Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (179.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/10/2019
1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്), വകുപ്പ് 35A, 56 പ്രകാരമുള്ള ഡയറക്ഷന്‍സ് – ദി നീഡ്‌സ് ഓഫ് ലൈഫ് കോ - ഓപ്. ബാങ്ക് Ltd., മുംബൈ, മഹാരാഷ്ട്ര

ഒക്ടോബർ 25, 2019

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്),
വകുപ്പ് 35A, 56 പ്രകാരമുള്ള ഡയറക്ഷന്‍സ് – ദി നീഡ്‌സ് ഓഫ് ലൈഫ് കോ - ഓപ്.
ബാങ്ക് Ltd., മുംബൈ, മഹാരാഷ്ട്ര

ഒക്ടോബർ 26, 2018 ലെ ഡയറക്റ്റീവ് പ്രകാരം ദി നീഡ്‌സ് ഓഫ് ലൈഫ് കോ-ഓപ്. ബാങ്കിനെ ഒക്ടോബർ 29, 2018 ലെ പ്രവർത്തനം അവസാനിക്കുന്ന സമയം മുതൽ ആറു മാസ കാലയളവിലേക്ക് ഡയറക്ഷന് കീഴിൽ ആയിരുന്നത്, ഏപ്രിൽ 24, 2019 ലെ ഡയറക്റ്റീവ് പ്രകാരം ഒക്ടോബർ 29, 2019, വരെയുള്ള ആറുമാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ദീർഘിപ്പിച്ചിരുന്നു.

1949ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നിർദ്ദേശിക്കുന്നത് എന്തെന്നാൽ ഒക്ടോബർ 26 2018ൽ മുകളിൽ പറഞ്ഞ ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ സാധുത ഒക്ടോബർ 29, 2019 വരെ ആയിരുന്നത് ഒക്ടോബർ 16, 2019 ലെ ഡയറക്റ്റീവ് പ്രകാരം ഈ ഡയറക്ഷന്റെ കാലാവധി ഒക്ടോബർ 30, 2019 മുതൽ ഏപ്രിൽ 29, 2020. വരെയുള്ള ആറുമാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി പൊതുജന താല്പര്യാർത്ഥം ദീര്‍ഘിപ്പിച്ചിരിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിക്കുന്നു.

ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്. ഒക്ടോബർ 16, 2019 ലെ വിജ്ഞാപനത്തിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മുകളിൽ സൂചിപ്പിച്ച കാലാവധി ദീർഘിപ്പിച്ച റിസർവ് ബാങ്കിന്റെ നടപടി കാരണം ബാങ്കിന്റെ സാമ്പത്തിക നിലയിൽ റിസർവ് ബാങ്ക് തൃപ്തരായി എന്ന് കരുതരുത്

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1030

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������