Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (278.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/08/2020
വികസന നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന

ആഗസ്റ്റ് 6, 2020

വികസന നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന

സാമ്പത്തിക വിപണികൾക്കും അതിലെ മറ്റ് പങ്കാളികൾക്കും പണലഭ്യത വർധിക്കുന്നതിനുള്ള വികസനാധിഷ്ഠിതവും, നിയന്ത്രണപരവുമായ വിവിധ നയപരിപാടികൾ അവതരിപ്പിക്കുക യാണ് ഈ പ്രസ്താവന ചെയ്യുന്നത്. കൂടാതെ, വായ്പാവിതരണത്തിലെ അച്ചടക്കം ശക്തിപ്പെടുത്തുമ്പോൾ തന്നെ കോവിഡ് 19 സൃഷ്ടിച്ച തടസ്സങ്ങൾ മൂലമുണ്ടായ സാമ്പത്തികസമ്മർദ്ദം ലഘൂകരിക്കുക, വായ്പയുടെ ഒഴുക്ക് മെച്ചപ്പെടുത്തുക, ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമാക്കുക, ചെക്ക് മാറിനൽകുമ്പോൾ ഇടപാടുകാരുടെ സുരക്ഷ വർധിപ്പിക്കുക, സാങ്കേതികവിദ്യ നൂതനമായ ഹബ് വഴി ലളിതമാക്കി ധനമേഖല മുഴുവൻ നൂതനത കൈവരുത്തുക എന്നതും ഈ പ്രസ്താവനയുടെ ഭാഗമാണ്.

I. ധനലഭ്യതാമാനേജുമെൻറും, സാമ്പത്തിക വിപണിയും

1. നാഷണൽ ഹൗസിംഗ് ബാങ്കിനുള്ള അധിക സഹായ സൗകര്യം

വിവിധ ധനകാര്യസ്ഥാപനങ്ങളുടെ വിവിധ മേഖലകളിലെ ധനാവശ്യകത നിറവേറ്റുക എന്ന കടമ നിർവഹിക്കുന്നതിനായി 65000 കോടി രൂപയുടെ പ്രത്യേക പുനർവായ്പാധനസഹായ സൗകര്യം, അഖിലേന്ത്യാ ധനകാര്യസ്ഥാപനങ്ങളായ (എഐഎഫ്ഐകൾ) - കൃഷി-ഗ്രാമ വികസന ദേശീയ ബാങ്ക് (നബാർഡ്), ഭാരതീയ ചെറുകിട വ്യവസായ വികസന ബാങ്ക് (സിഡ്ബി), ദേശീയ ഹൗസിംഗ് ബാങ്ക് (എൻഎച്ച്ബി), എക്സിംബാങ്ക് എന്നിവയ്ക്ക് നൽകുകയുണ്ടായി. നിലവിലുള്ള സാഹചര്യങ്ങളിൽ ഭവനമേഖലയിലെ പണലഭ്യത യ്ക്കുള്ള തടസ്സങ്ങൾ അകറ്റുവാനും, ഈ മേഖലയിലെ പണലഭ്യത വർധിപ്പിക്കുന്നതിനും ഇതിനകം നൽകിയ 10000 കോടി രൂപയ്ക്കുപരിയായി 5000 കോടി രൂപയുടെ അധികവും, സ്ഥായി യായതുമായ പണലഭ്യതാസൗകര്യം (എഎസ്എൽഎഫ്) ഗൃഹവായ്പാ കമ്പിനികളെ സഹായിക്കാനായി എൻ എച്ച് ബിയ്ക്ക് നൽകുവാൻ തീരുമാനിച്ചു. റിസർവ് ബാങ്കിന്റെ റെപ്പോ നിരക്ക് ഈടാക്കുന്ന ഈ ധനസഹായസൗകര്യം ഒരു വർഷത്തേക്കാണ്.

2. നബാർഡിനുള്ള അധികധനലഭ്യതാസൗകര്യം

കൃഷി-ഗ്രാമ വികസന ദേശീയ ബാങ്കിന് (നബാർഡ്) 2020 ഏപ്രിലിൽ 25000 കോടി രൂപയുടെ പണലഭ്യതാ സഹായം നൽകിയത് കോവിഡ് 19 മൂലമുണ്ടായ വെല്ലുവിളികൾ നേരിടാൻ കാർഷികമേഖലയെ സഹായിക്കാനും, കാർഷിക മേഖലയിലെ തെളിയുന്ന വികസന സാധ്യത കണ്ടുകൊണ്ടും, അതിന്റെ മുൻ-പിൻ ബന്ധപ്പെടുത്തൽ പരിഗണിച്ചുകൊണ്ടും, അത് ഈ മേഖലയിലെ തൊഴിൽലഭ്യത വർധിക്കുമെന്നതിനാലുമാണ്. ചെറുകിട ബാങ്കിതര ധനകമ്പിനികളും (എൻ.ബി.എഫ്.സി.കൾ), മൈക്രോഫിനാൻസ്സ്ഥാപനങ്ങളും പണ ലഭ്യത ഇല്ലാത്തതുനിമിത്തം നേരിടുന്ന സമ്മർദ്ദം ലഘൂകരിക്കുന്ന തിനായി 5000 കോടി രൂപയുടെ റിസർവ് ബാങ്കിന്റെ റെപോ പോളിസി നിരക്കിലുള്ള സഹായം നബാർഡിന് ഒരു വർഷത്തേയ്ക്ക് ഒരു അധിക പ്രത്യേക ധനലഭ്യതാസൗകര്യമായി (എഎസ്എൽഎഫ്) നൽകുവാൻ തീരുമാനിച്ചു. ഇത് 500 കോടി രൂപയും അതിനു താഴെയും ആസ്തിയുള്ള എൻ.ബി.എഫ്.സി.കൾ-എം.എഫ്.ഐ.കൾക്കും, മറ്റു ചെറുകിട എൻ.ബി.എഫ്.സി.കൾക്കും കാർഷിക- കാർഷികാനുബന്ധ - ഗ്രാമീണ വിളഭൂമിമേഖല (ഫാം) യ്ക്കും, താങ്ങുനൽകുന്നതിനായാണ്.

3. സി.ആർ.ആർ നീക്കിയിരുപ്പ് മാനേജ്ചെയ്യാനുള്ള അയവുള്ള ഓട്ടോമേറ്റഡ് ഓപ്ഷൻ അവതരിപ്പിക്കൽ

എല്ലാ ദിവസവും ഒടുവിൽ സിആർആർ ബാലൻസ് കൈകാര്യം ചെയ്യുന്നതിന് ബാങ്കുകൾക്ക് കൂടുതൽ അയവുള്ളതും, വിവേചനപരവുമായ ഒരു ഓപ്ഷൻ സൗകര്യം റിസർവ് ബാങ്ക് ഏർപ്പെടുത്തുന്നതാണ്. ഇ-കുബേർ സിസ്റ്റത്തിൽ ഉള്ള സൗകര്യ മുപയോഗിച്ച് ബാങ്കുകൾക്ക് കൃത്യമായതോ, ഒരു തോതിലുള്ളതോ ആയ ബാലൻസ് ആർബിഐയിലുള്ള കറണ്ടക്കൗണ്ടിൽ ദിവസവും ഒടുവിൽ സൂക്ഷിക്കുവാൻ കഴിയും. മുൻകൂട്ടി തീരുമാനിക്കുന്ന തുകയനുസരിച്ച്, മാർജിനൽ സ്റ്റാൻഡിംഗ് സൗകര്യം (എംഎസ്എഫ്), റിവേഴ്സ് റെപ്പോ ക്രയങ്ങൾ (ബിഡ്) ഏതാണോ അത് ദിനാവസാനം സ്വമേധയാ രൂപപ്പെടുത്തുന്നതാണ്.

വിശദമായ മാർഗനിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.

II. നിയന്ത്രണവും, മേൽനോട്ടവും

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ സാമ്പത്തിക ഇടിവ് ലഘൂകരിക്കുന്നതിനുള്ള നടപടികൾ

കോവിഡ് 19 മൂലം ധനകാര്യസ്ഥാപനങ്ങൾക്കും, അവയുടെ ഘടകങ്ങൾക്കും ഉണ്ടായ പെട്ടെന്നുള്ള ആഘാതം ലഘൂകരിക്കുന്ന തിനുവേണ്ട നയങ്ങൾ രൂപീകരിക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രദ്ധചെലുത്തിവരികയാണ്. പകർച്ചവ്യാധി സാഹചര്യം പ്രതികൂലമായിബാധിച്ച ഇടപാടുകാർക്ക് താല്കാലിക മായുള്ള ആശ്വാസം നൽകുക, ധനമേഖലയിലെ വിവിധ വിഭാഗങ്ങൾക്ക് പണലഭ്യതയുടെ ആവശ്യകത നിറവേറ്റുക, ഒപ്പം അവയ്ക്ക് പൂർവസ്ഥിതി പ്രാപിക്കാനുള്ള കഴിവ് കൂട്ടുക എന്നതും ഈ നടപടികൾ ലക്ഷ്യമാക്കുന്നു. സാമ്പത്തിക അടിത്തറ ഉറപ്പു വരുത്തുന്നതിന് പൂർണമായി പ്രതിജ്ഞാബദ്ധമാണ് എന്നതോടൊപ്പം ആർ ബി ഐ ആവശ്യമെന്നു കണ്ടാൽ ഈ നിലയിൽ കൂടുതൽ നടപടികളും സ്വീകരിക്കും. കുറച്ചു കൂടി വ്യക്തമാക്കിയാൽ, സാമ്പത്തിക പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള പരിശ്രമം സഫലമാകുന്നതുവരെ പകർച്ചവ്യാധി നിമിത്തം പല ലാഭക്ഷമമായ സ്ഥാപനങ്ങളും നേരിടുന്ന പണലഭ്യതകുറവ് പരിഹരിക്കാനും, ബാലൻസ് ഷീറ്റിലെ സമ്മർദ്ദം കുറയ്ക്കാനുമുള്ള കാര്യങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇതിലൂടെ ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും മനസിലാക്കുന്നുണ്ട്.

4. കോവിഡ് -19 മായി ബന്ഝപ്പെട്ട സമ്മർദ്ദത്തിനുളള റസല്യൂഷൻ ചട്ടക്കൂട്

“2019 ജൂൺ 7 ലെ “സമ്മർദ്ദം നേരിടുന്ന ആസ്തികളുടെ പരിഹാര നടപടികളെക്കുറിച്ചുള്ള പ്രുഡൻഷ്യൽ ചട്ടക്കൂട്” വഴി സാധാരണ അവസ്ഥകളിൽ വായ്പക്കാരുടെ കുടിശികകളെ കൈകാര്യം ചെയ്യുന്നതിനായി തത്വാധിഷ്ടിതമായ ഒരു അടിസ്ഥാന റെസലൂഷൻ ചട്ടക്കൂട് ഏർപ്പെടുത്തുന്നുണ്ട്. പ്രുഡൻഷ്യൽ ഫ്രെയിംവർക്കിന് കീഴിൽ നടപ്പിലാക്കുന്ന ഏതൊരു റെസല്യൂഷൻ പദ്ധതിയിലും, കടം വാങ്ങുന്നയാളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് ഇളവുകൾ നൽകുന്നതും ഉൾപ്പെടുന്നു. ഇതിൽ നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്തുന്നത് ഒഴികെയുളള സാഹചര്യങ്ങളിൽ ആസ്തിതരംതിരിക്കലിൽ ഒരു തരംതാഴ്ത്തൽ ആവശ്യമാണ്.

കോവിഡ്-19 മൂലമുണ്ടായ തടസ്സങ്ങൾ കാരണം വിവിധ മേഖലകളിലുളള നിരവധി വായ്പക്കാർ സാമ്പത്തിക സമ്മർദ്ദം നേരിട്ടു. നിലവിലുള്ള പ്രമോട്ടർ‌മാരുടെ കീഴിൽ ഒരു നല്ല ട്രാക്ക് റെക്കോർഡ് നിലനിർത്തിയിരുന്ന നിരവധി കമ്പനികൾ,‌ ധനവരുമാനം വർദ്ധിപ്പി ക്കുവാനുളള അവരുടെ കഴിവുകളുമായി തട്ടിച്ചുനോക്കുമ്പോൾ കടബാധ്യത അസമമായിത്തീർന്ന്, അവർ വലിയ വെല്ലുവിളി നേരിടാനിടയാകുന്നു. ഇത് അവരുടെ ദീർഘകാലപ്രവർത്തന ക്ഷമതയെ ബാധിക്കുകയും, അത് വ്യാപകമായി മാറുകയാണെങ്കിൽ കാര്യമായ സാമ്പത്തികസ്ഥിരത കൈവരിക്കുന്നതിലുളള റിസ്ക്ക് വർദ്ധിപ്പിക്കുകയും ചെയ്യും.

മേൽ സൂചിപ്പിച്ച കാര്യം പരിഗണിച്ച്, വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും, അതിൻറെ ഗുണഫലം യഥാർത്ഥ വായ്പക്കാർക്കു ലഭ്യമാക്കാനും, പ്രൂഡൻഷ്യൽ ചട്ടക്കൂടിന് കീഴിൽ ഒരു ജാലകം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി സ്റ്റാൻഡേർഡ് ആസ്തികളായിട്ടുളള, ഉടമസ്ഥാവകാശത്തിൽ മാറ്റമില്ലാതിരിക്കുന്ന, യോഗ്യതയുള്ള കോർപ്പറേറ്റ് വായ്പകൾക്കായാണ് ഈ പ്ലാൻ നടപ്പിലാക്കുന്നത്. വ്യക്തിഗതവായ്പകളും ഇതിൽ പരിഗണിക്കും. കോവിഡ്-19 മൂലമുണ്ടായ തടസ്സങ്ങൾ നേരിടുന്ന വായ്പക്കാർക്കുതന്നെ ഈ പ്രൂഡൻഷ്യൽ ജാലകത്തിൻറെ പ്രയോജനം ലഭിക്കണമെന്നതിനാലാണ് നിർദ്ദിഷ്ടമാനദണ്ഡങ്ങൾ അവശ്യം വേണ്ടതാണെന്നുകരുതുന്നത്. സാമ്പത്തികസ്ഥിരത നിലനിറുത്തുക എന്ന പ്രധാന ഘടകവും വേണ്ടവിധം പരിഗണിച്ചിട്ടുണ്ട്.

റെഗുലേറ്ററി സഹിഷ്ണുതയുടെ ഉപയോഗവുമായി ബന്ധപ്പെട്ട മുൻകാല അനുഭവത്തിന്റെ വെളിച്ചത്തിൽ, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവേകപൂർണ്ണമായ എൻട്രിമാനദണ്ഡങ്ങൾ, വ്യക്തമായി നിർവചിക്കപ്പെട്ട അതിർത്തി വ്യവസ്ഥകൾ, നിർദ്ദിഷ്ട നിർബന്ധിതകരാറുകൾ, സ്വതന്ത്ര മൂല്യനിർണ്ണയം, നടപ്പാക്കലിനുശേഷമുളള കർശനമായ പ്രകടന നിരീക്ഷണം എന്നിവ ഇതിൽ ഉൾപ്പെടും. യഥാർത്ഥ പ്രശ്നമേഖലകളിലെ പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിനും ആത്യന്തിക വായ്പക്കാരിൽ ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കാനുമാണ് ഈ സൗകര്യം എന്നതിനാൽ, ധനകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും, തദ്ദേശഭരണ സ്ഥാപനങ്ങൾക്കും (ഉദാ. മുനിസിപ്പൽ കോർപ്പറേഷനുകൾ), പാർലമെൻറ് അല്ലെങ്കിൽ സംസ്ഥാന നിയമസഭയുടെ നിയമംമൂലം സ്ഥാപിച്ച കോർപ്പറേറ്റ്സ്ഥാപനങ്ങൾ എന്നിവയ്ക്കുളള സാമ്പത്തിക വായ്പകൾക്ക് ഈ ചട്ടക്കൂട് ലഭ്യമാകില്ല.

വ്യക്തിഗതമല്ലാത്ത വായ്പകൾക്കായുള്ള റെസല്യൂഷൻ ചട്ടക്കൂടിൻറെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:

  1. സ്റ്റാൻഡേർഡായി തരംതിരിക്കപ്പെട്ടിട്ടുളള, 2020 മാർച്ച് 1 ന് 30 ദിവസത്തിൽ കൂടുതൽ കുടിശികയില്ലാത്ത വായ്പാഅക്കൗണ്ടു കൾക്ക് മാത്രമേ ചട്ടക്കൂടിൻകീഴിലുള്ള റെസല്യൂഷന് യോഗ്യതയുണ്ടായിരിക്കുകയുള്ളൂ. കൂടാതെ, ഈ ചട്ടക്കൂടിൻറെ കാലാവധി വരെ അക്കൗണ്ടുകൾ സ്റ്റാൻഡേർഡായി തുടരണം. ഇനിമുതൽ മറ്റെല്ലാ അക്കൗണ്ടുകളും ജൂൺ 7 ലെ പ്രൂഡൻഷ്യൽ ഫ്രെയിംവർക്കിന് കീഴിലുള്ള പരിഹാരത്തിനായി പരിഗണിക്കുകയോ, പ്രുഡൻഷ്യൽ ചട്ടക്കൂട് ബാധകമല്ലാത്ത നിർദ്ദിഷ്ട വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് അവർക്ക് വായ്പ നൽകുന്നതിന് ബാധകമായ പ്രസക്തമായ നിർദ്ദേശങ്ങൾ പരിഗണിക്കുകയോ ചെയ്യാവുന്നതാണ്.

  2. റെസല്യൂഷൻ പ്ലാൻ 2020 ഡിസംബർ 31 വരെ എപ്പോൾ വേണമെങ്കിലും നടപ്പാക്കാം, ഒപ്പം നടപടിതുടങ്ങുന്ന തീയതി മുതൽ 180 ദിവസത്തിനുള്ളിൽ നടപ്പാക്കുകയും വേണം.

  3. റെസല്യൂഷന് ശേഷമുള്ള വായ്പയ്ക്ക് വായ്പകൊടുക്കുന്നവർ 10 ശതമാനം അധിക കരുതൽധനം സൂക്ഷിക്കണം.

  4. കൂട്ടായ പ്രവർത്തനം നടപ്പിലാക്കുന്നതിനായി, റെസല്യൂഷൻ പ്ലാൻ ആരംഭിക്കുന്നതിനും നിർദ്ദിഷ്ട വോട്ടിംഗ് പരിധി നിർദ്ദേശിക്കപ്പെടുന്നു; റെസല്യൂഷൻ പ്ലാൻ ആരംഭിച്ച് 30 ദിവസത്തിനുള്ളിൽ ഇന്റർ ക്രെഡിറ്റർ കരാറിൽ (ഐ സി‌ എ) ഒപ്പിടാത്ത വായ്പ നൽകുന്ന സ്ഥാപനങ്ങൾ 20 ശതമാനം കരുതൽധനം മാററിവയ്ക്കണം.

  5. റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കിയതിനു ശേഷം, അക്കൗണ്ടിൻറെ ആസ്തിതരംതിരിക്കൽ സ്റ്റാൻ‌ഡേർ‌ഡായിതന്നെ നിലനിർത്തും. നടപടി ആരംഭിച്ച ശേഷം നടപ്പാക്കുന്നതിന് മുമ്പായി അക്കൗണ്ട് എൻ‌ പി ‌എയിലേക്ക് വഴുതിപ്പോയാലും, പ്ലാൻ നടപ്പിലാക്കിയശേഷം ആസ്തിവർ‌ഗ്ഗീകരണം പുന:സ്ഥാപി ച്ചാൽ മതിയാകും.

  6. റെസല്യൂഷൻ പ്ലാനുകളിൽ ആവശ്യമായ സാമ്പത്തിക മാനദണ്ഡങ്ങളെക്കുറിച്ച് ശുപാർശകൾ നൽകുന്നതിന് റിസർവ് ബാങ്ക് ഒരു വിദഗ്ദ്ധസമിതി (ചെയർമാൻ: ശ്രീ കെ. വി. കാമത്ത്) രൂപീകരിക്കുന്നു, പ്രസ്തുത മാനദണ്ഡങ്ങൾക്ക് സെക്ടർ അധിഷ്ടിതമായ നിർദ്ദിഷ്ട ബെഞ്ച്മാർക്ക് നിരക്കുകളും സമിതി നിർദ്ദേശിക്കേണ്ടതാണ്. ശുപാർശകൾ പരിഗണിച്ച ശേഷം റിസർവ് ബാങ്ക് ഇക്കാര്യത്തിൽ അന്തിമ വിജ്ഞാപനം നൽകുന്നതായിരിക്കും.

  7. നിർദ്ദിഷ്ട പരിധിക്ക് മുകളിലുള്ള വായ്പ അക്കൗണ്ടുകൾക്കായുള്ള റെസല്യൂഷൻ പ്ലാനുകളുടെ പ്രോസസുകളുടെ മൂല്യനിർണ്ണയവും വിദഗ്ദ്ധ സമിതി ഏറ്റെടുക്കും

  8. തിരിച്ചടയ്ക്കാൻ 2 വർഷത്തിൽ കൂടാത്ത ഇടവേള ധനകാര്യസ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ടോ അല്ലാതെയോ വായ്പയുടെ ശേഷിക്കുന്ന കാലാവധി വായ്പനൽകുന്ന സ്ഥാപനങ്ങൾക്ക് നീട്ടാവുന്നതാണ്.

  9. റെസല്യൂഷൻ പ്ലാനുകളിൽ വായ്പാകുടിശികയുടെ ഒരു ഭാഗം ഷെയറും, മറ്റ് ഡെറ്റ് ഉൽപന്നങ്ങളുമാക്കി മാറ്റുന്ന സാഹചര്യത്തിൽ, വായ്പയ്ക്ക് സമാനമായ നിബന്ധനകളുള്ള ഡെറ്റ് ഉപകരണങ്ങൾ റെസല്യൂഷന് ശേഷമുള്ള ബാദ്ധ്യതയുടെ ഭാഗമായി കണക്കാക്കപ്പെടും. അതേസമയം ഷെയർ അല്ലാത്ത ഉൽപന്നങ്ങളായി പരിവർത്തനം ചെയ്യുന്ന ഭാഗം പൂർണ്ണമായും എഴുതിതള്ളേണ്ടതാണ്.

  10. കൺസോർഷ്യം അല്ലെങ്കിൽ ഒന്നിലധികം ബാങ്കുകൾ ചേർന്ന മൾട്ടിപ്പിൾ ബാങ്കിംഗ് ക്രമീകരണങ്ങൾ ഉൾപ്പെടുന്ന അക്കൗണ്ടുകളുടെ കാര്യത്തിൽ, വായ്പ വാങ്ങുന്നയാൾ കൈപ്പററുന്ന എല്ലാ രസീതുകളും; വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന എല്ലാ തിരിച്ചടവുകളും; റെസല്യൂഷൻ പ്ലാനിന്റെ ഭാഗമായി വായ്പ നൽകുന്ന സ്ഥാപനങ്ങൾ വായ്പക്കാരന് അധികവായ്പ നൽകുന്നുണ്ടെങ്കിൽ അതും, വായ്പ നൽകുന്ന സ്ഥാപനങ്ങളിലൊന്നിലുളള ഒരു എസ്‌ക്രോ അക്കൗണ്ടിലൂടെ ആയിരിക്കണം നടത്തേണ്ടത്.

വ്യക്തിഗത വായ്പകളുമായി ബന്ധപ്പെട്ട്, ഒരു പ്രത്യേക ചട്ടക്കൂട് നിർദ്ദേശിക്കപ്പെടുന്നു. ഈ ചട്ടക്കൂടിനു കീഴിലുള്ള വ്യക്തിഗത വായ്പകൾക്കുള്ള റെസല്യൂഷൻ പദ്ധതി 2020 ഡിസംബർ 31 വരെ ആരംഭിക്കാം; അതിനുശേഷം 90 ദിവസത്തിനുള്ളിൽ ഇത് നടപ്പിലാക്കണം. എന്നിരുന്നാലും, യോഗ്യതയുള്ള കേസുകളിൽ മുൻ‌കൂട്ടി റെസല്യൂഷൻ പദ്ധതി ആരംഭിക്കാൻ വായ്പ നൽകുന്ന സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയാണ്. വ്യക്തിഗതവായ്പകളുടെ കാര്യത്തിൽ റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള സമയപരിധി ഇതുതന്നെ മതിയായതാണെന്ന് കണക്കാക്കപ്പെടുന്നു, കാരണം വലിയ കോർപ്പറേറ്റ് എക്‌സ്‌പോഷറുകളിൽ നിന്ന് വ്യത്യസ്തമായി, ഇവയ്ക്ക് വിദഗ്ദ്ധസമിതി, ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ, ഐസി‌എയുടെ ആവശ്യകത ഇവയൊന്നും മൂന്നാം കക്ഷിയുടെ മൂല്യനിർണ്ണയത്തിന് ആവശ്യമില്ല. രണ്ട് വർഷത്തിൽ കൂടാത്ത കാലയളവിലൂടെ തിരിച്ചടവ് ഇടവേള നൽകിയോ അല്ലാതെയോ വായ്പയുടെ അവശേഷിക്കുന്ന കാലാവധി നീട്ടുന്നതിനു വിധേയമായി വായ്പ നൽകുന്നവരുടെ ബോർഡ് അംഗീകരിച്ച നയങ്ങളെ അടിസ്ഥാനമാക്കിയുളള പദ്ധതിയുടെ രൂപരേഖ തീരുമാനിക്കാവുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഇന്ന്‌ നൽ‌കുന്നുണ്ട്.

5. എംഎസ്എംഇ വായ്പകളുടെ പുനഃസംഘടന

കുടിശികയുണ്ടെങ്കിലും, 2020 ജനുവരി 1 ന് ‘സ്റ്റാൻഡേർഡ്’ ആസ്തിയായിതന്നെ തുടരുന്ന എം‌എസ്‌എം‌ഇ വായ്പകൾക്കായി ഒരു പുനഃസംഘടനാചട്ടക്കൂട് ഇതിനകം തന്നെ നിലവിലുണ്ട്. അവയുടെ പുനഃസംഘടന ഡിസംബർ 31 നകം നടപ്പിലാക്കേണ്ടതാണ്. ഈ പദ്ധതി നിരവധി എം‌എസ്‌എം‌ഇകൾക്ക് ആശ്വാസം നൽകുകയുണ്ടായി. എന്നിരുന്നാലും, കോവിഡ്-19 സാധാരണ പ്രവർത്തനങ്ങളേയും പണമൊഴുക്കിനേയും തടസ്സപ്പെടുത്തുന്നത് തുടരുകയാണ്.

എം‌എസ്‌എം‌ഇ മേഖലയിൽ അർദ്ധപൂർണവുമായ പുനഃക്രമീകരണ ത്തിൻറെ തുടർച്ചയായ സഹായം ആവശ്യമായി വന്നിരിക്കുന്നതി നാൽ, പകർച്ചവ്യാധിമൂലമുണ്ടായ സാമ്പത്തികതകർച്ചയാൽ സമ്മർദ്ദം നേരിടുന്ന എം‌എസ്‌എം‌ഇ വായ്പക്കാർക്ക് അവരുടെ വായ്പാ അക്കൗണ്ടുകൾ 2020 മാർച്ച് 1 ന് സ്റ്റാൻഡേർഡ് ആസ്തിയായിതന്നെ ബന്ധപ്പെട്ട വായ്പാസ്ഥാപനം തരംതിരിച്ചിട്ടുണ്ടെങ്കിൽ നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ ആ വായ്പ പുന:ക്രമീകരിയ്ക്കാവുന്നതാണ്. ഈ പുന:സംഘടന 2021 മാർച്ച് 31 നകം നടപ്പാക്കേണ്ടതാണ്.

ഇതുമായി ബന്ധപ്പെട്ട മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഇന്ന്‌ പ്രത്യേകമായി നൽ‌കുന്നുണ്ട്.

6. സ്വർണ-ജുവലറി ആഭരണങ്ങൾക്കുളള വായ്പകൾ

നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണ്ണാഭരണങ്ങളുടേയും, ജ്വല്ലറിആഭരണങ്ങ ളുടേയും ഈടിന്മേൽ ബാങ്കുകൾ അനുവദിച്ച വായ്പകൾ സ്വർണ്ണ - ജ്വല്ലറി ആഭരണങ്ങളുടെ മൂല്യത്തിന്റെ 75 ശതമാനത്തിൽ കവിയാൻ പാടില്ല. ഗൃഹസ്ഥർക്ക് കോവിഡ് -19 ന്റെ ആഘാതം ലഘൂകരിക്കുന്ന തിനായി, അത്തരം വായ്പകൾക്ക് അനുവദനീയമായ വായ്പാ-മുതൽ മൂല്യഅനുപാതം (എൽടിവി) 90 ശതമാനമായി ഉയർത്താൻ തീരുമാനിച്ചു. ഈ ഇളവ് 2021 മാർച്ച് 31 വരെ ഉണ്ടായിരിക്കും.

ഇതുമായി ബന്ധപ്പെട്ട മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഇന്ന്‌ നൽ‌കുന്നുണ്ട്.

7. വലിയ വായ്പക്കാർക്ക് പല അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് ക്രമപ്പെടുത്തൽ

വിവിധ നടപടികളിലൂടെ വായ്പയെടുക്കുന്നവർക്ക് ആശ്വാസം നൽകാൻ വായ്പാസ്ഥാപനങ്ങളെ അനുവദിക്കുന്നതോടൊപ്പം, വായ്പാ അച്ചടക്കം ശക്തിപ്പെടുത്തുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളേണ്ടതും അനിവാര്യമായ കാര്യമാണ്. വായ്പക്കാർ കറണ്ടക്കൗണ്ടുകളും, ക്യാഷ് ക്രെഡിറ്റ് (സിസി)/ഓവർ ഡ്രാഫ്റ്റ് (ഓഡി) അക്കൗണ്ടുകളും ഒന്നിലധികം ഉപയോഗിക്കുന്നതിലൂടെ വായ്പാ അച്ചടക്കം ഇല്ലാതാകുന്നതായി മനസിലാക്കുന്നു. കറണ്ട് അക്കൗണ്ടുകൾ തുടങ്ങുന്നതിന് നിലവിലുളള സംവിധാനത്തിൽ ബാലൻസ് പരിശോധനാസംവിധാനങ്ങൾ തികച്ചും അപര്യാപ്തമാണ്.

ആയതിനാൽ, ഈ ആശങ്കകൾ കണക്കിലെടുത്ത്, ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവർക്ക് അത്തരം അക്കൗണ്ടുകൾ തുടങ്ങുന്നതിന് ചില സുരക്ഷാമാർഗനിർദ്ദേശങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു.

ഇതുമായി ബന്ധപ്പെട്ട വിശദമായ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ നൽ‌കുന്നതാണ്.

ഇടപാടുകാരുടെ അക്കൗണ്ടിലെ സമ്മർദ്ദം വേഗത്തിൽ പരിഹരിക്കുന്നതിനുളള വായ്പനൽകുന്നവരുടെ സംയുക്തശ്രമത്തിൽ ഈ നടപടികൾ വേണ്ട അച്ചടക്കം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ സൂചിപ്പിച്ചപോലെ, കോവിഡ് -19 ന്റെ ആഘാതം ലഘൂകരിക്കുന്നതിനായുളള പുന:ക്രമീകരണചട്ടക്കൂട് നടപ്പിലാക്കുന്ന തിൽ ഇത് വളരെ പ്രധാനമാണ്.

8. ഡെറ്റ് മ്യൂച്വൽഫണ്ടുകളിലും ഡെറ്റ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലുമുളള ബാങ്കുകളുടെ നിക്ഷേപം - മാർക്കറ്റ് റിസ്കിനുള്ള മൂലധന (ക്യാപിററൽ) ചാർജ്

ആർ‌ബി‌ഐയുടെ നിലവിലുള്ള ബേസൽ III മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, ഒരു ബാങ്ക് നേരിട്ട് ഒരു ഡെറ്റ് ഉല്പന്നം കൈവശം വച്ചിട്ടുണ്ടെങ്കിൽ, മ്യൂച്വൽ ഫണ്ട് (എം‌എഫ്) / എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴി ഇതേ ഡെറ്റ് ഉല്പന്നം കൈവശം വയ്ക്കുന്നതിനേക്കാൾ കുറഞ്ഞ തുക ക്യാപിററലായി മാററിവച്ചാൽ മതി എന്നുണ്ട്. ഇതെന്തെന്നാൽ, ഷെയറുകൾക്ക് ഓരോ പ്രത്യേക റിസ്ക്കിനും ഉള്ള കാപ്പിറ്റൽ ചാർജ് എം എഫ് കൾ / ഇടിഎഫ് കൾ എന്നിവയിലുള്ള നിക്ഷേപങ്ങൾക്കും ബാധകമാണ് എന്നതിനാലാണ്. എന്നാൽ ബാങ്ക് നേരിട്ട് ഈ ഡെറ്റ് ഉല്പന്നം കൈവശം വയ്ക്കുന്നെങ്കിൽ അതിന്റെ സ്വഭാവം അനുസരിച്ചും, അതിന്റെ റേറ്റിംഗ് നോക്കിയും കാപ്പിറ്റൽ സൂക്ഷിച്ചാൽ മതിയാകും. നിലവിലുള്ള വിഭിന്നമായ ഈ നിലപാട് ഏകീകരിക്കാൻ തീരുമാനിച്ചു. അതേസമയം, എം എഫ് / ഇടിഎഫ് ന്റെ ഡെറ്റിനും ഷെയറിന്റെ അതേ സ്വഭാവമാണ്. എം എഫ് / ഇടിഎഫ് ബാസ്ക്കറ്റിലെ ഒരു ഡെറ്റ് സെക്യൂരിറ്റി കുടിശ്ശികയായാൽ ചിലപ്പോൾ മറ്റു സെക്യൂരിറ്റികൾ ഉയർന്ന നിലവാരത്തിലുള്ള താണെങ്കിലും വലിയ വിൽപനസമ്മർദ്ദം നേരിടേണ്ടിവരുന്നു. അതിനാൽ, സാധാരണ മാർക്കറ്റ് റിസ്ക്ക് ചാർജായ 9 ശതമാനം തുടർന്നും തുടരാൻ തീരുമാനിച്ചു. അപ്രകാരം, മാർക്കറ്റ് റിസ്ക്കിനുള്ള ആകെ കാപ്പിറ്റൽ ചാർജ് കണക്കാക്കുന്നത് ഡെറ്റും ഇക്വിറ്റിയും രണ്ടും ഒരുമിച്ച് പരിഗണിച്ചായിരിക്കും. ഇത് ബാങ്കുകൾക്ക് മൂലധനം ഗണ്യമായി ലാഭിക്കാൻ ഇടയാക്കുകയും, കോർപ്പറേറ്റ് ബോണ്ട് വിപണിക്ക് ഉത്തേജനം നൽകുകയും ചെയ്യും.

ഇതിന്റെ സർക്കുലർ പ്രത്യേകം ഇറക്കുന്നതാണ്.

III സാമ്പത്തിക ഉൾച്ചേർക്കൽ

9. മുൻ‌ഗണനാമേഖലാ വായ്പാമാർ‌ഗ്ഗനിർ‌ദ്ദേശങ്ങളുടെ അവലോകനം

മുൻഗണനാമേഖലയിലെ വായ്പകൾ (പിഎസ്എൽ) മാർഗനിർദ്ദേശങ്ങൾ ഒടുവിൽ 2015 ഏപ്രിലിലാണ് പുന:പരിശോധനയ്ക്കു വിധേയമാക്കിയത്. ദേശീയ മുൻ‌ഗണനകളുമായി യോജിച്ചുപോകുന്ന മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും, ഏവരേയും ഉൾച്ചേർത്തു കൊണ്ടുളള സമഗ്രവികസനത്തിൽ‌ കൂടുതൽ‌ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിനുമായി മുൻ‌ഗണനാമേഖലയിലെ വായ്പകളെ സംബന്ധിച്ച (പി‌എസ്‌എൽ) മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ബന്ധപ്പെട്ട എല്ലാപേരുമായുള്ള വിപുലമായ ചർച്ചയ്ക്കുശേഷം അവലോകനം ചെയ്യുകയുണ്ടായി. സുസ്ഥിരവികസനലക്ഷ്യങ്ങൾ (എസ്.ഡി.ജികൾ) നേടുന്നതിന് സഹായകമായ പരിസ്ഥിതി സൗഹൃദവായ്പാനയങ്ങൾക്ക് പ്രചോദനവും പിന്തുണയും നൽകുക എന്ന ലക്ഷ്യമാണ് പുതുക്കിയ മാർഗനിർദ്ദേശങ്ങൾക്കുള്ളത്.

മുൻ‌ഗണനാമേഖലയിലെ വായ്പയുടെ വിതരണത്തിൽ പ്രാദേശിക അസമത്വം പരിഹരിക്കുന്നതിന് ബാങ്കുകൾക്ക് ഇപ്പോൾ ഒരു പ്രോത്സാഹനചട്ടക്കൂട് കൊണ്ടുവന്നിട്ടുണ്ട്. കുറഞ്ഞ വായ്പാവിതരണം ഉള്ളതായി തിരിച്ചറിഞ്ഞ ജില്ലകളിലെ മുൻ‌ഗണനാമേഖലയിലെ വായ്പാവിതരണത്തിന് ഉയർന്ന വെയിറ്റേജ് നൽകുമ്പോൾ, വായ്പാവിതരണം താരതമ്യേന കൂടുതലുള്ളതായി തിരിച്ചറിഞ്ഞ ജില്ലകളിൽ വെയ്റ്റേജ് കുറവായിട്ടാകും നൽകുക.

മറ്റു മാറ്റങ്ങളിൽ പ്രധാനം, സ്റ്റാർട്ടപ്പുകൾക്കും മുൻ‌ഗണനാമേഖലാ യോഗ്യതനൽകുക; സൗരോർജം, കംപ്രസ് ചെയ്ത ബയോഗ്യാസ് പ്ലാൻറുകൾ എന്നിവ ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ്ജമേഖലയിലെ വായ്പാപരിധി വർദ്ധിപ്പിക്കുക, ചെറുകിട- ഇടത്തരം കർഷർക്കും, ദുർബലവിഭാഗങ്ങൾക്കുമുള്ള വായ്പാ ലക്ഷ്യം വർദ്ധിപ്പിക്കുക എന്നിവയാണ്.

ഇതു സംബന്ധിച്ച വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ വൈകാതെ നൽകുന്നതാണ്.

IV. പേമെൻറ്, സെറ്റിൽമെൻറ് രീതികൾ

10. മൊബൈൽ ഉപകരണങ്ങളും, കാർഡുകളും ഉപയോഗിച്ച് ഓഫ് ലൈൻ റീട്ടൈൽപേമെൻറിനുളള പദ്ധതി

മൊബൈൽ ഫോണുകൾ, കാർഡുകൾ, വാലററുകൾ തുടങ്ങിയവ ഉപയോഗിച്ചുളള ഡിജിററൽപേയ്‌മെൻറുകളിൽ വലിയ വളർച്ച ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ ഇൻറർനെററ് കണക്ഷൻ ഇല്ലാതിരിക്കൽ, അല്ലെങ്കിൽ കുറഞ്ഞസ്പീഡ് എന്നിവ ഡിജിററൽ പേമെൻറ് നടപ്പിലാക്കാൻ പ്രധാനതടസമായി തുടരുന്നു. ഈ പരാധീനതകളുടെ വെളിച്ചത്തിൽ, കാർഡുകളും, വാലററുകളും, മൊബൈൽ ഉപകരണങ്ങളും ഉപയോഗിച്ച് ഓഫ്‌ലൈൻ മോഡിൽ റീട്ടെയിൽ പേയ്‌മെന്റുകൾ നടത്താൻകഴിയുന്ന ഒരു സ്കീം, ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി നൽകാനുദ്ദേശിക്കുന്നുണ്ട്. ഓഫ്‌ലൈൻ പേമെൻറ് സൊല്യൂഷൻ വികസിപ്പിക്കുന്ന സ്ഥാപനങ്ങളെ റിസർവ് ബാങ്ക് പ്രോത്സാഹിപ്പിച്ചുവരികയാണ്. അതുകൊണ്ട്, ബാദ്ധ്യതാ സംരക്ഷണവും, ഇൻറർനെററ് ഉപയോഗിക്കുന്നവരുടെ സുരക്ഷി തത്വവും ഉറപ്പാക്കിക്കൊണ്ട് ഓഫ്‌ലൈൻ മോഡിൽ ചെറിയ പേമെൻറുകൾ നൽകുന്നതിനുളള ഒരു പൈലററ് സ്കീം നിർദ്ദേശിക്കുന്നു.

ഇതുസംബന്ധിച്ചുളള നിർദ്ദേശങ്ങൾ ഉടനെ നൽകും. ഇതിൻറെ നേട്ടത്തെ അടിസ്ഥാനമാക്കി ഈ പദ്ധതി നടപ്പിൽവരുത്തുവാനുളള വിശദമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതാണ്.

11. ഡിജിറ്റൽ പേമെന്റുകൾക്ക് ഓൺ ലൈൻ പരാതി പരിഹാര സംവിധാനം

ഡിജിറ്റൽ ഇടപാടുകൾ വളരെയധികം വർധിച്ചതോടെ തർക്കങ്ങളുടേയും, പരാതികളുടേയും എണ്ണവും ഗണ്യമായി വർദ്ധിക്കുകയുണ്ടായി. നിയമാധിഷ്ഠിതവും, സുതാര്യവുമായ, മനുഷ്യ ഇടപെടൽ വളരെ കുറഞ്ഞ/ഒട്ടുമില്ലാത്ത, സാങ്കേതിക വിദ്യയി ലധിഷ്ഠിതമായ, സമയബന്ധിതവും, ശക്തവുമായ ഒരു പരാതി പരിഹാരസംവിധാനം ആവശ്യമുണ്ട്. അതിനാൽ, പേമെന്റ് സംവിധാനം കൈകാര്യം ചെയ്യുന്നവർ (പി.എസ്.ഒ.കൾ) ക്രമാനുഗതമായി ഓൺലൈൻ പരാതി പരിഹാര സംവിധാനം (ഒഡിആർ) ഏർപ്പെടുത്തണമെന്ന് റിസർവ് ബാങ്ക് ആഗ്രഹിക്കുന്നു. തുടക്കമെന്ന നിലയിൽ, ചുമതലപ്പെടുത്തപ്പെട്ട പിഎസ്ഒകൾ അവരുടെ പേമെൻറ് സംവിധാനത്തിൽ പരാജയപ്പെട്ട ഇടപാടുകൾക്കായി ഒരു ഒഡിആർ സംവിധാനം നടപ്പിലാക്കേണ്ടതുണ്ട്. അതിൽ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ, എല്ലാതരം തർക്കങ്ങൾക്കും, പരാതികൾക്കും ഒഡിആർ സംവിധാനം വ്യാപിപ്പിക്കുന്നതായിരിക്കും.

ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ ഇന്നു നൽകുന്നതാണ്.

12. ചെക്കുകൾക്കുള്ള പോസിറ്റീവ് പേ മെക്കാനിസം

ക്ലിയറിംഗ്ചെക്കുകൾക്കുള്ള ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) ഇന്ത്യയിലുടനീളം പ്രവർത്തനക്ഷമമാണ്. അത് റീട്ടെയിൽ പേയ്‌മെന്റിന്റെ ആകെ എണ്ണത്തിൽ 2 ശതമാനവും, മൂല്യത്തിൽ 15 ശതമാനവും കൈകാര്യം ചെയ്യുന്നു. സിടിഎസിൽ നിലവിൽ ക്ലിയർ ചെയ്യുന്ന ഒരു ചെക്കിന്റെ ശരാശരി മൂല്യം 82,000 രൂപയാണ്. ചെക്ക് ലീഫുകളിൽ മിനിമം സെക്യൂരിറ്റി സവിശേഷതകൾ വ്യക്തമാക്കുന്ന സിടിഎസ് -2010 സ്റ്റാൻഡേർഡ് ചെക്ക് തട്ടിപ്പുകൾക്ക് എതിരായി പ്രവർത്തിക്കുന്നു, ചെക്ക് ഫോമുകളിലെ ഫീൽഡ് പ്ലെയ്‌സ്‌മെന്റുകളുടെ സ്റ്റാൻഡേർഡൈസേഷൻ ഒപ്റ്റിക്കൽ / ഇമേജ് ക്യാരക്ടർ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നേരായ പ്രോസസ്സിംഗ് ആണ് പ്രാപ്തമാക്കുന്നത്. ചെക്ക് പേയ്‌മെന്റുകളിൽ ഉപഭോക്തൃസുരക്ഷ കൂടുതൽ വർദ്ധിപ്പിക്കുന്നതിനും ചെക്ക് ലീഫുകളിൽ തിരുത്തൽ വരുത്തി നടത്തുന്ന തട്ടിപ്പുകൾ കുറയ്ക്കുന്നതിനും 50,000 ഉം അതിനു മുകളിലും ഉള്ള എല്ലാ ചെക്കുകൾക്കും 'പോസിറ്റീവ് പേ' എന്ന ഒരു സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചു. ഈ സംവിധാനത്തിൻ കീഴിൽ, ചെക്ക് നൽകുന്ന സമയത്ത് ഉപഭോക്താവ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെക്ക് അയയ്ക്കുന്ന ബാങ്ക് പേമെന്റിനായി ചെക്ക് പ്രോസസ് ചെയ്യും. ഇതനുസരിച്ച് രാജ്യത്ത് ഇഷ്യു ചെയ്ത മൊത്തം ചെക്കുകളുടെ എണ്ണത്തിൽ 20 ശതമാനവും, എണ്ണത്തിൽ 80 ശതമാനവും ഈ സംവിധാനത്തിൻ കീഴിൽ വരും.

ഇതിനായുള്ള പ്രവർത്തന മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രത്യേകം നൽ‌കും.

13. റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് രൂപീകരിക്കൽ

ധനകാര്യ-സേവനമേഖലയിലെ സ്ഥാപനങ്ങൾ ഉത്തരവാദിത്തപ്പെട്ട നൂതനരീതികൾ കൊണ്ടുവരുന്നതിനെ റിസർവ് ബാങ്ക് നിരന്തരം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകൾ ക്കുള്ള ആദ്യ കൂട്ടായ്മയായ റെഗുലേറ്ററി സാൻ‌ഡ്‌ബോക്സ് ചട്ടക്കൂട് അത്തരമൊരു സമീപകാലസംരംഭമായിരുന്നു. ഡിജിറ്റൽ സാൻഡ്ബോക്സിൽ ആറ് നിർദേശങ്ങൾ സ്വീകരിച്ചു. അവയുടെ പൈലറ്റ് പഠനങ്ങൾ / ട്രയൽ പരീക്ഷണങ്ങൾ എന്നിവ നിലവിലെ കോവിഡ്-19 സാഹചര്യം കാരണം വൈകി. സാമ്പത്തിക രംഗത്തെ നൂതനരീതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ്, ഡെലിവറി പ്ലാറ്റ്ഫോമുകൾ, പേയ്‌മെന്റുകൾ തുടങ്ങിയ മേഖലകൾ സേവനങ്ങൾ മുതലായവ പ്രഥമ പരിഗണനാമേഖലയിൽ നിൽക്കുന്നു. സാങ്കേതികവിദ്യ സുഗമമാക്കി നൂതനരീതികൾ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക മേഖലയിലുടനീളം നവീകരണം പ്രോത്സാഹിപ്പിക്കുന്ന തിന് റിസർവ് ബാങ്ക് ഇന്ത്യയിൽ ഒരു ഇന്നൊവേഷൻ ഹബ് സ്ഥാപിക്കും. നൂതനവും ലാഭകരവുമായ സാമ്പത്തിക ഉൽ‌പ്പന്നങ്ങൾ‌ സൃഷ്ടിക്കുക, അല്ലെങ്കിൽ‌ ആഴത്തിലുള്ള സാമ്പത്തിക ഉൾപ്പെടുത്തലിന്റെ വിശാലമായ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന സേവനങ്ങൾ രൂപപ്പെടുത്തുക, കാര്യക്ഷമമായ ബാങ്കിംഗ് സേവനങ്ങൾ, അടിയന്തിര സമയങ്ങളിൽ ബിസിനസ്സ് തുടർച്ച, ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തൽ തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള നൂതന ആശയങ്ങൾ രൂപപ്പെടുത്താനും, വികസിപ്പിക്കുവാനുമുള്ള ഒരു ഇൻകുബേഷൻ കേന്ദ്രമായി ഇന്നൊവേഷൻ ഹബ് പ്രവർത്തിക്കും. ഇന്നൊവേഷൻ ഹബ് പിന്തുണയ്ക്കും, ദേശീയ അതിരുകൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിലൂന്നിയ പരസ്പരബന്ധിതമായ നൂതനചിന്തകളെ ഇന്നൊവേഷൻ ഹബ് പിന്തുണയ്ക്കുകയും, അന്തരം പദ്ധതികൾ ഏറ്റെടുക്കുകയും, അവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുകയും ചെയ്യും.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന : 2020-2021/150

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰