Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (230.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/10/2020
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35എ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- മഹാരാഷ്ട്ര, പൂനെയിലെ ശിവാജിറാവു ഭോസലേ സഹകാരി ബാങ്ക് ലിമിറ്റഡ് – കാലാവധി ദീർഘിപ്പിക്കൽ

ഒക്ടോബർ 03, 2020

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ
35എ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- മഹാരാഷ്ട്ര,
പൂനെയിലെ ശിവാജിറാവു ഭോസലേ സഹകാരി ബാങ്ക് ലിമിറ്റഡ് –
കാലാവധി ദീർഘിപ്പിക്കൽ

മഹാരാഷ്ട്ര, പൂനെയിലെ ശിവാജിറാവു ഭോസലേ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, 2019 മേയ് 03-ലെ DCBS.Co.BSD-1/D-14/12.22.254/2018-19 നമ്പർ ഉത്തരവുപ്രകാരം 2019 മേയ് 04 മുതൽ ആറുമാസക്കാലത്തേക്ക് നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. 2020 ജൂലൈ 31-ലെ DOR.Co.AID/No.D-10/12.22.254/2020-21 ഉത്തരവുപ്രകാരം ഈ നിയന്ത്രണ നിർദ്ദേശങ്ങളുടെ സാധുത ഏറ്റവും ഒടുവിൽ 2020 ഒക്ടോബർ 04 വരെ ദീർഘിപ്പിച്ചിരുന്നു.

2. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാംവിധം) സെക്ഷൻ 35 എ, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം, പൊതുജനങ്ങളുടെ അറിവിലേക്കായി ഇനിപറയും പ്രകാരം വിഞ്ജാപനം ചെയ്യുന്നു. 2019 മെയ് 03-ലെ DCBS.Co.BSD-1/D-14/12.22.254/2018-19 എന്ന നമ്പരിലുള്ള ഉത്തരവു പ്രകാരം, മഹാരാഷ്ട്ര പൂനെയിലെ ശിവാജിറാവു ഭോസലെ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്നതും, കാലാകാലങ്ങളിൽ ഭേദഗതി വരുത്തുകയും, സാധുത ഏറ്റവും ഒടുവിൽ 2020 ഒക്ടോബർ 04 വരെ ദീർഘിപ്പിച്ചിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകനത്തിനു വിധേയമായി, 2020, സെപ്തംബർ 30-ലെ DOR.Co.AID/No.D-24/12.22.254/2020-21 ഉത്തരവുപ്രകാരം, 2020 ഒക്ടോബർ 05 മുതൽ 2020 ഡിസംബർ 04 വരെ, രണ്ടുമാസത്തേക്കും കൂടി ബാങ്കിനു ബാധകമായിരിക്കും.

3. മേൽപരാമർശിച്ചിട്ടുള്ള ഉത്തരവിലെ മറ്റു വ്യവസ്ഥകളും നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരും. മുകളിൽ പറഞ്ഞിരിക്കുന്ന 2020 സെപ്തംബർ 30-ലെ ദീർഘിപ്പിക്കൽ വിഞ്ജാപനത്തിന്‍റെ കോപ്പി, പൊതുജനങ്ങൾ വായിച്ചറിയു വാനായി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

4. മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കൽ, ഭേദഗതികൾ എന്നിവ, ബാങ്കിന്‍റെ സാമ്പത്തിക നിലയിൽ സാരമായ അഭിവൃദ്ധി ഉണ്ടായതായി റിസർവ് ബാങ്കിനു ബോദ്ധ്യപ്പെട്ടതിനാലാണെന്ന് കരുതേണ്ടതില്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2020-2021/430

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������