Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (255.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/11/2019
ഭാരതീയ റിസർവ് ബാങ്ക് ഇന്ത്യൻ ബാങ്കിന് പിഴ ചുമത്തി

നവംബര്‍ 20, 2019

ഭാരതീയ റിസർവ് ബാങ്ക് ഇന്ത്യൻ ബാങ്കിന് പിഴ ചുമത്തി

2019 നവംബർ 18 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) ഇന്ത്യൻ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തിയിരിക്കുന്നു. ബാലൻസ് ഷീറ്റിലെ വിൻഡോ-ഡ്രസ്സിങ്, ബാങ്കുതട്ടിപ്പുകളെ തരം തിരിച്ച റിപ്പോർട്ട് ചെയ്യൽ എന്നീ വിഷയങ്ങളിൽ ആർബിഐ നൽകിയിട്ടുള്ള നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാതിരുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ആർബിഐ നൽകിയിരുന്ന മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തിയത് പരിഗണിച്ച് ബാങ്കിങ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 46(4) (i), സെക്ഷൻ 51(1) എന്നിവയോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47(എ) (1) (സി) പ്രകാരമുള്ള വ്യവസ്ഥകളനുസരിച്ച് ആർബിഐയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.

കാര്യനിർവഹണപരമായ അനുവർത്തനത്തിൽ കണ്ടെത്തിയ ന്യൂനതകളെ ആസ്പദമാക്കിയുള്ളതാണ് ഈ നടപടി. ഇത് ബാങ്ക് അതിന്റെ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള എന്തെങ്കിലും കരാറിന്റെയോ ഇടപാടിന്റെയോ സാധുതയെക്കുറിച്ച് വിധി പറയാനുദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്റെ 2018 മാർച്ച് 31 ലെ സാമ്പത്തിക നിലയെക്കുറിച്ച് ആർബിഐ നടത്തിയ ചട്ടപ്രകാരമുള്ള പരിശോധനയിൽ മറ്റ് കാര്യങ്ങളോടൊപ്പം ബാലൻസ് ഷീറ്റിലെ വിൻഡോ-ഡ്രസ്സിങ്ങിനെക്കുറിച്ചും ഗ്യാരന്റികൾ, കോ-അക്‌സെപ്റ്റൻസുകൾ എന്നിവ പ്രകാരമുള്ള പ്രതിബദ്ധതകൾ മാനിക്കുന്നതിനെക്കുറിച്ചും ബാങ്ക് തട്ടിപ്പുകളെ തരംതിരിച്ച് റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചും ആർബിഐ നൽകിയിരുന്ന നിർദേശങ്ങൾ പാലിക്കാതിരുന്നത് വെളിച്ചത്തുവരികയുണ്ടായി. മേൽ പ്രസ്താവിച്ച നിർദേശങ്ങൾ പാലിക്കാതിരുന്നതിന് ധനപരമായ പിഴ ചുമത്താതിരിക്കാൻ എന്തെങ്കിലും കാരണം കാണിക്കാനുണ്ടോ എന്ന് ആരാഞ്ഞ് ബാങ്കിന് ഒരു നോട്ടീസ് നൽകിയിരുന്നു. ഇതിന് ബാങ്ക് നൽകിയ മറുപടിയും നേരിട്ടുള്ള കൂടിക്കാഴ്ചയിൽ ബാങ്ക് വാക്കാൽ പരാമർശിച്ച കാര്യങ്ങളും പരിഗണിച്ചതിനുശേഷം, ബാലൻസ് ഷീറ്റിലെ വിൻഡോ-ഡ്രസ്സിങ്, ബാങ്ക് തട്ടിപ്പുകളുടെ തരം തിരിച്ചുള്ള റിപ്പോർട്ടിങ് എന്നിവയെ സംബന്ധിച്ച് ബാങ്കിനെതിരെയുള്ള കുറ്റാരോപണങ്ങളിൽ കഴമ്പുണ്ടെന്നും ധനപരമായ പിഴ ചുമത്തേണ്ടുന്ന ആവശ്യമുണ്ടെന്നുമുള്ള തീരുമാനത്തിൽ ആർബിഐ എത്തുകയാണുണ്ടായത്.

(യോഗേഷ് ദയാല്‍)
ചീഫ് ജനറല്‍ മാനേജര്‍

പ്രസ് റിലീസ് : 2019-2020/1234

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰