കിൽ റാബി വിതയ്ക്കൽ കഴിഞ്ഞവർഷത്തിൽ നിന്നും 2.9 ശതമാനം ഉയർന്നു. സാധാരണയിൽ കൂടിയ വടക്കുകിഴക്കൻ മൺസൂൺ മഴയും, 2021ഫെബ്രുവരി 4 ലെ കണക്കനുസരിച്ച് ആവശ്യത്തിനുതകുന്ന ജലസംഭരണികളിലെ കഴിഞ്ഞ 10 വർഷത്തെ ശരാശരിയായ 50 ശതമാനത്തിലും ഉയർന്ന, പൂർണ സംഭരണശേഷിയുടെ 61 ശതമാനമുള്ള ജലനിലയും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.

4. തുടർച്ചയായ ആറു മാസക്കാലം (2020 ജൂൺ-നവംബർ) ഉയർന്ന സഹന പരിധിയായ 6 ശതമാനം ലംഘിച്ചതിനുശേഷം, ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവിൻറേയും, അനുകൂലമായ അടിസ്ഥാന ഘടകങ്ങളുടെയും പിൻബലത്തിൽ ഡിസംബറിലെ സിപിഐ പണപ്പെരുപ്പം 4.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മൂന്നു മാസങ്ങളിൽ (സെപ്റ്റംബർ-നവംബർ) ശരാശരി 9.6 ശതമാനത്തിലെത്തിയ ശേഷം ഡിസംബറിൽ ഭക്ഷ്യവിലക്കയറ്റം 3.9 ശതമാനമായി കുറഞ്ഞു. വിതരണത്തിന്റെ ഇടപെടലിനൊപ്പം, പച്ചക്കറി വിലയിൽ ഗണ്യമായ തിരുത്തലുണ്ടായതും, ഖാരിഫ് വിളവെടുപ്പിനൊപ്പം ധാന്യവില മയപ്പെട്ടതും ഇതിനു കാരണമായിട്ടുണ്ട്. മറുവശത്ത്, പ്രധാന പണപ്പെരുപ്പം, അതായത്, ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള സിപിഐ പണപ്പെരുപ്പം ഡിസംബറിൽ ഒരു മാസത്തിനുമുമ്പുള്ള നിലയിൽ നിന്ന് അല്പം വർധിച്ച് 5.5 ശതമാനമായി ഉയർന്നു. റിസർവ് ബാങ്കിൻറെ സർവേയുടെ 2021 ജനുവരി റൗണ്ടിൽ, മൂന്നുമാസത്തെ പ്രതീക്ഷിതഭക്ഷ്യവിലക്കയറ്റം മയപ്പെട്ടതിനൊപ്പം ഗാർഹികവിലക്കയറ്റസൂചികയും ചെറിയ വ്യത്യാസ ത്തോടെ തുടർന്നതായി സൂചിപ്പിക്കുന്നു. എന്നാൽ, ഒരു വർഷം മുമ്പുള്ള പണപ്പെരുപ്പ പ്രതീക്ഷകൾക്ക് മാറ്റമില്ല.

5. സുഗമമായ സാമ്പത്തിക സാഹചര്യങ്ങൾക്ക് ഇടനൽകിക്കൊണ്ട് വ്യവസ്ഥാപരമായ പണലഭ്യത 2020 ഡിസംബറിലും 2021 ജനുവരിയിലും വലിയ മിച്ചത്തിൽ തുടർന്നു. കറൻസി ഡിമാൻഡിന്റെ വർധനമൂലം കരുതൽ ധനം കഴിഞ്ഞ വർഷത്തെ ഇതേ കാലത്തെക്കാൾ 14.5 ശതമാനം ഉയർന്നു. (2021 ജനുവരി 29 ലെ കണക്കുപ്രകാരം). പണ വിതരണത്തിൽ (എം 3) 2021 ജനുവരി 15 ന് 12.5 ശതമാനം മാത്രമാണ് വളർച്ച കൈവരിക്കാനായത്. എന്നാൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ ഭക്ഷ്യേതര വായ്പാവളർച്ച 6.4 ശതമാനമായി ഉയർന്നു. കോർപ്പറേറ്റ് ബോണ്ട് ഇഷ്യു 2020 ഏപ്രിൽ മുതൽ ഡിസംബർ വരെ 5.8 ലക്ഷം കോടി രൂപയായിരുന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 4.6 ലക്ഷം കോടി രൂപ അധികമായിരുന്നു. 2021 ജനുവരി 29 ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 590.2 ബില്യൺ യുഎസ് ഡോളറാണ്. 2020 മാർച്ച് അവസാനത്തേതിനേക്കാൾ 112.4 ബില്യൺ യുഎസ് ഡോളർ കൂടുതലാണ്.

അവലോകനം

6. ഡിസംബറിൽ പച്ചക്കറി വിലയിൽ പ്രതീക്ഷിച്ചതിലുമധികമായ വിലക്കുറവ് ഹെഡ് ലൈൻ പണപ്പെരുപ്പം ലക്ഷ്യത്തോട് അടുക്കുവാൻ സഹായകമായി. ഭക്ഷ്യവിലക്കയറ്റപാത ദീർഘകാല വീക്ഷണത്തെ രൂപപ്പെടുത്താൻ സാധ്യതയുണ്ട്. ബമ്പർ ഖാരിഫ് വിള, നല്ല റാബി വിളവെടുപ്പിനുള്ള സാധ്യതകൾ, പ്രധാന പച്ചക്കറികളുടെ വലിയ ശൈത്യകാല വരവ്, ഏവിയൻ ഫ്ളു ഭയത്താൽ ഉണ്ടായ മുട്ടയുടെ ഡിമാന്റ് എന്നിവ വരും മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് വർദ്ധിപ്പിക്കുന്നതിനിടയാക്കിയേയ്ക്കും.. മറുവശത്ത്, പയർവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ലഹരിപാനീയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വില സമ്മർദ്ദം നിലനിൽക്കും. പ്രധാന പണപ്പെരുപ്പത്തിന്റെ അവലോകനം വിതരണ ശൃംഖലയിൽ കൂടുതൽ ഇളവ് വരുത്തുന്നതിനിടയാക്കിയേയ്ക്കും. എന്നിരുന്നാലും, വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനവ് സേവന- ഉൽപാദന മേഖലയിലുള്ള കോസ്റ്റ്-പുഷ് സമ്മർദ്ദങ്ങൾക്കിടയാക്കി, വ്യാപകമായ മുകളിലേക്കുള്ള മാറ്റത്തിന് വഴിവച്ചേയ്ക്കും. കൂടാതെ, റിസർവ് ബാങ്കിന്റെ വ്യാവസായിക വീക്ഷണം, സേവന- അടിസ്ഥാന സൗകര്യ അവലോകന സർവേകൾ, പർച്ചേസിംഗ് മാനേജർമാരുടെ സൂചികകൾ (പിഎംഐ), സ്ഥാപനങ്ങളുടെ വിലനിശ്ചയാധികാരം വീണ്ടെടുക്കൽ എന്നിവ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഡിമാൻഡ് സാധാരണ ഗതിയിലാകുമ്പോൾ വർദ്ധന ഉല്പന്നവിലകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടേയ്ക്കാം. വാക്സിനേഷനിൽ നിന്നുള്ള ശുഭാപ്തിവിശ്വാസം, ഒപെക് പ്ലസിന്റെ തുടർച്ചയായ ഉൽപാദന വെട്ടിക്കുറവ് എന്നിവ മൂലമുണ്ടാകുന്ന ഡിമാന്റ് വർധന അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയ്ക്ക് പിന്തുണയായി തുടരും. ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് കർവ് 2020 ഡിസംബർ മുതൽ താഴേക്ക് ചരിഞ്ഞാണ് പോകുന്നത്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് സിപിഐ പണപ്പെരുപ്പത്തിന്റെ പ്രവചനം ക്യു 4: 2020-21 ൽ 5.2 ശതമാനമായും, എച്ച് 1: 2021-22 ൽ 5.2 ശതമാനത്തിൽ നിന്ന് 5.0 ശതമാനമായും, ക്യു 3: 2021-22 ൽ -22, 4.3 ശതമാനമായും റിസ്ക്ക് ബാലൻസ് ചെയ്യുന്ന രീതിയിൽ പുതുക്കി നിശ്ചയിക്കുന്നു. (ചാർട്ട് 1)

7. വളർച്ചയുടെ അവലോകത്തിലേക്ക് തിരിയുമ്പോൾ, ഗ്രാമീണ മേഖലയുടെ ചോദന കാർഷിക മേഖലയുടെ നല്ല സാധ്യതകളെ ആശ്രയിച്ചിരിക്കുന്നത് എന്നു കാണാം. കോവിഡ് - 19 കേസുകളിലുണ്ടായിട്ടുള്ള ഗണ്യമായ ഇടിവും, വാക്സിനേഷന്റെ വ്യാപനവും മൂലം നഗരങ്ങളിലെ ചോദനയും, കോൺടാക്റ്റ്-ഇന്റൻസീവ് സേവനങ്ങളുടെ ചോദനയും ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്ക പ്പെടുന്നു, ഉൽപ്പാദന- സേവന- അടിസ്ഥാന സൗകര്യ മേഖലകളിലെ ബിസിനസ് പ്രതീക്ഷാനിർഭരമായി തുടരുന്നു. ഇപ്പോഴും കുറഞ്ഞ രീതിയിൽ തുടരുന്ന സ്ഥാപിത ശേഷിയുടെ ഉപയോഗം സ്വകാര്യ നിക്ഷേപം മന്ദഗതിയിലാക്കിയിട്ടുണ്ടെങ്കിലും, ഗവൺമെൻറിൻറെ ആത്മനിർഭർ 2.0, 3.0 സ്കീമുകൾക്കു കീഴിലുള്ള ധനപരമായ ഉത്തേജനം പൊതുനിക്ഷേപം ത്വരിതപ്പെടുത്തുമെന്നാണ് കരുതുന്നത്. ആരോഗ്യം, ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണം, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകിയ കേന്ദ്ര ബജറ്റ് 2021-22 വളർച്ചാ വേഗത വർദ്ധിപ്പിക്കാൻ സഹായിക്കും. ഈ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, വളർച്ചാനിരക്ക് ആദ്യ അർത്ഥവർഷത്തിലെ 6.2 ശതമാനത്തിൽ നിന്ന് 8.3 ശതമാനമായും, മൂന്നാം പാദവർഷത്തിൽ 6.0 ശതമാനമായും വർധിച്ച്, 2021 ലെ യഥാർത്ഥ ജിഡിപി യുടെ പ്രതീക്ഷിതവളർച്ച 10.5 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു. (ചാർട്ട് 2)

Chart 1

8. ഭക്ഷ്യവിലയിലെ വലിയ തിരുത്തൽ സംബന്ധിച്ച കാഴ്ചപ്പാടിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും എന്നാൽ ചില സമ്മർദ്ദങ്ങൾ നിലനിൽക്കുന്നുവെന്നും മുഖ്യപണപ്പെരുപ്പം ഉയർന്നുവരികയാണെന്നും എംപിസി അഭിപ്രായ പ്പെടുന്നു. പെട്രോളിൻറേയും ഡീസലിൻറേയും പമ്പിലെ വിലകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്രവും, സംസ്ഥാനങ്ങളും നികുതി കുറച്ചാൽ വിലവർദ്ധനാ സമ്മർദ്ദം കുറയ്ക്കാനാവും. ഈ സമയത്ത് ആവശ്യമുള്ളത് ദീർഘകാലം നിലനിൽക്കുന്ന വിലവർദ്ധന തടയാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ്. സജീവമായ സപ്ലെ സംബന്ധിച്ച കാര്യങ്ങളിലും ഈ നടപടികൾ നിരന്തരമായി ഉണ്ടാകേണ്ടതാണ്. വളർച്ച വീണ്ടെടുക്കുകയാണ്, രാജ്യത്ത് വാക്സിൻ പ്രോഗ്രാമിന്റെ വ്യാപനത്തോടെ പ്രതീക്ഷ ഗണ്യമായി മെച്ചപ്പെട്ടു. കേന്ദ്ര ബജറ്റ് 2021-22 ൽ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി നിരവധി നടപടികൾ അവതരിപ്പിച്ചു. മൂലധനച്ചെലവിൽ പ്രതീക്ഷിക്കുന്ന വർദ്ധനവ് മൂലധനനിക്ഷേപം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു, അതുവഴി വളർച്ചയുടെ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെലവിന്റെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കി വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, വീണ്ടെടുക്കൽ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ തുടർച്ചയായ നയപിന്തുണ നിർണായകമാണ്. ഈ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, വിലക്കയറ്റ സാധ്യതകളെ സംബന്ധിച്ച കാഴ്ചപ്പാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം,സുസ്ഥിരമായ വീണ്ടെടുക്കലിന്റെ സാധ്യതകൾ വളരെസുരക്ഷിതമായ നിലയിൽ എത്തുന്നതുവരെ ധനനയത്തിന്റെ അനുകൂല ഉൾച്ചേർക്കൽ നിലപാടുകൾ തുടരാൻ എംപിസി യോഗത്തിൽ തീരുമാനിച്ചു.

9. എംപിസിയിലെ എല്ലാ അംഗങ്ങളും - ഡോ. ശശാങ്ക ഭൈഡെ; ഡോ. അഷിമ ഗോയൽ; പ്രൊഫ. ജയന്ത് ആർ. വർമ്മ; ഡോ. മൃദുൽ കെ. സാഗർ; ഡോ. മൈക്കൽ ദേബബ്രത പത്ര; ശ്രീ. ശക്തികാന്തദാസ് എന്നിവർ പോളിസി റിപ്പോ നിരക്ക് 4 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തുന്നതിന് ഏകകണ്ഠമായി വോട്ട് ചെയ്തു. കൂടാതെ, എംപിസിയിലെ എല്ലാ അംഗങ്ങളും - കുറഞ്ഞത് നിലവിലെ സാമ്പത്തിക വർഷത്തിലും അടുത്ത സാമ്പത്തിക വർഷത്തിലും എങ്കിലും - ആവശ്യമുള്ളിടത്തോളം അനുകൂല ഉൾചേർക്കൽ നിലപാടുകൾ തുടരാൻ വോട്ടുചെയ്തു. പണപ്പെരുപ്പം ലക്ഷ്യത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, നിലനിൽക്കുന്ന രീതിയിൽ വളർച്ചയെ പുനരുജ്ജീവിപ്പിക്കാനും ധനമേഖലയിലെ കോവിഡ്-19 ന്റെ ആഘാതം ലഘൂകരിക്കാനുമാണീ തീരുമാനം.

10. എംപിസിയുടെ മീറ്റിംഗിന്റെ മിനിറ്റ്സ് 2021 ഫെബ്രുവരി 22 ന് പ്രസിദ്ധീകരിക്കും.

11. എംപിസിയുടെ അടുത്ത യോഗം 2021 ഏപ്രിൽ 5 മുതൽ 7 വരെ എന്ന് തീരുമാനിച്ചു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2020-2021/1050

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰