Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (206.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/08/2020
​ഗവർണറുടെ പ്രസ്താവന - ആഗസ്റ്റ് 6, 2020

ആഗസ്റ്റ് 6, 2020

​ഗവർണറുടെ പ്രസ്താവന - ആഗസ്റ്റ് 6, 2020

പുതിയ ധനനയ ചട്ടക്കൂടിനുകീഴിൽ നാലുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ 2020-21 ലെ രണ്ടാമത്തെ മീറ്റിംഗിനായി ധനകാര്യ നയ സമിതി ഓഗസ്റ്റ് 4, 5, 6 തീയതികളിൽ യോഗം ചേർന്നു. എംപിസി ആഭ്യന്തരവും അന്തർദേശീയവുമായ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയും, അത് ഇന്ത്യയുടേയും, ലോകത്തിന്റേയും മൊത്തത്തിലുള്ള വീക്ഷണത്തിൽ ഉണ്ടാക്കുന്ന സ്വാധീനം പരിശോധിക്കുകയുണ്ടായി. ചർച്ചകൾക്കു ശേഷം, പണപ്പെരുപ്പം ലക്ഷ്യത്തിനുള്ളിൽ നിലനിറുന്നതിനുള്ള പരിശ്രമം തുടരുന്നതോടൊപ്പം വളർച്ച പുനരുജ്ജീവിപ്പിക്കാനും കോവിഡ്-19 ന്റെ ആഘാതം ലഘൂകരിക്കാനും, വേണ്ടിടത്തോളം കാലം ധനനയത്തിന്റെ സഹായകരമായ നിലപാടുകൾ തുടരാനും പോളിസി റിപ്പോ നിരക്ക് 4 ശതമാനത്തിൽ മാറ്റമില്ലാതെ തുടരാനും എം പി സി ഏകകണ്ഠമായി വോട്ട് ചെയ്തു. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എം‌എസ്‌എഫ്) നിരക്കും ബാങ്ക് നിരക്കും മാറ്റമില്ലാതെ 4.25 ശതമാനമായി തുടരുന്നു. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിൽ മാറ്റമില്ല. ഇന്ന് എടുത്ത നയപരമായ തീരുമാനത്തിന് എം‌പി‌സി അംഗങ്ങൾ നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് ഞാൻ നന്ദി പറയുന്നു.

2. ബാങ്കിംഗ് മേഖലയിൽ ബിസിനസ്സ് തുടർച്ച ഉറപ്പുവരുത്തുന്നതിനും, ധനകാര്യ വിപണി പ്രവർത്തനങ്ങളും, പേമെന്റ് സംവിധാനവുമടങ്ങിയ നിർണായക പ്രവർത്തനങ്ങൾ തുടരാനായി 200 ഓളം വരുന്ന ഉദ്യോഗസ്ഥരും, ഉദ്യോഗസ്ഥരും, സേവന ദാതാക്കളുമടങ്ങിയ വിഭാഗത്തിന് പ്രത്യേക ക്വാറന്റയിൻ സൗകര്യം ഏർപ്പെടുത്തിയ ലോകത്തിലെ ഏക കേന്ദ്ര ബാങ്ക് റിസർവ് ബാങ്ക് ആണ്. റിസർവ് ബാങ്കിലെ മറ്റ് ടീമുകൾ ഡിജിറ്റൽ ബാങ്കിംഗ് ചാനലുകൾ, എടിഎമ്മുകൾ, ഇൻറർനെറ്റ് / മൊബൈൽ ബാങ്കിംഗ്, സൈബർ സുരക്ഷ, ഉപഭോക്തൃപരാതികൾ പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കുകയും, റിസർവ് ബാങ്കിന്റെ 'ആർ ബി ഐ പറയുന്നു' എന്ന പരിപാടിവഴി ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിരന്തരമായ പ്രചാരണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ടീമുകൾ‌ ലോജിസ്റ്റിക്കൽ‌ പിന്തുണ നൽകുകയും, സാമ്പത്തിക - ധനനയങ്ങളെ സംബന്ധിച്ച വിശകലനത്തിലും ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുകയുമാണ്. പൊതുസേവനത്തിൽ അവർ കാട്ടിയ വിശ്രമരഹിതമായ പ്രതിജ്ഞാബദ്ധതയിൽ ഞാൻ അഭിമാനിക്കുന്നു. വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കിയതിന് ബാങ്കുകളിലെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാരെയും അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എല്ലാ കോവിഡ് യോദ്ധാക്കൾക്കും - മെഡിക്കൽ, ഹെൽത്ത് ഉദ്യോഗസ്ഥർ, പോലീസ്, മറ്റ് നിയമ നിർവഹണ ഏജൻസികൾ, വിവിധ തലങ്ങളിലുള്ള അധികാരികൾ, മറ്റുള്ളവർ എന്നിവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

വിലയിരുത്തൽ

3. എം‌പി‌സിയുടെ വിലയിരുത്തലിൽ, ആഗോള സാമ്പത്തിക പ്രവർത്തനം ദുർബലവും 2020 ന്റെ ആദ്യപകുതിയിൽ പ്ന്നോക്കം പോയ അവസ്ഥയിലുമാണ്. ജൂലൈയിൽ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ കോവിഡ്-19 അണുബാധയുടെ പുതിയ വ്യാപനം മെയ്, ജൂൺ മാസങ്ങളിൽ ഉണ്ടായ പുനരുജ്ജീവനത്തിന്റെ ചില ആദ്യകാല സൂചനകളെ ഇല്ലാതാക്കി. എന്നിരുന്നാലും, റിസ്ക് എടുക്കാനുളള പ്രവണതയുടെ തിരിച്ചുവരവോടെ യഥാർത്ഥ സമ്പദ്‌വ്യവസ്ഥയുടെ അന്തർലീനമായ പ്രശ്നങ്ങളിൽനിന്ന് വേറിട്ടരീതിയിൽ ആഗോള സാമ്പത്തിക വിപണികൾ മികച്ചപ്രകടനം കാഴ്ചവച്ചു. വളർന്നുവരുന്ന വിപണികളിലേക്കുള്ള പോർട്ട്ഫോളിയോ ഒഴുക്ക് പുനരാരംഭിക്കുകയും അവയുടെ കറൻസികളുടെ വിലകൂടുകയും ചെയ്തു.

4. ആഗോള മാനുഫാക്ചറിംഗ് പർചേസിംഗ്‌ മാനേജേഴ്സ് സൂചികയും (പി‌എം‌ഐ) ആഗോള സേവനങ്ങളുടെ പി‌എം‌ഐയും ജൂലൈയിൽ യഥാക്രമം 50.3, 50.5 എന്നിങ്ങനെ ഉയർന്നു. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) കണക്കാക്കുന്നത് ചരക്ക് വ്യാപാരത്തിന്റെ അളവ് പ്രതിവർഷം 3.0 ശതമാനം കുറഞ്ഞുവെന്നാണ്. ആദ്യകാല കണക്കുകൾ സൂചിപ്പിക്കുന്നത് രണ്ടാം പാദത്തിൽ 18.5 ശതമാനം ഇടിവുണ്ടായി എന്നാണ്. പ്രധാനമായും വളരെ ഉയർന്ന ഇന്ധന വിലയും മാർച്ച് മുതൽ മൊത്തത്തിലുള്ള ഡിമാൻഡും കാരണം പ്രധാന എ.ഇ.കളിലുടനീളം സി.പി.ഐ പണപ്പെരുപ്പം വലിയ തോതിൽ കുറയുന്നു, എന്നിരുന്നാലും, മിക്ക ഇ.എം.ഇകളിലും, സി.പി.ഐ പണപ്പെരുപ്പം ഏപ്രിൽ-മെയ് മാസങ്ങളിൽ കുറഞ്ഞതിനുശേഷം ജൂൺ മാസത്തിൽ ഉയർന്നു. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം മിക്ക സമ്പദ്‌വ്യവസ്ഥകളിലും ആഭ്യന്തര ഭക്ഷ്യവിലക്കയറ്റം ഉയർന്നനിലയിലായി.

5. ഇന്ത്യയിലും സാമ്പത്തിക പ്രവർത്തനങ്ങൾ ഏപ്രിൽ-മെയ് മാസങ്ങളിലെ താഴ്ന്നന്ലയിൽ നിന്ന് കരകയറാൻ തുടങ്ങിയെന്ന് എംപിസി അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ വ്യാപനംഉണ്ടായതിനാൽ പല നഗരങ്ങളിലും സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ നിർബന്ധിതരായി. തൽഫലമായി, പല ഉയർന്ന സൂചികകളും താഴേയ്ക്ക്പോയി. തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിന്റെ പുരോഗതിയും ഖാരിഫ് വിളകൾക്ക് കീഴിൽ വിതച്ച മൊത്തം വിസ്തീർണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂലൈ 31 വരെ 13.9 ശതമാനം വർദ്ധിച്ചതും കാർഷിക മേഖലയുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. വ്യാവസായിക ഉൽ‌പാദനം മെയ് മാസത്തിൽ മിതമായ നിരക്കിലാണെങ്കിലും ചുരുങ്ങിക്കൊണ്ടിരുന്നു. മാനുഫാക്ചറിംഗ് പർച്ചേസ് മാനേജേഴ്സ് സൂചിക (പി‌എം‌ഐ) ജൂലൈയിൽ, തുടർച്ചയായ നാലാം മാസവും, ചുരുങ്ങി. ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ മാന്ദ്യം കുറഞ്ഞുവെങ്കിലും സേവനമേഖലയിലെ പി‌എം‌ഐ ജൂലൈയിൽ സങ്കോചമേഖലയിൽതന്നെ തുടർന്നു.

6. 2020 മാർച്ചിൽ 5.8 ശതമാനമായിരുന്ന സി.പി.ഐ പണപ്പെരുപ്പം 2020 ജൂണിലെ താൽക്കാലിക എസ്റ്റിമേറ്റിൽ 6.1 ശതമാനമായി ഉയർന്നു. പണപ്പെരുപ്പ സമ്മർദ്ദം എല്ലാ ഉപഗ്രൂപ്പുകളിലും പ്രകടമായിരുന്നു. 2020 ജൂലൈയിലെ റിസർവ് ബാങ്കിന്റെ സർവേയിൽ പ്രതീക്ഷിതപണപ്പെരുപ്പം മൂന്നുമാസം മുമ്പുള്ളതിനേക്കാൾ കുറവായിരുന്നു, ഇത് ഭാവിയിൽ പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷ നൽകുന്നു. അസംസ്കൃതവസ്തുക്കളുടെ വിലകളെക്കുറിച്ചുള്ള നിർമ്മാതാക്കളുടെ പ്രതികരണത്തിന് അവരുടെ ശമ്പള ചെലവ്തടസ്സമായി. റിസർവ് ബാങ്കിന്റെ വ്യാവസായിക വീക്ഷണ സർവേപ്രകാരം ഏപ്രിൽ-ജൂൺ റൗണ്ടിലെ ഒന്നാം അർദ്ധവർഷത്തിൽ അവരുടെ വിൽപ്പന വിലകൾ ചുരുങ്ങുകയാണുണ്ടായത്.

7. ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2020 ജൂണിൽ തുടർച്ചയായി നാലാം മാസത്തിലും ചുരുങ്ങി. എന്നാൽ ഇടിവിന്റെ വേഗത മിതമായിരുന്നു. ആഭ്യന്തര ഡിമാൻഡും, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും പ്രതിഫലിപ്പിക്കുന്ന ഇറക്കുമതിസൂചിക വിശാലമായ അടിസ്ഥാനത്തിൽനോക്കുമ്പോൾ ജൂണിൽ കുത്തനെ ഇടിഞ്ഞതായി കാണാം. ചരക്ക് വ്യാപാരബാലൻസ് 18 വർഷത്തിലേറെയുളള ഇടവേളയ്ക്ക് ശേഷം ജൂണിൽ (0.8 ബില്യൺ യുഎസ് ഡോളർ) മിച്ചം രേഖപ്പെടുത്തി.

8. ധനകാര്യ വിഷയത്തിൽ, നേരിട്ടുള്ള അറ്റവിദേശനിക്ഷേപം ഒരു വർഷം മുമ്പ് 7.2 ബില്യൺ യുഎസ് ഡോളറായിരുന്നത് 2020 ഏപ്രിൽ - മേയിൽ 4.4 ബില്യൺ യു എസ് ഡോളർ എന്ന നിലയിൽ കുറഞ്ഞു. 2020-21 (ജൂലൈ 31 വരെ) സെക്യൂരിറ്റികളിലുള്ള അറ്റവിദേശനിക്ഷേപം 5.3 ബില്യൻ യു.എസ് ഡോളറായി. ഇത് ഒരു വർഷത്തിനു മുമ്പുണ്ടായിരുന്നതിൽ നിന്നും 1.2 ബില്യൻ യു.എസ് ഡോളർ കൂടുതലാണ്. അതേസമയം, കടം (ഡെററ്) വിഭാഗത്തിൽ 4.4 ബില്യൺ യുഎസ് ഡോളറിന്റെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. ഒരു വർഷം മുമ്പ് ഇത് 2.0 ബില്യൺ യുഎസ് ഡോളറിൻറെ വരവായിരുന്നു. ഇതേ കാലയളവിൽ സ്വമേധയാ നിലനിർത്തൽ റൂട്ടിനു കീഴിലുള്ള അറ്റ ​​നിക്ഷേപം 0.9 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ചു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2020-21ൽ ഇതുവരെ (ജൂലൈ 31 വരെ) 56.8 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 534.6 ബില്യൺ യുഎസ് ഡോളറായി ഉയർന്നു - ഇത് 13.4 മാസത്തെ ഇറക്കുമതിക്ക് തുല്യമാണ്. വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ അനുപാതം 2019 മാർച്ചിൽ 76.0 ശതമാനത്തിൽ നിന്ന് 2020 മാർച്ച് അവസാനത്തോടെ 85.5 ശതമാനമായി ഉയർന്നു.

അവലോകനം

9. ഈ പശ്ചാത്തലത്തിൽ, കോവിഡ്-19 കാരണം സപ്ലൈ ചെയിൻ തടസ്സങ്ങൾ നിലനിൽക്കുന്നുവെന്നും അത് ഭക്ഷ്യ- ഭക്ഷ്യേതര വിലകളെ ബാധിക്കുന്നു എന്നും എം‌പി‌സി അഭിപ്രായപ്പെട്ടു. ബമ്പർ റാബി വിളവെടുപ്പ് പ്രത്യേകിച്ചും, ധാന്യങ്ങളുടെ വില കുറയ്ക്കുമെന്നതിനാൽ ഉയർന്ന സംഭരണത്തിന്റെ പശ്ചാത്തലത്തിൽ ഓപ്പൺ മാർക്കറ്റ് വിൽപ്പനയും പൊതുവിതരണ വിതരണവും വിപുലീകരിക്കുകയാണെങ്കിൽ കൂടുതൽ അനുകൂലമായി ഭക്ഷ്യവസ്തുക്കളുടെ വിലപിടിച്ചുനിറുത്താൻ കഴിഞ്ഞേയ്ക്കും. ഖാരിഫ് വിളകൾക്കുണ്ടായ താരതമ്യേന മിതമായ താങ്ങുവില (എം‌എസ്‌പി) വർധനയും, മൺസൂണും പണപ്പെരുപ്പ സാധ്യതയെ കുറയ്ക്കുന്നതിനെ സഹായിക്കുന്ന ഘടകങ്ങളാണ്. എന്നിരുന്നാലും, ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനസാദ്ധ്യത നിലനിൽക്കുന്നു. പ്രധാന പച്ചക്കറികളുടെ വിലസമ്മർദ്ദം കുറയുന്നതിന് കാലതാമസം നേരിടുന്നു, വിതരണം സാധാരണവൽക്കരിക്കുമ്പോഴും അത് തുടരുകയാണ്. പയറുവർഗ്ഗങ്ങളുടെ കാര്യത്തിൽ ഡിമാൻഡ്-സപ്ലൈ ബാലൻസ് ന്ലന്ൽക്കുന്നതിനാൽ, പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവസ്തുക്കളും ഒരു സമ്മർദ്ദവിഭാഗമായി തുടരുകയാണ്. എന്നിരുന്നാലും, ഭക്ഷ്യേതര വിഭാഗങ്ങളുടെ പണപ്പെരുപ്പ കാഴ്ചപ്പാടും അനിശ്ചിതമായിരിക്കുകയാണ്. പെട്രോളിയം ഉൽ‌പ്പന്നങ്ങളുടെ ഉയർന്ന ആഭ്യന്തര നികുതി, രാജ്യത്തെ പമ്പുകളിലെ വില ഉയർ‌ത്തുന്നതിന് കാരണമാവുകയും അത് വിശാലമായ അടിസ്ഥാനത്തിൽ വിലസമ്മർദ്ദഘടകമായി മാറി, സമ്മർദ്ദങ്ങൾ‌ തുടരുന്നതിന് കാരണമാകും.. ധനവിപണിയിലെ ചാഞ്ചാട്ടവും ആസ്തി വില വർദ്ധനവും പൊതുകാഴ്ചപ്പാടിൽ അപകടസാധ്യത നിലനിറുത്തുന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, മുഖ്യതലപണപ്പെരുപ്പം 2020-21 രണ്ടാംപാദത്തിൽ ഉയർന്നതായിതന്നെ തുടർന്നുവെന്നിരിക്കാം, പക്ഷേ അനുകൂലമായ അടിസ്ഥാനഘടകങ്ങളുടെ സ്വാധീനത്താൽ രണ്ടാം പാദത്തിൽ മിതമാകാനും സാദ്ധ്യതയുണ്ട്.

10. വളർച്ചയുടെ വിലയിരുത്തലിൽ, ഖാരിഫ് വിതയ്ക്കലിൻറെ വർദ്ധനയുടെ ബലത്തിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ വീണ്ടെടുക്കൽ എളുപ്പമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പുരോഗതിക്ക് ആക്കം കൂട്ടും. റിസർവ് ബാങ്കിന്റെ വ്യാവസായികവീക്ഷണ സർവേയോട് പ്രതികരിച്ച ഉൽപാദനസ്ഥാപനങ്ങൾ രണ്ടാം പാദംമുതൽ ആഭ്യന്തരചോദന ക്രമേണ വർദ്ധിക്കുമെന്നും 2021-22 ലെ ഒന്നാം പാദംവരെ തുടരുമെന്നും പ്രതീക്ഷിക്കുന്നു. മറുവശത്ത്, ഇതിനു മുൻപുളള റിസർവ് ബാങ്കിന്റെ സർവേമായി താരതമ്യപ്പെടുത്തുമ്പോൾ ഉപഭോക്താക്കളുടെ വിശ്വാസം ജൂലൈയിൽ കൂടുതൽ ശുഭാപ്തിവിശ്വാസമായി മാറിയതായി കാണാം. ആഗോള മാന്ദ്യത്തിന്റെയും ആഗോള വ്യാപാരത്തിലെ സങ്കോചത്തിന്റെയും സമ്മർദ്ദഫലമായി രാജ്യത്തിനുപുറത്തുളള ആവശ്യം കുറവായിത്തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മേൽപ്പറഞ്ഞ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, 2-4 പാദങ്ങളിലെ യഥാർത്ഥ ജിഡിപി വളർച്ച മെയിലെ പ്രമേയത്തിൽ സൂചിപ്പിച്ചതുപോലെതന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020-21 വർഷത്തിൽ, മൊത്തത്തിൽ യഥാർത്ഥ ജിഡിപി വളർച്ച നെഗറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ്-19 പകർച്ചവ്യാധിവ്യാപനം കൂടുതൽ നേരത്തേ നിയന്ത്രിക്കാൻ കഴിഞ്ഞാൽ വീക്ഷണത്തിന് അനുകൂലമായ ഫലമുണ്ടായേയ്ക്കാം. കൂടുതൽ നീണ്ടുനിൽക്കുന്ന പകർച്ചവ്യാധിവ്യാപനം, സാധാരണ മൺസൂൺ ഉണ്ടാകുമെന്ന പ്രവചനത്തിൽ നിന്നുള്ള വ്യതിയാനങ്ങൾ, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവയാണ് താഴേയ്ക്കു പോകുന്നതിൻറെ പ്രധാന ആപൽസാധ്യതകൾ.

11. അഭൂതപൂർവമായ സമ്മർദ്ദംനേരിടുന്ന ഈ സാഹചര്യത്തിൽ, സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുക എന്നത് ധനനയത്തിന്റെ രൂപീകരണത്തിൽ പ്രധാനമാണെന്ന് എം.പി.സി. മനസിലാക്കുന്നു. ഈ നിലപാടിന് അനുഗുണമായ കൂടുതൽ ധനനയനടപടികൾക്കുളള സാദ്ധ്യത ലഭ്യമാണെങ്കിലും, അടിസ്ഥാനപരമായ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ ഉണ്ടാക്കുന്നതിന് അത് വിവേചനപരമായും, അവസരത്തിനുതകുന്ന രീതിയിലും ഉപയോഗിക്കേണ്ടത് പ്രധാനമാണ്. അതേസമയം, ഇടക്കാലപണപ്പെരുപ്പ ലക്ഷ്യത്തെക്കുറിച്ച് എം‌പി‌സി ബോധവാന്മാരാണ്. 2020 ഏപ്രിൽ-മെയ് മാസങ്ങളിലെ മുഖ്യവിലക്കയററസൂചികകളിൽ ചില അവ്യക്തതകൾ നിലനിൽക്കുന്നു. (എ) ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും (ബി) കോസ്റ്റ്-പുഷ് സമ്മർദ്ദങ്ങളുമാണ് അതിനുകാരണം. അതേസമയം, 250 ബേസിസ് പോയിൻറുകളുടെ സഞ്ചിതകുറവ് സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലിക്കുകയും, അത് പണം, ബോണ്ട്, ക്രെഡിറ്റ് മാർക്കറ്റുകൾ എന്നിവയിലെ പലിശനിരക്ക് കുറയ്ക്കുകയും സ്പ്രെഡ് കുറയ്ക്കുകയും ചെയ്തു. വിലക്കയററവീക്ഷണത്തെ ബാധിച്ച അനിശ്ചിതത്വവും, പകർച്ചവ്യാധിയുടെ അഭൂതപൂർവമായ ആഘാതത്തിനിടയിൽ സമ്പദ്‌വ്യവസ്ഥനേരിടുന്ന ഏറ്റവും ദുർബലമായ അവസ്ഥയും കണക്കിലെടുത്ത്, പോളിസി നിരക്ക് നിലനിറുത്താനും, സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ സഹായിക്കുന്നതിന് ലഭ്യമായ സാഹചര്യം ഉപയോഗിച്ച് പണപ്പെരുപ്പം കുറയുന്നത് നിരീക്ഷിക്കാനും എം‌പി‌സി തീരുമാനിക്കുന്നു.

12. വീട്ടിലിരുന്ന് ജോലിചെയ്യൽ; വെർച്വൽ മീറ്റിംഗുകൾ; കൂടാതെ “കോൺ‌ടാക്റ്റ്ലെസ്” ഇടപാടുകൾ എന്നിവയിലൂടെ പാൻഡെമിക്കിനൊപ്പം ജീവിക്കുക എന്ന രീതി മെച്ചപ്പെട്ട നിലയിൽ നടപ്പാക്കുവാൻ കഴിഞ്ഞു. ഈ ആഘാതകാലഘട്ടത്തിലുടനീളം, ഒരു കാര്യം ശ്രദ്ധേയമായിരുന്നു – മനുഷ്യത്വത്തിൻറെ നഷ്ടപ്പെട്ടിട്ടില്ലാത്ത ചൈതന്യം, വെല്ലുവിളി എന്തുതന്നെയായാലും, അവയെ നേരിടാനും അവയെ മറികടന്ന് വിജയികളായി ഉയർന്നുവരാനുമുള്ള സ്വതസിദ്ധമായ ഊർജ്ജസ്വലത നമുക്കുണ്ട്. ഞാൻ ഒരു ശുഭാപ്തിവിശ്വാസിയാണ്. മഹാത്മാഗാന്ധി ഈ നമ്മെ പ്രചോദിപ്പിക്കണം: “ഞങ്ങളുടെ ദൃഢനിശ്ചയം ഉറച്ചതും നമ്മുടെ ബോധ്യം വ്യക്തവുമാണെങ്കിൽ, യുദ്ധത്തിന്റെ പകുതിയും വിജയിച്ചു എന്നാണ് ഇതിനർത്ഥം.”1

റിസർവ് ബാങ്ക് സ്വീകരിച്ച പണ, ധനലഭ്യതാനടപടികളുടെ ആഘാതം

13. ഈ പശ്ചാത്തലത്തിൽ, കോവിഡ്-19 ന്റെ പ്രതികൂലമായ തകർച്ച ലഘൂകരിക്കുന്നതിന് റിസർവ് ബാങ്ക് ഇതുവരെ കൈക്കൊണ്ട പണ, ധനലഭ്യതാനടപടികളുടെ സ്വാധീനത്തിലേക്ക് കടക്കട്ടെ.

14. സുഖപ്രദമായ പണലഭ്യത സൃഷ്ടിക്കാതെ എം‌പി‌സി നിരക്ക് കുറച്ചതിന്റെ നേട്ടം കൈവരിക്കാൻ പരിധിവരെ സാധ്യമാകുമായിരുന്നില്ല. സാമ്പത്തിക വിപണികൾ മരവിച്ചുപോകുന്നത് തടയുക എന്നതായിരുന്നു പ്രമുഖ ലക്ഷ്യം. ഒപ്പം സാമ്പത്തിക ഇടനിലക്കാരുടെ സാധാരണ പ്രവർത്തനം ഉറപ്പാക്കുക; ഗൃഹസ്തരും, ബിസിനസ്സുകാരും നേരിടുന്ന സമ്മർദ്ദം ലഘൂകരിക്കുക; ധനപ്രവാഹം ജീവസുററതായി നിലനിറുത്തുക എന്നതും ലക്ഷ്യമായിരുന്നു. ലിക്വിഡിററി അഡ്ജസ്ററ്മെൻറ് സൗകര്യംവഴി ധനമേഖലയ്ക്കുളളിലും, പുറത്തും വലിയ അളവിൽ ധനലഭ്യത ഉറപ്പാക്കുന്നതിലൂടെ ഇത് കൈവരിക്കാനാകും. ഈ പ്രക്രിയയിൽ, സാമ്പത്തിക സ്ഥിതിഗതികളിൽ ഉണ്ടായആശ്വാസം യഥാർത്ഥത്തിൽ പണ കൈമാറ്റം വർദ്ധിപ്പിക്കുകയും അത് എം‌പി‌സിയുടെ ഉൾച്ചേർക്കൽനിലപാടുകളുടെയും പ്രവർത്തന ങ്ങളുടെയും ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്തു. എന്തിനധികം, ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ വഴിയും, പ്രത്യേക ഓപ്പറേഷനുകൾ, ഫോറെക്സ് ഇടപെടലുകൾ എന്നിവയിലുടെയും ധനലഭ്യത വർദ്ധിപ്പിച്ചുകൊണ്ട്, റിവേഴ്സ്റെപ്പോയിലൂടെ യഥാസമയം പണംആഗിരണം ചെയ്യുകയും, അതേസമയം പണവിപണിയെ റിസ്ക് ഒഴിവാക്കലിനും കടുത്ത അനിശ്ചിതത്വത്തിനും കീഴിൽപെടാനിട യാക്കാതെ നിലനിറുത്തുകയും ചെയ്തു.

15. മനസിലാക്കേണ്ട മറ്റൊരു കാര്യം, ആർ‌ബി‌ഐയുടെ ഓപ്പൺ മാർക്കറ്റ് വാങ്ങലുകൾ, മാർക്കറ്റിൽ ധനോൽപന്നങ്ങൾ വിതരണം ചെയ്യുന്ന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിംഗ് ചെലവ് കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്നു എന്നതാണ്. അവയുടെ വില സാധാരണയായി ജി-സെക് ബെഞ്ച്മാർക്ക് വിലയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. വാസ്തവത്തിൽ, ആർ‌ബി‌ഐയുടെ ഇടപെടലുകളിൽ നിന്ന് ആർക്കാണ് പ്രയോജനം ഉണ്ടാകുന്നതെന്ന് കാണേണ്ടത് പ്രധാനമാണ്. വർദ്ധിച്ച പണലഭ്യതയുടെ പശ്ചാത്തലത്തിൽ ധനവിപണിയിലെ വായ്പയെടുക്കൽ ചെലവ് ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. 3 മാസത്തെ ട്രഷറി ബിൽ, കൊമേഴ്‌സ്യൽ പേപ്പർ (സിപി), സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് എന്നിവ പോലുള്ള ധനോൽപന്നങ്ങളുടെ പലിശനിരക്ക് പോളിസി നിരക്ക് കുറയ്ക്കുന്നതിന് പൂർണ്ണമായും ഇട നൽകിയിട്ടുണ്ട്, വാസ്തവത്തിൽ, ദ്വിതീയ മാർക്കറ്റിൽ ഇതിന് താഴെയാണ് വ്യാപാരം നടക്കുന്നത്. എൻ‌ബി‌എഫ്‌സിയുടെ സിപികൾ 2020 ജൂലൈ 31 ന് 3.80 ശതമാനമായി കുറഞ്ഞു. എൻ‌ബി‌എഫ്‌സി ഇതരസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കുന്നവർക്ക് 2020 ജൂലൈ 31 ലെ നിരക്ക് 3.40 ശതമാനമായി കുറഞ്ഞു.

16. ഓപ്പറേഷൻ ട്വിസ്റ്റിന്റെയും ടി‌എൽ‌ടി‌ആർ‌ഒ 1.0 യുടേയും സ്വാധീനത്തിൽ ലിക്വിഡല്ലാത്ത പ്രീമിയത്തിൻറെ കുറവുമൂലം, സമാനകാലാവധിക്കുളള ഗവൺമെന്റ് സെക്യൂരിറ്റികളേക്കാൾ 3 വർഷത്തെ എ‌എ‌എ റേറ്റുളള കോർപ്പറേറ്റ് ബോണ്ടുകളുടെ സ്പ്രെഡ് 2020 മാർച്ച് 26 ലെ 276 ബേസിസ് പോയിൻറിൽ നിന്ന് 2020 ജൂലൈ 31 ന് 50 ബേസിസ് പോയിൻറായി കുറഞ്ഞു. എ‌എ‌+ റേറ്റുളള ബോണ്ടുകളുടെ സ്പ്രെഡ് 307 ബേസിസ് പോയിന്റിൽ നിന്ന് 104 ബേസിസ് പോയിൻറ് എന്നനിലയിൽ ലഘുവായ കുറവുരേഖപ്പെടുത്തി. എഎ ബോണ്ടുകളുടെ സ്പ്രെഡ് ഇതേ കാലയളവിൽ 344 ബേസിസ് പോയിന്റിൽ നിന്ന് 142 ബേസിസ് പോയിന്റായി ചുരുങ്ങി. ഏറ്റവും കുറഞ്ഞ ഇൻ‌വെസ്റ്റ്മെൻറ് ഗ്രേഡുളള ബോണ്ടുകൾ‌ക്കു (ബി‌ബി‌ബി-) പോലും, 2020 ജൂലൈ 31 ലെ കണക്കുകൾ പ്രകാരം 125 ബേസിസ് പോയിൻറുകൾ‌ കുറവുണ്ടായി.

17. കുറഞ്ഞ വായ്പയെടുക്കൽ ചെലവ് മൂലം 2020-21 ആദ്യപാദത്തിലെ (ഏപ്രിൽ-ജൂൺ) കോർപ്പറേറ്റ് ബോണ്ടുകളുടെ പ്രാഥമിക ഇഷ്യു 2.09 ലക്ഷം കോടി രൂപയായി. പ്രത്യേകിച്ചും, പ്രത്യേകലക്ഷ്യത്തോടെയുളള പോളിസി നടപടികളുടെ പശ്ചാത്തലത്തിൽ എൻ‌ബി‌എഫ്‌സികൾ ‌ക്കായുള്ള മാർ‌ക്കറ്റ് ഫിനാൻ‌സിംഗ് വ്യവസ്ഥകൾ‌ വലിയതോതിൽ സ്ഥിരതകൈവരിച്ചു. എ‌എ‌+ റേറ്റുചെയ്ത 3 വർഷത്തെ എൻ‌ബി‌എഫ്‌സി ബോണ്ടുകൾളുടെ സ്പ്രെഡ്, സമാന കാലാവധിയിലെ‌ ജി-സെക്ക് ബോണ്ടുകളിലേതുമായി തട്ടുച്ചുനോക്കുമ്പോൾ, മാർച്ച് 26 ന്‌ 360 ബേസിസ് പോയിൻറുകളിൽ‌ നിന്നും 2020 ജൂലൈ 31 ന് 139 ബേസിസ് പോയിൻറുകളായിമാത്രമേ കുറഞ്ഞുള്ളു.

18. വർദ്ധിച്ച പണലഭ്യത ധനവിപണിയിലെ മറ്റ് വിഭാഗങ്ങളെയും സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ പ്രശ്നത്തിനു ശേഷം മ്യൂച്വൽഫണ്ടുകൾ സ്ഥിരത നേടി. ഡെറ്റ് മ്യൂച്വൽഫണ്ടുകൾ മാനേജ്ചെയ്യുന്ന ആസ്തികൾ 2020 ഏപ്രിൽ 29 ൽ 12.20 ലക്ഷം കോടി ഡോളറായി താഴ്ന്നത് വീണ്ടെടുത്ത് 2020 ജൂലൈ 31 ൽ 13.89 ലക്ഷം കോടി രൂപയായി മാറി0

19. അതേസമയം, നിർദ്ദിഷ്ട മേഖലകളിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഭക്ഷ്യേതരമേഖലയിലെ ബാങ്ക് വായ്പ 5.6 ശതമാനമായി കുറഞ്ഞുവെങ്കിലും (ജൂലൈ 17 വരെ) ബാങ്കിതരധനകാര്യസ്ഥാപന ങ്ങൾക്കുള്ള വായ്പ ജൂണിൽ 25.7 ശതമാനമായും, സേവനമേഖലാവായ്പ 10.7 ശതമാനമായും, ഭവനനിർമ്മാണത്തിനുളള വായ്പകൾ 12.5 ശതമാനമായും കൂടി. പണ കൈമാറ്റവും ഗണ്യമായി മെച്ചപ്പെട്ടു. 2019 ഫെബ്രുവരി മുതൽ 2020 ജൂൺ വരെ ബാങ്കുകൾ അനുവദിച്ച പുതിയ വായ്പകളുടെ വെയിററഡ് ആവറേജ് വായ്പാനിരക്ക് (ഡബ്ളിയു.എ.എൽ.ആർ) 2019 ഫെബ്രുവരി-2020 ജൂൺ കാലയളവിൽ 162 ബേസിസ് പോയിൻറ് കുറഞ്ഞു. ഇതിൽ 91 ബേസിസ് പോയിൻറും 2020 മാർച്ച്-ജൂൺ കാലത്താണ് കുറഞ്ഞത്.

അധികനടപടികൾ

20. ദുർബലമായ മാക്രോ ഇക്കണോമിക്, സാമ്പത്തിക സാഹചര്യങ്ങളിൽ കോവിഡ്-19 അണുവ്യാപനം തടസ്സമില്ലാതെ ഉയരുന്ന സാഹചര്യത്തിൽ, താഴെപറയുന്നവ ലക്ഷ്യമാക്കി കൂടുതൽ വികസന, നിയന്ത്രണനയപരിപാടികൾ ഏറ്റെടുക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു; i) വിപണികൾക്കും, മററു പങ്കാളികൾക്കും ധനലഭ്യതാപിന്തുണ വർദ്ധിപ്പിക്കുക (ii) വായ്പാഅച്ചടക്കം ശക്തിപ്പെടുത്തുന്നതിനിടയിൽ കോവിഡ് -19 തടസ്സങ്ങൾ മൂലമുണ്ടായ സാമ്പത്തിക സമ്മർദ്ദം കൂടുതൽ ലഘൂകരിക്കുക; (iii) വായ്പയുടെ ഒഴുക്ക് മെച്ചപ്പെടുത്തുക; (iv) ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ കൂടുതൽ താഴേതലത്തിലെത്തിക്കുക; (v) ചെക്ക് പേയ്‌മെന്റുകളിൽ ഉപഭോക്തൃ സുരക്ഷ വർദ്ധിപ്പിക്കുക; (vi) സാങ്കേതികവിദ്യ ലളിതമാക്കിക്കൊണ്ട്കൊണ്ട് സാമ്പത്തിക മേഖലയിലുടനീളം പുതുമ കൊണ്ടുവരിക.

21. ഇന്ന് നാം അഭിമുഖീകരിക്കുന്ന കഴിഞ്ഞ 100 വർഷത്തെ ഏറ്റവും മോശമായ സമാധാനകാലത്തെ ആരോഗ്യ-സാമ്പത്തികമേഖലാ പ്രതിസന്ധിയിൽ, നിയന്ത്രണസ്ഥാപനത്തിൻറെ പ്രതികരണം ചലനാത്മകവും, സജീവവും, സന്തുലിതവുമായിരിക്കണം. ഇന്ന് ഞാൻ നടത്തുന്ന പ്രധാന പ്രഖ്യാപനങ്ങൾ തയാറാക്കുമ്പോൾ, സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. സാമ്പത്തികമേഖലയുടെ സ്ഥിരത നിലനിർത്താനുള്ള റിസർവ് ബാങ്കിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞങ്ങൾ പൂർണ്ണമായും ബോധവാന്മാരാണ്. പ്രധാന നടപടികളുടെ രൂപരേഖ ഞാൻ മുന്നോട്ടുവയ്ക്കുമ്പോൾ - വികസന, നിയന്ത്രണ നടപടികളെക്കുറിച്ചുള്ള പ്രസ്താവന - കൂടുതൽ വിശദമായി ഇക്കാര്യങ്ങൾ അഭിസംബോധന ചെയ്യുന്നുണ്ട്.

(i) അധികമായുളള പ്രത്യേകലിക്വിഡിറ്റി സൗകര്യം (എഎസ്എൽഎഫ്)

22. പോളിസി റിപ്പോ നിരക്കിൽ 10,000 കോടി രൂപയുടെ അധിക പ്രത്യേക ധനലഭ്യതാസൗകര്യം നൽകും; ഭവന നിർമ്മാണ മേഖലയെ ധനലഭ്യതാതടസ്സങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനും, ഭവനധനകാര്യകമ്പനികൾ (എച്ച്.എഫ്.സി) വഴി മേഖലയിലേക്കുള്ള ധനപ്രവാഹം വർദ്ധിപ്പിക്കുന്നതിനും നാഷണൽ ഹൗസിംഗ് ബാങ്കിന് (എൻ‌എച്ച്ബി) 5,000 കോടി രൂപയും, ചെറുകിട ബാങ്ക് ഇതര ധനകാര്യ കമ്പനികളും (എൻ‌ബി‌എഫ്‌സി) മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ധനലഭ്യതയിൽ നേരിടുന്ന സമ്മർദ്ദം പരിഹരിക്കുന്നതിന് കൃഷി-ഗ്രാമവികസനദേശീയബാങ്കിന് (നബാർഡ്) 5,000 കോടി രൂപയുംഎന്നരീതിയിലാണുനൽകുന്നത്.

(ii) കോവിഡ്-19 മായി ബന്ധപ്പെട്ട സമ്മർദ്ദത്തിനുള്ള റെസല്യൂഷൻ ഫ്രെയിംവർക്ക്

23. 2019 ജൂൺ 7 ലെ “സമ്മർദ്ദംനേരിടുന്ന ആസ്തികളുടെ പരിഹാരനടപടികളെക്കുറിച്ചുള്ള പ്രുഡൻഷ്യൽ ഫ്രെയിംവർക്ക്” വഴി വായ്പക്കാരുടെ കുടിശികകളെ കൈകാര്യം ചെയ്യുന്നതിനായി ഒരു തത്വാധിഷ്ടിതമായ അടിസ്ഥാന റെസലൂഷൻ ചട്ടക്കൂട് നൽകുന്നു. പ്രുഡൻഷ്യൽ ഫ്രെയിംവർക്കിന് കീഴിൽ നടപ്പിലാക്കുന്ന ഏതൊരു റെസല്യൂഷൻ പ്ലാനിലും, കടം വാങ്ങുന്നയാളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് ഇളവുകൾ നൽകുന്നതും ഉൾപ്പെടുന്നു. ഇതിൽ നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്തുന്നത് ഒഴികെയുളള സാഹചര്യങ്ങളിൽ ആസ്തിതരംതിരിക്കലിൽ ഒരു തരംതാഴ്ത്തൽ ആവശ്യമാണ്.

24. കോവിഡ്-19 മൂലമുണ്ടായ തടസ്സങ്ങൾ വ്യാപകമായി വായ്പക്കാർക്ക് സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കി. നിലവിലുള്ള പ്രമോട്ടർ‌മാരുടെ കീഴിൽ ഒരു നല്ല ട്രാക്ക് റെക്കോർഡ് നിലനിർത്തിയിരുന്ന നിരവധി കമ്പനികൾ,‌ ധനവരുമാനം വർദ്ധിപ്പിക്കുവാനുളള അവരുടെ കഴിവുകളുമായി തട്ടിച്ചുനോക്കുമ്പോൾ കടബാധ്യത അസമമായിത്തീരുന്നുഎന്ന വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. ഇത് അവരുടെ ദീർഘകാല പ്രവർത്തനക്ഷമതയെ ബാധിക്കുകയും, അത് വ്യാപകമായി മാറുകയാണെങ്കിൽ കാര്യമായ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിലുളള റിസ്ക്ക് വർദ്ധിപ്പിക്കുകയും ചെയ്യും. അതനുസരിച്ച്, യോഗ്യതയുള്ള കോർപ്പറേറ്റ് വായ്പകൾക്കായി ഒരു റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കാൻ വായ്പാസ്ഥാപനങ്ങൾക്ക് ജൂൺ ഏഴിലെ പ്രൂഡൻഷ്യൽ ഫ്രെയിംവർക്കിന് കീഴിൽ ഒരു ജാലകം നൽകാൻ തീരുമാനിച്ചു ഇതനുസരിച്ച് ഉടമസ്ഥാവകാശത്തിൽ മാറ്റമില്ലാതിരിക്കണം. അതുപോലെ വ്യക്തിഗത വായ്പകളും ഇതിൽ പരിഗണിക്കും. നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും അത്തരം വായ്പകളെ സ്റ്റാൻഡേർഡ് ആസ്തികളായി തരംതിരിക്കുക.

25. റെഗുലേറ്ററി സഹിഷ്ണുതയുടെ ഉപയോഗവുമായി ബന്ധപ്പെട്ട മുൻകാല അനുഭവത്തിന്റെ വെളിച്ചത്തിൽ, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവേകപൂർണ്ണമായ എൻട്രിമാനദണ്ഡങ്ങൾ, വ്യക്തമായി നിർവചിക്കപ്പെട്ട അതിർത്തി വ്യവസ്ഥകൾ, നിർദ്ദിഷ്ട ബൈൻഡിംഗ് കരാറുകൾ, സ്വതന്ത്ര മൂല്യനിർണ്ണയം, നടപ്പാക്കലിനുശേഷമുളള കർശനമായ പ്രകടന നിരീക്ഷണം എന്നിവ ഇതിൽഉൾപ്പെടും. ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ ഊർജ്ജസ്വലത നിലനിറുത്തുക എന്നതാണ് ഈ റെസല്യൂഷൻ ജാലകത്തിൻറെ അടിസ്ഥാന വിഷയം.

26. റെസല്യൂഷൻ പ്ലാനുകളിൽ ആവശ്യമായ സാമ്പത്തിക മാനദണ്ഡങ്ങളെക്കുറിച്ച് ശുപാർശകൾ നൽകുന്നതിന് റിസർവ് ബാങ്ക് ഒരു വിദഗ്ദ്ധസമിതി (ചെയർമാൻ: ശ്രീ കെ. വി. കാമത്ത്) രൂപീകരിക്കുന്നു, പ്രസ്തുത മാനദണ്ഡങ്ങൾക്ക് സെക്ടർഅധിഷ്ടിതമായ നിർദ്ദിഷ്ട ബെഞ്ച്മാർക്ക് നിരക്കുകളും സമിതി നിർദ്ദേശിക്കേണ്ടതാണ്. നിർദ്ദിഷ്ട പരിധിക്ക് മുകളിലുള്ള വായ്പ അക്കൗണ്ടുകൾക്കായുള്ള റെസല്യൂഷൻ പ്ലാനുകളുടെ പ്രോസസുകളുടെ മൂല്യനിർണ്ണയവും വിദഗ്ദ്ധ സമിതി ഏറ്റെടുക്കും. റെസല്യൂഷൻ ഫ്രെയിംവർക്കിന്റെ വിശദാംശങ്ങൾ എം‌പി‌സി റെസല്യൂഷന്റെ ഭാഗം ‘ബി’, സർക്കുലർ എന്നിവയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവ രണ്ടും ഈ പത്രക്കുറിപ്പിന് ശേഷം ഉടൻ തന്നെ പുറപ്പെടുവിക്കും.

(iii) എം.എസ്.എം.ഇ. വായ്പകളു ടെ പുനഃസംഘടന

27. എം‌എസ്‌എം‌ഇകൾ‌ക്കായി ഒരു പുന:സംഘടന ചട്ടക്കൂട് ഇതിനകം തന്നെ നിലവിലുണ്ട്. ഈ പദ്ധതി നിരവധി എം‌എസ്‌എം‌ഇകൾക്ക് ആശ്വാസം നൽകുകയുണ്ടായി. കോവിഡ്-19 സാധാരണ പ്രവർത്തനങ്ങളേയും പണമൊഴുക്കിനേയും തടസ്സപ്പെടുത്തുന്നത് തുടരുന്നതിനാൽ, എം‌എസ്‌എം‌ഇ മേഖലയിലെ സമ്മർദ്ദം വർദ്ധിക്കുകയും കൂടുതൽ പിന്തുണ ആവശ്യമായിവരുകയും ചെയ്യിരിക്കുന്നു. അതനുസരിച്ച്, അവരുടെ അക്കൗണ്ടുകൾ ബന്ധപ്പെട്ട വായ്പാസ്ഥാപനം 2020 മാർച്ച് 1 ന് സ്റ്റാൻഡേർഡ് ആസ്തിയായിതന്നെ തരംതിരിച്ചിട്ടുണ്ടെങ്കിൽ സമ്മർദ്ദമുള്ള എം‌എസ്‌എം‌ഇ വായ്പക്കാരെക്കുകൂടി, നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ വായ്പ പുന:ക്രമീകരിയ്ക്കാൻ യോഗ്യരാക്കുമെന്ന് തീരുമാനിച്ചു. ഈ പുന: സംഘടന 2021 മാർച്ച് 31 നകം നടപ്പാക്കേണ്ടതാണ്.

(iv) സ്വർണ്ണാഭരണങ്ങൾക്കും ജ്വല്ലറിആഭരണങ്ങൾക്കുമുളള വായ്പകൾ

28. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണ്ണാഭരണങ്ങളുടേയും, ജ്വല്ലറിആഭരണങ്ങ ളുടേയും ഈടിന്മേൽ ബാങ്കുകൾ അനുവദിച്ച വായ്പകൾ സ്വർണ്ണ- ജ്വല്ലറി ആഭരണങ്ങളുടെ മൂല്യത്തിന്റെ 75 ശതമാനത്തിൽ കവിയാൻ പാടില്ല. ഗൃഹസ്ഥർക്ക് കോവിഡ് -19 ന്റെ ആഘാതം ലഘൂകരിക്കുന്നതിനായി, അത്തരം വായ്പകൾക്ക് അനുവദനീയമായ വായ്പാ-മുതൽമൂല്യഅനുപാതം (എൽടിവി) 90 ശതമാനമായി ഉയർത്താൻ തീരുമാനിച്ചു. ഈ ഇളവ് 2021 മാർച്ച് 31 വരെ ഉണ്ടായിരിക്കും.

(v) ഡെറ്റ് മ്യൂച്വൽഫണ്ടുകളിലും ഡെറ്റ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലുമുളള ബാങ്കുകളുടെ നിക്ഷേപം - മാർക്കറ്റ് റിസ്കിനുള്ള മൂലധന (ക്യാപിററൽ) ചാർജ്

29. ആർ‌ബി‌ഐയുടെ നിലവിലുള്ള ബേസൽ III മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, ഒരു ബാങ്ക് നേരിട്ട് ഒരു ഡെറ്റ് ഉല്പന്നം കൈവശം വച്ചിട്ടുണ്ടെങ്കിൽ, മ്യൂച്വൽ ഫണ്ട് (എം‌എഫ്) / എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴി ഇതേ ഡെറ്റ് ഉല്പന്നം കൈവശം വയ്ക്കുന്നതിനേക്കാൾ കുറഞ്ഞ തുക ക്യാപിററലായി മാററിവച്ചാൽ മതി എന്നുണ്ട്. നിലവിലുള്ള വിഭിന്നമായ ഈ നിലപാട് ഏകീകരിക്കാൻ തീരുമാനിച്ചു. ഇത് ബാങ്കുകൾക്ക് മൂലധനം ഗണ്യമായി ലാഭിക്കാൻ ഇടയാക്കുകയും, അത് കോർപ്പറേറ്റ് ബോണ്ട് വിപണിക്ക് ഉത്തേജനം നൽകുകയും ചെയ്യും.

(vi) മുൻ‌ഗണനാമേഖലാവായ്പാമാർ‌ഗ്ഗനിർ‌ദ്ദേശങ്ങളുടെ അവലോകനം

30. ദേശീയ മുൻ‌ഗണനകളുമായി യോജിച്ചുപോകുന്ന മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും, ഏവരേയും ഉൾച്ചേർത്തുകൊണ്ടുളള സമഗ്രവികസനത്തിൽ‌ കൂടുതൽ‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി മുൻ‌ഗണനാ മേഖല വായ്പകളെസംബന്ധിച്ച (പി‌എസ്‌എൽ) മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അവലോകനം ചെയ്യുകയുണ്ടായി. മുൻ‌ഗണനാ മേഖലയിലെ വായ്പയുടെ വിതരണത്തിൽ പ്രാദേശികഅസമത്വം പരിഹരിക്കുന്നതിന് ബാങ്കുകൾക്ക് ഇപ്പോൾ ഒരു പ്രോത്സാഹനചട്ടക്കൂട് കൊണ്ടുവന്നിട്ടുണ്ട്. കുറഞ്ഞ വായ്പാവിതരണം ഉള്ളതായി തിരിച്ചറിഞ്ഞ ജില്ലകളിലെ മുൻ‌ഗണനാമേഖലയിലെ വായ്പാവിതരണത്തിന് ഉയർന്ന വെയിറ്റേജ് നൽകുമ്പോൾ, വായ്പാവിതരണം താരതമ്യേന കൂടുതലുള്ളതായി തിരിച്ചറിഞ്ഞ ജില്ലകളിൽ വെയ്റ്റേജ് കുറവായിട്ടാകും നൽകുക. സ്റ്റാർട്ടപ്പുകൾക്കും മുൻ‌ഗണനാമേഖലാ യോഗ്യതനൽകുന്നു; സൗരോർജം, കംപ്രസ് ചെയ്ത ബയോഗ്യാസ് പ്ലാൻറുകൾ എന്നിവ ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ്ജമേഖലയിലെ വായ്പാപരിധി വർദ്ധിപ്പിച്ചിരിക്കുന്നു.

(vii) ഇന്ന് പ്രഖ്യാപിക്കുന്ന മറ്റ് നടപടികളിൽ താഴെപറയുന്നവയും ഉൾപ്പെടുന്നു:

31. (എ) ബാങ്കുകളുടെ പണലഭ്യത (ലിക്വിഡിററി) കൈകാര്യം ചെയ്യുന്നതിലും, ക്യാഷ്റിസർവ് ആവശ്യകതകൾ പരിപാലിക്കുന്നതിലും കൂടുതൽ അയവും/വിവേചനാധികാരവും നൽകുന്നതിന് ഇ-കുബർ സംവിധാനത്തിൽ ഒരു ഓട്ടോമേറ്റഡ് സംവിധാനം ഏർപ്പെടുത്തുന്നു.

(ബി) വിവിധ നടപടികളിലൂടെ വായ്പയെടുക്കുന്നവർക്ക് ആശ്വാസം നൽകാൻ വായ്പാസ്ഥാപനങ്ങളെ അനുവദിക്കുന്നതോടൊപ്പം, വായ്പാ അച്ചടക്കം ശക്തിപ്പെടുത്തുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളേണ്ടതും അനിവാര്യമായ കാര്യമാണ്. വായ്പക്കാർ കറണ്ടൗക്കൗണ്ടുകളും, ക്യാഷ് ക്രെഡിറ്റ് (സിസി) / ഓവർ ഡ്രാഫ്റ്റ് (ഓഡി) അക്കൗണ്ടുകളും ഒന്നിലധികം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആശങ്കകൾ കണക്കിലെടുത്ത്, ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവർക്ക് അത്തരം അക്കൗണ്ടുകൾ തുടങ്ങുന്നതിന് ചില സുരക്ഷാമാർഗങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.

(സി) ധനകാര്യ സേവന മേഖലയിലെ സ്ഥാപനങ്ങൾക്ക് നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് റിസർവ് ബാങ്ക് നിരന്തരം ശ്രമിച്ചിട്ടുണ്ട്. ധനമേഖലയിലുടനീളം നവീകരണം ത്വരിതപ്പെടുത്തുന്നതിനുളള സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് റിസർവ് ബാങ്ക് ഇന്ത്യയിൽ ഒരു ഇന്നൊവേഷൻ ഹബ് സ്ഥാപിക്കും. ഇന്നൊവേഷൻ ഹബിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം പ്രഖ്യാപിക്കും.

(ഡി) ചെക്ക് പേയ്‌മെന്റുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്, 50,000 രൂപയും, അതിനുമുകളിലുള്ളതുമായ എല്ലാ ചെക്കുകൾക്കും പോസിറ്റീവ് പേയുടെ ഒരു സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു. മൊത്തം ചെക്കുകളുടെ എണ്ണവും, മൂല്യവും നോക്കുമ്പോൾ യഥാക്രമം 20 ശതമാനവും, 80 ശതമാനവും വരും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കും.

(ഇ) കാർഡുകളും മൊബൈൽ ഉപകരണങ്ങളും ഉപയോഗിച്ച് ഓഫ്‌ലൈൻ മോഡിൽ റീട്ടെയിൽ പേയ്‌മെന്റുകൾ നടത്താൻകഴിയുന്ന ഒരു സ്കീമും, ഡിജിറ്റൽ പേയ്‌മെന്റുകൾക്കായുള്ള ഓൺ‌ലൈൻ പരാതിപരിഹാര (ഒഡിആർ) സംവിധാനവും ഏർപ്പെടുത്തും.

ഉപസംഹാരക്കുറിപ്പ്

32. ഈ ഘട്ടത്തിൽ, കോവിഡ്-19 നെതിരായ യുദ്ധം ഏറ്റവും ശക്തമാണ്, ജാഗ്രതയോടെ നീങ്ങമ്പോഴും, ലോകം രണ്ടാം വ്യാപനത്തിലേക്ക് പോവുകയാണ്. പാൻഡെമിക് ഐതിഹാസികമായ വെല്ലുവിളിയാണുയർത്തുന്നത്. പക്ഷേ നമ്മുടെ കൂട്ടായ പരിശ്രമങ്ങൾ, അചഞ്ചലമായ പ്രതിരോധശ്രമങ്ങൾ, പുതിയരീതികളുടെ പരീക്ഷണം, നിശ്ചയദാർഢ്യം എന്നിവ ഒടുവിൽ നമ്മെ വിജയത്തിലേക്ക് നയിക്കുകതന്നെചെയ്യും. മഹാത്മാഗാന്ധി പറഞ്ഞതുപോലെ, “നമുക്കു ക്ഷമയും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ ബുദ്ധിമുട്ടുകളുടെ ശൈലങ്ങളെ നമുക്കു മറികടക്കുവാൻ കഴിയും.”2 ഇന്നത്തെ വെല്ലുവിളികൾ നമ്മുടെ ഊർജ്ജസ്വലതയെയും ആത്മവിശ്വാസത്തെയും ശക്തിപ്പെടുത്തും. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സാമ്പത്തികസ്ഥിരത കാത്തുസൂക്ഷിക്കാനും ആവശ്യമായതെല്ലാം നാം ജാഗ്രതയോടെ ചെയ്യും. നമ്മുടെ ധൈര്യവും ബോധ്യവും കോവിഡ്-19 നെ കീഴടക്കും.

നന്ദി.

പത്രക്കുറിപ്പ്: 2020-2021/148


1 മഹാത്മാഗാന്ധി, ഹരിജൻ, ജൂലൈ 21, 1940.

2 മഹാത്മാഗാന്ധിയുടെ മനസ്സ് (എഡിഷൻ: പ്രഭു ആൻറ് റാവു), മൂന്നാം പതിപ്പ്, 1968 പേജ് 365

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰