Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (216.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/08/2020
ചിട്ടയായ വിപണിനില വികസിപ്പിക്കുന്നതിനുളള നടപടികൾ
ആർ.ബി.ഐ. പ്രഖ്യാപിക്കുന്നു

ആഗസ്റ്റ് 31, 2020

ചിട്ടയായ വിപണിനില വികസിപ്പിക്കുന്നതിനുളള നടപടികൾ
ആർ.ബി.ഐ. പ്രഖ്യാപിക്കുന്നു

വളർന്നുകൊണ്ടിരിക്കുന്ന പണലഭ്യതതയും വിപണി സാഹചര്യങ്ങളും നിരീക്ഷിക്കുന്നത് തുടരുമെന്നും ധനവിപണികളുടെ ചിട്ടയായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും 2020 ഓഗസ്റ്റ് 25 ന് പ്രത്യേക ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചപ്പോൾ റിസർവ് ബാങ്ക് അറിയിച്ചു.

2. അടുത്തിടെ, പണപ്പെരുപ്പകാഴ്ചപ്പാടും, വിദേശത്തുള്ള നിക്ഷേപങ്ങളിൽ വരുമാനം ഉറപ്പിച്ച ആഗോള സംഭവവികാസങ്ങൾക്കിടയിലെ ധനസ്ഥിതിയും സംബന്ധിച്ച ആശങ്കകൾ വിപണി വികാരത്തെ ബാധിച്ചിട്ടുണ്ട്.

3. പണപ്പെരുപ്പത്തിന്റെ അവലോകനത്തിൽ, 2020 ഓഗസ്റ്റ് 6 ന് പണനയ സമിതിയുടെ (എംപിസി) പ്രമേയം പണപ്പെരുപ്പ സമ്മർദ്ദത്തിന്റെ ഉറവിടങ്ങൾ തിരിച്ചറിയുകയും,, മുഖ്യപണപ്പെരുപ്പം 2020-21 രണ്ടാം പാദത്തിൽ ഉയർന്നിരിക്കാമെങ്കിലും, അത് 2020-21 ലെ രണ്ടാം അർദ്ധവർഷത്തിൽ മിതമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച്, നിലവിലുള്ള സ്ഥിതി തുടരാനും, കൂടുതൽ ജാഗ്രത പാലിക്കാനും ലഭ്യമായ സാധ്യതകൾ വിവേചനപരമായി ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ സഹായിക്കാനും എം‌പി‌സി തീരുമാനിച്ചു. ഭക്ഷ്യ, ഇന്ധനവില സ്ഥിരതയാർന്നതായും വില വർധനാഘടകങ്ങൾ മിതമാകുന്നതായും സൂചനകളുണ്ട്. ഇതിനുപുറമെ, രൂപയുടെ സമീപകാലത്തുള്ള മെച്ചപ്പെട്ട വില നിലവാരം പുറത്തുനിന്നുണ്ടായ പണപ്പെരുപ്പസമ്മർദ്ദങ്ങൾ കുറയ്ക്കാൻ സഹായിച്ചു. ഈ സംഭവവികാസങ്ങളെ സംബന്ധിച്ച് റിസർവ് ബാങ്ക് ജാഗ്രത പാലിക്കുന്നുണ്ട്. ധനനയത്തിന് അനുഗുണമായ നിലയിൽ സമ്പദ്‌വ്യവസ്ഥയിൽ സുരക്ഷിതമായ പണലഭ്യതയും, സാമ്പത്തിക സാഹചര്യങ്ങളും ഉറപ്പാക്കാൻ റിസർവ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

4. 2020-21 കാലഘട്ടത്തിൽ വർദ്ധിച്ച മാർക്കറ്റ് വായ്പയെടുക്കൽ പരിപാടി ഉണ്ടായിരുന്നിട്ടും, 2020-21 ലെ ഒന്നാം അർദ്ധവർഷത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നീക്കിവച്ച വായ്പയുടെ 90 ശതമാനത്തിലധികം പൂർത്തീകരിച്ച് ആർ‌ബി‌ഐ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വായ്പയെടുക്കൽ കലണ്ടർ പ്രശ്നമില്ലാതെ കൈകാര്യം ചെയ്തു. 2020-21 വർഷത്തേക്കുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വായ്പയെടുക്കൽ പരിപാടി തടസ്സപ്പെടുത്താത്ത രീതിയിൽ പൂർത്തിയാക്കുമെന്ന് റിസർവ് ബാങ്ക് ഉറപ്പ് നൽകുന്നു.

5. ചിട്ടയായ മാർക്കറ്റ് അവസ്ഥകളും അനുയോജ്യമായ സാമ്പത്തിക സാഹചര്യങ്ങളും ഉറപ്പാക്കുന്നത് തുടരുന്നതിന്, ഇനിപ്പറയുന്ന നടപടികൾ പ്രഖ്യാപിക്കുന്നു:

  1. റിസർവ് ബാങ്ക്, 10,000 കോടി രൂപവീതമുള്ള രണ്ട് ട്രെഞ്ചുകളായി 20,000 കോടി രൂപയുടെ സർക്കാർ സെക്യൂരിറ്റികൾ ഒരേ സമയം വാങ്ങുകയും, വിൽക്കുകയും ചെയ്യാവുന്ന അധിക പ്രത്യേക ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ നടത്തുന്നതായിരിക്കും. 2020 സെപ്റ്റംബർ 10 നും 2020 സെപ്റ്റംബർ 17 നും ഈ ലേലം നടക്കും. വിപണി സാഹചര്യങ്ങൾ അനുസരിച്ച് ഇതുപോലുള്ള കൂടുതൽ ഓപ്പറേഷനുകൾ നടത്താൻ റിസർവ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

  2. മുൻകൂർ നികുതി ഒഴുക്ക് കാരണം വിപണിയിൽ സമ്മർദ്ദം ചെലുത്തുന്നതിനായി റിസർവ് ബാങ്ക് സെപ്റ്റംബർ മധ്യത്തിൽ ഫ്ലോട്ടിംഗ് നിരക്കിൽ (അതായത് നിലവിലുള്ള റിപ്പോ നിരക്കിൽ) ഒരു ലക്ഷം കോടി രൂപയ്ക്ക് ടേം റിപ്പോ ഓപ്പറേഷൻ നടത്തും. ഫണ്ടുകളുടെ വില കുറയ്ക്കുന്നതിന്, ദീർഘകാല റിപ്പോ ഓപ്പറേഷനുകൾക്ക് (എൽ‌ടി‌ആർ‌ഒകൾ) കീഴിൽ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയ ബാങ്കുകൾക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഈ ഇടപാടുകൾപഴയപടിയാക്കാനുള്ള ഒരു ഓപ്ഷൻ ഉപയോഗിക്കാം. അതിനാൽ, അക്കാലത്ത് നിലവിലുണ്ടായിരുന്ന റിപ്പോ നിരക്കിൽ (5.15 ശതമാനം) എടുത്ത ഫണ്ടുകൾ മടക്കി നൽകിക്കൊണ്ടും നിലവിലെ 4 ശതമാനം റിപ്പോ നിരക്കിൽ ഫണ്ടുകൾ നേടിക്കൊണ്ടും ബാങ്കുകൾക്ക് അവരുടെ പലിശ ബാധ്യത കുറയ്‌ക്കാം. വിശദാംശങ്ങൾ പ്രത്യേകം അറിയിക്കുന്നുണ്ട്.

  3. നിലവിൽ, ബാങ്കുകൾ അവരുടെ മൊത്തം ഡിമാൻഡ്, ടൈം ബാധ്യതകളുടെ (എൻ‌ഡി‌ടി‌എൽ) 18 ശതമാനം എസ്‌എൽ‌ആർ സെക്യൂരിറ്റികളിൽ നിലനിർത്തേണ്ടതുണ്ട്. മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനമാണ് എച്ച്ടിഎം വിഭാഗത്തിൽ നിക്ഷേപിക്കാൻ കഴിയുന്ന പരിധി. എൻ‌ഡി‌ടി‌എല്ലിന്റെ മൊത്തം പരിധി 19.5 ശതമാനത്തിനുള്ളിൽ നിന്നുകൊണ്ട്, എസ്‌എൽ‌ആർ സെക്യൂരിറ്റികളിൽ അധികം നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ ബാങ്കുകൾക്ക് ഈ പരിധി കവിയാൻ അനുവാദമുണ്ട്. ഇപ്പോൾ പ്രധാന ബാങ്കുകളുടെ എച്ച്ടിഎം വിഭാഗത്തിലെ എസ്.എൽ.ആർ സെക്യൂരിറ്റികൾ എൻഡിടി എല്ലിന്റെ ഏകദേശം 17.3 ശതമാനം വരും. എന്നിരുന്നാലും, ബാങ്കുകൾ തമ്മിൽ ഇക്കാര്യത്തിൽ അന്തരമുണ്ട്, ചില ബാങ്കുകൾക്ക് എൻ‌ഡി‌ടി‌എൽ പരിധിയുടെ 19.5 ശതമാനത്തോട് അടുത്ത് നിക്ഷേപമുണ്ട്. അതനുസരിച്ച്, മൊത്തം പരിധി 22 ശതമാനം എന്ന കണക്കിൽ, 2020 സെപ്റ്റംബർ 1 മുതൽ എച്ച്ടിഎം വിഭാഗത്തിൽ കീഴിൽ എടുക്കുന്ന പുതിയ എസ്‌എൽ‌ആർ സെക്യൂരിറ്റികൾ 2021 മാർച്ച് 31 വരെ കൈവശം വയ്ക്കാൻ ബാങ്കുകളെ അനുവദിക്കാൻ തീരുമാനിച്ചു. വിശദാംശങ്ങൾ പ്രത്യേകം അറിയിക്കുന്നുണ്ട്.

  4. ചിട്ടയായ മാർക്കറ്റ് പ്രവർത്തനം ഉറപ്പാക്കുന്നതിന് വിവിധ ഉൽപന്നങ്ങളിലൂടെ മാർക്കറ്റ് പ്രവർത്തനങ്ങൾ നടത്താൻ റിസർവ്ബാങ്ക് തയ്യാറായിരിക്കും.

6. സ്ഥൂലസമ്പദ്വ്യവസ്ഥയുടെ സാമ്പത്തികസ്ഥിരത കാത്തുസൂക്ഷിക്കുന്ന തിനൊപ്പം, സാമ്പത്തികസ്ഥിതി നിലനിർത്തുന്നതിന് വേണ്ട നടപടികളിലൂടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും, COVID-ന്റെ ആഘാതം ലഘൂകരിക്കുന്നതിനും, സമ്പദ്‌വ്യവസ്ഥയെ സുസ്ഥിര വളർച്ചയുടെ പാതയിലേക്ക് നയിക്കുന്നതിനും തങ്ങളുടെ കൈയിലുള്ള എല്ലാ ധനോപകരണങ്ങളും ഉപയോഗിക്കാൻ ആർ‌ബി‌ഐ പ്രതിജ്ഞാബദ്ധമാണ്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മനേജർ

പത്രക്കുറിപ്പ് : 2020-2021/263

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������