Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (195.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/11/2019
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം പിൻവലിക്കാനുള്ള പരിധി 50,000/- രൂപയായി റിസർവ് ബാങ്ക് വർദ്ധിപ്പിച്ചിരിക്കുന്നു

നവംബർ 05, 2019

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം
പിൻവലിക്കാനുള്ള പരിധി 50,000/- രൂപയായി റിസർവ് ബാങ്ക്
വർദ്ധിപ്പിച്ചിരിക്കുന്നു

ഒക്ടോബർ 14, 2019 ന് പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ ആകെയുള്ള നിക്ഷേപതുകയിൽ നിന്നും 40000 രൂപ വരെ പിൻവലിക്കാനുള്ള അനുവാദം നൽകിയിരുന്നത് ഓർക്കുമല്ലോ.

ബാങ്കിന്റെ പണ ലഭ്യതയും നിക്ഷേപകർക്ക് പണം മടക്കി നൽകുവാനുള്ള ശേഷിയും പരിഗണിച്ചതിനു ശേഷം പിൻവലിക്കാനുള്ള പരിധി നേരത്തെ നിശ്ചയിച്ച 40000 രൂപ ഉൾപ്പെടെ 50000 രൂപയായി വർധിപ്പിക്കുവാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നു. ഈ നടപടിയിൽ കൂടി 78% നിക്ഷേപകർക്ക് അവരുടെ മൊത്തം നിക്ഷേപം പിൻവലിക്കുവാൻ കഴിയുന്നതാണ്.

നിക്ഷേപകർക്ക് നിർദ്ദേശിക്കപ്പെട്ട പരിധിയായ 50000 രൂപ വരെ ബാങ്കിന്റെ സ്വന്തം ATM ൽ നിന്നും പിൻവലിക്കുവാൻ അനുവാദം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. ഇത് പിൻവലിക്കൽ പ്രക്രിയയെ അനായാസമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

ബാങ്കിന്റെ പ്രവർത്തന പുരോഗതി റിസർവ് ബാങ്ക് സസൂക്ഷ്മം നിരീക്ഷിക്കുകയും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടർന്നും സ്വീകരിക്കുന്നതുമാണ്.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1110

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰