Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (223.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/08/2019
1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - മഹാരാഷ്ട്ര, പൂനെയിലെ, റുപ്പി സഹകരണബാങ്ക് ലിമിറ്റഡ്

ആഗസ്റ്റ് 30, 2019

1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - മഹാരാഷ്ട്ര, പൂനെയിലെ, റുപ്പി
സഹകരണബാങ്ക് ലിമിറ്റഡ്

2013 ഫെബ്രുവരി 21-ലെ ഉത്തരവിൻപ്രകാരം മഹാരാഷ്ട്ര, പൂനെയിലെ, റുപ്പി സഹകരണ ബാങ്ക് ലിമിറ്റഡിനെ 2013 ഫെബ്രുവരി 22 -ന് ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ ഈ നിർദ്ദേശങ്ങളുടെ സാധുത, കാലാകാലങ്ങ ളിൽ ദീർഘിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനം, 2019 മെയ് 27-ന് പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം, ഈ നിർദ്ദേശങ്ങളുടെ സാധുത, പുനരവലോകനത്തിനു വിധേയമായി, 2019 ആഗസ്റ്റ് 31 വരെ പ്രാബല്യത്തിലുണ്ട്.

പൊതുജനങ്ങളുടെ അറിവിലേക്കായി, ഇതിനാൽ പ്രഖ്യാപിക്കുന്നതെന്തെന്നാൽ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1) ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മേൽപ്പറഞ്ഞ ബാങ്കിനെതിരെ 2013 ഫെബ്രുവരി 21 – ലെ ഉത്തരവിൻ പ്രകാരം പുറപ്പെടുവിച്ചതും കാലാകാലങ്ങളിൽ ഭേദഗതിചെയ്യപ്പെട്ടതും, ഏറ്റവും അവസാനം ആഗസ്റ്റ് 28-ലെ ഉത്തരവിൻപ്രകാരം 2019 ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചതുമായ നിയന്ത്രണനിർദ്ദേശങ്ങൾ 2019 പുനരവലോകനത്തിനുവിധേയ മായി, 2019 സെപ്തംബർ 01 മുതൽ 2019 നവംബർ 30 വരെ മൂന്ന് മാസക്കാലത്തേക്കുകൂടി മേൽപ്പറഞ്ഞ ബാങ്കിനുമേൽ പ്രാബല്യത്തിലുണ്ടാ യിരിക്കും എന്നാണ്.

മുകളിൽ പരാമർശിക്കപ്പെട്ട ഉത്തരവുകളിലെ മറ്റു വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും.

മുകളിൽ പറഞ്ഞ ദീർഘിപ്പിക്കൽ പ്രഖ്യാപിക്കുന്ന, 2019 ആഗസ്റ്റ് 28 ലെ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞ ദീർഘിപ്പിക്കലിനേയും ഭേദഗതികളേയും സഹകരണ ബാങ്കിന്‍റെ സാമ്പത്തികസ്ഥിതിയിൽ സാരമായ മെച്ചപ്പെടൽ ഉണ്ടായിട്ടുള്ളതായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാലാണെന്ന് അർത്ഥമാക്കേ ണ്ടതില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/577

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰