Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (197.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/09/2019
മഹാരാഷ്ട്ര, ഒസ്മനാബാദിലെ വസന്ത്ദാദ നാഗരി സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു

സെപ്റ്റംബർ 18, 2019

മഹാരാഷ്ട്ര, ഒസ്മനാബാദിലെ വസന്ത്ദാദ നാഗരി സഹകാരി ബാങ്ക്
ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ
നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു

പൊതുതാല്പര്യം മുൻനിറുത്തി, 1949-ലെ ബാങ്കിംഗ് റഗുലേഷൻ (എഎസിഎസ്) ആക്ട് സെക്ഷൻ 35A, സബ് സെക്ഷൻ (1) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മഹാരാഷ്ട്ര ഒസമനാബാദിലെ വസന്ത്ദാദ നാഗരി സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, 2017 നവംബർ 13 ബിസിനസ്സ് അവസാനിച്ച സമയം മുതൽ, നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, ഇതിന്‍റെ കാലാവധി 2019 സെപ്തംബർ 13 വരെ ദീർഘിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഇപ്പോൾ 2019 സെപ്തംബർ 14 മുതൽ 2019 ഒക്ടോബർ 13 വരെ ഒരു മാസത്തേക്കുകൂടി ദീർഘിപ്പിച്ചിട്ടുണ്ട്. ഈ നിയന്ത്രണനിർദ്ദേശങ്ങൾ, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും പിൻവലിക്കുന്നതിനും ചില നിയന്ത്രണങ്ങളും പരിധികളും വ്യവസ്ഥ ചെയ്യുന്നുണ്ട്. വിശദമായ നിയന്ത്രണനിർദ്ദേശങ്ങൾ, താല്പര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയുവാനായി ബാങ്ക്മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, റിസർവ് ബാങ്ക് ഈ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നകാര്യം പരിഗണിച്ചേക്കാം. ഇപ്രകാരം നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നതിനാൽ, റിസർവ് ബാങ്ക് മേൽപ്പറഞ്ഞ സഹകരണ ബാങ്കിന്‍റെ, ബാങ്കിംഗ് ലൈസൻസ് റദ്ദു ചെയ്തുവെന്ന് കരുതേണ്ടതില്ല. ബാങ്കിന്‍റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ, നിയന്ത്രണങ്ങൾക്കു വിധേയമായി, ബാങ്കിംഗ് ബിസിനസ്സ് തുടർന്നും നടത്തുന്നതായിരിക്കും.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/724

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������