Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (198.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/09/2019
1949- ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - മഹാരാഷ്ട്ര, മുബൈയിലെ ദി സികെപി സഹകരണ ബാങ്ക് ലിമിറ്റഡ്

സെപ്തംബർ 30, 2019

1949- ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - മഹാരാഷ്ട്ര, മുബൈയിലെ
ദി സികെപി സഹകരണ ബാങ്ക് ലിമിറ്റഡ്

മഹാരാഷ്ട്ര, മുംബൈയിലെ ദി സികെപി സഹകരണബാങ്ക് ലിമിറ്റഡിനെ, 2014 ഏപ്രിൽ 30 ലെ ഉത്തരവിൻപ്രകാരം, 2014 മെയ് 2 ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ നിയന്ത്രണനിർദ്ദേശങ്ങൾക്കു വിധേയമാക്കിയിരുന്നു. ഇടർന്നുള്ള ഉത്തരവുകളിലുടെ, കാലാകാലങ്ങളിൽ, ഈ നിർദ്ദേശങ്ങളുടെ സാധുത ദീർഘിപ്പിച്ചു. ഏറ്റവും ഒടുവിൽ 2019 ജൂൺ 24 ലെ ഉത്തരവിൻ പ്രകാരം പുനരവലോകനത്തിനു വിധേയമായി, ഈ നിർദ്ദേശങ്ങൾക്ക് 2019 സെപ്തംബർ 30 വരെ സാധുതയുണ്ട്.

പൊതുജനങ്ങളുടെ അറിവിലേക്കായി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പ്രഖ്യാപിക്കുന്നതെന്തെന്നാൽ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35 A, സബ്സെക്ഷൻ (1) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, അതിന്‍റെ 2014 ഏപ്രിൽ 30-ലെ ഉത്തരവുകളിൽ പറഞ്ഞിരിക്കുന്ന ബാങ്കിനെതിരെ പുറപ്പെടുവിച്ചിട്ടുള്ളതും കാലാകാലങ്ങളിൽ ഭേദഗതി ചെയ്തിട്ടുള്ളതു (ഏറ്റവും അവസാനം 2019 സെപ്തംബർ 30-ന്) മായ നിയന്ത്രണ നിർദ്ദേശങ്ങൾ പുനരവലോകനത്തിനു വിധേയമായി, 2019 സെപ്തംബർ 25-നു പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, 2019 ഒക്ടോബർ 1 മുതൽ, 2019 ഒക്ടോബർ 31 വരെ ഒരു മാസക്കാലത്തേയ്ക്കുകുടി തുടർന്നും ബാധകമായിരിക്കുമെന്നാണ്.

മുകളിൽ പറഞ്ഞ ദീർഘിപ്പിക്കൽ പ്രഖ്യാപിച്ചിട്ടുള്ള 2019 സെപ്തംബർ 25 ലെ ഉത്തരവിന്‍റെ ഒരു കോപ്പി പൊതുജനങ്ങൾ വായിച്ചറിയുന്നതിനായി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞരിക്കുന്ന ദീർഘിപ്പിക്കലും ഭേദഗതിയും കാരണം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് സഹകരണ ബാങ്കിന്‍റെ സാമ്പത്തിക നിലയിൽ സാരമായ മെച്ചപ്പെടൽ ഉണ്ടായിട്ടുണ്ടെന്ന് ബോദ്ധ്യം വന്നിട്ടുള്ളതായി കരുതേണ്ടതില്ല.

യോഗേഷ് ദയാൽ  
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് : 2019-2020/817

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������