Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (181.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/06/2020
ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 35 എയോടൊപ്പം സെക്ഷൻ 56 ഉം പ്രകാരം നൽകുന്ന മാർഗനിർദ്ദേശം – യൂത്ത് ഡവലപ്മെന്റ് സഹകരണബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്ര - നിക്ഷേപകർക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിക്കൽ

ജൂൺ 19, 2020

ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 35 എയോടൊപ്പം സെക്ഷൻ 56 ഉം പ്രകാരം നൽകുന്ന മാർഗനിർദ്ദേശം – യൂത്ത് ഡവലപ്മെന്റ് സഹകരണബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്ര - നിക്ഷേപകർക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിക്കൽ

2019 ജൂൺ 4 ലെ മാർഗനിർദ്ദേശം സി സി ബി എസ്. സി ഒ. ബി എസ് ഡി - ഐ / ഡി - 6/12.22.311/2018-19 പ്രകാരം നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി യൂത്ത് ഡവലപ്മെന്റ് സഹകരണബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്രയെ ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 35 എ ഉപവകുപ്പ് (1) നോടൊപ്പം സെക്ഷൻ 56 ഉം പ്രകാരം 2019 ജനുവരി 5 ലെ പ്രവർത്തന സമയത്തിനു ശേഷം മുതൽ സമഗ്രനിയന്ത്രണ നിർദ്ദേശത്തിൻകീഴിൽ ആക്കിയിരുന്നു.

2. ബാങ്കിന്റെ ലിക്വിഡിറ്റി നിലയും, നിക്ഷേപകർക്ക് തുക മടക്കി നൽകാനുള്ള കഴിവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 2020 ജൂൺ 19 ലെ ഉത്തരവ് ഡി ഒ ആർ.സി.ഒ.എ ഐ ഡി. നം. ഡി - 90/ 12.22.311/2019-20 പ്രകാരം നിക്ഷേപം പിൻവലിക്കാനുള്ള പരിധി നേരത്തെ അനുവദിച്ച 5000 രൂപയും ചേർത്ത് 20000 രൂപ (രൂപ ഇരുപതിനായിരം മാത്രം) ആക്കി വർധിപ്പിച്ചിരിക്കുന്നു. ഈ ഇളവോടെ നിക്ഷേപകരിൽ 76 ശതമാനത്തിലധികം പേർക്കും അവരുടെ അക്കൗണ്ടിലെ മുഴുവൻ ബാലൻസും പിൻവലിക്കാൻ കഴിയും.

3. മേൽ സൂചിപ്പിച്ച പ്രകാരമുള്ള, കാലാകാലങ്ങളിൽ പരിഷ്ക്കരിച്ചി ട്ടുള്ള മറ്റെല്ലാ നിബന്ധനകളും, മാറ്റമില്ലാതെ തുടരുന്നതാണ്.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2019-2020/2527

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰