Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (456.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/02/2021
ഗവർണറുടെ പ്രസ്താവന, ഫെബ്രുവരി 5, 2021

ഫെബ്രുവരി 5, 2021

ഗവർണറുടെ പ്രസ്താവന, ഫെബ്രുവരി 5, 2021

മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) 2021 ഫെബ്രുവരി 3, 4, 5 തീയതികളിൽ യോഗം ചേർന്ന് ആഭ്യന്തരവും ആഗോളവുമായ നിലവിലുള്ളതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ സ്ഥൂലസാമ്പത്തിക- ധനംമേഖലാസംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പോളിസി റിപ്പോ നിരക്ക് 4 ശതമാനത്തിൽ മാറ്റമില്ലാതെ തുടരാൻ എംപിസി ഏകകണ്ഠമായി വോട്ട് ചെയ്തു. കുറഞ്ഞത് നിലവിലെ സാമ്പത്തിക വർഷത്തിലേക്കും അടുത്തവർഷത്തിലേക്കും - ആവശ്യമുള്ളിടത്തോളം കാലം ധനനയ ത്തിൻറെ അനുകൂലമായ ഉൾചേർക്കൽ നിലപാടുകൾ തുടരാനും ഏകകണ്ഠമായി തീരുമാനിച്ചു. മുന്നോട്ടുള്ള പ്രയാണത്തിൽ പണപ്പെരുപ്പം ലക്ഷ്യം വയ്ക്കുന്ന പരിധിക്കുള്ളിൽ നിൽക്കുമെന്നുറപ്പുവരുത്തിക്കൊണ്ട്, സുസ്ഥിരമായ രീതിയിൽ വളർച്ച പുനരുജ്ജീവിപ്പിക്കാനും കോവിഡ്-19 ൻറെ ആഘാതം ലഘൂകരിക്കാനും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എം‌എസ്‌എഫ്) നിരക്കും ബാങ്ക് നിരക്കും മാറ്റമില്ലാതെ 4.25 ശതമാനമായി തുടരാനും, റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിൽ മാറ്റമില്ല നില നിറുത്താനും തീരുമാനിച്ചു.

2. എം‌പി‌സിയുടെ തീരുമാനമെടുക്കൽ പ്രക്രിയയുടെ വിശാലമായ രൂപരേഖകളും അതിൻറെ അടിസ്ഥാനപരമായ പ്രചോദനവും ആദ്യം സംക്ഷിപ്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തെ പണപ്പെരുപ്പനിരക്ക് ഡിസംബർ മീറ്റിംഗിൽ പ്രതീക്ഷിച്ചതിലും ഭേദമായതായി മാറി. കോവിഡ്-19 കാലയളവിൽ ആദ്യമായി പണപ്പെരുപ്പം ഉയർന്ന സഹനനിലയായ 6 ശതമാനത്തിൽ താഴെയായി. മുന്നോട്ട് പോകുമ്പോൾ, വരും മാസങ്ങളിൽ ഭക്ഷ്യവിലക്കയറ്റപാത ദീർഘകാല വീക്ഷണത്തെ രൂപപ്പെടുത്താൻ സാധ്യതയുണ്ട്. ബമ്പർ ഖാരിഫ് വിള, നല്ല റാബി വിളവെടുപ്പിനുള്ള സാധ്യതകൾ, പ്രധാന പച്ചക്കറികളുടെ വലിയ ശൈത്യകാല വരവ്, ഏവിയൻ ഫ്ളു ഭയത്താൽ ഉണ്ടായ മുട്ടയുടെ ഡിമാൻറ് എന്നിവ വരും മാസങ്ങളിൽ വിലസ്ഥിരതകൈ വരിക്കാൻ സഹായക മായേയ്ക്കും.

3. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ‌എസ്‌ഒ) 2021 ജനുവരി 7 ന് പുറത്തിറക്കിയ 2020-21 ലെ ജിഡിപിയുടെ പ്രാഥമിക എസ്റ്റിമേറ്റ് എം‌പി‌സിയുടെ ഡിസംബറിലെ പ്രതീക്ഷിതകണക്കുമായി വളരെ അടുത്താണ്. വളർച്ചയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഗണ്യമായി മെച്ചപ്പെട്ടു, പോസിറ്റീവ് വളർച്ചാ പ്രേരകഘടകങ്ങൾ കൂടുതൽ വിശാലാടിസ്ഥാനത്തിലായി. കൂടാതെ രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ വ്യാപനം പകർച്ചവ്യാധി യുടെ അവസാനം ശുഭോദർക്കമാക്കുന്നു. സഹനപരിധിക്കുളളിൽ പണപ്പെരുപ്പം തിരിച്ചെത്തിയതിനാൽ, വളർച്ചയെ പിന്തുണയ്ക്കുക, കോവിഡ്-19 ൻറെ ആഘാതം കണക്കാക്കുക, സമ്പദ്‌വ്യവസ്ഥയെ ഉയർന്ന വളർച്ചാപാതയിലേക്ക് തിരികെ കൊണ്ടുവരിക എന്നിവയാണ് കാലഘട്ട ത്തിന് ആവശ്യമെന്ന് എം‌പി‌സി വിലയിരുത്തി.

വളർച്ചയുടെയും പണപ്പെരുപ്പത്തിൻറേയും വിലയിരുത്തൽ

4. പ്രധാന സമ്പദ്‌വ്യവസ്ഥകളിലും ഇന്ത്യയിലും വാക്സിനേഷൻ ഉദൃമങ്ങൾ ആരംഭിക്കൂന്നു എന്ന ശക്തമായ അനുകൂലസൂചനയോടെയാണ് 2021 പുതുവർഷം ആരംഭിച്ചത്. കോവിഡ്-19 നോടുള്ള ഇന്ത്യയുടെ പ്രതികരണം മഹാത്മാഗാന്ധിയുടെ പ്രഖ്യാപനത്തിൽ നിന്നുള്ള ഒരു ഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു, “അചഞ്ചലമായ വിശ്വാസത്താൽ പ്രചോദിതമായ അടിയുറച്ച നിശ്ചയദാർഢ്യത്തോടെയുളള ഉദ്യമനിർവഹണത്തിന് ചരിത്രത്തിൻറെ ഗതിയെ മാറ്റിമറിക്കാൻ കഴിയും.” 2020 നമ്മുടെ കഴിവു കളും സഹിഷ്ണുതയും പരീക്ഷിച്ചപ്പോൾ, 2021 നമ്മുടെ ചരിത്രത്തിൻറെ ഗതിയിൽ ഒരു പുതിയ സാമ്പത്തിക യുഗത്തിന് കളമൊരുക്കുകയാണ്.

വളർച്ച

5. പ്രധാനമായി, എം‌പി‌സിയുടെ അവസാന മീറ്റിംഗിന് ശേഷം വീണ്ടെടുക്കലിൻറെ സൂചനകൾ കൂടുതൽ ശക്തിപ്പെട്ടു. സാധാരണഗതി യിലാകുന്ന മേഖലകളുടെ പട്ടിക വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തസമയത്തുളള ഉയർന്ന യാദൃശ്ചികതാ സൂചകങ്ങളും സൂചിപ്പി ക്കുന്നു. ഉൽപ്പാദനമേഖലയിലെ ശേഷിവിനിയോഗം രണ്ടാം പാദത്തിൽ മുൻ പാദത്തിലെ 47.3 ശതമാനത്തിൽ നിന്ന് 63.3 ശതമാനമായി ഉയർത്തുന്നതായി റിസർവ് ബാങ്കിൻറെ സർവേ ചൂണ്ടിക്കാണിക്കുന്നു. ഉപഭോക്തൃതലത്തിലെ ആത്മവിശ്വാസം കൂടിവരുന്നുണ്ട്. ഉൽപ്പാദനം, സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നീമേഖലകളിലെ ബിസിനസ്സ് പ്രതീക്ഷകൾ വർദ്ധിക്കുന്നു. ചരക്കുകളുനീക്കവും, ആളുകളുടെ ഗമനവും ആഭ്യന്തര വ്യാപാര പ്രവർ ത്തനവും കൂടുതൽ വർദ്ധിക്കുന്നുണ്ട്. വൈദ്യുതി-ഊർജ്ജ ആവശ്യകതാ വർദ്ധന സാമ്പത്തികപ്രവർത്തനങ്ങൾ ഡിസംബറിനേക്കാൾ സാധാരണഗതി യിലാകുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നു, രണ്ടാം വരവിൻറെ ഭയം കുറയുന്നുമുണ്ട്. പ്രധാന മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിലെ റെസിഡൻഷ്യൽ യൂണിറ്റുകളുടെ വിൽപ്പനയും, പുതിയവയുടെ സമാരംഭങ്ങളും സംബന്ധിച്ച കണക്കുകൾ റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നു. ഉൽപാദന-സേവന-കോമ്പോസിറ്റ് പർച്ചിംഗ് മാനേജർ മാരുടെ സൂചികകൾ (പിഎംഐ) എന്നിവ വളർച്ചയുടെ തലങ്ങളിലാണ്. ഉൽപാദനമേഖലയിലെ പിഎംഐ 2021 ജനുവരിയിൽ 2020 ഡിസംബറിലെ 56.4 ൽ നിന്ന്, 57.7 ആയി ഉയർന്നു, സേവനമേഖലയിലെ പിഎംഐ 2020 ഡിസംബറിലെ 52.3 ൽ നിന്ന് 2021 ജനുവരിയിൽ 52.8 ആയി ഉയർന്നു. ഒപ്പം വാക്സിനേഷൻ നടപടികൾ കോൺടാക്റ്റ് ഇന്റൻസീവ് മേഖലകളുടെ പുനഃസ്ഥാപനത്തിന് പ്രചോദനമാകുമെന്നും, ആഗോളവിപണിയിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് ഒരു പ്രമുഖപാത തുറന്നുനൽകുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മികച്ച വീണ്ടെടുക്കലിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് വിദേശത്തുനിന്നുളള നേരിട്ടുള്ള നിക്ഷേപവും, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപവും അടുത്ത മാസങ്ങളിൽ ഉയർന്നു. വിശാലമായ അടിസ്ഥാനസൗകര്യമേഖലയുടെ പുനരുജ്ജീവനത്തിന് മുന്നോടിയായി, ദേശീയപാത നിർമാണത്തിൻറെ വേഗത അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, 2020-21 ൽ പുതിയ ദേശീയപാതാപദ്ധതികൾ നൽകുന്ന വേഗത കഴിഞ്ഞവർഷം ഇതേസമയ ത്തേതിനേക്കാൾ ഇരട്ടിയായി.

6. എന്തിനധികം, വാണിജ്യമേഖലയിലേക്കുള്ള സാമ്പത്തികവിഭവങ്ങളുടെ ഒഴുക്ക് മെച്ചപ്പെട്ടുവരുന്നു, പ്രത്യേകിച്ചും ഭക്ഷ്യേതരവായ്പകൾ വഴിയും, കൊമേഴ്സ്യൽപേപ്പർ (സിപികൾ), ഭവനധനകാര്യകമ്പനികളുടെ വായ്പകൾ, കോർപ്പറേറ്റ് ബോണ്ടുകളുടെ സ്വകാര്യ പ്ലെയ്‌സ്‌മെന്റ്, നേരിട്ടുള്ള വിദേശനിക്ഷേപം എന്നിവയിലൂടെയും. ഈ വിഭവങ്ങളുടെ മൊത്തം ഒഴുക്ക് ഈ വർഷം ഇതുവരെ 8.85 ലക്ഷം കോടി രൂപയാണ് (2021 ജനുവരി 15 വരെ), കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.97 ലക്ഷം കോടി രൂപയായിരുന്നു. 2021-22 രണ്ടാം പാദംവരെ എല്ലാ മേഖലകളിലുമുള്ള വായ്പാ ആവശ്യകതയെ ക്കുറിച്ചുള്ള താൽപര്യം തുടർച്ചയായി വർദ്ധിപ്പിക്കാൻ റിസർവ് ബാങ്കിൻറെ ഏറ്റവും പുതിയ ബാങ്ക് വായ്പാസർവേ നിർദ്ദേശിക്കുന്നു. ഈ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, യഥാർത്ഥ ജിഡിപി വളർച്ച 2021-22 ൽ 10.5 ശതമാനമായി കണക്കാക്കപ്പെടുന്നു – ആദ്യഅർദ്ധവർഷത്തിൽ 26.2 മുതൽ 8.3 ശതമാനം വരെയും, മൂന്നാംപാദത്തിൽ 6.0 ശതമാനം വരെയും.

7. 2021-22 ലെ കേന്ദ്ര ബജറ്റ് മററുളള മേഖലകൾക്കൊപ്പം, ആരോഗ്യം, ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ, നൂതനപദ്ധതികൾ, ഗവേഷണം തുടങ്ങിയ മേഖലകളുടെ പുനരുജ്ജീവനത്തിന് ശക്തമായ പ്രചോദനം നൽകി. ഇത് നിക്ഷേപസാഹചര്യം മെച്ചപ്പെടുത്തുന്നതിലും ആഭ്യന്തര ആവശ്യം, വരുമാനം, തൊഴിൽ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിലും മുന്നോട്ടുളള പ്രയാണത്തിൽ ഒരു പ്രവാഹരൂപത്തിലുളള ഗുണിത പ്രഭാവം ഉണ്ടാക്കും. ആത്മനിർഭർ 2.0, 3.0 എന്നിവയ്ക്ക് കീഴിൽ നിക്ഷേപത്തെ അടിസ്ഥാന മാക്കിനൽകിയ ഉത്തേജനം (പകർച്ചവ്യാധിയുടെ ഏറ്റവും ഉയർന്ന സമയത്ത് നൽകിയിട്ടുള്ളത്) അതിൻറെ പ്രവർത്തനം തുടങ്ങുകയും പൊതുനിക്ഷേപ ത്തിൻറെ ഗുണനിലവാരത്തിനൊപ്പം ചെലവഴിക്കൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവ രണ്ടും മദ്ധ്യകാലയളവിൽ ഇന്ത്യയുടെ വളർച്ചാശേഷി വീണ്ടെടുക്കാൻ സഹായിക്കുന്നവയാണ്. മൂലധനച്ചെലവിൽ പ്രതീക്ഷിക്കുന്ന വർദ്ധനവ്, ശേഷി വർദ്ധിപ്പിക്കുന്നതിനും, സ്വകാര്യ നിക്ഷേപത്തിനായുളള തിരക്ക് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു, അതുവഴി വളർച്ചയുടെ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെലവിൻറെ ഗുണനിലവാരത്തെ സംബന്ധിച്ച വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പണപ്പെരുപ്പം

8. 2020 ജൂൺ മുതൽ തുടർച്ചയായ ആറു മാസക്കാലം ഉയർന്ന സഹന പരിധി ലംഘിച്ചതിനുശേഷം, അനുകൂലമായ അടിസ്ഥാനഘടകങ്ങളുടെയും, ഭക്ഷ്യവസ്തുക്കളുടെ വലിയ വിലക്കുറവിൻറേയും പിൻബലത്തിൽ ഡിസംബറിലെ സിപിഐ പണപ്പെരുപ്പം അടച്ചുപൂട്ടലിനുശേഷം ആദ്യമായി 6 ശതമാനത്തിനു താഴെയായി. നവംബർ, ഡിസംബർ മാസങ്ങളിൽ പണപ്പെരുപ്പത്തിൻറെ ഇടിവിൻറെ 90 ശതമാനത്തോളം ഈ രണ്ടാമത്തെ കാരണത്തിൽനിന്നുണ്ടായതാണ്. പുതിയ ഉൽപന്നങ്ങളുടെ വർദ്ധിച്ച വരവും, സജീവമായ വിതരണ ഇടപെടലുകളും ഈ അനുകൂലവളർച്ചയ്ക്ക് കാരണമായി. ചില പ്രധാന ഭക്ഷ്യവസ്തുക്കളിൽ സമ്മർദ്ദം തുടരുമ്പോൾ പച്ചക്കറി വില അടുത്ത കാലത്തായി കുറവായിരിക്കുമെന്ന് പ്രതീക്ഷി ക്കുന്നു. പ്രധാന സമീപകാല മാസങ്ങളിൽ കണ്ടുവരുന്ന ചെലവ് വർദ്ധിക്കാനിടയാക്കുന്ന സമ്മർദ്ദങ്ങൾ പണപ്പെരുപ്പത്തിൻറെ അവലോ കനത്തെ സ്വാധീനിക്കുന്നുണ്ട്. അടുത്ത മാസങ്ങളിൽ അന്താരാഷ്ട്ര ക്രൂഡ് വില ഉയർന്നതും, ഉയർന്ന പരോക്ഷനികുതി കേന്ദ്രത്തിലും സംസ്ഥാന ങ്ങളിലും നിലനിൽക്കുന്നതുനിമിത്തവും പെട്രോളിയം ഉൽ‌പന്ന വില ചരിത്രത്തിലെ ഉയരത്തിലെത്തി. വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ വർദ്ധിച്ചതിൻറെ ഫലമായി സമീപമാസങ്ങളിൽ സേവന ങ്ങളുടെയും ഉൽ‌പാദന ഉൽ‌പ്പന്നങ്ങളുടെയും വില വ്യാപകമായി വർദ്ധിച്ചു. വിലക്കയററം കൂടുതൽ വർദ്ധിക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരു കളുടെ ബോധപൂർവമായ നയപരമായഇടപെടൽ ഭാവിയിൽ, പ്രധാനമാണ്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് സിപിഐ പണപ്പെരുപ്പത്തിൻറെ പ്രവചനം ക്യു 4: 2020-21 ൽ 5.2 ശതമാനമായും, എച്ച് 1: 2021-22 ൽ 5.2 ശതമാനത്തിൽ നിന്ന് 5.0 ശതമാനമായും, ക്യു 3: 2021-22 ൽ -22, 4.3 ശതമാനമായും റിസ്ക്ക് ബാലൻസ് ചെയ്യുന്ന രീതിയിൽ പുതുക്കി നിശ്ചയിക്കുന്നു.

9. 2021 മാർച്ചോടെ, അടുത്ത അഞ്ച് വർഷത്തേക്ക് പണപ്പെരുപ്പ ലക്ഷ്യം സർക്കാർ അവലോകനം ചെയ്യും. കോവിഡ്-19 ഘട്ടം ഒഴികെയുള്ള കാലത്ത് വിലക്കയററം പിടിച്ചുനിറുത്താൻ സ്വീകരിച്ച നടപടികളുടെ ഭാഗമായി വില സ്ഥിരത വിജയകരമായി നിലനിർത്തുവാൻകഴിഞ്ഞതും, ധനനയത്തിൻറെ വിശ്വാസ്യതയിലൂടെ ഉണ്ടായ നേട്ടങ്ങളും വരും വർഷങ്ങളിൽ ശക്തി പ്പെടു ത്തേണ്ടതുണ്ട്. പകർച്ചവ്യാധിയിൽനിന്ന് പുറത്തുകടക്കുമെങ്കിലും കോവി ഡിന് ശേഷമുള്ള ലോകത്തിലെ അവസരങ്ങൾ നാം പരമാവധി ചൂഷണം ചെയ്യേണ്ടതുണ്ട്. നിക്ഷേപം, വേതനം എന്നിവയിലെ അനിശ്ചിതത്വം കുറയ്ക്കുക, ധനവിപണിയിലെ കാലാവധി-റിസ്ക് പ്രീമിയങ്ങൾ കുറയ്ക്കുക, ബാഹ്യ മത്സരശേഷി വർദ്ധിപ്പിക്കുക എന്നിവ ഉയർന്ന സമ്പാദ്യത്തിൻറേയും നിക്ഷേപത്തിൻറേയും സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് അതിൻറെ വർദ്ധിച്ച സാധ്യതകളിലേക്ക് എത്തിച്ചേരാനുള്ള അടിത്തറയാണ്.

ലിക്വിഡിററി മാർഗനിർദ്ദേശം

10. പകർച്ചവ്യാധി കാലയളവിൽ റിസർവ് ബാങ്കും മാർക്കറ്റുകളും പരസ്പര സഹകരണത്തോടെ, പരിഹാരങ്ങളെക്കുറിച്ച് ധാരണയോടെ മുന്നോട്ടു പോയി. വലിയ തോതിലുളളസർക്കാർ വായ്പയെടുക്കൽ പരിപാടി ഉപാധി കളില്ലാതെ കൈകാര്യം ചെയ്തു. കോർപ്പറേറ്റ് ബോണ്ടുകളുടെ വിതരണം റെക്കോർഡ് നിലയിലെത്തി (2019 ഏപ്രിൽ-ഡിസംബർ കാലയളവിൽ 4.6 ലക്ഷം കോടി രൂപയായിരുന്നത് 2020 ഏപ്രിൽ-ഡിസംബർ കാലയളവിൽ 5.8 ലക്ഷം കോടി രൂപയായി). 2020-21 കാലഘട്ടത്തിൽ ധനനയം നടപ്പാക്കുന്നതിലെ നൂതന സവിശേഷതയായിരുന്നു വ്യക്തമായ ഫോർവേഡ് മാർഗ്ഗനിർദ്ദേശം. സ്ഥിരമായി ഉയർന്ന പണപ്പെരുപ്പനിലകളും സർക്കാർ നിക്ഷേപങ്ങളുടെ വലിയ വിതരണവും സംബന്ധിച്ച വിപണികളിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ, സാമ്പത്തിക സ്ഥിരതയുടെ പരിപാലനത്തിനും, ഈൽഡ് കർവിൻറെ ക്രമമായ പരിണാമത്തിനും പ്രധാനപങ്കുണ്ട്. എന്തെന്നാൽ അവ കൃത്യമായി സമ്പദ്‌വ്യവസ്ഥയിലെ എല്ലാ പങ്കാളികൾക്കും ലഭിക്കുന്ന പൊതു ഉൽപന്നങ്ങളായി കണക്കാക്കപ്പെടുന്നു. റിസർവ് ബാങ്കിൻറെ മാർക്കറ്റ് പ്രവർത്തനങ്ങൾ പണലഭ്യതകുറയുമെന്ന ഭയത്തെ ഇല്ലാതാക്കുകയും, സാമ്പത്തിക വിപണിതാൽപര്യം വർദ്ധിപ്പിക്കുകയും ചെയ്തു. റിസർവ് ബാങ്കിൻറെ ആശയവിനിമയവും പ്രവർത്തനങ്ങളും ബോധ്യപ്പെട്ട്, വിപണി പങ്കാളികളും സമന്വയത്തടെയും, സഹകരണമനോഭാവത്തോടെയും പ്രതികരിച്ചു. ഇത് മുന്നോട്ടുളള പ്രയാണം സംബന്ധിച്ച മാർഗ്ഗനിർദ്ദേശത്തിൻറെ ഫലപ്രാപ്തിക്ക് തെളിവായി.

11. പോളിസി റേറ്റ് വെട്ടിക്കുറവ്, സജീവമായ ലിക്വിഡിറ്റി മാനേജ്മെൻറ്, ആഗോള സ്പിൽ‌ഓവറുകളുടെ പശ്ചാത്തലത്തിനെതിരായ റെഗുലേറ്ററി നടപടി, രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ക്ഡൗൺ എന്നിവ ആർ‌ബി‌ഐ സ്വീകരിച്ച പോളിസി റേറ്റ് വെട്ടിക്കുറയ്ക്കൽ നടപടിയുടെ ഗുണം മാർക്കറ്റിൽ പ്രതിഫലിക്കാൻ സഹായിച്ചു. അത് അപകട സാധ്യതയുടെ വ്യാപനം കുറയ്ക്കുകയും, കോർപ്പറേറ്റ് ബോണ്ട് വിപണിയുടെ പുനരുജ്ജീവനം സാദ്ധ്യമാക്കുകയും ചെയ്തു. ആപൽസാദ്ധ്യത ഇല്ലാത്ത ബെഞ്ച്മാർക്കുകൾ ഉള്ള ജി-സെക്ക് മാർക്കറ്റിൽ, റെക്കോർഡിലെ താഴ്ന്ന വെയ്ററഡ് ആവറേജ് വിലയായ 5.78 ശതമാനവും, വെയ്ററഡ് ആവറേജ് കാലാവധി 14.9 വർഷവും എത്തിയത് റിസർവ് ബാങ്കിൻറെ ലിക്വഡിററി മാനേജുമെൻറ് പ്രവർത്തനങ്ങളുടെ വിശ്വാസ്യതയ്ക്ക് ദൃഷ്ടാന്തമായി.

12. ജനുവരി 11 ന്‌, പണവിപണി നിരക്കുകളും, ജി-സെക്കൻറ് വരുമാന നിരക്കും റിസർവ് ബാങ്കിൻറെ നയപരമായ നിലപാടിനെ മാറ്റിമറിക്കുന്ന രീതിയിൽ, വിപണിയുടെ തെറ്റിദ്ധാരണകൾക്ക് കാരണമായി. ഈ സാഹചര്യത്തിൽ, പുതുക്കിയ ലിക്വിഡിറ്റി മാനേജുമെൻറ് ചട്ടക്കൂടിന് കീഴിലുള്ള പ്രധാന ഉപകരണമെന്ന നിലയിൽ വേരിയബിൾ റേറ്റ് റിവേഴ്സ് റിപ്പോ ലേലം ഇതിനകം തന്നെ ഞങ്ങളുടെ ധനോൽപന്നങ്ങളുടെ മെനുവിൻറെ ഭാഗമാണെന്നും, പകർച്ചവ്യാധിക്കു മുമ്പ് സജീവമായി ഇവ ഉപയോഗിച്ചിരുന്നുവെന്നും ഓർമ്മിക്കുന്നത് പ്രയോജനകരമാണ്. അവ സ്വമേധയാ ഉള്ളതാണ്, എങ്ങനെയായാലും, ഓവർനൈററ് നിശ്ചിത നിരക്ക് റിവേഴ്സ് റിപ്പോയിലേക്കുള്ള സഹായം ദിവസേന ലഭ്യമാണ്. കൂടുതൽ കാലാവധിയുള്ള (14-ദിവസം) വേരിയബിൾ റിവേഴ്സ് റിപ്പോ റേറ്റ് ലേലങ്ങൾ നിശ്ചിത നിരക്ക് റിവേഴ്സ് റിപ്പോയേക്കാൾ ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. ലിക്വിഡിറ്റി മാനേജ്മെൻറിൻറെ നിലപാട് സഹായകമായ രീതിയിൽ തുടരും. അത് ധനനയനിലപാടിനോട് പൂർണ്ണമായും യോജിക്കുന്ന രീതിയിലുമായിരിക്കും. സിസ്റ്റത്തിൽ ധനലഭ്യത ഉറപ്പുവരുത്തുന്നതിനും, അതുവഴി പണച്ചുരുക്കത്തിൽനിന്നു കരകയറാൻ അനുയോജ്യമായ സാമ്പത്തിക സാഹചര്യങ്ങൾ വളർത്തുന്നതിനും റിസർവ് ബാങ്ക് പ്രതിജ്ഞാ ബദ്ധമാണ്. കറൻസിയുടെ ആവശ്യകത വർദ്ധിച്ചതിനാൽ 2021 ജനുവരി 29 ലെ കണക്കനുസരിച്ച് കഴിഞ്ഞവർഷം ഇതേസമയം കരുതൽ ധനത്തിൽ ജനുവരി 15 ലെ കണക്കനുസരിച്ച് 14.5 ശതമാനം വർധനയുണ്ടായി. അതേസമയം പണവിതരണം (എം 3) 2021 ജനുവരി 15 ലെ കണക്കനുസരിച്ച് 12.5 ശതമാനം മാത്രമേ വർദ്ധിച്ചുള്ളു.

13. അധിക ഉത്തേജനനയപദ്ധതിയെക്കുറിച്ചുള്ളവാർത്തകളും, വാക്സിനേ ഷൻറെ ഭാഗമായുണ്ടായ ശുഭാപ്തിവിശ്വാസവും മൂലം 2020 നവംബർ ആദ്യം മുതൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഉയർന്നു. ഈ ഘടകങ്ങൾ റിസ്ക് എടുക്കാനുളള താൽപര്യത്തിൻറെ തിരിച്ചുവരവിനും, വരുമാനത്തിനായുള്ള തീവ്രമായ അന്വേഷണങ്ങൾക്കും വഴിവച്ചു. തദ്ഫലമായി ഇന്ത്യ പോലുള്ള ഇഎംഇകളിലേക്ക് മൂലധന ഒഴുക്ക് വർദ്ധിക്കുകയും, അതിൻറെ ഫലമായി സാമ്പത്തിക വിപണികളിലെ ചാഞ്ചാട്ടം വർദ്ധിക്കുകയും ചെയ്തു. എന്നിരുന്നാലും, ആഭ്യന്തര ധനകാര്യ വിപണികളെ ആഗോള സ്പില്ലോവറു കളിലും, അതിൻറെ ഫലമായി ഉണ്ടാകുന്ന ചാഞ്ചാട്ടത്തിലും നിന്ന് സംരക്ഷിക്കുന്നതിന് റിസർവ് ബാങ്ക് മുൻ‌കൂട്ടി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

14. ഈ സാഹചര്യത്തിലാണ്, ഞാൻ പ്രഖ്യാപിക്കാൻ പോകുന്ന ക്യാഷ് റിസർവ് റേഷ്യോയുടെ (സിആർആർ) രണ്ട് ഘട്ട നോർമലൈസേഷൻ കാര്യങ്ങളെ കാണേണ്ടത്. എന്നിരുന്നാലും, വ്യവസ്ഥാപരമായ ലിക്വിഡിററി തുടർന്നുള്ള വർഷത്തിൽ സുരക്ഷിതമായി തുടരും. വാസ്തവത്തിൽ, സി‌ആർ‌ആർ‌ നോർ‌മലൈസേഷൻ‌ കൂടുതൽ‌ ലിക്വിഡിററി ഉണ്ടാക്കുന്ന തിനായുള്ള വിവിധതരം മാർ‌ക്കറ്റ് പ്രവർ‌ത്തനങ്ങൾ‌ക്ക് സാഹചര്യം തുറന്നു നൽകുന്നുണ്ട്. ആർ‌ബി‌ഐയുടെ നയലക്ഷ്യങ്ങളുടെ കാതലായ സാമ്പത്തിക സ്ഥിരതയെ അപകടപ്പെടുത്താതെ, നമ്മുടെ ആയുധപ്പുരയിലെ എല്ലാ ഉപകരണങ്ങളും ഉചിതമായ രീതിയിൽ ഉപയോഗിക്കുക എന്നതാണ് ഈ മേഖലകളിലെ ഞങ്ങളുടെ പരിശ്രമത്തിൻറെ അടിസ്ഥാനതത്വം.

15. 2021-22 കാലയളവിലെ കേന്ദ്രത്തിൻറെ മൊത്ത വിപണി വായ്പ 12 ലക്ഷം കോടി രൂപയാണ്. ഗവൺമെൻറിൻറെ ഡെറ്റ് മാനേജർ, ബാങ്കർ എന്നീ നിലകളിൽ, മാർക്കറ്റ് വായ്പയെടുക്കൽ പരിപാടി തടസമില്ലാത്തരീതിയിൽ ക്രമമായി പൂർ‌ത്തിയാക്കുന്ന കാര്യം റിസർവ് ബാങ്ക് ഉറപ്പാക്കും. ഈ സാഹചര്യത്തിൽ, 2021-22 കാലഘട്ടത്തിലും മാർക്കറ്റിൽ ഇടപെടുന്നവരും, റിസർവ് ബാങ്കും തമ്മിലുള്ള പൊതുവായ ധാരണയും സഹകരണ സമീപനവും തുടരാൻ നാമാഗ്രഹിക്കുന്നു.

അധിക നടപടികൾ

16. ഈ പശ്ചാത്തലത്തിൽ, റിസർവ് ബാങ്ക് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടെ താഴെപറയുന്ന കാര്യങ്ങൾ തുടരും. (i) ലക്ഷ്യമിട്ട മേഖലകൾക്കും ലിക്വിഡിററി പിന്തുണയും, ലിക്വിഡിററി മാനേജുമെൻറ് പ്രവർത്തനവും വർദ്ധിപ്പിക്കുക; (ii) നിയന്ത്രണവും മേൽനോട്ടവും; (iii) ധനവിപണി ആഴമേറിയതാക്കുക; (iv) പേയ്‌മെൻറ്-സെറ്റിൽമെന്റ് സംവിധാനങ്ങൾ നവീകരിക്കുക; (v) ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുക. നടപടികളുടെ വിശദാംശങ്ങൾ ധനനയ പ്രസ്താവനയുടെ വികസന, നിയന്ത്രണ നയങ്ങൾ (പാർട്ട്-ബി) സംബന്ധിച്ച പ്രസ്താവനയിൽ പ്രതിപാദിച്ചിരിക്കുന്നു.

(i) ലിക്വിഡിററി നടപടികൾ

ഓൺ ടാപ്പ് സ്കീമിലെ ടിഎൽടിആർഒ - എൻബിഎഫ്സികളെ ഉൾപ്പെടുത്തൽ

17. മുൻപിൻ ബന്ധങ്ങളുള്ളതും, വളർച്ചയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതുമായ പ്രമുഖമായ നിർദ്ദിഷ്ട മേഖലകളിൽ ധനലഭ്യത വർദ്ധിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് 2020 ഒക്ടോബർ 9 ന് ടിഎൽടിആർഒ ഓൺ ടാപ്പ് സ്കീം പ്രഖ്യാപിച്ചു.. അന്തിമ ഉപഭോക്താവിൽ വായ്പകൾ എത്തിക്കുന്നതിൽ എൻബിഎഫ്സികൾക്ക് നല്ല അംഗീകാര മുള്ളതിനാൽ ഈ മേഖലകളിൽ അധിക വായ്പ നൽകുന്നതിനായി ടിഎൽടിആർഒ ഓൺ ടാപ്പ് സ്കീമിന് കീഴിൽ ബാങ്കുകൾ എൻബിഎഫ്സികൾക്ക് ഫണ്ട് നൽകാൻ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നു

2021 മാർച്ച് മുതൽ തുടങ്ങി ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) രണ്ട് ഘട്ടങ്ങളായി പുന:സ്ഥാപിക്കുന്നു

18. കോവിഡ്-19 മൂലമുണ്ടായ ബുദ്ധിമുട്ടുകളിൽ ബാങ്കുകളെ സഹായിക്കുന്നതിന്, എല്ലാ ബാങ്കുകളുടെയും ക്യാഷ് റിസർവ് റേഷ്യോ (സി ആർ ആർ) 100 ബേസിസ് പോയിൻറ് കുറച്ച്, 2021 മാർച്ച് 26 ന് അവസാനിക്കുന്ന ഒരു വർഷത്തേക്ക് 3 ശതമാനമായി കുറച്ചിരുന്നു. പണലഭ്യതയുടേയും, ലിക്വിഡിറ്റി നിലയുടേയും അവലോകനത്തിന്റെ അടിസ്ഥാനത്തിൽ, തടസമുണ്ടാകാത്ത രീതിയിൽ, മാർച്ച് 27 ൽ തുടങ്ങുന്ന റിപ്പോർട്ടിംഗ് പക്ഷം മുതൽ എൻഡിടിഎല്ലിന്റെ 3.5 ശതമാനമായും, 2021 മെയ് 22 ൽ തുടങ്ങുന്ന റിപ്പോർട്ടിംഗ് പക്ഷം മുതൽ അത് എൻഡിടിഎല്ലിന്റെ 4.0 ശതമാനം ആയും സിആർആറിനെ രണ്ട് ഘട്ടങ്ങളായി ക്രമേണ പുന:സ്ഥാപിക്കാൻ തീരുമാനിച്ചു.

മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) - ഇളവ് നീട്ടൽ

19. 2020 മാർച്ച് 27 ന് സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) യുമായി ബന്ധപ്പെടുത്തി മാർജിൻ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) പ്രകാരം നെറ്റ് ഡിമാൻഡ് ആൻഡ് ടൈം ബാധ്യതകളുടെ (എൻഡിടിഎൽ) ഒരു ശതമാനം അധികമായി, അതായത് മൊത്തം എൻഡിടിഎല്ലിന്റെ 3 ശതമാനം വരെ ഫണ്ട് എടുക്കാൻ ബാങ്കുകളെ അനുവദിച്ചിരുന്നു. 2021 മാർച്ച് 31 വരെ ഘട്ടംഘട്ടമായി നീട്ടിയിരുന്ന ഈ സൗകര്യം ബാങ്കുകളുടെ പണലഭ്യത ആവശ്യകതകളിൽ ആശ്വാസം പ്രദാനം ചെയ്യുന്നതിനായി 2021 സെപ്റ്റംബർ 30 വരെ ആറുമാസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചു. ഇതിലൂടെ 1.53 ലക്ഷം കോടി രൂപ വരെ അധികം ഫണ്ട് ലഭിക്കുന്നതാണ്.

(ii) നിയന്ത്രണവും മേൽനോട്ടവും

കാലാവധി വരെ സൂക്ഷിക്കുന്ന ബോണ്ട് (എച്ച്ടിഎം) വിഭാഗത്തിലെ എസ്എൽആർ കൈവശം വയ്ക്കൽ

20. 2020 സെപ്റ്റംബർ 1 ന് ശേഷം, 2021 മാർച്ച് 31 വരെ എടുത്തിട്ടുള്ള യോഗ്യമായ സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ 1 ന് റിസർവ് ബാങ്ക് കാലാവധി വരെ സൂക്ഷിക്കുന്ന ബോണ്ട് (എച്ച്ടിഎം) വിഭാഗത്തിൻറെ പരിധി 19.5 ശതമാനത്തിൽ നിന്ന് നെറ്റ് ഡിമാൻഡ്, ടൈം ബാധ്യതകളുടെ (എൻഡിടിഎൽ) 19.5 ശതമാനത്തിൽ നിന്നും 22 ശതമാനമായി ഉയർത്തുകയുണ്ടായി. ഈ സൗകര്യം മാർച് 31, 2022 വരെ നീട്ടിയിരിക്കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വായ്പയെ ടുക്കൽ പരിപാടിയുടെ പശ്ചാത്തലത്തിൽ വിപണിയിൽ പങ്കെടുക്കുന്ന വർക്ക് വ്യക്തത നൽകുന്നതിന്, 2021 ഏപ്രിൽ 1 നും 2022 മാർച്ച് 31 നും ഇടയിൽ നേടുന്ന സെക്യൂരിറ്റികൾകൂടി ഉൾപ്പെടുത്തുന്നതിനായി, 22 ശതമാനമായി വർദ്ധിപ്പിച്ച എച്ച്ടിഎമ്മിനുള്ള സമയം 2023 മാർച്ച് 31 വരെ നീട്ടാൻ തീരുമാനിച്ചു. 2023 ജൂൺ 30 ന് അവസാനിക്കുന്ന പാദം മുതൽ എച്ച്ടിഎം പരിധി 22 ശതമാനത്തിൽ നിന്ന് ഘട്ടംഘട്ടമായി 19.5 ശതമാന ത്തിലേയ്ക്ക് പുന:സ്ഥാപിക്കും. ഇതിലൂടെ, എച്ച്ടിഎം പരിധി പുന:സ്ഥാപി ക്കുന്നതിനുള്ള വ്യക്തവും, സുഗമവുമായ പാത ഉപയോഗിച്ച് എസ്എൽആർ സെക്യൂരിറ്റികളിലെ നിക്ഷേപം പരമാവധി രീതിയിൽ ആസൂത്രണം ചെയ്യാൻ ബാങ്കുകൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

എംഎസ്എംഇ സംരംഭകർക്കുള്ള വായ്പ

21. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) വായ്പക്കാർക്ക് പുതിയ വായ്പാ പ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിന്, 'പുതിയ എംഎസ്എംഇ വായ്പക്കാർക്ക്' വിതരണം ചെയ്ത വായ്പകളെ അവരുടെ നെറ്റ് ഡിമാൻഡ് ആൻഡ് ടൈം ബാധ്യതകളിൽ (എൻഡിടിഎൽ) നിന്ന് കുറയ്ക്കുന്നതിന് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളെ അനുവദിക്കും. ക്യാഷ് റിസർവ് റേഷ്യോയിൽ (സിആർആർ) ഈ ഇളവ് ലഭിക്കുന്നതിനായി, 2021 ജനുവരി 1 മുതൽ ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് വായ്പാ സൗകര്യങ്ങൾ ഒന്നും തന്നെ ലഭിക്കാത്ത എംഎസ്എംഇ വായ്പക്കാരെയാണ് 'പുതിയ എംഎസ്എംഇ വായ്പക്കാർ' എന്നു നിർവചിക്കുക. ഈ ഇളവ് ഒരാൾക്ക് 25 ലക്ഷം രൂപ വരെ നൽകിയിട്ടുയുള്ള വായ്പകൾക്ക്, ഓരോ വായ്പക്കാരനും 2021 ഒക്ടോബർ 1 ന് അവസാനിക്കുന്ന പക്ഷം വരെയുള്ള കാലയളവിൽ നൽകിയ വായ്പയുടെ ഉത്ഭവ തീയതി മുതൽ ഒരു വർഷത്തേയ്ക്ക്, അല്ലെങ്കിൽ വായ്പയുടെ കാലാവധി വരെ, ഏതാണോ മുമ്പത്തേത് അതു കണക്കാക്കിയാണ് ലഭ്യമാകുന്നത്.

ക്യാപിറ്റൽ കൺസർവേഷൻ ബഫർ, നെറ്റ് സ്റ്റേബിൾ ഫണ്ടിംഗ് റേഷ്യോ

22. റിസർവ് ബാങ്കിൻറെ റെഗുലേറ്ററി ഇടപെടലുകളുടെ ഊന്നൽ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ്. പകർച്ചവ്യാധിക്ക് തൊട്ടുപിന്നാലെ സ്വീകരിച്ച ചില നിയന്ത്രണ നടപടികൾ ക്രമേണ ഘട്ടംഘട്ടമായി നിർത്തലാക്കുമ്പോൾ, വീണ്ടെടുക്കൽ പ്രക്രിയയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നത് തുടരാൻ ബാങ്കുകളെ പ്രാപ്തരാക്കേണ്ടത് ആവശ്യമാണ്. അതിനാൽ, മൂലധന സംരക്ഷണ ബഫറിൻറെ (സിസിബി) അവസാന ഘട്ടത്തിലെ 0.625 ശതമാനം നടപ്പാക്കുന്നതും, നെറ്റ് സ്റ്റേബിൾ ഫണ്ടിംഗ് റേഷ്യോ (എൻ‌എസ്‌എഫ്‌ആർ) നടപ്പാക്കുന്നതും 2021 ഏപ്രിൽ 1 ൽ നിന്ന് ഒക്ടോബർ 1 ലേയ്ക്ക്, 6 മാസത്തേയ്ക്കുകൂടി മാറ്റിവയ്ക്കാൻ തീരുമാനിച്ചു.

മൈക്രോ ഫിനാൻസിനായുള്ള റെഗുലേറ്ററി ഫ്രെയിംവർക്കിൻറെ അവലോകനം

23. ആവശ്യമുള്ള വിഭാഗങ്ങൾക്ക് അന്തിമതലത്തിൽ വായ്പ നൽകുന്നതിൽ മൈക്രോഫിനാൻസ് മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കും അന്തിമതലത്തിൽ വായ്പ വിതരണം ചെയ്യുന്നതിനും ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള ശക്തമായ ചട്ടക്കൂടിൻറെ ആവശ്യകതയും കണക്കിലെടുത്ത്, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, എൻബിഎഫ്സി-ഇൻവെസ്റ്റ്മെൻറ്, ക്രെഡിറ്റ് കമ്പനികൾ എന്നിവയുൾപ്പെടെ മൈക്രോഫിനാൻസ് രംഗത്തെ എല്ലാ നിയന്ത്രിത വായ്പക്കാർക്കും ഒരുപോലെ ബാധകമായ ഒരു ചട്ടക്കൂടിനെ സംബന്ധിച്ച ചർച്ചാരേഖ റിസർവ് ബാങ്ക് പുറത്തിറക്കും.

പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾക്കായുള്ള വിദഗ്ദ്ധ സമിതി

24. പ്രാഥമിക (നഗര) സഹകരണ ബാങ്കുകൾ വായ്പാഘടനയുടെ ഒരു പ്രധാന വിഭാഗമാണ്. നഗര സഹകരണ ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്ന തിനും, സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തമാക്കുന്നതിനും റിസർവ് ബാങ്ക് സമീപകാലത്ത് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ ഭേദഗതികൾ ഭരണം, ഓഡിറ്റ്, നിർദ്ദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള നിയന്ത്രണ അധികാരകാര്യങ്ങളിൽ അർബൻ സഹകരണബാങ്കുകളും (യുസിബി) വാണിജ്യ ബാങ്കുകളും തമ്മിൽ അടുത്ത തുല്യത, ഈ ഭേദഗതിയുടെ ഭാഗമായി കൈവന്നിരിക്കുന്നു. നിയമനിർമ്മാണ ഭേദഗതികളിൽ ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഒരു ഇടത്തരം റോഡ് മാപ്പ് നൽകുന്നതിന് ഒരു വിദഗ്ദ്ധ സമിതി (ഇസി) രൂപീകരിക്കും. ഇസിയുടെ ഭരണഘടനയും അതിൻറെ റഫറൻസ് നിബന്ധനകളും ഉടൻ പ്രഖ്യാപിക്കും.

ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള ഐ.എഫ്.എസ്.സി കളിലേയ്ക്ക് പണമയയ്ക്കൽ

25. നിലവിൽ, ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം ഇന്ത്യയിൽ സ്ഥാപിതമായ ഐഎഫ്എസ്സികളിലേക്ക് പണമയയ്ക്കാൻ തദ്ദേശ വാസികളായ വ്യക്തികളെ അനുവദിച്ചിരുന്നില്ല. ഐഎഫ്എസ്സികളുടെ വികസനം ലക്ഷ്യമാക്കി, അവയ്ക്ക് അന്താരാഷ്ട്ര ധനകേന്ദ്രങ്ങൾക്കുതുല്യമായ പരിഗണന നൽകുന്നതിന് ഐഎഫ്എസ്സികളിലെ പ്രവാസി സ്ഥാപനങ്ങൾ നൽകുന്ന സെക്യൂരിറ്റികളിൽ നിക്ഷേപം നടത്താനായി തദ്ദേശവാസികൾക്കും ഐഎഫ്എസ്സികളിൽ പണമയക്കാൻ അനുവാദം നൽകുന്ന കാര്യം നിർദ്ദേശിക്കുന്നു. ഈ പ്രത്യേകാവശ്യത്തിന് എൽആർഎസിൻകീഴിൽ നിക്ഷേപം നടത്തുന്നതിന് റെസിഡൻറ് വ്യക്തികൾക്ക് ഐഎഫ്എസ്സികളിൽ പലിശേതര ഫോറിൻ കറൻസി അക്കൗണ്ട് (എഫ്സിഎ) തുറക്കാൻ അനുവദിക്കും.

റീട്ടയിൽ നിക്ഷേപകരെ റിസർവ് ബാങ്കിൽ ഗിൽറ്റ് അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കുന്നു

26. സർക്കാർ സെക്യൂരിറ്റീസ് വിപണിയിൽ റീട്ടയിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാരും, റിസർവ് ബാങ്കും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, പ്രാഥമിക ലേലങ്ങളിൽ മത്സരാധിഷ്ഠിത ബിഡ്ഡിംഗ് അവതരിപ്പിക്കുക, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ പ്രാഥമികവാങ്ങൽ കൈകാര്യം ചെയ്യാൻ അനുവദിക്കുക, ദ്വിതീയ വിപണിയിൽ പ്രത്യേക റീട്ടൈൽസെഗ്മെൻറ് അനുവദിക്കുക എന്നിവയും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയുടെ തുടർച്ചയായി, പ്രാഥമികവും ദ്വിതീയവുമായ സർക്കാർ സെക്യൂരിറ്റിമാർക്കററിൽ റിസർവ് ബാങ്കിൻറെ 'റീട്ടെയിൽ ഡയറക്ട്' വഴി ഓൺലൈൻ സൗകര്യം ഉപയോഗിക്കാൻ റീട്ടെയിൽ നിക്ഷേപകരെ അനുവദിക്കാൻ തീരുമാനിച്ചു. ഇത് നിക്ഷേപ അടിത്തറ വികസിപ്പിക്കുകയും റീട്ടെയിൽ നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റിമാർക്കററിൽ പങ്കെടുക്കാൻ വർദ്ധിച്ച സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു. ഈ വലിയ ഘടനാപരമായ പരിഷ്ക്കാരം, ഈ സൗകര്യം നൽകുന്ന ഏതാനും രാജ്യങ്ങളിൽ ഒന്നായി നമ്മുടെ രാജ്യത്തെ മാററുന്നതിന് ഇടയാക്കും. എച്ച്.ടി.എം. ഇളവുകൾക്കൊപ്പം ഈ നടപടികളും 2021-22 ൽ സർക്കാർ കടമെടുക്കൽ പരിപാടി സുഗമമായി അവസാനിപ്പിക്കാൻ സഹായിക്കുന്നതാണ്.

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്.പി.ഐ) ഡിഫോൾട്ടഡ് ബോണ്ടുകളിലെ നിക്ഷേപം

27. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് (എഫ്. പി.ഐ) കോർപ്പറേറ്റ് ബോണ്ടുകളിലുളള നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി ഡിഫാൾട്ട് കോർപ്പറേറ്റ് ബോണ്ടുകളിലെ എഫ്.പി.ഐകളുടെ നിക്ഷേപങ്ങളെ മീഡിയം ടേം ഫ്രെയിംവർക്ക് (എംടിഎഫ്) പ്രകാരമുളള ഹ്രസ്വകാല പരിധി, മിനിമം ശേഷിക്കുന്ന കാലാവധി ആവശ്യകത എന്നിവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

IV. പേയ്മെൻറ്, സെറ്റിൽമെൻറ് സംവിധാനങ്ങൾ

ഡിജിറ്റൽ പേയ്മെൻറ് സേവനങ്ങൾക്കായി 24x7 ഹെൽപ്പ് ലൈൻ സജ്ജമാക്കൽ

28. ഡിജിറ്റൽ പേയ്മെൻറ് സേവനത്തിൻറെ കഴിവുവർദ്ധിപ്പിക്കുന്നതിന് പ്രമുഖ പേയ്മെൻറ് സിസ്റ്റം ഓപ്പറേറ്റർമാർ വിവിധ ഡിജിറ്റൽ പേയ്മെൻറ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്തൃ ചോദ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും, ലഭ്യമായ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും ഒരു കേന്ദ്രീകൃത, വ്യവസായാടിസ്ഥാനത്തി ലുള്ള, വ്യാപകമായ 24x7 ഹെൽപ്പ്ലൈൻ സജ്ജീകരിക്കേണ്ടതാണ്. ഈ സംവിധാനം മുന്നോട്ട് പോകുമ്പോൾ, ഹെൽപ്പ് ലൈൻ വഴിതന്നെ ഉപഭോക്തൃ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും, പരിഹരിക്കുന്നതുമുള്ള സംവിധാന ങ്ങൾ പരിഗണിക്കും. ഡിജിറ്റൽ പേയ്‌മെൻറ് ഇക്കോസിസ്റ്റത്തിൽ ഉപഭോക്താക്കളുടെ വിശ്വാസൃതയും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുക എന്നതാണ് ഇത് വിഭാവനം ചെയ്യുന്നത്.

അംഗീകൃത പേയ്മെൻറ് സിസ്റ്റങ്ങളുടെ ഓപ്പറേറ്റർമാർക്കും പങ്കാളികൾക്കുമായുള്ള പുറംകരാർ മാർഗ്ഗനിർദ്ദേശങ്ങൾ

29. ഡിജിറ്റൽ പേയ്‌മെൻറ് ഇക്കോസിസ്റ്റത്തിൻറെ ഓപ്പറേഷണൽ റിസ്കുകൾ പരിഗണിച്ച് അവ ഇടയ്ക്കിടെ നവീകരിക്കേണ്ടതുണ്ട്. ഓപ്പറേഷണൽ റിസ്കിൻറെ പ്രധാനമേഖല പേയ്‌മെൻറ് സിസ്റ്റം ഓപ്പറേറ്റർമാരിൽനിന്നും (പി‌എസ്‌ഒകൾ) ഔട്ട്‌സോഴ്‌സിംഗുമായി ബന്ധപ്പെട്ട അംഗീകൃത പേയ്‌മെൻറ് സിസ്റ്റങ്ങളുടെ പങ്കാളികളിൽനിന്നും ഉണ്ടാകുന്നതാണ്. പുറംകരാറു കളിലെ പങ്കാളികളിൽ നിന്നുണ്ടാകുന്ന ആപൽസാധ്യതകൾ നിയന്ത്രിക്കുന്ന തിനും, പേയ്മെൻറും സെറ്റിൽമെൻറുമായി ബന്ധപ്പെട്ട സേവനങ്ങളും പുറംകരാർ നൽകുമ്പോൾ പെരുമാറ്റച്ചട്ടം കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, ഓപ്പറേറ്റർമാർക്കും അംഗീകൃത പേയ്മെൻറ് സംവിധാനങ്ങളിൽ പങ്കെടുക്കുന്നവർക്കും റിസർവ് ബാങ്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്.

രാജ്യത്തെ എല്ലാ ബാങ്ക് ബ്രാഞ്ചുകൾക്കും സിടിഎസ് ക്ലിയറിംഗ് പങ്കാളിത്തം പ്രാപ്തമാക്കൽ

30. ചെക്ക് ട്രങ്കേഷൻ സിസ്റ്റത്തിൻറെ (സിടിഎസ്) കവറേജ് 2020 സെപ്റ്റംബറോടെ എല്ലാ ലെഗസി ക്ലിയറിംഗ് ഹൗസുകളിലേക്കും വ്യാപിപ്പിച്ചു. എന്നിരുന്നാലും, 18,000 ത്തോളം ബാങ്ക് ശാഖകൾ ഇപ്പോഴും ഔപചാരിക ക്ലിയറിംഗ് ക്രമീകരണത്തിന് പുറത്താണെന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 2021 സെപ്റ്റംബറോടെ ഈ ശാഖകളെല്ലാം സിടിഎസ് ക്ലിയറിംഗിന് കീഴിൽ കൊണ്ടുവരാൻ നിർദ്ദേശമുണ്ട്. ഈ നടപടിയോടെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളും സിടിഎസിൻറെ പരിധിയിൽ വരും. ഇത് ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുകയും പേപ്പർ അധിഷ്ഠിത ക്ലിയറിംഗ് സിസ്റ്റത്തിൽ പ്രവർത്തനക്ഷമത കൊണ്ടുവരികയും ചെയ്യും.

(v) ഉപഭോക്തൃ സംരക്ഷണം

സംയോജിത ഓംബുഡ്‌സ്മാൻ പദ്ധതി

31. ഇപ്പോൾ, ഇതര തർക്ക പരിഹാരത്തിനുള്ള ചട്ടക്കൂടിൽ ബാങ്കുകൾ, എൻ‌ബി‌എഫ്‌സി, ബാങ്ക് ഇതര പ്രീപെയ്ഡ് പേയ്‌മെൻറ് വിതരണക്കാർ (പിപിഐ) എന്നിവയ്ക്കായി മൂന്ന് വ്യത്യസ്ത ഓംബുഡ്‌സ്മാൻ സ്കീമുകൾ നിലവിലുണ്ട്. രാജ്യത്തുടനീളമുള്ള ഇരുപത്തിരണ്ട് ഓംബുഡ്‌സ്മാൻ ഓഫീസുകൾവഴിയാണ് ഈ മൂന്ന് പദ്ധതികളും റിസർവ് ബാങ്ക് പ്രവർത്തിപ്പിക്കുന്നത്. ഓംബുഡ്‌സ്മാൻ വഴിയുളള തർക്കപരിഹാര സംവിധാനം ലളിതവും കൂടുതൽ സുതാര്യവുമാക്കുന്നതിന്, മൂന്ന് ഓംബുഡ്സ്മാൻ സ്കീമുകൾ സംയോജിപ്പിക്കുവാനും, പരാതിപരിഹാരത്തി നായി ‘ഒരു രാജ്യം, ഒരു ഓംബുഡ്സ്മാൻ’ എന്ന സമീപനം നടപ്പിലാക്കുവാനും തീരുമാനിച്ചു. ഒരു കേന്ദ്രീകൃത റഫറൻസ് പോയിൻറിൽ ഒരു സമഗ്ര സംവിധാനത്തിലൂടെ ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, പിപിഐകൾ നൽകുന്ന ബാങ്കിതരസ്ഥാപനങ്ങൾ, എന്നിവിടങ്ങളിലെ ഇടപാടുകാർക്ക് പരാതികൾ രജിസ്റ്റർചെയ്യുന്നതിനുള്ള സംവിധാനമുണ്ടാക്കി, പരാതിപരിഹാരപ്രക്രിയ എളുപ്പമാക്കുന്നതിനാണുദ്ദേശിക്കുന്നത്. ഇന്ഗ്രേറ്റഡ് ഓംബുഡ്സ്മാൻ പദ്ധതി 2021 ജൂണിൽ ആരംഭിക്കും.

ഉപസംഹാരം

32. ഉപസംഹാരമായി, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരേ ഒരു ദിശയിലേക്ക്‌ നീങ്ങാനുളള തയ്യാറെടുപ്പിലാണെന്നും അത് മുന്നോട്ടുളള ദിശയിലേക്കാ ണെന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഭാവിവീക്ഷണത്തിൻറെ അടിസ്ഥാനത്തിൽ, 2021-22 ൽ കോവിഡ്-19 സമ്പദ്‌വ്യവസ്ഥയിൽ വരുത്തിയ നാശനഷ്ടങ്ങൾ നാമില്ലാതാക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക ഉത്തമ ബോധ്യമുണ്ട്. നാമൊരുമിച്ചു നേരിട്ട, കഴിഞ്ഞ വർഷത്തെ അരാജകത്വത്തിനും നിരാശയ്ക്കും ശേഷം, നാമൊരുമിച്ച് തുഴഞ്ഞു മുന്നോട്ടുപോകുമ്പോൾ, മൊത്തത്തിലുള്ള സാഹചര്യം അനുകൂലമാണ്. മഹാത്മാഗാന്ധിയുടെ വാക്കുകളിൽ പറഞ്ഞാൽ “ഇന്നലെ അസാധ്യമായി രുന്നവ ഇന്ന് സാദ്ധ്യമായി തീരുന്നു എന്ന പ്രതിഭാസത്തിന് നാം നിത്യേന സാക്ഷ്യം വഹിക്കുന്നു… ”

നന്ദി. സുരക്ഷിതരായിരിക്കുക. നന്നായി തുടരുക. നമസ്‌കാരം.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2020-2021/1049

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������