Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (215.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/09/2019
പനാജി (ഗോവ) യിലെ ഗോവ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴ ചുമത്തി

സെപ്റ്റംബർ 13, 2019

പനാജി (ഗോവ) യിലെ ഗോവ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴ ചുമത്തി

2019 സെപ്റ്റംബർ 11-ലെ ഉത്തരവനുസരിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) പനാജിയിലെ ഗോവ അർബൻ സഹകരണബാങ്ക് ലിമിറ്റഡിനുമേൽ 5 ലക്ഷം രൂപയുടെ പണപ്പിഴ ചുമത്തി. സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്എഎഫ്) സംബന്ധമായി ആർബിഐ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാതിരുന്നതിനാണ് ഈ പിഴ ചുമത്തിയത്. ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള മുകളിൽ പറഞ്ഞ ഉത്തരവുകൾ പാലിക്കാതിരുന്നതിന് 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(c) ഒപ്പം സെക്ഷൻ 46(4) (i) സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.

നിയന്ത്രണ സംബന്ധമായ കാര്യങ്ങൾ പാലിക്കുന്നതിൽ വന്ന പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി, അല്ലാതെ ബാങ്ക് അതിന്‍റെ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള ഉടമ്പടികളുടെയോ ഏതെങ്കിലും ഇടപാടുമായോ ബന്ധപ്പെട്ട അഭിപ്രായ പ്രകടനമായി ഈ നടപടിയെ കാണേണ്ടതില്ല.

പശ്ചാത്തലം

2018 മാർച്ച് 31-ന് ബാങ്കിന്‍റെ സാമ്പത്തികനില സംബന്ധിച്ചു നടത്തിയ സ്റ്റാറ്റ്യൂട്ടറി പരിശോധനയിൽ പലതിനുമിടയിൽ, വെളിപ്പെട്ടത് ഈ ബാങ്കിൽ നിക്ഷേപ അക്കൗണ്ടുകൾ നടത്തികൊണ്ടുപോവുന്ന കാര്യത്തിൽ എസ്എഎഫ് സംബന്ധമായ ആർബിഐ ഉത്തരവുകൾ പാലിച്ചിരുന്നില്ല എന്നാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഉത്തരവുകൾ പാലിക്കാതിരുന്നതിന് ബാങ്കിനുമേൽ പിഴചുമത്താ തിരിക്കാൻ കാരണം ബോധിപ്പിക്കുവാൻ ആവശ്യപ്പെട്ട് ആർബിഐ ഒരു നോട്ടീസ് നൽകി. ബാങ്കിന്‍റെ മറുപടിയും മുഖദാവിൽ നേരിട്ടു സമർപ്പിച്ചതും, ശേഷം കൂടുതലായി സമർപ്പിച്ച കാര്യങ്ങളും പരിഗണിച്ചതിൽ, ഉത്തരവുകൾ പാലിക്കാതിരു ന്നതിന്, പണപ്പിഴ ചുമത്തേണ്ടതുതന്നെയാണ് എന്ന തീരുമാനത്തിൽ ആർബിഐ എത്തുകയായിരുന്നു.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/698

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰