Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (237.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/01/2020
ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) - ലെ സെക്ഷൻ 35 എ പ്രകാരം ദി സികെപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് മുംബൈ, മഹാരാഷ്ട്ര-യ്ക്ക് നൽകിയിരുന്ന ആജ്ഞാപനങ്ങൾ

ജനുവരി 31, 2020

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) - ലെ സെക്ഷൻ 35 എ പ്രകാരം ദി സികെപി
കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് മുംബൈ, മഹാരാഷ്ട്ര-യ്ക്ക് നൽകിയിരുന്ന ആജ്ഞാപനങ്ങൾ

2014 ഏപ്രിൽ 30-ന് പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനം യുബിഡി.സിഒ.ബിഎസ്ഡി.1.നമ്പർ ഡി - 34/12.22.035/ 2013-14 പ്രകാരം ദി സികെപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര -യെ 2014 മെയ് 2-ാം തീയതിയിലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ഭാരതീയ റിസർവ് ബാങ്കിന്റെ പൊതുമാർഗനിർദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ ആജ്ഞാപനത്തിന്റെ കാലാവധി തുടർന്നുള്ള മാർഗനിർദേശങ്ങൾ പ്രകാരം അതത്കാലത്ത് ദീർഘിപ്പിച്ചിരുന്നു. എറ്റവുമൊടുവിലായി ഈ കാലാവധി ദീർഘിപ്പിച്ചത് പുനരവലോകനത്തിന് വിധേയമായി, 2019 ഓക്‌ടോബർ 25-ാം തീയതിയിലെ ആജ്ഞാപനം ഡിസിബിആർ.സിഒ.എഐഡി/നമ്പർ ഡി-33/12.22.035/2019-20 മുഖേനയായിരുന്നു.

2. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 - ലെ സെക്ഷൻ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35 എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം തന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് 2014 ഏപ്രിൽ 30-ന് പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനം യുബിഡി.സിഒ.ബിഎസ്ഡി.1. നമ്പർ ഡി-34/12.22.035/2013-14 അതത് കാലത്ത് ഭേദഗതി ചെയ്ത് മേൽപ്പറഞ്ഞ ബാങ്കിന് നൽകിയിരുന്നുവെന്നും, ഏറ്റവുമൊടുവിൽ 2020 ജനുവരി 31-ാം തീയതി വാരേയ്ക്കും കാലാവധി ദീർഘിപ്പിച്ചിരുന്ന പ്രസ്തുത ആജ്ഞാപനം, 2020 ജനുവരി 29-ന് പുറപ്പെടുവിച്ച ആജ്ഞാപനം ഡിഒആർ.സിഒ.എഐഡി/നമ്പർ ഡി-52/12.22.035/2019-20 പ്രകാരം പുനരവലോകനത്തിന് വിധേയമായി തുർന്നും 2020 ഫെബ്രുവരി 01 മുതൽ 2020 മാർച്ച് 31 വരെയുള്ള രണ്ട് മാസക്കാലത്തേക്ക് കൂടി പ്രസ്തുത ബാങ്കിന് ബാധകമായിരിക്കുമെന്ന വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു.

3. മുകളിൽ പരാമർശിച്ച ആജ്ഞാപനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേൽപ്പറഞ്ഞ വിധം കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള ആജ്ഞാപനത്തിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

4. മേൽപ്പറഞ്ഞവിധം ആജ്ഞാപനങ്ങളുടെ കാലാവധി ദീർഘിപ്പിക്കുകയോ / ഭേദഗതി ചെയ്യുകയോ ചെയ്ത നടപടിയെ, മുകളിൽ പരാമർശിച്ച ബാങ്കിന്റെ ധനകാര്യസ്ഥിതിയിലെ പുരോഗതിയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് തൃപ്തരാണെന്നതിന്റെ സൂചനയായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.

(യോഗേഷ് ദയാല്‍) 
ചീഫ് ജനറല്‍ മാനേജര്‍

പ്രസ് റിലീസ് : 2019-2020/1851

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰