Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (204.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/10/2019
ടൊയോട്ട ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.

ഒക്ടോബർ 10, 2019

ടൊയോട്ട ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക്
പിഴ ചുമത്തിയിരിയ്ക്കുന്നു.

“ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ തട്ടിപ്പുകളുടെ നിരീക്ഷണവും റിപ്പോർട്ട് ചെയ്യലും” എന്ന വിഷയത്തിൽ ഭാരതീയ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും ലംഘിച്ചതിനാല്‍ 1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം 58G (i) (b), 58B (5) (aa) എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ടൊയോട്ട ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ ലിമിറ്റഡിന് അഞ്ച് ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു.

ഈ നടപടി റെഗുലേറ്ററി കംപ്ലെയ്ൻസിലെ അപര്യാപ്തത കാരണമാണ്, കമ്പനി നടത്തിയിട്ടുള്ള ഇടപാടുകളുടെയും അവരുടെ ഇടപാടുകാരുമായുള്ള കരാറുകളുടെയും സാധുതയെ ചോദ്യം ചെയ്യുന്നില്ല.

പശ്ചാത്തലം

1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം 45N പ്രകാരം ജൂലൈ -ഓഗസ്റ്റ് 2018 ൽ കമ്പനിയിൽ പരിശോധന നടത്തുകയുണ്ടായി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ തട്ടിപ്പുകളുടെ നിരീക്ഷണവും റിപ്പോർട്ട് ചെയ്യലും എന്ന വിഷയം ഉൾപ്പെടെ പല കാര്യങ്ങളിലും റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്ന് ആ പരിശോധനയിൽ ബോധ്യമായി. ഈ ലംഘനത്തിന് പിഴ ചുമത്താതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അവ ബോധ്യപെടുത്തുന്നതിനായി കമ്പനിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. കമ്പനിയുടെ മറുപടി പരിശോധിയ്ക്കുകയും അത് തീരെ തൃപ്തികരമല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും കമ്പനിയുടെ മറുപടിയും കമ്പനി നേരിട്ട് അവതരിപ്പിച്ച വാദങ്ങളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു. അതിൻപ്രകാരം കമ്പനിയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ പിഴ ചുമത്തുകയുണ്ടായി.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/910

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������