Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (219.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/09/2020
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35എ, ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ മഹാരാഷ്ട്ര കരാടിലെ, കരാട് ജനത സഹകാരി ബാങ്ക് ലിമിറ്റഡ്- കാലാവധി ദീർഘിപ്പിക്കൽ

സെപ്തംബർ 08, 2020

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ
35എ, ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരമുള്ള നിയന്ത്രണ
നിർദ്ദേശങ്ങൾ മഹാരാഷ്ട്ര കരാടിലെ, കരാട് ജനത സഹകാരി
ബാങ്ക് ലിമിറ്റഡ്- കാലാവധി ദീർഘിപ്പിക്കൽ

2017 നവംബർ 7-ലെ DCBS.CO.BSD-1/D-4/12.22.126/2017-2018 നമ്പർ ഉത്തരവനു സരിച്ച് കരാടിലെ, കരാട് ജനത സഹകാരി ബാങ്ക് ലിമിറ്റഡിനെ 2017 നവംബർ 9-ന് ബിസിനസ്സ് അവസാനിച്ച സമയം മുതൽ 6 മാസക്കാലത്തേക്ക് നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ സാധുത കാലാകാലങ്ങളിൽ ദീർഘിപ്പിക്കുകയും, ഏറ്റവും ഒടുവിൽ 2020 ജൂൺ 03-ലെ DOR.Co.AID/No.D-84/12.22.126/2019-20 ഉത്തരവുപ്രകാരം 2020 സെപ്തംബർ 09 വരെ പ്രാബല്യമുള്ളതാക്കുകയും ചെയ്തു.

2. പൊതുജനങ്ങളുടെ അറിവിലേക്കായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇതിനാൽ വിജ്ഞാപനം ചെയ്യുന്നതെന്താൽ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാം വിധം) സെക്ഷൻ 35എ, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56, എന്നിവപ്രകാരം താഴെപ്പറയുംവിധം നിർദ്ദേശിക്കുന്നു. 2017 നവംബർ 7-ന് DCBS.CO.BSD-1/D-4/12.22.126/2017-18 എന്ന നമ്പറിലുള്ള ഉത്തരവുപ്രകാരം കരാടിലെ, കരാട് ജനത സഹകാരിബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയതും, ഏറ്റവും ഒടുവിൽ 2020, സെപ്തംബർ 9 വരെ സാധുത ദീർഘിപ്പിച്ചതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ 2020 സെപ്റ്റംബർ 03-ലെ DOR.CO.AID/No.D-19/12.22.126/2020-21 നമ്പർ ഉത്തരവു പ്രകാരം 2020, സെപ്റ്റംബർ 10 മുതൽ, 2020 ഡിസംബർ 09 വരെ പുനരവലോകനത്തിനുവിധേയമായി, തുടർന്നും ബാധകമായിരിക്കും.

3. പരാമർശത്തിലുള്ള നിയന്ത്രണനിർദ്ദേശങ്ങളിലെ ബാക്കിയെല്ലാ വ്യവസ്ഥ കളും ചട്ടങ്ങളും മാറ്റമില്ലാതെ തുടരും.

4. മുകളിൽ കാണിച്ച ദീർഘിപ്പിക്കൽ പ്രഖ്യാപിക്കുന്ന 2020 സെപ്തംബർ 03-ലെ ഉത്തരവിന്‍റെ കോപ്പി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

5. മേൽപ്പറഞ്ഞ ദീർഘിപ്പിക്കലോ ഭേദഗതികളോ, ബാങ്കിന്‍റെ ധനസ്ഥിതിയിൽ എന്തെങ്കിലും സാരമായ അഭിവൃദ്ധി ഉണ്ടായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ബോദ്ധ്യമായതിനാലാണെന്ന് ധരിക്കേണ്ടതില്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2020-2021/300

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������