Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (282.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/07/2019
കോലികട്ടാ മഹിളാ സഹകരണ ബാങ്ക് ലിമിറ്റഡ്, കൊൽക്കട്ടാ-1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

ജൂലൈ 9, 2019

കോലികട്ടാ മഹിളാ സഹകരണ ബാങ്ക് ലിമിറ്റഡ്, കൊൽക്കട്ടാ-1949-ലെ
ബാങ്കിങ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള
നിയന്ത്രണ നിർദ്ദേശങ്ങൾ

1949-ലെ ബാങ്കിങ് റഗുലേഷൻ (എഎസിഎസ്) ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, കോലിക്കട്ട മഹിളാ സഹകരണ ബാങ്ക് ലിമിറ്റഡി (8D, കൃഷ്ണലാഹാ ലേയ്ൻ, കൊൽക്കട്ട- 700012, വെസ്റ്റ്ബംഗാൾ) നെ 2019 ജൂലൈ 9-ന് ബിസിനസ്സ് അവസാനിച്ച സമയം മുതൽ ചില നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്ക്, റിസർവ്ബാങ്കിന്‍റെ രേഖാമൂലമായ അഗീകാരമില്ലാതെ, പുതിയ വായ്പകൾ അനുവദിക്കുകയോ, ഉള്ളവ പുതുക്കുകയോ, നിക്ഷേപങ്ങൾ നടത്തുകയോ, തുകകൾ കടം വാങ്ങുക, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുക എന്നിവ ഉൾപ്പെടെ എന്തെങ്കിലും ബാദ്ധ്യതകൾ വരുത്തുകയോ, 2019 ജൂൺ 27 ലെ ആർബിഐ ഉത്തരവിൽ പറഞ്ഞതൊഴികെയുള്ള (ഈ ഉത്തരവിന്‍റെ കോപ്പി പൊതുജനങ്ങൾക്കു വായിച്ചറിയുവാനായി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.) ബാങ്കിന്‍റെ വസ്തുവകകൾ, ആസ്തികൾ എന്നിവ വിൽക്കുകയോ, കൈമാറുകയോ, അങ്ങിനെ ചെയ്യാമെന്നുള്ള ഒത്തുതീർപ്പുകളിലോ, ഏർപ്പെടുകയോ, ഏതെങ്കിലും ബാദ്ധ്യതകൾ, കരാറുകൾ എന്നിവ തീർത്തു പണം നൽകുകയോ ചെയ്യാൻ പാടില്ല. പ്രത്യേകിച്ചും, ഓരോ സേവിംഗ്സ് ബാങ്ക്, കറന്‍റ് അക്കൌണ്ട് അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ അക്കൌണ്ട്, (അത് എന്തു പേരിലറിയപ്പെട്ടാലും) എന്നിവയിലുള്ള മൊത്തം നീക്കിയിരുപ്പുകളിൽ നിന്നും, നിക്ഷേപകന് 1000/- (ആയിരം രൂപ മാത്രം) രൂപയിൽ കവിയാത്ത തുക മാത്രമേ പിൻവലിക്കാൻ അനുവദിക്കാവൂ. എന്നാൽ നിക്ഷേപകൻ, വായ്പക്കാരനെന്ന നിലയിലോ, ജാമ്യക്കാരനെന്ന നിലയിലോ ബാങ്കിനു കടപ്പെട്ടിട്ടുണ്ടെങ്കിൽ, ആദ്യമായി അത്തരം ബാദ്ധ്യത തീർത്തശേഷം മാത്രമേ, മുകളിൽ പറഞ്ഞിട്ടുള്ള ആർബിഐ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി, തുക പിൻവലിക്കാൻ അനുവദിക്കാവൂ.

മുകളിൽ പറഞ്ഞിട്ടുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നതിനാൽ സഹകരണ ബാങ്കിന്‍റെ ബാങ്കിംഗ് ലൈസൻസ് ആർബിഐ റദ്ദു ചെയ്തിരിക്കുന്നു എന്ന് കരുതേണ്ടതില്ല. ബാങ്ക് അതിന്‍റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതുവരെ, നിയന്ത്രണങ്ങളോടെ ബാങ്കിടപാടുകൾ തുടർന്നും നടത്തുന്നതാണ്. സാഹചര്യങ്ങൾ അനുസരിച്ച്, റിസർവ് ബാങ്ക് ഈ നിയന്ത്രണ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് പരിഗണിച്ചേക്കാം. ഈ നിർദ്ദേശങ്ങൾ, കാലാകാലങ്ങളിൽ നടത്തിയേ ക്കാവുന്ന പുനരവലോകനത്തിനു വിധേയമായി, 2019 ജൂലൈ 9-ന് ബിസിനസ്സ് അവസാനിക്കുന്ന സമയം മുതൽ ആറുമാസക്കാലത്തേക്ക് പ്രാബല്യത്തിലിരി ക്കുന്നതാണ്.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/99

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰