Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (205.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/11/2019
മില്ലത് കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd, ദാവൻഗെരെ, കർണാടകം-1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A പ്രകാരമുള്ള ഡയറക്ഷൻ ദീര്‍ഘിപ്പിച്ചിരിക്കുന്നു-

നവംബർ 08, 2019

മില്ലത് കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd, ദാവൻഗെരെ, കർണാടകം-1949 ലെ
ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്)
35A പ്രകാരമുള്ള ഡയറക്ഷൻ ദീര്‍ഘിപ്പിച്ചിരിക്കുന്നു-

മില്ലത് കോ -ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഏപ്രിൽ 26, 2019 ലെ ഡയറക്റ്റീവ്ന്റെ (DCBS.CO.BSD-III.No.D-12/12.23.096/2018-19) കാലാവധി പൊതുജന താല്പര്യാർത്ഥം ദീർഘിപ്പിക്കേണ്ടത് ആവശ്യമാണെന്ന് റിസർവ് ബാങ്കിന് ബോധ്യമായ കാര്യം പൊതുജനങ്ങളെ അറിയിക്കുന്നു.

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് മില്ലത് കോ -ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഏപ്രിൽ 29, 2019 ലെ ഡയറക്റ്റീവ്ന്റെ കാലാവധി നവംബർ 07, 2019 വരെ ആയിരുന്നത് നവംബർ 08, 2019 മുതല്‍ മെയ് 07, 2020 വരെയുള്ള ആറ്‌ മാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.

ഡയറക്ഷനിലെ മറ്റെല്ലാ നിബന്ധനകളും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. ഭാരതീയ റിസര്‍വ് ബാങ്ക്, ബാങ്കിനെ ഡയറക്ഷന് കീഴിൽ കൊണ്ട് വന്ന ഈ നടപടി കാരണം ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നത് വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിടപാടുകൾ തുടർന്നും ബാങ്ക് നടത്തുന്നതാണ്. സാഹചര്യങ്ങൾക്കനുസരിച്ചു നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1148

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰