Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (198.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/10/2019
SBM ബാങ്ക് (ഇന്ത്യ) Ltdന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.

ഒക്ടോബർ 16, 2019

SBM ബാങ്ക് (ഇന്ത്യ) Ltdന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.

സൈബർ സുരക്ഷാ പദ്ധതി, സ്വിഫ്റ്റ്(SWIFT) സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തന നിയന്ത്രണങ്ങൾ എന്നീ വിഷയങ്ങളിൽ റിസർവ് ബാങ്ക് നൽകിയ കരുതൽ നടപടിക്കുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഒക്ടോബർ 15, 2019ലെ ഉത്തരവ് പ്രകാരം SBM ബാങ്ക് (മൗറീഷ്യസ്) Ltd. (SBM ബാങ്ക് (ഇന്ത്യ) യുമായി .നവംബർ 30, 2018 ന് സംയോജിപ്പിച്ചത്) 3 കോടി രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് പുറപ്പെടുവിച്ച മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തിയ സാഹചര്യം കണക്കിൽ എടുത്തും 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം 47A(1)(c), 46(4)(i) എന്നീ വകുപ്പുകളാൽ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ ന്യൂനതകളാണ് ഈ നടപടിക്ക് ആധാരമെന്നും ബാങ്കും ഇടപാടുകാരും തമ്മിൽ നടന്നിട്ടുള്ള ഇടപാടുകളുടെയും ഉടമ്പടികളുടെയും സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും വ്യക്തമാക്കുന്നു.

പശ്ചാത്തലം

SBM ബാങ്ക് (മൗറീഷ്യസ്) Ltd. ഭാരതത്തിൽ നടത്തുന്ന ഇടപാടുകളിൽ സ്വിഫ്റ്റുമായി ബന്ധപ്പെട്ട പ്രവർത്തന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചപ്പോൾ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളിൽ ചില വ്യവസ്ഥകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്നാണ് വെളിവായത്. അതിന്റെ അടിസ്ഥാനത്തിലും ബാങ്കിന്റെ ഇന്ത്യൻ സ്ഥാപനമായ SBM ബാങ്ക് (ഇന്ത്യ) SBM ബാങ്ക് (മൗറീഷ്യസ്) Ltd. എന്ന സ്ഥാപനവുമായി സംയോജിപ്പിച്ചതായതു കൊണ്ടും ഈ ലംഘനത്തിന് പിഴ ചുമത്താതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അവ ബോധ്യപെടുത്തുന്നതിനായി SBM ബാങ്ക് (ഇന്ത്യ) യ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. കമ്പനിയുടെ മറുപടി പരിശോധിയ്ക്കുകയും അത് തീരെ തൃപ്തികരമല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും കമ്പനിയുടെ മറുപടിയും കമ്പനി നേരിട്ട് അവതരിപ്പിച്ച വാദങ്ങളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/967

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������