Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (166.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/03/2020
ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (എ എ സി എസ് 35 എ, വകുപ്പുപ്രകാരം നൽകുന്ന മാർഗനിർദ്ദേശം - സിററി സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബയ്, മഹാരാഷ്ട്ര - തിരിച്ചെടുക്കാൻ ഉളള പരിധിയിൽ ഇളവ്

2020 മാർച്ച്, 5

ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (എ എ സി എസ് 35 എ, വകുപ്പുപ്രകാരം നൽകുന്ന മാർഗനിർദ്ദേശം -
സിററി സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബയ്, മഹാരാഷ്ട്ര - തിരിച്ചെടുക്കാൻ ഉളള പരിധിയിൽ ഇളവ്

സിററി സഹകരണ ബാങ്ക് ലിമിററഡ്, മുംബയ്, മഹാരാഷ്ട്ര 2018 ഏപ്രിൽ 17 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്. സിഒ. ബിഎസ്.ഡി - ഐ/ഡി – 5/12.22.039/2017-18 പ്രകാരം 2018 ഏപ്രിൽ 17 ലെ പ്രവർത്തനസമയത്തിനു ശേഷം ഭാരതീയ റിസർവ് ബാങ്കിന്റെ പ്രത്യേക മാർഗനിർദ്ദേശത്തിൻ കീഴിലാക്കിയിരുന്നു. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിന്റെ കാലാവധി കാലാകാലങ്ങളിൽ നീട്ടി നൽകിയിരുന്നു. ഒടുവിലത്തേത് 2019 ഒക്ടോബർ 15 ലെ ഉത്തരവ് നമ്പർ ഡിഒആർ. സിഒ. എഐഡി നം. ഡി.-27/12.22.039/2019-20 യുടെ കാലാവധി 2020 ഏപ്രിൽ 27 വരെയായിരുന്നു. മററ് നിബന്ധന കൾക്കൊപ്പം നിലവിലുളള മാർഗ്ഗനിർദ്ദേശമനുസരിച്ച് സേവിംഗ്സ് ബാങ്കോ, കറണ്ട് അക്കൗണ്ടോ, മററുനിക്ഷേപ അക്കൗണ്ടുകളോ ഏത് പേരിലറിയ പ്പെട്ടാലും അവ ഓരോന്നിൽനിന്നും നിക്ഷേപകന് 5000 രൂപയിൽ കൂടാത്ത തുക മാത്രമേ പിൻവലിക്കാൻ അനുമതി നൽകിയിരുന്നുളളു.

2. 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമത്തിൻറെ സെക്ഷൻ 35 എയുടെ സബ് സെക്ഷൻ (1), (2) ഇവയും, ഒപ്പം സെക്ഷൻ 56 പ്രകാരവും, ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് റിസർവ് ബാങ്ക് താഴെപറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു :

സിററി സഹകരണ ബാങ്ക് ലിമിററഡ്, മുംബയ്ക്ക്, 2018 ഏപ്രിൽ 17 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്. സിഒ. ബിഎസ്.ഡി - ഐ/ഡി – 5/12.22.039/2017 - 18 പ്രകാരം നൽകിയിട്ടുളളതും, 2018 ഡിസംബർ 12 ലെ ഉത്തരവ് നമ്പർ ഡിസിബിആർ.സിഒ.എഐഡി/ഡി-24/12.22.039/2018–9പ്രകാരം പരിഷ്കരിച്ചിട്ടു ളളതുമായ മാർഗനിർദ്ദേശം ഇതിനാൽ താഴെപറയും പ്രകാരം ഭാഗികമായി പരിഷ്കരിച്ചിരിക്കുന്നു.

“ഓരോ സേവിംഗ് സ് ബാങ്ക് അക്കൗണ്ട്, കറണ്ട് അക്കൗണ്ട്, സ്ഥിരനിക്ഷേപ അക്കൗണ്ട്, മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ട് (ഏതു പേരിലായാലും) അവയിൽ നിന്ന് 10000 രൂപ (പതിനായിരം രൂപ മാത്രം) പിൻവലിക്കാൻ അനുവദിക്കുന്നു. എന്നാൽ അത്തരം അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്നവർക്ക് നിക്ഷേപത്തിൽ നിന്നുള്ള വായ്പ ഉൾപ്പെടെയുള്ള വായ്പക്കാരനായോ, ജാമ്യക്കാരനായോ ഏതെങ്കിലും തരത്തിൽ ബാങ്കിൽ ബാധ്യത ഉള്ള ആളാണെങ്കിൽ പിൻവലിക്കുവാൻ അനുവദിക്കുന്ന തുക ആദ്യം ആ വായ്പാ അക്കൗണ്ടിൽ വരവു വയ്ക്കേണ്ടതാണ്”

കാലാകാലങ്ങളിൽ പരിഷ്കരിച്ചിട്ടുളള 2018 ഏപ്രിൽ 17 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്.സിഒ.ബിഎസ്.ഡി ഐ/ഡി–5/12.22.039/2017-18 മാർഗ നിർദ്ദേശത്തിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരും.

3. കാലാവധി നീട്ടിനൽകിയ 2020 മാർച്ച്, 3 ലെ മാർഗനിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്.

4. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ / പുതുക്കൽ നിർദേശം നൽകിയെന്നുകരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിന്റെ ധനസ്ഥിതിയിൽ സംതൃപ്തരാണെന്ന് കരുതാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2019-2020/2024

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������