Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (160.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/04/2020
ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (എ എ സി എസ്) 35 എ, 56 എന്നീ വകുപ്പുകൾ പ്രകാരം സിററി സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബയ്, മഹാരാഷ്ട്രയ്ക്കു നൽകുന്ന മാർഗനിർദ്ദേശം – കാലാവധി നീട്ടുന്നതു സംബന്ധിച്ച്

2020 ഏപ്രിൽ 15

ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (എ എ സി എസ്) 35 എ, 56 എന്നീ വകുപ്പുകൾ പ്രകാരം സിററി സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബയ്, മഹാരാഷ്ട്രയ്ക്കു നൽകുന്ന മാർഗനിർദ്ദേശം – കാലാവധി നീട്ടുന്നതു സംബന്ധിച്ച്

സിററി സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈയെ 2018 ഏപ്രിൽ 17 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്.സിഒ.ബിഎസ്.ഡി-1/ഡി–5/12.22.039/2017-18 പ്രകാരം 2018 ഏപ്രിൽ 17 ലെ പ്രവർത്തനസമയത്തിനു ശേഷം 6 മാസക്കാലത്തേയ്ക്ക് ഭാരതീയ റിസർവ് ബാങ്കിൻറെ പ്രത്യേക മാർഗനിർദ്ദേശത്തിൻ കീഴിലാക്കിയിരുന്നു. മേൽ സൂചിപ്പിച്ച മാർഗ നിർദ്ദേശത്തിൻറെ കാലാവധി കാലാകാലങ്ങളിൽ നീട്ടി നൽകിയിരുന്നു. ഒടുവിലത്തേത് 2019 ഒക്ടോബർ 15 ലെ ഉത്തരവ് നമ്പർ ഡിഒആർ.സിഒ.എഐഡി നം.ഡി.-27/12.22.039/2019-20 ൻറെ കാലാവധി 2020 ഏപ്രിൽ 17 വരെയായിരുന്നു.

2. ഈ നോട്ടിഫിക്കേഷനിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നതെ ന്തെന്നാൽ ഭാരതീയറിസർവ് ബാങ്കിന് 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (സഹകരണ സംഘങ്ങൾക്കു ബാധകമായത്) സെക്ഷൻ 35 എ, സബ് സെക്ഷൻ (1) പ്രകാരവും, അതിനോടൊപ്പം സെക്ഷൻ 56 പ്രകാരവും ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് 2018 ഏപ്രിൽ 17 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്.സിഒ.ബിഎസ്.ഡി-1/ ഡി–5/12.22.039/2017-18 പ്രകാരം സിററി സഹകരണ ബാങ്ക്, മുംബയ്‌ക്ക് നൽകിയിട്ടുള്ളതും, കാലാവധി നീട്ടിനൽകിയിട്ടുള്ളതും, ഒടുവിൽ 2020 ഏപ്രിൽ 17 വരെ കാലാവധി നീട്ടിയതുമായ മാർഗനിർദ്ദേശത്തിൻറെ കാലാവധി 2020 ഏപ്രിൽ 7 ലെ ഡിഒആർ.സിഒ.എഐഡി നം.ഡി.-68/12.22.039/2019-20 ഉത്തരവു പ്രകാരം, പുന: പരിശോധനയ്ക്കുവിധേയമായി 2020 ഏപ്രിൽ 17 മുതൽ 2020 ജൂലൈ 16 വരെ 3 മാസത്തേയ്ക്കു കൂടി നീട്ടിയിരിക്കുന്നു.

3. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരും.

4. കാലാവധി നീട്ടിനൽകിയ 2020 ജൂലൈ 10 ലെ മാർഗനിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്.

5. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ/പുതുക്കൽ നിർദേശം നൽകിയെന്നു കരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിൻറെ ധനസ്ഥിതിയിൽ സംതൃപ്തരാണെന്ന് കരുതാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2019-2020/2220

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������