Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (140.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/07/2020
ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (എ എ സി എസ്) 35 എ, 56 എന്നീ വകുപ്പുകൾ പ്രകാരം കപോൽ സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബയ്, മഹാരാഷ്ട്രയ്ക്കു നൽകുന്ന മാർഗനിർദ്ദേശം – കാലാവധി നീട്ടുന്നതു സംബന്ധിച്ച്

2020 ജൂലൈ, 30

ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (എ എ സി എസ്) 35 എ, 56 എന്നീ വകുപ്പുകൾ പ്രകാരം കപോൽ സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബയ്, മഹാരാഷ്ട്രയ്ക്കു നൽകുന്ന മാർഗനിർദ്ദേശം – കാലാവധി നീട്ടുന്നതു സംബന്ധിച്ച്

കപോൽ സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈയെ 2017 മാർച്ച് 30 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്.സിഒ.ബിഎസ്.ഡി - ഐ /ഡി–9/12.22.111/2016 - 17 പ്രകാരം 2017 മാർച്ച് 30 ലെ പ്രവർത്തനസമയത്തിനു ശേഷം ഭാരതീയ റിസർവ് ബാങ്കിന്റെ പ്രത്യേക മാർഗനിർദ്ദേശത്തിൻ കീഴിലാക്കിയിരുന്നു. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിന്റെ കാലാവധി കാലാകാലങ്ങളിൽ നീട്ടി നൽകിയിരുന്നു. ഒടുവിലത്തേത് 2020 ജനുവരി 29 ലെ ഉത്തരവ് നമ്പർ ഡിഒആർ. സിഒ. എഐഡി നം. ഡി. -53/12.22.111/2019-20 ന്റെ കാലാവധി 2020 ജൂലൈ 31 വരെയായിരുന്നു.

2. ഈ നോട്ടിഫിക്കേഷനിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന തെന്തെന്നാൽ ഭാരതീയറിസർവ് ബാങ്കിന് 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (സഹകരണ സംഘങ്ങൾക്കു ബാധകമായത്) സെക്ഷൻ 35 എ, സബ് സെക്ഷൻ (1) പ്രകാരവും, അതിനോടൊപ്പം സെക്ഷൻ 56 പ്രകാരവും ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് 2017 മാർച്ച് 30 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്.സിഒ.ബിഎസ്.ഡി - ഐ / ഡി–9/12.22.111/2016-17 പ്രകാരം കപോൽ സഹകരണ ബാങ്ക്, മുംബയ്‌ക്ക് നൽകിയിട്ടുള്ളതും, കാലാവധി നീട്ടിനൽകിയിട്ടുള്ളതും, ഒടുവിൽ 2020 ജൂലൈ 31 വരെ കാലാവധി നീട്ടിയതുമായ മാർഗനിർദ്ദേശത്തിന്റെ കാലാവധി ഡിഒആർ. സിഒ. എഐഡി നം. ഡി.-9/12.22.111/2020-21 ഉത്തരവു പ്രകാരം, പുന: പരിശോധനയ്ക്കുവിധേയമായി 2020 ആഗസ്റ്റ് 1 മുതൽ 2021 ജനുവരി 31വരെ 6 മാസത്തേയ്ക്കു കൂടി നീട്ടിയിരിക്കുന്നു.

3. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരും.

4. കാലാവധി നീട്ടിനൽകിയ 2020 ജൂലൈ 27 ലെ മാർഗനിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്.

5. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ / പുതുക്കൽ നിർദേശം നൽകിയെന്നു കരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിന്റെ ധനസ്ഥിതിയിൽ സംതൃപ്തരാണ്ടെന്ന് കരുതാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2020-2021/118

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������