Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (210.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/10/2019
1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്), വകുപ്പ് 35A, 56 പ്രകാരമുള്ള ഡയറക്ഷന്‍സ് -മഡ്‌ഗം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് Ltd., മാർഗൗ, ഗോവ - കാലാവധി ദീർഘിപ്പിക്കലും പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ അയവു വരുത്തലും

ഒക്ടോബർ 31, 2019

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്),
വകുപ്പ് 35A, 56 പ്രകാരമുള്ള ഡയറക്ഷന്‍സ് -മഡ്‌ഗം അർബൻ കോ- ഓപ്പറേറ്റീവ്
ബാങ്ക് Ltd., മാർഗൗ, ഗോവ - കാലാവധി ദീർഘിപ്പിക്കലും പിൻവലിക്കാവുന്ന
തുകയുടെ പരിധിയിൽ അയവു വരുത്തലും

ഏപ്രിൽ 26, 2019 ലെ ഡയറക്റ്റീവ് ഡിസിബിഎസ്.സിഓ. ബിഎസ്ഡി -I/ഡി-13/12.22.158/2018-19 പ്രകാരം മഡ്‌ഗം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിന് മേൽ മെയ് 02, 2019 ലെ പ്രവർത്തനം അവസാനിക്കുന്ന സമയം മുതൽ നവംബർ 02, 2019 വരെയുള്ള ആറു മാസ കാലയളവിലേക്ക് ഡയറക്ഷൻ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ഡയറക്ഷൻ പ്രകാരം, മറ്റു നിബന്ധനകളോടൊപ്പം, നിക്ഷേപകർക്ക് തങ്ങളുടെ സേവിങ്സ്/ കറണ്ട് അക്കൗണ്ടുകളിൽ അല്ലെങ്കിൽ മറ്റേതെങ്കിലും പേരിലുള്ള അക്കൗണ്ടുകളിലെ നീക്കിയിരിപ്പിൽ നിന്നും 5000 രൂപയിൽ (അയ്യായിരം രൂപ) കവിയാത്ത തുക മാത്രമേ ഡയറക്ഷനിലെ മറ്റു നിബന്ധനകൾക്ക് വിധേയമായി, പിൻവലിക്കാൻ അനുവദിക്കുമായിരുന്നുള്ളു.

ഭാരതീയ റിസർവ് ബാങ്ക് ഈ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുകയും പൊതുജന താല്പര്യാർത്ഥം മുകളിൽ പറഞ്ഞ ഡയറക്ഷനിൽ ഭേദഗതി വരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്തു. 1949ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1&2), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏപ്രിൽ 26, 2019ൽ മുകളിൽ പറഞ്ഞ ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഡയറക്ഷന്റെ (ഡിസിബിഎസ്.സിഓ.ബിഎസ്ഡി-I/ഡി-13/12.22.158/2018-19) ഖണ്ഡിക 1 (i) താഴെ പറയുന്ന രീതിയിൽ ഭേദഗതി ചെയ്യുന്നു:

“i. സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, കാലാവധി നിക്ഷേപ അക്കൗണ്ട് അല്ലെങ്കിൽ മറ്റു ഏതു പേരിലുമുള്ള നിക്ഷേപ അക്കൗണ്ടിൽ നിന്നും 30000/- രൂപയിൽ കൂടാത്ത തുക പിൻവലിക്കാൻ നിക്ഷേപകനെ അനുവദിക്കാവുന്നതാണ്. ആ നിക്ഷേപകന് വായ്പ, ജാമ്യം, നിക്ഷേപത്തിന്മേലുള്ള വായ്പ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ബാധ്യത ബാങ്കിനോടുണ്ടെങ്കിൽ നിക്ഷേപകന് പിൻവലിക്കാൻ അനുവദിച്ച തുകയിൽ ബാധ്യത തുക വരവ് വയ്‌ക്കേണ്ടതാണ്”.

നിക്ഷേപകർക്ക് നൽകുവാൻ ആവശ്യമായ തുക പ്രത്യേകമായി എസ്‌ക്രോ അക്കൗണ്ടിലോ ഈ ആവശ്യത്തിനായുള്ള കടപ്പത്രങ്ങളിലോ നിക്ഷേപിക്കുകയും പുതുക്കിയ ഡയറക്ഷൻ അനുസരിച്ചു് നിക്ഷേപകർക്ക് തിരികെ നൽകുവാനായി മാത്രം അത് ഉപയോഗിക്കേണ്ടതുമാണ്.

കൂടാതെ, ഏപ്രിൽ 26, 2019ൽ മഡ്‌ഗം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ (ഡിസിബിഎസ്.സിഓ.ബിഎസ്ഡി-I/ഡി-13/12.22.158/2018-19) സാധുത പൊതുജന താല്പര്യാർത്ഥം ദീർഘിപ്പിക്കേണ്ടത് ആവശ്യമാണെന്ന് റിസർവ് ബാങ്ക് മനസിലാക്കുന്നു. ആയതിനാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, 35A(1), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് ഏപ്രിൽ 26, 2019 ൽ മഡ്‌ഗം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ (ഡിസിബിഎസ്.സിഓ.ബിഎസ്ഡി -I/ഡി-13/12.22.158/2018-19) സാധുത നവംബർ 02, 2019 വരെ ആയിരുന്നത് നവംബർ 03, 2019 മുതൽ മെയ് 02, 2020 വരെയുള്ള ആറുമാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ദീര്‍ഘിപ്പിച്ചിരിക്കുന്നു.

ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1063

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������