Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (190.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/08/2019
ബംഗളൂരുവിലെ സ്വർണ്ണ ഭാരതി സഹകാരബാങ്ക് നിയാമിതയ്ക്കുമേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴ ചുമത്തി

ആഗസ്റ്റ് 02, 2019

ബംഗളൂരുവിലെ സ്വർണ്ണ ഭാരതി സഹകാരബാങ്ക് നിയാമിതയ്ക്കുമേൽ
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴ ചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, (ആർബിഐ) 2019 ജൂലൈ 25-ലെ അതിന്‍റെ ഉത്തരവിലൂടെ ബംഗളൂരുവിലെ സ്വർണ്ണ ഭാരതി സഹകാരബാങ്ക് നിയാമിതയ്ക്കു മേൽ 10 ലക്ഷം രൂപയുടെ പണപ്പിഴചുമത്തി. മുന്നാം കക്ഷിയുടെ അക്കൗണ്ട് പേയീ ചെക്കുകൾ കളക്ട്ചെയ്യുന്നതു സംബന്ധിച്ച ആർബിഐ ഉത്തരവുകൾ പാലിക്കാതിരുന്നതിനാണ്, ഈ പിഴചുമത്തിയിട്ടുള്ളത്.

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(c), ഒപ്പം സെക്ഷൻ 46 (4) (i), സെക്ഷൻ 56 എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ്, ആർബിഐയുടെ മുകളിൽ പറഞ്ഞിട്ടുള്ള ഉത്തരവുകൾ പാലിക്കുന്നതിൽ സഹകരണബാങ്കിനുണ്ടായ പരാജയം കണക്കിലെടുത്ത് ഈ പിഴ ചുമത്തിയിട്ടുള്ളത്.

നിയന്ത്രണ സംബന്ധമായ വ്യവസ്ഥകൾ പാലിക്കുന്നതിൽ വന്ന പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അല്ലാതെ, ബാങ്കിന്‍റെ ഏതെങ്കിലും ഇടപാടി ന്‍റെയോ, ബാങ്ക് അതിന്‍റെ കസ്റ്റമറുമായി ഏർപ്പെട്ട ഏതെങ്കിലും കരാറിന്‍റെയോ സാധുതയെ സംബന്ധിച്ചുള്ള അഭിപ്രായപ്രകടനമായി ഇതിനെ കണക്കാക്കേണ്ടതില്ല.

പശ്ചാത്തലം

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, (ആർബിഐ)യ്ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ബംഗളുരുവിലെ സ്വർണ്ണ ഭാരതി സഹകാരബാങ്ക് നിയാമിതയുടെ ബുക്കുകളും അക്കൗണ്ടുകളും പരിശോധിച്ചതിൽ, ആർബിഐ ഉത്തരവുകൾ ലംഘിച്ചുകൊണ്ട്, ക്രെഡിറ്റു സൊസൈറ്റികളുടെ അംഗങ്ങളുടെ പേരിലുള്ള, 50,000/- രൂപയിൽ കവിഞ്ഞ മൂന്നാംകക്ഷി അക്കൗണ്ട്പേയി ചെക്കുകൾ കളക്ട്ചെയ്തിട്ടുള്ള തായി കണ്ടെത്തി. മുകളിൽ പറഞ്ഞ ആർബിഐ ഉത്തരവുകൾ പാലിക്കാതിരു ന്നതിന് പിഴചുമത്താതിരിക്കുവാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർബിഐ ബാങ്കിനു ഒരു നോട്ടീസ് നൽകി.

ബാങ്കിന്‍റെ മറുപടിയും, മുഖദാവിൽ നൽകിയ സമർപ്പണങ്ങളും, കൂടുതലായി നൽകിയ സമർപ്പണങ്ങളും, പരിഗണിച്ചതിൽ, ആർബിഐ ഉത്തരവുകൾ പാലിക്കാതിരുന്ന കുറ്റം സാരവത്താണെന്നും, പണപ്പിഴചുമത്തേണ്ടത് ആവശ്യമാണെ ന്നുമുള്ള തീരുമാനത്തിൽ, ആർബിഐ എത്തുകയായിരുന്നു.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/335

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������