Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (160.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/11/2019
ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകള്‍ക്കുമേൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴകള്‍ ചുമത്തി

നവംബർ 20, 2019

ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകള്‍ക്കുമേൽ, റിസർവ് ബാങ്ക്
ഓഫ് ഇന്ത്യ പണപ്പിഴകള്‍ ചുമത്തി

റിസർവ് ബാങ്ക് ഇന്ത്യ (ആർബിഐ) അതിന്‍റെ 2019 നവംബർ 19 ലെ ഉത്തരവുപ്രകാരം, ബാങ്ക് ഓഫ് ബറോഡയുടെമേൽ, അക്കൗണ്ട്പേയി ചെക്കുകള്‍ കളക്ട് ചെയ്തു നൽകൽ, കളവിടപാടുകള്‍ റിപ്പോർട്ടുചെയ്യുക, സേവിംഗ്സ് ബാങ്ക് അക്കണ്ടുകള്‍ തുടങ്ങുക, നിങ്ങളുടെ കസ്റ്റമറെ അറിയുക (കെ വൈസി), കള്ളപ്പണം വെളുപ്പിക്കൽ നിയമങ്ങള്‍ (AML) എന്നിവയുടെ രേഖകള്‍ സൂക്ഷിക്കൽ, എന്നിവ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പാലിക്കാതിരുന്നതിന്, പണപ്പിഴചുമത്തി. 2019 നവംബർ 18-ലെ ഉത്തരവുപ്രകാരം സേവിംഗ്സ് അക്കൌണ്ടുകള്‍ തുടങ്ങുന്നത്, കെവൈസി/എഎംഎൽ (KYC/AML) തുടങ്ങിയവയുമായി ബന്ധപ്പെട്ടനിയമങ്ങള്‍ പാലിക്കാതിരുന്നതിന്, ഇൻഡ്യൻ ബാങ്കിനുമേലും റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി. പിഴകള്‍ ചുമത്തിയത് താഴെപറയും പ്രകാരമാണ്.

ക്രമ ന നമ്പർ ബാങ്കിന്‍റെ പേര് പിഴത്തുക
(രൂപ കോടിക്കണക്കിന്)
1 ബാങ്ക് ഓഫ് ബറോഡ 2.50
2 ഇൻഡ്യൻ ബാങ്ക് 0.75

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(C), ഒപ്പം സെക്ഷൻ 46(4)(i) സെക്ഷൻ 51(1) എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ് ഈ പണപ്പിഴകള്‍ ചുമത്തിയിട്ടുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള, മുകളിൽ കാണിച്ച നിർദ്ദേശങ്ങള്‍ പാലിക്കുന്നതിൽ ഈ ബാങ്കുകള്‍ പരാജയപ്പെട്ടതിനാലാണ് പിഴകള്‍ ചുമത്തിയത്. നിയന്ത്രണ സംബന്ധമായ ചട്ടങ്ങള്‍ പാലിക്കുന്നതിൽ വന്ന പോരായ്മകള്‍ക്കാണ് ഈ പിഴകള്‍ ചുമത്തിയത്. അല്ലാതെ, ഈ ബാങ്കുകള്‍ അവരുടെ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള ഏതെങ്കിലും ഇടപാടുകളുടെയോ, ഉടമ്പടികളുടെയോ സാധുതയെ സംബന്ധിച്ചുള്ള പരാമർശമായികാണേണ്ടതില്ല.

പശ്ചാത്തലം

ഒരു സഹകരണ സംഘം ബാങ്കുകളിൽ തുടങ്ങിയിട്ടുള്ള നിരവധി അക്കൌണ്ടുകളിൽ നിന്നും, പണം കളവിടപാടുകളിലൂടെ പിൻവലിച്ചിട്ടുള്ളതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആർബിഐ ഒരു പരിശോധന നടത്തി. ഈ പരിശോധനയിൽ മറ്റു പലകാര്യങ്ങള്‍ക്കൊപ്പം, ഈ ബാങ്കുകള്‍ അക്കൌണ്ടുപേയി ചെക്കുകളുടെ കളക്ഷൻ, കളവിടപാടുകള്‍ റിപ്പോർട്ട് ചെയ്യുക, എസ്.ബി. അക്കൌണ്ടുകള്‍ ആരംഭിക്കുക, ഇടപാടുകാരെ തിരിച്ചറിയാൻ ഉപയുക്തമായ കെവൈസി/എഎംഎൽ രേഖകൾ സൂക്ഷിക്കുക. എന്നിവ സംബന്ധമായി റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്ന് വെളിപ്പെടുകയുണ്ടായി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് പിഴചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ഈ ബാങ്കുകൾക്ക് ആർബിഐ നോട്ടീസുകൾ നൽകി. ബാങ്കുകളിൽ നിന്നും ലഭിച്ച മറുപടികളും അവർ നേരിട്ടു നൽകിയ സമർപ്പണങ്ങളും പരിഗണിച്ചതിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്ന ആരോപണങ്ങൾക്ക്, ഓരോ ബാങ്കും വിധേയമാക്കിയിട്ടുള്ള അളവിൽ അവയ്ക്കുമേൽ പണപ്പിഴകൾ ചുമത്തേണ്ടത് ആവശ്യമാണെന്നുള്ള നിഗമനത്തിൽ, ആർബിഐ എത്തുകയായിരുന്നു.

(യോഗേഷ് ദയാൽ)  
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2019-2020/1233

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������