Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (268.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/08/2019
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് ( എഎസിഎസ്) സെക്ഷൻ 35A, പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- കേരളത്തിൽ, അടൂരിലെ, ദി അടൂർ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ് നിക്ഷേപഅക്കൗണ്ടുകളിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ ഇളവ്

ആഗസ്റ്റ് 20, 2019

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് ( എഎസിഎസ്) സെക്ഷൻ 35A,
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- കേരളത്തിൽ, അടൂരിലെ, ദി അടൂർ
സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ് നിക്ഷേപഅക്കൗണ്ടുകളിൽ നിന്നും
പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ ഇളവ്

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, അതിന്‍റെ 2018 നവംബർ 02 നു പുറപ്പെടുവിച്ച ഉത്തരവിലൂടെ കേരളത്തിൽ, അടൂരിലെ ദി അടൂർ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനെ നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളനുസരിച്ച്, നിക്ഷേപകരെ, അവരുടെ ഓരോ എസ് ബി അക്കൗണ്ട് അല്ലെങ്കിൽ കറന്‍റെ് അക്കൗണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ട്, അത് ഏതുപേരിലറിയപ്പെട്ടാലും, അതിൽ നിന്ന്, ആർ ബി ഐ നിർദ്ദേശങ്ങൾക്കു വിധേയമായി 2000 രൂപ (രൂപ രണ്ടായിരം മാത്രം) യിൽ കവിയാത്ത തുക മാത്രമാണ് പിൻവലിക്കാൻ അനുവദിച്ചിരുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ മേല്പറഞ്ഞ ബാങ്കിന്‍റെ സാമ്പത്തികസ്ഥിതി പുനരവലോകനം ചെയ്തതിൽ, പൊതുതാല്പര്യം മുൻനിറുത്തി ഈ നിർദ്ദേശങ്ങളിൽ ഭേദഗതിവരുത്തേണ്ടതാണെന്നു കരുതുന്നു. ആയതിനാൽ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ 1, ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, 2019 ആഗസ്റ്റ് 13 ന് ദി അടൂർ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനു നൽകിയ ഉത്തരവിലെ ഖണ്ഡിക 1(i) ഭേദഗതി ചെയ്ത്, നിക്ഷേപകന്‍റെ ഓരോ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, അല്ലെങ്കിൽ കറന്‍റ് അക്കൗണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ട്, അത് ഏതുപേരിലറിയപ്പെടുന്നതായാലും, അതിൽനിന്നും, 2019 ആഗസ്റ്റ് 13 ലെ ഉത്തരവിലെ വ്യവസ്ഥകൾക്കു വിധേയമായി, ഇനിമേൽ 25,000/- രൂപ (രൂപ ഇരുപത്തിഅയ്യായിരം മാത്രം)യിൽ കവിയാത്ത തുക പിൻവലിക്കാൻ അനുവദിക്കാ വുന്നതാണ്. 2018 നവംബർ 2- ലെ ഉത്തരവിലെ മറ്റു വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/477

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������