Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (212.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/08/2019
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഏഴു ബാങ്കുകളുടെമേൽ പണപ്പിഴ ചുമത്തി

ആഗസ്റ്റ് 02, 2019

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഏഴു ബാങ്കുകളുടെമേൽ പണപ്പിഴ ചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 2019 ജൂലൈ 31-ലെ ഉത്തരവിൻ പ്രകാരം ഏഴു ബാങ്കുകളുടെമേൽ പണപ്പിഴ ചുമത്തി. കറൻറ് അക്കൌണ്ട് തുടങ്ങുന്നതിനും ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള നിർവ്വഹണനിയമാവലി. ബാങ്കുകൾ കറൻറ് അക്കൌണ്ടുകൾ തുടങ്ങുമ്പോൾ പാലിക്കേണ്ട ചിട്ടകൾ, ബാങ്കുകൾ ബില്ലുകൾ ഡിസ്ക്കൌണ്ട്/റീഡിസ്ക്കൌണ്ട് ചെയ്യുമ്പോൾ വാണിജ്യബാങ്കുകളും ചില പ്രത്യേക എഐകളും (കളവിടപാടുകളുടെ വർഗ്ഗീകരണവും റിപ്പോർട്ടിങ്ങും) 2016-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നിർദ്ദേശങ്ങൾ, ഫണ്ടുകളുടെ ആത്യന്തികമായ വിനിയോഗം, ബാലൻസ്ഷീറ്റ് തീയതിയിലെ നിക്ഷേപങ്ങൾ എന്നിവ സംബന്ധമായി ഇവ ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെ ചില വ്യവസ്ഥകൾ പാലിക്കാതിരുന്നതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. വിവരങ്ങൾ താഴെ കൊടുക്കുന്നു.

ക്രമ നം. ബാങ്കിന്‍റെ പേര് പിഴത്തുക
( കോടിക്കണക്കിൽ)
1 അലഹബാദ് ബാങ്ക് 2.0
2 ബാങ്ക് ഓഫ് ബറോഡ 1.5
3 ബാങ്ക് ഓഫ് ഇൻഡ്യ 1.5
4 ബാങ്ക് ഓഫ് മഹാരാഷ്ട്ര 2.0
5 ഇൻഡ്യൻ ഓവർസീസ് ബാങ്ക് 1.5
6 ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സ് 1.0
7 യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ 1.5

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47 A,(1)(c) ഒപ്പം സെക്ഷൻ 46(4) (i), 51 (1) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ് ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള മുകളിൽ പറഞ്ഞിരിക്കുന്ന ഉത്തരവുകൾ പാലിക്കുന്നതിൽ വന്ന പരാജയങ്ങൾ കണക്കിലെടുത്ത് ഈ പിഴകൾ ചുമത്തിയിട്ടുള്ളത്. നിയന്ത്രണസംബന്ധമായ ഉത്തരവുകൾ പാലിക്കുന്നതിൽ വന്ന പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അല്ലാതെ ഈ ബാങ്കുകൾ അവയുടെ കസ്റ്റമർമാരുമായി ഏർപ്പെട്ടിട്ടുള്ള ഏതെങ്കിലും ഇടപാടുകളോ, കരാറുകളോ സംബന്ധമായുള്ള അഭിപ്രായ പ്രകടനമായി കരുതേണ്ടതില്ല.

പശ്ചാത്തലം

ആർബിഐ, ഒരു ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ അക്കൗണ്ടുകൾ പരിശോധിച്ച പ്പോൾ, ഈ ബാങ്കുകൾ മുകളിൽ പറഞ്ഞിട്ടുള്ള ആർബിഐ ഉത്തരവുകളിലെ ഒന്നോ അതിലധികമോ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കാണപ്പെട്ടു. പരിശോധനയുടെ ഫലമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ആർബിഐ ഉത്തരവുകൾ പാലിക്കാതിരുന്നതിന് പിഴചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ട് നോട്ടീസുകൾ നൽകി. ബാങ്കുകളിൽനിന്നും ലഭിച്ച മറുപടികൾ, ആവശ്യപ്പെട്ടതനുസരിച്ച് മുഖദാവിൽ നൽകിയ വിശദീകരണങ്ങൾ, കൂടുതലായി നൽകിയ സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിൽ, മുകളിൽ പറഞ്ഞിരിക്കുന്ന ആർബിഐ ഉത്തരവുകൾ പാലിക്കാതിരുന്നതുമൂലം ചാർത്തപ്പെട്ട കുറ്റങ്ങൾ സാരവത്താണെന്നും, ഓരോ ബാങ്കും ചെയ്ത ലംഘനങ്ങളുടെ തോതനുസരി ച്ചുള്ള മുകളിൽ പറഞ്ഞിട്ടുള്ള ഏഴു ബാങ്കുകളുടെമേൽ ഓരോന്നിനും പണപ്പിഴകൾ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിൽ ആർബിഐ എത്തുകയായി രുന്നു.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/321

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������