Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (276.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/08/2019
മഹാരാഷ്ട്ര, കോലാപ്പൂർ ജില്ലയിലെ, ഇച്ചലക്കരഞ്ചിയിലുള്ള ശിവം സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ച നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിക്കൽ

ആഗസ്റ്റ് 14, 2019

മഹാരാഷ്ട്ര, കോലാപ്പൂർ ജില്ലയിലെ, ഇച്ചലക്കരഞ്ചിയിലുള്ള ശിവം
സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ച നിയന്ത്രണ
നിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിക്കൽ

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (അതിന്‍റെ 2018 മേയ് 18-ലെ ഉത്തരവിലൂടെ) മഹാരാഷ്ട്ര, കോലാപ്പൂർ ജില്ലയിലെ ഇച്ചലക്കരഞ്ചിയിലുള്ള ശിവം സഹകാരിബാങ്ക് ലിമിറ്റഡിനെ 2018 മേയ് 19 ബിസിനസ്സ് അവസാനിച്ച സമയം മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു.

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുജനങ്ങളുടെ അറിവിലേക്ക് പ്രഖ്യാപിക്കുന്ന തെന്തെന്നാൽ, മുകളിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണനിർദ്ദേശങ്ങൾ, പുനരവലോക നത്തിനുവിധേയമായി, 2019 ഒക്ടോബർ 19 വരെ തുടർന്നും ബാധകമായിരിക്കു മെന്നാണ്. ഇത് ആർബിഐ യുടെ 2019 ആഗസ്റ്റ് 5-ലെ ഉത്തരവിൻപ്രകാരമാണ്.

ഇപ്രകാരമുള്ള ദീർഘിപ്പിക്കൽ ഉത്തരവിന്‍റെ കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കൽ അല്ലെങ്കിൽ ഭേദഗതി സഹകരണബാങ്കിന്‍റെ സാമ്പത്തികസ്ഥിതിയിൽ എന്തെങ്കിലും മെച്ചപ്പെടൽ ഉണ്ടായതായി റിസർവ് ബാങ്ക് ഓഫ് ഇൻഡയ്ക്ക് ബോദ്ധ്യം വന്നതിനാലാണെന്ന് കരുതേണ്ടതില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/437

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰