Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (185.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/06/2020
1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (എഎസിഎസ്) വകുപ്പ് 35 എ, 56 എന്നിവ അനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശം - ദി കാരാഡ് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ് മഹാരാഷ്ട്ര കാരാഡ് ജില്ല - കാലാവധി നീട്ടുന്നതു സംബന്ധിച്ച്

2020 ജൂൺ 9

1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (എഎസിഎസ്)
വകുപ്പ് 35 എ, 56 എന്നിവ അനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശം -
ദി കാരാഡ് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ് മഹാരാഷ്ട്ര കാരാഡ് ജില്ല - കാലാവധി നീട്ടുന്നതു സംബന്ധിച്ച്

2017 നവംബർ 7 ലെ ഡിസിബിഎസ്.സിഒ.ബിഎസ്ഡി - 1 / ഡി - 4/12.22.126/2017-18 ഉത്തരവുപ്രകാരം കാരാഡിലെ ദി കാരാഡ് സഹകാരി ബാങ്ക് ലിമിറ്റഡിനെ 2017 നവംബർ 9 ലെ പ്രവർത്തനം അവസാ നിച്ചതുമുതൽ 6 മാസത്തേയ്ക്ക് പ്രത്യേക മാർഗനിർദ്ദേശത്തിൻ കീഴിൽ ആക്കിയിരുന്നു. ഈ മാർഗനിർദ്ദേശത്തിന്റെ കാലാവധി കാലാകാലങ്ങളിൽ നീട്ടി നൽകുകയും ഒടുവിൽ 2020 ജൂൺ 9 ലെ മാർഗനിർദ്ദേശം ഡിസിബിആർ.സിഒ.എഐഡി/നം. ഡി - 59/12.22.126/ 2018 - 19 പ്രകാരം 2020 ജൂൺ 9 വരെ കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.

2. ഈ നോട്ടിഫിക്കേഷനിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നതെ ന്തെന്നാൽ 2017 നവംബർ 7 ലെ ഡിസിബിആർ.സിഒ.എ ഐഡി - ഐ/ ഡി - 4/12.22.126/2017-18 മാർഗനിർദ്ദേശഉത്തരവു പ്രകാരം, ഭാരതീയ റിസർവ് ബാങ്കിന് 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (സഹകരണ സംഘങ്ങൾക്കു ബാധമായത്) സെക്ഷൻ 35 എ, സബ് സെക്ഷൻ (1) പ്രകാരവും , അതിനോടൊപ്പം സെക്ഷൻ 56 പ്രകാരവും ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് മേൽസൂചിപ്പിച്ച മാർഗനിർദ്ദേശത്തിന്റെ കാലാവധി കാലാകാലങ്ങളിൽ നീട്ടിനൽകിയിട്ടുള്ളതും, ഒടുവിൽ 2020 ജൂൺ 9 വരെ നീട്ടിനൽകിയിട്ടുള്ളതുമായ മാർഗനിർദ്ദേശം, 2020 ജൂൺ 3 ലെ ഉത്തരവ് നമ്പർ ഡിസിബിആർ.സി ഒ. എഐഡി/ഡി-84/12.2 2.126/ 2019-20 പ്രകാരം 3 2020 ജൂൺ 10 മുതൽ 2020 സെപ്റ്റംബർ 9 വരെ 3 മാസത്തേയ്ക്കു കൂടി പുന:പരിശോധനയ്ക്കുവിധേയമായി നീട്ടിയിരിക്കുന്നു.

3. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതായിരിക്കും.

4. കാലാവധി നീട്ടിനൽകിയ 2020 ജൂൺ 3 ലെ മാർഗനിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്.

5. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ / പുതുക്കൽ നിർദേശം നൽകിയെന്നു കരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിന്റെ ധനസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടെന്ന നിലയിൽ സംതൃപ്തരായി എന്ന് കരുതാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2019-2020/2473

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰